Category: News
അവധിക്കാലം ആഘോഷമാക്കാന്‍ കുമരകത്ത് ഹെറിറ്റേജ് ഹോം; ഒരാള്‍ക്ക് 800 രൂപ
കേരളത്തിന്റെ നെതര്‍ലന്‍ഡ് എന്നറിയപ്പെടുന്ന കുമരകത്ത് അവധിക്കാലം വന്നാസ്വദിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. വേനലവധി തുടങ്ങിക്കഴിഞ്ഞു. കുട്ടികള്‍ക്ക് ഇത് ആഘോഷത്തിന്റെ സമയമാണ്. കുടുംബമായും കൂട്ടമായുമൊക്കെ അവധിക്കാല ഡെസ്റ്റിനേഷനുകളിലേക്ക് പറക്കാന്‍ മലയാളികളെല്ലാം തയാറായിക്കഴിഞ്ഞു. കായല്‍കാഴ്ചകള്‍ കാണാനും ബോട്ടിങ് നടത്താനും ഒന്നാന്തരം കരിമീന്‍ കഴിക്കാനും കുമരകത്തേക്കെത്താത്ത മലയാളികള്‍ കുറവാണ്. അങ്ങനെ കുമരകത്തെത്തി അടിച്ചു പൊളിക്കാന്‍ ഇപ്പോഴിതാ തറവാട് ഹെറിറ്റേജ് ഹോമിന്റെ ഉഗ്രന്‍ പാക്കേജ് കൂടി. pic courtesy : Facebook കൂട്ടമായി എത്തുന്നവര്‍ക്ക് അവധി അടിച്ചുപൊളിക്കാനും കായല്‍യാത്ര നടത്താനും അസുലഭ അവസരമാണ് തറവാട് ഹെറിറ്റേജ് ഹോം ഒരുക്കുന്നത്. ഒരാള്‍ 800 രൂപ നിരക്കില്‍ വെല്‍ക്കം ഡ്രിങ്ക്, 2 മണിക്കൂര്‍ ശിക്കാരി ബോട്ടിങ് (കായല്‍ കാഴ്ചകള്‍ കാണാന്‍), കേരള നോണ്‍വെജ് മീല്‍സ്, സ്വിമ്മിങ് പൂള്‍, സഞ്ചാരികള്‍ക്ക് ഫ്രഷാകാനും അല്‍പം വിശ്രമിക്കാനും രണ്ടു മുറികള്‍, വൈകുന്നേരം ചായയും സ്‌നാക്‌സും എന്നീ സൗകര്യങ്ങളാണ് തറവാട്ടില്‍ ഒരുക്കിയിരിക്കുന്നത്. കുറഞ്ഞത് 10 പേര്‍ അടങ്ങിയ ഗ്രൂപ്പിനാണ് ഈ ഓഫര്‍. രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെയാണ് ... Read more
വേളാങ്കണ്ണി എക്‌സ്പ്രസിന് വന്‍വരവേല്‍പ്പ്
എറണാകുളം വരെ നീട്ടിയ വേളാങ്കണ്ണി എക്‌സ്പ്രസിന്റെ കന്നിയാത്രയില്‍ ആവേശത്തോടെ യാത്രക്കാര്‍. 3 മാസം മുന്‍പാണു വേളാങ്കണ്ണി എക്‌സ്പ്രസ് ഓടിത്തുടങ്ങിയത്. ഞായര്‍ വൈകിട്ട് അഞ്ചിനു വേളാങ്കണ്ണിയില്‍നിന്നു തിരിച്ചു തിങ്കള്‍ രാവിലെ 8.45 കൊല്ലത്ത് എത്തുകയും തിരികെ വൈകിട്ട് 4ന് തിരിച്ചു ചൊവ്വ രാവിലെ വേളാങ്കണ്ണിയില്‍ എത്തുകയും ചെയ്യുന്ന രീതിയിലായിരുന്നു സമയക്രമീകരണം. കേരളത്തില്‍നിന്നു പോകുന്ന തീര്‍ഥാടകര്‍ക്കു വേളാങ്കണ്ണിയില്‍ എത്തി മടങ്ങിവരുന്നതിനു മറ്റു യാത്രാമാര്‍ഗങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. പുതിയ ട്രെയിന്‍ വന്നതോടെ ഞായര്‍ രാവിലെ വേളാങ്കണ്ണിയില്‍ എത്തുന്നവര്‍ക്ക് 12 മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷം വൈകിട്ടു ട്രെയിനില്‍ കേരളത്തിലേക്കു പുറപ്പെടാം. ഇന്നലെ പുനലൂരില്‍ യാത്രക്കാര്‍ വന്‍സ്വീകരണമാണ് ഏര്‍പ്പെടുത്തിയത്. 2 ലോക്കോപൈലറ്റുമാരെയും മാലയിട്ടു സ്വീകരിച്ചു. പുനലൂരില്‍ നിന്ന് ഇരുനൂറിലധികം യാത്രക്കാര്‍ വേളാങ്കണ്ണിക്ക് പോകാനെത്തി. വേളാങ്കണ്ണി എക്‌സ്പ്രസ് ട്രെയിന്‍ സമയം രാവിലെ 11ന് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും 06015- നമ്പര്‍ വേളാങ്കണ്ണി എക്‌സ്പ്രസ് ട്രെയിന്‍ ശനി യാത്ര തിരിച്ച് കൊല്ലത്ത് 02.45 ന് എത്തും. തുടര്‍ന്ന് 04.25 ... Read more
ബ്ലൂ ടൂത്ത് കണക്ടിവിറ്റിയുള്ള സൈക്കിളുമായി ട്രെക്
അഞ്ചു പുതിയ വകഭേദങ്ങളുമായി എഫ്എക്‌സ് പ്രീമിയം സൈക്കിളുകളുടെ ഇന്ത്യന്‍ ശ്രേണി ട്രെക് ബൈസൈക്കിള്‍സ് വിപുലീകരിച്ചു. എഫ് എക്‌സ് വണ്‍, എഫ് എക്‌സ് ടു, എഫ് എക്‌സ് ത്രീ, എഫ് എക്‌സ് ടു ഡിസ്‌ക്, എഫ് എക്‌സ് ത്രീ ഡിസ്‌ക് എന്നിവയാണു കമ്പനി പുതുതായി ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിച്ചത്. എഫ് എക്‌സ് വണ്ണിന് 32,199 രൂപയും എഫ് എക്‌സ് ടുവിന് 36,299 രൂപയും എഫ് എക്‌സ് ത്രീക്ക് 51,599 രൂപയുമാണു വില. മുന്നിലു പിന്നിലും ഡിസ്‌ക് ബ്രേക്കുള്ള എഫ് എക്‌സ് ടു ഡിസ്‌കിന് 42,399 രൂപയാണു വില. മുന്‍ – പിന്‍ ഡിസ്‌കുള്ള എഫ് എക്‌സ് ത്രീ ഡിസ്‌കിന്റെ വിലയാവട്ടെ 62,799 രൂപയാണ്. ഭാരം കുറഞ്ഞതും പ്രകടനക്ഷമതയേറിയതുമായ അലൂമിനിയം ഫ്രെയിമാണ് എഫ് എക്‌സ് ശ്രേണിയിലെ സൈക്കിളുകളുടെ സവിശേഷത; ട്രെക്ക് പേറ്റന്റ് സ്വന്തമാക്കിയിട്ടുള്ള സവിശേഷ ഫ്രെയിമാണിത്. എഫ് എക്‌സ് ശ്രേണിയിലെ മുന്തിയ പതിപ്പുകളില്‍ സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും ആധിക്യമാണ്. 12.55 കിലോഗ്രാമോടെ എഫ് എക്‌സ് വണ്ണിനാണ് ഈ ... Read more
രാമക്കല്‍മേട്ടില്‍ ഓഫ് റോഡ് ജീപ്പ് സവാരിക്ക് വീണ്ടും നിരോധനം
രാമക്കല്‍മേട്ടില്‍ നടന്നു വന്നിരുന്ന ഓഫ് റോഡ് ജീപ്പ് സവാരിക്കു ഡിടിപിസിയും, മോട്ടര്‍ വാഹനവകുപ്പും വീണ്ടും നിരോധനം ഏര്‍പ്പെടുത്തി. ശനിയാഴ്ച കുരുവിക്കാനം കാറ്റാടിപ്പാടത്തു അനധികൃത ഓഫ് റോഡ് സര്‍വീസ് നടത്തിയ ജീപ്പ് മറിഞ്ഞു വിനോദസഞ്ചാരിയായ വിദ്യാര്‍ഥി മരിച്ച സാഹചര്യത്തിലാണ് നിരോധനം. കുരുവിക്കാനത്തു ഓഫ് റോഡ് ട്രക്കിങ്ങിനു അനുമതി നല്‍കിയിട്ടില്ലെന്നു റവന്യു വിഭാഗവും അറിയിച്ചു. ഡിടിപിസിയും, മോട്ടര്‍ വാഹന വകുപ്പും അപകടത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചു. അന്വേഷണ റിപ്പോര്‍ട്ട് കലക്ടര്‍ക്കു സമര്‍പ്പിക്കും. ഇതിനു ശേഷം തുടര്‍നടപടി സ്വീകരിക്കും. അപകടത്തെ തുടര്‍ന്നു രാമക്കല്‍മേട്ടില്‍ നടത്താനിരുന്ന ഓഫ് റോഡ് സവാരിയുമായി ബന്ധപ്പെട്ട യോഗം ഇന്ന് നെടുങ്കണ്ടത്ത് നടക്കും. രാമക്കല്‍മെട്ടില്‍ നടക്കുന്ന യോഗത്തില്‍ ഡിടിപിസി, ആര്‍ടിഒ, പൊലീസ്, ഓഫ് റോഡ് ജീപ്പ് ഡ്രൈവര്‍മാര്‍, വിവിധ യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നിലവില്‍ ആമക്കല്ലിലേക്ക് മാത്രമാണ് നിയന്ത്രണങ്ങളോടെ ഓഫ് റോഡ് ജീപ്പ് ട്രക്കിങ് നടത്തുവാന്‍ അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ അനധികൃതമായി ടൂറിസ്റ്റുകളുമായി അപകട സാധ്യത ഏറിയ സ്ഥലത്തു കൂടി ചിലര്‍ ട്രക്കിങ് ... Read more
കേരളമെന്ന ആശ്ചര്യം ആരും കാണാതെ പോകരുത്: ലോക പ്രശസ്ത ബ്ലോഗര്‍മാര്‍
പ്രകൃതി ഭംഗിയും സാംസ്‌കാരിക വൈവിധ്യവും സമ്മേളിക്കുന്ന കേരളം അവിസ്മരണീയ അനുഭവങ്ങളാണ് പ്രദാനം ചെയ്യുന്നതെന്ന് ലോകപ്രശസ്ത ബ്ലോഗര്‍മാര്‍. സംസ്ഥാന വിനോദസഞ്ചാര വകുപ്പും മേഖലയിലെ പങ്കാളികളും സംയുക്തമായി സംഘടിപ്പിച്ച കേരള ബ്ലോഗ് എക്‌സ്പ്രസിലെ 26 ബ്ലോഗര്‍മാരാണ് ഒരേ സ്വരത്തില്‍ കേരളത്തെ പ്രകീര്‍ത്തിച്ചത്. മാര്‍ച്ച് 21 ന് കൊച്ചിയില്‍ ആരംഭിച്ച കേരള ബ്ലോഗ് എക്‌സ്പ്രസിന്റെ ആറാം പതിപ്പിന്റെ ഭാഗമായി ഇരുപത്തിയൊന്നു രാജ്യങ്ങളില്‍ നിന്നെത്തിയ 26 ബ്ലോഗര്‍മാര്‍ കേരളത്തിലുടനീളം രണ്ടാഴ്ചത്തെ യാത്ര നടത്തി. ബ്ലോഗര്‍മാരുടെ നേരിട്ടുള്ള അനുഭവങ്ങളിലൂടെ കേരളത്തിലെ തനതു വിനോദസഞ്ചാര വിഭവങ്ങളെക്കുറിച്ച് ആഗോള ശ്രദ്ധ നേടിയെടുക്കുന്നതിന് ലക്ഷ്യമിട്ട യാത്ര വെള്ളിയാഴ്ച കോവളത്ത് സമാപിച്ചു. വിനോദസഞ്ചാരികള്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത സ്ഥലമാണ് കേരളമെന്ന് ഹോട്ടല്‍ ലീല റാവിസില്‍ നടന്ന സമാപന ചടങ്ങില്‍ ഈ ബ്ലോഗര്‍മാര്‍ അഭിപ്രായപ്പെട്ടു. ജീവിതത്തില്‍ എന്നും ഓര്‍മ്മിക്കാനുള്ള അനുഭവങ്ങളാണ് ഈ യാത്രയിലൂടെ തനിക്കു ലഭിച്ചതെന്ന് ജമൈക്കയില്‍ നിന്നുള്ള ഷീയ പവല്‍ പറഞ്ഞു. തന്റെ ബ്ലോഗിലൂടെ കേരളത്തിലെ വ്യത്യസ്തമായ സമ്പൂര്‍ണ അനുഭവം ലോകത്തോട് പറയും. സുഗന്ധ ... Read more
കോസ്റ്റ കപ്പലുകള്‍ കൊച്ചി തുറമുഖത്തെത്തി
വിനോദസഞ്ചാരക്കപ്പല്‍ വ്യവസായത്തിലെ പ്രമുഖരായ കോസ്റ്റ ഗ്രൂപ്പിന്റെ രണ്ട് കപ്പലുകള്‍ ഒരേസമയം കൊച്ചി തുറമുഖത്ത്. കോസ്റ്റ ലുമിനോസ, കോസ്റ്റ വെനേസിയ എന്നീ കപ്പലുകളാണ് കൊച്ചിത്തീരമണഞ്ഞത്. ഇറ്റലി ആസ്ഥാനമായ കോസ്റ്റ 2016-ലാണ് ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. 109 ദിവസത്തെ ലോകപര്യടനത്തിലാണ് കോസ്റ്റ ലുമിനോസ. രണ്ടായിരത്തോളം യാത്രക്കാരുണ്ടിതില്‍. ചൈനീസ് വിപണിക്കുവേണ്ടി രൂപകല്‍പ്പന ചെയ്ത വെനേസിയയില്‍ 2,670 പേരാണ് യാത്രക്കാര്‍. കൊളംബോ, ലാംഗ്വാക്കി, പോര്‍ട്ട് ക്ലാങ് വഴി സിംഗപ്പൂരിലേക്കുള്ള എട്ടുദിവസം നീളുന്ന യാത്രയ്ക്ക് കൊച്ചിയില്‍ നിന്ന് 100 ഇന്ത്യന്‍ അതിഥികള്‍ കയറുന്നുണ്ട്. കേരളത്തിന്റെ ഉള്‍ഭാഗങ്ങളില്‍ നിന്നുവരെ യാത്രക്കാരുണ്ടെന്നും ഇത് ഏറെ പ്രോത്സാഹനകരമാണെന്നും കോസ്റ്റ ക്രൂയിസിന്റെ ഇന്ത്യയിലെ പ്രതിനിധിയായ ലോട്ടസ് ഡെസ്റ്റിനേഷന്‌സിന്റെ മാനേജിങ് ഡയറക്ടര്‍ നളിനി ഗുപ്ത പറഞ്ഞു. കോസ്റ്റ ലുമിനോസയും വെനേസിയയും കൊച്ചിന്‍ പോര്‍ട്ട് സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ കോസ്റ്റ നിയോ റിവേര ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ കൊച്ചി ഹോം പോര്‍ട്ടാക്കും. മൂന്നുരാത്രി വരുന്ന മാലി ദ്വീപിലേക്കുള്ള യാത്രയില്‍കോസ്റ്റ നിയോ റിവേര ഏതാണ്ട് ഏഴായിരത്തോളം ഇന്ത്യന്‍ അതിഥികളെ ... Read more
കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പറക്കാം ടിക്കറ്റ് നിരക്ക് 1761 രൂപ
എയര്‍ ഇന്ത്യയുടെ എ320 നിയോ വിമാനം കണ്ണൂരില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.56നു പറന്നുയര്‍ന്ന് 10 മിനിറ്റിനകം കോഴിക്കോട് വിമാനത്താവളത്തിനു മുകളിലെത്തി. തുടര്‍ന്ന് ഐഎല്‍എസ് പ്രൊസീജ്യര്‍ പ്രകാരം സുരക്ഷിതമായി റണ്‍വേയില്‍ ഇറങ്ങാന്‍ 12 മിനിറ്റോളമെടുത്തു. ആകാശത്ത് ആകെയുണ്ടായിരുന്നത് 22 മിനിറ്റ്. ഉച്ചയ്ക്ക് 1.18നു യാത്രക്കാര്‍ പുറത്തിറങ്ങി. 52 നോട്ടിക്കല്‍ മൈലാണ് കോഴിക്കോട് – കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്കിടയിലെ ആകാശദൂരം. ഇതിലേറെ അടുത്ത് വിമാനത്താവളങ്ങളുണ്ടെങ്കിലും രാജ്യത്തു വാണിജ്യ സര്‍വീസ് നടക്കുന്ന ഏറ്റവും കുറഞ്ഞ ദൂരം ഇതാണെന്ന് എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ ഡിജിഎം ജി.പ്രദീപ് കുമാര്‍ പറഞ്ഞു.1761 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഇന്നലെ കണ്ണൂരില്‍ നിന്നു കോഴിക്കോട്ടേക്ക് 20 പേരും കോഴിക്കോടു നിന്നു കണ്ണൂരിലേക്കു 47 പേരും യാത്ര ചെയ്തു.
അവധിക്കാലം കുടുംബവുമായി താമസിക്കാന്‍ കെ ടി ഡി സി സൂപ്പര്‍ ടൂര്‍ പാക്കേജ്
സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ കുടുംബസമേതം സന്ദര്‍ശിക്കാനും താമസിക്കാനും മികച്ച ആനുകൂല്യങ്ങള്‍ നല്‍കി കെടിഡിസി ടൂര്‍ പാക്കേജ്. 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ ഉള്ളവര്‍ക്ക് മാത്രമേ ഈ പാക്കേജുകള്‍ നല്‍കുകയുള്ളൂ. പ്രശാന്ത സുന്ദരമായ കോവളം, വന്യ ജീവി സംരക്ഷണ കേന്ദ്രമായ തേക്കടി, സുഖ ശീതള കാലാവസ്ഥയുള്ള മൂന്നാര്‍, കായല്‍പ്പരപ്പിന്റെ സ്വന്തം കൊച്ചി എന്നിവിടങ്ങളിലെ കെടിഡിസി ഹോട്ടലുകളിലാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്. രാത്രി 3 ദിവസത്തെ താമസം – 4999 രൂപ കോവളത്തെ സമുദ്ര ഹോട്ടല്‍, തേക്കടിയിലെ ആരണ്യ നിവാസ്, മൂന്നാറിലെ ടീ കൗണ്ടി, കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് എന്നീ കെടിഡിസി പ്രീമിയം ഹോട്ടലുകളാണ് 2 രാത്രി 3 ദിവസത്തെ താമസം പ്രഭാത ഭക്ഷണം, നികുതികള്‍ എന്നിവ ഉള്‍പ്പടെ 12 വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ എന്നിവര്‍ക്ക് 4999 രൂപയാണ് പാക്കേജ് റേറ്റ്. പ്രസ്തുത ടൂര്‍ പാക്കേജുകള്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക് കേരളം കാണാന്‍ ഒരു അവസരം ഒരുക്കുന്നതിനായാണ് തയാറാക്കിയിട്ടുള്ളത്. ... Read more
അടുത്ത യാത്ര ചൈനയിലേക്കോ? അറിയാം വിസ നടപടികളെക്കുറിച്ച്
ചൈനയുടെ ചരിത്ര സ്മാരകങ്ങളായ ചൈന വന്‍മതില്‍, ടിയനന്‍മെന്‍ സ്‌ക്വയര്‍, എന്നിവ കാണാതെ ചൈന കണ്ടു എന്നു പറയാനാകില്ല. അതിനാല്‍ ചൈന യാത്ര ലക്ഷ്യമിടുമ്പോള്‍ തലസ്ഥാന നഗരിയായ ബെയ്ജിങ്ങിന് തന്നെയാണ് പ്രധാനം. മധ്യ ബെയ്ജിങ്ങിലെ ഫോര്‍ബിഡന്‍ സിറ്റി ടിയനന്‍മെന്‍ സ്‌ക്വയര്‍, ജിങ്ഷാന്‍ പാര്‍ക്ക്, ടെംബിള്‍ ഓഫ് ഹെവന്‍, സമ്മര്‍ പാലസ്, നാന്‍ലോഗ് സിയാങ്, എന്നിവ കാണാം. ഇംപീരിയല്‍ കാലം മുതല്‍ക്കുള്ള ഇവിടുത്തെ പ്രത്യേക ഭക്ഷണമാണ് പെക്കിങ് ഡക്ക്. ബെയ്ജിങ്ങിലെത്തിയാല്‍ ഇത് കഴിക്കാന്‍ മറക്കരുത്. അഞ്ച് രാത്രിയും ആറ് പകലും ഉണ്ടെങ്കില്‍ ബെയ്ജിങ്ങിനൊപ്പം ഷാങ്ഹായ് കൂടി ചേര്‍ക്കാം. ബുള്ളറ്റ് ട്രെയിനില്‍ ഷാങ്ഹായ്‌ലേക്കുള്ള യാത്ര രസകരമാണ്. സിയാങ്, ജുസൈഗോ, ഹോങ് ലോങ്, സോങ് പാങ് എന്നിവയും കാണേണ്ട സ്ഥലങ്ങളാണ്. ചില സ്ഥലങ്ങള്‍ അങ്ങനെയാണ് എത്ര കണ്ടാലും മതിവരില്ല. മറ്റുചില സ്ഥലങ്ങള്‍ സ്വപ്നത്തെ തോല്‍പ്പിക്കും സൗന്ദര്യം സമ്മാനിക്കും. അലങ്കാരത്തിന് ഭൂമിയിലെ സ്വര്‍ഗമെന്ന് നമ്മള്‍ പല സ്ഥലങ്ങളെയും വിശേഷിപ്പിക്കാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഭൂമിയിലെ സ്വര്‍ഗമേതെന്ന് ചോദിച്ചാല്‍ ടിയാന്‍മെന്‍ എന്ന് അവിടം ... Read more
നേപ്പാള്‍, ഭൂട്ടാന്‍ യാത്ര; കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇനി ആധാര്‍ മതി
ഇന്ത്യയില്‍ നിന്നും വീസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന ചില രാജ്യങ്ങളെ കുറിച്ചറിയാം. വിസയില്ലാതെ വെറും പാസ്‌പോര്‍ട്ടും വിമാന ടിക്കറ്റും മതി ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍. നേപ്പാളും ഭൂട്ടാനുമാണ് ഈ രാജ്യങ്ങളില്‍ ആദ്യം വരുന്നത്. ഇനിമുതല്‍ ആധാര്‍ ഉപയോഗിച്ച് ഈ രാജ്യങ്ങളില്‍ യാത്രചെയ്യാം. 15 വയസിന് താഴെയും 65 വയസിന് മുകളിലും ഉള്ളവര്‍ക്ക് പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, കേന്ദ്ര സര്‍ക്കാരിന്റെ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് കാര്‍ഡ് എന്നിവയുണ്ടെങ്കില്‍ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.എന്നാല്‍ ഇപ്പോള്‍ ആധാര്‍ കൂടി ഉപയോഗപ്പെടുത്താമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ രണ്ട് രാജ്യങ്ങളിലും 15 വയസിന് താഴെയും 65 വയസിന് മുകളിലും പെടാത്ത ആളുകള്‍ക്ക് ആധാര്‍ ഉപയോഗിക്കാനാവില്ല.എന്നാല്‍ പാസ്പോര്‍ട്ട്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്, ഇലക്ഷന്‍ ഐഡി കാര്‍ഡ് ഇതിലേതെങ്കിലും വേണം.
2019 ലെ ലോകത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത്’ ട്രിപ് അഡൈ്വസര്‍’
2019 ലെ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി ലണ്ടന്‍ തിരഞ്ഞെടുക്കപ്പെട്ടു. ട്രിപ് അഡൈ്വസററുടെ ട്രാവല്‍സ് ചോയ്സ് അവാര്‍ഡിലുടെയാണ് ലണ്ടന്‍ തിരഞ്ഞെടുക്കപ്പെത്. ട്രിപ് അഡൈ്വസര്‍ പ്രകാരം, ബക്കിംഗാം പാലസ് ഉള്‍പ്പെടെയുള്ള നിരവധി രാജകീയ ശ്രദ്ധ നേടിയ ധാരളം അനുഭവങ്ങള്‍ ലണ്ടന്‍ സമ്മാനികുന്നുണ്ട് അതുകെണ്ട് തന്നെ വര്‍ഷാവര്‍ഷം 94 ശതമാനം മുതല്‍ 231 ശതമാനം വരെ സഞ്ചാരികളുടെ വര്‍ധനവുണ്ടായി. ഇന്ത്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഒന്നാം സ്ഥാനത്ത് ജയ്പൂരും രണ്ടാം സ്ഥാനത്ത് ഗോവയും ന്യൂഡല്‍ഹിയും എത്തുന്നു. ജയ്സാല്‍മീറും ഉദയ്പൂരുമാണ് യഥാക്രമം ഏഴും ഒന്‍പതും സ്ഥാനത്തായി ട്രിപ് അഡൈ്വസര്‍ തിരഞ്ഞെടുത്തത്. ലോകമെമ്പാടുമുള്ള കണക്കനുസരിച്ച് പാരിസ്, റോം ബാലി തുടങ്ങിയ രാജ്യങ്ങളാണ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും അവിടുത്തെ അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്തു. ബാഴ്സലോണ, ഇസ്താംബുള്‍,ദുബായ് എന്നി രാജ്യങ്ങളാണ് 2019 ല്‍ ലോകത്തെ മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങളായി തിരഞ്ഞെടുത്തത്.
ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ ജലവിനോദങ്ങള്‍ ആരംഭിച്ചു
അവധിക്കാലം ആഘോഷമാക്കാന്‍ ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ പുതിയ ജലവിനോദങ്ങള്‍ ആരംഭിച്ചു. കയാക്കിങ്, ബനാന ബോട്ട് റൈഡ്, വാട്ടര്‍ സ്‌കീയിങ്, ബംബിറൈഡ്, വിന്‍ഡ് ഓപ്പറേറ്റഡ് പാരാസെയിലിങ് തുടങ്ങിയവയാണ് പുതുതായി ആരംഭിച്ച വിനോദങ്ങള്‍. അഷ്ടമുടിക്കായലിനെ വാട്ടര്‍ സ്‌പോര്‍ട്‌സ് കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഇതില്‍ വിന്‍ഡ് ഓപ്പറേറ്റഡ് പാരാസെയിലിങ് കേരളത്തില്‍ ആദ്യമായാണ് ആരംഭിക്കുന്നത്. വേമ്പനാട് കായലില്‍നിന്ന് വ്യത്യസ്തമായി കനാലുകള്‍ കുറവുള്ളതും തുറന്നസ്ഥലം കൂടുതലുള്ളതുമായ അഷ്ടമുടിക്കായലില്‍ പുതുതായി തുടങ്ങിയ റൈഡുകള്‍ സുരക്ഷിതമായിരിക്കുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി സന്തോഷ്‌കുമാര്‍ പറഞ്ഞു. ആല്‍ഫാ അഡ്വഞ്ചേഴ്‌സ് എന്ന സ്വകാര്യ സ്ഥാപനവുമായി ചേര്‍ന്നാണ് പുതിയ റൈഡുകള്‍ ആരംഭിച്ചിരിക്കുന്നത്. കയാക്കിങ്, വാട്ടര്‍ സ്‌കീയിങ് പാരാസെയിലിങ് തുടങ്ങിയവയില്‍ വിദഗ്ധപരിശീലനം നേടിയവരുടെ സേവനം എപ്പോഴും ലഭ്യമായിരിക്കും. റൈഡുകളില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷയും മറ്റും ആല്‍ഫാ അഡ്വഞ്ചേഴ്‌സിന്റെ ഉത്തരവാദിത്വമാണ്. റൈഡുകളുടെ ടിക്കറ്റ് നിരക്ക് തീരുമാനിക്കുന്നതും വില്‍പ്പനയും ഡി.ടി.പി.സി. നേരിട്ടാണ് നടത്തുന്നത്. റൈഡുകള്‍ക്കാവശ്യമായ എല്ലാ സാമഗ്രികളും ഡി.ടി.പി.സി.യാണ് നല്‍കുന്നത്. അവധിക്കാലം അടിസ്ഥാനമാക്കിയാണ് പുതിയ വിനോദങ്ങള്‍ ആരംഭിച്ചതെങ്കിലും അവധിക്കാലത്തിനുശേഷവും തുടരാനാണ് തീരുമാനം.
ഷാര്‍ജയില്‍ വസന്തോത്സവം ആരംഭിച്ചു
യു.എ.ഇ.യിലെ ശൈത്യാവസ്ഥ ചൂടുകാലത്തേക്ക് വഴിമാറുമ്പോള്‍ വര്‍ണാഭമായ ആഘോഷങ്ങള്‍ക്കും തുടക്കമാവുന്നു. ഷാര്‍ജയിലെ സാംസ്‌കാരികാഘോഷമായ വസന്തോത്സവം ഇന്നലെ ആരംഭിച്ചു. എമിറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അല്‍ മുംതസ പാര്‍ക്കിലാണ് വസന്തോത്സവം നടക്കുന്നത്. പാര്‍ക്കിലെത്തുന്ന നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ആസ്വാദ്യകരമായ വിധമാണ് വസന്തോത്സവം ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 12 വരെ നീളുന്ന ആഘോഷത്തില്‍ വാരാന്ത്യദിനങ്ങളില്‍ പ്രധാന പരിപാടികള്‍ അരങ്ങേറും. അറബ് സംസ്‌കാരവും ചരിത്രവും വിളിച്ചറിയിക്കുന്ന പൈതൃകാഘോഷം, നാടന്‍കലാമേള, സംഗീതവിരുന്ന് തുടങ്ങിയവയെല്ലാം വാരാന്ത്യങ്ങളില്‍ ഉണ്ടായിരിക്കും. വൈകീട്ട് അഞ്ചുമുതല്‍ രാത്രി 9.40 വരെ അല്‍ മുംതസ പാര്‍ക്കില്‍ വസന്തോത്സവം ഉണ്ടായിരിക്കും.
ബ്രിട്ടീഷ് വിപണി കീഴടക്കാന്‍ ഓട്ടോറിക്ഷകളുമായി ഓല കാബ്‌സ്
ബ്രിട്ടീഷ് വിപണി കീഴടക്കാന്‍ ഓട്ടോറിക്ഷകളുമായി ഓല കാബ്‌സ്. ആദ്യ ഘട്ടത്തില്‍ ലിവര്‍പൂളിലാണ് ഓലയുടെ ‘ടുക് ടുക്’ സര്‍വീസ് നടത്തുക. യു എസ് കമ്പനിയായ യൂബറുമായി കടുത്ത മത്സരം നടത്തുന്ന ഓല കാബ്‌സ്, ബജാജ് ഓട്ടോ ലിമിറ്റഡും പിയാജിയൊയും നിര്‍മിച്ച ത്രിചക്രവാഹനങ്ങളാണ് ബ്രിട്ടനില്‍ അവതരിപ്പിച്ചത്. ആദ്യ ദിനത്തില്‍ ഓട്ടോറിക്ഷ തിരഞ്ഞെടുത്തവര്‍ക്ക് സൗജന്യ യാത്രയും ഓല കാബ്‌സ് ലഭ്യമാക്കി. ബജാജ് നിര്‍മിച്ച ഓട്ടോറിക്ഷയുമായി ഓല യു കെയുടെ മാനേജിങ് ഡയറക്ടര്‍ ബെന്‍ ലെഗ് തന്നെ യാത്രക്കാരെ കൊണ്ടുപോകാനെത്തിയതും ശ്രദ്ധേയമായി. കടുംവര്‍ണങ്ങളില്‍ അണിയിച്ചൊരുക്കിയ ‘ടുക് ടുക്’ ആണ് ലിവര്‍പൂള്‍ നഗരവാസികള്‍ക്കായി ഓല അവതരിപ്പിച്ചിരിക്കുന്നത്. സാരഥികളായി നിയോണ്‍ ഗ്രീന്‍ ജാക്കറ്റ് ധരിച്ച ഡ്രൈവര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ഈ മേഖലയിലേക്കുള്ള പ്രവേശനം ആഘോഷിക്കാന്‍ ലിവര്‍പൂള്‍ സിറ്റി സെന്ററിലാണ് ഓല ഓട്ടോറിക്ഷകളില്‍ സൗജന്യ യാത്രയ്ക്കുള്ള അവസരമൊരുക്കിയത്. ആഗോളതലത്തില്‍ യൂബറിന് വെല്ലുവിളി സൃഷ്ടിക്കാനാണ് ഓലയുടെ തയാറെടുപ്പ്. യാത്രാസാധ്യതകളില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കുന്നതിനൊപ്പം ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന വിഹിതം നല്‍കിയും വിപണി പിടിക്കാനാണ് ഓലയുടെ ... Read more
രാജ്യത്ത് ഏറ്റവും കൂടുതല്‍ കാറുകളുള്ള നഗരം മുംബൈ
രാജ്യത്ത് സ്വകാര്യ കാറുകളുടെ എണ്ണത്തില്‍ മുംബൈ നഗരം ഒന്നാമത്. ഒരു കിലോ മീറ്ററില്‍ 510 കാറുകളാണ് നഗരത്തില്‍ നിലവില്‍ ഉളളതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ ഒരു കിലോ മീറ്ററില്‍ 510 കാറുകളാണ് ഉള്ളത് എന്നാണ് കണക്ക്. കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് 18 ശതമാനം വളര്‍ച്ചയാണ് സ്വകാര്യ കാറുകള്‍ക്ക് നഗരത്തിലുണ്ടായത്. രണ്ടുവര്‍ഷം മുമ്പ് മുംബൈ നഗരത്തിലെ കാറുകളുടെ എണ്ണം കിലോമീറ്ററിന് 430 ആയിരുന്നതാണ് ഈ വര്‍ഷം 510 ആയി വര്‍ധിച്ചത്. എന്നാല്‍ ദില്ലിയില്‍ വെറും 108 എണ്ണം മാത്രമാണുള്ളത്. മുംബൈയില്‍ റോഡുകള്‍ കുറവായതാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുംബൈയില്‍ 2000 കിലോമീറ്റര്‍ റോഡുള്ളപ്പോള്‍ ദില്ലിയില്‍ 28,999 കിലോമീറ്റര്‍ റോഡുണ്ട്. പുനെ നഗരത്തിനാണ് കാറുകളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനം. ഒരു കിലോമീറ്ററില്‍ 319 കാറുകളാണ് ഇവിടെയുള്ളത്. ചെന്നൈയില്‍ 297 കാറുകളും ബംഗളൂരുവില്‍ 149 കാറുകളുമാണ് ഒരു കിലോമീറ്ററിനകത്തുള്ളത്.