Category: News

കണ്ണൂരില്‍ നിന്ന് വിദേശത്തേക്ക് വിമാന സര്‍വീസിന് അനുമതിയായി

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് അബുദാബിയിലേക്കും ദമാമിലേക്കും വിമാന സര്‍വീസുകള്‍ക്ക് അനുമതിനല്‍കി. ജെറ്റ് എയര്‍വേസ്, ഗോ എയര്‍ വിമാന സര്‍വീസുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ അറിയിച്ചതാണ് ഇക്കാര്യം. കണ്ണൂര്‍-ദോഹ റൂട്ടില്‍ ഇന്‍ഡിഗോയും കണ്ണൂര്‍-അബുദാബി, കണ്ണൂര്‍-മസ്‌കറ്റ്, കണ്ണൂര്‍-റിയാദ് റൂട്ടുകളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസും അപേക്ഷിച്ചിട്ടുണ്ടെന്നും ഈ സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്താന്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കുന്നത് നയത്തിന്റെ അടിസ്ഥാനത്തിലാകും. വി. മുരളീധരന്‍ എം.പി.ക്കൊപ്പമാണ് കണ്ണന്താനം ചൊവ്വാഴ്ച സുരേഷ് പ്രഭുവിനെ കണ്ടത്.

കെഎസ്ആര്‍ടിസി ഇനി മുതല്‍ മൂന്ന് സോണുകള്‍

കെഎസ്ആര്‍ടിസിയെ മൂന്നു ലാഭകേന്ദ്രങ്ങളാക്കി തിരിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനം ഇന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കും. കെഎസ്ആര്‍ടിസിയെ മൂന്ന് മേഖലകളായി തിരിക്കണമെന്നു സ്ഥാപനത്തിന്റെ പുനഃസംഘടനയെക്കുറിച്ചു പഠിച്ച പ്രഫ. സുശീല്‍ഖന്ന ശുപാര്‍ശ ചെയ്തിരുന്നു. നിലവിലെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ചു സോണുകള്‍ സൗത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് സോണ്‍ എന്നിങ്ങനെയാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് സൗത്ത് സോണില്‍. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ സെന്‍ട്രല്‍ സോണിലും. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ നോര്‍ത്ത് സോണിലും. എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ജി.അനില്‍കുമാറിനാണ് സൗത്ത് സോണിന്റെ ചുമതല. എക്‌സിക്യൂട്ടീവ് ഡയറക്ടറായ എം.ടി. സുകുമാരന് സെന്‍ട്രല്‍ സോണിന്റെയും സി.വി.രാജേന്ദ്രന് നോര്‍ത്ത് സോണിന്റെയും ചുമതല നല്‍കിയിട്ടുണ്ട്. മൂന്നു മേഖലകളാകുന്നതോടെ ഉദ്യോഗസ്ഥ തലത്തിലും മാറ്റങ്ങളുണ്ടാകും. ഇതിന്റെ പട്ടിക പുറത്തിറങ്ങി. സോണല്‍ ഓഫിസര്‍മാര്‍ക്കായിരിക്കും സോണുകളുടെ ചുമതല. ജില്ലാ ആസ്ഥാനവും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ തസ്തികയും ... Read more

സൗരോര്‍ജ കരുത്തിലോടാന്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഒരുങ്ങുന്നു

അമിത ഊര്‍ജ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ റെയില്‍വേ കോച്ചുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ പദ്ധതി. പാസഞ്ചര്‍ ട്രെയിനുകള്‍ക്കുള്ളിലുള്ള ഫാനുകള്‍, ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജിങ് സ്ലോട്ടുകള്‍ എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണിത്. ഇന്ത്യന്‍ റെയില്‍വേ ഫോര്‍ ഓള്‍ട്ടര്‍നേറ്റ് ഫ്യുയല്‍സ് (ഐആര്‍ഒഎഎഫ്) ആണ് പാനലുകള്‍ സ്ഥാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡെമു ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സോളര്‍ പാനലുകള്‍ സ്ഥാപിച്ചിരുന്നു. പലപ്പോഴും ട്രെയിനുകള്‍ വേഗത കുറച്ചോടുമ്പോള്‍ ബാറ്ററിയുടെ ചാര്‍ജിങ് ശരിയായ രീതിയില്‍ നടക്കാത്തതിനാലാണ് ഈ നടപടിയെന്നു റെയില്‍വേ അധികൃതര്‍ പറഞ്ഞു. ആദ്യ പടിയായി സീതാപുര്‍ – ഡല്‍ഹി റിവാരി പാസഞ്ചര്‍ ട്രെയിനില്‍ പാനലുകള്‍ സ്ഥാപിച്ചതായും അവര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡിനാണ് സോളര്‍ പാനലുകളുടെ നിര്‍മാണ ചുമതല. ഓരോ കോച്ചിലെയും പാനല്‍ പ്രതിദിനം 15-20 യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കും. ഒരു ട്രെയിനിലെ സോളര്‍ പാനലുകളുടെ പരമാവധി ഭാരം 120 കിലോയായിരിക്കും. ആദ്യ ഘട്ടത്തില്‍ ഡെമു, പാസഞ്ചര്‍ ട്രെയിനുകളിലായി 250 കോച്ചുകളിലാണ് സോളര്‍ പാനലുകള്‍ ... Read more

ടെക് മഹീന്ദ്ര ടെക്നോപാർക്കിലേക്ക്

തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും വലിയ ഐ. ടി. കമ്പനികളിലൊന്നായ ടെക് മഹീന്ദ്ര ടെക്നോപാർക്കിലേക്ക് എത്തുന്നു. ഇതിനായി ടെക്നോപാർക്കിലെ ഗംഗാ കെട്ടിട സമുച്ചയത്തിൽ 200 പേർക്ക് ജോലി ചെയ്യാൻ കഴിയുന്ന ഓഫീസിനുള്ള 1200 ചതുരഷ്ട്ര അടി സ്ഥലം അനുവദിച്ചു കൊണ്ടുള്ള രേഖകൾ ടെക്നോപാർക്ക് സി. ഇ. ഒ. ഋഷികേശ് നായർ ടെക് മഹീന്ദ്ര ജനറൽ മാനേജർ പളനി വേലുവിന് കൈമാറി. ജൂൺ മാസത്തിൽ ടെക് മഹീന്ദ്ര ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സി. പി. ഗുർണാനിയും ഇത് സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു. 115000 ജീവനക്കാരുള്ള ടെക് മഹീന്ദ്രക്ക് 90 രാജ്യങ്ങളിൽ ഓഫീസുണ്ട്. മൂന്നു മാസങ്ങൾക്കുള്ളിൽ തിരുവനന്തപുരം ഓഫീസ് പ്രവർത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക പ്രശസ്ത ഐ. ടി. കമ്പനികൾ കേരളത്തിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കുന്നതയിൽ നമ്മുടെ വിദഗ്ധ ജീവനക്കാരുടെ സാന്നിധ്യവും, അടിസ്ഥാന സൗകര്യങ്ങളുടെയും, ജീവിത നിലവാരത്തിന്റെയും മുന്നേറ്റമാണെന്ന് ടെക്നോപാർക്ക് സി. ഇ. ഒ ഋഷികേശ് നായർ പറഞ്ഞു. ആഗോള പ്രശസ്ത കമ്പനികളായ ഒറാക്കിൾ, വിപ്രോ, ... Read more

കേരളം വീണ്ടും മാതൃക; സ്ത്രീകള്‍ക്കായി സ്ത്രീകളുടെ ഹോട്ടല്‍

ഇന്ത്യയിലാദ്യമായി പൂര്‍ണമായും സ്ത്രീകള്‍ മാത്രം നടത്തുന്ന സര്‍ക്കാര്‍ ഹോട്ടല്‍ പദ്ധതിയുമായി സംസ്ഥാന വിനോദ സഞ്ചാര വികസന കോര്‍പറേഷന്‍ (കെടിഡിസി). തമ്പാനൂര്‍ കെടിഡിഎഫ്‌സി കോംപ്ലക്‌സിലെ ‘ഹോസ്റ്റസ്’ എന്ന പേരിലുള്ള ഹോട്ടല്‍ പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകുന്നേരം4.30ന് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാറിന്റെ സാന്നിധ്യത്തില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.ആറു മാസത്തിനുള്ളില്‍ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കും. രാജ്യത്ത് ഇതാദ്യമായാണ് സര്‍ക്കാര്‍തലത്തില്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഹോട്ടല്‍ സംരംഭം നടപ്പിലാക്കുന്നതെന്ന് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ പറഞ്ഞു. സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന ഹോസ്റ്റസ് സുഖസൗകര്യങ്ങള്‍ക്കു പുറമേ സുരക്ഷിതത്വത്തിനു പ്രാമുഖ്യം നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീര്‍ഥാടനമടക്കം വിവിധ ആവശ്യങ്ങള്‍ക്ക് തലസ്ഥാന നഗരിയില്‍ എത്തിച്ചേരുന്ന കൗമാര പ്രായക്കാരേയും സ്ത്രീകളേയും ലക്ഷ്യമിടുന്ന ഹോട്ടല്‍ റെയില്‍വേ സ്റ്റേഷനും ബസ് ടെര്‍മിനലിനും അടുത്താണെന്നത് എടുത്തു പറയത്തക്ക സവിശേഷതയാണെന്ന് കെടിഡിസി എംഡി രാഹുല്‍ ആര്‍ പറഞ്ഞു. പരിപൂര്‍ണ സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി ലോകോത്തര നിലവാരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന ഹോട്ടലില്‍ 22 മുറികളും ഒരേസമയം 28 പേര്‍ക്കുപയോഗിക്കാവുന്ന രണ്ടു ... Read more

നിസാൻ കേരളത്തിലേക്ക് വന്നവഴി; ഭിന്നത മറന്ന് കൈകോർത്താൽ കേരളം സ്വർഗമാക്കാം

ആഗോള വാഹന നിർമാതാക്കളായ നിസാൻ അവരുടെ ഡിജിറ്റൽ ഹബ്ബിനു കേരളത്തെ തെരഞ്ഞെടുത്തത് വെറുതെയല്ല. മൂവായിരം പേർക്ക് പ്രത്യക്ഷത്തിലും അതിലേറെ പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുന്ന നിസാൻ ഡിജിറ്റൽ ഹബ്ബിനെ ഇവിടേയ്ക്ക് എത്തിക്കാൻ കഠിന പരിശ്രമം തന്നെ വേണ്ടി വന്നു. സർക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി ആഞ്ഞുപിടിച്ചപ്പോൾ അത് ചരിത്രമായി.ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദി മിന്റ്’ ദിനപത്രമാണ് നിസാനെ കേരളത്തിലെത്തിച്ച സംഭവം വിവരിച്ചത്. എട്ടുമാസം, ആറ് മീറ്റിങ്ങുകൾ. വീട്ടിലുണ്ടാക്കിയ മീൻ കറി ജപ്പാൻ സംഘത്തിന് വിളമ്പി മുഖ്യമന്ത്രി പിണറായി വിജയൻ. അവരോട് മലയാളി മഹത്വം വിളമ്പി വാക്ചാതുരിയിൽ മയക്കി ശശി തരൂർ. ആഗോള മുൻനിര കാർ നിർമാതാക്കളായ നിസാന്റെ ഡിജിറ്റൽ ഹബ് തിരുവനന്തപുരത്തു കൊണ്ടുവരാൻ നടത്തിയ ശ്രമങ്ങളിൽ ചിലതു മാത്രമാണ് ഇത്. ശ്രമങ്ങൾക്കൊടുവിൽ പോയ വാരം നിസാൻ കരാറൊപ്പിട്ടു. നിസാനുമായുള്ള കരാർ വരാനിരിക്കുന്ന സംരംഭത്തിന്റെ വലുപ്പം കൊണ്ട് മാത്രമല്ല പ്രധാനമാകുന്നത്. മറ്റു ഘടകങ്ങൾ കൊണ്ട് കൂടിയാണ് . സമരങ്ങളുടെ പറുദീസയായ കേരളം നിക്ഷേപ സൗഹൃദമല്ലന്ന അപഖ്യാതി ... Read more

വാര്‍ണര്‍ ബ്രോസ് വേള്‍ഡ് ഉദ്ഘാടനം ചെയ്തു

വാര്‍ണര്‍ ബ്രോസ് വേള്‍ഡ് അബുദാബി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രി ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മകതൂം,അബുദാബി കിരീടാവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവര്‍ ചേര്‍ന്ന് തിങ്കളാഴ്ച്ച ഉദ്ഘാടനം ചെയ്തു. സന്ദര്‍ശകര്‍ക്ക് ബുധനാഴ്ച മുതല്‍ പ്രവേശനം നല്‍കും. നമ്മുടെ കുടുംബങ്ങള്‍ക്ക് വിനോദ കേന്ദ്രവും വിനോദസഞ്ചാര മേഖലയിലെ സുപ്രധാന ചുവട് വെയ്പുമായ വാര്‍ണര്‍ ബ്രോസ് വേള്‍ഡ് തലസ്ഥാനത്തെ പുതിയ നാഴിക്കല്ലാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ട്വിറ്ററില്‍ കുറിച്ചു. യാസ് ഐലന്‍ഡിലെ കുടുംബ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മറ്റൊരു ആകര്‍ഷണമാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അഭിപ്രായപ്പെട്ടു. ഏഴ് വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച വാര്‍ണര്‍ ബ്രോസ് വേശഡിന് 100 കോടി ദിര്‍ഹമാണ് നിര്‍മാണ ചെലവ്. 16 ദശലക്ഷംചതുരശ്രയടി വിസ്തീര്‍ണമുള്ള ഇവിടെ 29 റൈഡുകള്‍ ഒരുക്കിയിട്ടുണ്ട്. ഗോതം സിറ്റി, മെട്രോപോളിസ്, കാര്‍ട്ടൂണ്‍ ജംഗ്ഷന്‍, ബെഡ് ... Read more

പ്രളയക്കെടുതി: സാന്ത്വനവുമായി ടൂറിസം മേഖല

വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി  ടൂറിസം  മേഖല.  ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അസോസിയേഷൻ ഓഫ്  ടൂറിസം ട്രേഡ് ഓർഗനൈസേേഷൻസ് ഇന്ത്യ (അറ്റോയ് ) ,കേരള  ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി  ,  കോൺഫെഡറേഷൻ ഓഫ് അക്രഡിറ്റഡ് ടൂർ ഓപ്പറേറ്റേഴ്സ്  ഓർഗനൈസേഷൻസ്, ആയുർവേദ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, അസോസിയേഷൻ ഓഫ് ടൂറിസം പ്രൊഫഷണൽസ് തുടങ്ങി നിരവധി സംഘടനകൾ സഹായഹസ്തം നീട്ടി. കുമരകത്തെ  ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കൊപ്പം  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് റിസോർട്ട്  ഉടമകളും കൈ കോർത്തു. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എല്ലാ റിസോര്‍ട്ടുടമകളോടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ടൂറിസം സംരംഭകര്‍ കുമരകത്ത് ദുരിതാശ്വാസ പ്രവര്‍ത്തന സഹായവുമായെത്തിയത്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജീവനക്കാര്‍ 500 കിലോ അരിയും, 500 നോട്ട് ബുക്കുകളും നല്‍കി. കേരള ട്രാവല്‍ മാര്‍ട് സൊസൈറ്റി 35000 ലിറ്റര്‍ ശുദ്ധീകരിച്ച കുടിവെള്ളമാണ് ദുരിതബാധിതര്‍ക്കായി നല്‍കിയത്. കേരള ഹൗസ് ബോട്ട് ഓണേഴ്സ് ... Read more

കെ എസ് ആര്‍ ടി സിയുടെ ചില്‍ ബസ് ഇന്നു മുതല്‍

തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ എസി ലോ ഫ്‌ളോര്‍ ബസുകള്‍ സര്‍വീസ് നടത്താനുള്ള ചില്‍ ബസ് പദ്ധതിയുടെ പരീക്ഷണ ഓട്ടം ഇന്ന്   മുതല്‍. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കും രാവിലെ മുതല്‍ പരീക്ഷണ സര്‍വീസ് ആരംഭിക്കും. കെഎസ്ആര്‍ടിസിയുടെ www.kurtcbooking.com, www.keralartc.in സൈറ്റുകള്‍വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. സംസ്ഥാനതല ഉദ്ഘാടനം ആഗസ്ത് ഒന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്‌റ്റേഷനില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. കോര്‍പറേഷന്റെ കീഴിലുള്ള 219 എസി ലോ ഫ്‌ലോര്‍ ബസുകളെയാണ് പുതിയ ഷെഡ്യൂളില്‍ ഒന്നുമുതല്‍ സംസ്ഥാനവ്യാപകമായി വിന്യസിക്കുക.തിരുവനന്തപുരംഎറണാകുളം കാസര്‍കോടിനുപുറമെ കിഴക്കന്‍ മേഖലയിലേക്കും സര്‍വീസുകളുണ്ട്. പുലര്‍ച്ചെ അഞ്ചുമുതല്‍ രാത്രി പത്തുവരെയാണ് പകല്‍സമയ സര്‍വീസുകള്‍. പകല്‍ സര്‍വീസുകള്‍ക്കുപുറമെ തിരുവനന്തപുരം -എറണാകുളം (ആലപ്പുഴ, കോട്ടയം), എറണാകുളം- തിരുവനന്തപുരം, എറണാകുളം-കോഴിക്കോട്, കോഴിക്കോട് തിരുവനന്തപുരം റൂട്ടുകളില്‍ രാത്രിയില്‍ രണ്ടുമണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്തും. രാത്രി 10.30 മുതലാണിത്. പുതിയ സര്‍വീസുകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനവുമുണ്ടാകും.

കാണാം വീണ്ടും ചുവന്ന ചന്ദ്രനെ

ജൂലൈ 27ന് വെള്ളിയാഴ്ച്ച ഗ്രഹണത്തെ തുടര്‍ന്ന് ചന്ദ്രനെ ചുവപ്പ് നിറത്തില്‍ കാണാനാവുമെന്ന് ശാസ്ത്രലോകം. കഴിഞ്ഞ ജനുവരി 31ന് റെഡ് മൂണ്‍ പ്രതിഭാസത്തിനു ശേഷം ആറ് മാസത്തിനിടെയാണ് ചന്ദ്രന്‍ വീണ്ടും ചുവന്നനിറത്തില്‍ ദൃശ്യമാവുന്നത്. ചന്ദ്രഗ്രഹണത്തിന്റെ ഭാഗമായി ഭൂമി സൂര്യന്റെ ചന്ദ്രന്റെയും ഇടയിലൂടെ സഞ്ചരിക്കുമ്പോള്‍ സൂര്യപ്രകാശം പ്രത്യേക രീതിയില്‍ ചന്ദ്രന്റെ പ്രതലത്തില്‍ പതിക്കുന്നതാണ് ചുവന്ന നിറത്തിന് കാരണം. ഗ്രഹണം മിനിറ്റ് നീണ്ടുനില്‍ക്കുമെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്. ഗ്രഹണ സമയത്ത് ഭൂമിയില്‍ നിന്ന് 57.6 ദശലക്ഷം കിലോ മീറ്റര്‍ അരികിലൂടെയാണ് ചന്ദ്രന്‍ കടന്ന് പോകുന്നത്. 2003ന് ശേഷം ഇതാദ്യമായാണ് ഇത്രയും അരികിലൂടെ ചന്ദ്രന്‍ സഞ്ചരിക്കുന്നത്. 2020 ഒക്ടോബര്‍ ആറിന് വീണ്ടും ചന്ദ്രന്‍ ഭൂമിക്ക് അരികിലെത്തും എന്ന് അമേരിക്കയിലെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ അറിയിച്ചു.

സഞ്ചാരികളെ വരവേല്‍ക്കാന്‍ കുത്തുങ്കല്‍ വെള്ളച്ചാട്ടം

മനംകവരുന്ന കാഴ്ചയായി പന്നിയാര്‍ പുഴയിലെ കുത്തുങ്കല്‍ വെള്ളച്ചാട്ടം. 250 അടി താഴ്ചയിലേക്കു കുതിച്ചുചാടുന്ന വെള്ളച്ചാട്ടവും പരിസരപ്രദേശങ്ങളുമാണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കുമളിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കു നെടുങ്കണ്ടം വഴി ചെമ്മണ്ണാര്‍ എത്തി ഏഴു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാലും നേര്യമംഗലത്തുനിന്ന് അടിമാലിയിലൂടെ രാജാക്കാട് എത്തി അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാലും കുത്തുങ്കലില്‍ എത്താം. മൂന്നാറില്‍ എത്തുന്നവര്‍ക്കു തോക്കുപാറ- ആനച്ചാല്‍-കുഞ്ചിത്തണ്ണി വഴിയും രാജാക്കാട് എത്താം. ഈ വെള്ളച്ചാട്ടത്തെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. വര്‍ഷകാലം മുതലുള്ള മൂന്നുനാലു മാസങ്ങളാണ് ഇവിടെ ടൂറിസത്തിന് അനുയോജ്യമായ സമയം.

യാത്രാസൗഹൃദ വിമാനത്താവളം; പട്ടികയില്‍ ബെംഗളൂരു ഒന്നാമത്

ലോകത്തെ യാത്രാസൗഹൃദ വിമാനത്താവളങ്ങളില്‍ മികച്ച റേറ്റിങ്ങോടെ ബെംഗളൂരു ഒന്നാമത്. വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്കിടയില്‍ നടത്തിയ എസിഐ-എഎസ്‌ക്യു സര്‍വേയില്‍ അഞ്ചില്‍ 4.67 റേറ്റിങ്ങോടെയാണ് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം(ബിഐഎഎല്‍) ഒന്നാമതെത്തിയത്. അബുദാബി(4.53), ടൊറന്റോ(4.44) വിമാനത്താവളങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ ക്വാര്‍ട്ടറില്‍ ലോകത്തെ 358 വിമാനത്താവളങ്ങളിലാണ് സര്‍വേ നടത്തിയത്. ആദ്യമായി നടക്കുന്ന എസിഐ-എഎസ്‌ക്യു അറൈവല്‍ സര്‍വേയില്‍ ഇന്ത്യയില്‍ നിന്നു ബെംഗളൂരു മാത്രമേ പങ്കെടുത്തുള്ളു. സേവനങ്ങള്‍ മെച്ചപ്പെടുത്തി ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നു ബിഐഎഎല്‍ എംഡിയും സിഇഒയുമായ ഹരി മാരാര്‍ പറഞ്ഞു.

നിറഞ്ഞൊഴുകി തൂവാനം

മലനിരകളില്‍ പെയ്യുന്ന കനത്തമഴ മറയൂര്‍ പാമ്പാറ്റിലെ തൂവാനം വെള്ളച്ചാട്ടത്തെ രൗദ്രഭാവത്തിലാക്കി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ വെള്ളച്ചാട്ടത്തില്‍ ഇത്രയും നീരൊഴുക്ക് ഉണ്ടായിട്ടുള്ളത്. വലിയ വെള്ളച്ചാട്ടമായ തൂവാനം ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. 85 മീറ്റര്‍ വീതിയില്‍ പതഞ്ഞു നുരഞ്ഞ് താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം മറയൂര്‍ സന്ദര്‍ശിക്കുന്ന ഏവരുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. ആലാം പെട്ടി എക്കോ ഷോപ്പില്‍ നിന്നും തൂവാനം വെള്ളച്ചാട്ടത്തിലേക്ക് ട്രെക്കിങ് നടത്തിവുരുന്നു. മഴ പെയ്ത് നീരൊഴുക്ക് കൂടിയതിനാല്‍ തൂവാനം വെള്ളച്ചാട്ടത്തിന്റെ സമീപത്ത് വരെ മാത്രമേ സഞ്ചാരികള്‍ക്ക് എത്തുവാന്‍ കഴിയൂ.

ഹോട്ടൽ ജി എസ് ടി കുറച്ചു : 28 ൽ നിന്ന് 18 ശതമാനം

ജി എസ് ടി യുമായി ബന്ധപ്പെട്ട് ടൂറിസം മേഖല ഉന്നയിച്ച സുപ്രധാന ആവശ്യത്തിന് ജി എസ് ടി കൗൺസിൽ അംഗീകാരം. 7500 രൂപ വരെ ബില്ലുള്ള ഹോട്ടൽ സേവനത്തിന് ജി എസ് ടി 18%മായി കുറച്ചു. 7500 ന് മുകളിലുള്ളതിന് ജി എസ് ടി 28% മായി തുടരും . ജി എസ് ടി കൗൺസിലിന്റെ മറ്റു തീരുമാനങ്ങൾ സാനിറ്ററി നാപ്​കിനുകളെ ചരക്ക്​ സേവന നികുതിയിൽ നിന്ന്​ ഒഴിവാക്കി. സാനിറ്റിറി നാപ്കിന്​ നിലവിൽ 12 ശതമാനം നികുതിയാണ് ചുമത്തുന്നത്. ഇ​തോടെ സാനിറ്ററി നാപ്​കിന്​ ഇൻപുട്ട് ഇൻപുട്ട്​ ടാക്​സ്​ ക്രഡിറ്റ്​ നൽകില്ല. ഇതിനൊപ്പം റഫ്രിജറേറ്റർ, 68 ഇഞ്ച്​ വരെയുള്ള ടെലിവിഷൻ, എയർ കണ്ടീഷനർ, വാഷിങ്​ മെഷ്യൻ, പെയിൻറ്​, വീഡിയോ ഗെയിം എന്നിവയുടെ നികുതി 28 ശതമാനത്തിൽ നിന്ന്​ 18 ശതമാനമാക്കി ജി.എസ്​.ടി കൗൺസിൽ കുറച്ചു. അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും യോഗത്തില്‍ ... Read more

Liwa Date Festival attracts thousands of visitors

The 14th Liwa Date Festival has commenced on 19th July at Al Dhafra Region in Abu Dhabi. The festival, which celebrates the UAE’s iconic and traditional date fruit, will conclude on 28th July. The festival is expected to welcome visitors in large numbers from across the UAE and nearby countries.  Becoming a leading leading events in Al Dhafra Region of Abu Dhabi, last year’s edition attracted more than 70,000 visitors. Held under the patronage of Shaikh Mansour Bin Zayed Al Nahyan, Deputy Prime Minister and Minister of Presidential Affairs and organised by the Cultural Programmes and Heritage Festivals Committee, the ... Read more