Category: News
നാഗാലാന്‍ഡ് യാത്രയ്ക്ക് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
വടക്കുകിഴക്കന്‍ പര്‍വത സൗന്ദര്യമാണ് നാഗാലാന്‍ഡ്. പച്ചപുതച്ച നെല്‍പ്പാടങ്ങളും കുന്നും മലനിരകളും പാതിയടഞ്ഞ മിഴികള്‍ക്കപ്പുറം പിന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. നയനമനോഹരമായ ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഭൂപ്രകൃതിയും ഏറെ സവിശേഷതകള്‍ നിറഞ്ഞതും നിഗൂഢതകള്‍ ഒളിപ്പിച്ചു വച്ചതുമായ ഗോത്രവര്‍ഗങ്ങളുമാണ് നാഗാലാന്‍ഡിലേക്ക് മനസ്സടുക്കാനുണ്ടായ കാര്യങ്ങള്‍. ഇന്ത്യന്‍ മംഗോളീസ് സങ്കര വംശജരായ നാഗന്മാര്‍ ജനസംഖ്യയില്‍ അധികമുള്ളതാവണം നാഗാലാന്‍ഡിനു ആ പേര് വരാനുള്ള കാരണം. നാഗാലാന്‍ഡിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യപടി അവിടേക്കുള്ള പ്രത്യേക പ്രവേശന അനുമതിപത്രം വാങ്ങുക എന്നതാണ്. ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് അഥവാ ILP ഇല്ലാതെയുള്ള പ്രവേശനം കുറ്റകരമാണ്. നാഗാലാന്‍ഡിലെ ദിമാപുര്‍ ഒഴികെ മറ്റെവിടെയും ചെല്ലാന്‍ ILP നിര്‍ബന്ധമാണ്. നാഗാലാന്‍ഡിലേക്കുള്ള പ്രവേശന കവാടമാണ് ദിമാപുര്‍. ഒരിക്കല്‍ കച്ചാരി ഭരിച്ചിരുന്ന പുരാതന രാജവംശമായ ദിമാസാസിന്റെ സമ്പന്ന തലസ്ഥാനനഗരിയായിരുന്നു ഇവിടം. നാഗാലാന്‍ഡ് സംസ്ഥാനത്ത് റെയില്‍, വിമാന ബന്ധമുള്ള ഏകനഗരം ദിമാപുരാണ്. ദിമാപുര്‍ ഒഴികെ, നാഗാലാന്‍ഡിന്റെ മറ്റ് പ്രദേശങ്ങളെല്ലാം സുരക്ഷിത മേഖല നിയമത്തിന്റെ കീഴില്‍ വരുന്നവയാണ്. ദിമാപുര്‍ മാത്രമാണ് സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ... Read more
പുനലൂര്‍ തൂക്കുപാലം; സന്ദര്‍ശന സമയം നീട്ടണമെന്ന് കാഴ്ച്ചക്കാര്‍
അലങ്കാരവിളക്കുകളുടെ വെളിച്ചത്തില്‍ പുനലൂര്‍ തൂക്കുപാലത്തില്‍ ചെലവഴിക്കാന്‍ സമയം നീട്ടണമെന്ന് കാഴ്ചക്കാര്‍. പാലത്തില്‍ പ്രവേശിക്കാന്‍ രാത്രി ഒന്‍പതുവരെയെങ്കിലും അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. അവധിക്കാലമായതിനാല്‍ കുട്ടികളുമൊത്ത് രാത്രിയില്‍ പാലം കാണാനെത്തുന്ന കുടുംബങ്ങളുടേതാണ് ആവശ്യം. പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകമായ തൂക്കുപാലം നവീകരണത്തിനുശേഷം കഴിഞ്ഞ ഫെബ്രുവരി 26-നാണ് തുറന്നുകൊടുത്തത്. നിറയെ അലങ്കാരവിളക്കുകളും സുരക്ഷയ്ക്കായി ഇരുമ്പ് വലയും ഇരിക്കാന്‍ െബഞ്ചുകളുമൊക്കെയായി നവീകരിച്ച പാലത്തില്‍ രാത്രി എട്ടുവരെ പ്രവേശനവും നല്‍കി. ഇതോടെ പാലം കാണാന്‍ കുടുംബങ്ങളുടെ കുത്തൊഴുക്കായി. അലങ്കാരവിളക്കുകളുടെ മനോഹാരിതയില്‍ പാലത്തില്‍ ചെലവഴിക്കാന്‍ ഒരുമണിക്കൂര്‍കൂടിയെങ്കിലും അധികമായി നല്‍കണമെന്നാണ് കാഴ്ചക്കാരുടെ ഇപ്പോഴത്തെ ആവശ്യം. പാലം തുറന്ന ആദ്യ ആഴ്ചകളില്‍ രാത്രി എട്ടുമണിക്കുതന്നെ പാലത്തിലെ വിളക്കുകളും കെടുത്തിയിരുന്നു. എന്നാല്‍ നഗരസഭ ഇടപെട്ട് രാത്രി മുഴുവന്‍ വിളക്കുകള്‍ തെളിക്കാന്‍ നടപടിയുണ്ടാക്കി. ഈ പശ്ചാത്തലത്തിലാണ് പ്രവേശനസമയം വര്‍ധിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുള്ളത്. പാലത്തില്‍ രാത്രിമുഴുവന്‍ സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരിക്കെ ഇത് നിസാര പരിഷ്‌കാരമാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. കുടുംബങ്ങളുടെ ആവശ്യം നഗരസഭയും ഏറ്റെടുത്തിട്ടുണ്ട്. 1877-ല്‍ ബ്രിട്ടീഷ് എന്‍ജിനീയര്‍ ആല്‍ബര്‍ട്ട് ... Read more
‘സ്ത്രീകളുടെ ദ്വീപ്’ എന്നറിയപ്പെടുന്ന ഈ ഇറ്റാലിയൻ ദ്വീപ് നിങ്ങൾക്ക് സ്വന്തമാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
അലയടിക്കുന്ന നീലക്കടലാല്‍ ചുറ്റപ്പെട്ട ഒരു ശാന്തമായ ദ്വീപ് സ്വന്തമാക്കി അവിടെ വളരെ ശാന്തമായ ഒരു വെക്കേഷന്‍ ജീവിതം നയിക്കുന്നത് എങ്ങനെയുണ്ടാകും? പക്ഷെ ദ്വീപ് എങ്ങനെ സ്വന്തമാക്കാനാണല്ലേ? പക്ഷെ കൈയ്യില്‍ ഒരു മില്യണ്‍ യൂറോയുണ്ടെങ്കില്‍ ( ഏകദേശം 7,80,39,463 ഇന്ത്യന്‍ രൂപ) നിങ്ങള്‍ക്ക് സിസിലി തീരത്തെ ഒരു മെഡിറ്ററേനിയന്‍ ദ്വീപ് സ്വന്തമാക്കാം. ഐസോളാ ഡെമ്മ ഫെമൈന്‍ എന്ന ചെറിയ ഇറ്റാലിയന്‍ സ്വകാര്യ ദ്വീപ് ഇപ്പോള്‍ വില്പനയ്ക്കുണ്ട്. കൈയ്യില്‍ മുകളില്‍ പറഞ്ഞ പൈസയുള്ള ആര്‍ക്കും ദ്വീപ് സ്വന്തമാക്കാം. കപ്പാസി നഗരത്തിനു തൊട്ടടുത്തുള്ള ഈ ദ്വീപ് കരയില്‍ നിന്നും വെറും വെറും 300 മീറ്ററുകള്‍ അകലെയാണ്. സ്ത്രീകളുടെ ദ്വീപ് എന്നറിയപ്പെടുന്ന ഫെമൈന്‍ ദ്വീപ് ഒരു ധനിക കുടുംബത്തിന്റെ കൈവശമായിരുന്നു. ദ്വീപ് വില്‍ക്കാനായി പലപ്പോഴും ഇവര്‍ നിരവധി ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. ദ്വീപിന് രണ്ട് മില്യണ്‍ യൂറോയും മൂന്ന് മില്യണ്‍ യൂറോയും ഒക്കെ വിലയിട്ടെങ്കിലും അപ്പോള്‍ ആരും വാങ്ങാനെത്തിയില്ല. പൊതുവെ ശാന്തമായ ഈ ദ്വീപില്‍ മുതലകളും കടല്‍ ... Read more
ആറ് രാജ്യങ്ങള്‍ക്ക് വിസ നിബന്ധന കര്‍ശനമാക്കി കുവൈറ്റ്
ആറ് രാജ്യങ്ങള്‍ക്ക് വിസ നിബന്ധനകള്‍ കര്‍ശനമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. പാകിസ്ഥാന്‍, ബംഗ്ലാദേശ്, സിറിയ, യമന്‍, ഇറാഖ്, ഇറാന്‍ എന്നീ രാജ്യക്കാര്‍ക്കാണ് കുവൈറ്റ് വിസ ലഭിക്കാന്‍ ആഭ്യന്തരമന്ത്രിയുടെ പ്രത്യേകാനുമതി നിര്‍ബന്ധമാക്കിയത്. വിവിധ ഗവര്‍ണറേറ്റുകളിലെ താമസകാര്യവകുപ്പ് ഓഫീസുകള്‍ക്കു ആഭ്യന്തര മന്ത്രാലയം അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, സിറിയ, യമന്‍, ഇറാഖ്, ഇറാന്‍ എന്നീ രാജ്യക്കാര്‍ക്ക് നല്‍കുന്ന സന്ദര്‍ശക വിസ അപേക്ഷകളില്‍ ആഭ്യന്തരമന്ത്രിയുടെ പ്രത്യേക അനുമതി ഇല്ലാതെ വിസ അനുവദിക്കരുതെന്നാണ് നിര്‍ദേശം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം. ഈ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതയാണ് നിയന്ത്രണത്തിന് കാരണമെന്നും സുരക്ഷാ സാഹചര്യം മെച്ചപ്പെടുമ്പോള്‍ നിയന്ത്രണം പിന്‍വലിക്കുമെന്നുമാണ് ആഭ്യന്തര മന്ത്രാലയംത്തിന്റെ വിശദീകരണം. തൊഴില്‍ വിസ അനുവദിക്കുന്നതില്‍ ഈ രാജ്യക്കാര്‍ക്കു മുന്‍പ് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. അതേസമയം നിലവില്‍ കുവൈത്തിലുള്ളവര്‍ക്ക് താമസാനുമതി പുതുക്കുന്നതിന് തടസ്സമുണ്ടാകില്ല. ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കു പ്രകാരം 152,759 സിറിയക്കാരും 14,999 ഇറാഖികളും 38,034 ഇറാന്‍കാരും 12,972 യെമനികളും 107,084 പാകിസ്ഥാനികളും 278,865 ബംഗ്ലാദേശികളും നിയമാനുസൃത ഇഖാമയില്‍ ... Read more
ഇന്ത്യയില്‍ ആകാശയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്; പുതിയ റൂട്ടുകളും ടിക്കറ്റിന് ഓഫറുകളും പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2019 ലെ ആദ്യത്തെ രണ്ട് മാസത്തിനിടയ്ക്ക് ആഭ്യന്തര യാത്രികരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ സമാനകാലയിളവിനെക്കാള്‍ 7.42 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍, വിസ്താര തുടങ്ങിയ രാജ്യത്തെ സ്വകാര്യ വ്യോമയാന കമ്പനികളെല്ലാം യാത്രികരുടെ എണ്ണത്തിലുണ്ടായ വര്‍ധനയെ തുടര്‍ന്ന് പുതിയ റൂട്ടുകള്‍ ആരംഭിക്കാനും ഓഫറുകള്‍ പ്രഖ്യാപിക്കാനും തിരക്ക് കൂട്ടുകയാണ്. മുംബൈ, ദില്ലി എന്നിവടങ്ങളില്‍ നിന്ന് നിരവധി ആഭ്യന്തര സര്‍വീസുകളാണ് ഇന്‍ഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ- അഹമ്മദാബാദ്, മുംബൈ- ഗോവ, മുംബൈ- ചെന്നൈ, മുംബൈ- അമൃതസര്‍, മുംബൈ – ബാംഗ്ലൂര്‍ എന്നീ റൂട്ടുകളില്‍ മെയ് അഞ്ച് മുതല്‍ ദിവസേന വിമാനസര്‍വീസുകളുണ്ടാകുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. ഇത് കൂടാതെ മെയ് 10 മുതല്‍ ദില്ലി- നാഗ്പൂര്‍, ദില്ലി- കൊല്‍ക്കത്ത, ദില്ലി- ഭോപ്പാല്‍ അഡീഷണല്‍ സര്‍വീസുകള്‍ ഉണ്ടാകുമെന്നും ഇന്‍ഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌പൈസ് ജെറ്റ് മുംബൈയെയും ദില്ലിയെയും ബന്ധിപ്പിക്കുന്ന തരത്തില്‍ നിരവധി സര്‍വീസുകളാണ് പുതിയതായി ആരംഭിക്കാന്‍ പോകുന്നത്. ഇത് കൂടാതെ ദില്ലിയില്‍ ... Read more
സൗദി വിനോദസഞ്ചാര മേഖല; ഉന്നത തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നു
വിനോദ സഞ്ചാര മേഖലയില്‍ ഉന്നത തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനുള്ള പദ്ധതി തൊഴില്‍ മന്ത്രാലയവും മാനവശേഷി വികസന നിധിയും സ്വകാര്യ മേഖലാ പങ്കാളികളുമായും സഹകരിച്ചു തയ്യാറാക്കിവരികയാണ്. നിലവില്‍ വിനോദ സഞ്ചാര മേഖലയില്‍ സ്വദേശിവല്‍ക്കരണം 22.9 ശതമാനമാണ്. 2020 ഓടെ ഈ മേഖലയില്‍ സ്വദേശിവല്‍ക്കരണം 23.2 ശതമാനമായി ഉയര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ടൂറിസം മേഖലയിലെ നിലവിലെ വളര്‍ച്ച കണക്കിലെടുത്താല്‍ ഈ ലക്ഷ്യം നേടാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. വിനോദ സഞ്ചാര മേഖലയില്‍ ഗൈഡ് ആയി ജോലിചെയ്യാന്‍ നിരവധി സ്വദേശികള്‍ മുന്നോട്ടുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 46 പേര്‍ക്കാണ് ഇതിനുള്ള ലൈസന്‍സ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അനുവദിച്ചതിനേക്കാള്‍ 8 ശതമാനം കൂടുതല്‍ ലൈസന്‍സ് ആണ് ഈ വര്‍ഷം അനുവദിച്ചത്.
വിസ്മയക്കാഴ്ച്ചയുമായി പൈതൃകോത്സവം
ലോക പൈതൃക ദിനത്തോടനുബന്ധിച്ച് റാക് ആന്‍ഡിക്യുറ്റീസ് ആന്‍ഡ് മ്യൂസിയം ഡിപ്പാര്‍ട്ട്മെന്റ് റാസല്‍ ഖൈമയില്‍ സംഘടിപ്പിച്ച ലോക പൈതൃകോത്സവം വിസ്മയക്കാഴ്ചയായി. ലോകപൈതൃക ദിനമായ വ്യാഴാഴ്ചയാണ് റാസല്‍ഖൈമയിലെ നാഷണല്‍ മ്യൂസിയത്തില്‍ പരിപാടികള്‍ അരങ്ങേറിയത്. ലോകത്തിലെ പൈതൃക കലകളുടെ പ്രകടനത്തില്‍ യു.എ.ഇ. ക്ക് പുറമേ പലസ്തീന്‍, ജോര്‍ദാന്‍, ഇന്ത്യ, ഈജിപ്ത്, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍, ഗ്രീസ്, ഫിലിപൈന്‍സ്, സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ നാടോടി വിജ്ഞാനീയ കലാകാരന്മാര്‍ പങ്കെടുത്തു. തുടര്‍ന്ന് അറബ് ലോകത്തിന്റെ പൈതൃക കലാരൂപങ്ങളും സാംസ്‌കാരിക പ്രദര്‍ശനവും നടന്നു. ക്ഷണിക്കപ്പെട്ട സദസ്സിനുമുന്നില്‍ നടന്ന ഉത്സവത്തില്‍ ശൈഖ് അബ്ദുല്‍ മാലിക്, ശൈഖ ജവാഹിര്‍ ആലു ഖലീഫ, മറിയം ഷെഹ്ഹി എന്നീ മുഖ്യാതിഥികള്‍ക്കൊപ്പം യു.എ.ഇ.യിലെ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ‘പൈതൃകം സഹിഷ്ണുതയുടെ ഗീതം ആലപിക്കുന്നു’ എന്ന സന്ദേശത്തോടെ എല്ലാ രാജ്യങ്ങളിലെയും കലാകാരന്മാര്‍ അണിനിരന്ന പ്രത്യേക പ്രദര്‍ശനം ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണമായിരുന്നു. ചടങ്ങിന് മുന്നോടിയായി നടന്ന ലോകത്തിലെ ഓരോ രാജ്യക്കാരുടെയും തനതു വേഷങ്ങള്‍ അവതരിപ്പിക്കാനുള്ള മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ... Read more
സഞ്ചാരികള്‍ക്കായി ഐന്‍ ദുബൈ അടുത്ത വര്‍ഷം മിഴി തുറക്കും
കടലിനോടു ചേര്‍ന്നുകിടക്കുന്ന ദുബൈയുടെ മനോഹരമായ നഗരക്കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് സമ്മാനിച്ച് ഐന്‍ ദുബൈ അടുത്ത വര്‍ഷം മിഴി തുറക്കും. ലോകത്തിലെ ഏറ്റവും വലുതും ഉയരം കൂടിയതുമായ ഒബ്സര്‍വേഷന്‍ വീലാണ് ഐന്‍ ദുബൈ. ഐന്‍’ എന്നാല്‍ അറബിയില്‍ കണ്ണ് എന്നാണര്‍ഥം. ഇതിനോടകം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ബ്ലൂവാട്ടേഴ്സ് ഐലന്‍ഡ് എന്ന മനുഷ്യനിര്‍മിത ദ്വീപിലാണ് ഐന്‍ ദുബൈ ഉയരുന്നത്. ഐന്‍ ദുബൈയുടെ നിര്‍മാണം അവസാനഘട്ടത്തിലാണെന്നും അടുത്തവര്‍ഷം ഇത് സന്ദര്‍ശകര്‍ക്കായി തുറക്കുമെന്നും പദ്ധതിയുടെ നിര്‍മാതാക്കളായ മീറാസ് അറിയിച്ചു. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യു.എ.ഇ. കാത്തിരിക്കുന്ന എക്സ്‌പോ 2020-ന് മുന്‍പായി ഐന്‍ ദുബൈ കറങ്ങിത്തുടങ്ങുമെന്നാണ് കരുതുന്നത്. എട്ടു റിമ്മുകളുള്ള ഘടനയാണ് ചക്രത്തിനു നല്‍കിയിരിക്കുന്നത്. 16 എയര്‍ബസ് എ 380 സൂപ്പര്‍ജംമ്പോ വിമാനങ്ങളുടെ ഭാരം വരും ഇതിന്. ഘടന പൂര്‍ത്തിയാക്കാന്‍ 9000 ടണ്‍ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത് ഈഫല്‍ ടവര്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചതിലും ഏകദേശം 25 ശതമാനം അധികം. 192 കേബിള്‍ വയറുകളും ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ മൊത്തം നീളം കണക്കാക്കുകയാണെങ്കില്‍ ഏകദേശം 2400 ... Read more
തിരുപ്പതി ദര്‍ശനത്തിന് ഇനി വിഐപി മുന്‍ഗണന ഇല്ല
ഇനിമേല്‍ തിരുപ്പതി ദര്‍ശനത്തിന് വിഐപികള്‍ക്ക് മുന്‍ഗണന ഇല്ല. ദേവന് മുന്നില്‍ ഇനി എല്ലാവരും സമന്മാര്‍. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും നിരവധി ഭക്തന്മാരെത്തകുന്ന തിരുപ്പതി ശ്രീ ബാലാജി ക്ഷേത്രത്തിലെ പണക്കാര്‍ക്കും അധികാരികള്‍ക്കുമുള്ള മുന്‍ഗണന പല ഭക്തരുടെയും നൊമ്പരപ്പെടുത്തിയിരുന്നു. ചിലര്‍ക്ക് മാത്രം ദേവന് മുന്പിലിലെത്താന്‍ പ്രത്യേക വഴിയും പ്രത്യേക ദര്‍ശന സമയവുമെല്ലാം നിശ്ചയിച്ചിരുന്ന അസമത്വങ്ങളുടെ അധ്യായത്തിനാണ് ക്ഷേത്ര ഭരണ സമിതി ഒടുക്കം കുറിയ്ക്കാന്‍ തീരുമാനിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വിഐപികള്‍ക്കുള്ള പ്രത്യേക ബുക്കിങ്ങുകള്‍ ക്ഷേത്രം വകുപ്പ് അവസാനിപ്പിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കോ വ്യവസായ പ്രമുഖര്‍ക്കോ പരിഗണന നല്‍കേണ്ടതില്ലെന്നും ഇത് ദേവന്റെ ഗൃഹമാണ് അവിടെ എല്ലാവരും ഒരുപോലെയാണെന്നുമാണ് ക്ഷേത്ര ഭരണസമിതി വ്യക്തമാക്കുന്നത് . വിഐപി ദര്ശനത്തിനുള്ള വിലക്കുകള്‍ക്ക് യാതൊരു വിട്ടു വീഴ്ചയും ഇനിമേല്‍ ഉണ്ടാകില്ലെന്നും ഇതിനായി നല്‍കപ്പെടുന്ന അപേക്ഷകള്‍ സ്വീകരിക്കില്ലെന്നുമാണ് ക്ഷേത്ര ഭാരവാഹികള്‍ വ്യക്തമാക്കുന്നത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഭരണസമിതിയുടെ ഈ തീരുമാനവുമായി സഹകരിക്കണമെന്നാണ് ഇവര്‍ അപേക്ഷിക്കുന്നത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളെല്ലാം ... Read more
ഒഡിഷയിലെ ഈ ഗ്രാമം എക്കോ ടൂറിസത്തിലൂടെ നേടിയത് 1.3 കോടി
ഒഡിഷയിലെ സുന്ദരമായ ബദ്മുല്‍ എന്ന ഉള്‍ഗ്രാമം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സഞ്ചാരികള്‍ തിരിഞ്ഞ് നോക്കാത്ത ഒരു പ്രദേശമായിരുന്നു. പ്രകൃതി സമ്പത്താല്‍ സമൃദ്ധമായ ഈ മേഖലയില്‍ വിനോദസഞ്ചാരം വളര്‍ന്നാല്‍ അത് പരിസ്ഥിതിയെ നശിപ്പിച്ചേക്കുമോ എന്ന് ഗ്രാമത്തിലുള്ളവര്‍ക്ക് ഭയവുമുണ്ടായിരുന്നു. പ്രകൃതിയെ നശിപ്പിക്കാതെ ഇരിക്കുകയും വേണം. വിനോദസഞ്ചാരം വളരുകയും വേണം. അങ്ങനെ ഒരുപ്രതിസന്ധിഘട്ടത്തിലാണ് ഒഡിഷ സംസ്ഥാന സര്‍ക്കാര്‍ ഗ്രാമത്തിലെ വിവിധ നാട്ടുക്കൂട്ടങ്ങളുമായി കൂടിയാലോച്ചിച്ച് ഒരു എക്കോ ടൂറിസം പദ്ധതി തയ്യാറാക്കിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഞെട്ടിപ്പിക്കുന്ന വളര്‍ച്ചയാണ് പദ്ധതിയുണ്ടാക്കിയത്. 2018 -2019 വര്‍ഷങ്ങളില്‍ ബദ്മുല്‍ ഉണ്ടാക്കിയ നേട്ടം കേട്ടാല്‍ ആരും അതിശയിക്കും.1 .3 കോടി രൂപ ഗ്രാമവാസികളുടെ സഹകരണത്തോടെ ഇന്ത്യയിലെ സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചതില്‍ എക്കാലത്തെയും മികച്ച നേട്ടമാണ് ഒഡിഷ സര്‍ക്കാര്‍ പദ്ധതിയിലൂടെ ഉണ്ടാക്കിയെടുത്തത്. വനത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തില്‍ നടപ്പിലാക്കിയ പദ്ധതി അവിടുത്തെ ജൈവവൈവിധ്യത്തെ യാതൊരു തരത്തിലും നശിപ്പിക്കാതെയാണ് നടപ്പിലാക്കപ്പെട്ടത്. മാത്രമല്ല ടൂറിസം പദ്ധതിയിലൂടെ ലഭിച്ച ഭൂരിഭാഗം വരുമാനവും ഗ്രാമത്തിലെ പാവപ്പെട്ടവര്‍ക്ക് തന്നെ ലഭിച്ചു എന്നതും ... Read more
കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് നേരിട്ട് സര്‍വീസുമായി എയര്‍ ഏഷ്യ
ടാറ്റയുടെ സംരംഭവും ഇന്ത്യയിലെ ചെലവു കുറഞ്ഞ വിമാന സര്‍വീസുമായ എയര്‍ ഏഷ്യ ഇന്ത്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍നിന്നും മുംബൈയിലേക്ക് ഉള്‍പ്പെടെ നാലു പുതിയ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കുന്നു. എയര്‍ ഏഷ്യക്ക് ഇനി മുംബൈ-കൊച്ചി റൂട്ടില്‍ ആഴ്ചയില്‍ ആറു സര്‍വീസൂകളുണ്ടാകും. മുംബൈയില്‍ നിന്നുള്ള എല്ലാ എയര്‍ ഏഷ്യ ഫ്ളൈറ്റുകളും ടെര്‍മിനല്‍ രണ്ടില്‍ നിന്നായിരിക്കും ഓപറേറ്റ് ചെയ്യുക. മുംബൈയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എയര്‍ എഷ്യാ ഇന്ത്യ ചെയര്‍മാന്‍ ബന്‍മലിഅഗര്‍വാള, എയര്‍ എഷ്യാ ഇന്ത്യ സിഇഒ & എംഡി സുനില്‍ ഭാസ്‌കരന്‍, എയര്‍ ഏഷ്യ ഇന്ത്യ സിഒഒ സഞ്ജയ് കുമാര്‍ പങ്കെടുത്തു. കൊച്ചി-മുംബൈ റൂട്ടില്‍ സര്‍വീസ് ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ്എയര്‍ ഏഷ്യയെന്നും പുതിയ സര്‍വീസ് യാത്രക്കാര്‍ക്ക് മിതമായ നിരക്കില്‍ കൂടുതല്‍ സൗകര്യപ്രദമായിരിക്കുമെന്നും കൊച്ചി നിര്‍ണായക വിപണിയാണെന്നും ഇനിഎല്ലാവര്‍ക്കും പറക്കാമെന്നും എയര്‍ എഷ്യാ ഇന്ത്യ സിഇഒ & എംഡി സുനില്‍ ഭാസ്‌കരന്‍സഞ്ജയ് കുമാര്‍ പറഞ്ഞു. എയര്‍ ഏഷ്യയ്ക്കു നിലവില്‍ 20 എയര്‍ക്രാഫ്റ്റുകളുണ്ട്. രാജ്യത്തുടനീളമായി19 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസുണ്ട്.
നാളെ മുതല്‍ ദുബായ് വിമാനത്താവളത്തിലെ ഒരു റണ്‍വേ അടയ്ക്കും
45 ദിവസം നീളുന്ന അറ്റകുറ്റപ്പണികള്‍ക്കായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അടയ്ക്കും. 16ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് റണ്‍വേ അടയ്ക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 45 ദിവസം കൊണ്ട് റണ്‍വേ പൂര്‍ണ്ണമായി പുതുക്കിപ്പണിയും. റണ്‍വേ അടയ്ക്കുന്നതിനായി രണ്ട് വര്‍ഷം നീണ്ട തയ്യാറെടുപ്പുകളാണ് അധികൃതര്‍ നടത്തിയത്. ശേഷിക്കുന്ന ഒരു റണ്‍വേയുടെ പരമാവധി ശേഷി ഉപയോഗപ്പെടുത്തുന്ന തരത്തില്‍ സര്‍വീസുകള്‍ പുനഃക്രമീകരിക്കും. ഇത് കാരണം ആകെ സീറ്റുകളില്‍ 29 ശതമാനത്തിന്റെ കുറവ് മാത്രമേയുണ്ടാവുകയുള്ളൂ. സര്‍വീസുകളില്‍ പലതും ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്ക് മാറ്റി ക്രമീകരിക്കും. പ്രതിദിനം 145 യാത്രാ വിമാനങ്ങളുടെ സര്‍വീസകള്‍ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്ക് മാറ്റും. ഫ്‌ലൈ ദുബായ്, വിസ് എയര്‍, എയറോഫ്‌ലോട്ട്, ഇന്റിഗോ, സ്‌പൈസ് ജെറ്റ്, ഗള്‍ഫ് എയര്‍, ഉക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, ഉറാല്‍ എയര്‍ലൈന്‍സ്, നേപ്പാള്‍ എയര്‍ലൈന്‍സ്, കുവൈത്ത് എയര്‍ലൈന്‍സ്, ഫ്‌ലൈനാസ് തുടങ്ങിയവയുടെ സര്‍വീസായിരിക്കും മാറ്റുന്നത്. വിവിധ വിമാന കമ്പനികള്‍ സര്‍വീസ് വെട്ടിച്ചുരുക്കുകയോ മറ്റ് വിമാനത്താവളങ്ങളിലേക്ക് ... Read more
റെയില്‍വെ ജീവനക്കാരുടെ ആരോഗ്യപരിരക്ഷാ സേവനങ്ങള്‍ക്ക് കൈകോര്‍ത്ത് മൈക്രോ സോഫ്റ്റ്
റെയില്‍വെ ജീവനക്കാരുടെ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ രാജ്യത്ത് ഉടനീളം ബന്ധപ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വെ മൈക്രോ സോഫ്റ്റ്മായി കൈകോര്‍ക്കുന്നു. റെയില്‍വെയുടെ കീഴിലുള്ള 125 ആശുപത്രികള്‍ക്ക് പുറമെ 133 അംഗീകൃത സ്വകാര്യ ആശുപത്രികളില്‍ നിന്നും റെയില്‍വെ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കുമുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ഇനി മൈക്രോ സോഫ്റ്റിന്റെ കൈസാല ആപ്പുവഴി ലഭ്യമാക്കും. ഈ ആപ്പ് ഉപയോഗിച്ച് റെയില്‍വെ ജീവനക്കാര്‍ക്ക് ആരോഗ്യപരിരക്ഷക്ക് വേണ്ടി അടുത്തുള്ള രജിസ്ട്രര്‍ ചെയ്ത ഡോക്ടര്‍മാരേയും, എംപാനല്‍ ചെയ്തിട്ടുള്ള രോഗ നിര്‍ണയ കേന്ദ്രങ്ങളേയും വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കും. ഇതോടൊപ്പം ഡോക്ടര്‍മാരുടെ അപ്പോയ്‌മെന്റുകള്‍ ബുക്ക് ചെയ്യുന്നതിനും രോഗനിര്‍ണയം , ലാബ് റിപ്പോര്‍ട്ടുകള്‍ എന്നിവ ഈ ആപ്പിലെ മീ ചാറ്റില്‍ ഡിജിറ്റല്‍ റിക്കാര്‍ഡ് വഴി സേവ് ചെയ്യാനും കഴിയും. റെയില്‍വെയിലെ തിരിക്കേറിയ ജോലിക്കിടിയല്‍ ജീവനക്കാരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കൂടി വേണ്ടിയാണ് ഇന്ത്യന്‍ റെയില്‍വെ ഇത്തരത്തില്‍ ഒരു ആപ്പിലൂടെ ജീവനക്കാരുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്നത്. സി.പി.ആര്‍, പൊതുവായ പ്രാഥമിക വൈദ്യ സഹായം, പ്രതിരോധ കുത്തിവെയ്പുകള്‍, വാക്‌സിനേഷന്‍ തുടങ്ങിയ ... Read more
യു എ ഇയില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ പുതിയ രീതി
യുഎഇയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്. കാലതാമസം ഒഴിവാക്കുന്നതിനാണ് നടപടി. അതേസമയം PIO കാര്‍ഡുകള്‍ സെപ്റ്റംബര്‍ 30 വരെ യാത്രാരേഖയായി ഉപയോഗിക്കാമെന്നും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. യുഎഇയില്‍ ഇനിമുതല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ ലഭിക്കണമെങ്കില്‍ ആദ്യം embassy.passportindia.gov.in എന്ന വെബ് സൈറ്റിലൂടെ അപേക്ഷ നല്‍കണം. തുടര്‍ന്ന് ഔട്‌സോഴ്‌സ് വിഭാഗമായ ബിഎല്‍എസ് കേന്ദ്രങ്ങളില്‍ അപേക്ഷകന്‍ നേരിട്ട് ഹാജരായി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വച്ച് ഒപ്പിട്ട് നല്‍കണം. കടലാസ് ജോലികള്‍ ഇല്ലാതാക്കുന്നതിനും പാസ്‌പോര്‍ട്ട് അനുവദിക്കുന്ന സമയം കുറയ്ക്കുന്നതിനുമാണ് പുതിയ നിബന്ധന നടപ്പിലാക്കുന്നതെന്ന് സ്ഥാനപതി നവ് ദീപ് സിങ് സുരി, കോണ്‍സല്‍ ജനറല്‍ വിപുല്‍ എന്നിവര്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് ഓണ്‍ലൈന്‍ അപേക്ഷാ പദ്ധതിക്ക് പിന്നില്‍. ഇതുസംബന്ധമായ വിശദാംശങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് തങ്ങളുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2,72,500 പാസ്‌പോര്‍ട്ടുകള്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 2,11,500 പാസ്‌പോര്‍ട്ടുകള്‍ കോണ്‍സുലേറ്റാണ് അനുവദിച്ചത്. അതേസമയം പഴ്‌സന്‍സ് ഓഫ് ... Read more
പരപ്പാറില്‍ സഞ്ചാരികളുടെ തിരക്കേറുന്നു; സവാരിക്ക് പുതിയ 10 കുട്ടവഞ്ചികള്‍ കൂടി
പരപ്പാറിലെ ഓളപ്പരപ്പില്‍ ഉല്ലസിക്കാന്‍ കൂടുതല്‍ കുട്ടവഞ്ചികളെത്തി. വേനലവധി പ്രമാണിച്ച് സഞ്ചാരികളുടെ തിരക്കു കൂടിയതോടെയാണ് 10 കുട്ടവഞ്ചികള്‍ കൂടി എത്തിച്ചത്. നിലവില്‍ സവാരി നടത്തുന്ന പത്തെണ്ണത്തിനു പുറമേയാണിത്. ശെന്തുരുണി ഇക്കോടൂറിസത്തിന്റെ നിയന്ത്രണത്തിലാണ് കുട്ടവഞ്ചി സവാരി പരപ്പാര്‍ തടാകത്തില്‍ നടക്കുന്നത്. ജില്ലയിലെ ഏക കുട്ടവഞ്ചി സവാരിയും തെന്മലയില്‍ മാത്രമാണുള്ളത്. ഉദ്ഘാടനം കഴിഞ്ഞത് മുതല്‍ കുട്ടവഞ്ചി സവാരിക്കും മുളംചങ്ങാടത്തിലെ സവാരിക്കും നല്ല തിരക്കാണുള്ളത്.