Category: News
വെബ്ടാക്‌സിയുമായി കര്‍ണാടക സര്‍ക്കാര്‍
കര്‍ണാടക സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ ആപ് അധിഷ്ഠിത വെബ്ടാക്‌സി സര്‍വീസ് ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് ഗതാഗത മന്ത്രി ഡി സി തമ്മണ്ണ. സ്വകാര്യ വെബ് ടാക്‌സികളില്‍ രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെയും മറ്റും സുരക്ഷ ചര്‍ച്ചയായതിനെ തുടര്‍ന്നാണു മന്ത്രിയുടെ ഉറപ്പ്.സ്വകാര്യ കമ്പനികളുടെ ചൂഷണം ഒരുപരിധിവരെ തടയാന്‍ സാധിക്കുമെന്ന പ്രതീക്ഷയും നീക്കത്തിനു പിന്നിലുണ്ട്. വെബ് ടാക്‌സികളില്‍ സഞ്ചരിക്കുന്ന സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരികയാണെന്നും ഈ രംഗത്ത് പ്രമുഖരായ ഓലയോടും ഊബറിനോടും ഡ്രൈവര്‍മാരുടെ പശ്ചാത്തലം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും, ഇതു കാര്യക്ഷമമായി നടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.ഇതേത്തുടര്‍ന്നാണ് ക്രമിനല്‍ പശ്ചാത്തലം ഇല്ലെന്ന് ഉറപ്പു വരുത്തിയുള്ള ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വെബ് ടാക്‌സി സര്‍വീസ് ആരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്. പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന്, ഡ്രൈവര്‍മാരുടെ പശ്ചാത്തലം പരിശോധിക്കാനും ബോധവല്‍ക്കരണം നടത്താനും ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ജി.പരമേശ്വര ഓല, ഊബര്‍ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളെ വിളിച്ചുചേര്‍ത്ത് നിര്‍ദേശം നല്‍കിയിരുന്നു. ഇത് ഗൗരവമായി ഏറ്റെടുക്കുന്നില്ല എന്നതിനു പുറമെ, ... Read more
കേരളത്തിൽ മിനി ഗോൾഫ് അസോസിയേഷൻ നിലവിൽ വന്നു
രാജ്യാന്തര തലത്തിൽ ഏറെ പ്രചാരമുള്ള മിനി ഗോൾഫ് അസോസിയേഷൻ സംസ്ഥാനത്ത് നിലവിൽ വന്നു. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് നടന്ന കായിക താരങ്ങൾക്കും, ഒഫീഷൽസിനുമുള്ള പരിശീലന പരിപാടി ഡോ.നോബിൽ ഇഗ്നേഷ്യസ് ഉദ്ഘാടനം ചെയ്തു. കേരള യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ. ജയരാജ് ഡേവിഡ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മിനി ഗോൾഫ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ സൂരജ് സിംഗ് യോട്ടിക്കർ, റഫറി ബോർഡ് ചെയർമാൻ ശ്രീറാം ധർമ്മാധികാരി, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ രാജേഷ് ഷെന്റെക്കർ സംസ്ഥാന സെക്രട്ടറി എൻ.എസ് വിനോദ് കുമാർ, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അനിൽ.എ.ജോൺസൺ, അജയകുമാർ, കേരള മിനി ഗോൾഫ് അമ്പയറിംഗ് ബോർഡ് ചെയർമാൻ റസീൻ അഹമ്മദ്, വൈസ് ചെയർമാൻ അനീഷ് പി.വി തുടങ്ങിയവർ സംസാരിച്ചു. കേരള മിനി ഗോൾഫ് അസോസിയേഷന്റെ ഉദ്ഘാടനം ഡോ.നോബിൽ ഇഗ്നേഷ്യസ് നിർവ്വഹിക്കുന്നു. വളരെ ചിലവേറിയ ഗോൾഫിനെ ജനകീയമാക്കുന്ന കായിക ഇനമാണ് മിനി ഗോൾഫ്.ഇതിനായി ഗോൾഫിന്റെ ഗ്രൗണ്ടിന്റെ നാലിലൊന്ന് സ്ഥലം മതിയാകും. ഏത് ... Read more
പാപനാശം ക്ലിഫുകള്‍ ശാസ്ത്രീയ പഠനസംഘം സന്ദര്‍ശിച്ചു
ലോക ശ്രദ്ധനേടിയ ക്ലിഫുകളില്‍ ഒന്നായ പാപനാശം ക്ലിഫുകള്‍ ഉന്നതതല ശാസ്ത്രീയ പഠനസംഘം സന്ദര്‍ശിച്ചു. വളരെ മനോഹരമായ ചെങ്കല്‍ കുന്നുകളാണ് ഇവിടത്തെ പ്രത്യേകത. ഉദ്ദേശം 23 ദശലക്ഷം വര്‍ഷം പഴക്കമുളള കുന്നുകളുടെ ഉയരമാണ് വിദേശികളെയും സ്വദേശികളെയും ഏറെ ആകര്‍ഷിക്കുന്നത്. എന്നാല്‍, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുന്നുകള്‍ക്ക് ബലക്ഷയം സംഭവിച്ച് അടര്‍ന്ന് താഴേക്ക് വീഴുകയാണ്. പാപനാശം കുന്നുകള്‍ തകര്‍ച്ചാഭീഷണി നേരിടുന്നത് സംബന്ധിച്ചും ശാസ്ത്രീയമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും വി ജോയി എംഎല്‍എ കേന്ദ്ര ഏജന്‍സിയായ സെസിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി കുന്നുകളുടെ സംരക്ഷണം ഉറപ്പാക്കാനും യുനസ്‌കോ പൈതൃക പട്ടികയില്‍ പാപനാശം കുന്നുകളെ ഉള്‍പ്പെടുത്താനുമുളള നടപടിയുടെ ഭാഗമായാണ് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ ശാസ്ത്രജ്ഞരടക്കമുളളവര്‍ പാപനാശം കുന്നുകള്‍ സന്ദര്‍ശിക്കാന്‍ വെളളിയാഴ്ച എത്തിയത്. പതിനാല് കിലോമീറ്റര്‍ ദൈര്‍ഘ്യമുളള കുന്നുകള്‍ ഹെലിപ്പാഡ്, ഓടയം, ചിലക്കൂര്‍ എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുന്നു. സിആര്‍ ഇസഡ് നിയമം പാലിക്കണമെന്നും കുന്നുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും സംഘം നിര്‍ദേശിച്ചു. ഗവ. ഓഫ് ഇന്ത്യ സെക്രട്ടറി ... Read more
മുഖ്യമന്ത്രിക്ക് ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരം
കേരള മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയില്‍ ബാള്‍ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി ആദരിച്ചു. നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരള സര്‍ക്കാര്‍ എടുത്ത ഫലപ്രദമായ നടപടികള്‍ക്ക് അംഗീകാരമായാണ് മുഖ്യമന്ത്രിയെ ഐ.എച്ച്.വി. ആദരിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബര്‍ട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. എയ്ഡ്‌സിന് കാരണമാകുന്ന എച്ച്.ഐ.വി. വൈറസ് കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ പ്രമുഖനാണ് ഡോ. ഗെലോ. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങിന് മുമ്പ് റോബര്‍ട്ട് ഗെലോയും ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരും വിവിധ അക്കാദമിക് വിഭാഗങ്ങളുടെ തലവന്‍മാരും മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചര്‍ച്ച നടത്തി. ഗവേഷണ രംഗത്ത് കേരളവുമായുളള സഹകരണം, തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ഡോ. എം.വി. പിള്ള, ഡോ. ശാര്‍ങധരന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സ്വീകരണ ചടങ്ങില്‍ ഡോ. റോബര്‍ട്ട് ഗെലോ, ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കല്‍ വൈറോളജി ഡയറക്ടര്‍ ഡോ. ... Read more
പാലരുവി എക്‌സപ്രസ് തിരുനെല്‍വേലി വരെ
പുനലൂരില്‍നിന്ന് പാലക്കാട് വരെയും തിരിച്ചും സര്‍വിസ് നടത്തുന്ന പാലരുവി എക്‌സപ്രസ് തിങ്കളാഴ്ച മുതല്‍ പുനലൂരില്‍നിന്ന് തിരുനെല്‍വേലി വരെ സര്‍വിസ് ദീര്‍ഘിപ്പിച്ചു. സര്‍വിസ് ദീര്‍ഘിപ്പിക്കുന്നതിന്റെ ഭാഗമായി നാല് സ്ലീപ്പര്‍ കോച്ചുകള്‍ കൂടി അധികമായി ലഭിക്കുമെന്നാണ് സൂചന. തിരുനെല്‍വേലിയില്‍നിന്ന് രാത്രി 10.30ന് സര്‍വിസ് ആരംഭിക്കുന്ന ട്രെയിന്‍ രാവിലെ 3.20ന് പുനലൂരില്‍ എത്തും. തുടര്‍ന്ന് പാലക്കാട്ടേക്ക് യാത്ര തിരിക്കുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.20ന് പാലക്കാട്ട് എത്തും. പാലക്കാട്ടുനിന്ന് വൈകിട്ട് നാലിന് തിരുനെല്‍വേലിയിലേക്ക് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 1.25ന് പുനലൂരിലും രാവിലെ 6.30ന് തിരുനെല്‍വേലിയിലും എത്തിച്ചേരും.
കൈലാസ യാത്ര: കുടുങ്ങിയ 1225 തീര്‍ഥാടകര്‍ മടങ്ങുന്നു
കൈലാസ തീര്‍ഥാടനം കഴിഞ്ഞുമടങ്ങവേ, പ്രതികൂല കാലാവസ്ഥയില്‍പ്പെട്ടു പലയിടത്തായി കുടുങ്ങിയ 1225 ലധികം തീര്‍ഥാടകര്‍ സ്വദേശങ്ങളിലേക്കു മടങ്ങിത്തുടങ്ങി. രക്ഷാപ്രവര്‍ത്തനം നടന്ന നാലു ദിവസങ്ങളിലായി സിമിക്കോട്ടില്‍ നിന്നു സുരക്ഷിതമായ നേപ്പാള്‍ ഗഞ്ചിലെത്തിയവരാണ് കഠ്മണ്ഡു, ലക്‌നൗ വിമാനത്താവളങ്ങള്‍ വഴി ഇന്ത്യയിലേക്കു മടങ്ങുന്നത്. സിമിക്കോട്ടിലും ഹില്‍സയിലുമായി കുടുങ്ങിയ മലയാളികള്‍ കഠ്മണ്ഡുവിലെത്തിയതായി വിവരം ലഭിച്ചു. എല്ലാവരും സുരക്ഷിതരാണെന്ന് വിവേകാനന്ദ ട്രാവല്‍സ് മാനേജിങ് ഡയറക്ടര്‍ സി.നരേന്ദ്രന്‍ അറിയിച്ചു. കഠ്മണ്ഡുവില്‍ സന്ദര്‍ശനം നടത്തിയതിനുശേഷം സംഘം ഒന്‍പതിനു രാവിലെ നെടുമ്പാശേരിയിലെത്തും. വിവിധ ജില്ലകളില്‍നിന്നുള്ള 38 പേരാണ് സംഘത്തിലുള്ളത്. കൈലാസ വഴിയില്‍ തീര്‍ഥാടകരില്‍ പലരും ഇപ്പോഴുമുണ്ടെങ്കിലും അപകടനിലയില്‍ കുടുങ്ങിയവര്‍ ആരും തന്നെയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. തീര്‍ഥാടകരുടെ യാത്രാ സൗകര്യത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബസ് വിട്ടുനല്‍കി. ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ്, സിക്കിം, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ മോശം കാലാവസ്ഥയെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ദുരന്ത പ്രതികരണ സേനയെ നിയോഗിച്ചു. തലസ്ഥാനനഗരിയില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ മുറിയും തുറന്നു.
അഭിമന്യു സഞ്ചരിക്കുകയാണ് വലിയ ലക്ഷ്യങ്ങളുമായി
പ്ലാസ്റ്റിക്കിന്‍റെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുന്നതിനായി അഭിമന്യു ചക്രവര്‍ത്തിയെന്ന യുവാവ് ഇതുവരെ സഞ്ചരിച്ചത് അഞ്ച് രാജ്യങ്ങളിലാണ്. ദില്ലിയിലുള്ള ഈ മുപ്പത്തിയൊന്നുകാരന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ്. സ്പെയിനിലെ ഒരു ബീച്ചില്‍ ചത്തടിഞ്ഞ പത്തടി നീളമുള്ള തിമിംഗലത്തിന്‍റെ വയറ്റില്‍ നിന്ന് 29 കിലോയോളം പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തിയ വാര്‍ത്തയാണ് ചക്രവര്‍ത്തിയുടെ ഈ ബോധവല്‍ക്കരണക്യാമ്പയിന് തുടക്കമായത്. ബോധവല്‍ക്കരണത്തിനായി തിരഞ്ഞെടുക്കാനുള്ള വഴിയെ കുറിച്ച് അപ്പോഴും ധാരണയുണ്ടായിരുന്നില്ല. യാദൃശ്ചികമായാണ്, മൂന്ന് സാധാരണക്കാരായ സ്ത്രീകള്‍ അറ്റ്ലാന്‍റിക് സമുദ്രത്തിലൂടെ 3000 മൈല്‍ സഞ്ചരിച്ച വാര്‍ത്ത അറിയുന്നത്. സാധാരണക്കാരായ മനുഷ്യര്‍ക്ക് അസാധാരണമായ കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് തോന്നിയ അഭിമന്യു ചക്രവര്‍ത്തി തന്‍റെ യാത്ര തുടങ്ങാന്‍ തീരുമാനിച്ചു. പിന്നീട്, മോട്ടോര്‍ബൈക്കില്‍, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ യാത്ര തുടങ്ങി. മ്യാന്‍മര്‍, ലാവോസ്, കമ്പോഡിയ, തായ് ലാന്‍റ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ സഞ്ചരിച്ചു. മൂന്നുമാസത്തിനുള്ളിലാണ് ഈ രാജ്യങ്ങളിലെ യാത്ര പൂര്‍ത്തിയാക്കിയത്. പ്ലാസ്റ്റിക്കിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യവുമായി ജനങ്ങളോടും സര്‍ക്കാരിനോടും സംഘടനകളോടുമെല്ലാം സംസാരിച്ചു. എന്തുകൊണ്ടാണ് ഈ രാജ്യങ്ങള്‍ യാത്രയ്ക്കായി തിരഞ്ഞെടുത്തതെന്ന ചോദ്യത്തിനും അഭിമന്യുവിന്‍റെ ... Read more
വൈറലായി, അമ്മയും മകനും കാശിക്ക് പോയ കഥ
പ്രായമായ അമ്മയുടെയോ, അച്ഛന്റെയോ ഇഷ്ടങ്ങളോ സന്തോഷങ്ങളോ പലരും തിരക്കാറില്ല. ആരോഗ്യം മോശമായിരിക്കും അഡ്ജസ്റ്റ് ചെയ്യാനാകില്ല എന്നൊക്കെ കാരണങ്ങള്‍ പറഞ്ഞ് വളരെ അടുത്തുള്ള യാത്രയില്‍ പോലും അവരെ ഒഴിവാക്കി നിര്‍ത്തുന്നവര്‍ ഈ മകന്റെ കുറിപ്പ് വായിക്കണം. pic courtesy: sarath krishnan സ്വന്തം അമ്മയോടൊപ്പം വാരണാസിയും കാശിയും സിംലയും റോത്തംഗ് പാസും മണാലിയും താണ്ടി പത്തു ദിവസത്തെ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശരത് കൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്റെ യാത്രകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. pic courtesy: sarath krishnan ‘വീട്ടിലെ അടുക്കളയിലെ പുകക്കുള്ളില്‍ പെട്ടു പോകുന്ന, അല്ലെങ്കില്‍ വയസ്സാകുമ്പോള്‍ പലരും മറന്നു പോകുന്ന, ആ രണ്ടക്ഷരം ‘അമ്മ’ , പത്ത് മാസം നൊന്തു പെറ്റ ആ വയറിനെ, എന്തൊക്കെ പകരം വെച്ചാലും ആ വേദനയ്ക് പകരമാകില്ല. അമ്മയുടെ ആ സന്തോഷത്തിനു മുകളില്‍ എനിക്കിനിയൊരു സ്വര്‍ഗ്ഗമില്ല. അങ്ങിനെ റോത്താംഗിന്റെ ഭംഗി ആസ്വദിച്ച് വഴിയില്‍ മാഗിയും, ചായയുമെല്ലാം കഴിച്ച് ഞങ്ങള്‍ മഞ്ഞിന്റെ മായാ പ്രപഞ്ചത്തില്‍ എത്തി. ... Read more
ടൂറിസം റഗുലേറ്ററി സ്വാഗതാർഹം; കരടു നിയമം പൊളിച്ചെഴുതണമെന്ന് ടൂറിസം മേഖല
സംസ്ഥാന സർക്കാർ കൊണ്ടുവരാനിരിക്കുന്ന ടൂറിസം റഗുലേറ്ററി അതോറിറ്റി (ട്രാക്ക് ) നിയമത്തിൽ കാതലായ മാറ്റം വേണമെന്ന് ടൂറിസം മേഖല. കൊച്ചി ലേ മെറിഡിയനിൽ കോൺഫെഡറേഷൻ ഓഫ് അക്രഡിറ്റഡ് ടൂർ ഓപ്പറേറ്റേഴ്സ് (സിഎടിഒ) നിർദിഷ്ട ബില്ലിനെക്കുറിച്ച് സംഘടിപ്പിച്ച ചർച്ചയിലാണ് ഈ അഭിപ്രായമുയർന്നത്. ചർച്ചയിൽ ഉയർന്ന നിർദേശങ്ങൾ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്താനുള്ള നീക്കം സ്വാഗതാർഹം. എന്നാൽ കരടു ബില്ലിലെ ചില വ്യവസ്ഥകൾ അംഗീകരിക്കാനാവില്ല. ടൂറിസ്റ്റ് എന്നതിന് കൃത്യമായ നിർവചനം വേണം, സ്വമേധയാ നടപടിക്ക് അധികാരം എന്നത് ദുരുപയോഗ സാധ്യതയുള്ളതിനാൽ അക്കാര്യം കരടു ബില്ലിൽ നിന്ന് നീക്കണം കേരളത്തിനു പുറത്തുള്ള ടൂർ ഓപ്പറേറ്റർമാരും ഓൺലൈൻ ബുക്കിംഗുകളും അതോറിറ്റിയുടെ അധികാര പരിധിയിൽ വരാത്തതിനാൽ കേരളത്തിലെ ടൂർ ഓപ്പറേറ്റർമാരെ വേട്ടയാടുന്ന നിലയിലേക്ക് അതോറിറ്റി ഒതുങ്ങരുത്. കേരളത്തിലെ ടൂർ മേഖലക്ക് അനാവശ്യ പരാതികളിൽ നിന്ന് സംരക്ഷണം നൽകാൻ വിദേശ രാജ്യങ്ങളിലെ പോലെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണം. ടൂറിസം പ്രൊമോട്ടർമാർ എന്നതിൽ ടൂറിസം മേഖലയിലെ എല്ലാ സേവനദാതാക്കളേയും ഉൾപ്പെടുത്തണം. അതോറിറ്റി ... Read more
നെല്‍സണ്‍ മണ്ടേലയുടെ ജയിലില്‍ കഴിയാന്‍ കോടികളുടെ ലേലം
നെല്‍സണ്‍ മണ്ടേല കിടന്ന ജയില്‍മുറിയിയിലെ ഒരു രാത്രി കഴിയാന്‍ ലേലം. ലേലത്തില്‍ പങ്കെടുക്കുന്നത് ധനികരായ ബിസിനസുകാര്‍. നെല്‍സണ്‍ മണ്ടേല 18 വര്‍ഷത്തോളം തടവിലായിരുന്ന റോബന്‍ ദ്വീപിലെ തടവുമുറിയാണ് ലേലത്തിന് വച്ചിരിക്കുന്നത്. സിഇഒ സ്ലീപ്ഔട്ട് എന്ന സന്നദ്ധസംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സൗത്ത് ആഫ്രിക്കന്‍ ജയിലില്‍ കിടക്കുന്നവര്‍ക്കായുള്ള പഠനപ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ഇതില്‍ നിന്ന് കിട്ടുന്ന പണം വിനിയോഗിക്കുമെന്നാണ് സിഇഒ സ്ലീപ്ഔട്ട് പ്രതിനിധി ലിയാനേ എംസിഗോവന്‍ പറയുന്നത്. ഓണ്‍ലൈന്‍ ലേലം ആരംഭിച്ചത് ഒന്നരക്കോടിയോളം രൂപയ്ക്കാണ്. ഇതിനകം മൂന്ന് പേരാണ് ലേലത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. രണ്ടരക്കോടിയോളം രൂപയെങ്കിലും ലേലത്തില്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ 16 നാണ് ലേലം അവസാനിക്കുക. ഉയര്‍ന്ന തുക വിളിക്കുന്നയാള്‍ക്ക് ഒരു രാത്രി മണ്ടേല കിടന്ന ഏഴാം നമ്പര്‍ സെല്ലിലെ ഒരു രാത്രി സ്വന്തമാക്കാം. ലേലത്തില്‍ പങ്കെടുപ്പിക്കുന്ന മറ്റ് 66 പേര്‍ക്ക് ദ്വീപിലെ ജയിലില്‍ എവിടെയെങ്കിലും കഴിയാം. നിലവില്‍ ജയില്‍ മ്യൂസിയമായാണ് പ്രവര്‍ത്തിക്കുന്നത്. 67 പേരെയാണ് ലേലത്തില്‍ പങ്കെടുപ്പിക്കുക. തന്റെ 67 വര്‍ഷത്തെ ജീവിതം ... Read more
ഷൂട്ട് ദി റെയിന്‍: മണ്‍സൂണ്‍ ടൂറിസത്തിനെ പ്രോത്സാഹിപ്പിക്കാന്‍ കൊച്ചിയില്‍ മഴപ്പന്തുകളി
കേരളത്തിലെ മണ്‍സൂണ്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ ടൂറിസം പ്രൊഫഷണല്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ‘ഷൂട്ട് ദി റെയിന്‍’ എന്ന പേരില്‍ മഴപ്പന്തുകളി സംഘടിപ്പിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് പന്തുകളി. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മത്സരം ശനിയാഴ്ച രാവിലെ ഏഴിന് പ്രൊഫ. കെ.വി. തോമസ് എം.പി. ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രധാന ഹോട്ടലുകളെയും ടൂര്‍ ഓപ്പറേറ്റിങ് സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് 24 ടീമുകളാണ് മഴപ്പന്തുകളി മത്സരത്തില്‍ പങ്കെടുക്കുന്നത്. ശനിയാഴ്ച രാവിലെ തുടങ്ങുന്ന മത്സരങ്ങള്‍ വൈകീട്ട് സമാപിക്കും. അരമണിക്കൂര്‍ വീതമാണ് മത്സരം. ഞായറാഴ്ച രാവിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ തുടങ്ങും. വൈകീട്ട് 4.30 നാണ് ഫൈനല്‍. ഞായറാഴ്ച്ച വൈകിട്ട് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ മുന്‍ ഫുട്‌ബോള്‍ താരം ബൈച്ചുങ് ബൂട്ടിയ മുഖ്യാതിഥിയാകും.
പുതിയ സംവിധാനവുമായി റെയില്‍വേ: പാന്‍ട്രി ഭക്ഷണം പാകം ചെയ്യുന്നത് ലൈവായി കാണാം
ട്രെയിനില്‍ ഭക്ഷണം പാകം ചെയ്യുന്നത് ഇനി എല്ലാര്‍ക്കും ലൈവ് സ്ട്രീമിങിലൂടെ കാണാന്‍ സാധിക്കും. ഐ.ആര്‍.ടി.സിയുടെ പുതിയ ലൈവ് സ്ട്രീമിങ് സംവിധാനത്തിലൂടെയാണ് ഭക്ഷണം പാകം ചെയ്യുന്നത് തത്സമയം കാണാനുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ട്രെയിനില്‍ ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ച് വ്യാപക പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ സംവിധനവുമായി ഐ.ആര്‍.ടി.സി രംഗത്തെത്തിയിരിക്കുന്നത്. ഐ.ആര്‍.ടി.സിയുടെ മേല്‍നേട്ടത്തിലുള്ള വിവിധ പാചകപ്പുരയില്‍ നിന്നാണ് ലൈവ് സ്ട്രീമിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഐ.ആര്‍.ടി.സിയുടെ വെബ് സൈറ്റിലെ പ്രത്യേക ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ എല്ലാര്‍ക്കും തത്സമയം കാണാന്‍ സാധിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐ.ആര്‍.ടി.സിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പാചകപ്പുരകയില്‍ നിന്നുള്ള ദൃശ്യങ്ങളും തത്സമയം കാണാന്‍ സാധിക്കും. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വാനി ലോഹാനിയാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. ഈ സംവിധാനം എല്ലാര്‍ക്കും ലഭ്യമാകുന്നതോടെ ട്രെയിനില്‍ നിന്ന് ലഭിക്കുന്ന ഭക്ഷത്തെക്കുറിച്ച് ഉയരുന്ന പരാതികള്‍ക്ക് ഒരു പരിധി വരെ ശമനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ. പുതിയ സംവിധാനത്തിലൂടെ റെയില്‍വേ ഭക്ഷണത്തിന്റെ ഗുണമേന്മയെ സംവന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയും ... Read more
ചെന്നൈ മെട്രോയാണ് താരം
സ്മാര്‍ട് കാര്‍ഡ്, മെട്രോ സൈക്കിള്‍, ഫീഡര്‍ സര്‍വീസ്, എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ക്കു പിന്നാലെ പുതിയ മൂന്നു പ്രഖ്യാപനങ്ങളുമായി എത്തി യാത്രക്കാരെ അമ്പരപ്പിക്കുന്നു സിഎംആര്‍എല്‍. യാത്രാ സൗകര്യ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എല്ലാ മെട്രോ സ്റ്റേഷനുകളിലും സ്‌പെഷ്യല്‍ മെട്രോ ഓട്ടോറിക്ഷകള്‍ വരുന്നു. സ്റ്റേഷനുകളുടെ നാലു കിലോമീറ്റര്‍ ചുറ്റളവില്‍ ഓട്ടോ സൗകര്യം ലഭിക്കും. മെട്രോ സ്മാര്‍ട് കാര്‍ഡുകള്‍ ഉപയോഗിച്ചു തന്നെ ഓട്ടോ ചാര്‍ജും ഈടാക്കുക. നിലവിലുള്ളതിലും കുറഞ്ഞ നിരക്കില്‍ സ്‌പെഷല്‍ ഓട്ടോകളില്‍ യാത്ര ചെയ്യാമെന്ന് സിഎംആര്‍എല്‍ ഉറപ്പുനല്‍കുന്നു. സ്റ്റേഷനുകളിലെ തിരക്കിന് ആനുപാതികമായാണ് ഓട്ടോകള്‍ എത്തിക്കുക. സ്റ്റേഷനുകളോടു ചേര്‍ന്ന് ഇവയ്ക്കായി പ്രത്യേക സ്റ്റാന്‍ഡ് തയാറാക്കും. തിരികെ മെട്രോ സ്റ്റേഷനിലേക്കും ഓട്ടോ പിടിക്കാം. ഏതാനം മാസത്തിനുള്ളില്‍ ഈ സംവിധാനം പ്രബല്യത്തില്‍ വരും. ഓട്ടോ സര്‍വീസുകള്‍ക്കായുള്ള ടെന്‍ഡര്‍ വൈകാതെ വിളിക്കുമെന്ന് സിഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി. തിരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകളില്‍നിന്ന് ഓരോ പത്തു മിനിറ്റ് ഇടവിട്ടു സമീപ പ്രദേശങ്ങളിലേക്കു മിനിവാന്‍ സര്‍വീസ് ആരംഭിക്കുന്നതാണ് മറ്റൊരു പദ്ധതി. 14 സീറ്റുകളുള്ള ചെറു വാനുകളാണ് സര്‍വീസ് ... Read more
പത്മനാഭസ്വാമി ക്ഷേത്രത്തിന് ടൂറിസത്തിന്റെ 9.7 കോടികൂടി
പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതുള്‍പ്പെടെ 9.7 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ ധാരണ. ക്ഷേത്രം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനു ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചാണു കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ തീരുമാനം. വൈകാതെ ഉത്തരവിറങ്ങും. 92.44 കോടി രൂപ ചെലവില്‍ ക്ഷേത്രത്തില്‍ ടൂറിസം മന്ത്രാലയം നടപ്പാക്കുന്ന ‘സ്വദേശ് ദര്‍ശന്‍’ പദ്ധതിയുടെ തുടര്‍ച്ചയാണിത്. പദ്ധതി പൂര്‍ത്തിയാക്കുമ്പോള്‍ ശേഷിച്ച തുക കൊണ്ടു പരിസരത്തെ പത്തായപ്പുരയും പാഞ്ചജന്യം കല്യാണമണ്ഡപവും തീര്‍ഥാടകരുടെ വിശ്രമ കേന്ദ്രമാക്കാന്‍ നേരത്തേ ഉത്തരവിറക്കിയിരുന്നു. 7.6 കോടി രൂപയാണ് ഇതിനു ചെലവിടുക. പുറമേയാണ് 9.7 കോടി രൂപയുടെ പുതിയ പദ്ധതികള്‍. വടക്കേനടയില്‍ ഉത്സവമഠത്തിലെ പൈതൃക മന്ദിരത്തില്‍ വിശ്രമകേന്ദ്രം, കൈത്തറി എംപോറിയം, കാത്തിരിപ്പു കേന്ദ്രം എന്നിവ ഒരുക്കാന്‍ 1.75 കോടി രൂപ, വടക്കേനട കെട്ടിട സമുച്ചയത്തില്‍ വിശ്രമകേന്ദ്രവും കഫ്തീരിയയും മാലിന്യ സംസ്‌കരണ കേന്ദ്രവും നിര്‍മിക്കാന്‍ 1.40 കോടി, കിള്ളിപ്പാലം ജംക്ഷനില്‍ തീര്‍ഥാടക സഹായ സമുച്ചയമൊരുക്കാന്‍ 2.25 കോടി, ... Read more
വൃന്ദാവന്‍ ഗാര്‍ഡന് പുതുരൂപം
മൈസൂരുവിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ വൃന്ദാവന്‍ ഗാര്‍ഡന്‍ ഡിസ്നി ലാന്‍ഡ് മാതൃകയില്‍ നവീകരിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. കെആര്‍എസ് ഡാമിന്റെ നവീകരണത്തിന് അഞ്ച് കോടി അനുവദിച്ചു. വിനോദസഞ്ചാര ഗൈഡുകളുടെ പരിശീലനത്തിനായി ബേലൂര്‍, ഹംപി, വിജയാപുര എന്നിവിടങ്ങളില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും.മറ്റിടങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചു പരിശീലനം നല്‍കും. ടൂറിസം ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നതിനു 20 കോടിരൂപ അനുവദിച്ചു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍വീസ് അപാര്‍ട്‌മെന്റ് പദ്ധതിക്കു കൂടുതല്‍ പ്രചാരം നല്‍കും.