Category: News
മൂന്നാര്‍-ഉടുമല്‍പേട്ട റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു
മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാര്‍-ഉടുമല്‍പേട്ട റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു. പ്രളയത്തില്‍ തകര്‍ന്ന പെരിയവര പാലത്തിന് സമാന്തരമായി നിര്‍മിച്ച താത്കാലിക പാലം ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് മാസത്തിനുള്ളില്‍ പുതിയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം. പ്രദേശവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് ആഴ്ചകള്‍ക്ക് ശേഷം എസ്റ്റേറ്റ് തൊഴിലാളികളെയും വഹിച്ചുള്ള വാഹനങ്ങള്‍ പെരിയവര പാലം കടന്നത്. ഓഗസ്റ്റ് 16-ലെ പ്രളയത്തിലാണ് മൂന്നാറില്‍ നിന്ന് മറയൂറിലേക്കും ഉടുമല്‍പേട്ടിലേക്കും പോകാനുള്ള ഏക ആശ്രയമായ പെരിയവര പാലം തകര്‍ന്നത്. പഴയ പാലത്തിന് സമാന്തരമായി കന്നിയാറിന് കുറുകെ ഭീമന്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ സ്ഥാപിച്ചാണ് താല്‍ക്കാലിക പാലം നിര്‍മിച്ചത്. വെള്ളപ്പാച്ചിലില്‍ മണ്ണ് ഒലിച്ച് പോകാതിരിക്കാന്‍ പൈപ്പുകള്‍ക്ക് മുകളില്‍ മണല്‍ ചാക്കുകള്‍ അടുക്കിയിട്ടുണ്ട്. മൂന്നാഴ്ചയായി നാട്ടുകാര്‍ ജീവന്‍ പണയം വച്ചാണ് പാലം കടന്നിരുന്നത്. പെരിയവര പാലം മൂന്നാറിലെ സാമ്പത്തിക പ്രതിസന്ധിയ്ക്കും പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. നീലക്കുറിഞ്ഞി വ്യാപകമായി പൂവിടുന്ന രാജമലയിലേക്ക് മൂന്നാറില്‍ നിന്ന് എത്താനുള്ള ഏക മാര്‍ഗ്ഗമാണ് പെരിയവര പാലം. പാലം തുറന്നതോടെ ... Read more
ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധം; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍
സംസ്ഥാനത്ത് എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും ഹര്‍ത്താല്‍ തുടങ്ങി. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ . പാല്‍ , പത്രം , എയര്‍പോര്‍ട്ട് എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തില്ല. പ്രളയ ബാധിത മേഖലകളെ ബാധിക്കാത്ത വിധമാകും ഹര്‍ത്താലെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട് . ഇരുമുന്നണികളുടേയും നേതൃത്വത്തില്‍ ഏജീസ് ഓഫിസ് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്
ടോയ് സ്‌റ്റോറി ലാന്‍ഡില്‍ പ്രവേശിക്കാം; പ്രായം പടിക്കല്‍ വെച്ച്
ഡിസ്‌നിയുടെ ടോയ് സ്റ്റോറി ലാന്‍ഡ്, കുട്ടികള്‍ക്ക് ഒരു മായാലോകമാണ്. വേറിട്ട ഒരു അനുഭവമാണ് ഈ തീം പാര്‍ക്കില്‍ എത്തുന്നവരെ കാത്തിരിക്കുന്നത്. പാര്‍ക്കിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ 20 അടി ഉയരമുള്ള ഷെരിഫ് വൂഡിയുടെ പ്രതിമയാണ് അതിഥികളെ സ്വീകരിക്കുന്നത്. ടോയ് സ്റ്റോറി സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ 11 ഏക്കറോളം പരന്നു കിടക്കുന്ന തീം പാര്‍ക്ക് ഡിസ്‌നി ഹോളിവുഡ് സ്റ്റുഡിയോയില്‍ ഒരുക്കിയിരിക്കുന്നത്. സിനിമകള്‍ക്ക് ജീവന്‍ നല്‍കുന്ന ഡിസ്‌നിയുടെ പാരമ്പര്യത്തിന് തെളിവാണ് ഒര്‍ലാണ്ടോയിലാണ് സ്ഥിതി ചെയ്യുന്ന ഈ പാര്‍ക്ക്. കഴിഞ്ഞ വര്‍ഷം പണ്ടോര-വേള്‍ഡ് ഓഫ് അവതാര്‍ ഫ്‌ലോറിഡയില്‍ ആരംഭിച്ചിരുന്നു. അടുത്ത വര്‍ഷം സ്റ്റാര്‍ വാര്‍സ് പ്രമേയത്തില്‍ ഡിസ്‌നിയിലും കാലിഫോര്‍ണിയയിലെ ഓരോ പാര്‍ക്കും ആരംഭിക്കും. ‘ടോയ് സ്റ്റോറി സിനിമ പോലെ മനുഷ്യര്‍ പോയി കഴിയുമ്പോള്‍ കളിപ്പാട്ടങ്ങള്‍ക്ക് ജീവന്‍ വെക്കുന്നു. ഈ പാര്‍ക്കില്‍ ടോയ് സ്റ്റോറി സിനിമയിലെ കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളേയും കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്’- ടോയ് സ്റ്റോറി ലാന്‍ഡ് എക്സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടര്‍ ഡാവെ മിനിഷേല്ലോ പറഞ്ഞു. ഷെരിഫ് ... Read more
നവീകരണപാതയില്‍ റെയില്‍വേ; ട്രെയിനിനുള്ളില്‍ ഇനി വൈഫൈ
ഇന്ത്യന്‍ റെയില്‍വേ നവീകരണപാതയിലാണ്. കാലത്തിനനുസരിച്ചുളള മാറ്റങ്ങള്‍ വരുത്താനാണ് റെയില്‍വേ തയ്യാറെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. ഇതില്‍ നിന്നും കുറെകൂടി മുന്നേറാനാണ് റെയില്‍വേ ഇപ്പോള്‍ ശ്രമിക്കുന്നത്. Photo Courtesy: smithsoniamag പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് നോര്‍ത്തേണ്‍ റെയിലവേയേയാണ്. റെയില്‍വേ സ്‌റ്റേഷന് പുറമേ ട്രെയിനുകളിലും വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ക്ക് തുടക്കമിടാനാണ് നോര്‍ത്തേണ്‍ റെയില്‍വേ ശ്രമം ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ജനുവരിയോടെ എല്ലാ എക്‌സ്പ്രസ് ട്രെയിനുകളില്‍ വൈഫൈ സംവിധാനം ഒരുക്കാനാണ് നോര്‍ത്തേണ്‍ റെയില്‍വേ തയ്യാറെടുക്കുന്നത്. നിലവില്‍ രാജ്യത്ത് 400 റെയില്‍വേ സ്‌റ്റേഷനുകളില്‍ ഗൂഗിള്‍ സൗജന്യമായി ഹൈ സ്പീഡ് വൈഫൈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് ട്രെയിനുകളിലും സമാനമായ സേവനം ല്ഭ്യമാക്കാന്‍ റെയില്‍വേ ഒരുങ്ങുന്നത്. ടോയ്‌ലെറ്റുകള്‍ നവീകരിക്കുന്നതിനുപുറമെ ആധുനിക സീറ്റിങ്ങ് സംവിധാനങ്ങളും സൗകര്യങ്ങളും ഏര്‍പ്പടുത്തും. കോച്ചിന്റെ പ്രവേശന കവാടത്തില്‍ ഒരു വശത്ത് ഇന്ത്യന്‍ പതാകയും മറ്റേ വശത്ത് സ്വച്ച്താ അടയാളവും പതിക്കും.
വരുന്നു യൂബര്‍ എയര്‍ ടാക്‌സി
ടാക്‌സി സേവനത്തിന്റെ ഭാവിയെന്ന് വിശേഷിപ്പിക്കുന്ന യൂബര്‍ എയര്‍ ടാക്‌സി സേവനം ഇന്ത്യയില്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് യൂബറിന്റെ അധികൃതര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. യൂബറിന്റെ വൈമാനികയാത്രാ വിഭാഗം മേധാവി എറിക് അലിസണ്‍, നിര്‍മാണ വിഭാഗം മേധാവി നിഖില്‍ ഗോയല്‍ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എയര്‍ ടാക്സി മഹാനഗരങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിടുന്നു. 2020ഓടെ പരീക്ഷണാടിസ്ഥാനത്തിലും 2023ല്‍.വാണിജ്യാടിസ്ഥാനത്തിലും എയര്‍ ടാക്സി സേവനങ്ങള്‍ തുടങ്ങാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. അമേരിക്കയിലെ ഡാലസ്, ലോസ്ആഞ്ചലിസ് എന്നീ നഗരങ്ങളിലാണ് യൂബറിന്റെ എയര്‍ ടാക്സികള്‍ ആദ്യം അവതരിപ്പിക്കുന്നത്. മുംബൈ, ഡല്‍ഹി, ബെംഗളുരു എന്നീ മെട്രോ നഗരങ്ങളിലായിരിക്കും ഇന്ത്യയില്‍ എയര്‍ ടാക്സി അവതരിപ്പിക്കുക. മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കൂടുതല്‍ കാര്യങ്ങള്‍ തരുമാനിക്കുമെന്നും കമ്പനി അറിയിച്ചു.
അനന്തപുരിയിലെ ക്രിക്കറ്റ് പൂരം; ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു
കേരളത്തിന്റെ പിറന്നാള്‍ ദിനത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യയും വിന്‍ഡീസും തമ്മില്‍ നടക്കുന്ന ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു. 1000, 2000, 3000, 6000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. തിരുവനന്തപുരത്ത് നടന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തിലാണ് നിരക്കുകള്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കും ക്ലബുകള്‍ക്കും 1000 രൂപാ ടിക്കറ്റ് നിരക്കില്‍ 50% ഇളവ് ലഭിക്കും. സ്‌പോര്‍ട്‌സ് ഹബ്ബിന്റെ മുകളിലെ നിരയിലെ ടിക്കറ്റ് നിരക്കാണ് 1000 രൂപ. താഴത്തെ നിരയില്‍ 2000,3000, 6000 എന്നിങ്ങനെയാണ് നിരക്ക്. ഇതില്‍ 6000 രൂപയുടെ ടിക്കറ്റുകള്‍ ഭക്ഷണമുള്‍പ്പെടെയാണ്. ടിക്കറ്റ് വരുമാനത്തില്‍നിന്നുള്ള ലാഭവിഹിതത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു നിശ്ചിത തുക നല്‍കുമെന്ന് കെ.സി.എ വ്യക്തമാക്കി. ഏകദിനത്തോടൊപ്പം ഇന്ത്യ എ ടീമും ഇംഗ്ലണ്ട് ലയണ്‍സ് എന്നറിയപ്പെടുന്ന ഇംഗ്ലണ്ട് എ ടീമും തമ്മിലുള്ള മത്സരത്തിനും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. രാഹുല്‍ ദ്രാവിഡിന് കീഴിലാണ് ഇന്ത്യ എ ടീം തിരുവനന്തപുരത്തെത്തുക. ജനുവരി പതിമൂന്നിന് ഇംഗ്ലണ്ട് എ ടീം ... Read more
ഗഗന്‍യാന്‍ ദൗത്യത്തിന്റെ സ്‌പേസ് സ്യൂട്ട് ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ചു
രാജ്യത്തിന്റെ അഭിമാനമായ ഗഗന്‍യാന്‍ ദൗത്യത്തിന്റെ സ്‌പേസ് സ്യൂട്ട് ബെംഗളൂരുവില്‍ നടന്ന സ്‌പെയ്‌സ് എക്‌സ്‌പോയില്‍ ഐഎസ്ആര്‍ഒ പ്രദര്‍ശിപ്പിച്ചു. ബഹിരാകാശത്തേക്കുള്ള രാജ്യത്തിന്റെ ആദ്യ ദൗത്യമായ ഗഗന്‍യാന്‍ ലക്ഷ്യമിടുന്നത് 2020 ഓടെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനാണ്. രണ്ടുവര്‍ഷത്തെ ഗവേഷണ ഫലത്തിനൊടുവിലാണ് തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ സ്‌പേസ് സ്യൂട്ട് വികസിപ്പിച്ചെടുത്തത്. മൂന്ന് സ്‌പേസ് സ്യൂട്ടില്‍ രണ്ടെണ്ണത്തിന്റെ പണി പൂര്‍ത്തിയായികഴിഞ്ഞു. 60 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ വഹിക്കാനുള്ള ശേഷി സ്‌പേസ് സ്യൂട്ടിനുണ്ട്. 10000 കോടി രൂപ ചെലവിട്ടാണ് ഗഗന്‍യാന്‍ ദൗത്യം പ്രാവര്‍ത്തികമാകുക. ബഹിരാകാശ യാത്രികര്‍ താമസിക്കുന്ന ക്രൂ മോഡല്‍ ക്യാപ്‌സ്യൂളിന്റേയും പ്രദര്‍ശനം ഇതിനോടൊപ്പം നടത്തിയിരുന്നു.ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് പ്രവേശിക്കുമ്പോള്‍ വലിയ അന്തരീക്ഷ താപം ഉണ്ടാകും. ഇതിനെ അതിജീവിക്കാന്‍ കഴിവുള്ള രീതിയിലാണ് ക്രൂ മോഡല്‍ സജ്ജമാക്കിയത്.
ഈ സ്ത്രീകള്‍ക്ക് കാട് അമ്മയാണ്
കാട് കറുത്ത കാട് മനുഷ്യനാദ്യം പിറന്ന വീട്.. ഈ പാട്ട് പോലെയുള്ള കുറച്ച് മനുഷ്യരുണ്ട്. വേറെങ്ങുമല്ല നമ്മുടെ ഇന്ത്യയില്‍ തന്നെ. പച്ച നിറം നിറഞ്ഞ വെറും ഇടമല്ല ഇവര്‍ക്ക് നിബിഡ വനങ്ങള്‍ അത് അവരുടെ ജീവിതം കൂടിയാണ്. അതേ ബംഗാളിലെ ജാര്‍ഖണ്ഡിലുള്ള സാന്താളി വിഭാഗത്തില്‍പ്പെട്ട വനവാസികള്‍ കാടിനെ വിളിക്കുന്നത് അമ്മയെന്നാണ്. തങ്ങളുടെ ജീവനായ വനം സംരക്ഷിക്കാന്‍ കറിക്കത്തിയും കമ്പുകളുമായി അണിനിരന്ന ആദിവാസി സ്ത്രീകളോട് നിങ്ങളീ മരങ്ങളെ മുലപ്പാല് കൊടുത്തു വളര്‍ത്തിയതാണോ എന്നു കൊള്ളക്കാര്‍ ചോദിച്ചപ്പോള്‍ അമ്മയ്ക്ക് എന്തിനാണ് മക്കള്‍ മുലപ്പാല്‍ കൊടുക്കുന്നത് എന്ന ചോദ്യമാണ് ഈ സ്ത്രീകള്‍ ഉയര്‍ത്തിയത്. ലോകത്തിലെ മറ്റു വനമേഖലകള്‍ നേരിടുന്നത് പോലെ വന്യമൃഗവേട്ടയും മരം മുറിക്കലുമെല്ലാം വനത്തിന്റെ നിലനില്‍പ്പിന് കനത്ത ഭീഷണി ഉയര്‍ത്തിയിരുന്ന കാലമുണ്ടായിരുന്നു ബംഗാളിലെ സാന്താളുകളുടെ പ്രധാന ഗ്രാമങ്ങളില്‍ ഒന്നായ ഹക്കിം സിനാമിനും. ഈ അപകടകരമായ ഭീഷണി ഇല്ലാതാക്കിയതും വനം കൊള്ളക്കാരെ തുരുത്തി ഓടിച്ചതും സിനാമിന്‍ സ്ത്രീകളുടെ കൂട്ടായ്മയാണ്. വെറുതെ ഒരുദിവസം കൂട്ടത്തോടെയെത്തി വനം കൊള്ളക്കാരെ ... Read more
ഇനി റോഡപകടങ്ങള്‍ കുറയും; ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യ
റോഡില്‍ അപകടസാധ്യത കണ്ടാല്‍ വാഹനം സ്വയം ബ്രേക്കിടുന്ന സാങ്കേതിക വിദ്യയായ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം ഇന്ത്യയിലേക്കുമെത്തുന്നതായി റിപ്പോര്‍ട്ട്. വേഗംകുറച്ചു വാഹനം സ്വയം നിയന്ത്രിക്കുന്ന നിര്‍മിത ബുദ്ധിയായ (എഐ) ആണ് വരുന്നത്. ഇതു സംബന്ധിച്ചു ഗതാഗത മന്ത്രാലയം മന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ വാഹന നിര്‍മാതാക്കളുമായി ആദ്യവട്ട ചര്‍ച്ച പൂര്‍ത്തിയാക്കിയതായാണ് സൂചന. ഒട്ടോണമസ് എമര്‍ജന്‍സി ബ്രേക്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ആന്റി ലോക് ബ്രേക്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ക്രൂസ് കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെട്ടതാണ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം. റോഡപകടങ്ങളെ തുടര്‍ന്നുള്ള മരണനിരക്കില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് അപകടങ്ങളില്‍ പ്രതിവര്‍ഷം രണ്ടു ലക്ഷത്തോളം പേരാണു മരിക്കുന്നത്. രാജ്യത്തെ 80% അപകടങ്ങള്‍ക്കും മാനുഷിക പിഴവാണു കാരണമെന്നാണു നിഗമനം. കൂട്ടിയിടി ഒഴിവാക്കാനും അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാനും പുതിയ പരിഷ്‌കാരം കൊണ്ടു കഴിയുമെന്നാണു പ്രതീക്ഷ. സ്വയംനിയന്ത്രിത ബ്രേക്കിങ് സംവിധാനം വികസിതരാജ്യങ്ങളില്‍ 2021നകം നിലവില്‍ വന്നേയ്ക്കും. തൊട്ടുപിന്നാലെ 2022 നകം ഇന്ത്യയിലും പരിഷ്‌കാരം നടപ്പാക്കാനാണു ... Read more
അതിശയിപ്പിക്കുന്ന മാറ്റങ്ങളുമായി ഗൂഗിള്‍ മാപ്പ്; അറിയാം പുതിയ ഫീച്ചറുകള്‍
ഗൂഗിള്‍ മാപ്പില്‍ പുതിയ ലേ ഔട്ടും ഓപ്ഷന്‍സും പഴയ മാപ്പില്‍ സ്‌ക്രീനിനു താഴെ വന്നിരുന്ന ഡ്രൈവിങ്, ട്രാന്‍സിറ്റ് ടാബുകള്‍ നീക്കം ചെയ്യാനാണ് ഗൂഗിളിന്റെ പരിപാടി. ഇതിനു പകരം ഒരു കമ്യൂട്ട് ടാബ് വരും. അതില്‍ സ്പര്‍ശിക്കുമ്പോള്‍ മുകളിലുള്ള ടൈറ്റില്‍ ബാറില്‍ രണ്ടു ഓപ്ഷന്‍സ് തെളിയും- To work അല്ലെങ്കില്‍ To home. കൂടാതെ ഉപയോക്താവ് റെക്കോഡു ചെയ്ത റൂട്ടുകളും ഓര്‍മ്മയില്‍ സൂക്ഷിക്കും. ഉപയോക്താവ് പഴയ റൂട്ടിലാണ് യാത്ര ചെയ്യുന്നതെങ്കില്‍, മെമ്മറിയിലുള്ള ഈ റൂട്ട് പ്രയോജനപ്പെടുത്താന്‍ സാധിച്ചേക്കുമെന്നും കരുതുന്നു. ഇതു കൂടാതെ, എങ്ങോട്ടാണോ യാത്രചെയ്യുന്നത് അതിനനുസരിച്ച് റെക്കമെന്‍ഡഡ് റൂട്സും കാണിക്കും. ഉപയോക്താവ് തിരഞ്ഞെടുക്കുന്ന ഓപ്ഷന്‍ അനുസരിച്ച്, മാപ്സിന്റെ താഴെ റൂട്സ് കാര്‍ഡ് പ്രത്യക്ഷപ്പെടും. അതിനു ചേര്‍ന്ന് പകരം റൂട്ടുകളും (alternate) പ്രത്യക്ഷപ്പെടും. ഈ വര്‍ഷമാദ്യം തന്നെ ഗൂഗിള്‍ പറഞ്ഞിരുന്നത് മാപ്സിന് ഒരു പുതിയ എക്സ്പ്ലോറര്‍ ടാബ് കൊണ്ടുവരുമെന്നാണ്. എന്നാല്‍, പുതിയ കമ്യൂട്ട് ടാബ് ചില ഉപയോക്താക്കളെ മനസില്‍ വച്ചാണ് ടെസ്റ്റു ചെയ്യുന്നതത്രെ. ആന്‍ഡ്രോയിഡ് ... Read more
ചെറുതോണി അണക്കെട്ടിന്റെ അവസാന ഷട്ടറും അടച്ചു
ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു. ജലനിരപ്പ് നിയന്ത്രണവിധേയമായതിനെ തുടര്‍ന്നാണ് അവാസനത്തെ ഷട്ടറും അടച്ചത്. 2391 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒമ്പതിനായിരുന്നു ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ തുറന്നത്. പിന്നാലെ അഞ്ച് ഷട്ടറുകളും തുറന്നു. പിന്നീട്, ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തില്‍ നാല് ഷട്ടറുകള്‍ അടച്ചെങ്കിലും മൂന്നാമത്തെ ഷട്ടര്‍ ഇതുവരെ തുറന്നുവെക്കുകയായിരുന്നു.
ടൂറിസ്റ്റുകളെ ഹർത്താലിൽ നിന്നൊഴിവാക്കിയെന്ന് കോൺഗ്രസ്
ഇന്ധന വില വര്‍ധനവിന് എതിരെ തിങ്കളാഴ്ച്ച കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് കേരളത്തിൽ ഹർത്താലാകും. ടൂറിസ്റ്റുകൾ , വിമാനത്താവളം , പാൽ, പത്രം ,ദുരിതാശ്വാസ വാഹനങ്ങൾ എന്നിവയെ ഒഴിവാക്കിയതായി കെ പി സി സി പ്രസിഡന്റ് എം എം ഹസൻ അറിയിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാകും ഹർത്താൽ . ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കാൻ നേരത്തെ സർവകക്ഷി യോഗം ധാരണയായിരുന്നു
കേരളത്തിന്റെ സൗന്ദര്യത്തിന് മാറ്റമില്ല ; കുമരകത്തെത്തിയ വിദേശ ടൂര്‍ ഓപ്പറേറ്റർമാരുടെ സാക്ഷ്യം
സഞ്ചാരികൾക്ക് കേരളത്തോടുള്ള പ്രിയം തകർക്കാൻ പ്രളയത്തിനും കഴിഞ്ഞില്ല. .കേരളം ഇപ്പോഴും മനോഹരമെന്ന സാക്ഷ്യപത്രം നൽകുന്നത് വിദേശ രാജ്യങ്ങളിലെ ടൂർ ഓപ്പറേറ്റർമാരാണ് . ഇവർ ഇന്ന് കുമരകം സന്ദർശിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി നടക്കുന്ന വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് ടൂര്‍ പാക്കേജ് ആസ്വദിക്കാനാണ് 16 പേരടങ്ങുന്ന വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കുമരകത്ത് എത്തിയത് . പ്രളയത്തിന് ശേഷവും കുമരകത്തിന്റെ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാരെ ബോധ്യപെടുത്താനാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത് . കള്ള് ചെത്ത്, വല വീശല്‍, തെങ്ങുകയറ്റം, കയര്‍ പിരിത്തം, ഓലമെടയല്‍, പായ് നെയ്ത്ത് തുടങ്ങിയ വിവിധ തൊഴില്‍ രീതികള്‍ ആസ്വദിക്കുകയും ചെയ്തു. രാവിലെ ഒന്‍പത് മണിക്ക് എത്തിയ ഗ്രൂപ്പിനെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍, ബിജു വര്‍ഗ്ഗീസ് ഡെപ്യൂട്ടി ഡയറക്ടര്‍ , ഭഗത് സിംഗ് വി എസ് ഡെസ്റ്റിനേഷന്‍ കോര്‍ഡിനേറ്റര്‍ , ... Read more
മൂല്യമിടിഞ്ഞ് വീണ്ടും രൂപ; ഡോളറിന് 72 രൂപ പിന്നിട്ടു
വിനിമയ മൂല്യമിടിഞ്ഞ് വീണ്ടും രൂപ ഡോളറിന് 72 രൂപ പിന്നിട്ടു. സര്‍വകാല റെക്കോര്‍ഡോടെയാണ് രൂപയുടെ മൂല്യം ദിനംപ്രതി താഴുന്നത്. ഇത്രയേറെ താഴ്ന്നിട്ടും റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ ഇടപ്പെട്ടിട്ടില്ല. അമേരിക്ക, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാര യുദ്ധത്തിലേക്ക് തിരിയുന്നു എന്ന ആശങ്കയാണ് ആഗോള നിക്ഷേപകരെ സ്വാധീനിച്ചത്. ഇതേ തുടര്‍ന്നാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂട്ടതോടെ പണം പിന്‍വലിച്ച് അമേരിക്കയിലേക്കും ഡോളറിലേക്കും മാറ്റാന്‍ തുടങ്ങിയതോടെയാണ് ഡോളറിന് കരുത്ത് കൂടിയതും മറ്റു കറന്‍സികള്‍ ക്ഷീണത്തിലായത്. പല വികസ്വര രാജ്യങ്ങളിലും കറന്‍സിക്കു ഭീമമായ ഇടിവു സംഭവിച്ചിട്ടുണ്ട്. അര്‍ജന്റീന, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ഇന്തൊനീഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ കറന്‍സികളുടെയും മൂല്യം ഇടിയുകയാണ്. വ്യാപാരയുദ്ധം പടര്‍ന്നാല്‍ വികസ്വര രാജ്യങ്ങളിലെ വിപണിയെ ബാധിക്കുമെന്ന ആശങ്കയാണ് നിക്ഷേപകരെ വന്‍ തോതില്‍ പണം പിന്‍വലിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ദൈവത്തിന്റെ സ്വന്തം നാടിന് മാതൃകയാണ് ഈ ടൂറിസം പോലീസ്
ദൈവത്തിന്റെ സ്വന്തം നാട് കാണാന്‍ എത്തുന്നവരുടെ സുരക്ഷയ്ക്കായി കേരള പോലീസ് രൂപികരിച്ചിട്ടുള്ള സഹായ സെല്ലാണ് ടൂറിസം പോലീസ്. സര്‍ക്കാര്‍ മികച്ച സേവനത്തിനുള്ള പുരസ്‌ക്കാരം ആദരിച്ചിരിക്കുകയാണ് ടൂറിസം പോലീസ് സംഘത്തിനെ. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എസ് ഐ വി ബി റഷീദിനാണ് അവാര്‍ഡ് ലഭിച്ചത്. എന്താണ് ടൂറിസം പോലീസ് കൊച്ചി സിറ്റി പോലീസിന്റെ കീഴിലാണ് ടൂറിസം പോലീസ് പ്രവര്‍ത്തിക്കുന്നത്. സഞ്ചാരികള്‍ക്ക് വേണ്ട സേവനങ്ങള്‍ കൃത്യതയോടെ ചെയ്തു കൊടുക്കലാണ് ഡ്യൂട്ടി. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, കുമ്പളങ്ങി എന്നിങ്ങനെ മൂന്ന് ലോക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ ടൂറിസം സുരക്ഷിതത്വം ഞങ്ങളുടെ ചുമതലയാണ്. സഞ്ചാരികളുമായി ബന്ധപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഏത് ലോക്കല്‍ സ്റ്റേഷന്റെ പരിധിയിലാണെന്നു നോക്കി ടൂറിസം പൊലീസ് ഇടപെടും. കേസ് റജിസ്റ്റര്‍ ചെയ്യും. ടൂറിസം പൊലീസിന് നേരിട്ട് കേസെടുക്കാന്‍ അധികാരം നല്‍കിക്കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ നിലവിലില്ല. സേവനം സൗജന്യം പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലെല്ലാം ടൂറിസം പൊലീസുണ്ട്. സേവനങ്ങള്‍ സഞ്ചാരികള്‍ക്ക് നേരിട്ട് ലഭിക്കും. വഴി അറിയാതെ കഷ്ടപ്പെ ... Read more