Category: News
ടൂറിസം രംഗത്തെ അനധികൃത നിര്‍മാണം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുന്നത് പരിഗണനയിലെന്നു മന്ത്രി
ടൂറിസം രംഗത്ത് പരിസ്ഥിതിക്ക് കോട്ടം വരാത്തവിധം മാത്രം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിയ്ക്കാന്‍ നിയമ നിര്‍മാണം പരിഗണനയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊച്ചിയില്‍ കേരള ട്രാവല്‍ മാര്‍ട്ട് വേദിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ടൂറിസത്തിലൂടെ വരുമാനം ഉണ്ടാക്കാനുള്ള സാധ്യത ആരായാന്‍ സര്‍വേ നടത്തും. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിനായിരിക്കും പ്രാദേശികവാസികളില്‍ സര്‍വേ നടത്താനുള്ള ചുമതല. അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘമായിരിക്കും സര്‍വേ നടത്തുന്നത്. ഈ പ്രക്രിയയിലൂടെ കുറേയാളുകളെ ടൂറിസം മേഖലയിലേക്ക് കൊണ്ടു വരാന്‍ സാധിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നവകേരള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ടൂറിസം മേഖലയ്ക്കായി 700 ലധികം കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. . മലബാറിന്‍റെ സമഗ്ര ടൂറിസം വികസനം ലക്ഷ്യമിട്ട് ആദ്യം പ്രഖ്യാപിച്ചതിനു പുറമെ കൂടുതല്‍ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികൂലമായ സാഹചര്യത്തിനിടയിലും കെടിഎം പോലൊരു അന്താരാഷ്ട്ര പ്രാധാന്യമുള്ള സമ്മേളനം നടത്താന്‍ സാധിച്ചതില്‍ ഭാരവാഹികള്‍ക്ക് ... Read more
കേരളീയ ഗ്രാമീണക്കാഴ്ചയൊരുക്കി ഉത്തരവാദ ടൂറിസം മിഷന്‍ സ്റ്റാള്‍
കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടില്‍ വന്‍ശ്രദ്ധ നേടി ഉത്തരവാദ ടൂറിസം മിഷന്‍ പവിലിയന്‍. ടൂറിസം മേഖലയിലെ സുസ്ഥിര വികസനത്തിന് പ്രാദേശിക ജനതയുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതി ടൂറിസം വ്യവസായ ലോകം ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉത്തരവാദിത്ത ടൂറിസം പവിലിയന്‍ ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ അമ്പെയ്ത്ത് വിദഗ്ധന്‍ ഗോവിന്ദന്‍, കുമരകം കവണാറ്റിന്‍ കരയിലെ സതി മുരളി തുടങ്ങിയവരെല്ലാം ഇത് മൂന്നാം തവണയാണ് കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നത്. പ്രാദേശിക ടൂറിസം വികസനത്തില്‍ കെടിഎം നല്‍കിയ പങ്ക് വളരെ വലുതാണെന്ന് വയനാട് അമ്പലവയലില്‍ നിന്നുള്ള അമ്പെയ്ത്ത് പരിശീലകന്‍ ഗോവിന്ദന്‍ പറയുന്നു. ജീവിതം മെച്ചപ്പെടുത്താന്‍ കെടിഎമ്മും ഉത്തരവാദിത്ത ടൂറിസവും ഒരു പോലെ സഹായിച്ചിട്ടുണ്ട്. ആദ്യത്തെ തവണ കെടിഎമ്മില്‍ പങ്കെടുക്കുന്ന സമയത്ത് വയനാട്ടിലെ ഉത്തരവാദിത്ത ടൂറിസം പരിപാടി ശൈശവ ദശയിലായിരുന്നു. എന്നാല്‍ ആറു വര്‍ഷത്തിനിപ്പുറം വിദേശികളും സ്വദേശികളുമായ നൂറുകണക്കിന് സഞ്ചാരികളാണ് തന്നെ തേടിയെത്തിയതെന്ന് അദ്ദേഹം ... Read more
ഊബറിന് ബദല്‍ ക്യൂബര്‍ വരുന്നു
ഓണ്‍ലൈന്‍ ടാക്‌സി ഭീമന്‍മാര്‍ക്ക് ബദലായി ഡ്രൈവര്‍മാരുടെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ടാക്‌സി സേവനമായ ക്യൂബര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഊബര്‍, ഒല എന്നിവയുടെ ഭാഗമായിരുന്ന ഒരു വിഭാഗം ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ചേര്‍ന്നാണ് പുതിയ പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്. വന്‍കിട കമ്പനികളുടെ ക്മ്മീഷന്‍ വ്യവസ്ഥകള്‍ ലാഭകരമല്ലാതെ വന്നതോടെയാണ് ഇരുന്നൂറോളം പേര്‍ ചേര്‍ന്നു സ്വന്തം ടാക്‌സി സേവനം രൂപീകരിച്ചത്. ക്വാളിറ്റി ആന്റ് ബെസ്റ്റ് റൈഡ് എന്നതാണ് ക്യൂബറിന്റെ പൂര്‍ണ രൂപം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മറ്റു ടാക്‌സി സേവനങ്ങള്‍ക്ക് സമാനമായ രീതിയില്‍ തന്നെ ക്യൂബറും പ്രവര്‍ത്തിക്കുക. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ടാക്‌സി വിളിക്കാമെന്നതാണ് പ്രത്യേകത. ക്യൂബര്‍ ലോഗോയുള്ള കാറുകള്‍ വഴിയില്‍ വെച്ച് കണ്ടാലും ആവശ്യക്കാര്‍ക്ക് വിളിക്കാം. ഇറങ്ങുമ്പോള്‍ ഡ്രൈവറുടെ ആപ്പില്‍ തെളിയുന്ന തുക നല്‍കിയാല്‍ മതിയാകും.24 മണിക്കൂറും സേവനം ലഭ്യമാണ്. തിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ ഊബറില്‍ ഉണ്ടാകുന്ന നിരക്ക് വര്‍ധന ക്യൂ ബാറിലുണ്ടാകില്ല.
കേരള ഈസ് ഓപ്പണ്‍; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ കാര്യങ്ങള്‍
പ്രളയം പ്രതിസന്ധിയിലാക്കിയ കേരള ടൂറിസത്തിന് ഉണര്‍വേകുന്നതായിരുന്നു പ്രമുഖ ബ്രാന്‍ഡ് ആയ സാംസൊനൈറ്റ് പുറത്തിറക്കിയ വീഡിയോ. ‘കേരള ഈസ് ഓപ്പണ്‍’ എന്ന ഈ ഹ്രസ്വ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. വെറും ഒരു മിനിറ്റ് 40 സെക്കണ്ട് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഷെയര്‍ ചെയ്തവരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി, മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ വീഡിയോ ഷെയര്‍ ചെയ്തു കഴിഞ്ഞു. ലക്ഷക്കണക്കിന് പേരാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ‘കേരള ഈസ് ഓപ്പണ്‍’ എന്ന വീഡിയോ കണ്ടത്.ടൂറിസം കൊണ്ട് കേരള ജനത എങ്ങനെ ജീവിക്കുന്നു? പ്രളയം ഈ ജനതയെ ബാധിച്ചവിധം, സഞ്ചാരികളുടെ വരവ് വീണ്ടും ഈ ജനതയ്ക്ക് നല്‍കുന്ന ഉന്മേഷം എന്നിവയാണ് ഒന്നര മിനിറ്റിനു താഴെ സമയംകൊണ്ട് വീഡിയോ പറയുന്നത്. ആശയത്തിന് പിന്നില്‍ ഇവര്‍ മുംബൈ ആസ്ഥാനമായ ഓറ്റം എന്ന പരസ്യ ഏജന്‍സിയുടെതായിരുന്നു ഹ്രസ്വ വീഡിയോയുടെ ആശയം. അതേക്കുറിച്ച് ഓറ്റം മുംബൈ വൈസ് ... Read more
വേളിയുടെ ഭംഗി കാണാന്‍ കുഞ്ഞന്‍ ട്രെയിന്‍ വരുന്നു
വേളി കാണാന്‍ എത്തുന്ന കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടുന്ന വിനോദസഞ്ചാരികള്‍ക്ക് ഇനി മിനി ട്രെയിനില്‍ യാത്ര ചെയ്യാം. വേളി ടൂറിസ്റ്റ് വില്ലേജില്‍ മിനിയേച്ചര്‍ റെയില്‍വേ പദ്ധതിക്ക് അനുമതിയായി. ആധുനിക സംവിധാനങ്ങളുള്ള മിനിയേച്ചര്‍ റെയില്‍വേ പദ്ധതി ഒന്‍പത് കോടി രൂപ മുതല്‍മുടക്കി സംസ്ഥാന ടൂറിസം വകുപ്പാണ് നടപ്പാക്കുന്നത്. ഒന്നരവര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകും. രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ മിനി ട്രെയിനില്‍ സഞ്ചരിക്കാനുള്ള അവസരമാണ് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. വേളിയുടെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന മിനിയേച്ചര്‍ റയില്‍വേ ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പദ്ധതിയുടെ രൂപരേഖ തയ്യാറായി കഴിഞ്ഞു. സോളാര്‍ വൈദ്യുതി കൊണ്ട് ചാര്‍ജ് ചെയ്യുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ പരിസ്ഥിതി സൗഹൃദ ടൂറിസത്തിന്റെ ഉദാഹരണമാണെന്നും മന്ത്രി വ്യക്തമാക്കി. മിനിയേച്ചര്‍ റെയില്‍വേ സ്റ്റേഷനടക്കമുള്ള സംവിധാനങ്ങളെല്ലാം സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക. അധിക വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കുകയും ചെയ്യും. ട്രെയിനിന്റെ മുകള്‍ ഭാഗത്തും സോളാര്‍ പാനലുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നതോടെ ... Read more
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം: സുപ്രീം കോടതി
ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി. അയപ്പഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശാരീരിക അവസഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാവിരുദ്ധമെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഭരണഘടനയുടെ 25 വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക് ജൈവിക,മാനസിക ഘടകങ്ങള്‍ തടസ്സമല്ലെന്നും കോടതി വിശദമാക്കി. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ സത്രീകളുടെ അവകാശങ്ങള്‍ക്ക് എതിരെന്ന് കോടതി വ്യക്തമാക്കി. ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നും കോടതി വ്യക്തമാക്കി. സത്രീകള്‍ ചെറുതോ പുരുഷന്മാരേക്കാള്‍ വലുതോ അല്ലെന്ന് കോടതി വിശദമാക്കി. ഭരണഘടനയിലെ തുല്യ അവകാശം എല്ലാവര്‍ക്കും ഒരു പോലെ കിട്ടണമെന്നുംഭരണഘടനക്ക് അനുസൃതമായുള്ള വ്യവസ്ഥകളേ അംഗീകരിക്കാനാവൂവെന്നും കോടതി വിശദമാക്കി. ശാരീരികാവസ്ഥയുടെ പേരില്‍ സ്ത്രീകളോട് വിവേചനം പാടില്ല എന്നതായിരുന്നു ഹര്‍ജി നല്‍കിയ യംങ് ലോയേഴ്‌സ് അസോസിയേഷന്റെ ന വാദം. സ്ത്രീകളോടുള്ള വിവേചനം ഭരണഘടന വിരുദ്ധമാണെന്നും യംങ്‌ലോയേഴ്‌സ് അസോസിയേഷന്‍ വാദിച്ചു. ഹര്‍ജിക്കാരുടെ നിലപാടിനെ അനുകൂലിച്ച സംസ്ഥാന സര്‍ക്കാര്‍ സന്യാസി മഠങ്ങള്‍ പോലെ ശബരിമല ക്ഷേത്രം പ്രത്യേക വിഭാഗത്തില്‍പ്പെട്ട ക്ഷേത്രമല്ലെന്ന് വാദിച്ചു. ആര്‍ത്തവകാലത്ത് ... Read more
ടൂറിസം വേണം,കയ്യേറ്റം അനുവദിക്കില്ല; മുഖ്യമന്ത്രി. കേരള ട്രാവല്‍ മാര്‍ട്ടിന് ഉജ്ജ്വല തുടക്കം
ടൂറിസത്തിന്റെ പേരില്‍ കയ്യേറ്റവും അശാസ്ത്രീയ നിര്‍മാണവും പ്രോത്സാഹിപ്പിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ കേരള ട്രാവല്‍ മാര്‍ട്ട് പത്താം പതിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇക്കഴിഞ്ഞ പ്രളയ കാലം നമ്മെ ഓര്‍മപ്പെടുത്തുന്ന ചില കാര്യങ്ങളില്‍ ഒന്നാണ് പ്രകൃതി സംരക്ഷണം എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്. ടൂറിസം കേന്ദ്രങ്ങള്‍ മിക്കതും പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ്. ഇവിടങ്ങളില്‍ ആ സ്ഥലത്തിന് യോജിച്ച പ്രവര്‍ത്തനങ്ങളേ ആകാവൂ. പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്തരുത്. അങ്ങനെയുള്ള നിര്‍മാണം അനുവദിക്കില്ല. അനുവദിച്ചാല്‍ ടൂറിസ്റ്റുകള്‍ പിന്തിരിയും. പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഈ ആശങ്കയുണ്ട്. ഇത്തരം കാര്യങ്ങളാണ് കഴിഞ്ഞ പ്രളയം ഓര്‍മിപ്പിച്ചത്. പ്രളയക്കെടുതിയ്ക്കു ശേഷം കൂടുതല്‍ കരുത്തോടെ സംസ്ഥാനം വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്ന സന്ദേശമാണ് കെടിഎമ്മിലൂടെ ലോക ടൂറിസം മേഖലക്ക് നല്‍കുന്നതെന്നദ്ദേഹം പറഞ്ഞു. പ്രളയത്തിനു ശേഷവും കേരളത്തിലെ ടൂറിസം ആകര്‍ഷണീയമാണ് എന്ന് ഈ മാര്‍ട്ടിലൂടെ തെളിയിക്കുന്നു. ഇത് ആദ്യമായാണ് കേരളത്തില്‍ ഇത്രയധികം ബയേഴ്സ് ... Read more
ദേശീയ ടൂറിസ പുരസ്കാര നിറവില്‍ കേരളം
കേന്ദ്ര സർക്കാരിന്റെ ഇക്കൊല്ലത്തെ ടൂറിസം പുരസ്കാരങ്ങളിൽ നാലെണ്ണം കേരളത്തിന് . സമഗ്ര ടൂറിസം വികസനം, ഉത്തരവാദ ടൂറിസം, വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട ഹ്രസ്വചിത്രം, മികച്ച വിദേശ ഭാഷാ ടൂറിസം പ്രസിദ്ധീകരണം എന്നിവയ്ക്കാണ് പുരസ്കാരം . ന്യൂ ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിൽ നിന്ന് ടൂറിസം ഡയറക്ടർ പി.ബാലകിരൺ, ന്യൂ ഡൽഹി ഡെപ്യൂട്ടി ഡയറക്ടർ ജി.ശ്രീകുമാർ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി. കേന്ദ്ര ടൂറിസം സെക്രട്ടറി രശ്മി വർമ്മ ചടങ്ങിൽ സംബന്ധിച്ചു.
ലോക വിനോദസഞ്ചാര ദിനത്തില്‍ ആവേശമായി വാക്കത്തോണ്‍
ലോക വിനോദസഞ്ചാര ദിനത്തിന്‍റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസും (കിറ്റ്സ്) സംയുക്തമായി സംഘടിപ്പിച്ച വാക്കത്തോണ്‍ പുതുമകളാല്‍ ജനശ്രദ്ധ നേടി. കവടിയാര്‍ പാര്‍ക്കില്‍ കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്തു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിലെ വിദ്യാര്‍ത്ഥികളാണ് വാക്കത്തോണില്‍ അണിനിരന്നത്. കവടിയാര്‍ പാര്‍ക്കില്‍ തുടങ്ങി കനകക്കുന്ന് കൊട്ടാരത്തില്‍ അവസാനിച്ച വാക്കത്തോണിന്‍റെ ഭാഗമായി കിറ്റ്സ് വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ് മോബും, ‘ടൂറിസവും ഡിജിറ്റല്‍ ട്രാസ്ഫര്‍മേഷനും’ എന്ന പ്രമേയത്തില്‍ തയ്യാറാക്കിയ മൈമും ഒരുക്കിയിരുന്നു. കിറ്റ്സിന്‍റെ വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച കൈത്തറി മേഖലയെ കൈപിടിച്ചുയര്‍ത്താനായി തുടങ്ങിയ ചേക്കുട്ടി പാവകളുടെ നിര്‍മാണവും കിറ്റ്സില്‍ നടന്നു. കേരള ടൂറിസം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ (കെടിഡിസി ) ചെയര്‍മാന്‍ എം. വിജയകുമാര്‍, കെ. മുരളീധരന്‍ എംഎല്‍എ, കിറ്റ്സ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത്, കിറ്റ്സ് പ്രിന്‍സിപ്പല്‍ ഡോ. ബി രാജേന്ദ്രന്‍ , ടൂറിസം ... Read more
സാഹസികതയും ത്രില്ലും മാത്രമല്ല യാത്രകള്‍; അറിയാം പുതിയ ട്രാവല്‍ ട്രെന്‍ഡുകള്‍
ദേശം, വിദേശം, അതിര്‍ത്തികള്‍, അതിരുകള്‍ ഇവയൊന്നും ഒരു യാത്രപ്രിയരെ ബാധിക്കില്ല. ചൈന, അമേരിക്ക, ഫ്രാന്‍സ്, യുകെ ഈ രാജ്യങ്ങളൊക്കെ എപ്പോഴും യാത്രികരുടെ പ്രിയപ്പെട്ട സ്ഥലങ്ങളാണ്. തലമുറകള്‍ മാറുന്നതിനനുസരിച്ച് വിനോദസഞ്ചാര മേഖലയില്‍ മാറ്റം വന്നു കൊണ്ടിരിക്കുകയാണ്. ആരും എത്തിപ്പെടാത്ത കാടുകളില്‍ ട്രെക്കിങ് നടത്തുക, ആഴക്കടലിനടിയില്‍ നീന്തുക എന്നിവയൊക്കെയാണ് പുതിയ തലമുറയിലെ യാത്രികര്‍ക്ക് പ്രിയം. സാഹസികത നിറഞ്ഞ യാത്രകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്റ്. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരാന്‍ നിരവധി ഘടകങ്ങള്‍ കാരണമായിട്ടുണ്ട്. വൈല്‍ഡ്‌ലൈഫ് ടൂറിസം വളരുന്നു സഞ്ചാരികള്‍ക്ക് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം വൈല്‍ഡ്‌ലൈഫ് ടൂറിസത്തോടാണ്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന മൃഗങ്ങളെ അടുത്ത് കാണാന്‍ ആളുകള്‍ സഫാരി ട്രിപ്പുകള്‍ തിരഞ്ഞെടുക്കുന്നു. ആഫ്രിക്കന്‍ ടൂറിസത്തിന്റെ ഒരു പ്രധാന ഭാഗമാണ് വൈല്‍ഡ്‌ലൈഫ് ടൂറിസമെന്ന് സര്‍വ്വേകള്‍ വ്യക്തമാക്കുന്നു. ആഫ്രിക്കയിലെ സാഹസികയാത്രകളിലുണ്ടായ വളര്‍ച്ച 17ശതമാനമാണെന്ന് സര്‍വ്വേകള്‍ വ്യക്തമാക്കുന്നു. 22ശതമാനമാണ് വൈല്‍ഡ്‌ലൈഫ് സഫാരിയിലുണ്ടായ വളര്‍ച്ച. സുരക്ഷിതമല്ലാത്ത സഫാരി യാത്രകള്‍ കാരണം കെനിയ, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞു. എന്നാല്‍ ഇപ്പോള്‍ എല്ലാ ... Read more
ഹൈദരബാദില്‍ നായ്ക്കള്‍ക്ക് മാത്രമുള്ള പാര്‍ക്ക് വരുന്നു
തെക്കേ ഇന്ത്യയിലുള്ള നായ പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത തങ്ങളുടെ അരുമ നായ്ക്കള്‍ക്ക് മാത്രമായി ഒരു പാര്‍ക്ക് ഹൈദരബാദില്‍ ഒരുങ്ങുകയാണ്. ഏകദേശം 1.3 ഏക്കറിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഗ്രേറ്റര്‍ ഹൈദരബാദ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 1.1 കോടി രൂപ ചെലവഴിച്ചാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ പാര്‍ക്കിന്റെ ഉദ്ഘാടന തീയതിയെക്കുറിച്ച് ഇതു വരെ പ്രഖ്യാപനം നടന്നിട്ടില്ല. മുന്‍പ് ഇത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമായിരുന്നു. തുടര്‍ന്ന് 1.1കോടി രൂപ മുടക്കി രാജ്യത്തെ ആദ്യത്തെ നായകള്‍ക്കുള്ള പാര്‍ക്കായി നിര്‍മ്മിക്കുകയായിരുന്നുവെന്ന് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വെസ്റ്റ് സോണ്‍, സോണല്‍ കമ്മിഷണറായ ഹരിചന്ദന ദസരി വ്യക്തമാക്കി. ഇതിന് വേണ്ടി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞ ഒരു വര്‍ഷമായി പണി ആരംഭിച്ചിരുന്നു. ഒന്നര വര്‍ഷം മുന്‍പ് ഒരു ദമ്പതികള്‍ അവരുടെ വളര്‍ത്തു നായയെയും കൊണ്ട് നടക്കാന്‍ കൊണ്ടു പോകാനുള്ള സൗകര്യമില്ലെന്ന് മുനിസിപ്പല്‍ അഡ്മിനിസ്്ട്രേഷന്‍ ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ബ്രാന്‍ഡ് ഹൈദരാബാദ് മിനിസ്റ്റര്‍ കെടി രാമ റാവുവിന് ട്വീറ്റ് ചെയ്തു. ‘നഗരത്തിലെ ... Read more
വാഹന പരിശോധന ഇനി 24 മണിക്കൂറും
വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി കേരള മോട്ടോര്‍ വാഹനവകുപ്പ്. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേഫ് കേരള സ്‌ക്വാഡുകള്‍ രൂപീകരിക്കും.ഇത്തരം 51 സ്‌ക്വാഡുകള്‍ രൂപികരിക്കാനാണ് നീക്കം. ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും മൂന്നുവീതം എ.എം.വി.മാരും അടങ്ങിയ സ്‌ക്വാഡുകളാണ് വാഹനപരിശോധന നടത്തുക. മൂന്ന് ഷിഫ്റ്റായി 24 മണിക്കൂറും ഇവര്‍ റോഡിലുണ്ടാവും. ജില്ലകളിലെ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറാണ് ഇവയുടെ ഏകോപനം നടത്തുക. ഇതിനായി 255 തസ്തികകളില്‍ ഉടന്‍ നിയനം നടത്തും. സ്‌ക്വാഡുകളില്‍ ഡ്യൂട്ടിയില്ലാത്ത 14 എം.വി.ഐ.മാരെ ഓരോ മേഖലാ ഓഫീസിലും ഒരാള്‍ എന്നനിലയ്ക്ക് നിയമിക്കും. സേഫ് കേരളയിലേക്ക് നിയമിക്കുന്ന ആര്‍.ടി.ഒ.യെ ഒരുവര്‍ഷത്തേക്കും എം.വി.ഐ.യെ രണ്ടുവര്‍ഷത്തേക്കും എ.എം.വി.മാരെ മൂന്ന് വര്‍ഷത്തേക്കും മറ്റു വിഭാഗങ്ങളിലേക്ക് മാറ്റില്ല. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇപ്പോള്‍ 34 സ്‌ക്വാഡുകളാണ് നിലവിലുള്ളത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരം
ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരമായ ” ചാമ്പ്യൻ ഓഫ് എർത്ത് ” സിയാലിന് സമ്മാനിച്ചു. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ 73-ാം പൊതു സമ്മേളനത്തിന്റെ അനുബന്ധമായി നടന്ന ചടങ്ങിൽ യു.എൻ.ഇ.പി അസിസ്റ്റന്റ് സെക്രട്ടറി സത്യപാൽ ത്രിപാഠിയിൽ നിന്ന് സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ ” ചാമ്പ്യൻ ഓഫ് എർത്ത്-2018 ‘ പുരസ്‌ക്കാരം ഏറ്റുവാങ്ങി. അന്താരാഷ്ട്ര സൗരോർജ അലയൻസിന് നേതൃത്വം കൊടുക്കുന്നതിന് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഫിലിപ്പീൻസ് പരിസ്ഥിതി പ്രവർത്തക ജുവാൻ കാർലിങ് എന്നിവരും ഈ വർഷത്തെ ചാമ്പ്യൻ ഓഫ് എർത്ത് പുരസ്‌ക്കാരത്തിന് അർഹരായി. മികച്ച ‘സംരംഭക ആശയം ‘ എന്ന വിഭാഗത്തിലാണ് സിയാലിനെ ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളം എന്ന ആശയം വിജയകരമായി പ്രാവർത്തികമാക്കിയതാണ് സിയാലിനെ ഇത്തവണ പുരസ്‌ക്കാരത്തിന് അർഹമാക്കിയത്. ‘ പരിസ്ഥിതി സൗഹാർദ ഊർജ സ്രോതസ്സുകളെ ഉപയോഗിക്കുന്നതിൽ നേതൃത്വപരമായ പങ്കാണ് സിയാൽ വഹിക്കുന്നത്. പരിസ്ഥിതിയെ ബാധിക്കാതെ ആഗോള വികസന ... Read more
ക്യാമറ കണ്ണിലൂടെ കാണാന്‍ ഇഷ്ടമുള്ള ഇടം കേരളം: സന്തോഷ് ശിവന്‍
ദൈവത്തിന്റെ സ്വന്തം നാടിനെ ഇത്രയേറെ മനോഹരമാക്കി ചിത്രീകരിക്കാന്‍ സന്തോഷ് ശിവന്‍ എന്ന ക്യാമറമാനല്ലാതെ മറ്റാര്‍ക്കും കഴിയില്ല. പ്രകൃതി,കേരളം, സിനിമ ഇവ മൂന്നിന്റെയും കൂടിച്ചേരലാണ് ഇദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും. പ്രകൃതിയുടെ മുഴുവന്‍ ഭംഗിയേയും അതേപടി ഒപ്പിയെടുത്ത് അദ്ദേഹം വിസ്മയിപ്പിച്ചുണ്ട് മിക്ക ചിത്രങ്ങളിലൂടെയും. പ്രകൃതിക്കാഴ്ച്ചകളിലേക്ക് ഓരോ തവണയും ആ ക്യാമറ സൂം ചെയ്യുമ്പോഴും അതു വരെ കാണാത്ത വിസ്മയക്കാഴ്ച്ചകളും ക്യാമറ മാജിക്കുകളും അദ്ദേഹം ഓരോ ഫ്രെയിമിലും ഒളിപ്പിച്ച് വെച്ചിട്ടുണ്ടാവും. ആതിരപ്പിള്ളിയെന്ന ജലവിസ്മയത്തിനെ സന്തോഷ് ശിവന്‍ ദില്‍സേയിലൂടെയും, രാവണിലൂടെയും, അനന്തഭദ്രത്തിലൂടെയും ലോകം മുഴുവന്‍ എത്തിച്ചു. ബിഫോര്‍ ദി റെയിനില്‍ കണ്ട് മൂന്നാര്‍ കാഴ്ച്ചകള്‍ ആ ചിത്രം കണ്ടവരുടെ മനസ്സിനെ തന്നെ മാറ്റും. സ്വാതി തിരുന്നാള്‍ കീര്‍ത്തനം പോല്‍ ആസ്വാദകരമായ കുതിരമാളികയെ അദ്ദേഹം വാനപ്രസ്ഥത്തിലൂടെ സന്തോഷ് പുനരവതരിപ്പിച്ചു. കേരള ടൂറിസത്തിനെ ലോക ഭൂപടത്തിലേക്ക് എത്തിക്കാന്‍ സന്തോഷ് ശിവന്റെ ക്യാമറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കേരള ടൂറിസത്തിന് വേണ്ടി സന്തോഷ് ശിവന്‍ ചെയ്ത ആദ്യകാല വീഡിയോകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ... Read more
കേരള ടൂറിസം കാമ്പയിന് സോഷ്യല്‍ മീഡിയയില്‍ ആവേശ പ്രതികരണം; സഞ്ചാരികളെ കേരളത്തിലേക്ക് ക്ഷണിച്ചു പ്രമുഖര്‍
പ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകി സോഷ്യല്‍ മീഡിയയില്‍ കേരളത്തെ സ്നേഹിക്കുന്നവരുടെ കാമ്പയിന്‍. #mykerala,#keralatourism, #worldtourismday എന്നീ ഹാഷ് ടാഗുകളിലാണ് പ്രചരണം. കേരളത്തിന്‍റെ മനോഹര ദൃശ്യം പോസ്റ്റ് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ആണ് വേണ്ടത്. ഒപ്പം മേല്‍പ്പറഞ്ഞ ഹാഷ് ടാഗും ചേര്‍ക്കണം. ടൂറിസം മന്ത്രി കടകംപളി സുരേന്ദ്രന്‍,മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, നടന്‍ പൃഥ്വിരാജ് തുടങ്ങിയവര്‍ കാമ്പയിനില്‍ ഇതിനകം പങ്കാളിയായി. ആഗോള മലയാളികളില്‍ നിന്ന് മികച്ച പ്രതികരണമാണ് കാമ്പയിന് ലഭിക്കുന്നത്. യുഎഇയിലെ മുന്‍നിര എഫ് എം റേഡിയോയായ ഹിറ്റ് എഫ് എം 96.7 ഫേസ്ബുക്ക് പേജില്‍ കേരള ടൂറിസത്തിന്റെ തിരിച്ചുവരവ് വീഡിയോ നല്‍കിയിട്ടുണ്ട്