Category: News
നവകേരള ശില്‍പികളാവാന്‍ സുനിതയുടെ പെണ്‍പടകളും
അതിജീവിക്കുകയാണ് നമ്മുടെ കേരളം. നിരവധി ആളുകളാണ് ക്യാമ്പ് വിട്ട് വീടുകളിലെത്തുന്നത്. പല വീടുകളും ഭാഗികമായി തകര്‍ന്ന നിലയിലാണ്. ദേശത്തിന്റെ പല ദിക്കുകളില്‍ നിന്നാണ് പലരും വാഗ്ദാനവുമായി എത്തുന്നത്. എന്നാല്‍ എല്ലാ വാഗ്ദാനങ്ങളേയും ഞെട്ടിച്ച് കൊണ്ട് തങ്ങളുടെ 20 പെണ്‍കുട്ടികളെ സഹായത്തിനായി കേരളത്തിലേക്ക് അയയ്ക്കുകയാണെന്ന് മനുഷ്യവകാശ പ്രവര്‍ത്തക സുനിത കൃഷ്ണന്‍. പ്രജ്വല എന്ന സന്നദ്ധ സംഘടനയുടെ സാരഥി കൂടിയാണ് സുനിത കൃഷ്ണന്‍. വെല്‍ഡര്‍മാരായും കാര്‍പെന്റര്‍മാരായും പരിശീലനം നേടിയ ഞങ്ങളുടെ 20 പെണ്‍കുട്ടികള്‍ കേരളത്തിലേക്ക് പോകും. വീടുകളുടെ തകരാര്‍ പരിഹരിക്കാന്‍ സഹായിക്കുന്നതിന്. 2009ല്‍ മഹ്ബൂബ് നഗറിലുണ്ടായ വെള്ളപ്പൊക്ക സമയത്തും അവരുടെ സഹായമുണ്ടായിരുന്നു. ഒരു മാസത്തോളം നിന്ന്, 3000 കുടുംബങ്ങളെ ഈ പെണ്‍കുട്ടികള്‍ അന്ന് സഹായിച്ചിട്ടുണ്ട് എന്നും സുനിത കൃഷ്ണന്‍ ട്വിറ്ററില്‍ കുറിച്ചു.
കട്ടപ്പനയില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് പുനരാരംഭിച്ചു
ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും തകര്‍ന്ന കട്ടപ്പന കെഎസ് ആര്‍ സിഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. മഴക്കെടുതിയില്‍ തകര്‍ന്ന മലയോര ജില്ലയുടെ വിവിധ റോഡുകള്‍ താല്ക്കാലികമായി ഗതാഗതയോഗ്യമാക്കിയതോടെ ഇടുക്കിയുടെ വാണിജ്യ തലസ്ഥാനമായ കട്ടപ്പനയില്‍ നിന്നും ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ സര്‍വ്വീസാ രംഭിച്ചു. ഡിപ്പോയുടെ പ്രവര്‍ത്തനം താല്ക്കാലികമായി കട്ടപ്പന പഴയ ബസ് സ്റ്റാന്റില്‍ ആരംഭിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ പഴയ ബസ് സ്റ്റാന്റില്‍ പാര്‍ക്കു ചെയ്യും. ഇവിടെ നിന്നും പുതിയ സ്റ്റാന്റിലെത്തി പഴയ രീതിയിന്‍ തന്നെ സര്‍വ്വീസ് നടത്തും. കട്ടപ്പന പഴയ ബസ് സ്റ്റാന്റിനോടു ചേര്‍ന്നുള്ള മരുന്ന് ബില്‍ഡിംഗിന്റെ താഴത്തെ ഒരു മുറിയില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നു. മുകളിലെ രണ്ട് മുറികളിലായി ടിക്കറ്റ്, ക്യാഷ് കൗണ്ടറുകളും കംപ്യൂട്ടര്‍ സംവിധാനവും സജ്ജമാക്കിയിരിക്കുന്നു. എറ്റിഒ ഓഫീസും ജീവനക്കാരുടെ താമസവും ഹൗസിംഗ് ബോര്‍ഡ് ഷോപ്പിംഗ് കോംപ്ലക്സി ലാ ണ് ഒരുക്കിയിരിക്കുന്നത്. കട്ടപ്പനയില്‍ നിന്നും ഇന്നലെ കട്ടപ്പന _ വാഗമണ്‍ ഈരാറ്റുപേട്ട പാല കോട്ടയം, കട്ടപ്പന ഏലപ്പാറ മുണ്ടക്കയം കോട്ടയം, കട്ടപ്പന തൂക്കുപാലം നെടുങ്കണ്ടം ,കട്ടപ്പന കുമളി, ... Read more
700 കോടി നല്‍കാന്‍ യുഎഇ; നവകേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി
കേരളം ഇന്ന് വരെ നേരിടാത്ത പ്രളയമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്. ആ മഹാ പ്രളയത്തില്‍ നിന്ന് കേരള സംസ്ഥാനത്തെ പുനര്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തം പൂര്‍ത്തിയാക്കിയതിന് ശേഷം ഇന്ന് മന്ത്രിസഭാ യോഗം കൂടി അതിന് ശേഷമാണ് അദ്ദേഹം സംസ്ഥാനത്തിന്റെ പൂര്‍ണ പുനരുദ്ധാരണം ലക്ഷ്യം വെച്ചുള്ള പദ്ധതികളെക്കുറിച്ച് വിശദീകരിച്ചത്. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും, വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് കണ്ടെത്താന്‍ ജിഎസ്ടിക്ക് പുറമേ പത്ത് ശതമാനം സെസ് കൂടി ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കേരളത്തിന്റെ പുനരുദ്ധാരണത്തിനായി യുഎഇ സര്‍ക്കാര്‍ 700 കോടി നല്‍കുമെന്ന വിവരവും മുഖ്യമന്ത്രി ഇന്ന് അറിയിച്ചു. കേരള മുഖ്യന്റെ വാക്കുകള്‍: വലിയ തകര്‍ച്ചയാണ് നമ്മുക്ക് നേരിടേണ്ടി വന്നത്. തകര്‍ന്നത് പുനസ്ഥാപിക്കുകയല്ല,പുതിയൊരു കേരളം സൃഷ്ടിക്കാനാണ് നാം ഇനി ശ്രമിക്കേണ്ടത്. പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കമ്പോളത്തില്‍ നിന്നും വായപയെടുക്കാനുള്ള പരിധി ഉയര്‍ത്തണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. നിലവില്‍ ഇത് മൂന്ന് ശതമാനമാണ് അത് നാലരശതമാനമാക്കി ഉയര്‍ത്താനാണ് ആവശ്യപ്പെടുക.ഇതിലൂടെ ... Read more
മഴക്കെടുതി; കേരളത്തിന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു
പ്രളയക്കെടുതിയ്ക്ക് ശേഷം സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം ഇപ്പോള്‍ സാധാരണ ഗതിയിലേക്ക് മടങ്ങി വരികയാണ്. ഇപ്പോള്‍ ഓടുന്ന തീവണ്ടികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിവലില്‍ നേരിടുന്ന തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കും തിരിച്ചും റിസര്‍വേഷന്‍ ഇല്ലാത്ത ഒരു ട്രെയിന്‍ തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് പുറപ്പെടും. 06050 എന്ന നമ്പറിലുള്ള ട്രെയിന്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 01.20ന് ചെന്നൈയിലെത്തും. വര്‍ക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ സ്റ്റോപ്പുള്ളത്. തിരികെ 06049 നമ്പറിലുള്ള ചെന്നൈ – തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ ചൊവ്വാഴ്ച വൈകുന്നേരം 5.30ന് ചെന്നൈയില്‍ നിന്ന് പുറപ്പെടും. ബുധനാഴ്ച ഉച്ചയ്ക്ക് 01.40ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, വര്‍ക്കല എന്നിവിടങ്ങിലാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.
തിരുവനന്തപുരത്ത് നിന്ന് ഇന്ന് അധിക 36 വിമാന സര്‍വീസുകള്‍
പ്രളയത്തെ തുടര്‍ന്ന് കൊച്ചി വിമാനത്താവളം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്നും തിരുവനന്തപുരത്ത് നിന്ന് 36 അധിക സര്‍വ്വീസുകള്‍ നടത്തും. 12 ആഭ്യന്തര സര്‍വ്വീസുകളും 24 അന്താരാഷ്ട്ര സര്‍വ്വീസുകളുമാണ് തിരുവനന്തപുരത്ത് നിന്ന് നടത്തുന്നത്. കൊച്ചി നേവല്‍ ബേസിലെ വിമാനത്താവളത്തില്‍ നിന്ന് പരിമിതമായ അളവില്‍ ആഭ്യന്തര സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. 70 സീറ്റുകളുള്ള ചെറിയ വിമാനങ്ങള്‍ക്ക് മാത്രമാണ് ഇവിടെ അനുമതി. ബംഗളുരുവിലേക്കും കോയമ്പത്തൂരിലേക്കുമാണ് ഇപ്പോള്‍ ഇവിടെ നിന്ന് സര്‍വ്വീസ് ഉള്ളത്. ഇന്റിഗോ എയര്‍ലൈന്‍സ് കൂടി ഇവിടെ നിന്ന് സര്‍വ്വീസ് നടത്തും. 26 വരെ അടച്ചിട്ടിരിക്കുന്ന കൊച്ചി വിമാനത്താവളത്തില്‍ എന്ന് സര്‍വ്വീസുകള്‍ തുടങ്ങാനാവുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അതുവരെ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നും അധിക സര്‍വ്വീസുകള്‍ നടത്തും.
ഇവരും ഹീറോകള്‍; നമിക്കാം ഇവരെയും
ഈ കുട്ടികള്‍ ചില്ലറക്കാരല്ല. പ്രളയക്കെടുതിയില്‍ ദുരന്തമനുഭവിക്കുന്ന കേരളത്തിന് ഇവരുടെ സംഭാവന വലുതാണ്. തമിഴ്നാട്ടിലെ ഒമ്പതാം ക്ലാസുകാരിയും കണ്ണൂരിലെ സഹോദരങ്ങളായ രണ്ടു വിദ്യാര്‍ഥികളുമാണ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നത്. പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ കൃഷിക്കാരനായ ശങ്കരന്റെയും വിധുബാലയുടെയും മക്കള്‍ സ്വാഹയും ബ്രഹ്മയും ഒരേക്കര്‍ സ്ഥലമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തങ്ങള്‍ക്കായി അച്ഛന്‍ കാത്തുസൂക്ഷിച്ച ഒരേക്കര്‍ സ്ഥലമാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്വാഹയും അനിയന്‍ ഒമ്പതാം ക്ലാസുകാരന്‍ ബ്രഹ്മയും നല്‍കിയത്. സ്ഥലത്തിന് അമ്പത് ലക്ഷം രൂപ മതിപ്പ് വില വരും. തമിഴ്‌നാട്ടിലെ വില്ലുപുരം സ്വദേശിയായ അനുപ്രിയ എന്ന ഒമ്പതുവയസ്സുകാരി കേരളത്തിന്റെ ദുരിതത്തില്‍ മനമലിഞ്ഞ് തന്റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. സൈക്കിള്‍ വാങ്ങാനായിരുന്നു നാലു വര്‍ഷമായി പണം സ്വരുക്കൂട്ടിയത്. പ്രളയത്തില്‍ കേരളത്തിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിന്റെ വാര്‍ത്തയും ദൃശ്യങ്ങളും ടെലിവിഷനില്‍ കണ്ടതോടെ ആ ഒമ്പതു വയസ്സുകാരി തന്റെ തീരുമാനം മാറ്റി. തന്റെ പക്കലുള്ള 9000 രൂപ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് അവള്‍ സംഭാവന ചെയ്തു. ... Read more
പാമ്പിന്‍വിഷത്തിനു പ്രതിവിധി താലൂക്ക് ആശുപത്രികളിലും; ചട്ടുകത്തലയന്‍ ആളെക്കൊല്ലിയല്ല വെറും സാധു
വെള്ളപ്പൊക്ക ബാധിത മേഖലകളിലുള്ളവർ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നു തിരികെ വീടുകളിലെത്തുമ്പോൾ പാമ്പ് ശല്യം സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഇതു മുൻനിർത്തി ആരോഗ്യ വകുപ്പ് പ്രത്യേക മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ടെന്നും സംസ്ഥാനത്തെ താലൂക്ക് ആശുപത്രികൾ മുതലുള്ള എല്ലാ സർക്കാർ ആശുപത്രികളിലും പാമ്പ് വിഷത്തിനുള്ള ചികിത്സ ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത അറിയിച്ചു. പാമ്പ് കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ആരോഗ്യ വകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചു. കടിയേൽക്കുന്ന വ്യക്തിയുടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വിഷം വ്യാപിക്കുന്നതു തടയുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. കൈയ്ക്കോ കാലിനോ ആണു കടിയേറ്റതെങ്കിൽ ആ ഭാഗം അനങ്ങാതെ സൂക്ഷിക്കുക. കടിയേറ്റയാളെ ഒരു പരന്ന സ്ഥലത്തു കിടത്തി മുറിവേറ്റ ഭാഗം വെള്ളവും സോപ്പും ഉപയോഗിച്ചു നന്നായി കഴുകണം. പാമ്പുകടിയേറ്റെന്നു മനസിലായാൽ ഒരു കാരണവശാലും പരിഭ്രാന്തരാവുകയോ കടിയേറ്റ വ്യക്തിയെ പേടിപ്പിക്കുകയോ അരുത്. മുറിവിനു മുകളിലായി കയറോ തുണിയോ കെട്ടേണമെന്നില്ല. ഇതു രക്തയോട്ടം തടസപ്പെടുത്തി കോശങ്ങൾ നശിക്കുന്നതിനു കാരണമാക്കും. കടിച്ച പാമ്പിനെ അന്വേഷിച്ചു സമയം ... Read more
വെള്ളത്തില്‍ മുങ്ങിയ കാറിന്റെ പടമെടുക്കൂ.. ഇന്‍ഷുറന്‍സ് സഹായം റെഡി
വെള്ളത്തില്‍ മുങ്ങിയ കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കരുതെന്ന് ഇന്‍ഷുറന്‍സ് കമ്പനികളുടെ നിര്‍ദേശം. ഇന്‍ഷുറന്‍സ് സഹായത്തിന് മുങ്ങിയ കാറിന്റെ പടം മതിയെന്നും കാര്‍ തള്ളി അടുത്ത വര്‍ക്ക്ഷോപ്പില്‍ ഇട്ടിട്ട് ബന്ധപ്പെടാനും പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ നിര്‍ദേശിച്ചു. കാറുകള്‍ മാത്രമല്ല ഇന്‍ഷുര്‍ ചെയ്ത വിളകള്‍ അടക്കം എന്തിനൊക്കെ നാശനഷ്ടം സംഭവിച്ചോ അവ വേഗത്തില്‍ നല്‍കുമെന്നും കമ്പനികള്‍ വ്യക്തമാക്കി. പ്രളയക്കെടുതി നേരിട്ട ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ ബന്ധപ്പെടുക; നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം : 9188044186 ഇ-മെയില്‍- kro.claimshub@nic.co.in ന്യൂ ഇന്ത്യാ അഷുറന്‍സ് കമ്പനി ടോള്‍ ഫ്രീ നമ്പര്‍ : 18002091415 ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ടോള്‍ ഫ്രീ നമ്പര്‍ : 1800-11-8485 ഇ-മെയില്‍: kerala.claims@orientalinsurance.co.in വാഹന ക്ലെയിമിന് വിളിക്കുക :8921792522; മറ്റു ക്ലെയിമുകള്‍: 9388643066 ഇ-മെയില്‍ : uiic.keralaflood@gmail.com ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍( എല്‍ഐസി) ക്ലെയിം കിട്ടാന്‍ ബന്ധപ്പെടുക: തിരുവനന്തപുരം – 9482419551 കൊല്ലം – 9496301011 പാലക്കാട് – 9447839123 തൃശൂര്‍ – 9447315770 എറണാകുളം ... Read more
മഴയില്‍ വെള്ളം കുടിച്ച വണ്ടികളെ ഓടിക്കാം; വാഗ്ദാനവുമായി കാര്‍ കമ്പനികള്‍ മുതല്‍ വര്‍ക്ക്ഷോപ്പ് ഉടമകള്‍ വരെ; സേവനം സൗജന്യം
പ്രളയക്കെടുതിയില്‍ വെള്ളം കയറി ഓഫായതും സ്റ്റാര്‍ട്ടാക്കാന്‍ കഴിയാതെ പോയതുമായ വാഹനങ്ങള്‍ ഓടിപ്പിക്കാന്‍ കാര്‍ കമ്പനികള്‍ മുതല്‍ വര്‍ക്ക്ഷോപ്പ് ഉടമകള്‍ വരെ രംഗത്ത്. സൗജന്യമായി വാഹനം വലിച്ചുകൊണ്ടുപോകല്‍ മുതല്‍ അറ്റകുറ്റപ്പണി വരെയാണ് ടാറ്റാ മോട്ടോഴ്സിന്റെ വാഗ്ദാനം മെഴ്സിഡസ് ബെന്‍സ് പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഏതൊക്കെ സേവനം സൗജന്യമായി ലഭ്യമാക്കാമെന്ന് സമിതി പരിശോധിക്കും. ഫോക്സ് വാഗണ്‍ കാറുകള്‍ക്ക് സൗജന്യവഴിയോര സേവനം ലഭ്യമാക്കും. 1800 102 1155 എന്ന നമ്പരിലേക്കോ 1800 419 1155 എന്ന നമ്പറിലേക്കോ വിളിച്ചാല്‍ മതി. കേടായ ഫോക്സ്വാഗണ്‍ കാറുകള്‍ തൊട്ടടുത്ത ഡീലറുടെ പക്കല്‍ സൗജന്യമായി എത്തിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു. ബിഎംഡബ്ല്യു കാറുകള്‍ സൗജന്യമായി വഴിയോര സേവനം നല്‍കും.സ്പെയര്‍ പാര്‍ട്ട്സുകള്‍ അടിയന്തിരമായി കേരളത്തിലെത്തിക്കാനും കമ്പനി നിര്‍ദേശം നല്‍കി. നിസാന്‍, ഡാറ്റ്സണ്‍ കാറുകളും സൗജന്യസേവനം വാഗ്ദാനം ചെയ്തിട്ടുണ്ട്. 24 മണിക്കൂര്‍ ഹെല്‍പ് ഡെസ്കിലും വിളിക്കാം.നമ്പര്‍: 1800 209 3456. സംസ്ഥാനത്തെ വര്‍ക്ക്ഷോപ്പ് ഉടമകളും സൗജന്യ സേവനം വാഗ്ദാനം ചെയ്തിട്ടുണ്ട്. അസോസിയേഷൻ ഓഫ് ... Read more
സംസ്ഥാനത്തെ ഗതാഗത സംവിധാനം സാധാരണ നിലയിലായി
സംസ്ഥാനത്ത് കെഎസ്ആര്‍ടിസി-ട്രെയിന്‍ സര്‍വ്വീസുകള്‍ സാധാരണനിലയിലായി. തിരുവനന്തപുരത്തു നിന്നുള്ള ദീര്‍ഘദൂര ബസുകള്‍ ഓടിത്തുടങ്ങി.തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍, എറണാകുളം-ഷൊര്‍ണ്ണൂര്‍-തൃശൂര്‍ പാതകളിലെ തടസ്സങ്ങള്‍ കൂടി മാറി. 28 പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കും. തിരുവനന്തപുരത്തു നിന്നുള്ള ദീര്‍ഘദൂര ട്രെയിനുകളായ മാവേലി, മംഗ്‌ളൂര്‍, അമൃത എക്‌സ്പ്രസ്സുകളുടെ സര്‍വ്വീസിന്റെ കാര്യത്തില്‍ ഇന്ന് വൈകീട്ട് തീരുമാനമാകും. കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് മാറിയിരിക്കുകയാണ്.എം.സി.റോഡ് വഴിയും ദേശീയപാത വഴിയുമുള്ള സര്‍വീസുകള്‍ നടക്കുന്നു. വെള്ളം ഇറങ്ങാത്തതിനാല്‍ കുട്ടനാട് ,ആലുവ-പറവൂര്‍ റൂട്ട്, കൊടുങ്ങല്ലൂര്‍ – പറവൂര്‍ റൂട്ട് എന്നിവടങ്ങളിലെ സര്‍വീസുകള്‍ തടസപ്പെട്ടു. മൂന്നാര്‍ ഡിപ്പോയിലെ സര്‍വീസുകള്‍ തുടങ്ങിയിട്ടില്ല. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സ്‌പെഷ്യല്‍ ബസ്സുകള്‍ നാളെ മുതല്‍ സര്‍വ്വീസ് തുടങ്ങും.
അധിക സര്‍വീസുകളുമായി ജെറ്റ് എയര്‍വേസ്
കേരളം പ്രളയ ദുരന്തത്തില്‍ നിന്നും കരകയറിത്തുടങ്ങി. പ്രളയത്തെ തുടര്‍ന്ന് യാത്രമുടങ്ങിയവര്‍ക്ക് ആശ്വാസവുമായി ജെറ്റ് എയര്‍വെയ്സ്. ഞായറാഴ്ച മുതല്‍ കൂടുതല്‍ കേരളത്തില്‍ നിന്നും കൂടുതല്‍ ജെറ്റ് എയര്‍വേസ് സര്‍വീസുകള്‍ ആരംഭിച്ചു. ആറ് അന്താരാഷ്ട്ര സര്‍വീസുകളും നാല് ആഭ്യന്തര സര്‍വീസുകളുമാണ് ജെറ്റ് എയര്‍വേസ് അധികമായി നടത്തുക. മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് ആഭ്യന്തര റൂട്ടുകളില്‍ അധിക സര്‍വീസുകള്‍. 21, 22 തീയതികളിലാണ് ആറ് അന്താരാഷ്ട്ര സര്‍വീസുകള്‍. ഞായറാഴ്ച മുതല്‍ 26 വരെയുള്ള എല്ലാ ദിവസങ്ങളിലുമാണ് നാല് വീതം ആഭ്യന്തര സര്‍വീസുകള്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് എല്ലാ സര്‍വീസുകളും. 21-ന് രാവിലെ 7.55 ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പുറപ്പെട്ട് 10.35 ഓടെ അവിടെ എത്തുന്ന വിമാനം തിരിച്ച് ദുബായില്‍ നിന്ന് ഉച്ചയ്ക്ക് 12.10 ന് പുറപ്പെടും. ഈ വിമാനം തിരുവനന്തപുരത്ത് വൈകീട്ട് ആറു മണിയോടെ എത്തും. ഇതേ സമയത്ത് 22നു ദുബായിലേക്കും അവിടേ നിന്ന് തിരിച്ചും സര്‍വീസുണ്ട്. കൂടാതെ അന്ന് വൈകീട്ട് ഏഴ് മണിക്ക് ദമാമിലേക്കും ... Read more
ഇടുക്കിയിലെത്താം ഈ വഴികളിലൂടെ
ഇടുക്കിയിലെ പ്രധാന സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യുവാന്‍ നിലവില്‍ യാത്ര സാധ്യമായ വഴികള്‍ തൊടുപുഴ -ചെറുതോണി തൊടുപുഴ-വണ്ണപ്പുറം-ചേലച്ചുവട് – ചുരുളി – ചുരുളി പതാല്‍ കരിമ്പന്‍ – ചെറുതോണി ഈ റോഡില്‍ ചെറു വാഹനങ്ങള്‍ കടന്നു വരും. എന്നാല്‍ ചുരുളിയില്‍ നിന്ന് കരിമ്പന്‍ന്‍ റോഡ് ബ്‌ളോക്ക് ആണ്. അതുകൊണ്ട് ചെറുതോണി വരേണ്ട വാഹനങ്ങള്‍ (കഴിവതും 4×4 മാത്‌റം ) ചേലച്ചുവട് നിന്നും ചുരുളി എത്തിയ ശേഷം ആല്‍പാറ വഴി (Right turn ) തിരിഞ്ഞ് അല്പം കഴിഞ്ഞ് left turn കുട്ടപ്പന്‍ സിറ്റിയ്ക്കുള്ള കുത്തു കയറ്റം കയറി(സൂക്ഷിക്കുക 1000 കിലോ load മാത്രം കയറ്റുക ,വീതി കുറഞ്ഞ കുത്ത് കയറ്റം.) കരിമ്പന്‍ ടൗണില്‍ എത്തി അവീടെ നിന്നും മെയിന്‍ റോഡില്‍ ചെറുതോണി ,കുയിലിമല ലേയ്ക്ക് പോകാം . കട്ടപ്പന-എറണാകുളം കട്ടപ്പന-കുട്ടിക്കാനം-മുണ്ടക്കയം-പൊന്‍കുന്നം-പാലാ-ഏറ്റുമാനൂര്‍-എറണാകുളം കട്ടപ്പന കോട്ടയം റൂട്ടില്‍ KSRTC ബസ് ഓടാന്‍ തുടങ്ങി കട്ടപ്പന – ചെറുതോണി – കളക്ടറേറ്റ് കട്ടപ്പന – ഇരട്ടയാര്‍ – ... Read more
വെള്ളമിറങ്ങി; തടയാം ഈ രോഗങ്ങളെ
മഴക്കെടുതിയില്‍ നിന്ന് കേരളം കരകയറി. എന്നാല്‍ ഇനിയും ധാരാളം ദിവസങ്ങള്‍ എടുക്കും ക്യംപില്‍ നിന്ന് ആളുകളെ അവരവരുടെ വീടുകളില്‍ തിരികെ എത്താന്‍. വെള്ളമിറങ്ങി തുടങ്ങുമ്പോഴാണ് നാം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്. വെള്ളപ്പൊക്കത്തിനു ശേഷം വരാനിടയുള്ള 10 രോഗങ്ങളും പ്രതിരോധ-പരിഹാര മാര്‍ഗങ്ങളും. 1. വയറിളക്കം (Diarrhoea) വെള്ളപ്പൊക്കത്തിനു ശേഷം ലോകത്തെമ്പാടും ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത്. മരണനിരക്കിന്റെ ഭൂരിഭാഗവും ഇതുമൂലമാണ്. കോളറ(Cholera), ടൈഫോയ്ഡ് (typhoid), Shigella, E. coli, Rota virus എന്നിവ മൂലം വയറിളക്കം പടര്‍ന്നു പിടിക്കാം. മലിനജലവും, കുടിക്കാന്‍ ശുദ്ധവെള്ളത്തിന്റെ അഭാവവുമാണ് കാരണം. പ്രതിരോധം: a) രോഗാണുക്കളെ നശിപ്പിക്കാന്‍ വെള്ളം തിളപ്പിക്കുക. തിളപ്പിക്കാന്‍ പറ്റിയില്ലെങ്കില്‍ chlorine ഗുളികകള്‍ ഉപയോഗിക്കാം. 20 ലിറ്റര്‍ വെള്ളത്തിന് 500 mg tablet ഉപയോഗിക്കാം. 99.99% വൈറസുകള്‍, ബാക്ടീരിയ എന്നിവയെ നശിപ്പിക്കാന്‍ ഇങ്ങനെ സാധിക്കും. b) Toilet ഉപയോഗിച്ചാല്‍ നിര്‍ബന്ധമായും സോപ്പിട്ട് കൈ കഴുകുക. രോഗാണുക്കള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണിത്. ... Read more
കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് തുടങ്ങി
പ്രളയത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ട സാഹചര്യത്തില്‍ കൊച്ചിയിലെ നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് ചെറുവിമാനങ്ങളുടെ സര്‍വ്വീസുകള്‍ തുടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തും. ഇന്ന് 28 അധികം സര്‍വ്വീസുകളും 10 ആഭ്യന്തര സര്‍വ്വീസുകളും 18 അന്താരാഷ്ട്ര സര്‍വീസുകളുമാണ് നടക്കുക. രാവിലെ 7.30യോടെ ബെംഗളൂരുവില്‍ നിന്നുള്ള വിമാനമാണ് നാവികസേന വിമാനത്താവളത്തില്‍ യാത്രക്കാരുമായി ആദ്യം ഇറങ്ങിയത്. ഈ വിമാനം തിരികെയും സര്‍വ്വീസ് നടത്തും. ബംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വ്വീസുകളാണ് കൊച്ചിയില്‍ നിന്ന് നടക്കുന്നത്. ചെറു യാത്രാവിമാനങ്ങളുടെ നാല് സര്‍വ്വീസുകളാണ് ഇന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബംഗലൂരുവില്‍ നിന്ന് തന്നെ 8.10നും 12.30യ്ക്ക് കൊച്ചിയിലേക്ക് വിമാനം എത്തും. ഈ വിമാനങ്ങള്‍ തിരിച്ച് ബംഗലൂരുവിലേക്ക് പറക്കുകയും ചെയ്യും. ഇപ്പോള്‍ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ മാത്രമാണ് ഇറങ്ങുന്നതെങ്കിലും നാളെ ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്സ് വിമാനങ്ങള്‍ സര്‍വ്വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്‍ഡിഗോയും ജെറ്റ് എയര്‍വേയ്സും ഇന്ന് പരീക്ഷണ പറത്തുമെന്നാണ് ... Read more
കേരളത്തിലേക്ക് സൗജന്യമായി സഹായമെത്തിക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ
ഖത്തറില്‍ നിന്നും കേരളത്തിലെ ദുരിതം അനുഭവിക്കുന്ന ജനതക്കായി അടിയന്തര സഹായത്തിനുള്ള സാധനങ്ങള്‍ ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വഴി സൗജന്യമായി അയക്കാമെന്നു കമ്പനി അധികൃതര്‍ അറിയിച്ചു. ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഉള്ള ഖത്തര്‍ എയര്‍വേസ് യാത്രാ വിമാനങ്ങളില്‍ ആണ് ഇതിനുള്ള സൗകര്യം നല്‍കുന്നത്. ഈ മാസം 21 മുതല്‍ 29 വരെയാണ് ഈ സൗകര്യം. വെള്ളം, മരുന്നുകള്‍, വസ്ത്രങ്ങള്‍, ഡ്രൈ ഫുഡ്‌സ് തുടങ്ങിയ അവശ്യ സാധനങ്ങള്‍ അയക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ഒരാള്‍ക്ക് പരമാവധി നൂറ് കിലോ സാധനങ്ങള്‍ അയക്കാം. ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കുമായി +974 4018 1685, +974 6690 8226. എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.