Category: News

മൂട്ട ശല്യം അതിരൂക്ഷം; എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തിവെച്ചു

മൂട്ടശല്യം രൂക്ഷമായെന്ന് യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുംബൈയില്‍ നിന്നും അമേരിക്കയിലെ ന്യൂആര്‍ക്കിലേക്ക് പോകേണ്ട ബി-777 വിമാനമാണ് താത്ക്കാലികമായി സര്‍വീസ് നിര്‍ത്തിവെച്ചത്. വിമാനത്തില്‍ മൂട്ട ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച്ചയാണ് വിമാന കമ്പനിക്ക് പരാതി ലഭിക്കുന്നത്. ന്യൂആര്‍ക്ക് മുംബൈ യാത്രയ്ക്കിടയില്‍ ബിസിനസ് ക്ലാസ്സില്‍ യാത്ര ചെയ്ത യാത്രക്കാരിക്കാണ് മൂട്ട ശല്യം നേരിട്ടത്. സീറ്റ് പരിശോധിച്ചപ്പോള്‍ മൂട്ടയെ കണ്ടതിനെത്തുടര്‍ന്ന് പരാതിപ്പെട്ടു തുടര്‍ന്ന് ജീവനക്കാര്‍ സീറ്റില്‍ മരുന്ന് തളിച്ചു. എന്നാല്‍ അല്‍പ സമയത്തിനകം കൂടുതല്‍ മൂട്ടകള്‍ സീറ്റിനടിയില്‍ നിന്ന് പുറത്തുവരികയായിരുന്നു. തുടര്‍ന്ന് ഇവരെ ഇക്കണോമി ക്ലാസില്‍ ഒഴിഞ്ഞുകിടന്നിരുന്ന ഒരു സീറ്റിലേക്ക് മാറ്റി. എന്നാല്‍ അവിടെ ലഭിച്ച സീറ്റ് വളരെ മോശമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. സീറ്റുകള്‍ കീറിയതും ടി.വി സ്‌ക്രീന്‍ ഓഫാക്കാന്‍ സാധിക്കാത്തവിധം തകരാറിലായിരുന്നു. പിന്നീട് ജീവനക്കാര്‍ തുണി ഇട്ട് ടി.വി സ്‌ക്രീന്‍  മറയ്ക്കുകകയായിരുന്നു. ബിസിനസ് ക്ലാസില്‍ ടിക്കറ്റെടുത്ത തനിക്കും കുടുംബത്തിനും വളരെയേറെ ബുദ്ധിമുട്ടുണ്ടായെന്നും ധനനഷ്ടമുണ്ടായെന്നും പരാതിയില്‍ പറയുന്നുണ്ട്. ... Read more

ഓണാഘോഷം ആഗസ്റ്റ് 24 മുതല്‍; ആയിരം വിദേശികള്‍ പങ്കെടുക്കും

സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ആഗസ്റ്റ് 24 മുതല്‍ 30 വരെ നടക്കും. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ തൈക്കാട് ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന വിവിധ വകുപ്പ്ഉദ്യോഗസ്ഥരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമാപന ദിവസമായ ഓഗസ്റ്റ് 30 ന് നടക്കുന്ന ഘോഷയാത്ര പതിവില്‍ നിന്ന് വ്യത്യസ്തമായി നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയിലാകും പരിപാടി സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. ചുരുങ്ങിയത് ആയിരം വിദേശികളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു. ഏറ്റവും പ്രഗത്ഭരായി കലാകാരന്‍മാരുടെ കലാപരിപാടികള്‍ എല്ലാ ദിവസവുമുണ്ടാകും. ഓരോ വകുപ്പുകളും ഘോഷയാത്രയില്‍ വ്യത്യസ്ഥതയുള്ള നിശ്ചല ദൃശ്യങ്ങള്‍ അവതരിപ്പിക്കണമെന്നും പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും എല്ലാ പരിപാടികളും സംഘടിപ്പിക്കേണ്ടതെന്നും മന്ത്രി നിര്‍ദേശിച്ചു. ഘോഷയാത്രാ കമ്മിറ്റി ചെയര്‍മാന്‍ ഡി.കെ. മുരളി എം.എല്‍.എ, സി.കെ. ദിവാകരന്‍ എം.എല്‍.എ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു. ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ... Read more

കേരളത്തില്‍ വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അവതരിപ്പിച്ച് ബി എസ് എന്‍ എല്‍ ; ഇനി ഓഫര്‍ പെരുമഴ

ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റ് ടെലിഫോണി സേവനം കേരളത്തില്‍ അവതരിപ്പിച്ചു. ‘ബി.എസ്.എന്‍.എല്‍. വിങ്‌സ്’ എന്ന പേരില്‍ വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അധിഷ്ഠിത ഇന്റര്‍നെറ്റ് ടെലിഫോണി സേവനം തിരുവനന്തപുരത്തു വച്ച് നടന്ന ചടങ്ങില്‍ ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി. മാത്യു കേരളത്തില്‍ അവതരിപ്പിച്ചു. സിം കാര്‍ഡ് ഇല്ലാതെ തന്നെ ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ആപ്പിള്‍ IOS പ്ലാറ്റുഫോമുകളില്‍ ഉള്ള ഫോണുകള്‍, ടാബ്ലറ്റുകള്‍, കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയില്‍ നിന്നും ഏതു ഫോണിലേക്കും കോളുകള്‍ വിളിക്കുവാനും സ്വീകരിക്കുവാനും ഈ ആപ്പ് അധിഷ്ഠിത സേവനത്തില്‍ നിന്നും സാധിക്കുന്നതാണ്. കണക്ഷന്‍ എടുക്കുമ്പോള്‍ വരിക്കാര്‍ക്ക് ഒരു പത്തക്ക വെര്‍ച്യുല്‍ ടെലിഫോണ്‍ നമ്പര്‍ ലഭിക്കുന്നതാണ്. ഈ സേവനത്തിനായുള്ള റെജിസ്‌ട്രേഷന്‍ ബി.എസ്.എന്‍.എല്‍ ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ വഴിയും ബി.എസ്.എന്‍.എല്‍.ലിന്റെ വെബ്‌സൈറ്റ് ആയ bnsl.co.in വഴിയും ആരംഭിച്ച് കഴിഞ്ഞു. കേവലം 1099 രൂപയ്ക്കു ഈ സേവനത്തിന്റെ വരിക്കാരാവുന്നവര്‍ക്കു ഒരു വര്‍ഷത്തേക്ക് രാജ്യത്തെവിടെയുമുള്ള ഏതു ഫോണിലേക്കും പരിധിയില്ലാതെ കോളുകള്‍ ചെയ്യാവുന്നതാണ്. ദേശീയ, അന്തര്‍ദേശീയ റോമിംഗ് സൗകര്യത്തോടുകൂടിയുള്ള ... Read more

അഷ്ടമുടിയിലെ മഴക്കാഴ്ച്ചകള്‍

മഴയിലൂടെ അഷ്ടമുടി കായലിലൊരു ബോട്ട് യാത്ര തുരുത്തുകളും കൈവഴികളും ഗ്രാമീണഭംഗി ചൊരിയുന്ന കരകളും ഈറനണിഞ്ഞ് നില്‍ക്കുന്ന കാഴ്ച്ച കണ്ട് മഴയാസ്വദിക്കാന്‍ ഡി ടി പി സി ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിരിക്കുകയാണ്. പ്രധാനമായും അഞ്ച് പാക്കേജുകളാണ് മഴക്കാല വിനോദത്തിനായി ഒരുക്കിയിരിക്കുന്നത്. കല്ലട-സാമ്പ്രാണിക്കോടി, സീ അഷ്ടമുടി, അഷ്ടമുടി-സമ്പ്രാണിക്കോടി ഐലന്‍ഡ്, കരുനാഗപ്പള്ളി-കന്നേറ്റി, കൊല്ലം-മണ്‍റോത്തുരുത്ത് എന്നീ പാക്കേജുകള്‍ തയ്യാറായിക്കഴിഞ്ഞു. ഇവയ്ക്കുപുറമേ ഡി.ടി.പി.സി. യുടെ ഹൗസ്‌ബോട്ട്, തോണി, സ്പീഡ് ബോട്ട് എന്നിവയും സജീവമാണ്. കൂടാതെ ഡി.ടി.പി.സി.യുടെ ജലകേളീകേന്ദ്രം മുഖംമിനുക്കി കുട്ടികള്‍ക്കുള്ള പാര്‍ക്കായി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.മഴയെന്നു വിചാരിച്ച് ഇനി യാത്രകള്‍ക്ക് മടിക്കേണ്ട… മഴക്കാലം മഴയോടൊപ്പം ആഘോഷിക്കാമെന്ന തരത്തിലാണ് സഞ്ചാരികള്‍ക്കായി യാത്രകളും കാഴ്ചകളും ക്രമീകരിച്ചിട്ടുള്ളത്. കല്ലടയാറിന്‍ തീരത്തൂടെ ഒരു യാത്ര മണ്‍സൂണ്‍ ടൂറിസത്തിന്റെ പ്രധാന ആകര്‍ഷണമാണിത്. കൊല്ലം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനു സമീപത്തെ ഡി.ടി.പി.സി.യുടെ ബോട്ട് ജെട്ടിയിലെത്തി യാത്രയ്ക്ക് തയ്യാറെടുക്കാം. വള്ളത്തിലാണ് യാത്രയെങ്കിലോ? മഴയല്ലേ നനഞ്ഞുപോകുമോ എന്ന സംശയം ഉയര്‍ന്നേക്കാം. അതോര്‍ത്ത് പേടിക്കേണ്ട. ഡി.ടി.പി.സി.യുടെ വക ഓരോ കുടയും യാത്രികരെ മഴനനയ്ക്കാതെ കൊണ്ടുപോകും. കുറഞ്ഞത് ... Read more

ഫോര്‍വേഡ് മെസേജുകള്‍ക്ക് പരിധി നിശ്ചയിച്ച് വാട്‌സ് ആപ്

വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് കൂടുതല്‍ കര്‍ശന നടപടികളുമായി വാട്‌സ് ആപ്. ഒരു മെസേജ് തന്നെ ഫോര്‍വേഡ് ചെയ്യുന്നതിന് പരിധി നിശ്ചയിക്കാനാണ് വാട്‌സ് ആപ്പിന്റെ പദ്ധതി. വാട്‌സ് ആപില്‍ ഇനി വരുന്ന മെസേജുകള്‍ ഒരു ഉപയോക്താവിന് അഞ്ച് പേര്‍ക്ക് മാത്രമേ ഫോര്‍വേഡ് ചെയ്യാനാകൂ. ഈ സംവിധാനം ആപിനൊപ്പം കൂട്ടിചേര്‍ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ടെക്സ്റ്റ്, ചിത്രങ്ങള്‍, വീഡിയോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണ്. വ്യജ വാര്‍ത്ത തടയണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ രണ്ടാമത്തെ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കാന്‍ വാട്‌സ് ആപ് നിര്‍ബന്ധിതമായത്. വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ രാജ്യത്തെ ആള്‍ക്കൂട്ട കൊലകള്‍ക്ക് കാരണമായതിനെ തുടര്‍ന്നാണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ സുപ്രീം കോടതിയും രംഗത്ത് വന്നിരിന്നു. നേരത്തെ വ്യാജ വാര്‍ത്തകളെ തടയുന്നതിനായി വാട്‌സ് ആപ് ഫോര്‍വേഡ് മെസേജുകള്‍ക്ക് മുകളില്‍ പ്രത്യേക ലേബല്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി വാട്‌സ് ആപിന്റെ പുതിയ നീക്കം.

കൂടുതല്‍ സര്‍വീസുകളുമായി സലാം എയര്‍

ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ സര്‍വിസുകള്‍ വിപുലീകരിക്കുന്നു. നാലു പുതിയ റൂട്ടുകളിലേക്ക് സര്‍വിസ് ആരംഭിക്കാന്‍ സലാം എയറിന് അനുമതി നല്‍കിയതായി സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു. അബൂദബി, കുവൈത്ത്, ഖാര്‍ത്തൂം, കാഠ്മണ്ഡു എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വിസുകള്‍ തുടങ്ങുക. സലാല-അബൂദബി റൂട്ടില്‍ മൂന്നു പ്രതിവാര സര്‍വിസുകളാകും ഉണ്ടാവുക. ആഗസ്റ്റ് മൂന്നു മുതല്‍ ഇത് ആരംഭിക്കും. സെപ്റ്റംബര്‍ ആദ്യം മുതല്‍ മസ്കത്തില്‍ നിന്നാണ്   മറ്റുള്ളവ നടത്തുക. കുവൈത്തിലേക്ക് അഞ്ചും ഖാര്‍ത്തൂമിലേക്ക് മൂന്നും കാഠ്മണ്ഡുവിലേക്ക് നാലും പ്രതിവാര സര്‍വിസുകളാണ് ഉണ്ടാവുക. സര്‍വിസ് വിപുലീകരണത്തിന്റെ ഭാഗമായി ആറ് എയര്‍ബസ് എ 320നിയോ വിമാനങ്ങള്‍ കൂടി സ്വന്തമാക്കാന്‍ സലാം എയര്‍ അടുത്തിടെ ധാരണയില്‍ എത്തിയിരുന്നു. ഇതില്‍ ഒരു വിമാനം ഈ വര്‍ഷം അവസാന പാദത്തിലും അഞ്ചു വിമാനങ്ങള്‍ അടുത്ത വര്‍ഷം ആദ്യ പാദത്തിലുമാകും സലാം എയര്‍ നിരയിലേക്ക് എത്തുക. പുതിയ വിമാനങ്ങള്‍ കൂടി എത്തുന്നതോടെ സര്‍വിസുകള്‍ 27 ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി സി.ഇ.ഒ ക്യാപ്റ്റന്‍ മുഹമ്മദ് ... Read more

വരുന്നു റോള്‍സ് റോയിസിന്റെ പറക്കും ടാക്‌സി

ബ്രിട്ടീഷ് എന്‍ജിന്‍ നിര്‍മാതാക്കളായ റോള്‍സ് റോയ്‌സ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനം നിര്‍മിക്കുന്നു. ലംബമായി പറന്നുയരാന്‍ ലാന്‍ഡ് ചെയ്യാനും കഴിയുന്ന പറക്കും ടാക്‌സിയാണ് റോള്‍സ് റോയ്‌സ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പറക്കും ടാക്‌സി പുറത്തിറക്കാമെന്നാണ് റോള്‍സ് റോയ്‌സിന്റെ പ്രതീക്ഷ. എവ്‌ടോള്‍ എന്നയായിരിക്കും റോള്‍ റോയ്‌സിന്റെ പറക്കും ടാക്‌സിയുടെ പേര് ഇംഗ്ലണ്ടിലെ ഫറന്‍ബോറോവില്‍ നടന്ന എയര്‍ഷോയില്‍ പറക്കും ടാക്‌സിയുടെ പ്രോട്രോ ടൈപ്പ് കമ്പനി അവതരിപ്പിച്ചു. നാല് മുതല്‍ അഞ്ച് വരെ പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നതാണ് റോള്‍സ് റോയിസിന്റെ പറക്കും ടാക്‌സി. 805 കിലോ മീറ്റര്‍ വരെ ഒറ്റതവണ പറക്കാന്‍ വാഹനത്തിനാകും. മണിക്കൂറില്‍ 200 കിലോ മീറ്ററാണ് പരമാവധി വേഗത. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പറക്കും ടാക്‌സി എത്തും. രണ്ട് വര്‍ഷത്തിനുള്ളില്‍ മോഡലിന്റെ ഡെമോണ്‍സ്‌ട്രേഷന്‍ നടത്തുമെന്നും കമ്പനിയുടെ ഇലക്ട്രിക് വിഭാഗം തലവന്‍ റോബ് വാട്‌സ്ണ്‍ പറഞ്ഞു.

ശബരി റയിൽ പാതയ്ക്ക് കേന്ദ്രം അനുകൂലം

സ്ഥലം ഏറ്റെടുത്തു നല്‍കിയാല്‍ ശബരിമല റെയില്‍ പദ്ധതി ഉടന്‍ നടപ്പാക്കാമെന്ന് കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അങ്കമാലിയില്‍നിന്ന് ശബരിമലയിലേക്കുള്ള റെയില്‍വേ പാതയുടെ കാര്യത്തില്‍ റെയില്‍വേയുമായി ആലോചിച്ച് സംസ്ഥാന സര്‍ക്കാരും റെയില്‍വേയുമായുള്ള ചര്‍ച്ചക്ക് അവസരമൊരുക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം വേണമെന്ന ആവശ്യത്തില്‍ കഴിയും വേഗം തീരുമാനമെടുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കേരളത്തിലെ പ്രകൃതി ക്ഷോഭം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി.കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും പൂര്‍ണമായും പ്രവർത്തന സജ്ജമാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. റേഷൻവിഷയം അടക്കമുള്ള മറ്റു ചില പ്രധാന വിഷയങ്ങളിൽ ഉറപ്പു കിട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടൂറിസത്തിനു മഴക്കൊയ്ത്ത്; കേരളം മഴക്കാല സഞ്ചാരികളുടെ പ്രിയ ഇടം

തോരാമഴ മലയാളികൾക്ക് ദുരിതകാലമെങ്കിൽ വിനോദസഞ്ചാരരംഗത്തിനു പുതിയ കൊയ്ത്തുകാലമെന്നു റിപ്പോർട്ട്. ഓൺലൈൻ ബുക്കിംഗ് ഏജൻസിയായ ‘മേക്ക് മൈ ട്രിപ്പ്’ ആണ് കേരളം മഴക്കാല ടൂറിസത്തിന്റെ കേന്ദ്രമെന്ന റിപ്പോർട്ടുമായി വന്നിട്ടുള്ളത്. മഴക്കാലത്തു പൊതുവെ സഞ്ചാരികൾ കേരളത്തിലേക്ക് വരാറില്ല എന്നതായിരുന്നു ഇതുവരെ അവസ്ഥ. തേക്കടി, ആലപ്പുഴ, മൂന്നാർ എന്നിവിടങ്ങളിലേക്ക് ഈ മഴക്കാലത്തു ബുക്കിംഗിൽ നൂറു ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയെന്ന് മേക്ക് മൈ ട്രിപ്പ് പറയുന്നു.കാസർകോട്ടെ ബേക്കൽ സഞ്ചാര പ്രിയരുടെ പുതിയ കേന്ദ്രമായി മാറുന്നുണ്ട്. ജൂലൈ മുതൽ സെപ്തംബർ വരെ യാത്ര ചെയ്യാൻ മേയ് 31നകം ബുക്ക് ചെയ്തവരുടെ കണക്ക് നിരത്തിയാണ് മേക്ക് മൈ ട്രിപ്പിന്റെ അവകാശവാദം. പോയ മഴക്കാലത്തേക്കാൾ ഇക്കൊല്ലം 26 ശതമാനം ഇന്ത്യൻ സഞ്ചാരികൾ വിദേശ രാജ്യങ്ങളിലേക്ക് വിനോദ സഞ്ചാരം നടത്തുന്നു. ദുബായ്, തായ്‌ലൻഡ്, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളാണ് മഴക്കാലത്ത് ഇന്ത്യൻ സഞ്ചാരികൾ ഏറെയും പോകുന്നത്. ഗോവ, പുരി, മൂന്നാർ, ഷിർഡി എന്നിവിടങ്ങളാണ് മഴക്കാലത്ത് ഇന്ത്യൻ യാത്രക്കാർക്ക് പ്രിയമെന്നും മേക്ക് മൈ ട്രിപ്പ്’ റിപ്പോർട്ടിലുണ്ട്.

കേരളത്തിന്റെ കണ്ണ് റഷ്യ, ജപ്പാൻ, ചൈനീസ് സഞ്ചാരികളിലേക്ക് ; വിദേശ റോഡ്ഷോകൾക്ക് സെപ്തംബറിൽ തുടക്കം

കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളിൽ ഏറെയും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. പതിവായി കേരളം കാണാനെത്തുന്ന ഇവരെക്കൂടാതെ പുതിയ സഞ്ചാര വിപണികൾ കൂടി തേടുകയാണ് കേരള ടൂറിസം. 6 ട്രേഡ് ഫെയറുകളിലും 15 ബിസിനസ് ടു ബിസിനസ് മീറ്റിങ്ങുകളുമാണ് നടപ്പു വർഷം ഇതുവരെ കേരള ടൂറിസത്തിന്റെ പങ്കാളിത്ത പട്ടികയിലുള്ളത്. ചൈന, ജപ്പാൻ, റഷ്യ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങളാകും കേരളം ടൂറിസം ഇക്കൊല്ലം സ്വീകരിക്കുക ലണ്ടനിലെ വേൾഡ് ട്രാവൽ മാർട്ട്(നവംബർ 5-7), മലേഷ്യയിലെ ലങ്കാവിയിൽ പിഎടിഎ മാർട്ട്(സെപ്‌തംബർ 12-14), OTDYKH മോസ്‌കോ (സെപ്.11-13), ജപ്പാൻ ടൂറിസം എക്സ്പോ , ടോക്കിയോ (സെപ്തംബർ 20-23), ഐടിബി ഏഷ്യ, സിംഗപ്പൂർ(ഒക്ടോബർ 17-19),സിഐടിഎം ഷാൻഹായ്‌(നവം.16-18) എന്നിവയാണ് കേരളം പങ്കാളിത്തം ഉറപ്പിച്ച ട്രാവൽ മാർട്ടുകൾ. സെപ്തംബർ 17ന് റഷ്യയിലെ സെയിന്റ് പീറ്റേഴ്സ് ബർഗ്, ജപ്പാനിലെ ഒസാക എന്നിവിടങ്ങളിൽ റോഡ് ഷോ നടത്തും. സ്റ്റോക്ഹോം, സ്വീഡൻ, ടോക്കിയോ എന്നിവിടങ്ങളിലും സെപ്തംബറിൽ റോഡ് ഷോയുണ്ട്. ഒക്ടോബറിൽ സൗദിയിലെ ദമാം, റിയാദ്, ബഹ്‌റൈനിലെ മനാമ, ... Read more

ടൂറിസം ഭീഷണിയെന്ന് ആര് പറഞ്ഞു ; ഇവരുടെ സംരക്ഷണത്തിന് ടൂറിസം വരുമാനം

ദിനം പ്രതി നമ്മുടെ അശ്രദ്ധമായ ഇടപെടല്‍ മൂലം ചെറു പ്രാണികള്‍ മുതല്‍ വലിയ ജീവികള്‍ വരെ വംശനാശഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഭൂമിയില്‍ അവശേഷിച്ച ഏക ആണ്‍വെള്ള കണ്ടാമൃഗമായ സുഡാനെ ഈ കഴിഞ്ഞ മാര്‍ച്ച് 19നാണ് ലോകം കണ്ണീരോടെ വിട നല്‍കിയത്. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാനും ഇതിനെ പറ്റി കൂടുതല്‍ അറിവുകള്‍ നല്‍കാനും ടൂറിസത്തിന് കഴിയും. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിനുള്ള സംഘടനയായ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ റെഡ് ലിസ്റ്റ് എന്ന പട്ടികയിലെ ചില മൃഗങ്ങളെ കുറിച്ച് ഈനാംപേച്ചി, നമീബിയ ചെറിയ ഉറുമ്പ് തീനിയായ ഈനാംപേച്ചിയാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ വേട്ടയാടുന്നത്. ഈനാംപേച്ചിയുടെ ചെതുമ്പല്‍ ഉണക്കി മരുന്നായി വിപണിയില്‍ വില്‍ക്കുന്നുണ്ട്. കോട്ടിന്റെ നിര്‍മ്മാണത്തിനും ഇത് ഉപയോഗിക്കാറുണ്ട്. നമീബിയയിലെ ഒക്കോന്‍ജിമ നേച്ചര്‍ റിസേര്‍വ്വില്‍ നിങ്ങള്‍ക്ക് ഇവയെ കാണാം. എക്‌സ്‌പേര്‍ട്ട് ആഫ്രിക്ക (expertafrica.com)യുടെ 11 ദിവസത്തെ ഇംപാല സെല്‍ഫ് ഡ്രൈവ് സഫാരിയില്‍ നിങ്ങള്‍ക്ക് പങ്കെടുക്കാം. ഒക്കോന്‍ജിമയിലെ താമസം ... Read more

കോഴിക്കോട് ബീച്ചൊരു മൊഞ്ചത്തി; ആരും വിശ്രമിക്കും ഇവിടെ

അതിമനോഹരമായി അണിഞ്ഞൊരുങ്ങിയ സൗത്ത് ബീച്ച് സഞ്ചാരികളെ വരവേല്‍ക്കുന്നു. ഇനി നഗരത്തില്‍ സായാഹ്നങ്ങള്‍ ചെലവിടാന്‍ അതീവ സുന്ദരമായി ഒരുക്കിയ സൗത്ത് ബീച്ചിലേക്കും പോവാം. കോഴിക്കോട്ടെ മാലിന്യങ്ങളെല്ലാം കൊണ്ടുവന്ന് തള്ളിയിരുന്ന ഇടമായിരുന്നു സൗത്ത് ബീച്ച്. ആ ബീച്ചാണിപ്പോള്‍ നവീകരണവും സൗന്ദര്യവത്ക്കരരണവും പൂര്‍ത്തിയാക്കി സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. 19 ന് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. അറവുശാലകളില്‍ നിന്നുള്ള മാലിന്യം തള്ളുന്നതും സാമൂഹ്യ വിരുദ്ധ ശല്യവും കാരണം സൗത്ത് ബീച്ചിലേക്ക് പോകാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. വലിയങ്ങാടി ഭാഗത്തേക്ക് ചരക്കുകള്‍ ഇറക്കിയിരുന്ന കടല്‍പ്പാലവും ഗോഡൗണും പ്രദേശങ്ങളും ഏറെക്കാലമായി കാട് പിടിച്ച് കിടക്കുന്ന അവസ്ഥയിലായിരുന്നു. ഇപ്പോള്‍ തെക്കേ കടല്‍പ്പാലത്തിന് തെക്ക് ഭാഗത്ത് നി ന്ന് 800 മീറ്ററോളം നീളത്തിലാണ് കടപ്പുറം നവീകരിച്ചത്. നാല് വ്യൂ പോയിന്റുകള്‍, ടൈല്‍ വിരിച്ച നടപ്പാത, ഇരിപ്പിടങ്ങള്‍, വിളക്കുകള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. വ്യൂപോയിന്റുകള്‍ക്ക് സമീപം കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങളും അലങ്കാരപ്പനകളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. സോഡിയം വേപ്പര്‍ വിളക്കുകള്‍ തെളിഞ്ഞ കടപ്പുറത്തിന്റെ രാത്രി ദൃശ്യം ... Read more

അവധി ദിനം അകത്തു കിടക്കാം; ജയില്‍ ടൂറിസവുമായി കേരളവും

ഹെല്‍ത്ത് ടൂറിസത്തിനും മണ്‍സൂണ്‍ ടൂറിസത്തിനും പിന്നാലെ കേരളത്തില്‍ ജയില്‍ ടൂറിസവും വരുന്നു. പണം മുടക്കിയാല്‍ ജയില്‍ യൂണിഫോമില്‍, അവിടത്തെ ഭക്ഷണം കഴിച്ച് ആര്‍ക്കും ഒരു ദിവസം ജയിലില്‍ തങ്ങാന്‍ അവസരമൊരുക്കുന്ന പദ്ധതി ജയില്‍ വകുപ്പ് സര്‍ക്കാരിനു കൈമാറി. ഇതിനായി പ്രത്യേകിച്ചു കുറ്റമൊന്നും ചെയ്യേണ്ട, ഫീസ് നല്‍കിയാല്‍ മതി. വിയ്യൂർ സെൻട്രൽ ജയിൽ വളപ്പിൽ ഒരുങ്ങുന്ന ജയിൽ മ്യൂസിയത്തോടനുബന്ധിച്ചാണു പദ്ധതി നടപ്പാക്കുക. Photo Courtesy: rd.com അവിടെ, ജയില്‍ വളപ്പിനകത്തു പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും താമസിക്കാന്‍ പ്രത്യേക ബ്ലോക്കുകള്‍ ഒരുക്കും. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്തു നിശ്ചിത ഫീസ് അടച്ചാല്‍ 24 മണിക്കൂര്‍ ജയില്‍ വേഷത്തില്‍ തടവുകാരുടെ ഭക്ഷണം കഴിച്ച് അവിടെ താമസിക്കാം. സാധാരണക്കാര്‍ക്ക്  ജയില്‍ അനുഭവം മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു പദ്ധതി. എന്നാല്‍, യഥാര്‍ഥ തടവുകാരുമായി ഇടപഴകാന്‍ കഴിയില്ല. ജയില്‍ മ്യൂസിയത്തിനും ഈ പദ്ധതിക്കുമായി സര്‍ക്കാര്‍ ഈ വര്‍ഷം ആറുകോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുകോടി രൂപ ഈ വര്‍ഷവും മൂന്നുകോടി അടുത്ത ... Read more

കേരള ട്രാവൽ മാർട്ടിന് പ്രമേയം മലബാർ ടൂറിസം; പ്രതിനിധികളിൽ സർവകാല റെക്കോഡെന്ന് ടൂറിസം മന്ത്രി

കേരള  ട്രാവൽ മാർട്ടിന്റെ പത്താം പതിപ്പിന് സെപ്‌തംബർ 27ന് കൊച്ചിയിൽ തുടക്കം. മലബാർ ടൂറിസമാണ് ഇത്തവണ കെടിഎമ്മിന്റെ മുഖ്യ പ്രമേയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്തു വാർത്താസമ്മേളനത്തിൽ പറഞ്ഞു. 27നു ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നാലു ദിവസത്തെ ട്രാവൽ മാർട്ട് ഉദ്ഘാടനം ചെയ്യുക. 28 മുതൽ 30 വരെ നടക്കുന്ന ബയർ-സെല്ലർ മീറ്റാണ് മാർട്ടിലെ ശ്രദ്ധാകേന്ദ്രം.വെല്ലിംഗ്ടൺ ഐലൻഡിലെ സാമുദ്രിക കൺവെൻഷൻ സെന്ററാണ് ഇതിനു വേദിയാവുക. 73 വിദേശരാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. കെടിഎമ്മിന്റെ ചരിത്രത്തിലെ ഉയർന്ന പ്രാതിനിധ്യമാണ് ഇത്തവണ. 424 വിദേശ ബയർമാർ ഇതിനകം പങ്കാളിത്തം ഉറപ്പുവരുത്തി. ടൂറിസം ഭൂപടത്തിലെ ഇടമില്ലാതിരുന്ന മലബാറിനെ വികസന വഴിയിൽ എത്തിച്ചത് ഇപ്പോഴത്തെ സർക്കാരാണെന്നും മന്ത്രി പറഞ്ഞു.       റാണി ജോർജ് (ടൂറിസം സെക്രട്ടറി) കേന്ദ്ര സർക്കാർ പുതുതായി തുടങ്ങിയ ഇന്ത്യ ട്രാവൽ മാർട്ട് അടുത്ത തവണ മുതൽ കെടിഎമ്മിനോട് അനുബന്ധിച്ചുള്ള തീയതികളിൽ സംഘടിപ്പിക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ... Read more

നിറങ്ങളില്‍ വിരിഞ്ഞ മുംബൈ ഗ്രാമം; വീഡിയോ കാണാം

മുംബൈയിലെ ഖാര്‍ ദണ്ഡ ഒരു ചെറിയ ഗ്രാമമാണ്. മത്സ്യബന്ധനമാണ് അവിടെയുള്ളവരുടെ പ്രധാന തൊഴില്‍. കുറച്ച് നാളുകള്‍ക്ക് മുമ്പ് അവിടെയുള്ള ഒരു കൂട്ടം കലാകാരന്മാര്‍ ആ ഗ്രാമത്തിന്റെ മുഖഛായ തന്നെ മാറ്റിക്കളഞ്ഞു. നിറമില്ലാതെ, വരണ്ടുകിടന്ന ഗ്രാമത്തെ കുറേ കലാകാരന്മാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ഏറ്റെടുത്തു. ഇപ്പോള്‍ ആ ഗ്രാമം നിറങ്ങളുടെ ആഘോഷമാണ്. നാട്ടുകാരിലൊരാളായ ചേതന്‍ ഗുപ്ത പറയുന്നു, ‘പണ്ട്, ഈ ഗ്രാമത്തിലെങ്ങ് നോക്കിയാലും കറുപ്പും വെളുപ്പും മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. പക്ഷെ, ഇപ്പോഴെല്ലായിടവും കളര്‍ഫുളായി. ശരിക്കും ഒരു മഴവില്ല് വിരിഞ്ഞതുപോലെയുണ്ട്.’ മണ്‍സൂണ്‍ മഴയെത്തുന്നതിന് മുമ്പാണ് ഗ്രാമത്തിലെ ഈ മാറ്റം. 50 കലാകാരന്മാരും 2800 സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഗ്രാമത്തെ അടിമുടി മാറ്റിയത്. 400 വീടുകളിലാണ് വിവിധ നിറങ്ങളും ഡിസൈനുമുപയോഗിച്ച് മാറ്റം വരുത്തിയത്. വീടിന്റെ ചുമരുകള്‍ മാത്രമല്ല, റൂഫും ഇതുപോലെ നിറമുപയോഗിച്ച് പുത്തനാക്കി മാറ്റി. നമ്മുടെ ജീവിതത്തില്‍ നിറങ്ങള്‍ വളരെ പ്രാധാന്യമുള്ളവയാണ്. അതുവച്ച് കൊണ്ട്, തങ്ങളുടെ നാടിനെ ലോകശ്രദ്ധയിലേക്കെത്തിക്കാന്‍ കൂടിയാണ് ഇവരുടെ ഈ പരിശ്രമം.