Category: News

ടൂറിസം മേഖലയ്ക്കു നഷ്ടം 2000 കോടിയിലേറെ; കര കയറാന്‍ ഊര്‍ജിത ശ്രമം

പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്കു നഷ്ടം രണ്ടായിരം കോടി രൂപയിലേറെ. സഞ്ചാരികളുടെ വരവ് നിലച്ചതോടെ ടൂറിസവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിനാളുകളുടെ ഉപജീവനവും മുട്ടി. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ടൂറിസം മേഖല ഊര്‍ജിത ശ്രമം നടത്തുന്നുണ്ട്. പക്ഷെ എത്രനാള്‍ എന്ന് നിശ്ചയമില്ല. നിപ്പയില്‍ തുടങ്ങിയ പ്രഹരം ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിപ്പേരുള്ള കേരളത്തില്‍ ഈ വര്‍ഷം രണ്ടാം പാദത്തില്‍ കനത്ത തിരിച്ചടി നല്‍കിയത് നിപ്പ വൈറസ് ബാധയാണ്. വിദേശ മാധ്യമങ്ങളില്‍ വരെ നിപ്പ ബാധയ്ക്കു പ്രാധാന്യം ലഭിക്കുകയും ചില രാജ്യങ്ങള്‍ യാത്രാ വിലക്ക് പ്രഖ്യാപിക്കുകയും ചെയ്തതോടെ ടൂറിസം മേഖലയുടെ സ്ഥിതി സങ്കീര്‍ണമായി. നടപ്പു വര്‍ഷം ആദ്യ പാദത്തില്‍ 17ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ കേരളത്തിലെ ടൂറിസം രംഗം രണ്ടാം പാദമായതോടെ 14 ശതമാനം ഇടിവെന്ന നിലയിലായി.രണ്ടാം പാദം തുടങ്ങിയ ഏപ്രില്‍-മേയ് മാസങ്ങളില്‍ ഈ കുറവിന് കാരണം നിപ്പ ബാധയാണെന്ന് ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ പറയുന്നു. പ്രളയം കനത്തതോടെ ഓഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളിലും ... Read more

നവകേരളം ഒന്നിച്ചു നിര്‍മിക്കാം; പ്രളയക്കെടുതിയില്‍ നിയമസഭ അംഗീകരിച്ച പ്രമേയം

2018 ജൂലായ് ആഗസ്റ്റ് മാസങ്ങളില്‍ കേരളത്തില്‍ ഉടനീളം പെയ്ത കനത്ത മഴയുടെ ഫലമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടാവുകയും കേരളം ഇന്നോളം ദര്‍ശിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രകൃതിദുരന്തം ഏറ്റുവാങ്ങേണ്ട അവസ്ഥ സംജാതമാവുകയും ചെയ്തു. Fishermen in action during floods ഈ ദുരന്തം കേരളത്തിന്‍റെ സമസ്ത മേഖലകളിലും ഏല്‍പ്പിച്ച ആഘാതം ഇനിയും പൂര്‍ണ്ണമായി കണക്കാക്കപ്പെട്ടിട്ടില്ല. ശാസ്ത്രീയാടിസ്ഥാനത്തില്‍ നാശനഷ്ടങ്ങളുടെയും പുനരധിവാസ-പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും കൃത്യമായ കണക്കുകള്‍ തയ്യാറാക്കാന്‍ വേണ്ടി വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തുണമെന്ന് സഭ ആവശ്യപ്പെടുന്നു. കേരളത്തിലെ 981 വില്ലേജുകളിലായി 55 ലക്ഷത്തോളം ആളുകള്‍ പ്രളയദുരന്തത്തിന് ഇരയായതായി കണക്കാക്കപ്പെടുന്നു. ദുരന്തത്തില്‍ 483 പേര്‍ മരിക്കുകയും 14 പേരെ കാണാതാവുകയും ചെയ്തു. ഇതിനുപുറമെ ഗുരുതരമായ പരിക്കുകള്‍ പറ്റിയ 140 പേരും ഉണ്ട്. മരണസംഖ്യ പരമാവധി കുറയ്ക്കുകയും പ്രളയബാധിതരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുകയും ചെയ്യുക എന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. ഈ മഹാദൗത്യത്തില്‍ കേന്ദ്ര-സംസ്ഥാന സംവിധാനങ്ങളും സ്വന്തം ... Read more

പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ടൂറിസം പ്രൊഫഷണല്‍സ് ക്ലബ്ബ്

ടൂറിസം പ്രൊഫഷനല്‍ ക്ലബ് വോളന്റിയര്‍മാര്‍ പഴമ്പള്ളിത്തുരുത്തില്‍ സര്‍വേ നടത്തുന്നു പ്രളയക്കെടുതിയില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസവുമായി ടൂറിസം പ്രൊഫഷണല്‍സ് ക്ലബ്ബ്. നൂറു കുടുംബങ്ങള്‍ക്ക് വേണ്ട ഗൃഹോപകരണങ്ങളും അവശ്യ വസ്തുക്കളും നല്‍കുകയാണ് ലക്‌ഷ്യം. കൊടുങ്ങല്ലൂരിനു സമീപത്തെ പഴമ്പള്ളിത്തുരുത്ത് നിവാസികള്‍ക്കാണ് സഹായമെത്തിക്കുകയെന്നു ക്ലബ്ബ് പ്രസിഡന്റ് വിനേഷ് വിദ്യ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. ഉള്‍പ്രദേശങ്ങളിലുള്ളവര്‍ക്ക് വേണ്ടത്ര സഹായം കിട്ടിയിട്ടില്ല എന്ന തിരിച്ചറിവാണ് ഈ നാട്ടുകാരെ സഹായിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. അവരുടെ ദുരവസ്ഥ നേരിട്ട് കണ്ടറിഞ്ഞതുമാണ്. അര്‍ഹതയുള്ളവര്‍ക്ക് സഹായം ഉറപ്പു വരുത്താന്‍ രണ്ടു ദിവസം തുരുത്തില്‍ സര്‍വേ നടത്തും. ഇത് ആരംഭിച്ചു കഴിഞ്ഞു. പത്തു ലക്ഷം രൂപ സമാഹരിച്ചാകും സാധനങ്ങള്‍ വാങ്ങി നല്‍കുക.കൂടുതല്‍ പണം ലഭിച്ചാല്‍ കൂടുതല്‍ പേരെ സഹായിക്കും. കട്ടില്‍,കിടക്ക,സ്റ്റൌവ്,കിടക്കവിരി,പുതപ്പ്,നോട്ട്ബുക്കുകള്‍ അങ്ങനെ വേണ്ട സാധനങ്ങളൊക്കെ വാങ്ങി നല്‍കാനാണ് തീരുമാനം. സാധനങ്ങള്‍ ചേന്ദമംഗലത്തെ ഗോഡൌണിലെത്തിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇവിടെ വന്നു സാധനങ്ങള്‍ ഏറ്റുവാങ്ങണം. സെപ്തംബര്‍ ആദ്യവാരം തന്നെ ഇത് കൈമാറാനാണ് തീരുമാനമെന്നും  വിനേഷ് വിദ്യ പറഞ്ഞു.    

മുതിരപ്പുഴയില്‍ ജലമിറങ്ങിയപ്പോള്‍ കണ്ട കൗതുകക്കാഴ്ച്ച

പ്രളയക്കെടുതിയില്‍ കുത്തിയൊലിച്ചൊഴുകിയ മുതിരപ്പുഴ ഇപ്പോള്‍ ശാന്തത കൈവരിച്ചിരിക്കുകയാണ്. എന്നാല്‍  പുഴ പ്രളയത്തിന് ശേഷം ബാക്കി വെച്ചതൊരു അത്ഭുതക്കാഴ്ച്ചയാണ്. പാറയില്‍ തെളിയുന്ന കൈവിരലുകള്‍ മനുഷ്യകരങ്ങളുടേതുമായുള്ള രൂപസാദൃശ്യമുള്ളത്. കൊച്ചി -ധനുഷ്‌കോടി പാലത്തിന് സമീപമാണ് ഈ കാഴ്ച. കാഴ്ചക്കാര്‍ കൂടിയതോടെ പാറയില്‍ കണ്ട രൂപത്തിന് വേറിട്ട പേരുകളുമായി നാട്ടുകാരുമെത്തി. ദൈവത്തിന്റെ കൈ എന്നാണ് നാട്ടുകാര്‍ നല്‍കിയ ഓനപ്പേര്. ദൈവത്തിന്റെ കൈ. തള്ളവിരല്‍ മറച്ചു പിടിച്ചിരിക്കുന്ന വിധത്തില്‍ കൈ തെളിഞ്ഞതോടെ അതിന്റെ പേരിലുള്ള രസകരമായ നിരവധി അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്. പ്രളയത്തില്‍ മൂന്നാറിനെ സംരക്ഷിക്കുന്ന വിധത്തില്‍ ദൈവം കാത്തതാണെന്നാണ് ഒരു കൂട്ടരുടെ വാദം. വെള്ളത്തിനടിയിലുണ്ടായിരുന്ന പാറക്കെട്ട് ശക്തമായ ഒഴുക്കില്‍ രൂപം പ്രാപിച്ച കൈയ്യുടെ ആകൃതിലായതാണെന്ന് ആദ്യം കണ്ടെത്തിയവരുടെ അഭിപ്രായം. മുതിരപ്പുഴ കര കവിഞ്ഞ് അതിശക്തമായ ഒഴുക്കു രൂപപ്പെട്ടപ്പോള്‍ ആ ശക്തിയെ തടഞ്ഞു നിര്‍ത്തുവാന്‍ ഉയര്‍ന്ന കൈയ്യാണിതെന്ന് മറ്റൊരു കൂട്ടരുടെ വാദം. അഭിപ്രായങ്ങള്‍ നിരവധി ഉയര്‍ന്നതോടെ പ്രളയാനന്തരം സഞ്ചാരികള്‍ക്ക് കൗതുകമേകാന്‍ ഈ ദൈവത്തിന്റെ കൈയ്യും ഉണ്ടാകുമെന്ന് ഉറപ്പ്. വലതു കൈമുഷ്ടിയുടെ ... Read more

ആലപ്പുഴ എ സി റോഡില്‍ ഗതാഗതം പുനരാരംഭിച്ചു

പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തിയ ആലപ്പുഴ – ചങ്ങനാശേരി റൂട്ടില്‍ ഗതാഗതം പുനരാരംഭിച്ചു. എട്ട് വലിയ പമ്പുകളും ഡ്രഡ്ജറും ഉപയോഗിച്ച് ഇറിഗേഷന്‍ വകുപ്പാണ് വെള്ളം വറ്റിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയത്. കിര്‍ലോസ്‌കറിന്റെ രണ്ട് കൂറ്റന്‍ പമ്പുകളും കൂടി പ്രവര്‍ത്തനക്ഷമമായതോടെയാണ് വെള്ളം കുടൂതലായി ഇറങ്ങിയത്. ആദ്യഘട്ടമായി വലിയ വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടത്തിവിടുന്നത്. മഴയില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ ചെറിയ വണ്ടികളേയും കടത്തിവിടുമെന്ന് ഇറിഗേഷന്‍ അധികൃതര്‍ വ്യക്തമാക്കി. മൂന്ന് ദിവസത്തിനകം വെള്ളം വറ്റിച്ച് ഗതാഗതം പുനസ്ഥാപിക്കാനുള്ള നിര്‍ദേശം ഇതോടെ പ്രാവര്‍ത്തികമായതായി ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ പി ഹരന്‍ബാബു പറഞ്ഞു.

ആരും കൊതിക്കും ജോലി മെക്‌സിക്കോയില്‍; ശമ്പളം 85 ലക്ഷം

സഞ്ചാരിളുടെ സ്വപ്‌ന നഗരമാണ് മെക്‌സിക്കോ അവിടുത്തെ മികച്ച് റിസോര്‍ട്ടായ വിഡാന്തയില്‍ ജോലിക്കായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ലോകത്തിലെ തന്നെ മികച്ച് ജോലിയായിരിക്കാം ഇത്. കാര്യം വളരെ സിമ്പിളാണ്. റിസോര്‍ട്ടില്‍ പൂര്‍ണസമയ താമസം അവിടെയുള്ള മികച്ച മെക്‌സിക്കന്‍ ഷെഫ് ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കണം. കരീബിയന്‍ സമുദ്രത്തിലെ തിമിംഗല കുഞ്ഞുങ്ങള്‍ക്കൊപ്പം ഓളങ്ങളില്‍ നീന്തി കുളിക്കണം. അങ്ങനെയൊരു മികച്ച വിനോദസഞ്ചാരിയാവുകയാണ് ജോലി. ശമ്പളമാണ് ആരെയും ആകര്‍ഷിക്കുന്നത്. എണ്‍പത് ലക്ഷത്തിന് മുകളില്‍. പണം മാത്രമല്ല ഭക്ഷണത്തിനുള്ള കാര്‍ഡുകള്‍, യാത്രചെലവും ഒപ്പം കിട്ടും. അപേക്ഷ അയച്ച് തെരഞ്ഞെടുക്കപ്പെട്ടാല്‍ റിസോര്‍ട്ടിന്റെ ബ്രാന്‍ഡ് അംബാസഡറായി മാറാം. ഒപ്പം വിവിധ സ്ഥലങ്ങളിലെ വിഡാന്തയിലെ റിസോര്‍ട്ടുകളില്‍ താമസിച്ച് സോഷ്യല്‍ മീഡിയയില്‍ അവ പോസ്റ്റ് ചെയ്യാം. സ്വാധീനത്തിനനുസരിച്ച് അത് മറ്റുള്ളവരിലെത്തണം. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഗ്രുപോ വിഡാന്ത പറയുന്നു, ‘ ഭാഗ്യവാനായ ഒരാള്‍ക്ക് ഈ ജോലി കിട്ടും. റിസോര്‍ട്ടില്‍ താമസിക്കുക മാത്രമല്ല. അവിടെയുള്ള മികച്ച റസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം കഴിക്കാം. നൈറ്റ് ക്ലബ്ബുകളില്‍ നടക്കുന്ന വലിയ വലിയ ... Read more

ടോള്‍ പ്ലാസകളില്‍ വിഐപി പാത വേണമെന്ന് മദ്രാസ് ഹൈക്കോടതി

ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ വിഐപികള്‍ക്കും സിറ്റിങ് ജഡ്ജിമാര്‍ക്കും വേണ്ടി പ്രത്യേക വഴിയൊരുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ടോള്‍ പ്ലാസകളില്‍ നിര്‍ത്തി വിഐപിയാണെന്ന ഐഡന്റിറ്റി തെളിയിക്കാന്‍ സമയമേറെ എടുക്കുന്നത് ഒഴിവാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് ഹുലുവാഡി ജി രമേഷ്, ജസ്റ്റിസ് എംവി മുരളീധരന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. രാജ്യവ്യാപകമായി ദേശീയ പാതകളില്‍ ഇത് നടപ്പാക്കണമെന്നാണ് നിര്‍ദേശം. ദേശീയ പാതകളിലുള്ള ടോള്‍ പ്ലാസകള്‍ക്ക് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ നല്‍കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. ഉത്തരവ് ലംഘിച്ചാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും ടോള്‍ പ്ലാസകള്‍ക്ക് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രളയക്കെടുതി; സെപ്റ്റംബര്‍ 30 വരെ സൗജന്യ സര്‍വീസൊരുക്കി യമഹ

പ്രളയക്കെടുതിയില്‍ നിന്ന് സംസ്ഥാനം കരകയറുകയാണ്. വെള്ളപ്പൊക്കത്തില്‍ കേടുപാട് സംഭവിച്ച വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസ് സഹായവുമായി പ്രമുഖ ബൈക്ക് നിര്‍മാതാക്കളായ യമഹ രംഗത്ത്. വ്യാഴാഴ്ച മുതല്‍ കേരളത്തിലുടനീളമുള്ള പ്രളയബാധിത പ്രദേശങ്ങളിലെ ബൈക്കുകളുടെ സര്‍വീസ് ആരംഭിക്കും. വെള്ളപ്പൊക്കത്തില്‍ കേടുപാട് സംഭവിച്ചതും പൂര്‍ണമായും വെള്ളകയറിയതുമായി ബൈക്കുകള്‍ക്കാണ് സൗജന്യ സര്‍വീസ് ഒരുക്കുന്നത്. കേരളത്തിലെ അംഗീകൃത ഡീലര്‍മാര്‍ മുഖേനയാണ് സര്‍വീസ് ഒരുക്കിയിരിക്കുന്നത്. ഡീലര്‍മാര്‍ക്ക് പുറമെ, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ 14 സര്‍വീസ് സ്റ്റേഷനുകള്‍ കൂടുതലായി ആരംഭിച്ചിട്ടുണ്ട്. ഈ മാസം 30 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് സൗജന്യ സര്‍വീസിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. എന്‍ജിന്‍ ഉള്‍പ്പെടെയുള്ള സര്‍വീസ് നൂറ് ശതമാനം സൗജന്യമായാണ് ഒരുക്കിയിട്ടുള്ളതെന്ന് യമഹ മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പ്രസ്താവനയില്‍ അറിയിച്ചു. വെള്ളത്തില്‍ പൂര്‍ണമായും മുങ്ങിയ വാഹനങ്ങള്‍ക്കും ഓടിക്കുന്നതിനിടെ വെള്ളം കയറിയ വാഹനങ്ങളും ഈ അവസരം വിനിയോഗിക്കാമെന്നും എന്‍ജിന്‍ തകരാര്‍ ഉള്‍പ്പെടെയുള്ളവ ലേബര്‍ ചാര്‍ജ് ഒഴിവാക്കിയാണ് ശരിയാക്കി നല്‍കുന്നതെന്ന് യമഹ മോട്ടോഴ്‌സ് സെയില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് രവീന്ദര്‍ സിങ് ... Read more

കൊച്ചി വിമാനത്താവളം പുനരാരംഭിച്ചു ; ആദ്യ വിമാനത്തില്‍ യാത്രക്കാരനായി രാഹുല്‍ഗാന്ധിയും

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് രണ്ടാഴ്‌ചയായി അടച്ചിട്ടിരുന്ന കൊച്ചി വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. ബുധനാഴ്‌ച ഉച്ചയ്ക്ക് 2.06 ന് അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ (6ഇ 667) വിമാനമാണ് പുനരാരംഭിച്ച ശേഷം വിമാനത്താവളത്തില്‍ ആദ്യമെത്തിയത്. പെരിയാര്‍ കരകവിഞ്ഞൊഴുകിയതോടെ ഓഗസ്റ്റ് 15 ന് പുലര്‍ച്ചെയാണ് വിമാനത്താവളം അടച്ചത്. പരിസര പ്രദേശങ്ങള്‍ക്കൊപ്പം വിമാനത്താവളവും വെള്ളത്തിനടിയിലായി. ചുറ്റുമതില്‍ തകര്‍ന്നതുള്‍പ്പെടെ സാരമായ കേടുപാടുകള്‍ വിമാനത്താവളത്തിന് സംഭവിച്ചു. വൈദ്യുതി വിതരണ സംവിധാനം, റണ്‍വെ ലൈറ്റുകള്‍, ജനറേറ്ററുകള്‍ എന്നിവയെല്ലാം തകരാറിലായി. വെള്ളം ഇറങ്ങിക്കഴിഞ്ഞ് ഓഗസ്റ്റ് 20 നാണ് സിയാല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പരിശോധന പൂര്‍ത്തിയായതോടെ വിമാനത്താവളം സമ്പൂര്‍ണ ഓപ്പറേഷന് സജ്ജമായി. ബുധനാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമെത്തിയതോടെ സിയാല്‍ വീണ്ടും തിരക്കിലായി. ഉച്ചയ്ക്ക് 3.25 നുള്ള ബാംഗ്ലൂര്‍ ഇന്‍ഡിഗോയാണ് ആദ്യമായി ടേക് ഓഫ് നടത്തിയത്. ആദ്യ ടേക് ഓഫിന് അപ്രതീക്ഷിതമായൊരു വിഐപി യാത്രക്കാരനുണ്ടായിരുന്നു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ ... Read more

ഹീറോകള്‍ക്ക് ആദരം; ബിഗ്‌ സല്യൂട്ടെന്നു മുഖ്യമന്ത്രി

കേരളത്തിന്റെ സ്വന്തം ഹീറോകള്‍ക്ക് സംസ്ഥാനത്തിന്റെ ആദരം. പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ കേരളം ഔദ്യോഗികമായി ആദരിച്ചു.. ദുരന്തമറിഞ്ഞ ഉടന്‍ വിവിധ ജില്ലകളില്‍നിന്ന് 669 വള്ളങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മൂവായിരത്തോളം പേരെയാണ് ആദരിച്ചത്. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ‘ആദരം 2018’ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തു. ധീരവും ചടുലവുമായ രക്ഷാപ്രവര്‍ത്തനമാണ് മത്സ്യത്തൊഴിലാളികള്‍ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ പ്രാഗത്ഭ്യമുള്ള സേനകളും തലവന്മാരും ഇക്കാര്യം സമ്മതിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം വിജയിപ്പിക്കുന്നതിന്റെ പ്രധാന ഘടകമായി മത്സ്യത്തൊഴിലാളികള്‍ മാറുകയായിരുന്നു. നമ്മുടെ നാടിന്റെ കൂട്ടായ്മയുടെ ഭാഗമാണിത്. ദുരന്തമുഖത്തേക്ക് ഒന്നും ആലോചിക്കാതെ ഇറങ്ങിയവരാണ് മത്സ്യത്തൊഴിലാളികള്‍. അവരുടെ കുടുംബത്തെക്കുറിച്ചോ വരുമാനത്തെക്കുറിച്ചോ ഒന്നും തന്നെ ചിന്തിച്ചില്ല. അപകടത്തില്‍പ്പെട്ടവരെ സഹോദര തുല്യരായി കണ്ടുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനത്തിന് ചാടിയിറങ്ങിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് കേരളത്തിന്റെ ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷിക്കുക തങ്ങളുടെ കടമയാണെന്ന് കണ്ടുകൊണ്ട് ചാടിയിറങ്ങിയ അനവധി യുവാക്കളുണ്ട്. ആരുടെയും ആഹ്വാനമില്ലാതെ ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരാണ് ഇവര്‍. ആദ്യം പ്രശംസിക്കേണ്ടത് ആ യുവാക്കളെയാണ്. കാരണം, ഇത്തരമൊരു ... Read more

നടുക്കായലില്‍ സുരക്ഷിതം ഈ ദുരിതാശ്വാസ ക്യാമ്പുകള്‍; കുട്ടനാടിന്റെ അതിജീവന ശ്രമങ്ങള്‍

  നടുക്കായലിലാണ് കുട്ടനാട്ടിലെ പല ദുരിതാശ്വാസ ക്യാമ്പുകളും. തലക്കെട്ടും ആമുഖവും കണ്ടു തെറ്റിദ്ധരിക്കേണ്ട.  കായലിനു നടുക്കാണ് ഈ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. വലിയ ഹൗസ്ബോട്ടുകളാണ് ദുരിതബാധിതര്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കിയത്. ഒട്ടേറെ കുടുംബങ്ങള്‍ ഈ നടുക്കായല്‍  ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ചുറ്റും വെള്ളമെങ്കിലും ഹൗസ്ബോട്ടുകളില്‍ ഇവര്‍ അതീവ സുരക്ഷിതരാണ്‌. പ്രളയം ദുരിതം വിതച്ച കുട്ടനാട്ടിലെ    ഉള്‍പ്രദേശങ്ങളിലാണ് നാട്ടുകാര്‍ പലരും ഹൗസ്ബോട്ടുകളില്‍   അഭയം തേടിയത്.   പ്രളയം  കുട്ടനാടന്‍ മേഖലയെ തകര്‍ത്തപ്പോള്‍  അവരെ രക്ഷിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍  ഹൗസ്ബോട്ടുടമകളും ഉണ്ടായിരുന്നു. കായലിലൂടെ ചെറുവള്ളങ്ങളില്‍ വരുന്ന പല കുടുംബങ്ങള്‍ക്കും താമസിക്കാന്‍ ഇവര്‍ സ്വന്തം ഹൗസ്ബോട്ടുകള്‍ വിട്ടു നല്‍കി.   കനത്ത മഴയില്‍ കായലിലെ ജലനിരപ്പ്‌ ഉയര്‍ന്നപ്പോള്‍ സര്‍വതും ഇട്ടെറിഞ്ഞ്‌ ചെറുവള്ളങ്ങളില്‍ കായല്‍ കടക്കാന്‍ തുനിഞ്ഞിറങ്ങിയവരായിരുന്നു ഈ ജനങ്ങള്‍.. കുത്തൊഴുക്കില്‍ കായല്‍ കടക്കാന്‍ അവര്‍ക്കാവുമായിരുന്നില്ല. കഴിഞ്ഞ പതിനഞ്ചു ദിവസമായി ചില ദുരിതബാധിതര്‍ കുടുംബസമേതം കഴിയുന്നത്‌ ഹൗസ്ബോട്ടുകളിലാണ്. ഇവര്‍ക്ക് വൈദ്യുതിക്ക് ജനറേറ്ററും ഭക്ഷണം പാകം ചെയ്യാന്‍  പാചകവാതകവും ഹൗസ്ബോട്ട് ഉടമകള്‍ ... Read more

ബഹിരാകാശത്തേക്ക് പോകാന്‍ ഗഗന്‍യാന്‍; യാത്രക്കാരെ ക്ഷണിച്ച് ഉടന്‍ പരസ്യം

സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കാന്‍ ഇന്ത്യയുടെ ഗഗന്‍യാന്‍ ഉടന്‍ സജ്ജമാകും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിനു മുന്‍പു നടത്താന്‍ ഐഎസ്ആര്‍ഒ സജ്ജമാണെന്നു ഡയറക്ടര്‍ കെ ശിവന്‍ അറിയിച്ചു. ബഹിരാകാശ സഞ്ചാരികളെ ക്ഷണിച്ചു കൊണ്ട് ഉടന്‍ പരസ്യം നല്‍കും. അവര്‍ക്കു മൂന്നു വര്‍ഷത്തോളം പരിശീലനവും നല്‍കും. ആര്‍ക്കും അപേക്ഷിക്കാമെങ്കിലും ആദ്യ വട്ടം പൈലറ്റുമാര്‍ക്കാണു മുന്‍ഗണന. മൂന്നു പേരുടെ മൊഡ്യൂളാണു ഭൂമിയില്‍ നിന്നു 400 കിലോമീറ്ററോളം ഉയരത്തിലുള്ള ലോ ഏര്‍ത്ത് ഓര്‍ബിറ്റിലെത്തിക്കുക. മൂന്നു മുതല്‍ ഏഴു ദിവസം വരെ ബഹിരാകാശത്തു തങ്ങുന്ന ഗഗനചാരികളുടെ പേടകം കടലില്‍ തിരിച്ചിറക്കും. ആളില്ലാത്ത രണ്ടു യാത്രയ്ക്കു ശേഷമായിരിക്കും മനുഷ്യപേടകം വിക്ഷേപിക്കുക. ജിഎസ്എല്‍വി മാര്‍ക് ത്രീയാണു വിക്ഷേപണത്തിന് ഉപയോഗിക്കുക.

അഞ്ച് വനിതകള്‍ക്ക് പൈലറ്റ് ലൈസന്‍സ് അനുവദിച്ച് സൗദി വീണ്ടും ചരിത്രത്തിലേക്ക്

വാഹനമോടിക്കാന്‍ അനുമതിയായതിന് പിന്നാലെ സൗദിയില്‍ വിമാനം പറത്താനും വനിതകള്‍ക്ക് അനുമതി ലഭിച്ചിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കീഴില്‍ പൈലറ്റാകാന്‍ വനിതകള്‍ക്കും അവസരങ്ങള്‍ തുറന്നതോടെ ആകെ അപേക്ഷ നല്‍കിയ രണ്ടായിരത്തോളം പേരില്‍ നാനൂറു പേരും സ്ത്രീകളായിരുന്നു. ഇതില്‍ അഞ്ച് പേര്‍ക്ക് ഇപ്പോള്‍ സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനം പറത്താന്‍ ലൈസന്‍സ് അനുവദിച്ചിരിക്കയാണ്. വിവിധ തൊഴില്‍ മേഖലകളില്‍ വനിതകള്‍ കൂടുതലായി രംഗത്തു വരുന്ന സൗദിയില്‍ പൈലറ്റ് പട്ടികയിലേക്ക് അഞ്ചു വനിതകള്‍ കൂടി രംഗപ്രവേശനം ചെയ്യുന്നതോടെ വിപ്ലവകരമായ മാറ്റത്തിനായിരിക്കും സൗദി സാക്ഷ്യം വഹിക്കുക. വ്യോമയാന മേഖലയില്‍ സൗദി വനിതകള്‍ക്ക് ജോലി ചെയ്യാന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിവും ആത്മവിശ്വാസവും യോഗ്യതയുമുള്ള വനിതകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു നല്‍കിയതെന്ന് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.സി.എ.ഒ) പറഞ്ഞു. അടുത്ത കാലത്തായി നിരവധി സൗദി വനിതകള്‍ സിവില്‍ ഏവിയേഷന്‍ മേഖലയിലെ വിവിധ തസ്തികകളില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.

മത്സരങ്ങള്‍ ഒഴിവാക്കി ഇന്ന് ആറന്മുള ജലമേള

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആറന്മുളയില്‍ ഇന്ന് ഉത്തൃട്ടാതി ജലമേള ചടങ്ങ് മാത്രമായി നടക്കും. ക്ഷേത്രത്തിലേക്ക് എത്താന്‍ കഴിയുന്ന പള്ളിയോടങ്ങളെ മാത്രം ഉള്‍പ്പെടുത്തി ചടങ്ങു മാത്ര പൂര്‍ത്തിയാക്കാനാണ് പള്ളിയോടെ സേവാസംഘത്തിന്റെ തീരുമാനം. രാവിലെ ഔദ്യോഗിക ചടങ്ങുകള്‍ ഒന്നുമില്ലാതെ സത്രക്കടവില്‍ നിന്നു പള്ളിയോടങ്ങളുടെ ഘോഷയാത്ര ആരംഭിക്കും. ക്ഷേത്രക്കടവില്‍ വെറ്റില, പുകയില, അവില്‍പൊതി എന്നിവ നല്‍കി പള്ളിയോടങ്ങ സേവാസംഘത്തിന്റെ നേതൃത്വത്തില്‍ പള്ളിയോടങ്ങളെ സ്വീകരിക്കും. ഇതല്ലാതെ മറ്റൊരു ചടങ്ങും ഈ വര്‍ഷം ഉണ്ടാവില്ല.

കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കും

കൊച്ചി രാജ്യാന്തര വിമാനത്താവളം വീണ്ടും പ്രവര്‍ത്തനസജ്ജമായി. ഇന്‍ഡിഗോയുടെ ബെംഗളൂരുവില്‍ നിന്നുള്ള വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ആദ്യമിറങ്ങുക. ആദ്യം പറന്നുയരുന്നതും (3.25) ഈ വിമാനം തന്നെയായിരിക്കും. ഇതുള്‍പ്പെടെ 32 വിമാനങ്ങള്‍ ഇന്നു വന്നുപോകും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ജെറ്റ് എയര്‍വേയ്‌സിന്റെയും മസ്‌കത്തില്‍ നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ ദോഹ, ജെറ്റ് എയര്‍വേയ്‌സിന്റെ ദുബായ്, ഗോ എയറിന്റെ ഷാര്‍ജ, ഇത്തിഹാദിന്റെ അബുദാബി, എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ വിമാനങ്ങളുമെത്തി മടങ്ങുന്നുണ്ട്. ബാക്കി എല്ലാം ആഭ്യന്തര സര്‍വീസുകളാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ സര്‍വീസുകളും പുനരാരംഭിക്കാന്‍ കഴിയുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായര്‍ അറിയിച്ചു. ആയിരത്തിലേറെപ്പേര്‍ എട്ടു ദിവസവും 24 മണിക്കൂറും ജോലി ചെയ്താണു വിമാനത്താവളം പുനരാരംഭിക്കാവുന്ന നിലയിലാക്കിയത്. കഴിഞ്ഞ 15നാണു വിമാനത്താവളം അടച്ചത്. വിമാനത്താവളത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റുമതിലില്‍ രണ്ടര കിലോമീറ്റര്‍ തകര്‍ന്നു. പാര്‍ക്കിങ് ബേ, ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. റണ്‍വേയില്‍ ചെളി അടിഞ്ഞുകൂടി. ഏതാണ്ട് 300 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വെള്ളം ഇറങ്ങിയതോടെ 20 ... Read more