Category: News
ഇനി കോളേജില്‍ നിന്ന് നേടാം ലേണേഴ്‌സ് ഡ്രൈവിങ് ലൈസന്‍സ്
വിദ്യാര്‍ത്ഥികള്‍ക്ക് ലേണേഴ്‌സ് ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ കോളേജുകളിലെ പ്രിന്‍സിപ്പലിനും ഡയറക്ടര്‍ക്കും അധികാരം നല്‍കി ഡല്‍ഹി സര്‍ക്കാര്‍.ഡല്‍ഹിയിലെ വിവിധ കോളേജുകളിലും പോളിടെക്‌നിക്കുകളിലും ഐടിഐകളിലും പഠിക്കുന്ന ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത് പ്രയോജനപ്പെടുക. എന്നാല്‍ ഇത് ഏതുതരത്തിലാണ് നടപ്പിലാക്കാന്‍ ഉദേശിക്കുന്നത് എന്നത് സംബന്ധിച്ച് വ്യക്തയില്ല. ഭാവിയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലേണേഴ്‌സ് ഡ്രൈവിങ് ലൈസന്‍സ് അതാത് കോളേജുകളില്‍ നിന്നും ലഭിക്കുമെന്ന് ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ട് ട്വിറ്റിലുടെയാണ് അറിയിച്ചത്. കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും ഡയറക്ടര്‍മാര്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാല്‍ ഇത്തരത്തില്‍ അനുവദിക്കുന്ന ലൈസന്‍സിന് ആറുമാസം വരെ മാത്രമേ കാലാവധിയുണ്ടാകുവെന്നും അധികൃതര്‍ വ്യക്തമാക്കി.
കൊച്ചിയിലെ യാത്ര ഇനി സമാര്‍ട്ടാണ്
പൊതുഗതാഗത സംവിധാനങ്ങള്‍ ആളുകള്‍ക്ക് സുഗമമായി ഉപയോഗിക്കാന്‍ സഹായിക്കുന്ന ‘ചലോ ആപ്പ്’ കൊച്ചിയില്‍ പുറത്തിറക്കി. മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ കെ ശശീന്ദ്രനാണ് ആപ് പുറത്തിറക്കിയത്. തങ്ങളുടെ ബസോ ബോട്ടോ എത്തിച്ചേരുന്ന സമയം ആപ്പില്‍നിന്ന് മനസ്സിലാക്കാം. ബസോ ബോട്ടോ എവിടെയെത്തിയിട്ടുണ്ടെന്നും അറിയാം. വിവിധതരം വാഹനങ്ങള്‍ ഉപയോഗിക്കേണ്ടുന്ന (ബസ്, ഫെറി, മെട്രോ, ഓട്ടോ, ടാക്‌സി) ചെറിയ യാത്രകള്‍പോലും മികച്ച രീതിയില്‍ ആസൂത്രണം ചെയ്യാനാകും. ആവശ്യവും ബജറ്റുമനുസരിച്ച് ഏറ്റവും ചെലവു കുറഞ്ഞതും വേഗത്തിലുള്ളതുമായ രീതിയും വിവിധ റൂട്ടുകളും തെരഞ്ഞെടുക്കാം. ഏറ്റവും അടുത്തുള്ള ബസ്സ്‌റ്റോപ്പുകള്‍, ഫെറികള്‍, മെട്രോസ്റ്റേഷനുകള്‍ എന്നിവ കണ്ടുപിടിക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ്‌ചെയ്ത് ചലോ ആപ്പ് ഉപയോഗിക്കാം.
മാലിന്യക്കടൽ എട്ടു കിലോമീറ്റർ; തലസ്ഥാനം തള്ളിയ മാലിന്യം കടലിനെ ശ്വാസം മുട്ടിക്കുന്നു
തിരുവനന്തപുരം നഗരത്തിന്റെ മാലിന്യം എട്ടു കിലോമീറ്റർ കടൽത്തീരത്ത് അടിഞ്ഞു കിടക്കുന്നു. നഗര മാലിന്യം കടൽ കരയിലേക്ക് തള്ളിയ കാര്യം കഴിഞ്ഞ ദിവസം ടൂറിസം ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫ് പ്രവര്‍ത്തകര്‍ നടത്തിയ പഠനത്തിലാണ് ഗുരുതര പരിസ്ഥിതി പ്രശ്നത്തിന്റെ ആഴം വെളിപ്പെടുത്തിയത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന അടപ്പുള്ള പ്ലാസ്റ്റിക് കുപ്പികളും തുകല്‍, പ്ലാസ്റ്റിക് കവറുകളും ചെരിപ്പുകളും തെര്‍മോക്കോള്‍ പാളികകളുമടക്കം വന്‍ മാലിന്യമാണ് കിലോമീറ്ററുകളോളം ദൂരത്തില്‍ കരയ്ക്കടിഞ്ഞത്. കരയ്ക്കടിഞ്ഞത് മാത്രമല്ല അത്രത്തോളം മാലിന്യങ്ങൾ കടലിലേക്കും പോയിട്ടുണ്ട്. പെരുമാതുറമുതല്‍ വിഴിഞ്ഞംവരെയുള്ള ഭാഗത്താണ് കടലില്‍ സര്‍വേ നടത്തിയത്. പെരുമാതുറ, വേളി, പനത്തുറ പൊഴികള്‍ വഴിയാണ് ഈ ഭാഗത്ത് വെള്ളം കടലിലേക്കെത്തുന്നത്. ഇതില്‍ വേളി പൊഴി കനത്തമഴയെത്തുടര്‍ന്ന് തുറന്നുവിട്ടിരുന്നു. ഇവിടെ 700 ചതുരശ്രയടി തീരത്തുനിന്ന് 1173 പ്ലാസ്റ്റിക് കുപ്പികളും 874 മദ്യക്കുപ്പികളും 1538 ചെരിപ്പുകളും ഒരു ലോറി തെര്‍മോക്കോളുമാണ് മറൈന്‍ ലൈഫ് പ്രവര്‍ത്തകര്‍ നീക്കം ചെയ്തത്. നഗരത്തില്‍ നിന്നെത്തുന്ന മാലിന്യങ്ങളെല്ലാം വേളി ... Read more
ലാല്‍ബാഗ് പുഷ്‌പോത്സവത്തിന് തുടക്കമായി
പൂന്തോട്ട നഗരിയിലെ ഉദ്യാനം ലാല്‍ബാഗില്‍ സ്വാതന്ത്ര്യദിന പുഷ്പമേള ഇന്നാരംഭിക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം ഏഴു മണി വരെയാണ് കാണിക്കള്‍ക്ക് പുഷ്‌പോത്സവം ആസ്വദിക്കുവാന്‍ കഴിയുന്നത്. 15ന് സമാപിക്കുന്ന പുഷ്‌പോത്സവത്തിന് മുതിര്‍ന്നവര്‍ക്ക് 7 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സംഘമായി പുഷ്‌പോത്സവം കാണുവാന്‍ എത്തുന്നവര്‍ക്ക് ആഗസ്ത് അഞ്ച്, 11, 12,15 തീയതികളില്‍ പ്രവേശനം സൗജന്യമാണ്. സന്ദര്‍ശകര്‍ക്കായി ക്ലോക്ക് റൂം സൗകര്യം ഈ വട്ടം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജിജു യാത്ര ചെയ്യുന്നു ഹരിത പാഠങ്ങള്‍ പഠിച്ചും പഠിപ്പിച്ചും
ഹരിത വിനോദസഞ്ചാര പ്രോത്സാഹിപ്പിക്കുകയെന്ന സന്ദേശവുമായി കാര്‍ യാത്ര. കേരള സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജിജു ജോസാണ് തിരുവനന്തപുരം മുതല്‍ ശ്രീനഗര്‍ വരെ കാറില്‍ പര്യടനം നടത്തിയത്. കഴിഞ്ഞ മാസം 20ന് ആരംഭിച്ച യാത്ര കഴിഞ്ഞ ദിവസമാണു ശ്രീനഗറിലെത്തിയത്. യാത്രയിലൂടനീളം അദ്ദേഹം കണ്ടതും പങ്കുവച്ചതും ഹരിത പാഠങ്ങള്‍. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കു മാതൃകയാക്കാവുന്ന പദ്ധതികള്‍ ഗ്വാളിയര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടപ്പാക്കുന്നുണ്ടെന്ന് ജിജു ജോസ് പറയുന്നു. കശ്മീരിലെ ഡല്‍ തടാകത്തിലെ മാലിന്യം മുഴുവന്‍ നീക്കം ചെയ്തതു കയ്യടി അര്‍ഹിക്കുന്നതാണ്. വിവിധ സ്ഥലങ്ങളില്‍ കണ്ട കാഴ്ചകളും യാത്രയുടെ അനുഭവവും വിനോദസഞ്ചാര രംഗത്തു നടപ്പാക്കുമെന്നു ജിജു പറഞ്ഞു. ജമ്മുവിലെ കേന്ദ്ര സര്‍വകലാശാല, കാര്‍ഷിക സര്‍വകലാശാല തുടങ്ങി പലയിടങ്ങളിലും ഹരിത വിനോദസഞ്ചാര മാര്‍ഗത്തെക്കുറിച്ചു പ്രഭാഷണങ്ങള്‍ നടത്താനും അദ്ദേഹം സമയം കണ്ടെത്തി. തിരുവനന്തപുരത്തു നിന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത യാത്ര ഹൈദരാബാദ്, നാഗ്പുര്‍, ഗ്വാളിയര്‍, ... Read more
യാത്ര മുംബൈയിലേക്കാണോ? എങ്കില്‍ പ്ലാസ്റ്റിക്ക് എടുക്കണ്ട
പ്ലാസ്റ്റിക് നിരോധന നിയമലംഘകര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ റെയില്‍വേ, മെട്രോ, വിമാനത്താവള അധികൃതര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. നിരോധനത്തിനെതിരെ പ്ലാസ്റ്റിക് ഉല്‍പന്ന നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. മാര്‍ച്ച് 23ന് സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്ന പ്ലാസ്റ്റിക് നിരോധന നിയമ പ്രകാരം ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് സഞ്ചികള്‍, സ്പൂണുകള്‍, പ്ലേറ്റുകള്‍, തെര്‍മോകോള്‍ ഉല്‍പന്നങ്ങള്‍ എന്നിവ വില്‍ക്കുന്നതോ ഉപയോഗിക്കുന്നതോ ശിക്ഷാര്‍ഹമാണ്. ഇതനുസരിച്ച് ബിഎംസി ഉള്‍പ്പെടെയുള്ള മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ നിയമലംഘകരെ പിടികൂടി പിഴ ചുമത്തുന്നുണ്ട്. നിയമം ലംഘിക്കുന്ന യാത്രക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണെന്ന് റെയില്‍വേ അറിയിച്ചിരുന്നു. റെയില്‍വേ, മെട്രോ, മഹാരാഷ്ട്ര മാരിടൈം ബോര്‍ഡ്, വിമാനത്താവള അധികൃതര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊക്കെ നടപടിയെടുക്കാന്‍ അധികാരമുണ്ടെന്ന് പരിസ്ഥിതി വകുപ്പ് അണ്ടര്‍ സെക്രട്ടറി സഞ്ജയ് ശാന്തന്‍ശിവ് കോടതിയില്‍ വ്യക്തമാക്കി. സബേര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളിലും സംസ്ഥാനത്തെ ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളിലും നിരോധനം ബാധകമാകും. വെര്‍സോവ-ഘാട്കോപ്പര്‍ മെട്രോ ട്രെയിന്‍ സര്‍വീസിലെ യാത്രക്കാര്‍ക്കും മുംബൈ ... Read more
മാവേലി നാട്ടില്‍ ഓണം ഉണ്ണാം സമ്മാനങ്ങള്‍ വാങ്ങാം
തിരുവനന്തപുരം: സമൃദ്ധിയുടെയും ഗൃഹാതുരതയുടെയും ഉത്സവമാണ് ഓണം. പൂക്കളങ്ങളും ഓണത്തുമ്പിയും ഊഞ്ഞാലും ഓണസദ്യയും ഓണക്കോടിയുമെല്ലാം ചേര്‍ന്നതാണ് ഓണമെന്ന മഹോത്സവം. നാട്ടിന്‍പുറങ്ങള്‍ പോലും നഗരങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന ആധുനിക കാലത്ത് ഓണാഘോഷത്തിന് പരിമിതികളുണ്ടാകുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഓണത്തിന് പോലും മലയാളികള്‍ സദ്യ കഴിക്കാന്‍ ഹോട്ടലുകളില്‍ ബുക്ക് ചെയ്ത് ക്യൂ നില്‍ക്കുന്ന കാഴ്ചയും ഇന്ന് സര്‍വസാധാരണമാണ്. നാട്ടിന്‍പുറങ്ങളിലെ ഓണം കേവലം ഗൃഹാതുരതയായി മാറാതെ ആ ഓണ നന്മ ആസ്വദിക്കാന്‍ അവസരമൊരുക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍. “നാട്ടിന്‍പുറങ്ങളില്‍ ഓണം ഉണ്ണാം , ഓണ സമ്മാനങ്ങള്‍ വാങ്ങാം” എന്ന പദ്ധതി ഇതിന്റെ ഭാഗമാണ്. സംസ്ഥാന ഉത്തര വാദിത്ത ടൂറിസം മിഷന്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഈ പരിപാടി വലിയ ആവേശത്തോടെയാണ് ടൂറിസ്റ്റുകള്‍ ഏറ്റെടുത്തത്. ഓണക്കാലത്ത് ടൂറിസം പ്രവര്‍ത്തനത്തിലൂടെ ഒരു പറ്റം ഗ്രാമീണര്‍ക്ക് ഈ പദ്ധതി വഴി വരുമാനം ലഭിക്കുകയുണ്ടായി. വിദേശ വിനോദസഞ്ചാരികള്‍ക്കൊപ്പം പ്രവാസികളായ മലയാളി കുടുംബങ്ങളും നഗരവാസികളായ മലയാളികളും എല്ലാം നാട്ടിന്‍പുറങ്ങളില്‍ ഓണമുണ്ടും ഓണസമ്മാനങ്ങള്‍ ... Read more
കരിപ്പൂരിലേക്ക് വലിയ വിമാനങ്ങൾ വരുമോ? തിങ്കളാഴ്ച സുരക്ഷാ പരിശോധന
കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി എയർ ഇന്ത്യയുടെ സുരക്ഷ പരിശോധന തിങ്കളാഴ്ച നടക്കും. എയർ ഇന്ത്യയുടെ ഓപ്പറേഷൻ വിഭാഗത്തിലെ ഉന്നത സംഘമാണ് പരിശോധന നടത്തുക. പരിശോധനക്ക് എത്തുന്ന വിവരം എയർ ഇന്ത്യ എയർപോർട്ട് ഡയറക്ടറെ അറിയിച്ചിട്ടുണ്ട്. എയർ ഇന്ത്യയുടെ സുരക്ഷാ പരിശോധനയുടെ വിവരം ഒൗദ്യോഗികമായി അറിയിച്ചതായി എം കെ രാഘവൻ എം.പിയും വ്യക്തമാക്കി. സുരക്ഷാ പരിശോധന അനുകൂലമായാൽ എയർ ഇന്ത്യ കോഡ് ഇ വിമാനങ്ങളുടെ സർവീസ് പുനരാംരംഭിക്കാനുള്ള അപേക്ഷ ഡി.ജി.സി.എക്ക് സമർപ്പിക്കും. നേരത്തെ സൗദി എയർലൈൻസ് സുരക്ഷാ പരിശോധന നടത്തി സർവീസ് ആരംഭിക്കാനുള്ള അപേക്ഷ സമർപ്പിച്ചിരുന്നു
ശമ്പളം പറക്കുന്നു; ‘ജെറ്റ്’ കിതയ്ക്കുന്നു
ചെലവുചുരുക്കല്‍ നടപടികളുമായി പൈലറ്റുമാര്‍ സഹകരിച്ചില്ലെങ്കില്‍ അറുപത് ദിവസത്തിനുള്ളില്‍ സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വരുമെന്ന് ജെറ്റ് എയര്‍വേയ്‌സ്. ശമ്പളം വെട്ടിക്കുറയ്ക്കുന്നത് അടക്കമുള്ള നടപടികള്‍ക്കെതിരെ പൈലറ്റുമാര്‍ നിലപാടെടുത്ത സാഹചര്യത്തിലാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍. നിലവിലെ അവസ്ഥയില്‍ 60 ദിവസം കൂടി മാത്രമേ മുന്നോട്ടുപോകാനാകൂ. ചെലവുചുരുക്കാനും വരുമാനം വര്‍ധിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി രണ്ടു വര്‍ഷത്തേക്ക് പൈലറ്റ് മാരുടെ ശമ്പളത്തില്‍ 15 ശതമാനം വെട്ടിക്കുറവ് വരുത്താനാണ് കമ്പനി മുന്നോട്ടുവെച്ച നിര്‍ദേശം. ജീവനക്കാരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായും ജെറ്റ് എയര്‍വേയ്‌സ് വക്താവ് പറഞ്ഞു. പ്രവര്‍ത്തന മൂലധനത്തിനുള്ള വായ്പയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കമ്പനി ഒരു തിരിച്ചുവരവിനായെടുക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് ബാങ്കിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ചെലവുചുരുക്കല്‍ നടപടികളിലേക്ക് ജെറ്റ് എയര്‍വെയ്‌സ് കടക്കുന്നത്. ഇതിന്റെ ഭാഗമായി ചില മേഖലകളിലെ ഏതാനും ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ടെന്ന് വക്താവ് പറഞ്ഞു. ജൂനിയര്‍ പൈലറ്റുമാരുടെ ശമ്പളം 30-50 വെട്ടിക്കുറയ്ക്കുമെന്നും താല്‍പര്യമില്ലാത്തവര്‍ക്ക് ജോലി രാജിവെക്കാമെന്നും കഴിഞ്ഞ വര്‍ഷം ജൂലായില്‍ ജെറ്റ് എയര്‍വേയ്‌സ് പ്രഖ്യാപിച്ചിരുന്നു. വര്‍ധിച്ചുവരുന്ന ഇന്ധനവിലയും രൂപയുടെ മൂല്യത്തിലുണ്ടായ ... Read more
ഇന്ത്യയിൽ എത്തിയ മെഡിക്കൽ ടൂറിസ്റ്റുകളുടെ കണക്കിതാ.. കൂടുതലും ബംഗ്ളാദേശ് സഞ്ചാരികൾ
ഇന്ത്യയിൽ ചികിത്സക്കെത്തുന്ന മെഡിക്കൽ ടൂറിസ്റ്റുകൾ കൂടുതൽ ഏതു രാജ്യക്കാരാകും? ബംഗ്ളാദേശിൽ നിന്നുള്ളവരെന്നു കേന്ദ്ര സർക്കാർ. പോയ വർഷം രണ്ടു ലക്ഷത്തിലേറെ ബംഗ്ളാദേശ് മെഡിക്കൽ ടൂറിസ്റ്റുകളാണ് ഇന്ത്യയിൽ എത്തിയത്. അഫ്‌ഗാനിസ്ഥാനിൽ നിന്നും 55,681 പേരും ഇറാഖിൽ നിന്നും 47,640 പേരും ഇന്ത്യയിലെത്തിയെന്നു ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം ലോക്സഭയെ അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ മെഡിക്കൽ ടൂറിസ്റ്റുകളുടെ പട്ടിക ചുവടെ;
കേരളത്തെക്കണ്ടു പഠിക്കൂ.. മദ്യനിരോധനം വേണ്ടേ വേണ്ടെന്ന് രാജസ്ഥാൻ ടൂറിസം മേഖല
മദ്യ നിരോധനം വന്നാൽ എന്ത് ചെയ്യും? നേതാക്കൾക്ക് രാഷ്ട്രീയ നേട്ടമല്ലാതെ മറ്റൊരു കാര്യവുമില്ലന്നു രാജസ്ഥാൻ ടൂറിസം മേഖല. സമ്പൂർണ മദ്യ നിരോധനം ആവശ്യപ്പെട്ട് രാജസ്ഥാൻ ഹൈക്കോടതിയിൽ ഫയൽ ചെയ്ത പൊതു താത്പര്യ ഹർജിയിൽ ആശങ്കപ്പെട്ടിരിക്കുകയാണ് ടൂറിസം മേഖല. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ പതിനഞ്ചുശതമാനത്തോളം ടൂറിസം മേഖലയിൽ നിന്നാണ്. നിരോധനം വന്നാൽ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ടൂറിസത്തിനു മദ്യ നിരോധനം തിരിച്ചടിയാകുമെന്ന് മാത്രമല്ല അത്തരം നീക്കം ആന മണ്ടത്തരമെന്നു പറയാനും രാജസ്ഥാൻ ടൂറിസം മേഖല ഉദാഹരിക്കുന്നതു കേരളത്തെയാണ്. ഉത്തരവാദിത്വ മദ്യ ഉപഭോഗമാണ് വേണ്ടതെന്നതിനോട് യോജിക്കുന്നു. എന്നാൽ സമ്പൂർണ നിരോധനം വിഡ്ഢിത്തരമാണെന്നും നാഷണൽ റസ്റ്റോറന്റ് അസോ.ഓഫ് ഇന്ത്യ പ്രസിഡന്റ് രാഹുൽ സിംഗ് പറഞ്ഞു. കേരളമാണ് മികച്ച ഉദാഹരണം. 2014ൽ നടപ്പാക്കിയ മദ്യ നിരോധനം 2016ൽ പുതിയ സർക്കാർ വന്നപ്പോൾ നീക്കി. മദ്യ നിരോധനത്തിന്റെ ആദ്യ ഇര ടൂറിസം മേഖലയാണെന്നും രാഹുൽ സിംഗ് കൂട്ടിച്ചേർത്തു. ആരോഗ്യം ക്ഷയിക്കാനും അപകടങ്ങൾക്കു വഴിയൊരുക്കുകയും ചെയ്യുന്ന മദ്യം ... Read more
വൈകില്ല നീല വസന്തം; മൂന്നാർ കുറിഞ്ഞിപ്പൂക്കാലത്തെ വരവേൽക്കാൻ ഒരുങ്ങി
നീലക്കുറിഞ്ഞിക്കാലം വൈകില്ല. ഈ മാസം ആദ്യത്തോടെ കുറിഞ്ഞിപ്പൂക്കാലം വരുമെന്നായിരുന്നു കേരളത്തിലെ ടൂറിസം മേഖലയുടെ കണക്കുകൂട്ടൽ. എന്നാൽ അങ്ങിങ്ങു കുറിഞ്ഞികൾ പൂത്തതല്ലാതെ രാജമല മലനിരകൾ നീലപ്പുതപ്പ് അണിഞ്ഞില്ല. ഈ മാസം അവസാനത്തോടെ നീല വസന്തം വരുമെന്നാണ് കരുതുന്നത്. അടുത്തിടെ പെയ്ത കനത്ത മഴയാണ് കുറിഞ്ഞി വിടരുന്നത് വൈകിച്ചത്. കുറിഞ്ഞി വിടരുന്ന കാലത്ത് പ്രതിദിനം പരമാവധി 3500 സഞ്ചാരികളെയെ മൂന്നാറിൽ പ്രവേശിപ്പിക്കൂ എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. നീല വസന്തം കാണാൻ നേരത്തെ എത്തിയവർ നിരാശരായി മടങ്ങുകയാണ്. ചിലരൊക്കെ ഇതിനകം നീലക്കുറിഞ്ഞികൾ ഒറ്റപ്പെട്ടു പൂത്തു നിൽക്കുന്ന ഇടങ്ങളിൽ പോയി ആശ്വാസം കണ്ടെത്തുന്നുണ്ട്. നീലക്കുറിഞ്ഞി സീസൺ കണക്കിലെടുത്തു അടിസ്ഥാന സൗകര്യ വികസനത്തിന് ടൂറിസം വകുപ്പ് 1.52 കോടി രൂപ അനുവദിച്ചിരുന്നതായി ടൂറിസം ഡയറക്ടർ പി ബാലകിരൺ പറഞ്ഞു. നാലുമാസത്തെ കുറിഞ്ഞിക്കാലത്തു എട്ടു ലക്ഷത്തോളം സഞ്ചാരികൾ മൂന്നാറിലെത്തുമെന്നാണ് പ്രതീക്ഷ.
ലിഗയുടെ കൊലപാതകം; സിബിഐ അന്വേഷണാവശ്യം തള്ളി. കൊലയാളികൾക്ക് ജാമ്യം ലഭിച്ചേക്കും.
കോവളത്ത് വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ ജയിൽ മോചിതരായേക്കും. മൂന്നു മാസമായിട്ടും കുറ്റപത്രം നല്കാത്തതിനെത്തുടർന്നാണ് പ്രതികൾക്കു ജാമ്യം ലഭിക്കുകയെന്നാണ് സൂചന. കേസ് സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതാണു കുറ്റപത്രം നല്‍കാന്‍ തടസമായതെന്നു പൊലീസ് അറിയിച്ചു. എന്നാൽ ഹർജി ഹൈക്കോടതി തള്ളിയിട്ടുണ്ട്.ഇതോടെ പ്രതികള്‍ക്കു സ്വാഭാവിക ജാമ്യം ലഭിക്കാനിടയായേക്കും. മേയ് അഞ്ചിനാണു വിദേശവനിത കൊല്ലപ്പെട്ട കേസില്‍ പനത്തുറ സ്വദേശികളായ ഉമേഷും ഉദയനും അറസ്റ്റിലാകുന്നത്. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്കു സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടാവും. ഇരുവരെയും അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാകുമ്പോഴും പൊലീസ് കുറ്റപത്രം നല്‍കിയിട്ടില്ല. റിമാന്‍ഡില്‍ തുടരുന്ന പ്രതികള്‍ക്ക് ഇനി കോടതി മുഖേനെ ജാമ്യം ലഭിച്ചേക്കും. കുറ്റപത്രം പൂര്‍ത്തിയായെന്നു പൊലീസ് അറിയിച്ചു. എന്നാല്‍ ഇതേ കേസിലെ രണ്ടു ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുകയാണ്. അന്വേഷണം സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ടു വിദേശവനിതയുടെ ഭര്‍ത്താവ് നല്‍കിയതും ജാമ്യം തേടി പ്രതികള്‍ നല്‍കിയതും. ഇതിന്റെ ആവശ്യത്തിനു കേസ് ഫയലുകള്‍ ഹൈക്കോടതിയില്‍ നല്‍കിയതിലുള്ള ... Read more
ഗവി യാത്ര തേക്കടിയിൽ ബുക്ക് ചെയ്യാം
കേരള ഫോറസ്റ്റ് െഡവലപ്പ്‌മെന്റ് കോർപ്പറേഷന്റെ (കെ.എഫ്.ഡി.സി) ഗവി ബുക്കിങ് ഓഫീസ് തേക്കടിയിൽ പ്രവർത്തനം തുടങ്ങി. തേക്കടി വനംവകുപ്പ് ചെക്ക് പോസ്റ്റിനു സമീപം തേക്കടി ഇക്കോ െഡവലപ്പ്‌മെന്റ് കമ്മിറ്റി ഓഫീസിനു സമീപം തുറന്ന ഓഫീസിന്റെ ഉദ്ഘാടനം പെരിയാർ കടുവാ സങ്കേതം െഡപ്യൂട്ടി ഡയറക്ടർ ശില്പ വി.കുമാർ നിർവഹിച്ചു. കെ.എഫ്.ഡി.സി.യുടെ നിയന്ത്രണത്തിൽ ഗവിയിൽ നടത്തുന്ന ടൂറിസം പരിപാടികളുടെ ബുക്കിങ് ഓഫീസാണ് തേക്കടിയിൽ പ്രവർത്തനം തുടങ്ങിയത്. തേക്കടിയിലെത്തുന്ന സഞ്ചാരികൾക്ക് പെരിയാർ കടുവാ സങ്കേതത്തിനുള്ളിലൂടെ വന്യമൃഗങ്ങളെ അടുത്ത് കാണുവാൻ പറ്റുന്നവിധത്തിലുള്ള പരിപാടികളും ഗവിയിൽ താമസിക്കുന്നതിനുമുള്ള ബുക്കിങ്ങുകളും ഇവിടെ ചെയ്യാം. കെ.എഫ്.ഡി.സി. നടത്തുന്ന ട്രക്കിങ്, തടാകത്തിൽ ബോട്ടിങ് എന്നിവയ്ക്ക് ഏറെ സഞ്ചാരികളെത്തുന്നതാണ്. മുൻപ് കുമളിയിൽ പ്രവർത്തിച്ചിരുന്ന ബുക്കിങ് ഓഫീസ് രണ്ട് വർഷം മുൻപ് വണ്ടിപ്പെരിയാറ്റിലേക്ക് മാറ്റിയിരുന്നു. ഇത് സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറയുവാനിടയാക്കി.ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഗവി ബുക്കിങ് ഓഫീസ് തേക്കടിയിലേക്ക് മാറ്റിയത്.
കുതിരാൻ ‘കുപ്പിക്കഴുത്തി’ൽ തന്നെ; തുരങ്കം തുറക്കുന്നത് വൈകും
ചിത്രം; ശ്യാം ചെമ്പകം രൂക്ഷമായ ഗതാഗതക്കുരുക്കു നേരിടുന്ന തൃശ്ശൂർ-പാലക്കാട് ദേശീയപാതയിൽ കുതിരാൻ തുരങ്കം തുറക്കാൻ ഇനിയും വൈകും. വനംമന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനുള്ള അപേക്ഷപോലും ദേശീയപാതാ അധികൃതർ സമർപ്പിച്ചിട്ടില്ല. നിലവിൽ ഒരു തുരങ്കത്തിലൂടെ ഗതാഗതം അനുവദിക്കത്തക്ക രീതിയിൽ പണി പൂർത്തിയായിക്കഴിഞ്ഞു. പ്രവേശനഭാഗങ്ങളിലുള്ള പാറകൾക്ക് മുകളിലുള്ള മണ്ണും അടർന്നുവീഴാനിടയുള്ള പാറകളും നീക്കംചെയ്താൽ ഇത് തുറക്കാൻ കഴിയും. നിർമാണപരിധിയിൽ ഉൾപ്പെടാത്ത വനഭൂമിയായതിനാൽ ഇതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ചിത്രം; ശ്യാം ചെമ്പകം ഇക്കാര്യത്തിൽ നടപടി വേഗത്തിലാക്കാൻ തൃശ്ശൂർ ജില്ലാ കളക്ടറുടെ തീരുമാനം വന്ന് മൂന്നുമാസം കഴിഞ്ഞിട്ടും ദേശീയപാതാ അധികൃതർ വനംവകുപ്പിന് അപേക്ഷ സമർപ്പിച്ചില്ല. ഇത്തരത്തിൽ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് പീച്ചി വൈൽഡ് ലൈഫ് വാർഡൻ എ.ഒ. സണ്ണി വ്യക്തമാക്കി. ദേശീയപാതാ അധികൃതർ ഓൺലൈൻ ആയി വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ പരിഗണിക്കേണ്ടത് കേന്ദ്ര വനംമന്ത്രാലയത്തിലെ ഉന്നതാധികാരസമിതിയാണ്. പുതുതായി സർവേ നടത്തി വേണം അനുമതി നൽകാൻ. സമയമെടുക്കുന്ന നടപടിക്രമമാണിത്. മൂന്നുമാസംമുമ്പ് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിൽ ഇതിനകം തുരങ്കത്തിലൂടെ ... Read more