Category: News
ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം; നാവികന്‍ അഭിലാഷ് സുരക്ഷിതന്‍ തിരച്ചിലിന് ഇന്ത്യന്‍ നേവിയും
ലോകം ചുറ്റുന്ന ഗോള്‍ഡന്‍ ഗ്ലോബ് മല്‍സരത്തിനിടെ മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടു. വഞ്ചിയുടെ തൂണുതകര്‍ന്ന് മുതുകിന് സാരമായ പരുക്കേറ്റെന്ന് അഭിലാഷ് അടിയന്തരസന്ദേശമയച്ചു. ആധുനിക സംവിധാനങ്ങളൊന്നുമില്ലാതെ സാധാരണ പായ്‌വഞ്ചിയിലാണ് അഭിലാഷ് സഞ്ചരിക്കുന്നത്. ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പരുക്കേറ്റ അഭിലാഷ് ടോമിയുടെ പുതിയ സന്ദേശമെത്തി.ഗുരുതര പരുക്കുണ്ടെന്നും സാറ്റലൈറ്റ് ഫോണ്‍ സജീവമാണെന്നും സന്ദേശം. കണ്ടെത്താന്‍ വിപുലമായ തിരച്ചിലിന് നാവികസേനയും ഐഎന്‍എസ് സത്പുരയും . എഴുന്നേല്‍ക്കാന്‍ പ്രയാസമുള്ള അവസ്ഥയിലാണെന്നാണ് ഇന്നുരാവിലെ അയച്ച സന്ദേശത്തിലുമുള്ളത്. അഭിലാഷിനെ കണ്ടെത്താന്‍ ഗോള്‍ഡന്‍ ഗ്ലോബ് സംഘാടകരും ഓസ്‌ട്രേലിയന്‍ റെസ്‌ക്യൂ കോര്‍ഡിനേറ്റിംഗ് സെന്ററും വിപുലമായ തിരച്ചില്‍ നടത്തിവരികയാണ്. ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സത്പുര കപ്പലും രാവിലെ തിരച്ചിലിന് പുറപ്പെട്ടു. അഭിലാഷിന്റെ വഞ്ചിയിലുള്ള സാറ്റലൈറ്റ് ഫോണ്‍ സജീവമാക്കിയിട്ടുണ്ട്. ഇതുവഴി വഞ്ചി എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയും. പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു സാരമായി പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. പായ്വഞ്ചിയുടെ ... Read more
വിമാനത്താവളങ്ങള്‍ സ്മാര്‍ട്ടാവുന്നു; മുഖം കാണിച്ചാല്‍ ഇനി വിമാനത്തില്‍ കയറാം
രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്മാര്‍ട്ടാവാന്‍ ഒരുങ്ങുന്നു. വിമാനത്താവളങ്ങളിലെ ചെക്ക് ഇന്‍ കൗണ്ടറുകളില്‍ ഇനി ടിക്കറ്റും ബോര്‍ഡിങ് പാസുമായി കാത്തു നില്‍ക്കേണ്ടതായി വരില്ല. പകരം ഫേയ്‌സ് സ്‌കാനര്‍ കൊണ്ടുവരാനാണ് അധികൃതരുടെ തീരുമാനം. ഇതോടെ മുഖം നോക്കി യാത്രക്കാരെ തിരിച്ചറിയാനാവും. ഇത് ചെക്ക് ഇന്‍ കൗണ്ടറിലെ നീണ്ട കാത്തിരുപ്പ് അവസാനിപ്പിക്കും. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ 2020ഓടെ ഇത് നിലവില്‍വരും. ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ വിമാനത്താവളം ബാംഗളൂരുവായിരിക്കും. അടുത്ത വര്‍ഷം ആദ്യം അവിടെ ഇത് നടപ്പില്‍ വരും. ഹൈദാബാദ്, കൊല്‍ക്കത്ത, വാരാണസി, വിജയവാഡ, പുണെ എന്നിവിടങ്ങളിലും അതിന് ശേഷം ചെന്നൈയിലും പദ്ധതി കൊണ്ടുവരാനാണ് തീരുമാനം. പിന്നീട് രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. വ്യോമയാന മന്ത്രാലത്തിന്റെ ഡിജി യാത്ര പദ്ധതി പ്രകാരമുള്ള ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ യാത്രക്കാര്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം. ഒരിക്കല്‍ മുഖം സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ നല്‍കിയാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. പിന്നീട് യാത്ര ചെയ്യുമ്പോള്‍ ടിക്കറ്റിന്റെ പ്രിന്റ് ... Read more
പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം; ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. പതിനൊന്നു വര്‍ഷം മുമ്പുതന്നെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും നടപ്പാക്കാന്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന് കോടതി വിമര്‍ശിച്ചു. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരും പിന്‍സീറ്റ് യാത്രക്കാരും നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്ന് വ്യക്തമാക്കി 2007ല്‍ തന്നെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. അന്ന് ഉത്തരവ് ഇറക്കുകയും ഇക്കാര്യം അറിയിച്ച് പത്രപ്രസ്താവന നല്‍കുകയും ചെയ്തതല്ലാതെ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ജസ്റ്റിസുമാരായ എസ് മണികുമാര്‍, സുബ്രഹ്മണ്യന്‍ പ്രസാദ് എന്നിവര്‍ വിമര്‍ശിച്ചു. ഉത്തരവ് നടപ്പാക്കാനെടുത്ത നടപടികള്‍ വിശദീകരിച്ച് സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. കെകെ രാജേന്ദ്രന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നടപടി. റോഡ് അപകടങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും പിന്‍സീറ്റ് യാത്രക്കാര്‍ക്കും തലയ്ക്കു ഗുരുതരമായ പരിക്ക് ഏല്‍ക്കുന്നുണ്ട്. വണ്ടി ഓടിക്കുന്നവരോ പിന്‍സീറ്റ് യാത്രക്കാരോ നിയമത്തെക്കുറിച്ച് ബോധവാന്മാരാകണം എന്നില്ല, സുരക്ഷയ്ക്ക് അവര്‍ വേണ്ടത്ര മുന്‍ഗണന കൊടുക്കണം എന്നുമില്ല. എന്നാല്‍ സര്‍ക്കാരിന്റെ കാര്യം അങ്ങനെയല്ല. ... Read more
ഡ്രൈവിങ് ലൈസന്‍സ് ഇനി സ്മാര്‍ട്ട് ഫോണില്‍ സൂക്ഷിക്കാം
വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സ്, ആര്‍സി (വാഹന റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) ബുക്ക് എന്നിവയുടെ ഒറിജിനല്‍ വാഹനത്തില്‍ കരുതണമെന്ന നിയമം ഇനിമുതല്‍ സംസ്ഥാനത്തു ബാധകമല്ല. ഈ രേഖകളുടെ ഡിജിറ്റല്‍ രൂപം മൊബൈലില്‍ കരുതിയാല്‍ മതിയാകുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹറ അറിയിച്ചു. ഒറിജിനല്‍ രേഖകള്‍ക്കു നല്‍കുന്ന മൂല്യം തന്നെ ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നീ സര്‍ക്കാര്‍ അംഗീകൃത മൊബൈല്‍ ആപ്പുകളില്‍ സൂക്ഷിച്ചുവെക്കുന്ന ഡിജിറ്റല്‍ പകര്‍പ്പുകള്‍ക്ക് നല്‍കുമെന്ന് ബഹറ പറഞ്ഞു.ജില്ലാ പൊലീസ് മേധാവിമാര്‍ ട്രാഫിക് പരിശോധനയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാഹന പരിശോധനയില്‍ ഡിജിലോക്കര്‍, എംപരിവാഹന്‍ തുടങ്ങിയ ആപ്പുകളുടെ സഹായത്തോടെ രേഖകള്‍ സമര്‍പ്പിച്ചിട്ടും അംഗീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് പുതിയ നിയമം നടപ്പില്‍വരുത്തിയത്. രാജ്യ വ്യാപകമായി നടപ്പാക്കുന്ന നിയമം ആദ്യം ഏറ്റെടുത്തത് ബിഹാര്‍, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ും ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നിവയിലൂടെ ലഭ്യമാകുന്ന രേഖകള്‍ പരിഗണിക്കാന്‍ കേന്ദ്രം ... Read more
തീവണ്ടിയില്‍ ചായയ്ക്കും കാപ്പിക്കും നിരക്ക് കൂട്ടി റെയില്‍വേ
ചായയ്ക്കും കാപ്പിക്കും റെയില്‍വേ നിരക്ക് കൂട്ടി. ആറു വര്‍ഷത്തോളം ഏഴു രൂപ നിരക്കില്‍ തുടര്‍ന്ന ഡിപ്പ് ചായയ്ക്കും കാപ്പിക്കും റെയില്‍വേ മൂന്ന് രൂപ വീതമാണ് വര്‍ധിപ്പിച്ചത്. പ്ലാറ്റിഫോമിലും സ്റ്റാളിലും വില്‍ക്കുന്നതടക്കും ഇനി ചായയ്ക്ക് 10 രൂപ നല്‍കണം. അതേ സമയം 50 മില്ലി ലിറ്ററിന്റെ സാധാരണ ചായയ്ക്ക് അഞ്ചു രൂപ നിലനിര്‍ത്തി. കാപ്പിയ്ക്ക് ഏഴു രൂപയും. രാജധാനി, തുരന്തോ, ശതാബ്ദി വണ്ടികളില്‍ ഇതില്‍ വ്യത്യാസമുണ്ട്. 50 ഗ്രാം വീതം തൂക്കമുള്ള രണ്ട് ഉള്ളിവടയ്ക്ക് 17 രൂപയും 30 ഗ്രാം വീതമുള്ള രണ്ട് ഉഴുന്ന് വടയ്ക്ക് 40 ഗ്രാം ചട്‌നിക്ക് 17 രൂപയാണ് ഈടാക്കുന്നത്. ഇഡ്ഡലി സെറ്റിന് 12 രൂപ ഈടാക്കുമ്പോള്‍ ഒരു ലിറ്റര്‍ റെയില്‍ നീര്‍ കുടിവെള്ളത്തിന് 15 രൂപ നല്‍കണം.
പൊതുനിരത്തിലെ അനധികൃത ഫ്‌ളക്‌സുകള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു
തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി. മതിയായ അനുമതികളില്ലാതെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാനും കാല്‍നട യാത്രക്കാര്‍ക്കും ഗതാഗതത്തിനും തടസ്സമുണ്ടാകുന്ന വിധത്തില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുമ്പോള്‍ ഉപയോഗശേഷം ശാസ്ത്രീയമായി സംസ്‌കരിക്കുമെന്ന് ഉറപ്പാക്കണം. നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇക്കാര്യങ്ങള്‍ വ്യക്തമാക്കി തദ്ദേശവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഉത്തരവിറക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.
പ്രളയാനന്തരം വിരുന്നുകാരായി അവരെത്തി
പ്രളയത്തെ അതിജീവിച്ച് മുന്നോട്ടുപോകുന്ന കോള്‍പ്പാടങ്ങളിലേക്ക് ദേശാടനപക്ഷികള്‍ വിരുന്നെത്തിത്തുടങ്ങി. അടുത്ത കൃഷിക്കായി പടവുകളില്‍ വെള്ളം വറ്റിക്കുന്നതടക്കമുള്ള കാര്‍ഷിക പ്രവര്‍ത്തികള്‍ക്കിടയിലാണ് കര്‍ഷകരിലും കുളിര്‍കാഴ്ചയൊരുക്കി ദേശാടനപക്ഷികളുടെ വിരുന്നെത്തി തുടങ്ങിയത്. തൃശൂര്‍ കോള്‍മേഖലയില്‍ അയനിക്കാട് തുരുത്തിന് സമീപം ആയിരക്കണണിക്ക് നീര്‍പക്ഷികളാണ് വിരുന്നെത്തിയിരിക്കുന്നത്. വര്‍ണ്ണകൊക്കുകളും ഗോഡ്വിറ്റുകളും കരണ്ടിക്കൊക്കുകളും സൂപ്പര്‍ താരങ്ങളായ പെലിക്കണും രാജഹംസവും കോള്‍പാടങ്ങളില്‍ പറന്ന് നടക്കുകയാണ്. നാട്ടുകാരനായ ജോസഫ് ചിറ്റിലപ്പിള്ളിയാണ് കഴിഞ്ഞദിവസം പക്ഷിക്കൂട്ടത്തിനിടയില്‍നിന്ന് നാല് വലിയ രാജഹംസങ്ങളെ കണ്ടെത്തിയത്. കോള്‍പ്പാടത്തെ പരിസ്ഥിതി കൂട്ടായ്മയായ കോള്‍ ബേഡേഴ്‌സിന്റെ നേതൃത്വത്തില്‍ നടന്ന പക്ഷിനിരീക്ഷണത്തില്‍ നിന്ന് പട്ടവാലന്‍ ഗോഡ്വിറ്റ്, വരയന്‍ മണലൂതി തുടങ്ങി കോളില്‍ വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന പക്ഷികള്‍ പലതിനേയും കണ്ടെത്താനായി. പാടശേഖരത്തിന് നടുവിലുള്ള ഒരു പ്രദേശമാകയാല്‍ വെള്ളക്കെട്ട് പെട്ടെന്ന് ബാധിക്കുകയും ഒറ്റപ്പെടുകയും ചെയ്യുന്ന ഒരു പ്രദേശമാണിത്. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പല പക്ഷികളേയും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷികളുടെ ദേശാടനപാതയിലെ ഒരു പ്രധാന ഇടത്താവളം കൂടിയാണത്. തൃശൂര്‍ കോള്‍മേഖലയില്‍ ഒരുപാട് നീര്‍പക്ഷികള്‍ ചേക്കേറുന്ന കോളിലെ ഒരു പ്രധാന കൊറ്റില്ലമാണ് അയനിക്കാട് ... Read more
കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ യാത്രാവിമാനം പറന്നിറങ്ങി
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വലിയ യാത്രാവിമാനം പറന്നിറങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിങ് 738 വിമാനമാണു തിരുവനന്തപുരത്ത് നിന്നു രാവിലെ ഒന്‍പതിനു പുറപ്പെട്ട വിമാനം പതിന്നൊന്നരയോടെ കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ഇറങ്ങി. എയര്‍പോര്‍ട്ട് അതോറിറ്റി കാലിബ്രേഷന്‍ വിമാനം ഉപയോഗിച്ചു നടത്തിയ പരിശോധനയെത്തുടര്‍ന്നു തയാറാക്കിയ ഇന്‍സ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജ്യര്‍ അനുസരിച്ചാണു വിമാനം ഇറക്കിയത് . വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിക്കുന്നതിനുള്ള അവസാന കടമ്പയാണ് ഇന്നത്തെ വിമാന പറന്നിറങ്ങയതോടെ നടന്നത്. മൂന്നു മണിക്കൂറോളം തുടരുന്ന ഈ പരീക്ഷണ പറക്കലിനിടെ ആറു ലാന്‍ഡിങ്ങുകള്‍ നടത്തി. എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ സഹായത്തോടെയായിരുന്നു പരീക്ഷണ പറക്കലും ലാന്‍ഡിങ്ങുകളും നടന്നത്. ഏതു കാലാവസ്ഥയിലും ഏതു സമയത്തും വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതിയാണ് കണ്ണൂര്‍ വിമാനത്താവളത്തിന് ലഭിക്കേണ്ടത്. വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നതിനു മുന്നോടിയായുള്ള ഡിജിസിഎയുടെ പരിശോധന ഇന്നലെ തുടങ്ങിയിരുന്നു. വിമാനം വിജയകരമായി ഇറക്കി ഫ്‌ലൈറ്റ് വാലിഡേഷന്‍ പൂര്‍ത്തിയാക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡിജിസിഎ) റിപ്പോര്‍ട്ട് നല്‍കിയ ... Read more
നവകേരള ടൂറിസം; എനിക്ക് പറയാനുള്ളത് -2
(പ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തെക്കുറിച്ച് സജീവ ചര്‍ച്ച നടക്കുകയാണ്. ടൂറിസം ന്യൂസ് ലൈവും ഈ ചര്‍ച്ചയില്‍ കണ്ണിയാകുന്നു. നവകേരളത്തില്‍ വിനോദ സഞ്ചാര രംഗം എങ്ങനെയായിരിക്കണം. നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാം. editorial@tourismnewslive.com എന്ന വിലാസത്തിലേക്ക് നിങ്ങളുടെ അഭിപ്രായങ്ങള്‍ അയയ്ക്കുക. ഇന്ന് അഭിപ്രായം പങ്കുവെയ്ക്കുന്നത് ഇ എം നജീബ്. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്റ്റ്റി പ്രസിഡന്റും അയാട്ടോ ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റുമാണ് കെടുതികള്‍ ആവര്‍ത്തിക്കാത്ത നവകേരളമാകണം ലക്ഷ്യം. പ്രളയം വരുത്തിയ ദുഷ്പേര് തിരുത്തണം.ലോകത്തിനു കേരളം ഒരു പുതിയ മാതൃക കാട്ടണം. പോയ കാലത്തിന്‍റെ അനുഭവങ്ങളില്‍ നിന്നാകണം നവകേരള നിര്‍മിതി. തിരുത്തേണ്ടവ തിരുത്തിയും അനുഭവങ്ങളില്‍ നിന്ന് ആര്‍ജിക്കേണ്ടവ സ്വാശീകരിച്ചുമാകണം പുതുകേരള സൃഷ്ടി. ഒരുപിടിക്കാര്യങ്ങള്‍ ഉടനടി ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വീണ്ടെടുക്കാന്‍ മുന്‍ഗണന നല്‍കണം.തകര്‍ന്ന റോഡുകള്‍ അടിയന്തരമായി നന്നാക്കണം. ഹോട്ടലുകള്‍,റിസോര്‍ട്ടുകള്‍,ഹെറിറ്റേജുകള്‍ എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചെങ്കില്‍ അതും നന്നാക്കണം. ഈ പ്രശ്നങ്ങള്‍ വേഗം പരിഹരിക്കുക എന്നത് മാത്രമല്ല, നാം സമ്പൂര്‍ണ ... Read more
പ്രളയാനന്തരം തീവ്ര ശുചീകരണത്തിനൊരുങ്ങി കേരളം
പ്രളയാനന്തര ശുചീകരണത്തിന്റെ തുടര്‍ച്ചയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെ സംസ്ഥാനത്ത് തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ഉളള മാലിന്യങ്ങള്‍ സംസ്‌കരിക്കുകയും വേര്‍തിരിച്ച് പുനചംക്രമണത്തിന് കൈമാറുകയും ചെയ്യും. ഇതോടൊപ്പം നദികള്‍ തോടുകള്‍ മറ്റ് ജലാശയങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശുചീകരിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത്, നഗരകാര്യം ഗ്രാമവികസനം എന്നീ വകുപ്പുകള്‍ ഏകോപിപ്പിച്ച് നടത്തും. ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷന്‍ എന്നിവയുടെ സംയുക്ത നേതൃത്വവും ഏകോപനവും ജില്ലാ-സംസ്ഥാന തലങ്ങളില്‍ ഉണ്ടാകും. ജില്ലാതല പ്രവര്‍ത്തനങ്ങളുടെ ഏകോപനം ജില്ലാ കലക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എന്നിവര്‍ക്കായിരിക്കും. വിദ്യാലയങ്ങളില്‍ ഹരിത കേരള മിഷന്റെ സഹകരണത്തോടെ നടത്തുന്ന ഹരിതോത്സവം പരിപാടിയുടെ ഭാഗമായി മാലിന്യം വേര്‍തിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അവബോധം ഉണ്ടാക്കും. ഇതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണമുണ്ടാകും. എല്ലാ ... Read more
മലിനീകരണം പടിക്ക് പുറത്ത്; ലോകത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിനുമായി ജര്‍മ്മനി
ലോകത്ത് ആദ്യമായി ഹൈഡ്രജന്‍ ഇന്ധനമാക്കുന്ന ട്രെയിന്‍ ജര്‍മനിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഓട്ടം തുടങ്ങി. പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി രൂപകല്‍പന ചെയ്തിരിക്കുന്നതിനാല്‍ വായു മലിനീകരണം തീരെയില്ല എന്നതാണ് ഇതിന്റെ പ്രധാന മെച്ചങ്ങളിലൊന്ന്. വടക്കന്‍ ജര്‍മനിയിലെ കുക്‌സ്ഹാവന്‍, ബ്രെമെര്‍ഹാവന്‍, ബ്രെമെര്‍വോര്‍ഡെ, ബുക്സ്റ്റിഹ്യൂഡ് എന്നിവിടങ്ങളിലൂടെ 100 കി.മീറ്റര്‍ ദൂരത്തിലാണ് ആദ്യഘട്ടത്തില്‍ ട്രെയിന്‍ സര്‍വിസ് നടത്തുന്നത്. നിലവില്‍ രണ്ട് ട്രെയിനുകളാണ് നിര്‍മിച്ചിട്ടുള്ളത്. കൊച്ചി മെട്രോ റെയിലിന്റെ കോച്ചുകള്‍ നിര്‍മിച്ച ഫ്രഞ്ച് കമ്പനി അല്‍സ്‌റ്റോമാണ് ഇതിന്റെയും നിര്‍മാണത്തിനു പിന്നില്‍. ഒരു ടാങ്ക് ഹൈഡ്രജന്‍ ഉപയോഗിച്ച് 1000കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ പ്രാപ്തമാണ് ട്രെയിന്‍. നീരാവിയും ജലവും മാത്രമാണ് ഇവ പുറന്തള്ളുക. വായൂ മലിനീകരണം വെല്ലുവിളിയുയര്‍ത്തുന്ന പല ജര്‍മന്‍ നഗരങ്ങള്‍ക്കും ശുഭപ്രതീക്ഷയേകുന്നതാണ് ഈ തുടക്കം. ഹൈഡ്രജന്‍ ട്രെയിനുകള്‍ക്ക് ഡീസല്‍ ട്രെയിനുകളേക്കാള്‍ വില കൂടുതലാണെങ്കിലും പ്രവര്‍ത്തനചിലവ് താരതമ്യേന കുറവാണ്. ബ്രിട്ടന്‍, നെതര്‍ലാന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്, നോര്‍വേ, ഇറ്റലി, കാനഡ തുടങ്ങിയ രാജ്യങ്ങളും ഹൈഡ്രജന്‍ ട്രെയിന്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. 2022ഓടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ... Read more
അവിവാഹിതര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട 10 സ്ഥലങ്ങൾ
യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. എന്നാല്‍ വ്യക്തമായ ധാരണയില്ലാതെയാവും നമ്മളില്‍ പലരും യാത്ര പോകുക. ചില നേരങ്ങളില്‍ അത് രസകരമാകുമെങ്കിലും സമയ നഷ്ടവും സാമ്പത്തിക നഷ്ടവുമൊക്കെ വരുത്തിവയ്ക്കും. അതിനാല്‍ വ്യക്തമായ പ്ലാനോടെയാവട്ടെ നിങ്ങളുടെ യാത്രകള്‍. അവിവാഹിതരായവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട കുറച്ചു സ്ഥലങ്ങള്‍ പാരീസ് ചരിത്രം ഉറങ്ങുന്ന ഈഫില്‍ ടവറും നഗരത്തിന്റെ മനോഹാരിതയും പാരീസ് എന്ന നഗരം നിങ്ങളെ ആകര്‍ഷിക്കും. പാരീസിനെ കുറിച്ച് ഒന്നും പറയേണ്ടതില്ല. അവിവാഹിതരായവര്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ നഗരം ഗോവ ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമാണെങ്കിലും ഒരുക്കിവച്ചിരിക്കുന്ന കാഴ്ചകള്‍ വലുതാണ്. ഗോവയില്‍ ഒരു അവിവാഹിതന് കിട്ടാതതായി ഒന്നുമില്ല. ഗോവ ബീച്ചിന്റെ ഭംഗിയും ഒന്ന് വെറെതന്നെ പ്രാഗ് യൂറോപ്യന്‍ സംസ്‌കൃതിയുടെ കേന്ദ്രം. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ഈ പുരാതന നഗരത്തിന് കഥകള്‍ ഒരുപാടുണ്ട് പറയാന്‍. നിങ്ങള്‍ക്ക് സ്വാതന്ത്ര്യം ആഘോഷിക്കാനുള്ള എല്ലാ വഴികളും നഗരം ഒരുക്കിത്തരും. കൊ ഫി ഫി തായ്‌ലന്റിലെ ഈ മനോഹര ദ്വീപിലേക്കുള്ള യാത്ര നിങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരിക്കും. ... Read more
യുസാകു മയോസാവ; ചന്ദ്രന് ചുറ്റും പറക്കാന്‍ പോകുന്ന ആദ്യ യാത്രികന്‍
അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് എക്‌സിന്റെ റോക്കറ്റില്‍ ചന്ദ്രന് ചുറ്റും പറക്കാന്‍ പുറപ്പെടുന്ന ആദ്യ യാത്രികന്റെ വിവരങ്ങള്‍ പുറത്ത്. ജാപ്പനീസ് കോടീശ്വരന്‍ യുസാകു മയേസാവയാണ് ചന്ദ്രനെ ചുറ്റിപ്പറക്കാന്‍ പോകുന്നതെന്ന് സ്പേസ് എക്സ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി. ഫോബ്‌സ് മാസികയുടെ കണക്ക് പ്രകാരം ജപ്പാനിലെ പതിനെട്ടാമത്തെ ഏറ്റവും വലിയ കോടീശ്വരനും യുസാകുവാണ്. ഓണ്‍ലൈന്‍ ഫാഷന്‍ വ്യാപാരത്തിലെ ആര്‍ട്ട് കളക്ടറാണ് നാല്‍പ്പത്തിരണ്ടുകാരനായ യുസാകു. യാത്രയുടെ ചിലവും തീയതിയും പുറത്തുവിട്ടിട്ടില്ല. ബിദ് ഫാല്‍ക്കന്‍ റോക്കറ്റിലാണ് യുസാകയുടെ യാത്ര. ബിഗ് ഫാല്‍ക്കന്‍ റോക്കറ്റിന്റെ പരീക്ഷണപ്പറക്കല്‍ അടുത്ത വര്‍ഷം നടത്തുമെന്ന് സ്പേസ് എക്സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഗ്വിന്‍ ഷോട്വെല്‍ പറഞ്ഞു.
കേരളത്തില്‍ 21 മുതല്‍ വീണ്ടും മഴ
കേരളത്തില്‍ വീണ്ടും മഴ ശക്തമാകും. ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടും. കേരളത്തിലും ഇതിന്റെ സ്വാധീനം തുടക്കത്തില്‍ കുറവായിരിക്കും. ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ചെറിയതോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 21 തൊട്ട് കേരളത്തില്‍ മെച്ചപ്പെട്ട മഴലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച ശേഷം ആന്ധ്രപ്രദേശ് തെലുങ്കാന തെക്കന്‍ ഒഡീഷയുടെയും തീരങ്ങളിലേക്ക് കടക്കും. ഇതാണ് സംസ്ഥാനത്തേയും ബാധിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍.
വയനാട് പാല്‍ച്ചുരം തുറന്നു; 15 ടണ്ണില്‍ കൂടുതലുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം
കനത്തമഴയിലും മണ്ണിടിച്ചിലിലും തകര്‍ന്ന പാല്‍ച്ചുരം റോഡ് താത്കാലികമായി ഗതാഗത യോഗ്യമാക്കി. ഇന്നലം മുതല്‍ വാഹനങ്ങള്‍ ഇതു വഴി കടത്തി വിടുന്നുണ്ട്. എന്നാല്‍ 15 ടണ്ണില്‍ കുറവുള്ള ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മാത്രമേ ചുരം വഴി കടന്നു പോകാനാവൂ. റോഡിന്റെ പുനര്‍നിര്‍മ്മാണം ഇപ്പോഴും നടന്ന് വരികയാണ്. ഇത് പൂര്‍ണമായും കഴിഞ്ഞാല്‍ മാത്രമേ 15 ടണഅണില്‍ കൂടുതല്‍ ഭാരമുള്ള വാഹനങ്ങള്‍ കടത്തി വിടുന്നതിനെ കുറിച്ച് തീരുമാനമെടുക്കൂ. അമ്പായത്തോട് മുതല്‍ ബോയ്‌സ് ടൗണ്‍ വരം 6.27 കിലോമീറ്ററാണ് പാല്‍ചുരത്തിന്റെ ദൂരം. ഇതില്‍ വനമേഖലയിലുള്ള മൂന്നര കിലോമീറ്ററിലേറെ ദുരം റോഡ് മണ്ണിടിച്ചിലില്‍ തകര്‍ന്നിരുന്നു. ചില ഭാഗങ്ങള്‍ ഒഴുകി പോകുകയും പാര്‍ശ്വഭിത്തി ഇടിഞ്ഞ് തകരുകയും ചെയ്തു. തുടര്‍ന്നാണ് അധികൃതര്‍ ചുരം റോഡിലൂടെ ഗതാഗതം നിരോധിച്ചത്. റോഡ് പൂര്‍ണ്ണമായും ഒഴുകി പോയ 50 മീറ്ററില്‍ കോണ്‍ക്രീറ്റ് ചെയ്തിരിക്കുകയാണിപ്പോള്‍. ഞായറാഴ്ച ചുരത്തിലൂടെ ബസ് ട്രയല്‍ റണ്‍ നടത്തുകയും ഉദ്യോഗസ്ഥര്‍ റോഡ് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. പാര്‍ശ്വഭിത്തി വലിയ തോതില്‍ തകര്‍ന്ന ... Read more