Category: News

കുതിരാൻ ‘കുപ്പിക്കഴുത്തി’ൽ തന്നെ; തുരങ്കം തുറക്കുന്നത് വൈകും

ചിത്രം; ശ്യാം ചെമ്പകം രൂക്ഷമായ ഗതാഗതക്കുരുക്കു നേരിടുന്ന തൃശ്ശൂർ-പാലക്കാട് ദേശീയപാതയിൽ കുതിരാൻ തുരങ്കം തുറക്കാൻ ഇനിയും വൈകും. വനംമന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനുള്ള അപേക്ഷപോലും ദേശീയപാതാ അധികൃതർ സമർപ്പിച്ചിട്ടില്ല‍. നിലവിൽ ഒരു തുരങ്കത്തിലൂടെ ഗതാഗതം അനുവദിക്കത്തക്ക രീതിയിൽ പണി പൂർത്തിയായിക്കഴിഞ്ഞു. പ്രവേശനഭാഗങ്ങളിലുള്ള പാറകൾക്ക് മുകളിലുള്ള മണ്ണും അടർന്നുവീഴാനിടയുള്ള പാറകളും നീക്കംചെയ്താൽ ഇത് തുറക്കാൻ കഴിയും. നിർമാണപരിധിയിൽ ഉൾപ്പെടാത്ത വനഭൂമിയായതിനാൽ ഇതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ചിത്രം; ശ്യാം ചെമ്പകം ഇക്കാര്യത്തിൽ നടപടി വേഗത്തിലാക്കാൻ തൃശ്ശൂർ ജില്ലാ കളക്ടറുടെ തീരുമാനം വന്ന് മൂന്നുമാസം കഴിഞ്ഞിട്ടും ദേശീയപാതാ അധികൃതർ വനംവകുപ്പിന് അപേക്ഷ സമർപ്പിച്ചില്ല. ഇത്തരത്തിൽ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് പീച്ചി വൈൽഡ് ലൈഫ് വാർഡൻ എ.ഒ. സണ്ണി വ്യക്തമാക്കി. ദേശീയപാതാ അധികൃതർ ഓൺലൈൻ ആയി വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ പരിഗണിക്കേണ്ടത് കേന്ദ്ര വനംമന്ത്രാലയത്തിലെ ഉന്നതാധികാരസമിതിയാണ്. പുതുതായി സർവേ നടത്തി വേണം അനുമതി നൽകാൻ. സമയമെടുക്കുന്ന നടപടിക്രമമാണിത്. മൂന്നുമാസംമുമ്പ് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിൽ ഇതിനകം തുരങ്കത്തിലൂടെ ... Read more

അഞ്ചുരുളിയില്‍ സഞ്ചാരികളുടെ തിരക്കേറുന്നു

കാലവര്‍ഷത്തില്‍ ഇടുക്കി ജലസംഭരണിയില്‍ ജലനിരപ്പുയര്‍ന്നതോടെ അഞ്ചുരുളിയിലും ജലനിരപ്പുയര്‍ന്നു. ഇതോടെ ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഇരട്ടയാര്‍ ഡാമില്‍ നിന്നുള്ള ജലം തുരങ്കത്തിലൂടെ സംഭരണിയില്‍ പതിക്കുന്നതാണ് ആകര്‍ഷകമായ കാഴ്ച. 5.5 കിലോമീറ്റര്‍ നീളവും 24 അടി വ്യാസവുമുള്ള തുരങ്കം ഇരട്ടയാര്‍ മുതല്‍ അഞ്ചുരുളിവരെ ഒറ്റപ്പാറയിലാണ് നിര്‍മിച്ചത്. രണ്ടിടങ്ങളില്‍നിന്നും ഒരേസമയം നിര്‍മാണം ആരംഭിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. നിര്‍മാണ കാലയളവില്‍ 22 പേര്‍ അപകടങ്ങളില്‍ മരിച്ചു. കല്യാണത്തണ്ട് മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്തിന് കീഴെയാണ് തുരങ്കം. സെല്‍ഫിയെടുക്കാനും ഫോട്ടോയെടുക്കാനുംവരെ തിരക്കാണിവിടെ. എന്നാല്‍, ഇവിടം അപകട മേഖലകൂടിയാണ്. കാല്‍വഴുതിയാല്‍ പതിക്കുന്നത് നിലയില്ലാത്ത ഇടുക്കി സംഭരണിയിലായിരിക്കും. ഇതോടെയാണ് കാഞ്ചിയാര്‍ പഞ്ചായത്തും പൊലീസും ചേര്‍ന്ന് സുരക്ഷ ഉറപ്പാക്കിയത്. സഞ്ചാരികള്‍ വെള്ളത്തിലേക്കിറങ്ങുന്ന ഭാഗങ്ങള്‍ കയറുകെട്ടി അടച്ചു. വാഹനങ്ങള്‍ വെള്ളത്തിന് സമീപത്തേക്ക് ഇറക്കുന്നത് നിരോധിച്ചിട്ടുണ്ട്. തുരങ്കത്തിലേക്കുള്ള പാതയും അടച്ചു. നിരവധിയിടങ്ങളില്‍ അപായസൂചന ബോര്‍ഡുകളും വച്ചിട്ടുണ്ട്. സഞ്ചാരികളുടെ വര്‍ധനവ് കണക്കിലെടുത്ത് പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. എന്നാല്‍, എല്ലാ നിയന്ത്രണങ്ങളും മറികടന്ന് സഞ്ചാരികള്‍ വെള്ളത്തിലിറങ്ങുന്നത് ... Read more

നീലയണിഞ്ഞ് മറയൂര്‍ മലനിരകള്‍

പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചെരിവുകളില്‍ നീലവസന്തത്തിന്റെ വരവറിയിച്ച് കുറിഞ്ഞി പൂവിട്ടു. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയാണ് മലനിരകളില്‍ വസന്തം ഒരുക്കിയിരിക്കുന്നത്. മറയൂരിന് സമീപമുള്ള ചിന്നാര്‍ വന്യജീവി സങ്കേതത്തിനും കുറിഞ്ഞിമല സങ്കേതത്തിനും അതിരു പങ്കിടുന്ന കൊടൈക്കനാല്‍ മലനിരകളിലാണ് പൂവസന്തം. തമ്പുരാന്‍ കോവിലില്‍ മേഖലയിലും കുളൈക്കാട് പാപ്പളൈ അമ്മന്‍ ക്ഷേത്രത്തിന് സമീപത്തുമുള്ള മലഞ്ചരിവുകളില്‍ പന്ത്രണ്ട് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നീലപരവതാനി വിരിച്ച് പ്രകൃതി വിസ്മയം തീര്‍ത്തിരിക്കുന്നത് കാണാന്‍ സഞ്ചാരികളുടെ തിരക്കുമുണ്ട്. മഴയ്ക്ക് ഒരാഴ്ച ശമനമുണ്ടായതോടെ മറയൂര്‍, കാന്തല്ലൂര്‍, വട്ടവട എന്നിവടങ്ങളില്‍ അങ്ങിങ്ങായി ഒറ്റപ്പെട്ട് കുറിഞ്ഞിച്ചെടികള്‍ പൂത്തിട്ടുണ്ടെങ്കിലും മലനിരകള്‍ മുഴുവന്‍ പൂവിട്ടിരിക്കുന്നത് മറയൂര്‍ മലനിരകള്‍ക്ക് അഭിമുഖമായി നില്‍ക്കുന്ന തമിഴ്‌നാട് മലകളിലാണ്. ഉയരം കൂടിയ മലകളില്‍ ചോലവനങ്ങളോട് ചേര്‍ന്ന പുല്‍മേടുകളില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നീലക്കുറിഞ്ഞി ശക്തമായ കാറ്റില്‍ ഒരേ ഉയരത്തിലാണ് വളരുന്നത്. ഈ പുല്‍മേടുകളെ മൂടി വ്യാപകമായി പൂക്കുമ്പോഴാണ് മലനിരകള്‍ ഇളം നീല വര്‍ണത്തിലാകുന്നത്. ഇതാണ് കുളിര്‍ക്കാഴ്ചയാകുന്നത്.

ഹൈദ്രബാദില്‍ വിമാനത്തിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

ഹൈദ്രബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന് തീപിടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ 145 പേരടങ്ങുന്ന ജസീറ എയര്‍വേഴ്‌സാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ആളപായമില്ല. കുവൈത്തില്‍ നിന്ന് ഹൈദ്രബാദിലെത്തിയ ജെ-608 വിമാനം റണ്‍വേയിലേക്ക് ലാന്‍ഡ് ചെയ്തതിന് പിന്നാലെയായിരുന്നു തീപിടച്ചത്. എയര്‍ ട്രാഫിക് കണ്‍ട്രോളിലെയും ഗ്രൗണ്ട് സ്റ്റാഫിലെയും ചിലരാണ് ചെറിയ തീപ്പൊരി ആദ്യം ശ്രദ്ധിച്ചത്. പൈലറ്റിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ രണ്ട് എന്‍ജിനുകളും നിര്‍ത്തിയത് രക്ഷയായി. തുടര്‍ന്ന് അഗ്‌നിശമന വിഭാഗം എത്തി തീയണച്ചു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. എന്‍ജിനില്‍ തീ സ്ഥിരീകരിച്ച വിമാനത്താവളം അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അറിയിച്ചു. സംഭവത്തില്‍ ജസീറ എയര്‍ലൈന്‍സ് പ്രതികരിച്ചിട്ടില്ല.

ഓണം: 64 സ്‌പെഷ്യല്‍ സര്‍വീസുകളോടെ കര്‍ണാടക ആര്‍ടിസി

ഓണത്തിന് നാട്ടിലെത്താല്‍ കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസിക്ക് 64 സ്‌പെഷ്യല്‍ സര്‍വീസുകള്‍. മൈസൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ദിവസേന മൂന്ന് സ്‌പെഷ്യല്‍ അനുവദിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് കണ്ണൂര്‍, കുമളി, എന്നിവടങ്ങളിലേക്ക് തിരിച്ച് തിരക്കനുസരിച്ചുമാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍. കേരള ആര്‍ടിസിയുടെ എഴുപതോളം സര്‍വീസുകളുടെ പ്രഖ്യാപനത്തിന് ശേഷമാണ് കര്‍ണാടക ആര്‍ടിസിയുടെ പ്രഖ്യാപനം വന്നത്. ഓണം അവധിക്ക് ശേഷം നാട്ടില്‍ നിന്ന് ബെംഗളൂരുവിലേക്കും ഇത്ര തന്നെ സര്‍വീസുകള്‍ ഉണ്ടാവും.

തെൻമല -ആര്യങ്കാവ് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

കൊല്ലം- ചെങ്കോട്ട പാതയിൽ തെൻമല മുതൽ ആര്യങ്കാവ് വരെ ഹെവി ഗുഡ്സ് വാഹന ഗതാഗതം നിരോധിച്ചു. കഴുതുരുട്ടി പ്രദേശത്ത് പതിമൂന്ന് കണ്ണറ പാലത്തിന് സമീപം എം.എസ്.എൽ മേഖലയിലെ പാതയിൽ വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത് എന്ന് ജില്ലാ കലക്ടർ അറിയിച്ചു. കനത്ത മഴയ്ക്ക് പിന്നാലെ രൂപപ്പെട്ട വിള്ളൽ അടയ്ക്കുന്നതിനുള്ള സർവെ നടപടി ദേശീയപാത നിരത്ത് വിഭാഗം ഇന്നു തന്നെ തുടങ്ങും. കാലാവസ്ഥ പ്രതികൂലമായില്ലെങ്കിൽ അതിവേഗം അറ്റകുറ്റപണി പൂർത്തിയാക്കാനാകും. ഇതു വഴി സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായാണ് വലിയ വാഹനങ്ങൾ നിരോധിച്ചത് . മറ്റു വാഹനങ്ങൾ നിയന്ത്രണങ്ങളോടെ ഇതു വഴി കടത്തി വിടും. ഗതാഗതം പൂർണതോതിൽ പുന:സ്ഥാപിക്കും വരെ മേഖലയിൽ സ്ഥിരം പൊലിസ് സാന്നിദ്ധ്യം ഉറപ്പാക്കും. വലിയ വാഹനങ്ങൾ കടന്ന് പോകുന്നത്‌ നിയന്ത്രിക്കുന്നതിനും ഗതാഗത നിയന്ത്രണത്തിനുമാണ് പൊലിസിനെ നിയോഗിച്ചത്. ഇക്കാര്യത്തിൽ ആർ.ടി.ഒ.യുടെ സേവനവുമുണ്ടാകും. ആര്യങ്കാവ് ചെക് പോസ്റ്റിനപ്പുറം വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനായി തമിഴ്നാട് പൊലിസിന്റ സഹകരണവും ഉറപ്പാക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷൻ കൂടിയായ ... Read more

രാത്രിയാത്ര നിരോധനം; കര്‍ണാടകയുടെ പിന്തുണ തേടി കേന്ദ്രം

ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കുന്നതിന് പിന്തുണ തേടി കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടകത്തിന് കത്ത് നല്‍കി. കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി വൈ.എസ്.മാലിക്കാണ് കത്ത് നല്‍കിയത്. അടിയന്തിരമായി ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ജൂലായ് 21 ന് അയച്ച കത്തില്‍ കര്‍ണാടകത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ച് നാളുകളായി ഇതേ ആവശ്യം കേരളം ആവര്‍ത്തിച്ച് വരികയാണ്. കേന്ദ്ര ഉപരിതല വകുപ്പുമായി നേരത്തെ നടത്തിയ ചര്‍ച്ചയില്‍ രാത്രിയാത്രാ നിരോധനം നീക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കര്‍ണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിക്ക് പുതിയ കത്ത് നല്‍കിയിരിക്കുന്നത്. ദേശീയപാത 212-ല്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനും അതില്ലാത്ത ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളില്‍ എട്ടടി ഉയരത്തില്‍ കമ്പിവലകെട്ടാമെന്നുമാണ് ഉപരിതല ഗതാഗത വകുപ്പിന്റെ ശുപാര്‍ശ. ഇതിന് ചിലവ് വരുന്ന 46000 കോടി രൂപ കേരളവും കര്‍ണാടകവും വഹിക്കണമെന്നും നിര്‍ദേശിക്കുന്നു. ഓഗസ്റ്റ് എട്ടിന് സുപ്രീംകോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണനക്ക് വരുന്നുണ്ട്.

വർക്കലയിൽ വീണ്ടും കുന്നിടിഞ്ഞു; കശ്മീർ സ്വദേശി രക്ഷപെട്ടത് തലനാരിഴയ്ക്ക്

  വർക്കലയിൽ വീണ്ടും കുന്നിടിഞ്ഞു. കശ്മീർ സ്വദേശിയായ യുവാവ് തലനാരിഴയ്ക്ക് രക്ഷപെട്ടു. മണ്ണിടിച്ചിലിനെത്തുടർന്ന് ക്ലിഫിലെ നടപ്പാത അടച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.പാപനാശം ഹെലിപ്പാടിന് സമീപത്തെ ആർട്ട് ഓഫ് ഇന്ത്യ കരകൗശല ശാലയിലെ ജീവനക്കാരനാണ് പരിക്കേറ്റ ബിസാർ(22) എന്ന യുവാവ്. ഇയാൾക്ക് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി. പാപനാശം കുന്നിൻ മുകളിൽ നിന്നും മണ്ണും പാറയുമായി അടർന്ന് ബിസാർ താഴേക്കു വീഴുകയായിരുന്നു. ഇവയ്ക്കടിയിൽ പെടാതിരുന്നതിനാൽ പരിക്കുകളോടെ അത്ഭുതകരമായി യുവാവ് രക്ഷപെട്ടു. കഴിഞ്ഞയാഴ്ച ഇവിടെ കുന്നിടിഞ്ഞു മൂന്നു പേർക്ക് പരിക്കേറ്റിരുന്നു. ഉറപ്പുവരുത്തണം സുരക്ഷ വർക്കലയുടെ സവിശേഷതയായ പാപനാശം കുന്നുകള്‍ തുടരെ അടർന്നു വീഴുകയാണ്. പലഭാഗങ്ങളും വിള്ളല്‍വീണ് ഏതുനിമിഷവും പൂര്‍ണമായും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. പുറമെ ഉറപ്പോടെ കാണുന്നെങ്കിലും കുന്നിന്റെ പലയിടങ്ങളിലും ഉള്ളു പൊള്ളയാണെന്ന് നാട്ടുകാർ പറയുന്നു. സംരക്ഷണ നടപടികള്‍ ഘട്ടംഘട്ടമായി നടക്കുമെന്ന് അധികൃതര്‍ പറഞ്ഞിട്ടും നടപടിയുണ്ടായില്ല. വിള്ളലുകള്‍ വീണ ഭാഗം ബലപ്പെടുത്താനോ വീണ്ടും ഇടിയുന്നത് തടയാനോ നടപടിയുണ്ടായിട്ടില്ല. കുന്ന് സംരക്ഷണത്തിന് ... Read more

കണ്ണൂര്‍ ചിറക് വിരിക്കുന്നു ; വിമാനം ഉടന്‍ പറക്കും

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് സെപ്റ്റംബര്‍ പതിനഞ്ചിനകം അന്തിമ ലൈസന്‍സ് അനുവദിക്കുമെന്ന് വ്യോമയാന സെക്രട്ടറിയുടെ ഉറപ്പ്. വ്യോമയാന മന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. അന്തിമ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ഏജന്‍സികളുടെയും അനുമതി ഇതിനു മുന്‍പായി ലഭ്യമാക്കാനും യോഗത്തില്‍ ധാരണയായി. യോഗത്തില്‍ ഓരോ ലൈസന്‍സുകളും ലഭ്യമാക്കേണ്ട തീയതികളും തീരുമാനമായിട്ടുണ്ട്. ഇതിനോടകം രാജ്യത്തിനകത്തെ സര്‍വീസുകള്‍ക്കും രാജ്യാന്തര സര്‍വീസുകള്‍ക്കും അനുമതി നല്‍കിക്കഴിഞ്ഞു. വിമാനങ്ങള്‍ക്ക് വിദേശ കമ്പനികളുടെ അനുമതി നല്‍കുന്ന കാര്യമാണ് ഇപ്പോള്‍ പരിഗണനയിലിരിക്കുന്നത്. ഉഡാന്‍ പദ്ധതിയുടെ പരിമിതികള്‍ മനസ്സിലാക്കി പുതുക്കിയ വ്യവസ്ഥകള്‍ വ്യോമയാന മന്ത്രാലയം യോഗത്തില്‍ അവതരിപ്പിച്ചു. ഇക്കാര്യത്തില്‍ കിയാല്‍ ഡയറക്ടര്‍ ബോര്‍ഡും സംസ്ഥാന സര്‍ക്കാരും വൈകാതെ തീരുമാനമെടുക്കും. വ്യോമയാന സെക്രട്ടറി രാജീവ് നയന്‍ ചൗബേ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളായ എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, ഡയറക്ടറേറ്റ് ജനറല്‍ സിവില്‍ ഏവിയേഷന്‍, ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍, മിനിസ്ട്രി ... Read more

എസി ലോക്കല്‍ ട്രെയിനെ അര്‍ധ എസിയാക്കാന്‍ നീക്കം

മുഴുനീള എസി ലോക്കല്‍ ട്രെയിനിനുപകരം പകുതി സാധാരണ ലോക്കല്‍ ട്രെയിനിന്റെ കോച്ചുകളും ബാക്കി എസി കോച്ചുകളുമായി സര്‍വീസ് നടത്താന്‍ റെയില്‍വേ തയാറെടുക്കുന്നു. റെയില്‍വേ ഉടന്‍ വാങ്ങുന്ന പുതിയ 39 എസി ലോക്കലുകള്‍ രണ്ടായി വിഭജിച്ചു 78 സെമി – എസി ലോക്കല്‍ ട്രെയിനുകളാക്കാനാണു തീരുമാനം. Pic Courtesy: Mid Day ഇവ വാങ്ങാനുളള ടെന്‍ഡര്‍ ക്ഷണിച്ചു കഴിഞ്ഞു. അടുത്ത വര്‍ഷം ഇത്തരം ട്രെയിനുകള്‍ ഓടിക്കാനാണ് ആലോചന. നിലവിലുളള എസി ലോക്കല്‍ ട്രെയിനുകളെ അപേക്ഷിച്ച് അതിവേഗം പായുന്നതാണു പുതിയതായി വാങ്ങുന്ന എസി ലോക്കല്‍ റേക്കുകള്‍ (മുഴുനീള ട്രെയിന്‍) എന്നതാണു മറ്റൊരു ഗുണം. വേഗത്തില്‍ ഓടുന്നതിനാല്‍ അധികം ലഭിക്കുന്ന സമയം, സ്റ്റേഷനുകളില്‍ കൂടുതല്‍ സമയം നിര്‍ത്താന്‍ ഉപയോഗിക്കും. എസി ലോക്കലുകള്‍ക്കു സ്റ്റേഷനില്‍ മറ്റു ലോക്കലുകളെ അപേക്ഷിച്ചു കൂടുതല്‍ സമയം വേണം. സാധാരണ ലോക്കല്‍ ട്രെയിനുകള്‍ സ്റ്റേഷനില്‍ 15 മുതല്‍ 20 സെക്കന്‍ഡ് മാത്രം നിര്‍ത്തുമ്പോള്‍ എസി ലോക്കലുകള്‍ക്കു 30 മുതല്‍ 45 സെക്കന്‍ഡ് വരെ ... Read more

ഇവരാണ് തൊട്ടാല്‍ പൊള്ളുന്ന ഭക്ഷണങ്ങള്‍

ലോകമേതായാലും മനുഷ്യന് അനിവാര്യമായ ഒന്നാണ് ഭക്ഷണം. വിശന്നാല്‍ നീ നീയല്ലാതെയാകും എന്ന പരസ്യ വാചകം തന്നെ മേല്‍പറഞ്ഞതിന് ഉദ്ദാഹരണം. നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഒരുകാലത്ത് ഏറ്റവും വിലയേറിയ രുചിച്ചേരുവ കുങ്കുമപ്പൂവായിരുന്നു. എന്നാല്‍ വിദേശ സഞ്ചാരികളുടെ വരവും നമ്മളുടെ വിദേശ സഞ്ചാരങ്ങളും പിന്നീട് കാട്ടി തന്നത് മഹത്തായ കാര്യങ്ങളാണ്. നമ്മള്‍ അറിഞ്ഞതും അറിയാത്തതുമായ നിരവധി ഭക്ഷണങ്ങള്‍ ലോകത്തുണ്ട്. ഇതാ തൊട്ടാല്‍ പൊള്ളുന്ന ചില ഭക്ഷണങ്ങളുടെ വിശേഷങ്ങള്‍. സ്വാളോ പക്ഷിയുടെ കൂട് കുത്തനെയുള്ള പാറകളില്‍ കൂടു കൂട്ടുന്ന സ്വാളോ പക്ഷിയുടെ കൂടു കൊണ്ടുണ്ടാക്കുന്ന ചൈനീസ് സൂപ്പാണ് മറ്റൊരു വിഭവം. ഉമിനീരു കൊണ്ടു മാത്രമാണ് ഇവ കൂടുണ്ടാക്കുക. കൂട് കൈക്കലാക്കുന്നതിലെ പ്രയാസമാണ് ഈ വിഭവത്തെ ഇത്രയേറെ വിലയേറിയതാക്കുന്നത്. കിലോയ്ക്ക് ഏകദേശം 3000 ഡോളര്‍ വരും. വാഗ്യു സ്റ്റെയ്ക്‌സ് ജപ്പാനില്‍ ബിയറും പ്രത്യേക മസാജും നല്‍കി ക്ലാസ്സിക്കല്‍ മ്യൂസിക് കേള്‍പ്പിച്ചു വളര്‍ത്തിയെടുക്കുന്ന വാഗ്യുബുള്‍ കാഫ്‌സ് എന്ന മാടുകളുടെ ഇറച്ചി കൊണ്ടുള്ള വാഗ്യു സ്റ്റെയ്ക്‌സ് ആണ് മറ്റൊരു വിഭവം. വെണ്ണ ... Read more

കളിയല്ല ഇവര്‍ക്ക് കുറിഞ്ഞി വസന്തം; ജീവനാണ്

കുറിഞ്ഞി ഉദ്യാനം ഈ പിന്‍തലമുറക്കാര്‍ക്ക് ജീവനാണ്. നീല വസന്തം വിരിയുന്ന ഉദ്യാനത്തിനെ നെഞ്ചോട് ചേര്‍ത്ത് സംരക്ഷിക്കുന്ന വലിയൊരു വിഭാഗമാണ് വട്ടവട കോവിലൂരില്‍ പൂഞ്ഞാര്‍ രാജാവ് കല്‍പിച്ച് നല്‍കിയ അഞ്ച് സ്ഥാനക്കാരുടെ പിന്‍തലമുറക്കാര്‍. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി വസന്തത്തെ വരവേല്‍ക്കുവാന്‍ മലയാണ്ടവര്‍ക്ക് കോവിലൂര്‍ ജനത പൂജ നടത്തി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുടിയേറ്റം നടന്ന വട്ടവട, കോവിലൂര്‍ മേഖലയില്‍ ഇന്നും പുരാതനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും മുറുകെ പിടിക്കുന്നവരാണ് ഈ പിന്‍തലമുറക്കാര്‍. മന്ത്രിയാര്‍, മന്നാടിയാര്‍ തുടങ്ങിയ പൂഞ്ഞാര്‍ രാജാവ് കല്‍പ്പിച്ച് നല്‍കിയ അഞ്ച് സ്ഥാനക്കാര്‍ മുമ്പുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഇന്നും മുറതെറ്റാതെ മുമ്പോട്ട് കൊണ്ടുപോകുയാണ്. ഇതില്‍ ഒന്നാണ് നീലക്കുറിഞ്ഞി സംരക്ഷണവും ഇവിടുത്തി വിശ്വാസികളുടെ ദൈവമായ മലയാണ്ടവരുടെ ഭക്ഷണമാണ് നീലക്കുറിഞ്ഞി പൂത്തുകഴിയുമ്പോള്‍ ഉണ്ടാകുന്ന അരികള്‍ എന്നതാണ് വിശ്വാസം. അതുകൊണ്ട് തന്നെ പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലയാണ്ടവരുടെ ഭക്ഷണത്തിനായി പൂക്കുന്ന നീലക്കുറിഞ്ഞി വസന്തത്തെ വരവേല്‍ക്കുവാന്‍ കോവിലൂര്‍ ജനത വലിയ പൂജകളും നടത്തപ്പെടാറുണ്ട്. പൂക്കളും, പഴങ്ങളുമായി മാധളംകുടൈ ശട്ടക്കാരന്‍വയല്‍ ... Read more

ആതിരപ്പിള്ളിയില്‍ സഞ്ചാരികള്‍ക്ക് താത്ക്കാലിക വിലക്ക്

അതിരപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടത്തിൻറെ ശക്തി വര്‍ദ്ധിച്ചു. വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി. ഈ ഭാഗത്തേക്കുളള വാഹന ഗതാഗതത്തിനും നിയന്ത്രണമേര്‍പ്പെടുത്തി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ ആതിരപ്പിള്ളി മലക്കപ്പാറ റോഡില്‍ വാഹനഗതാതഗതവും നിരോധിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകള്‍ തുറന്നു. പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ഡാം സുരക്ഷാ വിഭാഗം അറിയിച്ചു.

കുറിഞ്ഞിപ്പൂക്കാലം കൊടൈക്കനാലിലും

വട്ടവട പഞ്ചായത്തിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിനു പുറമെ നിര്‍ദിഷ്ട ഉദ്യാനത്തിന്റെ അതിര്‍ത്തി വനമേഖലയായ തമിഴ്‌നാട്ടിലെ കൊടൈക്കനാല്‍ പ്രദേശത്തും നീലക്കുറിഞ്ഞി വ്യാപകമായി പൂത്തു. കൊടൈക്കനാലില്‍ കോക്കസ് വാക്ക് കുന്നിന്‍ ചെരിവിലാണു കൂടുതലായും പൂത്തിരിക്കുന്നത്. കുറിഞ്ഞി പൂത്തതോടെ ഇവിടെ സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്കു വേണ്ട ഒരുക്കങ്ങള്‍ ടൂറിസം വകുപ്പ് ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡിണ്ടിഗൽ കലക്ടർ വിനയ്‌യും സംഘവും വനമേഖല സന്ദർശിച്ചു.

അറബിക്കടലിലേക്ക് നീന്താന്‍ ഈജിപ്ഷ്യന്‍ സുന്ദരി ഒരുങ്ങുന്നു

അറബിക്കടലിലേക്ക് ഉല്ലാസയാത്രയ്ക്കു കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ അത്യാധുനിക ഉല്ലാസ നൗക ഒരുക്കുന്നു. കൊച്ചിയില്‍ നിന്നോ , കോഴിക്കോടുനിന്നോ  ആവും ഇതിന്റെ സര്‍വീസ്. പൂര്‍ണമായി ഈജിപ്ഷ്യന്‍ പശ്ചാത്തലത്തില്‍ രൂപകല്‍പ്പന ചെയ്ത ‘നെഫര്‍റ്റിറ്റി’ ഉല്ലാസ നൗക രാജ്യത്തെ ഏറ്റവും ആഡംബരത്തോടുകൂടിയ ജലവാഹനമാണ്. ക്ലാസ് ആറ് വിഭാഗത്തില്‍ റജിസ്റ്റര്‍ ചെയ്ത നൗകയില്‍ മൂന്നു ഡെക്കുകളിലായി 200 യാത്രക്കാര്‍ക്ക് ഇരിക്കാം. 48.5 മീറ്റര്‍ നീളവും 14.5 മീറ്റര്‍ വീതിയുമുണ്ട്.അറബിക്കടലിലേക്ക് ഉല്ലാസയാത്ര നടത്തുന്ന സാഗരറാണിയുടെ വിജയമാണു കെഎസ്‌ഐഎന്‍സിയെ പുതിയ ഉല്ലാസ നൗക ഇറക്കാന്‍ പ്രേരിപ്പിച്ചത്. മൂന്നു ഡെക്കുകളിലായി വിശാലമായ മീറ്റിങ് ഹാള്‍, ആഡംബര ഭക്ഷണശാല, ബാര്‍ ലോഞ്ച്, ത്രിഡി തിയറ്റര്‍, കുട്ടികള്‍ക്കു കളിസ്ഥലം, സണ്‍ ഡെക്ക് തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്. ബിസിനസ് യോഗങ്ങള്‍, വിവാഹ പരിപാടികള്‍, പാര്‍ട്ടികള്‍ തുടങ്ങിയവയ്ക്ക് ഇത് ഉപയോഗിക്കാനാവും. ടിക്കറ്റ് വച്ചു വിനോദയാത്രയ്ക്കും ഉപയോഗിക്കും. നെഫര്‍റ്റിറ്റിയുടെ നിര്‍മാണം ഗോവയില്‍ പൂര്‍ത്തിയായി. അടുത്തമാസം കേരളത്തില്‍ എത്തും. ഫോര്‍സ്റ്റാര്‍ സൗകര്യമുള്ള ചെറുകപ്പലില്‍ കലാപരിപാടികളും ഭക്ഷണവും ... Read more