Category: News

ലോക്കോ പൈലറ്റിന് ഇനി ട്രോളി ബാഗ്; മാറ്റത്തിനൊരുങ്ങി റെയില്‍വേ

ലോക്കോ പൈലറ്റുമാരും ഗാര്‍ഡുമാരും ഉപയോഗിച്ചുവരുന്ന ഇരുമ്പുപെട്ടി റെയില്‍വെ ഉപേക്ഷിക്കുന്നു. യാത്രയിലുടനീളം വിവിധകാര്യങ്ങള്‍ രേഖപ്പെടുത്തുന്ന മാനുവല്‍ ബുക്കുകളും ഫ്‌ളാഗുകളും അടങ്ങിയ ഭാരംകൂടിയ പെട്ടിയാണ് ഉപേക്ഷിക്കുന്നത്. പകരം ട്രോളി ബാഗ് ഉപയോഗിക്കാനാണ് തീരുമാനം. കനംകൂടിയ മാനുവല്‍ ബുക്കുകള്‍ക്ക് പകരം ടാബ് ലെറ്റാകും ഇനി ഉപയോഗിക്കുക. ഇരുമ്പുപെട്ടി ഉപയോഗിക്കുന്നതുമൂലം പലപ്പോഴും ട്രെയിന്റെ സമയക്രമത്തെ ബാധിക്കുന്നുണ്ടെന്ന വിവരത്തെതുടര്‍ന്നാണ് ട്രോളി ബാഗ് പരീക്ഷിക്കുന്നത്. അടുത്തയിടെ ഡല്‍ഹി ഡിവിഷനിലെ 12459 ന്യൂഡല്‍ഹി-അമൃത്സര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പഴയ ഇരുമ്പുപെട്ടി മാറ്റി ട്രോളി ബാഗ് പരീക്ഷിച്ചിരുന്നു. എന്‍ജിനുസമീപത്തേയ്ക്കും ഗാര്‍ഡിനും ഇരുമ്പുപെട്ടി എത്തിക്കാന് പോര്‍ട്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. തീവണ്ടിയുടെ നീക്കത്തെ ഇത് പലപ്പോഴും ബാധിച്ചിരുന്നതായി പറയുന്നു. തീവണ്ടിവരുന്നതിനുമുമ്പ് പ്ലാറ്റ്‌ഫോമില്‍ പെട്ടി കൊണ്ടുവെയ്ക്കുന്നത് യാത്രക്കാര്‍ക്കും അസൗകര്യമുണ്ടാക്കിയിരുന്നു. പുതിയ തീരുമാനത്തെ റെയില്‍വെ ജീവനക്കാര്‍ സ്വാഗതം ചെയ്തു. പോര്‍ട്ടറുടെ സഹായമില്ലാതെ ട്രോളി ഉപയോഗിക്കാന്‍ കഴിയും. ടാബ് ലെറ്റ് ഉപയോഗിക്കുന്നതിലൂടെ മാനുവല്‍ ബുക്ക് അച്ചടിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാന്‍ കഴിയുമെന്നതും നേട്ടമായി ജീവനക്കാര്‍ വിലയിരുത്തുന്നു.

വ്യാജ വാര്‍ത്താ പ്രചരണം തടയാനുള്ള നിയമം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും നടന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്ക് കാരണമായത് സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങളായിരുന്നു. ദുരുപയോഗം ചെയ്യുന്നു എന്ന ശ്രദ്ധയില്‍പെട്ടാല്‍ സമൂഹമാധ്യമങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം സേവനദാതാക്കള്‍, സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് ഓഫ് ഇന്ത്യ എന്നിവരോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാവശ്യമെങ്കില്‍ ഇവ ബ്ലോക്ക് ചെയ്യാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന ആവശ്യമുന്നയിച്ച് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് കത്തയച്ചിരുന്നു. നവമാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തുന്ന വ്യാജവാര്‍ത്തകള്‍ പൊതുജനങ്ങളിലെത്താതെ തടയാനുള്ള വകുപ്പായ ഐടി ആക്റ്റിലെ 63എ വകുപ്പ് പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. ദുരുപയോഗം ചെയ്യപ്പെടുന്ന സൈറ്റുകള്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ സൈബര്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമോ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആപ്ലിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കില്ലെന്നാണ് സൈബര്‍ നിയമവിഭാഗത്തിന്റെ പ്രതികരണം. അടുത്തിടെ സന്ദേശങ്ങള്‍ കൂട്ടമായി കൈമാറുന്ന കാര്യത്തില്‍ വാട്ട്‌സ് ആപ്പിന് നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നിരുന്നു. ഒരേ സമയം അഞ്ചുപേര്‍ക്ക് മാത്രമേ ഒരേസമയം സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കൂ എന്നായിരുന്നു നിര്‍ദ്ദേശം. മാത്രമല്ല, ക്വിക്ക് ... Read more

കൊടികുത്തിമല പച്ചപ്പിന്റെ താഴ്‌വാരം

പച്ചപണിഞ്ഞ് മനോഹരിയായി കൊടികുത്തിമല. കാലവര്‍ പെയ്ത്തില്‍ പുല്‍ക്കാടുകള്‍ മുളച്ചതോടെ മലപ്പുറത്തെ കൊടികുത്തി മല സന്ദര്‍ശകര്‍ക്ക് ഉന്‍മേഷം പകരുന്നത്. പ്രകൃതിസൗന്ദര്യത്തിന്റെ കുളിര്‍മ പകരുന്ന മലയിലേക്ക് മഴ വക വെയ്ക്കാതെയും ആളുകളെത്തുന്നു. സന്ദര്‍ശകര്‍ക്ക് തടസമില്ലാതെ മലയിലേക്ക് എത്താന്‍ റോഡില്ലാത്തത് വലിയ പ്രശ്‌നമായിരുന്നു. എന്നാല്‍ മലയുടെ താഴ്‌വാരം റോഡ് ആയതോടെ കൂടെ അതിന് ശാശ്വത പരിഹാരമായി. കൂടുതല്‍ സഞ്ചാരികളെത്തുന്നതിനാല്‍ മലയുടെ ബേസ് സ്റ്റേഷനില്‍ ശൗചാലയ സമുച്ചയവും ക്ലോക്ക് റൂം എന്നിവ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മഞ്ഞളാംകുഴി അലി  എം എല്‍ എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇതിനോടൊപ്പം തന്നെ പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്നവര്‍ക്കായി ശുദ്ധജല പോയിന്റുകളും വിശ്രമകേന്ദ്രമൊരുക്കാനും യോഗത്തില്‍ തീരുമാനമായി. നിലവിലെ മലയിലേക്കുള്ള റോഡില്‍ ഇരുവശത്തായി ഒരു മീറ്റര്‍ വീതിയില്‍ ചെങ്കല്ല് വിരിച്ച് നടപ്പാതയൊരുക്കും. മലകയറ്റത്തിനിടെ ക്ഷീണിക്കുന്നവര്‍ക്ക് കല്ലുകൊണ്ടുള്ള ഇരിപ്പിടവും സംരംക്ഷണ വേലിയും നിര്‍മ്മിക്കും. മലമുകളിലെ നിരീക്ഷണ ഗോപുരത്തില്‍ ദൂരദര്‍ശനി സൗകര്യവും ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി.

ഒല ടാക്‌സി ഇനി ബ്രിട്ടനിലും

ആഗോള തലത്തില്‍ മുന്‍നിര ടാക്‌സി സേവന ദാതാക്കളായ അമേരിക്കന്‍ കമ്പനി ഉബറിനെ കീഴടക്കാന്‍ ഇന്ത്യന്‍ കമ്പനിയായ ഒല ബ്രിട്ടനില്‍. ഈ വര്‍ഷം അവസാനത്തോടെ ബ്രിട്ടനിലുടനീളം സേവനങ്ങള്‍ വ്യാപിപ്പിക്കാനാണ് ഒലയുടെ പദ്ധതി. ഓപ്പറേറ്റിങ് ലൈസന്‍സ് ലഭിച്ചാല്‍ കാര്‍ഡിഫ്, ന്യൂപോര്‍ട്ട്, സൗത്ത് വേയ്‌ലിലെ വേയ്ല്‍ ഓഫ് ക്ലാമോര്‍ഗണ്‍ എന്നിവിടങ്ങളില്‍ ഒരുമാസത്തിനുള്ളില്‍ ഒല സേവനം ആരംഭിക്കും. രാജ്യവാപകമായി സേവനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി. ബ്രിട്ടനില്‍ ബ്ലാക്ക് കാബ്, പ്രൈവറ്റ് ഹയര്‍ വെഹിക്കിള്‍ സേവനങ്ങള്‍ ഒരേ ആപ്ലിക്കേഷനില്‍ തന്നെ നല്‍കുന്ന ആദ്യ സ്ഥാപനമാണ് ഒല. ഉബര്‍ ഈടാക്കുന്ന അതേ ചാര്‍ജ് തന്നെയാവും ഒലയും ഈടാക്കുക. എന്നാല്‍ തങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ കമ്മീഷന്‍ നല്‍കുമെന്നും അവര്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാവുമെന്നും ഒല പറയുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കായി 24 മണിക്കൂര്‍ വോയ്‌സ് സപ്പോര്‍ട്ട്, എമര്‍ജന്‍സി കോണ്‍ടാക്റ്റുമായി യാത്രാവിവരങ്ങള്‍ പങ്കുവെക്കാനുള്ള സൗകര്യം, അടിയന്തിര ഘട്ടങ്ങള്‍ കമ്പനിയെ അറിയിക്കാനുള്ള ആപ്പിനുള്ളില്‍ തന്നെയുള്ള എമര്‍ജന്‍സി ഫീച്ചറുകള്‍ എന്നിവയുണ്ടാവും. ലണ്ടനില്‍ 2012 ല്‍ സേവനമാരംഭിച്ച ഉബര്‍ ബ്രിട്ടനിലെ ... Read more

ഹൃദയങ്ങൾ ചേർത്ത് വെയ്ക്കാൻ മന്ത്രിയെത്തി, സ്കൂട്ടറിൽ

ഇഷ്ടികയും മണലും കൊണ്ട് വീട് നിര്‍മിക്കാം എന്നാല്‍ ഹൃദയങ്ങള്‍ ചേര്‍ത്തുവച്ചാണ് ഗൃഹങ്ങള്‍ സൃഷ്ടിക്കേണ്ടതെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.  യുനിസെഫ്, കുടുംബശ്രീ മിഷന്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ മാജിക് അക്കാദമി ഒരുക്കുന്ന ഹാപ്പി ഹോം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  സമൂഹ പുരോഗതിയുടെ അടിസ്ഥാനം സമാധാനവും സന്തോഷവും പുലരുന്ന കുടുംബങ്ങളാണ്.  എല്ലാം ആരംഭിക്കേണ്ടതും കുടുംബങ്ങളില്‍ നിന്നുമാണ്. അവനവന്റെയുള്ളിലെ ദൈവത്തെ തിരിച്ചറിയാതെ മനുഷ്യന്‍ ഇന്നും ദൈവത്തെ തേടി അലയുകയാണ്.  ഓരോരുത്തരുടെയും ഹൃദയത്തിനുള്ളില്‍ തെളിച്ചുവച്ച ദീപത്തിന്റെ പ്രഭ സമൂഹത്തിലേയ്ക്ക് പകരുകയാണ് വേണ്ടത്.  ഇത്തരത്തില്‍ മികച്ച സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുവാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കഴിയുമെന്നും ഇതിനായി മുതുകാടിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹാപ്പിഹോം പദ്ധതി ഏറ്റവും മാതൃകാപരമായ ഒന്നാണെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.  വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച വാഹനപണിമുടക്കിനെത്തുടര്‍ന്ന് മന്ത്രി ഔദ്യോഗിക വസതിയില്‍ നിന്നും മാജിക് പ്ലാനറ്റിലെത്തിയത് ബൈക്കിലായിരുന്നു.  പദ്ധതിയുടെ ഉദ്ദേശശുദ്ധി പരിഗണിച്ചായിരുന്നു അനുകൂലമല്ലാത്ത സാഹചര്യമായിരുന്നിട്ടു കൂടി മന്ത്രി പ്രോട്ടോകോള്‍ കണക്കിലെടുക്കാതെ ആക്ടീവയില്‍ എത്തിയത്. ചന്തവിള ... Read more

ചിറക് വിരിച്ച ജടായുവിനരികലെത്താം, ആകാശക്കാറിലൂടെ

ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം സ്ഥിതി ചെയ്യുന്ന ജടായുപ്പാറയുടെ മുകളിലെത്താന്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കേബിള്‍ കാര്‍ സജ്ജമായി. 750 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശില്പവും പശ്ചിമഘട്ട മലനിരകളും ഇനി ആകാശസഞ്ചാരത്തിലൂടെ കാണാം. സെപ്തംബര്‍ 17ന് മുഖ് മന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുന്ന ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററില്‍ അത്യാധുനിക സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന 16 കേബിള്‍ കാറുകളാണ് ഒരുക്കിയിരിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നും കപ്പല്‍ മാര്‍ഗം കൊച്ചിയില്‍ എത്തിച്ച കേബിള്‍ കാറിന്റെ ഘടകങ്ങള്‍ റോഡു മാര്‍ഗമാണ് ചടയമംഗലത്തേക്ക് കൊണ്ട് വന്നത്. യൂറോപ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച കേബിള്‍ കാര്‍ സംവിധാനം സ്ഥാപിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളില്‍ 220 പേരാണ് നേരിട്ട് പങ്കാളിയായത്. പാറ സന്ദര്‍ശിക്കാനെത്തുന്നവരുടെ സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് കേബിള്‍ കാര്‍ സ്ഥാപിച്ചത്. 40 കോടിയോളം രൂപയുടെ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച കേബിള്‍ കാറിന് പരിസ്ഥിതി മലിനീകരണമില്ലെന്ന പ്രത്യേകതയുണ്ട്. ജടായുപ്പാറയുടെ താഴ്‌വാരത്ത് നിര്‍മ്മിച്ച ബേസ് ... Read more

ജപ്പാന്റെ ചെറി ബ്ലോസം മൂന്നാറില്‍ പൂത്തു

ജപ്പാന്‍ ദേശീയ പുഷ്പമായ ചെറി ബ്ലോസം മൂന്നാറില്‍ പൂത്തു . പള്ളിവാസല്‍, രാജമല, മാട്ടുപ്പെട്ടി, വാഗുവാര തുടങ്ങിയ മേഖലയിലാണ് ജപ്പാന്റെ ദേശീയ വസന്തം പൂത്തത്. ഒരു മാസം മാത്രം ആയുസുള്ള ചെറി ബ്ലോസം മൂന്നാറില്‍ ഇതാദ്യമായാണ് പൂവിടുന്നത്. മാട്ടുപ്പെട്ടി കുണ്ടള ജലാശത്തിന് സമാപത്തായി പൂത്തു നില്‍ക്കുന്ന ചെറി ബ്ലോസത്തെ നേരില്‍ കാണുന്നതിനും ചിത്രങ്ങള്‍ മൊബൈല്‍ കാമറകളില്‍ പകര്‍ത്തുന്നതിനും നിരവധി സഞ്ചാരികളാണ് എത്തുന്നത്. നേപ്പാള്‍, തായ്‌ലന്റ്, കൊറിയ, ചൈന, വെസ്റ്റ് സൈബീരിയ, ഇറാന്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളും ചെറി ബ്ലോസത്തെ കാണാന്‍ കഴിയും. ജപ്പാനില്‍ ഇത് ജനുവരിയിലാണ് പൂക്കുന്നത്. മൂന്നാറിലെ തെയിലത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനെത്തിയ വിദേശികളാണ് ജലാശയത്തിന് സമീപങ്ങളിലും ദേശീയ പാതകളിലും മരങ്ങള്‍ വെച്ചുപിടിപ്പിച്ചത്. പഴയ മൂന്നാറിലെ കെഎസ്ഇബിയുടെ ഹൈഡല്‍ പാര്‍ക്കില്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചിരുന്നെങ്കിലും പാര്‍ക്ക് വികസനത്തിന്റെ പേരില്‍ വെട്ടിനശിപ്പിച്ചിരുന്നു.

പകുതി നിരക്കില്‍ കേരളത്തിലേക്ക് പറക്കാം; വന്‍ ഇളവുമായി എമിറേറ്റ്‌സ്

ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ വന്‍ ഇളവുകളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. തിരുവന്തപുരം, കൊച്ചി ഉള്‍പ്പടെയുേള്ള സെക്ടറുകളിലേക്ക് ഇക്കണോമി ക്ലാസ്സില്‍ കുറഞ്ഞ നിരക്കിലുള്ള വണ്‍വേ ടിക്കറ്റാണ് ലഭ്യമാകുക. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള നിരക്ക് നേര്‍പകുതിയായി. എയര്‍ ഇന്ത്യ അടക്കമുള്ള മറ്റു വിമാനങ്ങളില്‍ നിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുമ്പോളാണ് എമിറേറ്റ്‌സിന്റെ വമ്പന്‍ ആനുകൂല്യം. ഈ മാസം പന്ത്രണ്ടുവരെ ബുക്കു ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. സെപ്റ്റംബര്‍ 30 വരെ ഈ നിരക്കില്‍ യാത്ര ചെയ്യാം. ഓഗസ്റ്റിനെ അപേക്ഷിച്ച് അടുത്തമാസം നിരക്ക് ഏറെക്കുറെ പകുതിയാകും. കൊച്ചിയിലേക്ക് ഈ മാസം 1100 ദിര്‍ഹത്തിന് യാത്രചെയ്യാം. അടുത്തമാസം ഇത് 500 ദിര്‍ഹമാകും. 800 ദിര്‍ഹത്തിന് തിരുവനന്തപുരത്തേക്ക് പോകാം. അടുത്തമാസമാകുമ്പോള്‍ 550 ദിര്‍ഹം. ഹൈദരാബാദിലേക്ക് 700 ദിര്‍ഹം. അടുത്തമാസം 550. ബെംഗളുരു 900 ദിര്‍ഹം. അടുത്തമാസം 560. എന്നാല്‍ ചെന്നൈയിലേക്ക് ഈ മാത്രമാസമാണ് യാത്രാനിരക്ക് കുറവ്. 570 ദിര്‍ഹത്തിന് പോകാം. അടുത്തമാസമാകുമ്പോള്‍ 710 ദിര്‍ഹമാകും. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലേക്ക് രണ്ടുമാസവും തുല്യനിരക്കാണ്. മുംബൈ-460, ഡല്‍ഹി-500, കൊല്‍ക്കത്ത-750 എന്നിങ്ങനെയാണ് നിരക്ക്.

കുമരകത്തു ചുണ്ടൻ വള്ളം ശിക്കാരയിൽ ഇടിച്ചുകയറി; വീഡിയോ കാണാം

കുമരകത്ത് പരിശീലന തുഴച്ചിലിനിടെ ചുണ്ടൻ വള്ളം എതിരെ വന്ന ശിക്കാര വള്ളത്തിൽ ഇടിച്ചു കയറി. ചുണ്ടന്റെ അണിയത്തുണ്ടായിരുന്നവർ ചാടി നീന്തിയതിനാൽ ആളപായം ഒഴിവായി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുമരകം നവധാര ബോട്ട് ക്ലബ് തുഴയുന്ന കരുവാറ്റ ശ്രീ വിനായകൻ എന്ന ചുണ്ടനാണ് ഹൗസ്ബോട്ടിന്റെ ചെറു പതിപ്പായ ശിക്കാരയിൽ ഇടിച്ചു കയറിയത്. കുമരകം മുത്തേരിമട തോട്ടിലായിരുന്നു സംഭവം. അഞ്ചു ചുണ്ടനുകളാണ് ഇവിടെ പരിശീലനം നടത്തിയിരുന്നത്.ഫിനിഷിംഗ് പോയിന്റിലേക്ക് അതിവേഗമെത്തിയ ശ്രീ വിനായകൻ സഞ്ചാരികളുമായി വന്ന ശിക്കാരയിൽ ഇടിക്കുകയായിരുന്നു. ചുണ്ടൻ വള്ളത്തിന്റെ പിത്തളയിൽ തീർത്ത മുൻഭാഗം ശിക്കാരയിൽ തുളഞ്ഞു കയറി. ഇടിയുടെ ആഘാതത്തിൽ ശിക്കാര ആടിയുലഞ്ഞു. എതിരെ ശിക്കാര വരുന്നത് കണ്ടു അണിയത്തു തുഴഞ്ഞവർ തോട്ടിലേക്ക് ചാടി. ചുണ്ടനുകൾ പരിശീലനം നടത്തുന്ന ഇവിടെ ചെറു വള്ളങ്ങൾക്കും ശിക്കാരകൾക്കും ഹൗസ്ബോട്ടുകൾക്കും നിയന്ത്രണങ്ങളില്ല. പലപ്പോഴും കഷ്ടിച്ചാണ് ഇവ അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത്. പരിശീലന തുഴച്ചിൽ കാണാൻ ആയിക്കണക്കിന് ആളുകളാണ് തോടിന്റെ ഇരു കരകളിലും വരുന്നത്. കുമരകത്തെ വള്ളങ്ങളുടെ കൂട്ടയിടിയുടെ ... Read more

ചൈന വന്‍മതില്‍; ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയമേറിയ ഇടം

ഇന്ത്യന്‍ സഞ്ചാരികള്‍ പ്രിയപ്പെട്ടെ ഇടമായി മാറിയിരിക്കുകയാണ് ചൈനയുടെ വന്‍മതില്‍. ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയുടെ വന്‍മതില്‍ കാണുവാനായി ഡല്‍ഹിയില്‍ നിന്നാണ് കൂടുതല്‍ സഞ്ചാരികള്‍ എത്തിയിരിക്കുന്നത്. സര്‍വേ പ്രകാരം 54 ശതമാനം ഡല്‍ഹി നിവാസികളാണ് ഇവിടേക്ക് പോയത്. മികച്ച യാത്ര സൗകര്യം, കുറഞ്ഞ വിമാന നിരക്ക് ഇതൊക്കെയാണ് ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി ഇവിടം മാറാന്‍ കാരണം.2018 ജനുവരി മുതല്‍ ജൂണ്‍ 15 വരെ ഇന്ത്യന്‍- ബീജിംഗ്് വിമാന നിരക്ക് 19,459 രൂപയായിരുന്നു. മുംബൈയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമുള്ള സഞ്ചാരികളില്‍ കൂടുതല്‍ പേര്‍ക്കും പ്രിയം റോമിലെ കൊളോസിയമാണ്. ഇറ്റലിയിലെ മൊത്തം സഞ്ചാരികളില്‍ നിന്ന് 10 ശതമാനം മുംബൈയില്‍ നിന്നും 13 ശതമാനം ഹൈദരാബാദില്‍ നിന്നും ആയിരുന്നു. എന്നാല്‍, കൊച്ചിക്കാര്‍ ഈജിപ്തിലെ ഗിസ പിരമിഡ് കാണാനും ബംഗളൂരു നിവാസികള്‍ ബ്രസീലിലെ ക്രൈസ്റ്റ് ദി റെഡീമര്‍ കാണാനും ആണ് പോയത്. ചൈന വന്‍മതില്‍ സന്ദര്‍ശിച്ച 91 ശതമാനം പേരും കൊളോസിയം സന്ദര്‍ശിച്ച 85 ശതമാനം പേരും പുരുഷന്മാര്‍ ... Read more

ബ്രിട്ടണ്‍ കാണാന്‍ എത്തിയ സഞ്ചാരികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍

ബ്രിട്ടനിലേക്ക് എത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് യു.കെയിലെ ദേശീയ ടൂറിസം ഏജന്‍സി. 2017-ല്‍ യു.കെയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ റെക്കോര്‍ഡാണ് ഉണ്ടായിരിക്കുന്നത്. ഈ റെക്കോര്‍ഡിന്റെ പ്രധാന പങ്ക് ഇന്ത്യക്കാര്‍ക്കാണ്. 39.2 മില്യണ്‍ ആളുകള്‍ ആണ് 2017-ല്‍ ഇവിടേക്ക് എത്തിയത്. നാല് ശതമാനം വര്‍ദ്ധനവ് ആണ് ഉണ്ടായത്. 24.5 ബില്യണ്‍ പൗണ്ട് ആണ് സന്ദര്‍ശകര്‍ ചിലവഴിച്ചത്. 9 ശതമാനം വളര്‍ച്ച ആണ് ഇതിലുണ്ടായത്. വിസിറ്റ് ബ്രിട്ടണ്‍ എന്ന യു.കെയിലെ ദേശീയ ടൂറിസം ഏജന്‍സി പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 2017-ല്‍ യു.കെ-യില്‍ സന്ദര്‍ശിച്ചത് 562,000 ഇന്ത്യക്കാരാണ്. മുന്‍ വര്‍ഷത്തേക്കാള്‍ ഇന്ത്യന്‍ സന്ദര്‍ശകരില്‍ 35 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 454 മില്യണ്‍ പൗണ്ട് ആണ് ഇന്ത്യന്‍ സഞ്ചാരികള്‍ യു.കെയില്‍ ചിലവഴിച്ചത്, 2016-നെ അപേക്ഷിച്ച് 5% വര്‍ദ്ധനവ്. വിസിറ്റ് ബ്രിട്ടണിന്റെ ഏഷ്യ പെസിഫിക്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നീ സ്ഥലങ്ങളിലെ ഡയറക്ടര്‍ ആയി ചുമതലയേറ്റ ട്രിഷ്യ വാവ്റിക്ക് പറയുന്നത് – ‘വിസിറ്റ് ബ്രിട്ടണിന്റെ ഏറ്റവും പ്രധാന ... Read more

വാഹന പണിമുടക്ക് അര്‍ധ രാത്രി മുതല്‍; പണിമുടക്കാന്‍ കെഎസ്ആര്‍ടിസിയും

മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ മോട്ടോര്‍വാഹന പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ തുടങ്ങും. സ്വകാര്യ ബസുകള്‍, ചരക്ക് വാഹനങ്ങള്‍, ഓട്ടോ, ടാക്‌സി തുടങ്ങിയവയാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. അതേസമയം, ബിഎംഎസ് സമരത്തില്‍ നിന്നും വിട്ടു നില്‍ക്കും. വര്‍ക്ഷോപ്പുകള്‍, സര്‍വീസ് സെന്ററുകള്‍, ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങിയവയും പണിമുടക്കിന്റെ ഭാഗമാകും. ഇതേസമയം, മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പണിമുടക്കുന്നുണ്ട്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, കെഎസ്ടിഡിയു തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

മോണോ റെയില്‍ അടുത്ത മാസം ഒന്നിന് വീണ്ടും സര്‍വീസ് ആരംഭിക്കും

രാജ്യത്തെ ആദ്യത്തെ മോണോ റെയില്‍ അടുത്ത മാസം ഒന്നിനു വീണ്ടും സര്‍വീസ് ആരംഭിക്കും. രണ്ടാം ഘട്ട മോണോ റെയില്‍ സര്‍വീസായ വഡാല- ജേക്കബ് സര്‍ക്കിള്‍ റൂട്ട് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഓടിത്തുടങ്ങുമെന്നും എംഎംആര്‍ഡിഎ (മുംബൈ മെട്രോപ്പൊലിറ്റന്‍ റീജന്‍ ഡവലപ്‌മെന്റ് അതോറിറ്റി) ജോയിന്റ് പ്രോജക്ട് ഡയറക്ടര്‍ ദിലിപ് കാവഥ്കര്‍ അറിയിച്ചു. ഇതോടെ മോണോ സര്‍വീസിനു പുത്തനുണര്‍വ് ലഭിക്കും. ഒന്നാം ഘട്ട റൂട്ടില്‍ പ്രതിദിന യാത്രക്കാര്‍ ശരാശരി 15,600 ആണ്. രണ്ടാം ഘട്ടം കൂടി ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം രണ്ടു ലക്ഷം വരെ ഉയരുമെന്നാണ് പ്രതീക്ഷ. മോണോ റെയില്‍ നിര്‍മിച്ച മലേഷ്യന്‍ കേന്ദ്രീകൃത കമ്പനിയായ സ്‌കോമിയുമായുളള കരാര്‍ വിഷയം പരിഹരിച്ചതിനെ തുടര്‍ന്നാണ് മോണോ റെയില്‍ സര്‍വീസ് പുനരാരംഭിക്കാനുളള സാധ്യത തെളിഞ്ഞത്. സര്‍വീസ് നിര്‍ത്തി ഏതാണ്ട് 10 മാസത്തിനു ശേഷമാണ് പുനരാരംഭിക്കുന്നത്. പരീക്ഷണം ഓട്ടം നടത്തവേ, കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്‍പതിന് രണ്ടു കോച്ചുകള്‍ക്കു തീപിടിച്ചതാണ് മോണോ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ കാരണം. ചെമ്പൂര്‍ മുതല്‍ വഡാല ... Read more

എണ്‍പതാം വയസില്‍ ജൂലിയ മുത്തശ്ശിയുടെ കിടിലന്‍ യാത്ര

കേപ് ടൗണിലെ ജൂലിയ മുത്തശ്ശി ഒരു യാത്ര നടത്തി. ഒന്നും രണ്ടുമല്ല 12,000 കിലോമീറ്റര്‍. 80ാം വയസ്സില്‍ തന്റെ പ്രായം പോലും വക വെയ്ക്കാതെയാണ് ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണില്‍ നിന്നും ലണ്ടനിലുള്ള മകളെ കാണാന്‍ സ്വയം ഡ്രൈവ് ചെയ്ത് പോയത്. ഈ റെക്കോര്‍ഡ് കിലോമീറ്റര്‍ കീഴടക്കുമ്പോള്‍ അവര്‍ തിരഞ്ഞെടുത്ത കാറും ശ്രദ്ധേയമാണ്. ട്രേസി എന്ന 1997 മോഡല്‍ AE96 ടൊയോട്ട കൊറോള ആണ് അവര്‍ ഇതിനായി ഉപയോഗിച്ചത്. എനിക്ക് 80 വയസ്, ഞാന്‍ ഓടിക്കുന്ന ടൊയോട്ടയ്ക്ക് 20 വയസ് – അങ്ങനെ ഞങ്ങള്‍ രണ്ട് പേര്‍ക്കും കൂടി 100 വയസ് – ജൂലിയ പറയുന്നു. ‘ഞാന്‍ അടുക്കളയില്‍ ഇരുന്ന് റേഡിയോയില്‍ ഒരു ടോക്ക് ഷോ കേള്‍ക്കുകയായിരുന്നു, അപ്പോഴാണ് ആര്‍.ജെ പ്രമുഖ വ്യക്തികള്‍ അവരുടെ ഭാര്യമാര്‍ക്കായി കാറുകള്‍ക്ക് വേണ്ടി വന്‍ തുക ചിലവഴിക്കുന്ന വിഷയത്തെ കുറിച്ച് സംസാരിക്കുന്നത് കേട്ടത്. ഉടന്‍ തന്നെ ഞാന്‍ ആ റേഡിയോ സ്റ്റേഷനിലേക്ക് വിളിച്ചു”. കാറില്‍ ചെറിയ മാറ്റങ്ങള്‍ ... Read more

ഇങ്ങനെയൊക്കെയാണ് സാഹസ സഞ്ചാരികള്‍ വിശ്രമിക്കുന്നത്

ജീവിത ശൈലിയില്‍ ഇന്ന് പകുതിയിലേറെ നമ്മളെ കാര്‍ന്ന് തിന്നുന്നത് തിരക്കാണ്. ഏറുന്ന തിരക്കുന്ന നമ്മള്‍ പോലും അറിയാതെ നമ്മളെ ക്ഷീണത്തിലേക്ക് നയിക്കും. അങ്ങനെയെങ്കില്‍ ഒരു യാത്രികന്റെ വിശ്രമം ഏതൊക്കെ രീതിയിലായിരിക്കും? കാറ്റിനെയും തിരയേയും ഭേദിച്ചു മുന്നോട്ട് പായുന്ന ബോട്ടിലും, നോക്കിയാല്‍ എത്താത്ത ഉയരത്തിലെ മലയുടെ തട്ടുകളിലുമൊക്കെ എങ്ങനെയാവും അവര്‍ വിശ്രമിക്കുന്നത്. പക്ഷേ സാഹസിക യാത്രികരില്‍ മിക്കവരും വിശ്രമ സമയവും, ഉറക്കസമയവുമൊക്കെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് കൃത്യമായി മനസ്സിലാക്കിയവരാണ്.   നാഷണല്‍ ഫോട്ടോഗ്രാഫറും മത്സ്യബന്ധകനുമായ കോറെ അര്‍ണോള്‍ഡിന് തിരക്ക് പിടിച്ചൊരു മനസ്സിന്റെ ബുദ്ധിമുട്ട് നന്നായി അറിയാം. മത്സ്യബന്ധന സീസണുകളില്‍ ഉറക്കമില്ലാത്ത ദിവസങ്ങളാണെന്ന് അദ്ദേഹം പറയുന്നു. പണം സമ്പാദിയ്ക്കണോ, ഉറങ്ങണോ എന്നുള്ള രണ്ട് അവസ്ഥകള്‍ ഉണ്ടായിരുന്നു. ഉണര്‍ന്നിരുന്ന് പണം സമ്പാദിക്കുക എന്നതാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഒന്നോ രണ്ടോ മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കുമ്പോള്‍ പോലും തലച്ചോറും ഉറക്കത്തിലേക്ക് പോകുന്നു. ഒരു ദിവസത്തെ തിരക്കു പിടിച്ച ജോലികള്‍ കഴിയുമ്പോള്‍ നിങ്ങളുടെ തലച്ചോര്‍ വിറച്ചു തുടങ്ങുമെന്ന് അദ്ദേഹം ... Read more