Category: News
ആകാശയാത്രയിൽ കേരളത്തിന് കോളടിച്ചു. കോഴിക്കോട്ട് വലിയ വിമാനമിറങ്ങാൻ അനുമതി. കണ്ണൂരിനുള്ള അനുമതി ഒക്ടോബർ 1നകം. സീ പ്‌ളെയിൻ തുടങ്ങാനും കേന്ദ്രത്തിന്റെ പച്ചക്കൊടി
കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ നടപടിയായി. ഇരട്ട എഞ്ചിനുള്ള സീ പ്‌ളെയിൻ സർവീസ് കേരളത്തിൽ തുടങ്ങാൻ അനുമതി നൽകിയതായും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. ഡൽഹിയിൽ തന്നെകണ്ട കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തെയാണ് സുരേഷ് പ്രഭു ഇക്കാര്യമറിയിച്ചത്. കോഴിക്കോട്ടു വലിയ വിമാനമിറങ്ങാൻ സുരക്ഷാ പരിശോധന പൂർത്തിയാക്കിയെന്ന് ഡിജിസിഎ അറിയിച്ചിട്ടുണ്ട്. സൗദി എയർലൈൻസ് ഉടൻ ഇവിടെ നിന്ന് സർവീസ് തുടങ്ങും. ഈ മാസം 28നകം ഇക്കാര്യത്തിൽ നടപടികൾ പൂർത്തീകരിക്കും. ഇതിനുശേഷം എപ്പോൾ വേണമെങ്കിലും സൗദി എയർ ലൈൻസിനു സർവീസ് തുടങ്ങാം. അടുത്ത വർഷം മുതൽ കോഴിക്കോട് ഹജ്ജ് എംബാർക്കേഷൻ പോയിന്റാകും. കണ്ണൂർ വിമാനത്താവളത്തിനുള്ള അനുമതികൾ ഒക്ടോബർ 1നു മുൻപ് പൂർണമായും നൽകും. ഇതിനു ശേഷം വിമാനത്താവളം എപ്പോൾ പ്രവർത്തിക്കണമെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാം. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ തുടങ്ങാൻ ഇൻഡിഗോ, ഗോ എയർ,എയർ ഇന്ത്യ എന്നിവയ്ക്ക് അനുമതി നൽകി.ഒക്ടോബർ അവസാനം മുതൽ കണ്ണൂരിൽ നിന്ന് രാജ്യാന്തര ... Read more
ജലോത്സവങ്ങൾക്കു കേന്ദ്ര സഹായം 25ലക്ഷം വീതം; അവഗണന ആരോപിച്ച് കണ്ണന്താനത്തിനെതിരെ കടകംപള്ളി
നെഹ്‌റു ട്രോഫി, ആറന്മുള ജലോത്സവങ്ങൾക്കു കേന്ദ്ര സർക്കാർ 25 ലക്ഷം രൂപ വീതം അനുവദിച്ചു. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം ഡൽഹിയിൽ അറിയിച്ചതാണിക്കാര്യം. പമ്പ ജലോത്സവത്തിനും തുക അനുവദിച്ചെന്നു പറഞ്ഞ മന്ത്രി പക്ഷെ ഇത് എത്രയെന്നു വെളിപ്പെടുത്തിയില്ല. കേരളത്തിലെ ജലോത്സവങ്ങൾക്ക് ഇതാദ്യമായാണ് കേന്ദ്ര സഹായമെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. അതിനിടെ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അൽഫോൺസ് കണ്ണന്താനവുമായി കൂടിക്കാഴ്ച നടത്തി. കണ്ണന്താനം മന്ത്രിയായ ശേഷം കേരളം സമർപ്പിച്ച എട്ടു പദ്ധതികളിൽ ഒന്നും അംഗീകരിച്ചിട്ടില്ലന്നു കടകംപള്ളി ആരോപിച്ചു. 2015-17ൽ അനുവദിച്ച നാല് പദ്ധതികളിൽ രണ്ടെണ്ണം പൂർത്തിയായെന്നും മറ്റുള്ളവയുടെ പണി പുരോഗമിക്കുന്നെന്നും മന്ത്രി പറഞ്ഞു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ആറന്‍മുള, ഗുരുവായൂര്‍ ക്ഷേത്രം, മുനിസിപ്പാലിറ്റി വികസനം തുടങ്ങിയവ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഗവി- വാഗമണ്‍ പദ്ധതിയാണ് പൂര്‍ത്തിയായത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സ്വദേശി ടൂറിസം പദ്ധതിയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ ക്ഷണിക്കാമെന്നു കേന്ദ്രമന്ത്രി അറിയിച്ചതായി മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ സ്വദേശ് ദർശൻ പദ്ധതിയിൽ കാലടി-മലയാറ്റൂർ ... Read more
നെടുമ്പാശേരിയിൽ വിമാന സർവീസുകൾ പഴയപടി; ലാൻഡിംഗ് നിരോധനം നീക്കി
ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്ന പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനങ്ങൾ ഇറങ്ങുന്നത് താൽക്കാലികമായി നിർത്തിയത് പിൻവലിച്ചു . ഉച്ചയ്ക്ക് 1.10 മുതലാണ് വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചത്. സ്ഥിതിഗതികൾ വിലയിരുത്തിയ വിമാനത്താവള അധികൃതർ 3.15 നു പഴയ നില പുനഃസ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇടമലയാറില്‍ നിന്ന് എത്തുന്ന വെള്ളം പെരിയാര്‍ കവിഞ്ഞ് ചെങ്കല്‍ത്തോടും കവിഞ്ഞൊഴുകിയതോടെയാണ് ലാന്‍ഡിങ് നിര്‍ത്തിയത്. ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞിട്ടുണ്ട്. റണ്‍വേയില്‍ നനവുണ്ടോ പരിശോധിച്ച ശേഷമാണ് വിമാനങ്ങളുടെ ലാന്‍ഡിങ് പുനഃരാരംഭിച്ചത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 2013ല്‍ വിമാനത്താവളം അടച്ചിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ഇടമലയാര്‍ ഡാം തുറന്നുവിട്ട സാഹചര്യത്തില്‍ സമീപത്തെ ചെങ്ങല്‍ കനാല്‍ നിറഞ്ഞുകവിഞ്ഞതോടെയാണ് അന്ന് വിമാനത്താവളം അടച്ചുപൂട്ടിയത്. ചെങ്ങല്‍ കനാലിന്റെ ആഴം കൂട്ടിയും ബണ്ടുകള്‍ സ്ഥാപിച്ചും വിമാനത്താവളത്തെ വെള്ളപ്പൊക്കഭീഷണിയില്‍ നിന്നും സംരക്ഷിക്കാന്‍ നടപടികളെടുത്തിരുന്നു.
നെടുമ്പാശേരിയിൽ വിമാനങ്ങൾ ഇറങ്ങുന്നത് താത്കാലികമായി നിർത്തി
ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്ന പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനങ്ങൾ ഇറങ്ങുന്നത് താൽക്കാലികമായി നിർത്തി . ഉച്ചയ്ക്ക് 1.10 മുതലാണ് വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചത്. എന്നാല്‍ ഇവിടെ നിന്ന് വിമാനങ്ങള്‍ പുറപ്പെടുന്നത് തടസ്സമില്ലാതെ തുടരും. ഇടമലയാറില്‍ നിന്ന് എത്തുന്ന വെള്ളം പെരിയാര്‍ കവിഞ്ഞ് ചെങ്കല്‍ത്തോടും കവിഞ്ഞൊഴുകിയതോടെയാണ് ലാന്‍ഡിങ് നിര്‍ത്തിയത്. ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞിട്ടുണ്ട്. റണ്‍വേയില്‍ നനവുണ്ടോ എന്ന് പരിശോധിച്ച ശേഷമേ ഇനി വിമാനങ്ങളുടെ ലാന്‍ഡിങ് അനുവദിക്കൂ. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 2013ല്‍ വിമാനത്താവളം അടച്ചിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ഇടമലയാര്‍ ഡാം തുറന്നുവിട്ട സാഹചര്യത്തില്‍ സമീപത്തെ ചെങ്ങല്‍ കനാല്‍ നിറഞ്ഞുകവിഞ്ഞതോടെയാണ് അന്ന് വിമാനത്താവളം അടച്ചുപൂട്ടിയത്. ചെങ്ങല്‍ കനാലിന്റെ ആഴം കൂട്ടിയും ബണ്ടുകള്‍ സ്ഥാപിച്ചും വിമാനത്താവളത്തെ വെള്ളപ്പൊക്കഭീഷണിയില്‍ നിന്നും സംരക്ഷിക്കാന്‍ നടപടികളെടുത്തിരുന്നു. ഇടമലയാര്‍ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നതിനാലും ഇടുക്കി ഡാം ട്രയല്‍ റണ്‍ ആരംഭിച്ചതിനാലും സ്ഥിതിഗതി വിലയിരുത്തിയ ശേഷം തുടർനടപടി സ്വീകരിക്കൂ എന്ന് സിയാല്‍ അധികൃതര്‍ വ്യക്തമാക്കി.
ആനത്താരയിലെ റിസോർട്ടുകൾ അടച്ചുപൂട്ടാൻ സുപ്രീംകോടതി നിർദേശം
നീലഗിരി ആനത്താരയിലെ പതിനൊന്നു റിസോർട്ടുകൾ രണ്ടു ദിവസത്തിനകം സീൽ ചെയ്യണമെന്ന് സുപ്രീം കോടതി. ഇവ ചട്ടങ്ങൾ ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ജസ്റ്റിസ് മദൻ ലോകുർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മറ്റു 39 റിസോർട്ടുകൾ മതിയായ രേഖകൾ ഉണ്ടെന്നു 48 മണിക്കൂറിനകം ജില്ലാ കളക്റ്ററെ ബോധ്യപ്പെടുത്തണം. രേഖകൾ ഇല്ലെങ്കിൽ അവയും അടച്ചുപൂട്ടണമെന്ന് കോടതി വ്യക്തമാക്കി. “ആനകൾ രാജ്യത്തിന്റെ പൈതൃകത്തിന്റെ കൂടി ഭാഗമാണ്. ഇവയെ സംരക്ഷിക്കാൻ മതിയായ നടപടികൾ ഉണ്ടാകുന്നില്ലന്നും ആനത്താരയിലെ നിർമാണങ്ങൾ പരാമർശിച്ച് കോടതി പറഞ്ഞു.
മഴക്കെടുതി: പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു
കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ടട്രോള്‍ റൂം തുറന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍െ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. അണക്കെട്ട് തുറക്കുന്ന ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് മാത്രമേ പ്രവേശിക്കാന്‍ അനുമതിയുള്ളു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ജില്ലകളില്‍ മന്ത്രിമാര്‍ക്കാണ് നേതൃത്വം നല്‍കിയിരിക്കുന്നത്. മഴക്കെടുതിയില്‍ ഇതു വരെ 20 മരണം റിപ്പോര്‍ട്ട് ചെയ്തു.
മൂന്നാര്‍ -എറണാകുളം ചില്‍ സര്‍വീസ് ആരംഭിച്ചു
മൂന്നാര്‍ സബ് ഡിപ്പോയില്‍ നിന്നും കെ എസ് ആര്‍ ടി സി ചില്‍ സര്‍വീസ് ആരംഭിച്ചു. നാല് ബസുകളാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് ആരംഭിച്ചത്. മൂന്നര മണിക്കൂര്‍ കൊണ്ട് മൂന്നാറില്‍ നിന്നും എറണാകുളത്തേക്ക് എത്തുമെന്നതാണ് ചില്‍ ബസിന്റെ പ്രത്യേകത. രാവിലെ ആറ് മണിക്ക് മൂന്നാറില്‍ നിന്ന് ആദ്യ സര്‍വീസ് ആരംഭിക്കും. തുടര്‍ന്ന് ഒന്‍പത്, 12 മൂന്ന് മണി എന്നിങ്ങനെയാവും മറ്റ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. നീലക്കുറിഞ്ഞി സീണ്‍ ആരംഭിച്ചതോടെ സര്‍വീസ് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്നാറില്‍ നിന്ന് സര്‍വീസാരംഭിക്കുന്നത് പോലെ തന്നെ രാവിലെ ആറു മണിക്ക് തന്നെ എറണാകുളത്ത് നിന്നും സര്‍വീസ് ആരംഭിക്കും. തുടര്‍ന്ന് പത്ത്, നാല് അഞ്ചര എന്നീ സമയങ്ങളിലാണ് മറ്റ് സര്‍വീസുകള്‍. 272 രൂപയാണ് ടിക്കറ്റ് നിരക്ക് മൂന്നാറില്‍ നിന്നാരംഭിക്കുന്ന ബസ് ഒരു മണിക്കൂറ് കൊണ്ട് അടിമാലിയിലെത്തും. ചില്‍ ബസിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഇടുക്കി ഡാം തുറന്നു; ചെറുതോണിയിൽ ഗതാഗത നിയന്ത്രണം .ഡാം തുറന്നത് 26 വർഷത്തിന് ശേഷം
ഇടുക്കി ഡാമിന്റെ ഷട്ടർ 26 വർഷത്തിന് ശേഷം വീണ്ടും തുറന്നു. ഡാം നിർമിച്ച ശേഷം ഇത് മൂന്നാം തവണ മാത്രമാണ് ഷട്ടർ തുറന്നത് . അണക്കെട്ടിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യത്തിലാണ് ട്രയൽ റൺ നടത്തിയത്. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടർ 50 സെന്റി മീറ്ററാണ് ഉയർത്തിയത്. സെക്കൻഡിൽ 50 ഘന മീറ്റർ വെള്ളം. നാലു മണിക്കൂറാണ് അണക്കെട്ട് തുറന്നത്. വൈദ്യുതമന്ത്രി എംഎം മാണി, ജില്ലാ കളക്ടർ ജീവൻ ബാബു എന്നിവരുടെ സാന്നിധ്യത്തിലാണ് അണക്കെട്ട് തുറന്നത്. ചരിത്ര നിമിഷത്തിനു സാക്ഷിയാകാൻ നിരവധിപേരും ഡാം പരിസരത്ത് എത്തിയിരുന്നു. വെള്ളത്തിൽ ഇറങ്ങരുത്, മീൻ പിടിക്കരുത്, സെൽഫി എടുക്കരുത് എന്നിങ്ങനെ നിർദേശങ്ങൾ ജില്ലാ ഭരണകൂടം നല്കിയിട്ടിട്ടുണ്ട്.കനത്ത സുരക്ഷയാണ് ഡാമിന് പരിസരത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. ഡാം തുറന്നതിനാല്‍ സുരക്ഷയുടെ ഭാഗമായി ചെറുതോണി പാലത്തിലൂടെയുള്ള ഗതാഗതനം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുതല്‍ മഴ കനത്തതോടെ നീരൊഴുക്കും കൂടി. അതിനാലാണ് ട്രയല്‍ റണ്‍ എന്ന തീരുമാനത്തിലേക്കെത്തിയത്. ഇടമലയാര്‍ അണക്കെട്ട് രാവിലെ തുറന്നിരുന്നു. ... Read more
നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി; ആദ്യ ബോട്ട് ലീഗ് സമയക്രമവും മാറും
കനത്ത മഴയില്‍ അണക്കെട്ടുകള്‍ തുറന്നു വിട്ടതോടെ നദികളില്‍ ക്രമാതീതമായി ജലനിരപ്പുയർന്നതിനെ തുടർന്ന് ശനിയാഴ്ച പുന്നമടക്കായലിൽ നടക്കേണ്ടിയിരുന്ന66 -ാമത് നെഹ്റു ട്രോഫി വള്ളംകളി മാറ്റി വെച്ചു. 20 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 78 വള്ളങ്ങളാണ് ഇക്കുറി മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും. സച്ചിന്‍ തെണ്ടുല്‍ക്കറാണ് മുഖ്യാതിഥി. നെഹ്‌റു ട്രോഫിയോടെ ആദ്യ ചാമ്പ്യൻസ് ബോട്ട് ലീഗിന് തുടക്കമിടാനിരുന്നതാണ്. ബോട്ട് ലീഗിന്റെ സമയക്രമത്തിലും ഇനി മാറ്റം വരും. നെഹ്‌റു ട്രോഫിയിലെ ആദ്യ ഒമ്പതു സ്ഥാനക്കാരാണ് ലീഗിൽ പങ്കെടുക്കുക. പമ്പ ഡാം തുറക്കുന്ന പശ്ചാത്തലത്തിൽ കാര്‍ത്തികപ്പള്ളി, കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിൽ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. നദികളില്‍ ജലനിരപ്പുയർന്നതിനെ തുടർന്ന് അടിയന്തര ഡി.ഡി.എം.എ. ചേരുന്നു. എല്ലാ വകുപ്പുകളും സജ്ജമായിരിക്കാന്‍ ജില്ല കളക്ടർ നിര്‍ദേശം നല്‍കി. ആലപ്പുഴ ജില്ലയിലെ എല്ലാ വകുപ്പുകള്‍ക്കും ജാഗ്രത നിര്‍ദേശം കൈമാറിയിട്ടുണ്ട്.
ഇടുക്കിയില്‍ നീരൊഴുക്ക് കൂടുന്നു ; ട്രയല്‍ റണ്‍ തുടരും
ട്രയൽ റൺ നടത്തി ജലമൊഴുക്കിവിട്ടിട്ടും ഇടുക്കി അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ നീരൊഴുക്കു വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്ന് സുരക്ഷിതമായ അളവിൽ ജലം ചെറുതോണി/പെരിയാർ നദിയിലേക്ക് ഒഴുക്കിവിടാൻ തീരുമാനിച്ചിരിക്കുകയാണെന്നു കെഎസ്ഇബി അറിയിച്ചു. നേരത്തേ, വൈകിട്ട് 4.30ന് ട്രയൽ റൺ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ നീരൊഴുക്കു തുടരുന്നതിനാൽ രാത്രിയിലും ട്രയൽ റൺ തുടരാനാണു തീരുമാനം.. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ട്രയൽ റൺ ആരംഭിച്ചത്. മൂന്നാമത്തെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 50 ഘനമീറ്റർ ജലം വീതമാണ് ഒഴുക്കിവിടുന്നത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വർഷങ്ങൾക്കുശേഷമാണ് ഇടുക്കി– ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നത്.
പൊതുമാപ്പ്; നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റുമായി ഡോ. രവി പിള്ള
യു എ ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച് സാഹചര്യത്തില്‍ മലയാളികള്‍ക്ക് സഹായഹസ്തവുമായി വ്യവസായിയും ആര്‍ പി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനുമായ ഡോ രവി പിള്ള. പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സൗജന്യ വണ്‍വേ ടിക്കറ്റ് നല്‍കാനാണ് അദ്ദേഹം സന്നദ്ധനായിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള സമ്മതപത്രം നോര്‍ക്കാ റൂട്‌സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്ക് കൈമാറി. ടിക്കറ്റിന് അര്‍ഹതയുള്ളവര്‍ ദുബായിയില്‍ തങ്ങളുടെ പ്രതിനിധി വിനോദിനെ 0552246100, 0504558704 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. ആര്‍.പി. ഗ്രൂപ്പ് ഓഫ് കമ്പനീസ് നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ സഹായം.
വീണ്ടും ‘പേ’മാരി; വയനാട് ഒറ്റപ്പെട്ടു, ഇടമലയാർ തുറന്നു. പലേടത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്തു വീണ്ടും തോരാമഴ ദുരിതം വിതയ്ക്കുന്നു. വയനാട് ഒറ്റപ്പെട്ട നിലയിലായി. നിരവധി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതിലും വേഗത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. രാവിലെ അഞ്ചിനാണ് ഷട്ടറുകള്‍ തുറന്നത്. ആദ്യം അറിയിച്ചിരുന്നത് രാവിലെ ആറിന് ഷട്ടറുകള്‍ തുറക്കുമെന്നായിരുന്നു. പിന്നീട് ജലനിരപ്പ് ഉയരുന്ന സാഹചര്യം പരിഗണിച്ച് നേരത്തെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. 80 സെന്റി മീറ്റര്‍ വീതമാണ് നാല് ഷട്ടറുകളും ഉയര്‍ത്തിയിരിക്കുന്നത്. അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ പെരിയാറില്‍ ഒന്നരമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കി. മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ പെരിയാറിലും കൈവഴികളിലും ഇറങ്ങുന്നത് നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടുണ്ട് അതേസമയം, 2398 അടിയില്‍ നിര്‍ണയിച്ചിരുന്ന ഇടുക്കിയുടെ ട്രയല്‍ റണ്‍, സാഹചര്യം വിലയിരുത്തി മാത്രമേ നടത്തുകയുള്ളൂ. ട്രയല്‍ റണ്‍ നടത്തുന്ന സാഹചര്യത്തില്‍ വിവരം പൊതുജനങ്ങളെ അറിയിക്കുന്നതാണ്. ഒരാഴ്ചക്കകം ഇന്ത്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി തുറക്കുമെന്നാണ് സൂചന. ഇതിനുള്ള മുന്നൊരുക്കമായാണ് ഇടമലയാര്‍ അണക്കെട്ട് ... Read more
കുതിരാൻ കുതിരുന്നു; ആശങ്ക സൃഷ്ടിച്ചു മണ്ണിടിച്ചിൽ
കുതിരാൻ തുരങ്കത്തിന് മുകളിൽ മണ്ണിടിച്ചിൽ. തുരങ്കത്തിന്റെ സുരക്ഷയിൽ ആശങ്കയുണർന്നു.തുരങ്കത്തിന്റെ കിഴക്കു ഭാഗത്താണ് അപകട ഭീഷണിയുയർത്തി മണ്ണിടിച്ചിൽ തുടരുന്നത്. കനത്ത മഴയിൽ രാവിലെ മുതലായിരുന്നു മണ്ണിടിച്ചിൽ. മണ്ണിടിച്ചിൽ തടയാൻ മുകള്ഭാഗത്തായി കോൺക്രീറ്റ് കെട്ടിയ ഭാഗം തുരങ്കത്തിന് മുകളിലേക്ക് ഇടിഞ്ഞു വീണു. സംഭവത്തെത്തുടർന്ന് ദേശീയപാതാ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു സ്ഥിതിഗതി വിലയിരുത്തി. എഡിഎം ലതികയുടെ നേതൃത്വത്തിലും സ്ഥിതി അവലോകനം ചെയ്തു.
ആതിരപ്പിള്ളിയില്‍ വിനോദ സഞ്ചാരികള്‍ക്ക് താത്ക്കാലിക വിലക്ക്
അതിരപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടത്തിന്റെ ശക്തി വര്‍ദ്ധിച്ചു. വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി. ഈ ഭാഗത്തേക്കുളള വാഹന ഗതാഗതത്തിനും നിയന്ത്രണമേര്‍പ്പെടുത്തി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകള്‍ തുറന്നു. പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ഡാം സുരക്ഷാ വിഭാഗം അറിയിച്ചു
ലോക്കോ പൈലറ്റിന് ഇനി ട്രോളി ബാഗ്; മാറ്റത്തിനൊരുങ്ങി റെയില്‍വേ
ലോക്കോ പൈലറ്റുമാരും ഗാര്‍ഡുമാരും ഉപയോഗിച്ചുവരുന്ന ഇരുമ്പുപെട്ടി റെയില്‍വെ ഉപേക്ഷിക്കുന്നു. യാത്രയിലുടനീളം വിവിധകാര്യങ്ങള്‍ രേഖപ്പെടുത്തുന്ന മാനുവല്‍ ബുക്കുകളും ഫ്‌ളാഗുകളും അടങ്ങിയ ഭാരംകൂടിയ പെട്ടിയാണ് ഉപേക്ഷിക്കുന്നത്. പകരം ട്രോളി ബാഗ് ഉപയോഗിക്കാനാണ് തീരുമാനം. കനംകൂടിയ മാനുവല്‍ ബുക്കുകള്‍ക്ക് പകരം ടാബ് ലെറ്റാകും ഇനി ഉപയോഗിക്കുക. ഇരുമ്പുപെട്ടി ഉപയോഗിക്കുന്നതുമൂലം പലപ്പോഴും ട്രെയിന്റെ സമയക്രമത്തെ ബാധിക്കുന്നുണ്ടെന്ന വിവരത്തെതുടര്‍ന്നാണ് ട്രോളി ബാഗ് പരീക്ഷിക്കുന്നത്. അടുത്തയിടെ ഡല്‍ഹി ഡിവിഷനിലെ 12459 ന്യൂഡല്‍ഹി-അമൃത്സര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പഴയ ഇരുമ്പുപെട്ടി മാറ്റി ട്രോളി ബാഗ് പരീക്ഷിച്ചിരുന്നു. എന്‍ജിനുസമീപത്തേയ്ക്കും ഗാര്‍ഡിനും ഇരുമ്പുപെട്ടി എത്തിക്കാന് പോര്‍ട്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. തീവണ്ടിയുടെ നീക്കത്തെ ഇത് പലപ്പോഴും ബാധിച്ചിരുന്നതായി പറയുന്നു. തീവണ്ടിവരുന്നതിനുമുമ്പ് പ്ലാറ്റ്‌ഫോമില്‍ പെട്ടി കൊണ്ടുവെയ്ക്കുന്നത് യാത്രക്കാര്‍ക്കും അസൗകര്യമുണ്ടാക്കിയിരുന്നു. പുതിയ തീരുമാനത്തെ റെയില്‍വെ ജീവനക്കാര്‍ സ്വാഗതം ചെയ്തു. പോര്‍ട്ടറുടെ സഹായമില്ലാതെ ട്രോളി ഉപയോഗിക്കാന്‍ കഴിയും. ടാബ് ലെറ്റ് ഉപയോഗിക്കുന്നതിലൂടെ മാനുവല്‍ ബുക്ക് അച്ചടിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാന്‍ കഴിയുമെന്നതും നേട്ടമായി ജീവനക്കാര്‍ വിലയിരുത്തുന്നു.