Category: News
മഴ മാറി, മാനം തെളിഞ്ഞു; കേരള ടൂറിസം പ്രചാരണത്തിന് ഡല്‍ഹിയില്‍ തുടക്കം. കേരളം സഞ്ചാരികള്‍ക്കായി സര്‍വസജ്ജമെന്നു മന്ത്രി
പ്രളയത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കേരള ടൂറിസത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ കേരള ടൂറിസം സജീവമാക്കി. ഡല്‍ഹിയില്‍ ഇന്ത്യന്‍ ടൂറിസം മാര്‍ട്ടിനെത്തിയ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി ബാലകിരണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തി. ഫോറിന്‍ കറസ്പോണ്ടന്‍സ് ക്ലബ്ബിലായിരുന്നു വാര്‍ത്താ സമ്മേളനം. പ്രളയ ശേഷമുള്ള കേരള ടൂറിസത്തിന്‍റെ തിരിച്ചു വരവ് ‘സൂര്യന്‍ തെളിഞ്ഞു’ (സണ്‍ ഈസ് ഔട്ട്) എന്ന പവര്‍ പോയിന്‍റ് അവതരണത്തിലൂടെ ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് നടത്തി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മറുപടി നല്‍കി. കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം മന്ത്രി കേരളത്തിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും ഹോട്ടലുകളും സഞ്ചാരികള്‍ക്കായി തുറന്നു കഴിഞ്ഞു. ഒരിടത്തും വൈദ്യുതി തടസമില്ല. ചില വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ചില്ലറ ഗതാഗത പ്രശ്നമുണ്ട്. അത് വേഗം പരിഹരിക്കും. ഗവി- വാഗമണ്‍ പാതയില്‍ പ്രശ്നമുണ്ട്.അതും വേഗം തീര്‍ക്കും. നിലവില്‍ കേരളം മുമ്പത്തേത് പോലെ സഞ്ചാരികളെ സ്വീകരിക്കാന്‍ ... Read more
ലോക ടൂറിസം മേഖലയെ കേരളത്തിലേക്ക് ക്ഷണിച്ച് കേന്ദ്ര ടൂറിസം മന്ത്രി; ഇന്ത്യ ടൂറിസം മാര്‍ട്ടിന് ഡല്‍ഹിയില്‍ തുടക്കം
ഡല്‍ഹിയില്‍ കേന്ദ്ര ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന ആദ്യ ടൂറിസം മാര്‍ട്ടില്‍ കേരളത്തിനു പിന്തുണയുമായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇന്ത്യയിലെ മനോഹര സ്ഥലമാണ് കേരളം. അവിടെ അടുത്തിടെ പ്രളയമുണ്ടായി. അതിശയിപ്പിക്കുന്ന വേഗത്തില്‍ കേരളം പ്രളയത്തില്‍ നിന്ന് കരകയറുകയാണ്. കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഹോട്ടലുകളും പൂര്‍ണമായും തുറന്നു കഴിഞ്ഞു. ഈ മനോഹര സ്ഥലം കാണാന്‍ നിങ്ങളെ ക്ഷണിക്കുകയാണെന്ന് ഇന്ത്യ ടൂറിസം മാര്‍ട്ട് ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പറഞ്ഞു. പമ്പ നവീകരണത്തിന് കേരളം വിശദ പദ്ധതി സമര്‍പ്പിച്ചാല്‍ കേന്ദ്രം അനുകൂല തീരുമാനമെടുക്കുമെന്ന് ചടങ്ങിനു ശേഷം മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാ വര്‍ഷവും ഇതേ സമയം ഇതേ തീയതികളില്‍ കേന്ദ്ര ടൂറിസം മന്ത്രാലയം ഇന്ത്യ ടൂറിസം മാര്‍ട്ടും പര്യടന്‍ പര്‍വും സംഘടിപ്പിക്കും. ടൂറിസം മേഖലയിലെ സംഘടനയായ ഫെയിത്ത് ആയിരിക്കും എന്നും മേളയുടെ പങ്കാളി. എല്ലായിടവും ട്രാവല്‍ മാര്‍ട്ട് നടക്കുന്ന ഈ സമയം തെരഞ്ഞെടുത്തത് ശരിയോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ മന്ത്രിയോട് ചോദിച്ചു. ... Read more
സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ തന്നെ
സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കിയതിന് പിന്നാലെ ഡിസംബറില്‍ ആലപ്പുഴയില്‍ കലോത്സവം സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ്. പ്രളയത്തിന് പിന്നാലെ കലോത്സവം നടത്തേണ്ടയെന്ന തീരുമാനമുണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നതോടെയാണ് സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കിയത്. മാന്വല്‍ പരിഷ്‌കരണ സമിതിയാണ് തീരുമാനമെടുത്തത്. മേളകളുടെ തിയതിയെക്കുറിച്ച് നാളെ ചേരുന്ന ഗുണ നിലവാര പരിശോധന കമ്മറ്റി അന്തിമ തീരുമാനമെടുക്കും . ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കുന്ന സ്‌കൂള്‍ കലോത്സവത്തില്‍ ഉദ്ഘാടന സമാപന ചടങ്ങുകള്‍ ഉണ്ടാകില്ല. ചെലവ് കുറക്കാന്‍ ശ്രമിക്കും. എല്‍പി-യുപി കലോത്സവങ്ങള്‍ സ്‌കൂള്‍ തലത്തില്‍ അവസാനിക്കും. ഭക്ഷണത്തിന്റെ ചുമതല കുടുംബശ്രീക്ക് നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അതേസമയം കായിക മേള അടുത്തമാസം തിരുവനന്തപുരത്തും സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഒക്ടോബറില്‍ കൊല്ലത്തും ശാസ്ത്രമേള നവംബറില്‍ കൊല്ലത്തും നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ചിറക് വിരിച്ച് ജടായു; പ്രവര്‍ത്തനം പൂര്‍ണതോതില്‍
കൊല്ലം ചടയമംഗലം ജടായു എര്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനം പൂര്‍ണതോതിലായി. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജടായുപ്പാറ സന്ദര്‍ശിച്ച് പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തി. പ്രളയത്തില്‍ തകര്‍ന്ന കേരള ടൂറിസത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി ജടായുപ്പാറ പദ്ധതി മാറുമെന്ന് മന്ത്രി പറഞ്ഞു. പ്രതിദിനം ആയിരത്തില്‍പ്പരം സഞ്ചാരികളെത്തുന്ന ടൂറിസം പദ്ധതി തൂടുതല്‍ ആകര്‍ഷകമാക്കും. ഔപചാരികമായി ഉദ്ഘാടനം പ്രഖ്യാപിച്ച് സമയത്തായിരുന്നു കേരളത്തിനെ പ്രളയം ബാധിച്ചത്. അതുകൊണ്ട് തന്നെ ഉദ്ഘാടനം കൂടാതെയാണ് എര്‍ത്ത് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തില്‍ ഇന്ന് വരെ നാം കണ്ടിട്ടില്ലാത്ത മികച്ച രീതിയിലുള്ള വിനോദസഞ്ചാര അനുഭവമാണ് ജടായു സമ്മാനിക്കുന്നത്. ഇറക്കുമതി ചെയ്ത കേബിള്‍ കാര്‍, പാറയുടെ മുകളിലുള്ള പക്ഷിരാജന്റെ ഭീമാകാരമായ പക്ഷിശില്‍പവും വിസ്മയിപ്പിക്കുന്ന അനുഭവമാണ് നല്‍കുക. ഉന്നത അധികൃതരില്‍ നിന്ന് അനുമതി ലഭിക്കുന്നതോടെ ഹെലിക്കോപ്റ്ററില്‍ ജടായു ശില്‍പവും ചടയമംഗലത്തിന്റെ ഗ്രാമസൗന്ദര്യവും സഹ്യപര്‍വതമടങ്ങുന്ന ആകാശക്കാഴ്ച കാണാനാകും. ഇതിനായിട്ടുള്ള ഹെലിപ്പാഡ് ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തെന്മല ഇക്കോടൂറിസം കേന്ദ്രവും ശബരിമല തീര്‍ഥാടനവുമായി ബന്ധിപ്പിക്കുന്ന ഹെലികോപ്റ്റര്‍ സൗകര്യവും ജടായും എര്‍ത്ത് ... Read more
ഉംറ തീര്‍ഥാടകര്‍ക്ക് ഇനി സൗദിയിലെവിടേയും സന്ദര്‍ശനം നടത്താം
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇനി സൗദിയിലെവിടേയും സന്ദര്‍ശം നടത്താം. സൗദിയിലേയ്ക്ക് കൂടുതല്‍ തീര്‍ത്ഥാടരെ ആകര്‍ഷിക്കാനാണ് നടപടി. ഈ വരുന്ന ഉംറ സീസണിലാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെവിടേയും സന്ദര്‍ശിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തില്‍ വരുകയെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് വസാന്‍ പറഞ്ഞു. നിലവില്‍ ജിദ്ദ, മക്ക, മദീന തുടങ്ങിയ പട്ടണങ്ങള്‍ മാത്രമാണ് ഉംറ തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയുന്നത്. മാത്രമല്ല ഉംറ വിസ കാലാവധി പതിനഞ്ച് ദിവസത്തില്‍ നിന്നും മുപ്പത് ദിവസം വരെയായി നീട്ടി നല്‍കും. പതിനഞ്ച് ദിവസം ഉംറ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനായി മക്ക, മദീന നഗരങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ബാക്കി പതിനഞ്ച് ദിവസം സൗദിയിലെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമായിരിക്കും അനുവദിക്കുക. ആവശ്യമെങ്കില്‍ ഒരുമാസത്തില്‍ കൂടുതല്‍ വിസ നീട്ടി നല്‍കും. മക്കയും മദീനയും ഒഴികെയുള്ള സൗദിയിലെ ചരിത്രപരമായ സ്ഥലങ്ങളും മറ്റു പട്ടണങ്ങളും സന്ദര്‍ശിക്കുന്നതിനു പ്രത്യേക ടൂര്‍ പാക്കേജ് സൗദിക്കു പുറത്ത് നിന്നും തന്നെ ... Read more
കേരള ടൂറിസത്തിന് ‘പാറ്റ’ സുവർണ പുരസ്കാരം
പ്രളയമേൽപ്പിച്ച പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിനിടെ കേരള ടൂറിസത്തിന് നേട്ടം. ടൂറിസം മേഖലയിലെ പ്രമുഖരായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ (പാറ്റ) വിപണനത്തിലെ നൂതനപ്രചാരണത്തിനുള്ള രണ്ട് സുവര്‍ണ പുരസ്ക്കാരങ്ങളാണ് കേരള ടൂറിസം നേടിയത്. മലേഷ്യയിലെ ലങ്കാവിയില്‍ പാറ്റ ട്രാവല്‍ മാര്‍ട്ടിനോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ കേരള ടൂറിസത്തിനു വേണ്ടി ഇന്ത്യ ടൂറിസം അസിസ്റ്റന്‍റ് ഡയറക്ടര്‍ സുദേഷ്ണ രാംകുമാര്‍ പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി. ഗള്‍ഫ് രാജ്യങ്ങളിലെ അച്ചടി മാധ്യമങ്ങളിലൂടെയുള്ള ‘യല്ല കേരള’ എന്ന പ്രചാരണമാണ് പുരസ്കാരം നേടിയവയിൽ ഒന്ന്. ‘യല്ല കേരള’ എന്ന പരസ്യവാചകത്തോടെ ദൈവത്തിന്‍റെ സ്വന്തം നാടിന് വിനോദ സഞ്ചാര ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ഗള്‍ഫ് മേഖലയില്‍ വന്‍താത്പര്യം ലഭിക്കുന്നതരത്തിലാണ് ഈ പ്രചാരണം തയ്യാറാക്കിയത്. കൊച്ചി മുസിരിസ് ബിനാലെ മൂന്നാം പതിപ്പിനുവേണ്ടി കേരള ടൂറിസം പുറത്തിറക്കിയ നൂതന പോസ്റ്ററിനാണ് മറ്റൊരു പുരസ്ക്കാരം. നേരെയും തലകുത്തനെയും പിടിച്ചാല്‍ ഒരുപോലെ തോന്നിപ്പിക്കുന്ന വര്‍ണശബളമായ വള്ളവും മത്സ്യത്തൊഴിലാളിയുമുള്ള ജീവന്‍തുടിക്കുന്ന പോസ്റ്ററാണ് കേരള ടൂറിസം തയ്യാറാക്കിയത്. കേരള ടൂറിസത്തിനു ലഭിച്ച വമ്പിച്ച ... Read more
കരുത്തോടെ മൂന്നാര്‍; 75 പേരടങ്ങുന്ന സ്കാനിയ ബസ് മൂന്നാറിലെത്തി
പ്രളയാനന്തരം ടൂറിസം മേഖല വന്‍കുതിപ്പോടെ തിരിച്ചെത്തിയിരിക്കുകയാണ്. മഴക്കെടുതിയ്ക്ക് ശേഷം ആദ്യ സ്‌ക്കാനിയ ബസ് മൂന്നാറിലെത്തി. 75 പേരടങ്ങുന്ന സംഘവുമായി ട്രാവല്‍ ഓപ്റേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് കേരളയുടെ ബസ്സാണ് മൂന്നാറില്‍ ഇന്നലെ എത്തിയത്. ആദ്യ സംഘത്തിന്റെ വരവോട് കൂടി മൂന്നാര്‍ മേഖല ശക്തമായി തിരിച്ചെത്തിയിരിക്കു എന്ന സന്ദശമാണ് ഇതിലൂടെ എല്ലാവരിലേക്കും എത്തിക്കുന്നത്. മൂന്നാറിന്റെ ഭംഗി ആസ്വദിക്കാനെത്തിയ സംഘത്തിനെ ഷോകേസ് മൂന്നാര്‍, ഡിടിപിസി, വ്യാപാരി വ്യാവസായി സമിതി, എംഎച്ച്ആര്‍എ, ടീം അഡ്വഞ്ചര്‍ തുടങ്ങിയ സംഘടനകളും സ്വാഗതം ചെയ്തു. അതിജീവിനത്തിന്റെ പാതയിലൂടെ കരകയറുന്ന മൂന്നാര്‍ വിനോദസഞ്ചാര മേഖലയിലെ അറ്റകുറ്റപണികള്‍ നടക്കുന്ന റോഡുകളും പാലങ്ങളും തിരിച്ചറിയുന്നതിന് വേണ്ടി മുന്നറിയിപ്പ് ബോര്‍ഡും, റിബണുകളും മറ്റും അവിടെ എത്തിയ സംഘം സ്ഥാപിച്ചു തുടര്‍ന്ന് പ്രളയത്തിന് ശേഷം ആദ്യമെത്തിയ സംഘത്തിനെ മൂന്നാര്‍ മേഖലയിലെ ടൂറിസ്റ്റ് ടാക്‌സി അസോസിയേഷന്‍ സ്വാഗതം ചെയ്തു. പ്രകൃതിരമണീയമായ മൂന്നാറിലെത്തിയ സംഘത്തിന് ഊഷ്മള വരവേല്‍പ് സംഘടിപ്പിച്ച ഷോക്കോസ് മൂന്നാറിനോടും മറ്റ് സംഘടനകളോടും ട്രാവല്‍ ഓപ്റേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ... Read more
നവകേരള ടൂറിസം; എനിക്ക് പറയാനുള്ളത്- 1
(പ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തെക്കുറിച്ച് സജീവ ചര്‍ച്ച നടക്കുകയാണ്. ടൂറിസം ന്യൂസ് ലൈവും ഈ ചര്‍ച്ചയില്‍ കണ്ണിയാകുന്നു. നവകേരളത്തില്‍ വിനോദ സഞ്ചാര രംഗം എങ്ങനെയായിരിക്കണം. നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാം. editorial@tourismnewslive.com എന്ന വിലാസത്തിലേക്ക് നിങ്ങളുടെ അഭിപ്രായങ്ങള്‍ അയയ്ക്കുക. ആദ്യം അഭിപ്രായം പങ്കുവെയ്ക്കുന്നത് അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) പ്രസിഡന്റ് പികെ അനീഷ് കുമാര്‍) കേരളം പ്രളയക്കെടുതിയില്‍ നിന്ന് കരകയറുകയാണ്. തകര്‍ത്തു പെയ്ത പേമാരിയും കുത്തിയൊലിച്ചെത്തിയ വെള്ളവും സംസ്ഥാനത്തിന് വലിയ നാശനഷ്ടം വരുത്തിയിട്ട് ആഴ്ചകള്‍ പിന്നിടുന്നതെയുള്ളൂ. നവകേരള നിര്‍മാണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹത്തിന്‍റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചു. നവകേരളത്തില്‍ ടൂറിസം മേഖല എങ്ങനെയായിരിക്കണം എന്ന എന്‍റെ നിര്‍ദേശങ്ങള്‍ പങ്കുവെയ്ക്കുകയാണിവിടെ. അടിസ്ഥാന സൗകര്യത്തില്‍ അരുതേ വിട്ടുവീഴ്ച്ച ഏഷ്യയില്‍ അതിവേഗം വളരുന്ന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് കേരളം. എന്നാല്‍ സമാനമായ വിനോദസഞ്ചാരകേന്ദ്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടുത്തെ അടിസ്ഥാന സൗകര്യ വികസനം രാജ്യാന്തര നിലവാരത്തിനനുസരിച്ചല്ല. പ്രളയ ബാധിത സ്ഥലങ്ങള്‍ പുനര്‍നിര്‍മിക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളുടെ ... Read more
ടൂറിസം മേഖലയ്ക്ക് ഉണര്‍വേകി ഓസ്ട്രേലിയയില്‍ നിന്ന് അവരെത്തി
പ്രളയത്തിനുശേഷം കേരളത്തിലേക്ക് വിദേശ വിനോദസഞ്ചാരികളുടെ ആദ്യസംഘം എത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സഞ്ചാരികളെ ടൂറിസം വകുപ്പ് അധികൃതർ സ്വീകരിച്ചു. ഓസ്ട്രേലിയയില്‍നിന്നും ചാർട്ടഡ്ഫ്ലൈറ്റില്‍ എത്തിയ അന്‍പതംഗ സഞ്ചാരിസംഘത്തിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കേരളീയ ശൈലിയില്‍തന്നെ സ്വീകരണം. പ്രളയത്തെകുറിച്ചറിഞ്ഞ് യാത്ര ഒഴിവാക്കിയവർപോലും കേരളം പ്രളയത്തെ അതിജീവിച്ചെന്നറിഞ്ഞെത്തിയത് ഈ രംഗത്തുള്ളവർക്ക് വലിയ പ്രതീക്ഷയായി. കേരളം സന്ദർശിച്ച് പിന്തുണയ്ക്കൂ എന്ന പേരില്‍ ക്യാംപെയ്നും ടൂറിസം അധികൃതർ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് പ്രളയത്തെതുടർന്ന് വിനോദ സഞ്ചാര മേഖലയില്‍ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും നീക്കിയെന്നും, സഞ്ചാരികള്‍ക്കായി എല്ലാം ഒരുക്കി കേരളം കാത്തിരിക്കുകയാണെന്നും അധികൃതർ.
കൊച്ചി മെട്രോയ്ക്ക് വികസനത്തിന്റെ പുതിയ ചിറകുമായി മെട്രോ ഹമ്പ് പദ്ധതി
കൊച്ചി മെട്രോ വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക്. തൃപ്പൂണിത്തുറ പേട്ട റീച്ചിന് പുറമെ തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷനെകൂടി ഉള്‍പ്പെടുത്തിയുള്ള മെട്രോ ഹമ്പാണ് പുതിയ പദ്ധതി. കേന്ദ്ര ധനസഹായത്തോടെ ഡിസംബറില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കെഎംആര്‍എല്‍ ധാരണയുണ്ടാക്കി. തൃപ്പൂണിത്തുറ പേട്ടയില്‍ അവസാനിക്കുന്ന ഒന്നാം ഘട്ട പദ്ധതിയിലാണ് മൂന്ന് കിലോമീറ്ററില്‍ അധിക പാത നിര്‍മ്മിക്കുക. തൃപ്പൂണിത്തുറ പേട്ടയില്‍ നിന്ന് എസ്.എന്‍. ജംഗ്ഷനിലേക്കും, പിന്നീട് റെയില്‍വെ സ്റ്റേഷനിലേക്കും നീണുന്നതാണ് പദ്ധതി ഇതോടെയാണ് ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്നത്. മൂന്ന് കിലോമീറ്റര്‍ നിര്‍മ്മണത്തിന് 1330 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണ ചെലവിന്റെ 15 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വഹിക്കാമെന്നാണ് തത്വത്തില്‍ ധാരണയായത്. ബാക്കിവരുന്ന തുകയ്ക്കായി വിദേശ വായ്പകളുടെ സാധ്യതയാണ് തേടുന്നത്. കൊച്ചി മെട്രോയെ ലഭാകരമാക്കാന്‍ ലക്ഷ്യമിട്ടുള്ള മെട്രോ സിറ്റി നിര്‍മ്മാണവും ഉടന്‍ തുടങ്ങും. ഇതിനായി കാക്കനാട് എന്‍.ജി.ഒ ക്വാട്ടേഴ്‌സിന് സമീപം 17.46 ഏക്കര്‍ ഭൂമി മെട്രോയ്ക്കായി ലഭിച്ചുകഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കലൂര്‍ മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പാതയുടെ പദ്ധതി ... Read more
കേരളയും മാവേലിയും കൊച്ചുവേളിയില്‍നിന്ന്
കേരള, മാവേലി എക്‌സ്പ്രസുകള്‍ സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 15 വരെ പുറപ്പെടുന്നതും യാത്ര അവസാനിപ്പിക്കുന്നതും കൊച്ചുവേളിയില്‍നിന്നായിരിക്കും. തിരുവനന്തപുരം സെന്‍ട്രലില്‍നിന്നു രാവിലെ 11.30-ന് പുറപ്പെടുന്ന കേരള എക്സ്പ്രസും വൈകീട്ട് 6.45-നു പുറപ്പെടുന്ന പ്രതിദിന തീവണ്ടികളായ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസും കൊച്ചുവേളിയില്‍നിന്നായിരിക്കും പുറപ്പെടുക. സാങ്കേതിക കാരണങ്ങളാലാണ് താത്കാലിക ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു.
ഇന്ത്യൻ ടൂറിസം മേള തന്റെ ആശയം ; ലക്ഷ്യം ഇന്ത്യയിലേക്ക് സഞ്ചാരികളെ ആകർഷിക്കൽ -മന്ത്രി അൽഫോൺസ് കണ്ണന്താനം
കേന്ദ്ര ടൂറിസം മന്ത്രാലയം ആതിഥ്യമരുളുന്ന ഇന്ത്യ ടൂറിസം മാർട്ട് തന്റെ ആശയമെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം. ഇന്ത്യയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്ര മന്ത്രി ഡൽഹിയിൽ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. ഇന്ത്യ ടൂറിസം മാർട്ട് തിങ്കളാഴ്ച ഡൽഹിയിൽ കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ടൂറിസം വിപണിയെ വിദേശ ടൂറിസം മേഖലയിലുള്ളവരുമായി ബന്ധപ്പെടുത്തുകയും ടൂറിസം മാർട്ടിന്റെ ലക്ഷ്യമാണ്. കഴിഞ്ഞ വർഷം ആഗോള ടൂറിസം വിപണി 7% വളർച്ച നേടിയപ്പോൾ ഇന്ത്യൻ ടൂറിസത്തിന്റെ വളർച്ച 14% ആയിരുന്നു. ഇന്ത്യയിലെത്തിയ വിദേശ സഞ്ചാരികളിൽ നിന്നുള്ള വരുമാനത്തിൽ 19.2% വർധനവുമുണ്ടായി . ഇന്ത്യയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ ഇരട്ടി വർധനവാണ് കേന്ദ്ര ടൂറിസം മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ജിഡിപി യിൽ ഏഴു ശതമാനമാണ് ടൂറിസത്തിന്റെ സംഭാവന. ഇതും ഇരട്ടിയാക്കും. അറുപത് രാജ്യങ്ങളിൽ നിന്നുള്ള ടൂർ ഓപ്പറേറ്റർമാരും ഹോട്ടൽ ഉടമകളും ടൂറിസം മന്ത്രാലയത്തിന്റെ ആദ്യ ടൂറിസം മാർട്ടിൽ പങ്കെടുക്കും. വിദേശ രാജ്യങ്ങളിൽ ... Read more
കേരള ടൂറിസത്തിന് പ്രത്യേക പരിഗണന, യാത്രാനുകൂല്യത്തില്‍ കേരളത്തെ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രിക്കെഴുതി – കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എക്സ്ക്ലൂസീവ്
പ്രളയത്തില്‍ പ്രതിസന്ധിയിലായ കേരള ടൂറിസത്തെ കരകയറ്റാന്‍ സാധ്യമായ സഹായം നല്‍കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഡല്‍ഹിയില്‍ ടൂറിസം ന്യൂസ് ലൈവിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഡല്‍ഹിയില്‍ തുടങ്ങുന്ന ഇന്ത്യയുടെ ആദ്യ ടൂറിസം മാര്‍ട്ടില്‍ കേരളത്തിന് സവിശേഷ പരിഗണന നല്‍കും. പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തിലെ ടൂറിസം മേഖല അതിശയിപ്പിക്കുന്ന വേഗത്തിലാണ് തിരിച്ചുവരുന്നത്. മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കുന്ന സമയമാണ്. പരമാവധി വിദേശ ടൂറിസ്റ്റുകളെ ഈ സമയത്ത് കേരളത്തിലെത്തിക്കാന്‍ കേന്ദ്ര ടൂറിസം മന്ത്രാലയം ശ്രമിക്കും. വിദേശ ടൂറിസ്റ്റുകള്‍ യാത്ര നേരത്തെ ആസൂത്രണം ചെയ്യുന്നവരാണ്. ഇവരില്‍ മിക്കവരും പ്രളയകാലത്ത് യാത്ര റദ്ദാക്കി. ഇത്തരം സഞ്ചാരികളെ തിരിച്ചെത്തിക്കുക എന്നത് വെല്ലുവിളിയാണെങ്കിലും കേന്ദ്ര ടൂറിസം മന്ത്രാലയം പരമാവധി ശ്രമം നടത്തുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. യാത്രാനുകൂല്യത്തില്‍ കേരള വിനോദ യാത്രയും കേന്ദ്ര ജീവനക്കാരുടെ യാത്രാനുകൂല്യത്തില്‍ (എല്‍ ടി സി) കേരള വിനോദ യാത്രയും ഉള്‍പ്പെടുത്തിയേക്കും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ... Read more
നീലക്കുറിഞ്ഞി കാണാന്‍ പ്രത്യേക ടൂര്‍ പാക്കേജ്
നീലക്കുറിഞ്ഞി കാണാന്‍ എറണാകുളം ഡിടിപിസിയും ട്രാവല്‍മേറ്റ് സൊല്യൂഷനും സംയുക്തമായി പ്രത്യേക ഏകദിന മൂന്നാര്‍ ടൂര്‍ പാക്കേജ് ഇന്ന് ആരംഭിക്കും. രാവിലെ 6.45നു വൈറ്റിലയില്‍നിന്ന് ആരംഭിച്ച് വാളറ വെള്ളച്ചാട്ടം , ചീയപ്ര വെള്ളച്ചാട്ടം, ഫോട്ടോ പോയിന്റ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ നീലക്കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കും. പകല്‍ രണ്ടുമുതല്‍ അഞ്ചുവരെ സഞ്ചാരികള്‍ക്ക് നാഷണല്‍ പാര്‍ക്കില്‍ സമയം ചെലവഴിക്കാം. അഞ്ചിനുശേഷം മടക്കയാത്ര. എസി വാഹനത്തില്‍ പുഷ്ബാക്ക് സീറ്റും ഗൈഡിന്റെ സേവനവും എല്ലാ പ്രവേശനടിക്കറ്റുകളും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 975 രൂപയാണ് ഒരാള്‍ക്ക് ചെലവ്. സംഘം ചേര്‍ന്ന് ബുക്ക് ചെയ്യുന്നവര്‍ക്ക് (കുറഞ്ഞത് 12 പേര്‍) പ്രത്യേക സൗജന്യവും അവര്‍ക്ക് ഇഷ്ടാനുസരണമുള്ള സ്ഥലങ്ങളില്‍നിന്ന് കയറാമെന്ന പ്രത്യേകതയുമുണ്ട്. വൈറ്റില, ഇടപ്പള്ളി, കളമശ്ശേരി, മുട്ടം, ആലുവ, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അങ്കമാലി എന്നിവിടങ്ങളില്‍നിന്നും കയറാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 918893998888, 91 889385 8888, 91 4842367334.
എടയ്ക്കല്‍ ഗുഹ തുറന്നു; ഒന്നാം ഗുഹയില്‍ സുരക്ഷാ പരിശോധനയ്ക്ക് ശേഷം പ്രവേശനം
കല്ലുകള്‍ അടര്‍ന്നു വീണതിനെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനം നിര്‍ത്തിവെച്ച എടക്കല്‍ ഗുഹ തുറന്നു. എന്നാല്‍ ഒന്നാം ഗുഹയില്‍ സുരക്ഷാ പരിശോധന നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ പ്രവേശനമുണ്ടാകില്ല. വിദഗ്ധ സംഘം ഉടന്‍ ഗുഹയില്‍ സന്ദര്‍ശനം നടത്തുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ടൂറിസം സെക്രട്ടറി വി. വേണു, ജില്ലാ കലക്ടര്‍ എ.ആര്‍. അജയകുമാര്‍ എന്നിവര്‍ അറിയിച്ചു. ഓരോ ബാച്ചിലും 30 പേര്‍ക്ക് വീതമായിരിക്കും പ്രവേശനമുണ്ടായിരിക്കുക. 1920 പേര്‍ക്ക് പ്രതിദിനം ഗുഹയില്‍ പ്രവേശിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും സൗകര്യമേര്‍പ്പെടുത്തുക. സമുദ്രനിരപ്പില്‍ നിന്ന് നാലായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എടക്കല്‍ ഗുഹ സന്ദര്‍ശിക്കാന്‍ നൂറുകണക്കിന് വിനോദസഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. തിങ്കളാഴ്ചകളിലും ദേശീയ അവധിദിനങ്ങളിലും ഗുഹയിലേക്ക് പ്രവേശനമുണ്ടാകില്ല.