Category: News

എന്‍ജിനില്ലാ ട്രെയിന്‍ അടുത്ത മാസം മുതല്‍

മെട്രോ ട്രെയിനുകള്‍ പോലെ എന്‍ജിനില്ലാതെ ഓടുന്ന ട്രെയിന്‍ അടുത്ത മാസം മുതല്‍ പരീക്ഷണയോട്ടം നടത്തും. സെമി-ഹൈസ്പീഡ് വേഗതയില്‍ ഓടുന്ന ‘ട്രെയിന്‍ 18’ പരീക്ഷണയോട്ടം വിജയിച്ചാല്‍ നിവലിലുള്ള ശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പകരമോടിക്കാനാണ് പദ്ധതിയിടുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ സാങ്കേതിക ഉപധേഷ്ടാക്കളായ ദി റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷനാണ്  പരീക്ഷണം നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഇത്തരം ആറു ട്രെയിനുകളാണ് ആദ്യഘട്ടത്തില്‍ ഓടിക്കുക. ഇതില്‍ രണ്ടെണ്ണത്തില്‍ സ്ലീപ്പര്‍ കോച്ചുകളുണ്ടാകും. ഓട്ടമാറ്റിക് വാതിലുകള്‍, വൈ – ഫൈ, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള യാത്രക്കാരുടെ വിവരങ്ങള്‍, എല്‍ഇഡി ലൈറ്റുകള്‍, ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ള ശുചിമുറികള്‍ തുടങ്ങിയവയും ട്രെയിന്‍ 18ലുണ്ട്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി(ഐസിഎഫ്)യിലാണ് ട്രെയിന്‍ 18 നിര്‍മിക്കുന്നത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തിലോടുന്ന ട്രെയിന്‍ ആണിത്. ട്രെയിന്‍18 വിജയിച്ചാല്‍ അലൂമിനിയം ബോഡിയില്‍ നിര്‍മിക്കുന്ന ‘ട്രെയിന്‍ 20’ ഉല്‍പ്പാദിപ്പിക്കാനുള്ള നീക്കം തുടങ്ങും.

കേരളത്തിനെ ശുചീകരിക്കാം; വളണ്ടിയറാകാന്‍ ഹരിത കേരള മിഷനില്‍ രജിസ്റ്റര്‍ ചെയ്യാം

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ കൂടുതല്‍ ശുചീകരണ സാമഗ്രികള്‍ വിവിധ ജില്ലകളിലെ പ്രളയ മേഖലകളിലേയ്ക്ക് അയച്ചു. 202 സംഘടനകളും 2000ല്‍ അധികം സന്നദ്ധ പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നു ഹരിത കേരളം എക്സിക്യൂട്ടിവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി എന്‍ സീമ പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്പോണ്‍സര്‍ ചെയ്ത ശുചീകരണ സാമഗ്രികളുമായി ഒരു ലോറി കഴിഞ്ഞ ദിവസം പുറപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് സ്പെന്‍സര്‍ ജംഗ്ഷനില്‍ ഡോ.ടി എന്‍ സീമ ലോറി ഫ്‌ലാഗ് ഓഫ് ചെയ്തു. വീടുകളിലും സ്ഥാപനങ്ങളിലും കേടായ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും ഇലക്ട്രിക്കല്‍, പ്ലംബിംഗ്, കാര്‍പ്പെന്ററി അടക്കമുള്ള ജോലികള്‍ക്കുമായി വ്യാവസായിക പരിശീലന വകുപ്പിനു കീഴിലുള്ള ഐ.ടി.ഐ കളിലെ 3000ല്‍ അധികം ട്രെയിനികളെയും ഇന്‍സ്ട്രക്ടര്‍മാരെയും വിവിധ ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങളിലെത്തിച്ചു. തൊഴിലും നൈപുണ്യവും വകുപ്പുമായി സഹകരിച്ചാണിത്. വീടുകളില്‍ നിന്ന് ചെളി കലര്‍ന്ന മാലിന്യം നീക്കംചെയ്യാനായി റെയ്‌ഡോകോയില്‍ നിന്നു വാങ്ങി നല്‍കിയ 50 ഹൈ പ്രഷര്‍ വാട്ടര്‍ പമ്പുകള്‍ വിവിധ ഇടങ്ങളില്‍ ഉപയോഗിച്ചു തുടങ്ങി. ... Read more

പ്രളയക്കെടുതി: പതിനൊന്ന് ഓണ ചിത്രങ്ങളുടെ റിലീസ് മാറ്റി

കൊച്ചി: ഓണത്തിന് തീയറ്ററുകളില്‍ എത്താനിരുന്ന പതിനൊന്ന് സിനിമകളുടെ റിലീസ് തീയതി പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മാറ്റി. ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി, സേതുവിന്റെ മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗ് ഉള്‍പ്പടെ പതിനൊന്ന് സിനിമകളുടെ റിലീസാണ് മാറ്റിയത്. കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ യോഗം ചേര്‍ന്നാണ് റിലീസ് മാറ്റാമെന്ന് തീരുമാനിച്ചത്. അമല്‍ നീരദിന്റെ ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍, ടൊവിനോ തോമസ് നായകനായി എത്തുന്ന തീവണ്ടി, വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി, ബിജു മേനോന്‍ നായകനാകുന്ന പടയോട്ടം എന്നിവയാണ് ഓണത്തിന് തീയറ്ററുകളില്‍ എത്താനിരുന്ന ചിത്രങ്ങള്‍. കനത്ത മഴയും പ്രളയവും മൂലം സിനിമകളുടെ റിലീസ് നീട്ടുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ബിഗ് സിനിമകള്‍ റിലീസ് ചെയ്താല്‍ തീയറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്തില്ലെന്ന് യോഗം വിലയിരുത്തി. പ്രളയക്കെടുതി ഒരുപരിധി വരെ മാറിയ ശേഷം ഓണചിത്രങ്ങള്‍ ആദ്യം എന്ന നിലയ്ക്കാകും ഇനി റിലീസുകള്‍ നടക്കുക

അതിജീവിക്കും നാം : പ്രളയത്തിൽ കൈകോർത്ത ടൂറിസം മേഖലയെ അഭിനന്ദിച്ച് മന്ത്രി

പ്രളയക്കെടുതി നേരിട്ടപ്പോൾ ഒരു ജനത ഒന്നാകെ നിലയുറപ്പിച്ചതിനെ അഭിനന്ദിച്ച് ടൂറിസം ഉപദേശക സമിതി. ടൂറിസം മേഖലയുടെ പ്രവർത്തനങ്ങളെ യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിനന്ദിച്ചു. ഹിമാലയൻ മലമടക്കുകളിലെ റാഫ്റ്റിംഗിന് ഉപയോഗിക്കുന്ന റാഫ്റ്റുകൾ എത്തിച്ച് രക്ഷാ പ്രവർത്തനം നടത്തിയ കാലിപ്സോ, ഡൈവിംഗ് വിദഗ്ധരെ ഉപയോഗിച്ച് ദൗത്യത്തിലേർപ്പെട്ട ബോണ്ട് സഫാരി എന്നിവരേയും മന്ത്രി അഭിനന്ദിച്ചു. ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിൽ കുട്ടനാട്ടിലെ നിരവധി പ്രളയ ദുരിത ബാധിതർ ഇപ്പോഴും താമസിക്കുന്നുണ്ട്. ടൂറിസത്തിന്റെ ജനകീയ മുഖമാണ് ഇതിൽ പ്രകടമായത്. കുത്തൊഴുക്കിൽ മൂന്നാർ ഒറ്റപ്പെട്ടപ്പോൾ ദുരന്തബാധിതർക്ക് റിസോർട്ടുകൾ താമസ സൗകര്യം ഒരുക്കിയതിനേയും മന്ത്രി അഭിനന്ദിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങളും കുടിവെള്ളവും എത്തിച്ച അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ), ഉത്തരവാദിത്വ ടൂറിസം മിഷൻ എന്നിവരേയും മന്ത്രി പരാമർശിച്ചു. പ്രളയബാധിതരുടെ പുനരധിവാസത്തിനും മന്ത്രി ടൂറിസം മേഖലയുടെ പിന്തുണ തേടി. നൂറ്റാണ്ടിലെ വലിയ പ്രളയത്തിൽ കേരളത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടത് . പ്രത്യേകിച്ച് ടൂറിസം മേഖലക്ക് കനത്ത ... Read more

കേരളത്തിന് കൈത്താങ്ങായി ടൂറിസം മേഖലയും

പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിനെ കരകയറ്റാന്‍ ടൂറിസം മേഖലയും. മഴക്കെടുതി രൂക്ഷമായി ബാധിച്ച ചെങ്ങന്നൂരിലെ ജനങ്ങളേയും വീടുകളേയും പുനരധിവസിപ്പിക്കുന്നതിന് വേണ്ടി തേക്കടി ഡെസ്റ്റിനേഷന്‍ പ്രമോഷന്‍ കൗണ്‍സിലെ 66 അംഗങ്ങള്‍ ആറുമുളയിലെത്തി. ആറന്മുളയില്‍ പ്രളയം ബാധിച്ച 30 വീടുകള്‍ പൂര്‍ണമായും വൃത്തിയാക്കുകയും 20 വീടുകള്‍ ഭാഗികമായി വൃത്തിയാക്കാന്‍ സഹായിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രളയക്കെടുതിയില്‍ തകര്‍ന്ന വീടുകളെയും ജനങ്ങളേയും പുനരധിവസിപ്പിക്കുവാന്‍ നിരവധി പ്രവര്‍ത്തികളാണ് നടന്ന് വരുന്നത്. പ്രളയത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയ ഇടുക്കി ജില്ലയിലെ പ്രദേശം കൂടിയാണ് തേക്കടി അവിടെ നിന്നും  ഇത്തരത്തിലൊരു സന്നദ്ധപ്രവര്‍ത്തി മാതൃകപരമാണ്.

ഇന്‍ഷുറന്‍സ് ഉള്ളവരും ബാങ്ക് വായ്പക്കാരും ശ്രദ്ധിക്കുക; പ്രളയക്കെടുതിക്ക് ചില ഇളവുകളുണ്ട്‌

പ്രളയക്കെടുതിയെ അതിജീവിക്കുന്ന മലയാളികള്‍ക്ക് ആശ്വാസവുമായി ഇന്‍ഷുറന്‍സ് കമ്പനികളും ബാങ്കുകളും. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്ക് റെഗുലേറ്ററി അതോറിറ്റി നിര്‍ദേശം നല്‍കി. ഇന്‍ഷുറന്‍സ് കമ്പനികള്‍ ചെയ്യുന്നത് പ്രളയബാധിതര്‍ക്ക് നഷ്ടപരിഹാരത്തിന് ബന്ധപ്പെടാന്‍ നിരവധി ക്രമീകരണങ്ങള്‍ ചെയ്തു. ഹെല്‍പ്ലൈന്‍ നമ്പരുകള്‍,ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍,മൊബൈല്‍ ആപ്പ് എന്നിവ ഇതില്‍പെടുന്നു. നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ ലളിതമാക്കി.നേരത്തെ നിരവധി രേഖകള്‍ വേണ്ട സ്ഥാനത്ത് ഇപ്പോള്‍ ചുരുക്കം രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന് ബജാജ് അലയന്‍സ് ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ശശികുമാര്‍ ആദിദാമു പറഞ്ഞു. ആശുപത്രികളിലെ കാഷ് ലെസ് സൗകര്യത്തിനുള്ള അപേക്ഷകള്‍ അര മണിക്കൂറിനകം തീര്‍പ്പാക്കുമെന്നു മാക്സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സിഇഒ ആശിഷ് മേഹ്രോത്ര വ്യക്തമാക്കി.കേരളത്തില്‍ നിന്നുള്ള അപേക്ഷകള്‍ക്ക് അടിയന്തിര പ്രാധാന്യം നല്കുകായാനിപ്പോള്‍. വാഹന, ഭവന ഇന്‍ഷുറന്‍സ് ലഭ്യമാക്കാനുള്ള നടപടികളും ലളിതമാക്കിയിട്ടുണ്ട്‌. ബാങ്കുകള്‍ ചെയ്യുന്നത് പ്രളയബാധിതര്‍ക്ക് ആശ്വാസവുമായി ബാങ്കുകളും രംഗത്തുണ്ട്. എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ എന്നീ ബാങ്കുകള്‍ ഓഗസ്റ്റ് മാസത്തെ വായ്പാ തിരിച്ചടവോ ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവോ വൈകിയാല്‍ പിഴ ഈടാക്കില്ല. ... Read more

മാതൃകയാണ് ഈ തടവുപുള്ളികളുടെ കഫേ

ചായയ്‌ക്കൊപ്പം പുസ്തകം വായിക്കുന്നത് മിക്ക വായനക്കാരുടെ സ്ഥിരം ശീലമാണ്. എന്നാല്‍ ആ ശീലമുയള്ളവര്‍ക്ക് പ്രിയപ്പെട്ടതാണ് ഈ ഇടം. ലോക പ്രശസ്ത സേച്ഛാധിപതി നെപ്പോളിയന്റെ വാക്കുകള്‍ ‘സാമ്രാജ്യധിപനായിരുന്നില്ലെങ്കിലും ഒരു ഗ്രന്ഥശാല സൂക്ഷിപ്പുകാരനായിരിക്കാനാണ് എനിക്കിഷ്ടം’ അതോപടി തന്നെ പകര്‍ത്തിയിരിക്കുകയാണ് ഒരു സംഘം. അവരാരംഭിച്ചത് ഒരു കഫേയാണെങ്കിലും അവിടെയെത്തുന്നവരില്‍ ഭൂരിപക്ഷവും അവിടെയുള്ള പുസ്തകങ്ങള്‍ വായിക്കുന്നതിനിടയില്‍ മാത്രമാണ് ചായയോ കാപ്പിയോ മറ്റു വിഭവങ്ങളോ രുചിച്ചു നോക്കുന്നത്. അതിനര്‍ത്ഥം പുസ്തകം വായനയ്ക്കാണ് അവിടെ പ്രാമുഖ്യം എന്നതുതന്നെയാണ്. മലകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഷിംലയിലെ മീന ബസാറിലാണ് പുസ്തകള്‍ നിറഞ്ഞ ഈ കഫേയുള്ളത്. പുസ്തകങ്ങളോടും പാചകത്തോടും അധികമൊന്നും പ്രിയം കാണിക്കാത്ത കുറച്ചുപേര്‍ അവര്‍ക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. ഇവരെങ്ങനെയാണ് ഇതിന്റെ സാരഥികളായതെന്നതു അല്‍പം രസകരമായ വസ്തുതയാണ്. ഇവരാരും സുഹൃത്തുക്കളല്ല, പക്ഷേ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഒരു പൊതുഘടകം ഇവര്‍ക്കുണ്ടായിരുന്നു. വേറൊന്നുമല്ല, ഇവര്‍ ഷിംലയിലെ കൈത്തു ജയിലിലെ തടവുകാരാണ്. ശിക്ഷ വിധിക്കപ്പെട്ടു കഴിയുന്ന ഇവര്‍ക്കാണ് ഈ പുസ്തക കഫെയുടെ നടത്തിപ്പ് ലഭിച്ചിരിക്കുന്നത്. പൊലീസിന്റെ കാവലില്ലാത്ത ... Read more

കൊച്ചിയില്‍ ആഗസ്റ്റ് 29 മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കും

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റ് 29 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ പുനരാരംഭിക്കും. ഇന്നലെ നടന്ന അവലോകന യോഗത്തിന് ശേഷമാണ് അധികൃതര്‍ ഈ തീരുമാനം അറിയിച്ചത്. നേരത്തെ 26ന് സര്‍വീസ് തുടങ്ങുമെന്നായിരുന്നു അറിയിച്ചത് എന്നാല്‍ മൂന്ന് ദിവസം കൂടി വേണം എയര്‍പോര്‍ട്ട് പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാക്കാന്‍ എന്ന് സര്‍ക്കുലറിലൂടെ സിയാല്‍ അറിയിച്ചു. പ്രളയക്കെടുതിയെത്തുടര്‍ന്ന് വിമാനത്താവളത്തിലെ ജീവനക്കാര്‍ വിവിധ ഇടങ്ങളിലേക്ക് മാറിയിരിക്കുകയാണ്. അതു കൊണ്ട് തന്നെ വിമാനത്താവളത്തിനുള്ളിലെ ഭക്ഷണശാലകള്‍, ലോജിസ്റ്റിക്‌സ് സംവിധാനങ്ങള്‍ എന്നിവ പുനസ്ഥാപിക്കേണ്ടതുണ്ട്. പ്രളയത്തെത്തുടര്‍ന്ന് 15നായിരുന്നു വിമാനത്താവളം അടച്ചത്. റണവേയിലടക്കം വെള്ളം കയറിയതിനാലാണ് പൂര്‍ണമായും വിമാനത്താലവളം അടച്ചിടേണ്ടി വന്നത്. ഇതേ തുടര്‍ന്ന വിമാന സര്‍വീസുകള്‍ തിരുവനന്തപുരത്തേക്കും, കോഴിക്കോട്ടേക്കും, കൊച്ചി നാവികസേന വിമാനത്താവളത്തിലേക്കും മാറ്റിയിരുന്നു.

കേരളത്തിന് കൈത്താങ്ങായി കെഎസ്ആര്‍ടിസി

പ്രളയക്കെടുതിയില്‍ കേരളം മുങ്ങിത്താഴുമ്പോഴും മുടങ്ങാതെ സര്‍വീസ് നടത്തി ഒരുനാടിന്റെ മുഴുവന്‍ പ്രിയപ്പെട്ട പൊതു ഗതാഗത സംവിധാനമായി മാറിയിരിക്കുകയാണ് കെ എസ് ആര്‍ ടി സി.വെള്ളം കയറിയതിനെ തുടര്‍ന്ന് ആലപ്പുഴ-ചങ്ങനാശ്ശേരി തിരുവല്ല റോഡുകള്‍ ഒരു തരത്തിലും ഉപയോഗിക്കാനാകാത്ത സ്ഥിതി വന്നപ്പോള്‍ മാത്രം നിര്‍ത്തിവച്ച സര്‍വ്വീസുകള്‍ ഇപ്പോള്‍ വീണ്ടും ഓടിത്തുടങ്ങുകയും ചെയ്തു. ഇതിനുപുറമേയാണ് രക്ഷാപ്രവര്‍ത്തകരെ യഥാസ്ഥാനങ്ങളിലെത്തിക്കാന്‍ നടത്തിയ പ്രത്യേക സര്‍വീസുകള്‍. മഴ തുടങ്ങിയപ്പോള്‍ തന്നെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിവച്ചിരുന്നത് ആലപ്പുഴയില്‍ യാത്രക്ലേശം വര്‍ധിപ്പിച്ചിരുന്നു. ഈ സ്ഥാനത്താണ് ലാഭേച്ഛയില്ലാതെ കെ എസ് ആര്‍ ടി സി പ്രശ്നബാധിത റൂട്ടുകളില്‍ സ്പെഷ്യല്‍ സര്‍വ്വീസുകളും നടത്തിയത്. വെള്ളം കയറിയതിനാല്‍ പൂര്‍ണമായും ഒറ്റപ്പെട്ട റൂട്ടുകളില്‍ ജീവനക്കാര്‍ ഇപ്പോഴും വണ്ടിയോടിക്കുന്നതും ശ്രദ്ധേയം. നിലവില്‍ ജില്ലയിലെ ഏഴ് ഡിപ്പോകളിലെ വിവിധ റൂട്ടുകളിലായി 226 ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ചേര്‍ത്തല,ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ ഡിപ്പോകളില്‍ നിന്നായി 348 ബസുകളാണ് സര്‍വ്വീസ് നടത്തേണ്ടിയിരുന്നത്. ഇവയില്‍ 85 ബസുകള്‍ പൂര്‍ണമായും വെള്ളം കയറിയ ... Read more

പ്രളയക്കെടുതി: ആറമുള ഉത്രട്ടാതി ജലമേള മത്സരങ്ങള്‍ ഒഴിവാക്കി

പ്രളയദുരന്തത്തെ തുടര്‍ന്ന് ആറന്മുള ഉത്രട്ടാതി ജലമേള മത്സരങ്ങള്‍ ഒഴിവാക്കി നടത്താന്‍ തീരുമാനം. ആചാരപരമായ ജലഘോഷയാത്ര മാത്രമായി ചടങ്ങുകള്‍ ചുരുക്കും. തിരുവോണത്തോണി യാത്രയും ആചാരമായി മാത്രം നടത്തും. അഷ്ടമിരോഹിണി വള്ളസദ്യയും അന്നദാനം മാത്രമാക്കി ചുരുക്കി. ഒക്ടോബര്‍ രണ്ട് വരെ നടത്താനിരുന്ന ഈ വര്‍ഷത്തെ വഴിപാട് വള്ളസദ്യ പൂര്‍ണ്ണമായും റദ്ദാക്കി. പള്ളിയോടങ്ങള്‍ക്കും കരക്കാര്‍ക്കുമുണ്ടായ കോടികളുടെ നഷ്ടം കണക്കിലെടുത്ത് 26 ലക്ഷം രൂപ, 52 പള്ളിയോട കരക്കാര്‍ക്കുമായി പള്ളിയോട സേവാസംഘം നല്‍കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി

മഴക്കെടുതി; തൃശൂരില്‍ ഇത്തവണ പുലിക്കളിയില്ല

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ തൃശൂരില്‍ ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള പുലിക്കളി ഉണ്ടാവില്ല. വിവിധ പുലിക്കളി സംഘങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ആഘോഷമാണ് തൃശൂരിലെ പുലിക്കളി. നാലോണം നാളില്‍ വൈകിട്ടാണ് ഇതു നടത്തുന്നത്. അപൂര്‍വം വര്‍ഷങ്ങളില്‍ മാത്രമാണ് പുലിക്കളി ഒഴിവാക്കിയിട്ടുള്ളത്. ചെണ്ടയുടെ വന്യമായ താളത്തിന് ഒപ്പിച്ചു നൃത്തം വെച്ച് കളിച്ച് മുന്നോട്ടുനീങ്ങുന്ന പുലികള്‍ക്ക് ഒപ്പം വലിയ ട്രക്കുകളില്‍ തയ്യാറാക്കുന്ന കെട്ടുകാഴ്ചകളും പുലിക്കളിയിലുണ്ടാവാറുണ്ട്. പ്രളയക്കെടുതി കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ തിരുവനനന്തപുരത്ത് സംഘടിപ്പിക്കാറുള്ള ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

പൊന്നോമനയ്ക്ക് വേണ്ടി സൈക്കിള്‍ ചവിട്ടി മന്ത്രി താരമായി

നെല്ല്  പുഴുങ്ങിക്കോണ്ടിരുന്നപ്പഴാണ് ഞാന്‍ എന്റെ മകനെ പ്രസവിച്ചത് എന്ന പഴങ്കഥ നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ ആ പഴങ്കഥകളെ കാറ്റില്‍ പറത്തി പഴയ തലമുറയെ അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്. തന്റെ കന്നി പ്രസവത്തിന് പോകുന്നതിന്റെ യാതൊരു പിരിമുറക്കുവമില്ലാതെ കൂളായി സൈക്കിള്‍ ചവിട്ടി പോയത് മറ്റാരുമല്ല ന്യൂസിലാന്‍ഡ് മന്ത്രി കൂടിയായ ജൂലി ആന്‍ സെന്ററാണ്. വനിതാക്ഷേമവകുപ്പും ഗതാഗത വകുപ്പു സഹമന്ത്രിയുമായ ജൂലിയുടെ സാഹസികതയില്‍ അമ്പരന്നിരിക്കുകയാണ് പലരും. അറിയപ്പെടുന്ന സൈക്കിളിസ്റ്റ് കൂടിയായ ജൂലി വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടിയാണ് ഓക് ലന്‍ഡ് സിറ്റി ഹോസ്പിറ്റലില്‍ എത്തിയത്. ‘സഹായികളായവര്‍ക്ക് കാറിലിരിക്കാന്‍ ഇടമില്ലെന്നു തോന്നിയപ്പോഴാണ് ഞാനും പങ്കാളിയും സൈക്കിളില്‍ പോകാന്‍ തീരുമാനിച്ചത്. അതെന്നെ വളരെ നല്ല മാനസികാവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്തു’ ജൂലി സമൂഹമാധ്യമത്തില്‍ കുറിച്ചു. നാല്പത്തിരണ്ട് ആഴ്ച്ച ഗര്‍ഭിണിയായ ജൂലിയെ പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയത്.അങ്ങനെ സാഹസിക യാത്ര നടത്തിയ ജൂലിക്ക് പിറന്നത്‌ ഒരു ആണ്‍കുട്ടിയാണ്. അടുത്തിടെ ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആന്‍ഡേഴ്‌സണ്‍ ആദ്യത്തെ ... Read more

സന്ദേശങ്ങള്‍ നഷ്ടപ്പെടില്ല; പുതിയ ബാക്കപ്പ് സംവിധാനവുമായി വാട്‌സാപ്പ്

നമ്മള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണിന്റെ പരിധിയില്‍ കവിഞ്ഞ് സന്ദേശങ്ങള്‍, ഫോട്ടോകള്‍, വിഡിയോകള്‍ ഫോണിലേക്ക് എത്തി കഴിഞ്ഞാല്‍ അവയെല്ലാം വാട്‌സ് ആപ്പ് തന്നെ ഡിലീറ്റ് ചെയ്യും. എന്നാല്‍ ഉപയോക്താക്കളുടെ സൗകര്യത്തിനായി ഗൂഗിളുമായി ചേര്‍ന്ന് വാട്‌സ്ആപ്പ് പുതിയ ബാക്കപ്പ് പദ്ധതി ആവിഷ്‌ക്കരിച്ചതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം. എന്നാല്‍ ഇനിമുതല്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സന്ദേശങ്ങള്‍ ഗൂഗിളിന്റെ സെര്‍വറുകളില്‍ പരിധിയില്ലാതെ ബാക്കപ്പ് ചെയ്ത് സൂക്ഷിക്കുമെന്നതാണ് പുതിയ പദ്ധതിയുടെ പ്രത്യേകത. ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ നല്‍കുന്ന 15 ജി ബി സൗജന്യ സ്റ്റോറേജിന് പുറമേയാണിത്. പുതിയ ബാക്കപ്പ് പ്ലാന്‍ പ്രാബല്യത്തില്‍ വരിക 2018 നവംബര്‍ 12 മുതലായിരിക്കും. നിലവില്‍ ബാക്കപ്പ് ഓപ്ഷന്‍ ഗൂഗിള്‍ അക്കൗണ്ടില്‍ നല്‍കാത്തവര്‍ നവംബര്‍ 12നകം ഇത് ചെയ്തില്ലെങ്കില്‍ വാട്‌സ്ആപ്പ് സെര്‍വറില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ നഷ്പ്പെടും. വാട്‌സ്ആപ്പ് ഗൂഗിള്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്താല്‍ മാത്രമേ ഈ സൗകര്യം ലഭ്യമാകുകയുള്ളൂ. ഇതിനായി സ്മാര്‍ട്ട് ഫോണില്‍ വാട്‌സ്ആപ്പ് തുറക്കുക സെറ്റിങ്‌സ് മെനുവില്‍ നിന്ന് ചാറ്റ്‌സ് ഓപ്ഷന്‍ തുറക്കുക, ചാറ്റ് ബാക്കപ്പ് ... Read more

അയ്യപ്പഭക്തര്‍ ശബരിമലയാത്ര ഒഴിവാക്കണം: ഹൈക്കോടതി

പമ്പയിലെയും പരിസരപ്രദേശങ്ങളിലെയും നിലവിലെ പ്രതികൂല സാഹചര്യത്തില്‍ ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരുടെ യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ ,ഭക്തരെ ഓണക്കാലത്തെ പൂജകള്‍ക്കായി ശബരിമലയിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം, ഭക്തര്‍ ഓണക്കാലത്ത് നടതുറക്കുന്ന അഞ്ച് ദിവസങ്ങളില്‍ ശബരിമലയിലേക്ക് എത്തേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.പമ്പാനദി ഗതിമാറി ഒഴുകുന്നതും പമ്പയിലെ പ്രധാന പാലങ്ങള്‍ തകര്‍ന്ന നിലയിലുമുള്ള സ്ഥിതിവിശേഷവുമാണ് ഇപ്പോഴത്തേത്. ആയതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തര്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണം.എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഭക്തര്‍ ഹൈക്കോടതി ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ തയ്യാറാകണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു.ക്ഷേത്ര നട 23 ന് വൈകിട്ട് തുറന്ന് പതിവ് പൂജകള്‍ക്ക്‌ശേഷം 28 ന് രാത്രി ഹരിവരാസനം പാടി അടയ്ക്കും.

നവകേരള ശില്‍പികളാവാന്‍ സുനിതയുടെ പെണ്‍പടകളും

അതിജീവിക്കുകയാണ് നമ്മുടെ കേരളം. നിരവധി ആളുകളാണ് ക്യാമ്പ് വിട്ട് വീടുകളിലെത്തുന്നത്. പല വീടുകളും ഭാഗികമായി തകര്‍ന്ന നിലയിലാണ്. ദേശത്തിന്റെ പല ദിക്കുകളില്‍ നിന്നാണ് പലരും വാഗ്ദാനവുമായി എത്തുന്നത്. എന്നാല്‍ എല്ലാ വാഗ്ദാനങ്ങളേയും ഞെട്ടിച്ച് കൊണ്ട് തങ്ങളുടെ 20 പെണ്‍കുട്ടികളെ സഹായത്തിനായി കേരളത്തിലേക്ക് അയയ്ക്കുകയാണെന്ന് മനുഷ്യവകാശ പ്രവര്‍ത്തക സുനിത കൃഷ്ണന്‍. പ്രജ്വല എന്ന സന്നദ്ധ സംഘടനയുടെ സാരഥി കൂടിയാണ് സുനിത കൃഷ്ണന്‍. വെല്‍ഡര്‍മാരായും കാര്‍പെന്റര്‍മാരായും പരിശീലനം നേടിയ ഞങ്ങളുടെ 20 പെണ്‍കുട്ടികള്‍ കേരളത്തിലേക്ക് പോകും. വീടുകളുടെ തകരാര്‍ പരിഹരിക്കാന്‍ സഹായിക്കുന്നതിന്. 2009ല്‍ മഹ്ബൂബ് നഗറിലുണ്ടായ വെള്ളപ്പൊക്ക സമയത്തും അവരുടെ സഹായമുണ്ടായിരുന്നു. ഒരു മാസത്തോളം നിന്ന്, 3000 കുടുംബങ്ങളെ ഈ പെണ്‍കുട്ടികള്‍ അന്ന് സഹായിച്ചിട്ടുണ്ട് എന്നും സുനിത കൃഷ്ണന്‍ ട്വിറ്ററില്‍ കുറിച്ചു.