Category: News
ബാണസുരസാഗറിന്റെ ഭംഗി ഇനി സിപ്പ് ലൈനിലൂടെ ആസ്വദിക്കാം
ബാണാസുരസാഗര്‍ ഡാമിലെ സിപ് ലൈന്‍ ടൂറിസം പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും. മലബാറിലെ ഏറ്റവും നീളംകൂടിയ സാഹസിക സിപ് ലൈനാണിതെന്ന് കേരളാ ഹൈഡല്‍ ടൂറിസം ഡയറക്ടര്‍ കെ.ജെ. ജോസഫ്, ‘മഡി ബൂട്‌സ് വക്കേഷന്‍’ മാനേജിങ് ഡയറക്ടര്‍ പ്രദീപ് മൂര്‍ത്തി എന്നിവര്‍ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 2.30-ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കേരളാ ഇലക്ട്രിസിറ്റി ബോഡിന്റെ കേരളാ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിപ്പുകാരായ ‘മഡി ബൂട്‌സ് വക്കേഷന്‍’ അഡ്വഞ്ചര്‍ ടൂര്‍ കമ്പനിയുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 400 മീറ്റര്‍ നീളമുള്ള സിപ് ലൈന്‍ ലോകോത്തര നിലവാരത്തില്‍ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നിര്‍മിച്ചതെന്നും ഇവര്‍ പറഞ്ഞു. ഡാമിന്റെ പരിസരപ്രദേശത്തെ പ്രകൃതിഭംഗി ആസ്വദിക്കുന്നതോടൊപ്പം സാഹസികതയ്ക്കും വിനോദത്തിനും പുതിയ അനുഭവമായിരിക്കും സിപ് ലൈന്‍. ഉത്തരവാദിത്വ ടൂറിസം നയത്തിന്റെ ഭാഗമായി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും അണിയറയില്‍ പ്രവര്‍ത്തിക്കുന്നതിനുമായി പ്രാദേശിക തൊഴിലാളികളെ കണ്ടെത്തി പരിശീലിപ്പിച്ചാണ് ‘മഡി ബൂട്‌സ് വക്കേഷന്‍’ സിപ് ... Read more
ആലപ്പുഴയ്ക്ക് കരുത്തേകാന്‍ ബോട്ട് റാലിയുമായി ഡി റ്റി പി സി
പ്രളയാനന്തരം കരുത്തോടെ തിരിച്ചുവരവിനൊരുങ്ങി ആലപ്പുഴയുടെ കായല്‍ത്തീരങ്ങള്‍. ‘ബാക്ക് ടു ബാക്ക്‌വാട്ടേഴ്‌സ്’ എന്ന കാമ്പ്യനുമായി ആലപ്പുഴ ഡി ടി പി സി ഒക്ടോബര്‍ അഞ്ചിന് നെഹ്റു ട്രോഫി ഫിനിഷിംഗ് പോയിന്റില്‍ നിന്ന് ബോട്ട് റാലി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ അഞ്ചിന് രാവിലെ എട്ട് മണിക്ക് ആലപ്പുഴ ബീച്ചില്‍ നിന്ന് സ്ത്രീകള്‍ നയിക്കുന്ന ബൈക്ക് റാലി ഫിനിഷിങ് പോയിന്‍ിലേക്ക് എത്തും തുടര്‍ന്ന് ആലപ്പുഴ പ്രളയത്തെ അതിജീവിച്ചതെങ്ങനെ എന്ന് അറിയിക്കുന്ന ഒരു ഫോട്ടോ പ്രദര്‍ശനവും ഡി ടി പി സി സംഘടിപ്പിക്കുന്നുണ്ട്. ശേഷം 10.30ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് കൊണ്ട് ബോട്ട് റാലി ആരംഭിക്കും. 200 ഹൗസ് ബോട്ടുകള്‍, 100 ശിക്കാര വള്ളങ്ങള്‍,ചെറു വള്ളങ്ങളും കൂടിയാണ് റാലി നടത്തുന്നത്. റാലി നടക്കുന്ന മൂന്ന് മണിക്കൂര്‍ കായല്‍ ഭംഗികള്‍ സൗജന്യമായി ആസ്വദിക്കാം. ആലപ്പുഴ സുരക്ഷിതമാണ് എന്ന് സന്ദേശമാണ് ബോട്ട് റാലിയിലൂടെ ഡി ടി പി സി മുന്നോട്ട് വെക്കുന്നത്. പ്രളയാനന്തരം കായല്‍ ഭംഗി ... Read more
കേരളത്തിലെ നിരത്തുകളില്‍ വരുന്നു ഇലക്ട്രിക്ക് ഓട്ടോകള്‍
ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വൈദ്യൂത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. 2022 ഓടേ സംസ്ഥാനത്തെ നിരത്തുകളിലൂടെ പത്തുലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഓടുന്ന അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ തുടക്കമെന്ന നിലയില്‍ വൈദ്യൂത ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ ഇന്‍സെന്റീവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വൈദ്യുത വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ ആവിഷ്‌കരിച്ച വൈദ്യുത വാഹനനയത്തിലാണ് തീരുമാനം. ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് മുപ്പതിനായിരം രൂപയോ വിലയുടെ ശതമാനമോ ഇന്‍സെന്റീവ് നല്‍കാനാണ് തീരുമാനം. വാഹന നികുതിയില്‍ ഇളവ് അനുവദിക്കുന്നതിന് പുറമേ സൗജന്യ പെര്‍മിറ്റും ചാര്‍ജ് ചെയ്യാന്‍ സബ്‌സിഡി നിരക്കില്‍ വൈദ്യൂതിയും നല്‍കും. നയം പ്രാവര്‍ത്തികമാകുന്നതോടെ കോഴിക്കോട്, തിരുവനന്തപുരം,കൊച്ചി നഗരങ്ങളില്‍ വൈദ്യുതി ഓട്ടോകള്‍ക്ക് മാത്രം പെര്‍മിറ്റ് നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാരില്‍ ഉണ്ടായിരിക്കുന്ന ധാരണ.രണ്ടുവര്‍ഷത്തിനകം വൈദ്യുതി ഉപയോഗിച്ച് ഓടുന്ന അന്‍പതിനായിരം ഓട്ടോകള്‍ യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഇലക്ട്രിക് കാറുകള്‍, പരിസ്ഥിതി സൗഹൃദ ടാക്‌സികള്‍ എന്നിവയും നയത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്.ആയിരം ചരക്കുവാഹനങ്ങള്‍, മൂവായിരം ബസുകള്‍, നൂറ് ബോട്ടുകള്‍ ... Read more
നവകേരള നിർമ്മാണത്തിൽ കൈ കോർത്ത് ആസ്റ്റർ
ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ പ്രളയത്തിലൂടെ കടന്ന് പോയ കേരളത്തിനെ പുനര്‍നിര്‍മ്മിക്കാന്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍. നവകേരള നിര്‍മ്മാണത്തിനായി 15 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് പ്രഖ്യാപിച്ച 15 കോടി രൂപയില്‍ നിന്ന് രണ്ടര കോടി രൂപ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡിറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനും പ്രളയത്തില്‍ നശിച്ച പ്രദേശങ്ങളിലെ വീടുകള്‍ നന്നാക്കുന്നതിനുമുള്ള ആംസ്റ്റര്‍ ഹോംസ് പദ്ധതിക്കാണ് ബാക്കി തുക വിനിയോഗിക്കുക. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് ഡോ ആസാദ് മൂപ്പന്‍ പദ്ധതി പ്രഖ്യാപനം നടത്തിയത്. പുനര്‍നിര്‍മ്മാണ പദ്ധതയിലൂടെ പൂര്‍ണമായും വീട് നഷ്ടപ്പെട്ടവരില്‍ സ്വന്തമായി ഭൂമി കൈവശമുള്ളവര്‍ക്ക് വ്യക്തിഗതമായി തന്നെ വീട് നിര്‍മ്മിച്ചു നല്‍കുമെന്നും, സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്ഥലം ലഭ്യമാകുമെങ്കില്‍ വീടുകള്‍ നഷ്ടപ്പെട്ട ഒരു കൂട്ടം പേര്‍ക്ക് ക്ലസ്റ്റര്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കും, വിദഗ്ദ്ധരുടെ വിലയിരുത്തലിലൂടെ ഭാഗികമായി നാശം സംഭവിച്ച ... Read more
ആയിരങ്ങളെത്തി: കേരള ട്രാവൽ മാർട്ടിന് കൊടിയിറങ്ങി ; അടുത്ത കെ ടി എം 2020ൽ
രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട്-2018 സമാപിച്ചു. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്ന അവസാന ദിനം ആയിരക്കണക്കിന് പേരാണ് സ്റ്റാളുകള്‍ സന്ദര്‍ശിക്കാനെത്തിയത്. പ്രളയത്തിനു ശേഷം കെടിഎം പോലൊരു മേള നടത്തുന്നതിന്‍റെ ഔചിത്യം പോലും ചര്‍ച്ച ചെയ്തിരുന്നുവെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് പറഞ്ഞു. കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കെടിഎം നടന്നില്ലായിരുന്നെങ്കില്‍ എങ്ങനെ കേരളത്തിലെ ടൂറിസം മേഖല തിരിച്ചു വരുമായിരുന്നുവെന്ന് അറിയില്ല. അതിനാല്‍ തന്നെ കെടിഎം-2018 കേരള ടൂറിസം ചരിത്രത്തിന്‍റെ ഭാഗമായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ടൂറിസം മേഖലയെ പ്രദര്‍ശിപ്പിക്കുന്നതിനപ്പുറം പ്രളയാനന്തര കേരളത്തിന്‍റെ അതിജീവനം കൂടിയാണ് കേരള ട്രാവല്‍ മാര്‍ട്ടിലൂടെ ലോകമറിഞ്ഞത്. 66 രാജ്യങ്ങളില്‍ നിന്നായെത്തിയ 545 പ്രതിനിധികളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 1090 പ്രതിനിധികളും പൂര്‍ണതൃപ്തരായാണ് കെടിഎം പത്താം ലക്കത്തില്‍ നിന്നും മടങ്ങിയത്. കേരള ട്രാവല്‍ മാര്‍ട്ടില്‍ വിശ്വാസമര്‍പ്പിച്ചതിന് കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ബേബി മാത്യു ബയര്‍മാര്‍ക്ക് നന്ദി അറിയിച്ചു. ... Read more
കേരളത്തിലിനി സമുദ്രവിനോദ സഞ്ചാരം: നെഫര്‍റ്റിറ്റി ടൂറിസ്റ്റുകളെ വരവേല്‍ക്കാന്‍ തയാര്‍
കേരളത്തിന്‍റെ ആദ്യ ആഡംബര കപ്പലായ നെഫര്‍റ്റിറ്റി ഒക്ടോബര്‍ അവസാനം വിനോദ സഞ്ചാരികളെ വരവേല്‍ക്കും. ഈജിപ്ഷ്യന്‍ മാതൃകയില്‍ തയാറാക്കിയ കേരള സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പറേഷന്‍റെ ഈ സമുദ്രയാനം കടലിലിറങ്ങുന്നതോടെ സംസ്ഥാനത്തിന്‍റെ വിനോദ സഞ്ചാര ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കപ്പെടുകയാണ്. കൊച്ചിയില്‍ അവസാനിച്ച കേരള ട്രാവല്‍ മാര്‍ട്ടിലെ പ്രതിനിധികള്‍ക്കായി പ്രദര്‍ശിപ്പിച്ച് അവരുടെ മനം കവര്‍ന്ന ആഡംബര കപ്പല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കേരള സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു. ത്രീഡി തിയേറ്റര്‍, എയര്‍ കണ്ടീഷന്‍ഡ് ഹാള്‍, സണ്‍ ഡെക്ക്, ബാങ്ക്വറ്റ് ഹാള്‍, ബാര്‍-ലൗഞ്ച്, വിനോദ സംവിധാനങ്ങള്‍ എന്നിവയുള്ള കപ്പലിന് 200 യാത്രക്കാരെ ഉള്‍ക്കൊള്ളാനാവും. ഒന്നര വര്‍ഷമെടുത്താണ് കപ്പലിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് കപ്പലിന്‍റെ സവിശേഷതകള്‍ വിവരിച്ചുകൊണ്ട് മുഹമ്മദ് ഹനീഷ് പറഞ്ഞു. ഈജിപ്ഷ്യന്‍ രാജ്ഞി നെഫര്‍റ്റിറ്റിയുടെ പേരു നല്‍കിയിട്ടുള്ള കപ്പല്‍ സഞ്ചാരികളെ ഓര്‍മിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്കാരങ്ങളിലൊന്നായ ഈജിപ്റ്റിനെയാണ്. ഈ സമുദ്രയാനം ... Read more
പുത്തന്‍ ടൂറിസം ഉത്പന്നങ്ങള്‍ ജനസൗഹൃദമാകണം: കെടിഎം സെമിനാര്‍
സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയിലെ പുതിയ ഉത്പന്നങ്ങള്‍ ജനങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതായിരിക്കണമെന്ന് കേരളത്തിലെ ‘ടൂറിസം മേഖലയിലെ പുതിയ ഉത്പന്നങ്ങളും താത്പര്യങ്ങളും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. കെടിഎം പ്രസിഡന്‍റ് ബേബി മാത്യു, മുന്‍ പ്രസിഡന്‍റ് റിയാസ് അഹമ്മദ്, മുസിരിസ് പൈതൃക പദ്ധതി എംഡി പി എം നൗഷാദ്, ജടായു ടൂറിസം പദ്ധതി സിഇഒ അജിത് കുമാര്‍ ബലരാമന്‍, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു, കേരള സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ പ്രതിനിധി ജോസഫ്, തിരുവനന്തപുരം ആയുര്‍വേദ കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. മദന്‍കുമാര്‍ എം കെ, ഹോംസ്റ്റേ സംരംഭക രഞ്ജിനി മേനോന്‍ എന്നിവരാണ് സെമിനാറില്‍ പങ്കെടുത്തത്. സംസ്ഥാനത്തെ ജനങ്ങള്‍ തന്നെയാണ് പൈതൃകം എന്ന് റിയാസ് കോമു പറഞ്ഞു. ഒന്നാം ലക്കം മുതല്‍ ജനങ്ങളുടെ കഥയാണ് ബിനാലെ പറഞ്ഞത്. അതു കൊണ്ടു തന്നെയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ കേരളത്തിലെ പൊതുസമൂഹം ബിനാലെയെ ഏറ്റെടുത്തതെന്ന് റിയാസ് ചൂണ്ടിക്കാട്ടി. ലാറ്റിന്‍ അമേരിക്കയിലും, ആഫ്രിക്കയുടെ കോണിലിരിക്കുന്നവര്‍ക്കും ഇത് ... Read more
ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി മാറാന്‍ അത്യാഡംബര പദ്ധതിയുമായി സൗദി
ലോകെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് അത്യാഡംബര വിനോദ സഞ്ചാര പദ്ധതിയുമായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്. മധ്യപൗരസ്ത്യദേശത്തെ റിവിയേറ എന്ന പേരില്‍ അറിയപ്പെടുന്ന രാജ്യത്തിന്റെ വടക്കുപറഞ്ഞാറന്‍ തീരത്തെ ലോകം ശ്രദ്ധിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് തീരുമാനം. പെട്രോളിയം ഇതര വരുമാന മാര്‍ഗ്ഗത്തിലൂടെ രാജ്യത്തെ സമ്പദ് ഘടന ശക്തമാക്കാനുള്ള സൗദി ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ് ഈ പദ്ധതിയും. വിശദമായ ടൂറിസം പദ്ധതിക്ക് അമാല എന്നാണ് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് പണ്ട് പേരിട്ടിരിക്കുന്നത്. 3,800 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് 2,500 ഹോട്ടല്‍ മുറികളും നിരവധി സ്യൂട്ടുകളും 700 വില്ലകളും ഫ്‌ളാറ്റുകളും 200 മുന്തിയ വ്യാപാര സ്ഥാപനങ്ങളുമുണ്ടായിരിക്കും. ലോകോത്തര ബ്രാന്‍ഡുകളുടെ ഷോറൂമുകളും ആര്‍ട്‌സ് അക്കാദമിയും ഇവിടെ സജ്ജീകരിക്കും. 26,500 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഉള്‍ക്കൊള്ളിച്ച് നിയോം എന്ന പേരില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന പദ്ധതിയുടെ ഭാഗമായാണിതും. നിക്ഷേപം നടത്താന്‍ സന്നദ്ധരാവുന്ന സ്വകാര്യ കമ്പനികള്‍ക്കും ആകര്‍ഷകമായ അവസരങ്ങള്‍ ഒരുക്കും. നിക്കോളാസ് നേപിള്‍സിനെ പദ്ധതിയുടെ സി.ഇ.ഒ ആയി സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. ... Read more
ബാലഭാസ്ക്കറിനെ ചികിത്സിക്കാൻ എയിംസിൽ നിന്നും വിദഗ്ധ ഡോക്ടർ
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്ക്കറിനേയും ഭാര്യയേയും ചികിത്സിക്കാൻ കേന്ദ്ര സർക്കാർ വിദഗ്ധ ഡോക്ടറെ അയയ്ക്കും. ശശി തരൂരിന്റെ അഭ്യർത്ഥന പ്രകാരമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധ ഡോക്ടറെ അയയ്ക്കുന്നത്. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വിദഗ്ധ ഡോക്ടറെ അയയ്ക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡ അറിയിച്ചതായി ശശി തരൂർ ട്വീറ്റ് ചെയ്തു. നേരത്തെ സംസ്ഥാന സർക്കാർ ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രി അറിഞ്ഞില്ലന്ന് ട്വീറ്റിലുണ്ട്. അടുത്തിടെ പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്ക്കറിനും ഭാര്യക്കും പരിക്കേറ്റത്. അപകടത്തിൽ രണ്ടു വയസുകാരിയായ ഏക മകൾ മരിച്ചിരുന്നു. ബാലഭാസ്ക്കറിനെ ചികിത്സിക്കാൻ എയിംസിൽ നിന്നും വിദഗ്ധ ഡോക്ടർ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്ക്കറിനേയും ഭാര്യയേയും ചികിത്സിക്കാൻ കേന്ദ്ര സർക്കാർ വിദഗ്ധ ഡോക്ടറെ അയയ്ക്കും. ശശി തരൂരിന്റെ അഭ്യർത്ഥന പ്രകാരമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധ ഡോക്ടറെ അയയ്ക്കുന്നത്. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ... Read more
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 11 അന്താരാഷ്ട്ര സര്‍വീസുകള്‍
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ 11 അന്താരാഷ്ട്ര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും സമ്മതം അറിയിച്ചിട്ടുണ്ടെന്ന് വിമാനത്താവള കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷ കാലയളവിനുള്ളില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര വിമാന കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വെയ്‌സ്, ഗള്‍ഫ് എയര്‍, സൗദിയ, സില്‍ക്ക് എയര്‍, എയര്‍ ഏഷ്യ, മലിന്‍ഡോ എയര്‍ എന്നിവയും ഇന്ത്യന്‍ കമ്പനികളായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നിവയുമാണ് കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ സമ്മതം അറിയിച്ചത്. റണ്‍വേയും എയര്‍സൈഡ് വര്‍ക്കുകളും ഉള്‍പ്പെട്ട 694 കോടി രൂപയുടെ ഇപിസി കോണ്‍ട്രാക്ട് ജോലികളും 498 കോടി രൂപയുടെ ടെര്‍മിനല്‍ ബില്‍ഡിങ്ങും ... Read more
കെടിഎം: വിദേശ ബയര്‍മാരില്‍ ഭൂരിഭാഗവും അമേരിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്ന്
കൊച്ചി: വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും വ്യാപാര ഇടപാടുകള്‍ക്കും വേദിയായ കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ പത്താം പതിപ്പില്‍ പങ്കെടുക്കുന്ന വിദേശ ബയര്‍മാരില്‍ ഭൂരിഭാഗവും അമേരിക്കയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നുമുള്ളവര്‍. വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സാമുദ്രിക, സാഗര കണ്‍വെന്‍ഷന്‍ സെന്‍ററുകളില്‍ നടക്കുന്ന സംരംഭത്തില്‍ സെല്ലര്‍മാരുമായി വ്യാപാര ഇടപാടുകള്‍ക്കായും ആശയവിനിമയത്തിനായും അമേരിക്കയില്‍ നിന്നും 42 പ്രതിനിധികളും ഇംഗ്ലണ്ടില്‍ നിന്നും 40 പ്രതിനിധികളുമാണ് എത്തിയിരിക്കുന്നത്. കേരള ട്രാവല്‍ മാര്‍ട്ട് പത്തു പതിപ്പുകള്‍ പിന്നിടുമ്പോള്‍ ഇതാദ്യമായാണ് 66 രാജ്യങ്ങളില്‍ നിന്നായി 545 വിദേശ ബയര്‍മാര്‍ പങ്കെടുക്കുന്നത്. അറബിരാഷ്ട്രങ്ങളില്‍ നിന്ന് 37, ജര്‍മ്മനി 36, ഓസ്ട്രേലിയ 32, റഷ്യ 31, മലേഷ്യ 26, പോളണ്ട് 24, ദക്ഷിണാഫ്രിക്ക 17, ഫിലിപ്പൈന്‍സ് 14, ഇറ്റലി 13, ചൈന 12, സ്വീഡന്‍ 10 എന്നിങ്ങനെയാണ് പ്രതിനിധികളുടെ എണ്ണം. വ്യത്യസ്ത വിനോദസഞ്ചാര വിഭവങ്ങളും സെഷനുകളും കണ്ടെത്താനാകുന്ന അത്യപൂര്‍വ്വ വേദിയാണ് കെടിഎം എന്ന് അമേരിക്കയില്‍ നിന്നെത്തിയ മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥ മാരിയോണ്‍ ലൈബ്ഹാര്‍ഡ് പറഞ്ഞു. ടൂറിസം വിപണിയുടെ ഉന്നത ... Read more
നിശാ ക്ലബ് അടക്കം രാത്രി ആസ്വാദനം ഇല്ലെങ്കില്‍ കേരള ടൂറിസം മരിക്കും; ചെറിയാന്‍ ഫിലിപ്പ്
വിനോദ സഞ്ചാരികളെ രാത്രി ജീവിതം ആസ്വദിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കേരളത്തിലെ ടൂറിസം വൈകാതെ മരിക്കുമെന്ന് നവകേരളം പദ്ധതി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്. കൊച്ചിയില്‍ കേരള ട്രാവല്‍ മാര്‍ട്ടില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. കേരളത്തിലേക്ക് ഇപ്പോള്‍ വരുന്ന സഞ്ചാരികള്‍ അധികവും ആയുര്‍വേദ,മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായി എത്തുന്ന വൃദ്ധരാണ്. കേരളത്തില്‍ രാത്രികാല വിനോദോപാധികള്‍ ഇല്ല എന്നതാണ് യുവാക്കള്‍ കേരളത്തിലേക്ക് വരാന്‍ മടിക്കുന്നതിനു പിന്നില്‍. അധ്വാനം കഴിഞ്ഞാല്‍ വിനോദമെന്നതാണ് യുവതലമുറയുടെ തത്വം. അതിന് ആവശ്യമായ സൗകര്യങ്ങള്‍ കേരളത്തിലില്ല. കോവളത്ത് വൈകിട്ട് ആറു മണിയായാല്‍ സഞ്ചാരികളെ ലൈഫ് ഗാര്‍ഡുകള്‍ ആട്ടിയോടിക്കും. സജീവമായ രാത്രികാല വിനോദോപാധികള്‍ സാംസ്കാരിക ജീര്‍ണതയല്ല. ഉല്ലാസനൗകകള്‍, രാത്രി കാല ക്ലബുകള്‍, ആടാനും പാടാനുമുള്ള സൗകര്യങ്ങള്‍ എന്നിവ ഇവിടെ വരണം. പകല്‍ പ്രകൃതി ഭംഗി ആസ്വദിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് രാത്രിയായാല്‍ മുറിയില്‍ തന്നെ തപസ്സിരിക്കേണ്ട അവസ്ഥയാണുള്ളത്. കേരളം മാറിയില്ലെങ്കില്‍ രാത്രികാല ടൂറിസം ശ്രീലങ്കയിലും ചെന്നൈയിലും വരും. ഇവിടെയ്ക്ക് വരേണ്ട സഞ്ചാരികള്‍ അവിടെയ്ക്ക് പോകും. ... Read more
കേരളത്തിന് സഹായങ്ങള്‍ നല്‍കി എമ്മ പ്ലെയ്‌സനും സംഘവും മടങ്ങി
ഇന്ത്യയുടെ ആത്മാവിനെ തേടി ഇംഗ്ലണ്ടില്‍ നിന്നെത്തിയ എമ്മ പ്ലെയ്‌സനും സംഘവും സംസ്ഥാനത്തിന് കൈത്താങ്ങായി മാറി. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ഭംഗി ആസ്വദിക്കാനെത്തിയ സംഘം കാണുന്നത് പ്രളയം കവര്‍ന്ന നാടിന്റെ തിരിച്ചുവരവിനെയാണ്. പിന്നെ മറിച്ചൊന്നും ചിന്തിച്ചില്ല. തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ മലയാളികള്‍ക്ക് നല്‍കണം. അതിനായി ഓട്ടോയില്‍ കയറുന്ന ഭഷ്യസാധനങ്ങള്‍ വാങ്ങി വിവിധ ഇടങ്ങില്‍ സൗജന്യമായി വിതരണം ആരംഭിച്ചു. ഇംഗ്ലണ്ടില്‍ നിന്നെത്തിയ എമ്മ പ്ലെയ്‌സന്‍, മാതറിക് ജോണ്‍ എന്നിവരടങ്ങുന്ന നാല് സുഹൃത്തുക്കളാണ് ഇന്ത്യയിലെത്തിയത് ഓട്ടോ വാടകയ്ക്ക് എടുത്താണ് ഇവര്‍ പ്രധാനമായും നാട് ചുറ്റി കാണുന്നത്. അതീജീവനത്തിന്റെ പാതയില്‍ മുന്നേറുന്ന കേരളത്തിനെ ഇവര്‍ തങ്ങളാല്‍ ആവും വിധം സഹായിച്ചു. സ്‌കൂളുകള്‍, വിവിധ ക്യാമ്പുകളിലെത്തിയ സംഘം കുട്ടികള്‍ക്കുള്ള പഠനോപകരങ്ങളും എത്തിച്ച് നല്‍കി. സ്വച്ഛതാ ഹി സേവയുടെ ഭാഗമായി നെടുംങ്കണ്ടം കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കാളികളായി. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം പാടിയും ആടിയും ആശവിനിമയങ്ങള്‍ നടത്തിയാണ് ആറംഗ സംഘം മടങ്ങിയത്.
സംരക്ഷണഭിത്തിയ്ക്ക് തകര്‍ച്ച; മൂന്നാറിലേക്കുള്ള റോഡില്‍ ഗതാഗത നിയന്ത്രണം
മൂന്നാറിലേക്കുള്ള പ്രധാന റോഡുമാര്‍ഗമായ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ വാളയാറിന് സമീപം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നുവീണു. സംരക്ഷണ ഭിത്തി തകര്‍ന്ന സാഹചര്യത്തില്‍ ദേശീയപാതയില്‍ നേര്യമംഗലത്തിനും അടിമാലിക്കും ഇടയില്‍ ഇനി ഒരുത്തരവ് ഉണ്ടാകുന്നത് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി ഇടുക്കി കലക്ടര്‍ കെ ജീവന്‍ബാബു അറിയിച്ചു. മൂന്നാറിലേക്ക് പോകുന്ന വാഹനങ്ങളെ ലോവര്‍പെരിയാര്‍-പനംകുട്ടി-കല്ലാര്‍ക്കുട്ടി വഴി പോകണം. മൂന്നാര്‍ മേഖലയില്‍ നിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അടിമാലിയിലെത്തി, കല്ലാര്‍ക്കുട്ടി- ലോവര്‍പെരിയാര്‍ വഴി നേര്യമംഗലം-കോതമംഗലം റോഡില്‍ പ്രവേശിക്കണം എന്നാണ് നിര്‍ദേശം.
ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ 10 കോടി രൂപയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍
ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരുകുലത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് 10 കോടി രൂപ ചെലവില്‍ അത്യാധുനിക കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കും. രണ്ട് നിലകളിലായി 23622 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള മന്ദിരം ഒഡീഷയിലെ ക്ഷേത്ര സ്തൂപ മാതൃകയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വയല്‍വാരം വീട് ചെമ്പഴന്തി 15751 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള താഴത്തെ നിലയില്‍ ഒരേ സമയം ആയിരത്തിലധികം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. പുറത്തു നിന്ന് കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലുള്ള ഈ കണ്‍വെന്‍ഷന്‍ സെന്ററിന്റെ മുറ്റത്ത് നിന്നും കൂടി ദൃശ്യമാകുന്ന രീതിയിലാണ് വേദി തീര്‍ക്കുന്നത്. ഓഫീസ്, ഗ്രീന്‍ റൂം, സ്റ്റോര്‍, അടുക്കള, ടോയ് ലെറ്റുകള്‍ എന്നിവയും താഴത്തെ നിലയില്‍ ഉണ്ടാകും. മുകളിലത്തെ നിലയില്‍ ശ്രീനാരായണ ഗുരുവിന്റെ ജീവിതവും സന്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ മ്യൂസിയം സ്ഥാപിക്കും. മ്യൂസിയത്തിലെ 4 ഹാളുകളിലായി ഗുരുവിന്റെ കുട്ടിക്കാലം മുതലുള്ള നാല് വ്യത്യസ്ത ജീവിത കാലയളവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മള്‍ട്ടിമീഡിയ സംവിധാനത്തിലൂടെ ... Read more