Category: News

നിറങ്ങളില്‍ വിരിഞ്ഞ മുംബൈ ഗ്രാമം; വീഡിയോ കാണാം

മുംബൈയിലെ ഖാര്‍ ദണ്ഡ ഒരു ചെറിയ ഗ്രാമമാണ്. മത്സ്യബന്ധനമാണ് അവിടെയുള്ളവരുടെ പ്രധാന തൊഴില്‍. കുറച്ച് നാളുകള്‍ക്ക് മുമ്പ് അവിടെയുള്ള ഒരു കൂട്ടം കലാകാരന്മാര്‍ ആ ഗ്രാമത്തിന്റെ മുഖഛായ തന്നെ മാറ്റിക്കളഞ്ഞു. നിറമില്ലാതെ, വരണ്ടുകിടന്ന ഗ്രാമത്തെ കുറേ കലാകാരന്മാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ഏറ്റെടുത്തു. ഇപ്പോള്‍ ആ ഗ്രാമം നിറങ്ങളുടെ ആഘോഷമാണ്. നാട്ടുകാരിലൊരാളായ ചേതന്‍ ഗുപ്ത പറയുന്നു, ‘പണ്ട്, ഈ ഗ്രാമത്തിലെങ്ങ് നോക്കിയാലും കറുപ്പും വെളുപ്പും മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. പക്ഷെ, ഇപ്പോഴെല്ലായിടവും കളര്‍ഫുളായി. ശരിക്കും ഒരു മഴവില്ല് വിരിഞ്ഞതുപോലെയുണ്ട്.’ മണ്‍സൂണ്‍ മഴയെത്തുന്നതിന് മുമ്പാണ് ഗ്രാമത്തിലെ ഈ മാറ്റം. 50 കലാകാരന്മാരും 2800 സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഗ്രാമത്തെ അടിമുടി മാറ്റിയത്. 400 വീടുകളിലാണ് വിവിധ നിറങ്ങളും ഡിസൈനുമുപയോഗിച്ച് മാറ്റം വരുത്തിയത്. വീടിന്റെ ചുമരുകള്‍ മാത്രമല്ല, റൂഫും ഇതുപോലെ നിറമുപയോഗിച്ച് പുത്തനാക്കി മാറ്റി. നമ്മുടെ ജീവിതത്തില്‍ നിറങ്ങള്‍ വളരെ പ്രാധാന്യമുള്ളവയാണ്. അതുവച്ച് കൊണ്ട്, തങ്ങളുടെ നാടിനെ ലോകശ്രദ്ധയിലേക്കെത്തിക്കാന്‍ കൂടിയാണ് ഇവരുടെ ഈ പരിശ്രമം.

മെസഞ്ചര്‍ യുഗം അവസാനിപ്പിച്ച് യാഹൂ

രണ്ടുപതിറ്റാണ്ടുകാലം കോടിക്കണക്കിനാളുകള്‍ സന്ദേശം കൈമാറാന്‍ ഉപയോഗിച്ചിരുന്ന യാഹൂ മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഇനിയില്ല. ഇന്ന് മുതല്‍ യാഹു മെസഞ്ചര്‍ പ്രവര്‍ത്തനരഹിതമാകും. ജൂലൈ 17 ഓടെ അടച്ചുപൂട്ടുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. തുടക്കം മുതല്‍ യാഹു മെസഞ്ചര്‍ ഉപയോഗിക്കുന്ന നിരവധി ഉപയോക്താക്കള്‍ ഞങ്ങള്‍ക്കുണ്ടെന്ന് അറിയാം. ആശയവിനിമയ മാര്‍ഗങ്ങള്‍ വിപ്ലവത്തിന്റെ പാതയില്‍ ആയത് കൊണ്ട് തന്നെ മികച്ച ഉപാധിയോടെ നിങ്ങളെ സമീപിക്കാനാണ് ഞങ്ങളുടെ ഉദ്ദേശ്യം. അത്തരത്തിലൊരു പുതിയ ആശയവിനിമയ സംവിധാനം അവതരിപ്പിക്കുന്നതിലേക്കാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് യാഹു പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ചാറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാന്‍ ആറുമാസത്തെ സാവകാശം ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. യാഹൂ മെയില്‍, യാഹൂ ഫാന്റസി തുടങ്ങിയവ ഉപയോഗിക്കുന്നതിന് യാഹൂ മെസഞ്ചര്‍ ഐഡി തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്. യാഹൂ മെസഞ്ചറിലെ ചാറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഡൗണ്‍ലോഡര്‍ റിക്വസ്റ്റ് സൈറ്റില്‍ ലോഗിന്‍ ചെയ്യണം. ഇവിടെ അക്കൗണ്ട് വെരിഫൈ ചെയ്യുന്നതിനുള്ള ഓപ്ഷന്‍ സെലക്ട് ചെയ്യുകയും പാസ്വേഡ് നല്‍കുകയും വേണം. ഇതിനു ശേഷം ഉപയോക്താക്കള്‍ക്ക് ചാറ്റ് ... Read more

ഫ്രീസ്റ്റൈല്‍ മത്സരങ്ങളോടെ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

ജലപ്പരപ്പുകളില്‍ വിസ്മയം സൃഷ്ടിക്കുന്ന സാഹസിക പ്രകടനങ്ങള്‍ക്കായി മീന്‍തുള്ളിപ്പാറ ഒരുങ്ങി. മലബാര്‍ റിവര്‍ ഫെസ്റ്റിന്റെ ഭാഗമായുള്ള ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് പെരുവണ്ണാമൂഴിക്ക് സമീപം കൂവ്വപ്പൊയില്‍ പറമ്പല്ലിലെ മീന്‍തുള്ളിപ്പാറയില്‍ ഫ്രീസ്‌റ്റൈല്‍ മത്സരത്തോടെയാണ് തുടക്കം. മൂന്നാം തവണയാണ് മീന്‍തുള്ളിപ്പാറയില്‍ കയാക്കിങ് മത്സരം എത്തുന്നത്. ഇവിടെ പാറക്കെട്ടുകളിലൂടെ ചിന്നിച്ചിതറി കുത്തിയൊലിച്ചെത്തുന്ന വെള്ളത്തിനൊപ്പം കൊച്ചുവള്ളങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്നത് മനോഹരമായ കാഴ്ചയാണ്. 22 വരെ നീളുന്ന ചാമ്പ്യന്‍ഷിപ്പില്‍ തുഷാരഗിരിയിലാണ് മറ്റു മത്സരങ്ങള്‍. പുലിക്കയം, ആനക്കാംപൊയില്‍, അരിപ്പാറ എന്നിവിടങ്ങള്‍ വിവിധ ദിവസങ്ങളിലെ സാഹസിക പ്രകടനങ്ങള്‍ക്ക് വേദിയാകും. 20 രാജ്യങ്ങളില്‍നിന്നുള്ള പുരുഷ, വനിതാ താരങ്ങള്‍ മാറ്റുരയ്ക്കുന്ന ഫ്രീസ്‌റ്റൈല്‍ മത്സരം ബുധനാഴ്ച രാവിലെ 8.30-ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ യു.വി. ജോസ് അധ്യക്ഷതവഹിക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യസംഘാടകര്‍. ബെംഗളൂരുവിലെ മദ്രാസ് ഫണ്‍ ടൂള്‍സിന്റെ സാങ്കേതികസഹായവുമുണ്ട്. ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത്, ചക്കിട്ടപാറ, തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. ... Read more

പുരസ്‌ക്കാരത്തിലേക്ക് പറന്നുയര്‍ന്ന് ഖത്തര്‍ എയര്‍വേസ്

ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് വിമാനത്തിനുള്ള സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ പുരസ്‌കാരം ഖത്തര്‍ എയര്‍വേസിന്. ആറാം തവണയും തുടര്‍ച്ചയായ മൂന്നാം തവണയുമാണു ഖത്തര്‍ എയര്‍വേസ് ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്. ഇതുള്‍പ്പെടെ നാലു പുരസ്‌കാരങ്ങളാണ് ഖത്തര്‍ എയര്‍വേസ് നേടിയത്. മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍, മികച്ച ബിസിനസ് ക്ലാസ് സീറ്റ്, മികച്ച ഫസ്റ്റ് ക്ലാസ് എയര്‍ലൈന്‍ ലോഞ്ച് എന്നിവയാണ് മറ്റു പുരസ്‌കാരങ്ങള്‍. ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍, ഹമദ് രാജ്യാന്തര വിമാനത്താവളം സിഒഒ ബദ്ര്‍ മുഹമ്മദ് അല്‍ മീര്‍ എന്നിവര്‍ ചേര്‍ന്നു പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈനായി തുടര്‍ച്ചയായ അഞ്ചാം തവണയും മികച്ച ഫസ്റ്റ് ക്ലാസ് എയര്‍ലൈന്‍ ലോഞ്ചായി തുടര്‍ച്ചയായ രണ്ടാം തവണയുമാണു ഖത്തര്‍ എയര്‍വേസ് തിരഞ്ഞെടുക്കപ്പെടുന്നത്. ക്യുസ്വീറ്റിനാണു മികച്ച ബിസിനസ് ക്ലാസ് സീറ്റെന്ന പുരസ്‌കാരം ലഭിച്ചത്. വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ ഖത്തര്‍ എയര്‍വേസ് എത്ര മുന്നോട്ടു പോയിയെന്നു വ്യക്തമാക്കുന്നതാണ് ഈ പുരസ്‌കാരങ്ങളെന്ന് സിഇഒ അക്ബര്‍ ... Read more

നമ്പിക്കുളത്ത് ഇക്കോ ടൂറിസം പദ്ധതി വരുന്നു

ബാലുശ്ശേരി ടൂറിസം കോറിഡോര്‍ പദ്ധതിയുള്‍പ്പെടുന്ന നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ത്യമാവുന്നു. 19ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. കൂരാച്ചുണ്ട്, കോട്ടൂര്‍, പനങ്ങാട്ട് പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന നമ്പിക്കുളം ഇക്കോ ടൂറിസത്തിനും സാഹസിക ടൂറിസത്തിന് അനുയോജ്യമായ ഇടമാണ്. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ്   പദ്ധതിയുടെ പ്രധാന ലക്ഷ്യം. സമുദ്ര നിരപ്പില്‍ നിന്നും 2100 അടി ഉയരത്തിലുള്ള നമ്പിക്കുളം ഹില്‍ടോപ്പില്‍ നിന്നുള്ള കാഴ്ച്ച മനോഹരമാണ്. കാപ്പാട് ബീച്ച്, വെള്ളിയാങ്കല്ല്, ധര്‍മടം തുരുത്ത്, വയനാടന്‍ മലനിരകള്‍, പെരുവണ്ണാമൂഴി ഡാം എന്നിവയുടെ പ്രകൃതിഭംഗി ആസ്വദിക്കാനാവും. ടൂറിസം വികസനത്തിനായി പ്രദേശത്തെ 12 ഭൂവുടമകള്‍ ചേര്‍ന്ന് 2.52 ഏക്കര്‍ ഭൂമി ടൂറിസം വകുപ്പിന് കൈമാറി.2017 ജൂണില്‍ ഫണ്ട് അനുവദിച്ച പ്രവൃത്തിയുടെ നിര്‍മാണ ചുമതല കെല്ലിനാണ്. വ്യൂപോയിന്റ്, മരത്തിനുചുറ്റുമുള്ള ഇരിപ്പിടങ്ങള്‍, റെയിന്‍ഷെല്‍ട്ടര്‍, പാര്‍ക്കിങ് ഏരിയ, വാച്ച്ടവര്‍, സോളാര്‍ ലൈറ്റിങ്, ബയോ ശുചിമുറി, ഹാന്‍ഡ്‌റെയില്‍ ഫെന്‍സിങ് എന്നീ പ്രവൃത്തികളാണ് ആദ്യഘട്ടത്തില്‍ നടക്കുക. ഒന്നരവര്‍ഷംകൊണ്ട് പണി പുര്‍ത്തീകരിക്കാനാണ് തീരുമാനം. പുരുഷന്‍ കടലുണ്ടി ... Read more

പ്രജ്വലിന്റെ യാത്രയ്ക്ക് അക്ഷരം സാക്ഷി

ഇഷ്ടമുള്ള സ്ഥങ്ങളിലേക്ക് സോളോ ട്രിപ്പ് പോകുക അതാണ് ഇപ്പോഴത്തെ യുവതയുടെ ട്രെന്‍ഡ്. എന്നാല്‍ പ്രജ്വല്‍ എന്ന കൊച്ചിക്കാരന്‍ യാത്ര പോകുന്നത് ചുമ്മാതങ്ങ് സ്ഥലങ്ങള്‍ കണ്ട് മടങ്ങാനല്ല. യാത്ര ചെയ്യാനുള്ള താത്പര്യവും നല്ല കൈയക്ഷരവും കൂട്ടിചേര്‍ത്ത് വേറിട്ട ചിത്രമൊരുക്കുകയാണ് ഈ യുവാവ്. ഇഷ്ടം തോന്നുന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത് ആ സ്ഥലത്തിന്റെ പേരെഴുതി സെല്‍ഫിയെടുക്കലാണ് പ്രജ്വലിന്റെ ഹോബി. Pic Courtesy: Prajwal Xavier പറഞ്ഞു പരിചയിച്ച സ്ഥലങ്ങള്‍ ഭംഗിയുള്ള വടിവൊത്ത അക്ഷരങ്ങളില്‍ നമ്മുടെ മുന്‍പിലെത്തുമ്പോള്‍ ആ സ്ഥലങ്ങള്‍ കാണാതെ കണ്ട ഫീലാണ് വരുന്നത്. വരാനിരിക്കുന്ന ഓരോ ഫ്രെയിമുകളും ആ നാടിന്റെ തനത് ഭംഗിലാണ് ഈ യുവാവ് അവതരിപ്പിക്കുന്നത്. Pic Courtesy: Prajwal Xavier ഇന്‍സ്റ്റാഗ്രാമില്‍ ട്രെന്‍ഡിങ്ങാണ് പ്രജ്വലിന്റെ അക്ഷരങ്ങള്‍. യാത്ര ചെയ്ത ഇടങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയുടെ ടൈറ്റില്‍ പോലെ പ്രജ്വല്‍ എഴുതും. പ്രജ്വല്‍ തനിച്ചാണ് യാത്രകള്‍ പോകാറ്. ആസ്വദിക്കാന്‍ ഏറെ സമയം കിട്ടുന്നതാണ് ഒറ്റയ്ക്കുള്ള യാത്രയുടെ ത്രില്‍. എഴുതാന്‍ എപ്പോള്‍ ... Read more

ഛത്രപതി ശിവാജി പ്രതിമയുടെ ഉയരത്തില്‍ മാറ്റം

അറബിക്കടലില്‍ ഉയരുന്ന ഛത്രപതി ശിവാജിയുടെ പ്രതിമയുടെ ഉയരത്തില്‍ ഭേദഗതി വരുത്തുന്നു. ശിവാജിയുടെ രൂപം, കുതിര, വാള്‍, അതു നില്‍ക്കുന്ന പ്ലാറ്റ്‌ഫോം എന്നിവ അടങ്ങുന്ന പ്രതിമയുടെ ആകെ ഉയരം 212 മീറ്ററാണ്. ഇതില്‍ കുതിരയും ശിവാജിയുടെ പ്രതിമയും വാളും വരുന്ന ഭാഗം 121.2 മീറ്റര്‍ ഉയരം വരും. വാളിന്റെ ഉയരം 38 മീറ്ററും പ്രതിമയുടെ ഉയരം 83.2 മീറ്ററുമായാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി പ്രതിമയുടെ ഉയരം കുറയ്ക്കുകയും വാളിന്റെ നീളം കൂട്ടുകയും ചെയ്യാനാണു തീരുമാനം. എന്നാല്‍, ഇതുവഴി പ്രതിമയും വാളും ചേര്‍ന്നുള്ള ആകെ ഉയരത്തില്‍ മാറ്റമുണ്ടാകുന്നില്ല. അത് 121.2 മീറ്റര്‍ തന്നെയായിരിക്കും. പ്രതിമയും വാളും ചേര്‍ന്നുള്ള 121.2 മീറ്ററിനു പുറമെ അതു സ്ഥിതി െചയ്യുന്ന പ്ലാറ്റ്‌ഫോമിന്റെ ഉയരം കൂടി വരുമ്പോഴാണ് ആകെ ഉയരം 212 മീറ്ററാവുന്നത്. നേരത്തേ, ആകെ ഉയരം 210 മീറ്ററാണു നിശ്ചയിച്ചിരുന്നതെങ്കിലും രണ്ടു മീറ്റര്‍ കൂടി ഉയര്‍ത്തി ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയായി മാറ്റുകയാണു ... Read more

പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്; ഇനി വായിക്കാതെ തന്നെ സന്ദേശങ്ങളെ നിശബ്ദമാക്കം

വാട്ട്സ്ആപ്പില്‍ സമീപകാലത്തായി പുത്തന്‍ ഫീച്ചറുകളുടെ കുത്തൊഴുക്കാണ്. അടിക്കടിയുള്ള അപ്ഡേഷനുകള്‍ക്കൊപ്പം മികച്ച ഫീച്ചറുകളും അണിനിരക്കുന്നു. ഇപ്പോള്‍ പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വാട്ടസ്ആപ്പ്. നോട്ടിഫിക്കേഷന്‍ ബാറില്‍ വെച്ച് തന്നെ ചാറ്റുകള്‍ നിശബ്ദമാക്കിവെക്കാനും (mute) സന്ദേശങ്ങള്‍ വായിച്ചതായി മാര്‍ക്ക് ചെയ്യാനും സാധിക്കുന്ന സൗകര്യങ്ങളാണ് വാട്‌സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ വരുമ്പോഴെല്ലാം നോട്ടിഫിക്കേഷന്‍ പാനലില്‍ പുതിയ സന്ദേശം ലഭിച്ചതായുള്ള അറിയിപ്പ് പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന നോട്ടിഫിക്കേഷനുകള്‍ക്ക് അടുത്തായി ചാറ്റ് വായിച്ചതായി മാര്‍ക്ക് ചെയ്യാനുള്ള ഓപ്ഷനുണ്ടാകും. പുതിയതായി വരുന്ന സന്ദേശം തുറക്കുന്നതിന് തുല്യമാണ് മാര്‍ക്ക് ചെയ്യുന്നത്. സന്ദേശങ്ങള്‍ മാര്‍ക്ക് ചെയ്താല്‍ ആ സന്ദേശം അയച്ചയാള്‍ക്ക് സന്ദേശം വായിച്ചുവെന്ന ബ്ലൂടിക്ക് കാണാന്‍ സാധിക്കും. ശല്യമാവുന്ന ചാറ്റ് നോട്ടിഫിക്കേഷനുകള്‍ നിശബ്ദമാക്കിവെക്കാനും (mute) നോട്ടിഫിക്കേഷന്‍ ബാറില്‍ അവസരമൊരുങ്ങും. ഇതിലൂടെ ഇനി ആപ്പ് തുറക്കാതെ തന്നെ ഞൊടിയിടയില്‍ സന്ദേശങ്ങള്‍ നിശബ്ദമാക്കാനും വായിച്ചതായി മാര്‍ക്ക് ചെയ്യാനും പറ്റുമെന്ന് സാരം. വാട്‌സ്ആപ്പിന്റെ 2.18.214 ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ശല്യമാവുന്ന ചാറ്റ് ... Read more

റെയില്‍വേ എസി കോച്ചുകളിലെ ബെഡ് റോള്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നു

എസി കോച്ചുകളിലെ യാത്രയ്ക്ക് ഇനി ചെലവേറും. എസി ട്രെയിനുകളിലും, എസി കോച്ചുകളിലും നിലവില്‍ നല്‍കുന്ന ബെഡ് റോള്‍ കിറ്റുകള്‍ക്ക് ഈടാക്കുന്ന ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുന്നു. സാധാരണക്കാരന് എസി കോച്ചുകളിലെ യാത്ര സാധ്യമാക്കാന്‍ വേണ്ടി ആരംഭിച്ച ഗരീബ് രഥ്, തുരന്തോ ട്രെയിനുകള്‍ക്കും നിരക്ക് വര്‍ധന ബാധകമാകും. കഴിഞ്ഞ 12 വര്‍ഷമായി ട്രെയിന്‍ യാത്രാ നിരക്കിന് ആനുപാതികമായി എന്തുകൊണ്ട് ബെഡ് റോള്‍ കിറ്റുകളുടെ ചാര്‍ജ് വര്‍ധന ഉണ്ടായില്ലായെന്ന കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) ചോദ്യത്തെ തുടര്‍ന്നാണ് നിരക്ക് വര്‍ധനയ്ക്ക് റെയില്‍വേ തയ്യാറാകുന്നത്. ബെഡ് റോള്‍ കിറ്റിന്റെ ചാര്‍ജ് ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശവും സിഎജി മുന്നോട്ട് വെയ്ക്കുന്നുണ്ട്. എസി കോച്ചുകളില്‍ നിലവില്‍ 25 രൂപയാണ് ബെഡ് റോള്‍ കിറ്റിന് ഈടാക്കുന്നത്. ഗരീബ് രഥ്, തുരന്തോ ട്രെയിനുകളൊഴികെയുളളവയില്‍ ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുത്തിയാണ് ബെഡ് റോള്‍ കിറ്റുകള്‍ ഇപ്പോള്‍ നല്‍കുന്നത്. ബെഡ് റോള്‍ കിറ്റ് സര്‍വീസിന്റെ ചിലവ് കണക്കാക്കുമ്പോള്‍ ... Read more

കേരളത്തിനെ മുഖച്ചിത്രമാക്കി വേള്‍ഡ് ട്രാവലര്‍

യു എ ഇയിലെ ഏറ്റവും വലിയ ട്രാവല്‍ കമ്പനിയായ ഡനാട്ടയുടെ ട്രാവല്‍ മാഗസിനില്‍ കേരളമാണ് കവര്‍പേജ്. നിപ്പയില്‍ നിന്ന് കേരളം നേടിയ വന്‍ വിജയത്തിന് ആദരവായാണ് പുതിയ ലക്കം മാസികയില്‍ കേരളം ഇടം പിടിക്കാന്‍ കാരണമായത്. ജൂലായ്-ഓഗസ്റ്റ് മാസങ്ങളില്‍ സന്ദര്‍ശിക്കേണ്ട സ്ഥലാണ് കേരളമെന്നാണ് വേള്‍ഡ് ട്രാവലര്‍ എന്ന് പേരുള്ള ഡനാട്ട മാസികയുടെ പുതിയ ലക്കം പറയുന്നത്. തെങ്ങുകളും കായലും പശ്ചാത്തലമായ ഗറ്റി ഇമേജസിന്റെ മുഖചിത്രത്തിലൂടെയാണ് ഡനാട്ടയുടെ വേള്‍ഡ് ട്രാവലര്‍ കേരളത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഡനാട്ടയ്ക്ക് വേണ്ടി ഹോട്ട് മീഡിയ പബ്ലിഷിങാണ് മാസികയുടെ പ്രസാധകര്‍. ചുരുങ്ങിയ അവധി ദിവസങ്ങളുള്ളവര്‍ക്ക് അധികം യാത്ര ചെയ്യാതെത്തനെ കണ്‍നിറയെ കാഴ്ചകള്‍ കാണാവുന്ന സ്ഥലമാണ് കേരളമെന്ന് സൗജന്യമായി വിതരണം ചെയ്യുന്ന വേള്‍ഡ് ട്രാവലര്‍ മാസികയുടെ മാനേജിങ് എഡിറ്റര്‍ ഫയേ ബാര്‍ട്ടലേയുടെ എഡിറ്റര്‍ കുറിപ്പിലുമുണ്ട്. ജൂലായ് ലക്കത്തിലെ അഞ്ച് പേജുകള്‍ വര്‍ണചിത്രങ്ങളോടെ കേരളത്തിന്റെ വിനോദസഞ്ചാര കാഴ്ച്ചകള്‍ വിവരിക്കുന്നത്. കായല്‍പരപ്പിലെ വഞ്ചിവീട്, യാത്രയും മൂന്നാറിലെ കാഴ്ചകളും, കഥകളിയും, ആയുര്‍വേദവും, ആറന്‍മുള കണ്ണാടിയും പേജുകളില്‍ ... Read more

ജൂലൈയില്‍ ആറു ദിവസം തിരുപതി ക്ഷേത്രം അടഞ്ഞുകിടക്കും

ആചാരപ്രകാരമുള്ള ശുദ്ധീകരണച്ചടങ്ങുകള്‍ക്കായി തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം അടുത്തമാസം 11 മുതല്‍ 16 വരെ അടച്ചിടും. ഈ ദിവസങ്ങളില്‍ ദര്‍ശനം അനുവദിക്കില്ലെന്നു ദേവസ്വം ബോര്‍ഡ് അറിയിച്ചു. തിരുമലകയറുന്നതും വിലക്കിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണു ക്ഷേത്രം അടച്ചിടുന്നത്. 12 വര്‍ഷം കൂടുമ്പോഴാണ് ശുദ്ധി ചടങ്ങുകള്‍ നടത്തുന്നത്. മുന്‍പ് ഈ ചടങ്ങിനിടയിലും നിയന്ത്രിച്ച് ദര്‍ശനം അനുവദിച്ചിരുന്നു. എന്നാല്‍ തിരക്ക് ഏറിയതോടെ അത് അസാധ്യമായതായി അധികൃതര്‍ വിശദീകരിച്ചു. ഓഗസ്റ്റ് ഒമ്പതു മുതല്‍ തിരുമല കയറുന്നതു തടയും. നേരത്തെ ക്യൂവില്‍ കാത്തുനില്‍ക്കുന്നവര്‍ പത്തിനു രാത്രിയോടെ ദര്‍ശനം പൂര്‍ത്തിയാക്കിയാല്‍ ശുദ്ധീകരണ ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്രത്തിനകത്തും ക്ഷേത്രനഗരത്തിലും ശുചീകരണ ജോലികളും മറ്റും പൂര്‍ത്തിയാക്കിയ ശേഷം ഓഗസ്റ്റ് 17നു രാവിലെ ആറുമണി മുതലേ ദര്‍ശനം അനുവദിക്കൂ. ചിറ്റൂര്‍ ജില്ലയിലുള്ള തിരുമല ക്ഷേത്രത്തില്‍ ദിനംപ്രതി ഒരു ലക്ഷത്തോളം പേരാണു ദര്‍ശനം നടത്തുന്നത്.

നാലമ്പല തീര്‍ത്ഥാടനത്തിനൊരുങ്ങി തൃപ്രയാര്‍ ക്ഷേത്രം

കര്‍ക്കടകമെത്തുകയായി. നാലമ്പല തീര്‍ഥാടനത്തിന്റെ നാളുകളാണിനി. രാമായണമാസമെന്നറിയുന്ന കര്‍ക്കടകത്തില്‍ ശ്രീരാമ, ഭരത, ലക്ഷ്മണ, ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒരേദിവസം ദര്‍ശനം നടത്തുന്നത് പുണ്യമായാണ് ഭക്തര്‍ വിശ്വസിക്കുന്നത്. മഴയും തണുപ്പും വകവെയ്ക്കാതെ ആയിരങ്ങളാണ് ഓരോ ദിവസവും ഈ നാലുക്ഷേത്രങ്ങളിലെത്തുക. ചൊവ്വാഴ്ചയാണ് നാലമ്പല തീര്‍ഥാടനം തുടങ്ങുക. തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. മഴ നനയാതെ വരിനില്‍ക്കുന്നതിനും വരിയില്‍നിന്ന് തന്നെ വഴിപാട് ശീട്ടാക്കാനും ഭക്തര്‍ക്ക് കഴിയും. ചൂടുവെള്ളവും വൈദ്യസഹായവും ലഭിക്കും. ക്ഷേത്രത്തിനകത്തും പുറത്തും ഭക്തര്‍ക്ക് വരിനില്‍ക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെയും പന്തല്‍ നിര്‍മിച്ചിട്ടുണ്ട്. പുറത്ത് വരിനില്‍ക്കുന്നവര്‍ക്ക് സെന്റര്‍ കമ്മിറ്റി ഇത്തവണയും കട്ടന്‍കാപ്പി നല്‍കും.

ഉല്ലാസയാത്ര ഡബിള്‍ ഡക്കറില്‍ സ്‌പെഷ്യല്‍ പാക്കേജുമായി കെ എസ് ആര്‍ ടി സി

ഡബിള്‍ ഡക്കറില്‍ ഏരിയല്‍ വ്യൂവില്‍ നഗരകാഴ്ച്ച കണ്ടൊരു യാത്ര ഏതൊരു ആളിലും കൗതുകം ഉണര്‍ത്തുന്ന ഒന്നാണ്. സാധാരണ ബസ് യാത്രകളില്‍ നിന്നു വേറിട്ടൊരു യാത്രാസുഖം നല്‍കുന്നവയാണ് അനന്തപുരിയിലെ ഡബിള്‍ ഡക്കര്‍ ബസുകള്‍. ആ കൗതുകവും കാഴ്ചകളും ഒരിക്കലും നഷ്ടമാക്കരുതെന്ന തിരിച്ചറിവാണ് നിരത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിന്‍വാങ്ങിയ ബസുകളെ ‘റീലോഡ്’ ചെയ്തിറക്കാന്‍ കെ എസ് ആര്‍ ടി സി യെ പ്രേരിപ്പിച്ചത്. ഹെറിറ്റേജ് സിറ്റി ടൂറിസത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കെ എസ് ആര്‍ ടി സി ഡബിള്‍ ഡക്കര്‍ ബസ് വാടകയ്ക്ക് നല്‍കുന്നുണ്ട്. പതിനഞ്ചു വര്‍ഷം പ്രായമായ ഈ ഡബിള്‍ ഡക്കര്‍ ബസുകള്‍ കെ എസ് ആര്‍ ടി സിയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. വിദ്യാര്‍ത്ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഈ വാഹനത്തോടുള്ള ഇഷ്ടവും കൗതുകവുമാണ് കെ എസ് ആര്‍ ടി സിയുടെ തീരുമാനത്തിന് പിന്നിലെ പ്രേരണ. വാടകയ്ക്ക് നല്‍കുന്ന ബസില്‍ രാത്രിയാത്ര അനുവദിക്കപ്പെടുന്നതല്ല. അധികാരപ്പെട്ടവര്‍ അനുവദിച്ചു നല്‍കിയിട്ടുള്ള സമയക്രത്തിനുള്ളില്‍ നിന്നുകൊണ്ട്, ... Read more

കോവളത്ത് റോപ് വേ പദ്ധതി വരുന്നു

ബീച്ചിനും കടലിനും മുകളിലൂടെ റോപ്പ് വേ പദ്ധതി വരുന്നു. ലൈറ്റ് ഹൗസ് വളപ്പില്‍ നിന്നാരംഭിച്ചു കോവളം സര്‍ക്കാര്‍ അതിഥി മന്ദിര വളപ്പില്‍ അവസാനിക്കുന്ന തരത്തിലുള്ള റോപ്പ് വേ സംവിധാനം സ്ഥാപിക്കുന്നതു സംബന്ധിച്ച പദ്ധതി കേന്ദ്ര ലൈറ്റ് ഹൗസ് ആന്‍ഡ് ലൈറ്റ് ഷിപ്‌സ് വകുപ്പിന്റെ അണിയറയിലാണു തയാറാകുന്നത്. പ്രാഥമിക ജോലികള്‍ തുടങ്ങുമെന്നാണറിവ്. കോവളം ലൈറ്റ് ഹൗസ് വളപ്പില്‍ അതിവേഗം പണി പൂര്‍ത്തിയായി വരുന്ന സംഗീത-നൃത്ത ജലധാര പദ്ധതിയുടെ പുരോഗതി വിലയിരുത്താനെത്തിയ കേന്ദ്ര ലൈറ്റ് ഹൗസ് ആന്‍ഡ് ലൈറ്റ് ഷിപ്‌സ് ഡയറക്ടര്‍ ജനറല്‍ ഡി.കെ.സിന്‍ഹയുടെ മനസ്സില്‍ രൂപപ്പെട്ട റോപ്പ് വേ പദ്ധതി വകുപ്പിന്റെ സജീവ പരിഗണനയിലാണ്. രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന സംഗീത നൃത്ത ജലധാര പദ്ധതി ഉദ്ഘാടനത്തിന് എത്തുമെന്നു പ്രതീക്ഷിക്കുന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കു മുന്നില്‍ നൂതന പദ്ധതി അവതരിപ്പിച്ച് അംഗീകാരം കിട്ടിയാല്‍ ഉടന്‍ നടപടി തുടങ്ങുമെന്നാണു സൂചന. കോവളം ലൈറ്റ് ഹൗസ്, ഹവ്വാ ബീച്ചുകള്‍, കടല്‍ എന്നിവയ്ക്കു മുകളിലൂടെയുള്ള റോപ് വേ സഞ്ചാരം ... Read more

കൊച്ചി- ലക്ഷദ്വീപ് ജലവിമാനം ഉടൻ; നിരക്ക് 7000 രൂപ

കാര്യങ്ങൾ അനുകൂലമായാൽ കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്കും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കും സീപ്ളെയിൻ സർവീസ് ഉടൻ തുടങ്ങും. കവരത്തി സർവീസാകും ആദ്യം തുടങ്ങുകയെന്ന് കൊച്ചി ആസ്ഥാനമായ സീ ബേർഡ് സീ പ്‌ളെയിൻ ലിമിറ്റഡ് സിഇഒ ക്യാപ്റ്റൻ സുരാജ് ജോസ് പറഞ്ഞു. എതിർപ്പില്ലാ രേഖ ലഭ്യമായാൽ മൂന്നു മാസത്തിനകം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സീ പ്‌ളെയിൻ പറന്നുയരുമെന്നും സുരാജ് ജോസ് വ്യക്തമാക്കി. എട്ടു പേർക്ക് സഞ്ചരിക്കാവുന്ന 15 കോടി രൂപയുടെ സീ പ്‌ളെയിൻ സീ ബേർഡ് വാങ്ങിയിട്ട്‌ രണ്ടുവർഷമാകാറായി. കൊച്ചി വിമാനത്താവളത്തിന് പാർക്കിങ് ഫീസ് ആയി മൂന്നു ലക്ഷം രൂപയും നൽകി. നിലവിൽ ലക്ഷദ്വീപിലേക്ക് എയർ ഇന്ത്യ വിമാനം മാത്രമാണുള്ളത്.ഇതിൽ സീറ്റുകൾ മിക്കപ്പോഴും നിറഞ്ഞിരിക്കും. സീ പ്‌ളെയിൻ വരുന്നതോടെ കുറച്ചു യാത്രക്കാർക്ക് ഇത് സഹായകമാവുമെന്നു ക്യാപ്റ്റൻ സുരാജ് ജോസ് പറയുന്നു. കവരത്തിയിലേക്കു ഒരാൾക്ക് 7000 രൂപയാകും നിരക്ക്. ചാർട്ടർ ചെയ്തു പോകാൻ മണിക്കൂറിന് 80,000 രൂപയും. സീ ബേർഡിനു മറ്റൊരു സീ പ്‌ളെയിൻ ... Read more