Category: News
മൂന്നാറിനെ മടക്കിക്കൊണ്ടുവരാന്‍ വേക്കപ്പ് മൂന്നാര്‍
മൂന്നാറിനെ പഴയ പ്രതാപത്തിലേയ്ക്ക് മടക്കിക്കൊണ്ട് വരുവാന്‍ വേക്ക് അപ്പ് മൂന്നാര്‍ പദ്ധതി. ബഹുജനപങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പിലാക്കുന്നത്. മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ടൂറിസം റ്റാസ്‌ക് ഫോഴ്സ്, മൂന്നാര്‍ ഹോട്ടല്‍ ആന്റ് റിസോര്‍ട്ട് അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം സംഘടിപ്പിക്കപ്പെടുന്നത്. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടക്കം കുറിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രാവിലെ മൂന്നാര്‍ റീജണല്‍ ഓഫീസിനു സമീപം തുടക്കമാവും. വേക്ക് അപ്പ് മൂന്നാര്‍ എന്ന പേരില്‍ നടത്തപ്പെടുന്ന ശുചീകരണ യജ്ഞത്തിന് മാധ്യമങ്ങളും പൊതുജനങ്ങളും, നിരവധി സന്നദ്ധ സംഘടനകളും, പ്രസ്ഥാനങ്ങളും പങ്കു ചേരും. മൂന്നാറിന്റെ മധ്യത്തിലൂടെ ഒഴുകുന്ന മുതിരപ്പുഴയാറിന്റെ ഇരുകരകളിലും വന്നടിഞ്ഞ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പ്രാമുഖ്യം നല്‍കും. മഴക്കെടുതിയില്‍ നഷ്ടപ്പെട്ട മൂന്നാറിന്റെ നഷ്ടപ്പെട്ട മുഖശോഭ വീണ്ടെടുക്കുകയാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.
രാജ്യത്തെ ആദ്യ ജൈവ ഇന്ധന വിമാനം ദില്ലിയില്‍ പറന്നിറങ്ങി
രാജ്യത്തെ ആദ്യ ജൈവ ഇന്ധന യാത്രാവിമാനം വിജയകരമായി ദില്ലി വിമാനതാവളത്തില്‍ ഇറങ്ങി. 72 സീറ്റുകളുള്ള സ്‌പൈസ് ജെറ്റ് വിമാനമാണ് ഡെറാഡൂണില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത് നിന്ന് പറന്ന് ദില്ലിയില്‍ ഇറങ്ങിയത്. വിമാന യാത്രാക്കൂലിയില്‍ വലിയ വിപ്ലവത്തിന് ഈ പരീക്ഷണം കാരണമാകും എന്നാണ് വ്യോമയാനവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഭാവിയില്‍ യാത്രാചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൈവഇന്ധന സാധ്യത പരീക്ഷിക്കുന്നത്. ഡെറാഡൂണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആണ് ജൈവ ഇന്ധനം വികസിപ്പിച്ചത്. കടലാവണക്കിന്റെ കുരുവില്‍നിന്നുണ്ടാക്കിയ എണ്ണ വിമാന ഇന്ധനത്തിനൊപ്പം ചേര്‍ത്താണ് ഉപയോഗിച്ചതെന്ന് സ്പൈസ് ജെറ്റ് അധികൃതര്‍ പറഞ്ഞു. ഛത്തിസ്ഗഡിലെ അഞ്ഞൂറോളം കര്‍ഷകര്‍ ഈ പദ്ധതിയില്‍ പങ്കാളികളായി. വിമാനത്തിന്റെ വലത് എഞ്ചിന്റെ 25 ശതമാനത്തോളം ജൈവ ഇന്ധനത്തിലും ബാക്കി വിമാന ഇന്ധനത്തിലുമാണ് പ്രവര്‍ത്തിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ പരീക്ഷണം നടത്തുന്നതെന്നും വ്യോമയാന രംഗത്തു വന്‍ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വീറ്റ് ചെയ്തു. നിലവില്‍ വിമാന കമ്പനികളുടെ ... Read more
വീണ്ടെടുക്കും ചെങ്ങന്നൂരിനെ; ശുചീകരണ പ്രവർത്തനങ്ങളുമായി ടൂറിസം മേഖലയും
പ്രളയം സർവനാശം വിതച്ച ചെങ്ങന്നൂരിൽ ടൂറിസം മേഖലയുടെ അകമഴിഞ്ഞ സഹായം തുടരുന്നു. ചെങ്ങന്നൂരിനെ വീണ്ടെടുക്കാനുള്ള ശ്രമവുമായി കേരളത്തിലെ ടൂറിസം മേഖല പ്രളയം ദുരിതം ശേഷിപ്പിച്ച വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കി. പുത്തൻകാവിലെ ഇടനാട്ടിലാണ് ടൂറിസം മേഖല ശുചീകരണ പ്രവർത്തനം നടത്തിയത്. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) , കേരള ട്രാവൽ മാർട്ട് സൊസൈറ്റി, കാറ്റോ, ടൂറിസം പ്രഫഷണൽസ് ക്ലബ്ബ്, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫെഡറേഷൻ തുടങ്ങി ടൂറിസം രംഗത്തെ സംഘടനകളും പ്രമുഖ സ്ഥാപനങ്ങളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി. തിരുവനന്തപുരത്തെ ടൂർ ഓപ്പറേറ്റർമാരും ഹോട്ടൽ – റിസോർട്ട് ഉടമകളും ജീവനക്കാരുമാണ് ഇടനാട് വൃത്തിയാക്കിയത്. ഇടനാട് ശാലേം മാർത്തോമാപ്പള്ളിയിൽ രാവിലെ ഒമ്പതരക്കെത്തിയ ഇരുനൂറിലേറെ വരുന്ന സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് വീടുകൾ തോറും കയറിയിറങ്ങി വൃത്തിയാക്കിയത്. ഓരോ സംഘത്തിലും പ്ലംബർ, ഇലക്ട്രീഷ്യൻ എന്നിവരുടെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു. വീടുകളിലും സ്ഥാപനങ്ങളിലും അടിഞ്ഞുകൂടിയ കനത്ത ചെളി നീക്കം ചെയ്യൽ വെല്ലുവിളിയായിരുന്നെങ്കിലും ... Read more
അടിമുടി മാറ്റത്തിനൊരുങ്ങി റെയില്‍വേ
റെയില്‍വേ അടിമുടി മാറ്റത്തിന്റെ പാതയിലാണ്. കാലത്തിന് അനുസരിച്ചുളള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് റെയില്‍വേയെ പരിഷ്‌കരിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇതിലുടെ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ കഴിയുമെന്നും റെയില്‍വേ ഉന്നതവൃത്തങ്ങള്‍ വിശ്വസിക്കുന്നു. ദീര്‍ഘദൂര യാത്രകള്‍ പലപ്പോഴും യാത്രക്കാര്‍ക്ക് മടുപ്പ് ഉളവാക്കാറുണ്ട്. ഇതിന് പരിഹാരം കാണാനുളള ശ്രമത്തിലാണ് റെയില്‍വേ. ഇതിലുടെ ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയും റെയില്‍വേ വെച്ചുപുലര്‍ത്തുന്നു. ട്രെയിനില്‍ ഷോപ്പിങിനുളള സൗകര്യം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചാണ് റെയില്‍വേ ഗൗരവമായി ആലോചിക്കുന്നത്. പ്രീമിയം ട്രെയിനുകളില്‍ നടപ്പിലാക്കി വിജയിച്ചാല്‍ മറ്റു ദീര്‍ഘദൂര ട്രെയിനുകളിലും വ്യാപിപ്പിക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. ഡിസംബറോടെ ആദ്യഘട്ട പ്രവര്‍ത്തനം ആരംഭിക്കാനാണ് പദ്ധതി. വെസ്റ്റേണ്‍, സെന്‍ട്രല്‍ റെയില്‍വേകളാണ് ഇതിനെ കുറിച്ച് ആലോചിക്കുന്നത്. പെര്‍ഫ്യൂംസ്, ബാഗുകള്‍, വാച്ചുകള്‍, ഉള്‍പ്പെട യാത്രയ്ക്ക് ആവശ്യമായ ഉത്പനങ്ങല്‍ ട്രെയിനില്‍ ലഭ്യമാക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. ടിക്കറ്റ് ഇതര വരുമാനം 1200 കോടി രൂപയായി ഉയര്‍ത്താന്‍ വിവിധ സോണുകളോട് റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നീക്കം. സെപ്റ്റംബറില്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാനാണ് വെസ്റ്റേണ്‍ ... Read more
തീവണ്ടികള്‍ക്ക് കുതിച്ച് പായാന്‍ അലുമിനിയം കോച്ചുകളൊരുക്കാന്‍ റെയില്‍വേ
റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറി റെയില്‍വേയ്ക്കായി പുതിയ അലുമിനിയം കോച്ചുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. കനംകുറഞ്ഞതും കൂടുതല്‍ ഉറപ്പുള്ളതുമായ ഇത്തരം കോച്ചുകള്‍ ഇന്ത്യയില്‍ ആദ്യമാണ്. തീവണ്ടികളുടെ വേഗത വര്‍ധിപ്പിക്കാന്‍ കുറഞ്ഞ ഊര്‍ജം ഉപയോഗിച്ചാല്‍ മതി എന്നതാണ് അലൂമിനിയം കോച്ചുകളുടെ മറ്റൊരു പ്രത്യേകത. ഇന്ത്യന്‍ റെയില്‍വേയുടെ ആധുനിക വത്കരണത്തിന്റെ ഭാഗമായാണ് ഈ പുതിയ മാറ്റം. അലുമിനിയം കോച്ച് നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ യൂറോപ്പില്‍ നിന്നോ ജപ്പാനില്‍ നിന്നോ ആയിരിക്കും മോഡേണ്‍ കോച്ച് ഫാക്ടറി സ്വീകരിക്കുക. ഇതിനായി ആഗോള ടെന്‍ഡര്‍ കൊണ്ടുവരും. യൂറോപ്യന്‍ രാജ്യങ്ങളിലും ജപ്പാനിലും 15 വര്‍ഷത്തില്‍ ഏറെയായി അലുമിനിയം കോച്ചുകള്‍ ഉപയോഗിക്കുന്നുണ്ട്. യൂറോപ്പ് സന്ദര്‍ശനം നടത്തിയ റെയില്‍വേ സംഘമാണ് അലുമിനിയം കോച്ചുകള്‍ നിര്‍ദേശിച്ചത്. അലുമിനിയം കോച്ചുകള്‍ തുരുമ്പില്‍ നിന്ന് വിമുക്തമായതിനാല്‍ തന്നെ സാധാരണ കോച്ചുകളെക്കാള്‍ കൂടുതല്‍ നിലനില്‍ക്കും. വര്‍ഷത്തില്‍ 500 അലുമിനിയം കോച്ചുകള്‍ നിര്‍മ്മിക്കാനാണ് കോച്ച് ഫാക്ടറി അധികൃതരുടെ തീരുമാനം. ആദ്യഘട്ടത്തില്‍ 250 കോച്ചുകള്‍ നിര്‍മ്മിക്കും.
വരുന്നു ട്രെയിന്‍ 18; അറിയാം 10 കാര്യങ്ങള്‍
രാജ്യത്ത് നിര്‍മിച്ച ആദ്യ അതിവേഗ ട്രെയിന്‍ അടുത്തമാസം പരീക്ഷണ ഓട്ടം നടത്തും. ട്രെയിന്‍18 എന്ന് പേര് നല്‍കിയിരിക്കുന്ന തീവണ്ടി ശ്താബ്ദി ട്രെയിനുകള്‍ക്ക് പകരമായിരിക്കും ഓടുക. എ.സി ചെയര്‍കാറുകള്‍ ഉള്ള തീവണ്ടി പരമാവധി 160 കിലോമീറ്റര്‍ വേഗത്തിലാവും ഓടുക. സ്വയം നിയന്ത്രിതമായ വാതിലുകള്‍ തനിയെ അടയുകയും തുറക്കുകയും ചെയ്യും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ട്രെയിന്‍ നിര്‍മിച്ചത്. എന്‍ജിനില്ലാത്ത തീവണ്ടിയില്‍ മുന്നിലും പിന്നിലും ഡ്രൈവര്‍ കാബിനുകളുണ്ടാകും. ശീതീകരിച്ച 16 ചെയര്‍കാറുകളാണ് ട്രെയിന്‍18ലുണ്ടാകുക. 16 കോച്ചുകളില്‍ രണ്ട് കോച്ചുകള്‍ എക്‌സിക്യൂട്ടീവ് ക്ലാസായിരിക്കും. എക്‌സിക്യൂട്ടീവ് കോച്ചില്‍ 56 പേര്‍ക്കും മറ്റ് കോച്ചുകളില്‍ 78 പേര്‍ക്കും യാത്രചെയ്യാം. പൂര്‍ണമായും ഓട്ടോമാറ്റിക് ആയതാണ് കയറാനും ഇറങ്ങാനുമുള്ള വാതിലുകള്‍ അത് താനെ തുറക്കുകയും അടയുകയും ചെയ്യും. ജിപിഎസ് സംവിധാനത്തോടെയുള്ള സ്ഥലവിവരണവും വൈ ഫൈ, ഇന്‍ഫോടെയ്ന്‍മെന്റ് സൗകര്യവും ഉണ്ടാകും. പെട്ടെന്ന് വേഗംകൂട്ടാനും കുറയ്ക്കാനും കഴിയുന്ന സംവിധാനമുള്ളതാണ് ട്രെയിന്‍ മോഡുലാര്‍ ശൗചാലയങ്ങളാകും ട്രെയിനിലുണ്ടാകുക. ഭിന്നശേഷി സൗഹൃദവുമായിരിക്കും. ... Read more
സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് ഇനി മധുബനി തിളക്കത്തില്‍
ബിഹാറിലെ ദര്‍ഭാംഗയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വ്വീസ് നടത്തുന്ന സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസിനാണ് ചിത്രകാരികള്‍ മധുബനിയുടെ ചാരുത നല്‍കിയത്. സമ്പര്‍ക്ക് ക്രാന്തി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ ഒന്‍പത് ബോഗികള്‍ ചിത്രം വരച്ച് തീരുന്നതിനായി ഒരു മാസമാണ് വേണ്ടി വന്നത്. 50 ചിത്രകാരികളാണ് ബിഹാറിന്റെ തനത് ചിത്രംവര ശൈലിയായ ‘മധുബനി’ ബോഗികളിലേക്ക് പകര്‍ത്തിയത്. രാത്രിയും പകലും ഒരുപോലെ സമയമെടുത്താണ് ഇവര്‍ ഇത് വരച്ച് തീര്‍ത്തതെന്ന് റെയില്‍വേ അറിയിച്ചു. ഡല്‍ഹിയില്‍ നിന്നും വ്യാഴാഴ്ച രാവിലെയാണ് ചിത്രാലംകൃതമായ ട്രെയിന്‍ യാത്ര ആരംഭിച്ചത്. ചിത്രകലാരീതി രാജ്യമെങ്ങും പ്രചരിപ്പിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലേക്കും പര്യടനം നടത്താന്‍ റെയില്‍വേ സൗകര്യം ഒരുക്കണമെന്ന് സമസ്തിപൂര്‍ ഡിവിഷണല്‍ മാനേജര്‍ രവീന്ദ്രകുമാര്‍ ജെയിന്‍ ആവശ്യപ്പെട്ടു. അധികം വൈകാതെ ട്രെയിന്‍ മുഴുവന്‍ മധുബനി രീതിയില്‍ ചിത്രംവരയ്ക്കാനാണ് റെയില്‍വേയുടെ തീരുമാനം.
കേരളത്തിന് ഒരു ലക്ഷം ലിറ്റര്‍ ‘അമ്മ’ കുപ്പിവെള്ളം
പ്രളയക്കെടുതിയില്‍ കഴിയുന്ന കേരളത്തിന് തമിഴ്‌നാടിന്റെ ദാഹജലം. തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിലേക്ക് ഒരു ലക്ഷം ലിറ്റര്‍ കുപ്പിവെള്ളം അയച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ കുടിവെള്ള വിതരണ കമ്പനിയായ ‘അമ്മ’ ബ്രാന്‍ഡ് കുപ്പിവെള്ളമാണ് കേരളത്തിലേക്ക് അയച്ചത്. പതിനൊന്ന് ലോറികളാണ് കുപ്പിവെള്ളവുമായി കേരളത്തിലേക്ക് തിരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി രൂപ സാമ്പത്തിക സഹായം നല്‍കിയതിന് പുറമേ ഭക്ഷ്യ സാധനങ്ങളും മരുന്നുകളുമടക്കം ഒട്ടനവധി അവശ്യ സാധനങ്ങളാണ് തമിഴ്നാട് കേരളത്തിന് നല്‍കിയിട്ടുള്ളത്. അരി, ധാന്യങ്ങള്‍, മരുന്നുകള്‍ എന്നിവയടക്കം നാല് കോടിയോളം വിലമതിക്കുന്ന വസ്തുക്കളാണ് തമിഴ്നാട് കേരളത്തിന് സഹായമായി നല്‍കിയത് എന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ദാരിദ്ര്യനിര്‍മാജനത്തിന്റെയും ചുമതല വഹിക്കുന്നു മന്ത്രി എസ്പി വേലുമണി അറിയിച്ചു.
കേരളത്തിലേക്ക് 175 ടണ്‍ ആവശ്യസാധനങ്ങളുമായി യുഎഇ എയര്‍ലൈന്‍സ്
കേരളത്തിന് വിദേശ സഹായം വേണ്ടെന്ന നിലപാടില്‍ ശക്തമായ പ്രതിഷേധം അലയടിക്കുന്നതിനിടെ യുഎഇയില്‍നിന്ന് ദുരിതാശ്വാസ വസ്തുക്കളുമായുള്ള വിമാനങ്ങള്‍ തിരുവനന്തപുരത്തെത്തി. പ്രളയ ദുരിതത്തിലകപ്പെട്ട കേരള ജനതയ്ക്ക് ഉപയോഗ യോഗ്യമായ 175 ടണ്‍ സാധനങ്ങളാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തിലെത്തിച്ചത്. എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗൊയുടെ 12 വിമാനങ്ങളിലായിട്ടാണ് ആദ്യ ഘട്ടമെന്ന നിലയില്‍ ഇത്രയും സാധനങ്ങള്‍ എത്തിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ദുരിതാശ്വാസ വസ്തുക്കള്‍ പ്രളയബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യും. ഉണങ്ങിയ ഭക്ഷണ സാധനങ്ങള്‍, കമ്പിളി, ജീവന്‍രക്ഷാ ബോട്ടുകള്‍ തുടങ്ങി 175 ടണ്‍ സാധനങ്ങളുണ്ട്. യുഎഇയിലെ ജീവകാരുണ്യ സംഘടനകളും സ്ഥാപനങ്ങളും സംഭാവന ചെയ്ത സാധനങ്ങളും ഇവയില്‍ ഉള്‍പ്പെടും.
സ്‌പൈസ്‌ജെറ്റ് പറക്കും ഇനി ജൈവ ഇന്ധനമുപയോഗിച്ച്
ജൈവ ഇന്ധമുപയോഗിച്ച് രാജ്യത്തെ ആദ്യ വിമാന പറപ്പിക്കാന്‍ ഒരുങ്ങി ബജറ്റ് എയര്‍ലൈന്‍സ് സ്‌പൈസ്‌ജെറ്റ്. ജൈവ ഇന്ധനമുപയോഗിച്ച് കൊണ്ട് ഡെറാഡൂണ്‍ മുതല്‍ ഡല്‍ഹി വരെയാവും ആദ്യ പരീക്ഷണപ്പറക്കല്‍ നടത്തുക. കേന്ദ്ര മന്ത്രിമാരും സ്‌പൈസ്‌ജെറ്റ് ഉന്നത വൃത്തങ്ങളും ന്യൂഡല്‍ഹി ഇന്ദിരഗാന്ധി വിമാനത്താവളത്തില്‍ പറന്നിറങ്ങുന്ന വിമാനത്തിനെ സ്വീകരിക്കും. സ്‌പൈസ്‌ജെറ്റിന്റെ ക്യു400 ടര്‍ബോപ്രോപ്പ് വിമാനത്തിന്റെ ഒരു ടര്‍ബൈന്‍ എന്‍ജിനാണ് ജൈവ ഇന്ധനമുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുക. പരീക്ഷണപ്പറക്കല്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരിക്കും. നിലവില്‍ കാനഡയില്‍ ജൈവ ഇന്ധനമുപയോഗിച്ച് വിമാന സര്‍വീസ് നടത്തുന്നുണ്ട്. എയര്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ (എ.ടി.എഫ്) വില വര്‍ദ്ധന ആഭ്യന്തര വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ഈ പരീക്ഷണമെന്നതും ശ്രദ്ധേയമാണ്. ഗ്യാസ് ടര്‍ബൈന്‍ എന്‍ജിനുകള്‍ ഉപയോഗിക്കുന്ന വിമാനങ്ങളിലാണ് എ.ടി.എഫ് ഉപയോഗിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ പ്രമുഖ വിമാനക്കമ്പനികളുടെ ആഭ്യന്തര സര്‍വീസുകള്‍ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇന്ധനം വാങ്ങാനാണ് ആഭ്യന്തര വിമാനസര്‍വീസുകളുടെ ചിലവിന്റെ അമ്പതു ശതമാനത്തോളം ഉപയോഗിക്കുന്നത്. ഇന്ധന ഇറക്കുമതിയെ ആശ്രയിക്കാതെ ഗതാഗതം ലാഭകരമാക്കുക എന്ന കേന്ദ്ര ... Read more
പമ്പയില്‍ ബെയിലി പാലം 15നകം; സൈന്യം പരിശോധന നടത്തി
പമ്പ ത്രിവേണിയില്‍ താല്‍ക്കാലികപാലത്തിന്റെ നിര്‍മ്മാണം സൈന്യം ഏറ്റെടുക്കും. പമ്പയില്‍ ഇതിനായി സൈന്യവും പോലീസും ദേവസ്വം ഉദ്യോഗസ്ഥരും പരിശോധന നടത്തി.അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിയാല്‍ പാലം പണി ഉടന്‍ പൂര്‍ത്തിയാക്കാമെന്ന് സൈന്യം അറിയിച്ചു. എല്ലാ സൗകര്യങ്ങളും ചെയ്ത് തരാമെന്ന് ദേവസ്വം ബോര്‍ഡും അറിയിച്ചു.സെപ്തംബര്‍ 15നകം പാലം നിര്‍മിക്കാനാണ് ധാരണ. പമ്പ തീരത്ത് ദേവസ്വം ബോര്‍ഡ് മുന്‍കൈ എടുത്ത് വലിയ കെട്ടിടം നിര്‍മ്മിക്കില്ല. നിലയ്ക്കലിനെ ബേസ് സ്റ്റേഷനായി നിര്‍ത്തും. പമ്പ ത്രിവേണിയിലേക്ക് തീര്‍ത്ഥാടകരെ കെഎസ്ആര്‍ടിസി ബസില്‍ മാത്രമേ കൊണ്ടുവരികയുള്ളുവെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. നൂറ് കോടിയുടെ നഷ്ടമുണ്ടായെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രാഥമിക നിഗമനം. അടുത്ത തീര്‍ത്ഥാടനകാലം ആകുമ്പോഴേക്കും പമ്പാ ത്രിവേണിയെ പഴയ സ്ഥിതിഗതിയിലേക്ക് എത്തിക്കാമെന്നാണ് ദേവസ്വം ബോര്‍ഡ് കരുതുന്നത്. പ്രളയത്തില്‍ തകര്‍ന്ന രണ്ട് പാലങ്ങളുടെ പുനര്‍നിര്‍മാണമാണ് സൈന്യത്തെ ഏല്‍പ്പിക്കാന്‍ തീരുമാനമായിരിക്കുന്നത്. കാല്‍ നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വേണ്ടി രണ്ട് പാലം നിര്‍മ്മിക്കാന്‍ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനമായത്. മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് അവലോകന ... Read more
കുടിവെള്ളം തരും ഗുജറാത്ത് ബസ് കേരളത്തില്‍
പ്രളയബാധിതര്‍ക്ക് കുടി വെള്ളം ലഭ്യമാക്കാന്‍ ബസുമായി ഗുജറാത്തില്‍ നിന്നുള്ള സംഘം. കേന്ദ്ര സമുദ്ര ലവണ ഗവേഷണ സ്ഥാപനത്തിലെ സംഘമാണ് കേരളത്തിലേക്ക് തിരിച്ചത്. ഏതു മലിനജലവും ഈ ബസ് കുടിവെള്ളമാക്കി നല്‍കും. അതും ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡപ്രകാരം. പ്രതിദിനം നാല്‍പ്പതിനായിരം ലിറ്റര്‍ കുടിവെള്ളം നല്‍കാന്‍ ബസിനു ശേഷിയുണ്ട്. ഇതില്‍ സ്ഥാപിചിട്ടുള്ള അത്യാധുനിക ശുദ്ധീകരണ സംവിധാനങ്ങളിലൂടെയാണ് മലിനജലം കുടിവെള്ളമാക്കുന്നത്. ശുദ്ധീകരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട 23കിലോവാട്ട് വൈദ്യുതി ബസില്‍ ഘടിപ്പിച്ച ജനറേറ്ററില്‍ നിന്നും ഉത്പാദിപ്പിക്കും.ബസിനു മുകളില്‍ സോളാര്‍ പാനലുകളും ഘടിപ്പിച്ചിട്ടുണ്ട്.
ഒപ്പമുണ്ട് താരങ്ങള്‍; ഒത്തിരി മുന്നേറും നമ്മള്‍
പ്രളയക്കെടുതിയില്‍പെട്ട കേരളത്തിന് താങ്ങായി പ്രമുഖ താരങ്ങളും. ബോളിവുഡ് താരം രണ്‍ബീര്‍ ഹൂഡ കേരളത്തിലെത്തി ദുരിതാശ്വാസ ക്യാമ്പില്‍ ആഹാരം പാചകം ചെയ്തു നല്‍കി. ഖല്‍സ എയിഡ് ടീമിനൊപ്പമാണ് രണ്‍ബീര്‍ ദുരിതബാധിതര്‍ക്ക് ആഹാരം പാചകം ചെയ്തു നല്‍കിയത്. ഖല്‍സ എയിഡ് ആണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. അമിതാഭ് ബച്ചന്‍ 51ലക്ഷം രൂപയും വസ്ത്രങ്ങളും ഷൂസുകളും സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാ താരങ്ങളുടെ സഹായം ഏകോപിപ്പിക്കുന്ന റസൂല്‍ പൂക്കുട്ടിയെയാണ് തുക ഏല്‍പ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്ലിയും ഭാര്യ ചലച്ചിത്ര താരം അനുഷ്കാ ശര്‍മയും ഒരു ട്രക്ക് നിറയെ ഭക്ഷണം, മരുന്നുകള്‍ എന്നിവ കേരളത്തിലേക്ക് അയച്ചു. മൃഗങ്ങളുടെ പരിപാലനത്തിന് എട്ടംഗ സംഘത്തെയും അയച്ചിട്ടുണ്ട്. സുശാന്ത് സിംഗ് രാജ്പുട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കി. കുനാല്‍ കപൂര്‍ തന്റെ വെബ്സൈറ്റിലൂടെ ഒന്നരക്കോടി രൂപ സമാഹരിച്ചു നല്‍കി. പ്രതീക് ബബ്ബാര്‍,സിദ്ധാര്‍ഥ് കപൂര്‍ എന്നിവര്‍ ധനശേഖരണാര്‍ത്ഥം കൂട്ടായ്മ സംഘടിപ്പിക്കും.സോനു ... Read more
കുതിരാന്‍ തുരങ്കം തുറന്നു
കുതിരാന്‍ തുരങ്കങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയായ തുരങ്കം ഇന്ന് തുറന്നു. എന്നാല്‍ കര്‍ശന നിയന്ത്രണത്തോട് കൂടിയായവും തുരങ്കത്തിലൂടെയുള്ള ഗതാഗതം. വെള്ളപ്പൊക്ക ദുരിത്വാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി പോകുന്ന വാഹനങ്ങളെ മാത്രമേ തുരങ്കത്തിലൂടെ കയറ്റി വിടുകയുള്ളൂ. പൊലീസ് വാഹനം, ആംബുലന്‍സ്, മറ്റു അത്യാവശ്യ വാഹനങ്ങള്‍ മാത്രമേ തുരങ്കത്തിലൂടെ കയറ്റി വിടുകയുള്ളു. മറ്റു വാഹനങ്ങളെ കര്‍ശനമായി നിയന്ത്രിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അഞ്ചു ദിവസത്തേക്ക് വേണ്ടി മാത്രമാണ് തുരങ്കം തുറന്ന കൊടുത്തത്. രാവിലെ 8 മണിയ്ക്ക് തുറന്ന തുരങ്കം രാത്രി 9 മണിയ്ക്ക് അടയ്ക്കും.
ജടായു പാറ സഞ്ചാരികള്‍ക്കായി തുറന്നു
ജടായു എര്‍ത്ത് സ് സെന്ററിലേക്ക് ഇന്ന് മുതല്‍ പ്രവേശനം ആരംഭിച്ചു. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വഴി മാത്രമാണ് എര്‍ത്ത് സെന്ററിലേക്ക് എത്താനാകുക. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഒരാള്‍ക്ക് 400 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ്. ഓണ്‍ലൈന്‍ ബുക്കിംഗിന് നല്ല പ്രതികരണം ലഭിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഈ മാസം 17 നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യാനിരുന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പ്പവും, സ്വിസ് നിര്‍മ്മിത കേബിള്‍ കാര്‍ സംവിധാനവുമാണ് ഉദ്ഘാടനം കൂടാതെ ജനങ്ങള്‍ക്ക് ഉത്രാട ദിനത്തില്‍ സമര്‍പ്പിക്കുന്നത്. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഉദ്ഘാടന പരിപാടി ഉപേക്ഷിച്ചത്. സിനിമാ സംവിധായകന്‍ രാജീവ് അഞ്ചല്‍ പത്ത് വര്‍ഷത്തെ പരിശ്രമം കൊണ്ടാണ് ജടായു എര്‍ത്ത്‌സ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയത്. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ : www.jatayuearthscenter.com