Category: News
കേരള ടൂറിസത്തിനാകട്ടെ വോട്ട് ,സാമി അവാർഡ് ലിങ്കിൽ ക്ലിക്ക് ചെയ്യൂ
മികച്ച സോഷ്യൽ മീഡിയ ബ്രാൻഡിനെ തെരഞ്ഞെടുക്കാനുള്ള മത്സരത്തിൽ കേരള ടൂറിസവും. അടുത്തിടെ മികച്ച പേജിനുള്ള ഫേസ്ബുക്ക് പുരസ്കാരം കേരള ടൂറിസം നേടിയിരുന്നു. വോഡഫോണ്‍ ഇന്ത്യ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് ബാനര്‍ജി പ്രധാന വിധികര്‍ത്താവായ സാമി ബെസ്റ്റ് സോഷ്യല്‍മീഡിയ ബ്രാന്‍ഡ്സ് അവാര്‍ഡി നായാണ് കേരള ടൂറിസം നിങ്ങളുടെ വോട്ടു തേടുന്നത്. വോട്ടു തേടി കേരള ടൂറിസം ഡയറക്ടർ പി.ബാലകിരൺ ട്വീറ്റ് ചെയ്തു. ജൂറികളുടെ തിരഞ്ഞെടുപ്പ്, ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ്, ഡിജിറ്റല്‍ പാര്‍ട്ണര്‍ വഴി തിരഞ്ഞെടുപ്പ് തുടങ്ങിയ മൂന്ന് ഘട്ടങ്ങളില്‍ കൂടിയാണ് മികച്ച ബ്രാന്‍ഡിനെ തിരഞ്ഞെടുക്കുന്നത്. അപൂര്‍വ ചമാരിയ (ചീഫ് റവന്യൂ ഓഫീസര്‍, റേറ്റ്‌ഗെയിന്‍), പ്രശാന്ത് ചല്ലപള്ളി (ചീഫ് ഇന്റഗ്രേഷന്‍ ഓഫീസര്‍, അറ്റ് ലിയോ ബര്‍ണറ്റ്), സഞ്ജയ് മേത്ത (ജോയിന്റ് സി.ഇ.ഒ മിറിയം ഇന്ത്യ), സൗമ്യ ബിശ്വാസ് (വ പി മാര്‍ക്കറ്റിങ്ങ്, ഫളിപ്കാര്‍ട്ട്), സുനില മേനോന്‍ (മാനേജിങ് പാര്‍ട്ണര്‍, ഒ എം ഡി ഇന്ത്യ), വിവേക് ഭാര്‍ഗവ(സി. ഇ. ഒ, ഡ എ എന്‍ പെര്‍ഫോമന്‍സ് ... Read more
അതിവേഗ ഇന്റർനെറ്റുമായി അംബാനി അടുക്കളയിലും; മൊബൈലുകാർക്കു പിന്നാലെ കേബിൾ ടിവിക്കാർക്കും ചങ്കിടിപ്പ്
സെക്കൻഡിൽ ഒരു ജിബി വേഗതയുമായി ഓഗസ്റ്റ് 15 മുതൽ ജിയോ ഗിഗാ ഫൈബർ വരുന്നു. അതിവേഗ ഇന്റർനെറ്റും ഓഫറുകളും കേബിൾ ടിവിക്കാരുടെ ചങ്കിടിപ്പ് കൂട്ടും. അപ്ലോഡ് സ്പീഡ് 100 എംബിപിഎസ് ആയിരിക്കുമെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി അറിയിച്ചു. വസ്ത്രം, ഭക്ഷണം, ,വിനോദം, ആരോഗ്യം, സുരക്ഷ എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തുന്നതാകും ജിയോ ഗിഗാ ഫൈബർ. വീടുകളിലേക്ക് അൾട്രാ എച്ച്ഡി വ്യക്തതയിൽ ടെലിവിഷനിലൂടെ വിനോദപരിപാടികൾ, വിഡിയോ കോൾ, വോയ്സ് ആക്റ്റിവേറ്റഡ് വെർച്വൽ അസിസ്റ്റന്റ് തുടങ്ങിയവയ്ക്ക് ജിയോ ജിഗാ ഫൈബർ അവസരമൊരുക്കും. അതിവേഗ ഇന്റർനെറ്റ് സംവിധാനത്തിലൂടെ വീടുകളിലെ സ്മാർട്ട് ഹോം ഉപകരണങ്ങൾ വിദൂരങ്ങളിൽ നിന്ന് അനായാസം പ്രവർത്തിപ്പിക്കാനും ഇത് സഹായിക്കും. ജിയോ ടിവി സെറ്റ് ടോപ് ബോക്‌സ് വഴി സ്മാര്‍ട്ട് ടിവി സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാവും ജിയോ ടിവി, ജിയോ സിനിമ, ജിയോ ചാറ്റ് പോലുള്ള ജിയോ ആപ്പുകളും ഇഇതില്‍ ലഭ്യമാവും. റിമോട്ടില്‍ നല്‍കിയിട്ടുള്ള ബട്ടന്‍ വഴി വോയ്‌സ് കമാന്റിലൂടെ ... Read more
നാലമ്പല ദര്‍ശനവുമായി എറണാകുളം ഡിടിപിസി
രാമായണ പാരായണം പോലെ തന്നെ വിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഒന്നാണ് നാലമ്പല ദര്‍ശനം. രാമായണ മാസത്തില്‍ നാലമ്പല ദര്‍ശനത്തിന് അവസരമൊരുക്കി എറണാകുളം ഡി ടി പി സിയുടെ ആത്മീയ ടൂര്‍ ആരംഭിക്കുന്നു . തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളിലെ ക്ഷേത്രങ്ങളിലാണ് ദര്‍ശനം നടത്തുന്നത്. കൂടല്‍മാണിക്യം ക്ഷേത്രം എറണാകുളം ജില്ലയിലും അടുത്തുള്ള ജില്ലകളിലെയും വിവിധ സ്ഥലങ്ങളിലേക്ക് ഏകദിന യാത്രകള്‍ നടത്തിയിരുന്ന കേരള സിറ്റി ടൂര്‍ സംരംഭവുമായി സഹകരിച്ചുള്ള ടൂര്‍ പാക്കേജുകളാണ് ഡിടിപിസി സംഘടിപ്പിച്ചിരിക്കുന്നത്. മൂഴിക്കുളം ശ്രീ ലക്ഷമണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രം, കൂടല്‍മാണിക്യം ക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം എന്നിവ ഉള്‍പ്പെടുന്ന നാലമ്പല ക്ഷേത്ര ദര്‍ശന പാക്കേജിന് 799 രൂപയാണ്. അത്യാധുനിക സൗകര്യങ്ങളോടെ ഡിടിപിസി തയ്യാറാക്കിയിരിക്കുന്ന ബസ് രാവിലെ പത്ത് മണിക്ക് കൊച്ചിയില്‍ നിന്ന് യാത്ര ആരംഭിക്കും. അങ്കമാലി, പറവൂര്‍ കവല, ആലുവ, മുട്ടം, കളമശ്ശേരി, ഇടപ്പള്ളി, വൈറ്റില ഹബ്ബ് എന്നിവടങ്ങളില്‍ സ്റ്റോപുണ്ടാവും. നാലമ്പല ദര്‍ശനത്തിന് ... Read more
മതം ഒഴിവാക്കി; കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷനിൽ ഇനി മതമില്ലാത്ത മരുന്ന്
പനി ബാധിതയായ അമ്മയെ കാണിക്കാനാണ് ഏതാനും ദിവസം മുൻപ് പീരുമേട് സ്വദേശി സുനിൽ കിടങ്ങൂർ ലൂർദ് മിഷൻ ആശുപത്രിയിലെത്തിയത്. കൗണ്ടറിൽ നിന്നും പൂരിപ്പിക്കാൻ തന്ന ഫോറത്തിൽ മറ്റു വിവരങ്ങൾക്ക് പുറമെ രോഗിയുടെ മതം കൂടി ചോദിച്ചിരിക്കുന്നു. രജിസ്‌ട്രേഷൻ ഫോറം പൂരിപ്പിച്ചത് ഹാവെൽസ് വിപണന വിഭാഗത്തിൽ ജോലി ചെയ്യുന്ന സുനിലാണ്. രോഗിയുടെ പേരും സ്ഥലവും വയസും ഫോൺ നമ്പരും ഒക്കെ പൂരിപ്പിച്ച സുനിൽ പക്ഷെ മതം എന്ന് ചോദിച്ചിടത്തു ‘മതം ഇല്ലാത്ത മരുന്നു മതി’ എഴുതുകയായിരുന്നു. മതം എന്നതിന് നേരെ ഏതു മതക്കാരൻ എന്ന് അടയാളപ്പെടുത്താൻ ക്രിസ്ത്യൻ/ ഹിന്ദു/ മുസ്ലിം എന്നും എഴുതിയിരുന്നു. വലിയ ചർച്ചയാകുമെന്നോ വൈറലാകുമെന്നോ കരുതാതെ സുനിൽ താൻ പൂരിപ്പിച്ച ഫോമിന്റെ ചിത്രം സുഹൃത്തുക്കളോട് പങ്കുവെച്ചു. പക്ഷെ ഫോമും അതിൽ എഴുതിയതും സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇക്കാര്യം വ്യാപകമായി പ്രചരിച്ചതോടെ ഫോം പിൻവലിച്ചിരിക്കുകയാണ് ആശുപത്രി അധികൃതർ. പുതിയ ഫോമിൽ ജാതിയില്ല. നേരത്തെയുണ്ടായിരുന്ന ഫോമിൽ ഇംഗ്ലീഷിൽ ആയിരുന്നു ചോദ്യാവലി. ഇംഗ്ലീഷിൽ എഴുതുന്നതാണ് ... Read more
ശിക്കാര വള്ളങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ ഇളവ്
ആലപ്പുഴ ജില്ലയില്‍ ശിക്കാര വള്ളങ്ങള്‍ക്ക് മണ്‍സൂണ്‍ കാലയളവില്‍ ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ ഉഫാധികളോടെ ഇളവ് നല്‍കാന്‍ തീരുമാനിച്ചു. ശിക്കാര വള്ളങ്ങളുടെ നിരോധനം മൂലം തൊഴിലാളികള്‍ നേരിടേണ്ടി വന്ന സാമ്പത്തിക പ്രശന്ങ്ങള്‍ മുന്നില്‍ കണ്ടാണ് കാലാവസ്ഥാനുസൃതമായി സര്‍വീസ് നടത്തുന്നതിന് തീരുമാനമായത്. ശിക്കാര വള്ളങ്ങള്‍ വേമ്പനാട്ട് കായലില്‍ പ്രവേശിക്കാതെ, പുന്നമട ഫിനിഷിങ് പോയിന്റില്‍ നിന്നും കിഴക്കോട്ട് ഇടതോടുകളിലൂടെ മാത്രം യാത്ര ചെയ്യേണ്ടതും അതേ ജലപാതയിലൂടെ തിരികെ വരേണ്ടതുമാണ്. എല്ലാ ശിക്കാര വള്ളങ്ങളും രാവിലെ 10 മുതല്‍ പകല്‍ മൂന്നു വരെ മാത്രം സര്‍വീസ് നടത്തണം. ശക്തമായ കാറ്റും മഴയും ഉള്ളപ്പോള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കണം. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമേ ശിക്കാര വള്ളങ്ങള്‍ സര്‍വീസ് നടത്താവൂ. എല്ലാ സഞ്ചാരികള്‍ക്കും ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷ ഉറപ്പാക്കണം. ശിക്കാര വള്ളങ്ങളില്‍ അനുവദനീയമായ എണ്ണം യാത്രക്കാരെ മാത്രമേ കയറ്റാവൂ. യാത്രാവിവരം ഡിറ്റിപിസിയെ മുന്‍കൂറായി അറിയിക്കണം. ഈ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമന്നും ദുരന്തനിവാരണ അതോറിട്ടി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ അറിയിച്ചു.
സഞ്ചാരികളെത്തേടി ജാര്‍ക്കല്‍ വെള്ളച്ചാട്ടം
മഴക്കാലത്ത് ജാര്‍ക്കല്ലിന്റെ മനോഹാരിത ഒന്നു വേറെത്തന്നെയാണ്. വിനോദസഞ്ചാര സാധ്യത ഏറെയുള്ള ബേഡഡുക്ക പഞ്ചായത്തിലെ മറ്റു ഗ്രാമപ്രദേശങ്ങളെപ്പോലെ പ്രകൃതി ഒരുക്കിയ ഈ സവിശേഷത ഇനിയും അധികമാര്‍ക്കും അറിയില്ല. മൂന്ന് തോടുകള്‍ ഒന്നിച്ചു ചേര്‍ന്ന്, വിശാലമായി വിരിച്ചിട്ട പാറക്കല്ലുകളില്‍ത്തട്ടി ചിന്നിച്ചിതറി ഒഴുകുന്ന വെള്ളച്ചാട്ടം കുളിര്‍ക്കാഴ്ചയാണ്. കുണ്ടംകുഴി ദൊഡുവയല്‍ ചൊട്ട പ്രദേശത്താണ് വെള്ളച്ചാട്ടം. ബിഡിക്കിക്കണ്ടം അയ്യപ്പഭജനമന്ദിരത്തിന് സമീപത്തെ കുളത്തില്‍ നിന്നാണ് ഒരു തോടിന്റെ ഉദ്ഭവം. കുണ്ടംകുഴി പഞ്ചലിംഗേശ്വരക്ഷേത്രസമീപത്തെ കോട്ടവയലില്‍ നിന്നും ദൊഡുവയല്‍ ചാണത്തലയില്‍ നിന്നുമാണ് മറ്റു രണ്ടു തോടുകളുടെയും ഉദ്ഭവം. ചൊട്ടയില്‍ എത്തുമ്പോള്‍ ഇവ ഒന്നിച്ചു ചേരുന്നു. ജാര്‍ക്കല്‍ എന്നാണ് ഈ വെള്ളച്ചാട്ടത്തെ പ്രദേശവാസികള്‍ വിളിക്കുന്നത്. ജാര്‍ക്കല്‍ എന്നാല്‍ വഴുതുന്ന കല്ല് എന്നര്‍ഥം. മിനുസമേറിയ വലിയകല്ല് തോട്ടിലുടനീളം കാണാം. വേനല്‍ക്കാലത്തും ഇതില്‍ ചവിട്ടുമ്പോള്‍ വഴുതലുണ്ടാകുന്നതിനാലാണ് ഈ പേര് ലഭിച്ചതെന്ന് സമീപവാസികള്‍ പറയുന്നു. കടുത്തവേനലിലും ജാര്‍ക്കല്ലില്‍ വെള്ളം ലഭിക്കുന്നതിനാല്‍ വേനല്‍ക്കുണ്ട് എന്നും നാട്ടുകാര്‍ ഇതിന് പേരിട്ടു. കുമ്പാര്‍ത്തോട് പ്രദേശത്തെ പത്തോളം കുടുംബങ്ങള്‍ വേനലില്‍ കുടിവെള്ളത്തിന് ഈ കുഴിയെ ... Read more
നിശാഗന്ധി മണ്‍സൂണ്‍ സംഗീതോത്സവം 15ന് ആരംഭിക്കും
വിനോദസഞ്ചാര വകുപ്പ് പതിറ്റാണ്ടുകളായി സംഘടിപ്പിച്ചു വരുന്ന നിശാഗന്ധി നൃത്തോത്സവത്തിന്റെ ചുവട് പിടിച്ച് മണ്‍സൂണ്‍കാല വിനോദസഞ്ചാര പ്രചാരണ പരിപാടികളുടെ ഭാഗമായി നിശാഗന്ധി മണ്‍സൂണ്‍ സംഗീതോത്സവത്തിന്റെ ആദ്യ പതിപ്പിന് 15ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തുടക്കം കുറിക്കും. ജൂലൈ 15ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6.15ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ പി സദാശിവം സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന സാംസ്‌ക്കാരികോത്സവങ്ങളില്‍ പങ്കെടുക്കുവാന്‍ വേണ്ടി മാത്രം പ്രതി വര്‍ഷം 15 ലക്ഷത്തോളം പേര്‍ സഞ്ചരിക്കുന്നുണ്ടാണ് കണക്ക്. വര്‍ഷങ്ങളായി ടൂറിസം വകുപ്പ് നടത്തുന്ന നിശാഗന്ധി നൃത്തോതസവത്തിന് തദ്ദേശീയരും വിദേശിയരുമായ നിരവധി ആസ്വാദകരാണ് പങ്കെടുക്കുന്നത്. അതേ നിലവാരത്തിലവും സംഗീതോത്സവവും സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ലക്ഷകണക്കിന് ആസ്വാദകരുള്ള ഭാരതീയ സംഗീത ശാഖകളിലെ പ്രശസ്തരായ സംഗീതജ്ഞരെ പങ്കെടുപ്പിച്ച് കൊണ്ടാവും നിശാഗന്ധി മണ്‍സൂണ്‍ സംഗീതോത്സവം നടത്തുന്നത്. വരും വര്‍ഷങ്ങളില്‍ തുടര്‍ന്ന് കൊണ്ട് തന്നെ ടൂറിസം മേഖലയ്ക്ക് ... Read more
പാര്‍വതി പുത്തനാര്‍ ശുചീകരിക്കുന്നു: വരുന്നത് വെനീസിനെ വെല്ലും ജല ടൂറിസം
പോളകള്‍ നിറഞ്ഞും മാലിന്യം മൂടിയും അഴുക്കുചാലായ തിരുവനന്തപുരത്തെ പാര്‍വതി പുത്തനാര്‍ പഴയ പ്രൗഢിയിലേക്ക് തിരിച്ച് വരുന്നു. പാര്‍വതി പുത്തനാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരില്‍ കണ്ടു വിലയിരുത്തി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. കോവളത്ത് തുടങ്ങി ഭാരതപ്പുഴ വരെ വിവിധ നദികളേയും കായലുകളേയും ബന്ധിപ്പിച്ചുള്ള ടി.എസ്.കനാല്‍ വീണ്ടെടുക്കല്‍ പദ്ധതിയുടെ പ്രധാനഭാഗമാണ് പാര്‍വതി പുത്തനാര്‍. ഇവിടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏപ്രിലില്‍ തുടങ്ങിക്കഴിഞ്ഞു. 53 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പാര്‍വതി പുത്തനാറിനെ സമഗ്രമായി ഗതാഗതയോഗ്യമാക്കാനുള്ള പ്രവൃത്തി നടത്തുന്നത്. ഇതിന് സമാന്തരമായി കോഴിക്കോട് കനോലി കനാല്‍ വൃത്തിയാക്കല്‍, മാഹി-വളപട്ടണം പുഴകളെ ബന്ധിപ്പിച്ചുകൊണ്ട് 26 കി.മി പുതിയ കനാല്‍ നിര്‍മാണം എന്നീ പ്രവര്‍ത്തനങ്ങളും ഒന്നാംഘട്ടത്തില്‍ നടക്കും. 2020 മെയില്‍ ഒന്നാംഘട്ടം പൂര്‍ത്തിയാകും. പാര്‍വതി പുത്തനാര്‍ വീണ്ടെടുക്കല്‍ പാര്‍വതി പുത്തനാറില്‍ കോവളം മുതല്‍ ആക്കുളം വരെയുള്ള 16 കി.മി ഭാഗം, ഏറ്റവും കുറഞ്ഞത് 3.7 മീറ്റര്‍ വെര്‍ട്ടിക്കല്‍ ക്ലിയറന്‍സോടെ ഗതാഗതയോഗ്യമാക്കുകയാണ് ഒന്നാംഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.. ഇത് ... Read more
നൈറ്റ് ടൂര്‍ പാക്കേജുമായി കര്‍ണാടക ടൂറിസം
നഗരത്തിലെ ചരിത്രസ്മാരകങ്ങള്‍ കോര്‍ത്തിണക്കി നൈറ്റ് ടൂര്‍ പാക്കേജ് ആരംഭിക്കാന്‍ ടൂറിസം വകുപ്പ്. മൈസൂര്‍ കൊട്ടാരം, ജഗ്മോഹന്‍ പാലസ്, ദേവരാജ മാര്‍ക്കറ്റ് തുടങ്ങിയ സ്മാരകങ്ങള്‍ രാത്രിയിലും കാണാന്‍ അവസരമൊരുക്കിയുള്ള യാത്ര വിദേശസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ആരംഭിക്കുന്നത്. ഇതിനായി ചരിത്രസ്മാരകങ്ങളില്‍ കൂടുതല്‍ ദീപാലങ്കാരങ്ങള്‍ ഒരുക്കുന്നതിനൊപ്പം തുറന്ന ബസില്‍ നഗരകാഴ്ചകള്‍ കാണാനുള്ള അവസരവും ഒരുക്കും. കൂടാതെ കര്‍ണാടകയുടെ തനത് കലാരൂപങ്ങള്‍ ആസ്വദിക്കാനും നൈറ്റ് ഷോപ്പിങ്ങിനുള്ള സൗകര്യവും ആരംഭിക്കും.
പരിക്ഷ്‌ക്കാരവുമായി നമ്മ മെട്രോ
നമ്മ മെട്രോയുടെ ആറ് കോച്ച് ട്രെയിനിന്റെ സമയമാറ്റം യാത്രക്കാര്‍ക്കു ഗുണകരമായി. ആദ്യപ്രവൃത്തിദിനമായ തിങ്കളാഴ്ച മെട്രോയില്‍ 3,95 356 പേരാണ് യാത്ര ചെയ്തത്. ടിക്കറ്റിനത്തില്‍ വരുമാനമായി 1,30,61,151 രൂപയും ലഭിച്ചു. ഈ വര്‍ഷം ഇത്രയും പേര്‍ ഒറ്റദിവസം യാത്ര ചെയ്തതു റെക്കോര്‍ഡാണ്. കഴിഞ്ഞ വര്‍ഷം പൂജ അവധിയോട് അനുബന്ധിച്ച് മെട്രോയിലെ യാത്രക്കാരുടെ എണ്ണം നാല് ലക്ഷം കടന്നിരുന്നു. ആറ് കോച്ച് ട്രെയിനിന്റെ സമയമാറ്റമായതോടെ കൂടുതല്‍ പേര്‍ മെട്രോയെ ആശ്രയിക്കാന്‍ തുടങ്ങിയെന്നാണു പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാവിലെയും വൈകിട്ടും ബയ്യപ്പനഹള്ളിയില്‍നിന്നു മൈസൂരു റോഡ് വരെയും തിരിച്ചുമായി എട്ട് വീതം ട്രിപ്പുകളാണ് ആറ് കോച്ച് ട്രെയിന്‍ ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്നത്. ആദ്യ കോച്ച് വനിതകള്‍ക്കായി മാറ്റിയതോടെ കൂടുതല്‍ സ്ത്രീകളും യാത്രക്കാരായി എത്തിയിട്ടുണ്ട്. ശനി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളിലാണു നിലവില്‍ ആറ് കോച്ച് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. സെപ്റ്റംബര്‍ ആദ്യവാരത്തോടെ അടുത്ത ആറ് കോച്ച് ട്രെയിന്‍ എത്തും. ആറ് കോച്ച് ട്രെയിനില്‍ രണ്ടായിരം പേര്‍ക്ക് യാത്ര ചെയ്യാം. ... Read more
ഉഡാന്‍ പദ്ധതിയുടെ ഭാഗമായാല്‍ വരുമാനത്തെയും വികസനത്തെയും ബാധിക്കും: മുഖ്യമന്ത്രി
വരുമാനത്തെയും വികസനത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഉഡാന്‍ പദ്ധതിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം പിന്‍മാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ എം. പിമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉഡാന്റെ ഭാഗമായാല്‍ ഒരു റൂട്ടില്‍ ഒരു വിമാനക്കമ്പനി മാത്രമേ സര്‍വീസ് നടത്തൂ. ഇന്ത്യയിലെ മികച്ച എയര്‍പോര്‍ട്ട് ആയി മാറാനൊരുങ്ങുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ ഇത് ബാധിക്കും. ആഗസ്റ്റ് 15നകം കണ്ണൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കിത്തരുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചിട്ടുള്ളത്. സെപ്റ്റംബറില്‍ ഉദ്ഘാടനം നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്തുന്നതിനുള്ള അനുവാദം ലഭിക്കണം. കോഴിക്കോടിനെ ഹജ്ജ് തീര്‍ത്ഥാടകരുടെ എംബാര്‍ക്കേഷന്‍ സെന്ററായി പ്രഖ്യാപിക്കണം. എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ കോഴിക്കോട് എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ജി. സുധാകരന്‍, ഡോ. ടി. എം. തോമസ് ഐസക്ക്, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡോ. കെ. ടി. ... Read more
മൈസൂരു മൃഗശാലയിലെ ഹോട്ടലുകളില്‍ ഭക്ഷണവില കുറയ്ക്കും
മൈസൂരു മൃഗശാലയ്ക്കുള്ളിലെ ഹോട്ടലുകളില്‍ ഭക്ഷണവില കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്നു ടൂറിസം മന്ത്രി എസ്.ആര്‍. മഹേഷ്. വിനോദസഞ്ചാരികളില്‍നിന്നു വ്യാപകമായി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതു സംബന്ധിച്ച് മൃഗശാല അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍നിന്നു വരുന്ന സാധാരണക്കാരെ ഭക്ഷണത്തിന്റെ പേരില്‍ പിഴിയുന്നതു ശരിയായ നടപടിയല്ല. മൃഗശാലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി സഞ്ചാരികള്‍ക്കു കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
അമര്‍നാഥ് യാത്ര പുനരാരംഭിച്ചു
മോശം കാലാവസ്ഥയെത്തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ച അമര്‍നാഥ് തീര്‍ത്ഥയാത്ര പുനരാരംഭിച്ചു. ബാല്‍ത്തല്‍, പഹല്‍ഗാം എന്നീ വഴികളിലൂടെയാണ് തീര്‍ത്ഥാടകര്‍ അമര്‍നാഥിലെത്തുന്നത്. Photo Courtesy: Aasif Shafi/Pacific Press/LightRocket via Getty Images കനത്ത മഴയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്നാണ് യാത്ര നിര്‍ത്തി വച്ചത്. ബാല്‍ത്തലിലെയും നുല്‍വാനിലെയും ഹേസ് ക്യാമ്പിലാണ് തീര്‍ത്ഥാടകര്‍ ഈ സമയം താമസിച്ചത്. കഴിഞ്ഞ ആഴ്ച്ചയിലാണ് ആദ്യ ബാച്ച് അമര്‍നാഥിലേക്ക് പുറപ്പെട്ടത്. കാലാവസ്ഥയില്‍ അനുഭവപ്പെട്ട മാറ്റത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നത്. 60 ദിവസമാണ് ഇത്തവണ അമര്‍നാഥ് തീര്‍ത്ഥാടനം നടക്കുന്നത്. ഓഗസ്റ്റ് 26ന് യാത്ര സമാപിക്കും. ഈ വര്‍ഷത്തെ അമര്‍നാഥ് യാത്രയ്ക്കായി രണ്ടു ലക്ഷത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 40000ത്തോളം സുരക്ഷ ഉദ്യോഗസ്ഥരെ ഇതിനോടകം തന്നെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സേനയും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമായി നിലകൊള്ളുന്നുണ്ട്. യാത്ര വഴികളില്ലെല്ലാം തന്നെ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
കൈലാസം-മാനസസരോവര്‍ യാത്ര: രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു
കൈലാസ യാത്ര കഴിഞ്ഞു മടങ്ങുമ്പോള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് നേപ്പാളിലെ സിമിക്കോട്ടില്‍ 1565 തീര്‍ത്ഥാടകര്‍ കുടുങ്ങി. നേപ്പാളിൽ കുടുങ്ങിയവർ സുരക്ഷിതരാണെന്നും യാത്ര പുനഃരാരംഭിച്ചെന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. മഴയും മഞ്ഞും മൂലമാണു യാത്ര മുടങ്ങിയത്. ആഭ്യന്തരമന്ത്രിയോടു താൻ സംസാരിച്ചു. കാലാവസ്ഥ മെച്ചപ്പെട്ടതിനാൽ തീർഥാടകർ യാത്ര പുനരാരംഭിച്ചെന്നും അവർ സുരക്ഷിതരാണെന്നും കണ്ണന്താനം പറഞ്ഞു ഭക്ഷണവും വെള്ളവുമടക്കമുള്ള അടിയന്തരാവശ്യങ്ങള്‍ അധികൃതര്‍ എത്തിച്ചു. സാധ്യമായ മറ്റ് പാതകളിലൂടെ തീര്‍ഥാടകരെ തിരികെയെത്തിക്കാനും ശ്രമിക്കുന്നുണ്ട് . ശക്തമായ കാറ്റുള്ളതിനാല്‍ ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ആവശ്യമെങ്കില്‍ കൂടുതല്‍ സൈന്യത്തെ ഉപയോഗിക്കാനും വിദേശകാര്യ മന്ത്രാലയം തയാറെടുക്കുന്നതായാണ് സൂചന. കഴിഞ്ഞദിവസമാണ് മാനസസരോവര്‍ തീര്‍ത്ഥാടനത്തിന് പോയ അറുന്നൂറോളം പേര്‍ രണ്ടിടങ്ങളിലായി കുടുങ്ങിയത്. കുടുങ്ങിയവരുടെ ബന്ധുക്കള്‍ക്കായി ഹോട്ട്ലൈന്‍ നമ്പറുകള്‍ സജ്ജമാക്കി. മലയാളത്തില്‍ അടക്കം സേവനം ലഭിക്കുന്ന ഇന്ത്യന്‍ എംബസി ഹോട്ട് ലൈന്‍ നമ്പര്‍ (00977-9808500644)
Abu Dhabi to eye on Kazakhstan & Ukraine Tourists
Department of Culture and Tourism – Abu Dhabi (DCT Abu Dhabi) has been conduction promotional activities aimed at reinforcing ties with the key stakeholders in the tourism industry and to explore new opportunities. As part of the promotional activities, a tourism delegation led by the Department of Culture and Tourism – Abu Dhabi (DCT Abu Dhabi) has conducted a road-show to Kazakhstan and Ukraine, two key destinations within the Commonwealth of Independent States, to attract more tourists form these places. Ferrari World, Abu Dhabi As per the relaxed visa rules, Ukrainian travellers can have a visa on arrival when reaching ... Read more