Category: News
യാത്ര സ്യൂസിലാന്‍ഡിലേക്കാണോ; സ്മാര്‍ട്ട് ഫോണ്‍ പാസ് വേര്‍ഡ് നല്‍കിയില്ലെങ്കില്‍ പിഴയടക്കേണ്ടി വരും
ന്യൂസിലാന്‍ഡിലേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് ഇനി യാത്ര അത്ര എളുപ്പമായിരിക്കില്ലെന്ന് പുതിയ റിപ്പോര്‍ട്ട്. നിങ്ങളുടെ കൈയ്യിലുള്ള സ്മാര്‍ട്ട്‌ഫോണോ മറ്റ് ഉപകരണങ്ങളുടെയോ പാസ്വേര്‍ഡ് നല്‍കിയില്ലെങ്കില്‍ 3,200 യുഎസ് ഡോളര്‍ (ഏകദേശം 2.35 ലക്ഷം രൂപ) പിഴ നല്‍കേണ്ടി വരും. ഈയാഴ്ച നിലവില്‍ വന്ന കസ്റ്റംസ് ആന്‍ഡ് എക്സൈസ് ആക്ട് 2018 പ്രകാരം അതിര്‍ത്തിയില്‍ വെച്ച് കസ്റ്റംസിന് നിങ്ങളുടെ ഇലക്ട്രോണിക്ക് ഉപകരണത്തിന്റെ പാസ്വേര്‍ഡ് ചോദിക്കാനും അത് അണ്‍ലോക്ക് ചെയ്യാനുള്ള അധികാരമുണ്ട്. പാസ്വേര്‍ഡ് നല്‍കാന്‍ തയ്യാറാകാത്തവരെ ശിക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്യും. എന്നാല്‍ രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരോടും പാസ്വേര്‍ഡ് നല്‍കാനും അണ്‍ലോക്ക് ചെയ്യാനും ആവശ്യപ്പെടില്ല. അനധികൃതമായി അതിര്‍ത്തി കടക്കുന്നവരെയും സംശയം തോന്നുന്നവരെയുമായിരിക്കും പരിശോധിക്കുക. എല്ലാ പരിശോധനകളും കഴിഞ്ഞ് എന്തെങ്കിലും സംശയം തോന്നിയാല്‍ മാത്രമേ ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ പരിശോധിക്കൂ. ഈ നിയമം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകമാണ്. ഇപ്പോള്‍ പേപ്പര്‍ സംവിധാനത്തില്‍ നിന്നും എല്ലാം ഇലക്ട്രോണിക്ക് സംവിധാനത്തിലേക്ക് മാറിയിരിക്കുകയാണ്. നിരോധിച്ച പല വസ്തുക്കളും ഇപ്പോള്‍ ഇലക്ട്രോണിക് ആയാണ് സൂക്ഷിക്കുന്നത്. ... Read more
കിളികള്‍ക്ക് കൂടൊരുക്കി കിറ്റ്‌സ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് പ്രകൃതിയില്‍ നിന്ന് അപ്രതക്ഷ്യമായി കൊണ്ടിരിക്കുന്ന പക്ഷികള്‍ക്ക് കൂടൊരുക്കുന്നു. കിറ്റ്‌സ് ക്യാമ്പസിനുള്ളില്‍ ഒന്‍പത് വര്‍ഷം മുമ്പ് വരെ നിറയെ പക്ഷികള്‍ അധിവസിച്ചിരുന്ന ഇടമായിരുന്നു. എന്നാല്‍ ഈ അടുത്തിടെ നടന്ന പഠനത്തിലൂടെയാണ് പക്ഷികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് മനസ്സിലാക്കിയത്. ഇതിന്റെ ഭാഗമായിട്ടാണ് കൂടൊരുക്കി വിദ്യാര്‍തഥികളും അധ്യാപകരും പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ആദ്യ ഘട്ടത്തില്‍ 48 കൂടുകള്‍ ഇവര്‍ ഒരുക്കി എന്നാല്‍ നിലവിലിപ്പോള്‍ 27 കൂടുകള്‍ മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ. 28 ഇനങ്ങളില്‍ പെട്ട് പക്ഷികള്‍ ക്യാമ്പസില്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൂടൊരുക്കുന്നതിലൂടെ ഇവയെ മടക്കി കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് അധ്യാപകരും കുട്ടികളും വിശ്വസിക്കുന്നത്, പക്ഷികളെ മടക്കി കൊണ്ടു വരുന്നതിലൂടെ അതിന്റെ ആവാസവ്യവസ്ഥയെ പുനര്‍ജീവിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നു കിറ്റ്സിലെ അസിസ്റ്റന്റ് പ്രൊഫസ്സറായ ബാബു രംഗരാജ് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. ക്യാമ്പസില്‍ പദ്ധതി വിജയകരമായി മുന്നോട്ട് പോയാല്‍ തിരുവനന്തപുരം നഗരത്തിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ ... Read more
തലച്ചോറിനെ അറിയാന്‍ ബ്രെയിന്‍ മ്യൂസിയം
നമ്മളുടെ ചിന്തകളെ മുഴുവന്‍ കോര്‍ത്തിണക്കി പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ക്രോഡീകരിക്കുകയും ചെയ്യുന്നതില്‍ മസ്തിഷ്‌കം വഹിക്കുന്ന പങ്ക് ചെറുതല്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ ആന്തരികാവയവങ്ങള്‍ കാണണമെന്ന് ആഗ്രഹമുണ്ടോ? മസ്തിഷ്‌കത്തിനെ കാണാനും അവയെക്കുറിച്ച് കൂടുതലറിയാനും താത്പര്യമുള്ളവര്‍ക്കായി ഒരു മസ്തിഷ്‌ക മ്യൂസിയം തന്നെ നമ്മുടെ നാട്ടിലുണ്ട്. ബെംഗളൂരുവിലാണ് മസ്തിഷ്‌ക മ്യൂസിയം സ്ഥിതി ചെയ്യുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് എന്ന നിംഹാന്‍സിലാണ് രാജ്യത്തെ ആദ്യത്തെ ബ്രെയിന്‍ മ്യൂസിയത്തിന്റെ സ്ഥാനം. നിംഹാന്‍സിലെ ന്യൂറോപതി വിഭാഗത്തിന്റെ കീഴിലാണ് മസ്തിഷ്‌ക മ്യൂസിയത്തിന്റെ പ്രവര്‍ത്തനം. ഗവേഷണത്തിനും വൈദ്യശാസ്ത്ര പഠനങ്ങള്‍ക്കുമായി കഴിഞ്ഞ 35 വര്‍ഷങ്ങളായി ശേഖരിച്ച, പല തരത്തിലും വലുപ്പത്തിലുമുള്ള മസ്തിഷ്‌കങ്ങളാണ് പ്രദര്‍ശനത്തിനായി മ്യൂസിയത്തില്‍ ഒരുക്കിയിട്ടുള്ളത്. നിംഹാന്‍സിലെ ന്യൂറോപതി വിഭാഗത്തിന്റെ തലവനായ ഡോയ എസ് ശങ്കറാണ് ഈ മ്യൂസിയത്തിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്നത്. നമ്മുടെ മസ്തിഷ്‌കത്തെ കുറിച്ചുള്ള എല്ലാ അറിവും പൊതുജനങ്ങള്‍ക്കും പ്രാപ്യമാകണം എന്ന ചിന്തയാണ് നിംഹാന്‍സില്‍ ഇത്തരത്തിലൊരു പ്രദര്‍ശനം ഒരുക്കാനുള്ള പ്രേരണ. ദിവസേന നിരവധി സന്ദര്‍ശകരാണ് ഇവിടെയെത്തുന്നത്. തലച്ചോറിനെ ... Read more
കണ്ണൂര്‍ വിമാനത്താവളം പരിസ്ഥിതി സൗഹാര്‍ദ്ദമാക്കാന്‍ ഒരുങ്ങി ഗതാഗത വകുപ്പ്
എയര്‍പോര്‍ട്ടിനുള്ളിലെ സര്‍വീസ് വാഹനങ്ങളെല്ലാം ഇലക്ട്രിക് ആക്കുന്ന കാര്യം പരിഗണനയിലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. നാളെ തിരുവനന്തപുരത്ത് നടക്കുന്ന എയര്‍ലൈന്‍ കമ്പനികളുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി സൗഹാര്‍ദ്ദ നയത്തിന്റെ ഭാഗമായി വിമാനത്താവളത്തിനുള്ളില്‍ സവ്വീസ് നടത്തുന്ന ബസുകളും ഗ്രൗണ്ട് ജീവനക്കാരുടെ വാഹനങ്ങളും ഇലക്ട്രോണിക് വാഹനങ്ങളാക്കുന്ന കാര്യം പരിഗണനയിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് വിമാന കമ്പനികളാണ്. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുമ്പോളുള്ള ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്ന് എത്ര കമ്പനികള്‍ സര്‍വ്വീസ് നടത്തുമെന്ന കാര്യത്തിലും യോഗത്തില്‍ ധാരണയാകും. അപേക്ഷ നല്‍കിയ കമ്പനികളുടെ പ്രതിനിധികളുമായി എംഡിയുടെ അധ്യക്ഷതയില്‍ ആയിരിക്കും യോഗം. രാജ്യാന്തര സര്‍വ്വീസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി കിട്ടിയിട്ടില്ലെങ്കിലും സര്‍വീസ് തുടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച വിദേശ വിമാന കമ്പനികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കിയാല്‍ അധികൃതര്‍ പറയുന്നത്
ശാസ്താംപാറയില്‍ ടൂറിസം വികസനത്തിന് ഒരു കോടി രൂപയുടെ പദ്ധതി
അഗസ്ത്യാര്‍കൂടവും തിരുവനന്തപുരം നഗരവും അറബിക്കടലുമെല്ലാമടങ്ങുന്ന പ്രകൃതിയുടെ ചാരുത കണ്ടാസ്വദിക്കാനാകുന്ന ശാസ്താപാറ തിരുവനന്തപുരം ജില്ലയിലെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമാകുന്നു. ശാസ്താംപാറയില്‍ ടൂറിസം വികസനത്തിന് ഒരു കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് അനുമതി നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. മൂന്ന് മണ്ഡപങ്ങളും, കവാടവും, പടിക്കെട്ടുകളും, ഇരിപ്പിടങ്ങളും, കുടിവെള്ള വികരണ സൗകര്യങ്ങളും, സംരക്ഷണ വേലിയും അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ ശാസ്താംപാറയിലെത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കും. നിലവിലെ സ്നാക് ബാറും, ടോയ് ലെറ്റുകളും നവീകരിക്കുകയും ചെയ്യും. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. പതിമൂന്നര ഏക്കറോളം സ്ഥലമാണ് ശാസ്താംപാറയിലെ ടൂറിസം കേന്ദ്രത്തിലുള്ളത്. അഡ്വഞ്ചര്‍ സ്പോര്‍ട്സ് സെന്‍ററായി ശാസ്താംപാറയെ വികസിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഐ ബി സതീഷ് എംഎല്‍എ പറഞ്ഞു. ഏറെക്കാലമായി അവഗണിക്കപ്പെട്ടിരുന്ന കാട്ടാക്കട മണ്ഡലത്തിനും, ശാസ്താംപാറയ്ക്കും ശാപമോക്ഷമായി പുതിയ വികസന പദ്ധതി മാറുമെന്നും ഐ ബി സതീഷ് പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരിക്കേയാണ് ശാസ്താംപാറയെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ച് അവശ്യ സൗകര്യങ്ങള്‍ ... Read more
കെ എസ് ആര്‍ ടി സി റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ഇനി കുടുംബശ്രീ വനിതകള്‍
കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഈ മാസം 16 മുതല്‍ കുടുംബശ്രീ വനിതകള്‍ ഏറ്റെടുക്കും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 24 റിസര്‍വേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനമാണ് കുടുംബശ്രീ ഏറ്റെടുക്കുന്നത്. നിലവില്‍ റിസര്‍വേഷന്‍ ജോലി ചെയ്യുന്നവരെ ഇതോടെ പുനര്‍ വിന്യസിക്കും. കൊച്ചിമെട്രോയടക്കം സേവന മേഖലകളിലുള്ള പ്രവര്‍ത്തന മികവാണ് പുതിയ ദൗത്യത്തിലേക്ക് കുടുംബശ്രീയെ നയിച്ചത്. ടോപ്അപ്പ് റീച്ചാര്‍ജ് മാതൃകയില്‍ നേരത്തെ പണമടച്ച് ടിക്കറ്റുകള്‍ വാങ്ങിയാണ് കുടുംബശ്രീ വില്‍പന നടത്തുക. ഓരോ ടിക്കറ്റിലും 4.5 ശതമാനം കമ്മീഷന്‍ ലഭിക്കും. നൂറോളം വനിതകളാണ് പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്നത്. ആദ്യഘട്ടത്തിന് പിന്നാലെ എല്ലാ ഡിപ്പോകളിലും കുടുംബശ്രീയുമായി ചേര്‍ന്ന് ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനമെന്ന് കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഹരികിഷോര്‍ ഐഎഎസ് പറഞ്ഞു .കോര്‍പ്പറേഷനിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരാണ് നിലവില്‍ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ജോലിചെയ്യുന്നത്. ഇവരെ ക്യാഷ് കൗണ്ടറിലേക്ക് മാറ്റിയാണ് റിസര്‍വേഷന്‍ ചുമതല കുടുംബശ്രീയെ ഏല്‍പ്പിക്കുന്നത്.
മൂന്നാർ, തേക്കടി യാത്രാ നിരോധനം നീക്കി; ഇനി യാത്ര പോകാം ഇവിടേയ്ക്ക്
മഴ മുന്നറിയിപ്പിനെ തുടർന്ന് മൂന്നാർ, തേക്കടി അടക്കം ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ യാത്രാ നിരോധനം നീക്കി. ഇനി നീലക്കുറിഞ്ഞിയടക്കം തേക്കടി, മൂന്നാർ തുടങ്ങി ഇടുക്കിക്കാഴ്ചകൾ കാണേണ്ടവർക്ക് പോകാം. എന്നാൽ രാത്രിയാത്രാ നിരോധനം രണ്ടു ദിവസം കൂടി തുടരും. സംസ്ഥാന ടുറിസം സെക്രട്ടറി റാണി ജോർജിന്റെ ഇടപെടലാണ് മഴ മുന്നറിയിപ്പു മാറിയതോടെ യാത്രാ നിരോധനം നീക്കാൻ കാരണം. ആദ്യം അനിശ്ചിതകാല യാത്രാ നിരോധനമായിരുന്നു. പിന്നീടിത് ഒക്ടോബർ 9 മുതൽ പോകാമെന്നാക്കി ജില്ലാ ഭരണകൂടം ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിലാണ് പുതിയ ഭേദഗതി. പ്രളയം തീർത്ത പ്രതിസന്ധിയിൽ നിന്ന് മൂന്നാർ, തേക്കടി മേഖലകളിലെ ടൂറിസം കരകയറുന്നതിനിടെയാണ് തിരിച്ചടിയായി മഴ മുന്നറിയിപ്പ് എത്തിയത്. യാത്രാ നിരോധനം നീക്കിയത് ടൂറിസം മേഖലക്ക് ഉണർവേകിയിട്ടുണ്ട്.
“വൈഷ്ണവ് ജനതോ” പാടി യസീര്‍ ഹബീബ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
ഗാന്ധിജിയുടെ 150-ാം ജന്മ ദിനത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്തി ഗാനം ആലപിച്ച് യു എ ഇ ഗായകന്‍ യസീര്‍ ഹബീബ്. ‘വൈഷ്ണവ് ജനതോ’.. എന്ന് തുടങ്ങുന്ന ഭജനാണ് യാസീര്‍ പാടിയത്. ഗാനാലാപനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ കൈയ്യടി നേടിയിരിക്കുകയാണ്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനാണ് യാസീര്‍ പാടിയ ഗാനം പുറത്ത് വിട്ടത്. ഗാന്ധിജിയോടുള്ള ആദര സൂചകമായാണ് താന്‍ ഭജന്‍ ആലപിച്ചതെന്ന് യാസീര്‍ പറഞ്ഞു. പാടാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഗാനമാണിതെന്നും ഇന്ത്യന്‍ സമൂഹം എങ്ങനെ പ്രതികരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നുവെന്നും യാസീര്‍ പറയുന്നു. സുഹൃത്ത് മധു പിള്ളയാണ് ഗുജറാത്തി ഭജന്‍ പാടാന്‍ യാസീറിനെ സഹായിച്ചത്. ദുബായില്‍ എല്ലാ വിഭാഗം ആളുകള്‍ക്കിടയിലും നിരവധി ആരാധകരുള്ള പ്രമുഖ ഗായകനാണ് യസീര്‍. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലോകത്തില്‍ വെച്ച് ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ മൂവര്‍ണ്ണ നിറത്തില്‍ അണിയിച്ചൊരുക്കി കൊണ്ട് ആദരമര്‍പ്പിച്ചത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഗാന്ധിയുടെ ജീവ ചരിത്രം ഉദ്ധരിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിമുകളുടെ പ്രദര്‍ശനവും അന്നേ ... Read more
വിനോദ സഞ്ചാര വകുപ്പ് ഹ്രസ്വകാല ടൂര്‍ ഗൈഡ് പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു
കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പ്രാദേശിക തലത്തിലേക്കും സംസ്ഥാന തലത്തിലേക്കും ടൂര്‍ ഗൈഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തലത്തില്‍ 50 ഒഴിവുകളും പ്രാദേശിക തലത്തില്‍ 200 ഒഴുവുകളിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. തിരുവനന്തപുരം, എറണാകുളം,തൃശ്ശൂര്‍ തലശ്ശേരി എന്നീ പരിശീലന കേന്രങ്ങളില്‍ നടക്കുന്ന കോഴ്‌സിന് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 22ാണ്. സംസ്ഥനത്തലത്തില്‍ ഒന്‍പത് ആഴ്ചയും പ്രാദേശിക തലത്തില്‍ നാല് ആഴ്ച്ചയും നീണ്ട് നില്‍ക്കുന്ന കോഴ്‌സിന്റെ ഫീസ് 25000, 9500 രൂപയാണ്. ഇതില്‍ ഫീസിനത്തിന്റെ 50 ശതമാനം വിനോദസഞ്ചാര വകുപ്പ് വഹിക്കും. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിനോദസഞ്ചാര വകുപ്പ് ഗൈഡ് ലൈസന്‍സ് നല്‍കുന്നതാണ്. പ്രാദേശിക തലത്തില്‍ അതാത് ജില്ലകളില്‍ നിന്നുവള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org സന്ദര്‍ശിക്കുക. ഫോണ്‍: 0471 2329539,2329468, 2339178
ആളിയാര്‍ മങ്കി ഫാള്‍സില്‍ പ്രവേശനം നിരോധിച്ചു
വിനോദസഞ്ചാരകേന്ദ്രമായ ആളിയാര്‍ മങ്കിഫാള്‍സില്‍ സന്ദര്‍ശകര്‍;ക്ക് പ്രവേശിക്കാനും വെള്ളച്ചാട്ടത്തില്‍ കുളിക്കാനും നിരോധനമേര്‍പ്പെടുത്തി. ആളിയാര്‍, വാല്പാറ മലകളിലെ കനത്ത മഴ കാരണം വെള്ളച്ചാട്ടത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനാണ് നടപടി. പൊള്ളാച്ചി റേഞ്ചര്‍ കാശിലിംഗത്തിന്റെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കി. വാല്പാറ മലമ്പാതയില്‍ ചെറിയ വെള്ളച്ചാട്ടങ്ങള്‍ രൂപപെട്ടതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് അപകടം സംഭവിക്കാതിരിക്കാന്‍ വനംവകുപ്പുകാര്‍ റോഡില്‍ റോന്തും ശക്തമാക്കി. ആളിയാര്‍ അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തിയായി. അണക്കെട്ട് നിറഞ്ഞ് ഏതുനിമിഷവും തുറന്നുവിടാവുന്ന അവസ്ഥയിലാണ്. വാല്പാറ 28 മില്ലീമീറ്റര്‍, പൊള്ളാച്ചി 27 മില്ലീമീറ്റര്‍, തൂണക്കടവ് 60 മില്ലീമീറ്റര്‍, പെരുവാരിപള്ളം 65 മില്ലീമീറ്റര്‍ അപ്പര്‍ ആളിയാര്‍ 27 മില്ലീമീറ്റര്‍ നല്ലാറ് 26 മില്ലീമീറ്റര്‍, പറമ്പിക്കുളം 145 മില്ലീമീറ്റര്‍ എന്നിങ്ങനെയാണ് പെയ്ത മഴയുടെ കണക്ക്.
ഊട്ടി- മേട്ടുപാളയം പൈതൃക തീവണ്ടി സര്‍വീസ് മൂന്ന് ദിവസത്തേക്ക് റദ്ദാക്കി
കനത്തമഴ കാരണം ഊട്ടിയില്‍ നിന്ന് മേട്ടുപ്പാളയത്തേക്കും തിരിച്ചുമുള്ള പൈതൃക തീവണ്ടി സര്‍വീസ് മൂന്ന് ദിവസത്തേക്ക് റദ്ദാക്കി.ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ രാവിലത്തെയും വൈകുന്നേരത്തെയും സര്‍വീസുകള്‍ ആണ് റദ്ദാക്കിയത്. സേലം റെയില്‍വേ ഡിവിഷന്‍ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. തീവണ്ടി പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തും യാത്രക്കാരുടെ സുരക്ഷിതത്വം കണക്കാക്കിയുമാണ് സര്‍വീസുകള്‍ ഉപേക്ഷിച്ചത്. എന്നാല്‍ ഊട്ടിയില്‍ നിന്ന് കൂനൂരിലേക്കും തിരിച്ചുമുള്ള മറ്റ് സര്‍വ്വീസുകള്‍ സാധാരണഗതിയില്‍ തുടരും. നേരത്തെ ഊട്ടിയിലേക്ക് പുറപ്പെട്ട പൈതൃക തീവണ്ടി എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ഏഴ് മണിക്കൂറോളം കാട്ടിനകത്ത് കുടുങ്ങിയിരുന്നു. മേട്ടുപ്പാളയത്തുനിന്ന് 13 കിലോമീറ്റര്‍ അകലെ കാട്ടിലാണ് 200 യാത്രക്കാരുമായി തീവണ്ടി നിലച്ചുപോയത്.
ഓസ്‌ട്രേലിയയില്‍ സഞ്ചാരികളെ വരവേല്‍ക്കുന്നത് കഥകളി ചിത്രം; കലാരൂപത്തിന്റെ നാടു തിരഞ്ഞ് ഓസ്ട്രേലിയക്കാര്‍:അറിയൂ ഈ ചിത്രകാരിയെ..
അങ്ങ് ഓസ്‌ട്രേലിയയിലെ ഒരു സ്ഥലത്ത് സന്ദര്‍ശകരെ സ്വീകരിക്കാന്‍ കഥകളി ചിത്രം. ചിത്രം കണ്ടവരൊക്കെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയതോടെ കേരളത്തിനും അത് നേട്ടമായി. മെല്‍ബണിലെ ഡാംഡനോംഗിലെത്തുന്നവരെ സ്വീകരിക്കാനാണ് കഥകളി വേഷത്തിലെ ശ്രീകൃഷ്ണനും രുഗ്മിണിയും പ്രധാന തൂണില്‍ ഉണ്ടാവുക. ഡാംഡനോംഗിലെ ഇന്ത്യന്‍ പ്രസിംക്ടിന്റെ തൂണുകളിലൊന്നില്‍ ചിത്രകാരി യോഗേശ്വരി ബിജു വരച്ചതാണ് ചിത്രം. സിറ്റി ഓഫ് ഗ്രെറ്റർ ഡാംഡനോംഗ് കൗൺസിൽ സംഘടിപ്പിക്കുന്ന പബ്ലിക് ആർട് പ്രൊജക്റ്റിന്റെ ഭാഗമായാണ് ലിറ്റിൽ ഇന്ത്യ പ്രസിംക്ടിന്റെ കവാടത്തിലുള്ള തൂണില്‍ യോഗേശ്വരിയുടെ ചുവര്‍ ചിത്ര രചന. ഡാംഡനോംഗിൽ നിരവധി മലയാളികളുമുണ്ട്. കേരളത്തെ പ്രതിനിധാനം ചെയ്യുന്നതിനാണ് കഥകളി ചിത്രം തെരഞ്ഞെടുത്തതെന്ന് യോഗേശ്വരി ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. ലിറ്റിൽ ഇന്ത്യ പ്രിസിംക്ടിനുവേണ്ടി ചിത്രങ്ങൾ ഒരുക്കുന്നതിനായി വിക്ടോറിയയിലെ കലാകാരന്മാരിൽ നിന്നും നഗരസഭ താത്പര്യ പത്രംക്ഷണിച്ചിരുന്നു. ഇതേത്തുടർന്നാണ് ഈ അവസരം തന്നെ തേടിയെത്തിയതെന്ന് യോഗേശ്വരി പറയുന്നു. പെയിന്റിംഗിന്റെ ഡിസൈൻ, പ്രമേയം എന്നിവ കണക്കിലെടുത്താണ് കൗൺസിൽ അപേക്ഷ പരിഗണിച്ചത് കേസി സിറ്റി കൗൺസിലിൽ ആർക്കിടെക്റ്റായി ജോലി ചെയ്യുന്ന ... Read more
റെഡ് അലര്‍ട്ട് നീക്കി ; ജാഗ്രതാ നിര്‍ദേശം മാത്രം
അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് ഇടുക്കി, മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് മാറ്റി. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് മാത്രമാണുള്ളത്. അതേസമയം സംസ്‌ഥാനമാകെ അതീവ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നുണ്ട്. ന്യൂനമർദ്ദത്തെ തുടർന്ന് അതീതീവ്രമഴക്ക് സാധ്തയുള്ളതിനാലാണ് നേരത്തെ ഈ രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ട് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒമാൻ ‐ യമൻ തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്‌ഥാ വകുപ്പ് അറിയിക്കുന്നത്.
തിര മുറിച്ചു വേഗമെത്താം; വൈക്കം-എറണാകുളം അതിവേഗ ബോട്ട് സര്‍വീസ് ഈ മാസം മുതല്‍
വൈക്കത്ത് നിന്ന് എറണാകുളം പോകേണ്ടവര്‍ക്ക് ഇനി റോഡിലെ ബ്ലോക്കിനെ പേടിക്കേണ്ട. ഒന്നര മണിക്കൂര്‍ കൊണ്ട് കായല്‍ ഭംഗി നുകര്‍ന്ന് എറണാകുളം എത്താം. ശീതീകരിച്ച മുറിയും നുകരാന്‍ സ്നാക്സും. ആനന്ദലബ്ധിക്കിനി എന്തു വേണം? വൈക്കത്തുനിന്ന് എറണാകുളത്തേക്കുള്ള അതിവേഗ ബോട്ട് സർവിസ് ഈ മാസം ആരംഭിക്കും. സംസ്ഥാന ജലഗതാഗത വകുപ്പാണ് ദേശീയ ജലപാതയിൽ സർവിസ് തുടങ്ങുന്നത്. വേഗത്തിലും വലുപ്പത്തിലും സൗകര്യങ്ങളിലുമെല്ലാം ഏറെ സവിശേഷതകളുള്ളതാണ് ബോട്ട്. പൊതുജനങ്ങൾക്കായി ഇത്തരമൊരു സർവിസ് സംസ്ഥാനത്ത് ആദ്യമാണ്. വൈക്കം ബോട്ട് ജെട്ടിയിൽ നിന്ന് ഹൈക്കോടതി ജെട്ടിയിൽ പരമാവധി ഒന്നര മണിക്കൂർ കൊണ്ട് എത്തുന്ന വിധത്തിലാണ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്. സാധാരണ ബോട്ടുകളുടെ വേഗം മണിക്കൂറിൽ ആറ് നോട്ടിക്കൽ മൈൽ ആണെങ്കിൽ ഇതിന് 12 ആണ്. ഓഫിസ് സമയത്തിനനുസൃതമായി രാവിലെയും വൈകിട്ടും സർവിസ് ഉണ്ടാകും. കൂടുതൽ സർവിസുകൾ, സമയക്രമം, സ്റ്റോപ്പുകൾ എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ജലഗതാഗത വകുപ്പിന്റെ അരൂരിലെ യാർഡിൽ 1.90 കോടി രൂപ ചെലവിൽ നിർമിച്ച ഇരട്ട എൻജിനുള്ള കെറ്റാമറൈൻ ... Read more
കൊല്ലം കണ്ടാല്‍ ഇല്ലവുമുണ്ട്; പാക്കേജുമായി ഡിടിപിസി
അഷ്ടമുടി കായലിലെ തുരുത്തുകൾ കണ്ടുമടങ്ങാൻ കൊല്ലം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ പ്രാക്കുളം സാമ്പ്രാണിക്കൊടിയിൽ നിന്ന് പുതിയ ബോട്ട് സർവിസ് ഉടൻ ആരംഭിക്കും. അഷ്ടമുടി ടൂറിസം പദ്ധതിയുടെ ഭാഗമായി സാമ്പ്രാണിക്കൊടിയിലെയും പരിസരത്തെയും തുരുത്തുകൾ കണ്ട് മടങ്ങാൻ ഇനി സന്ദർശകർക്ക് പ്രാക്കുളം സാമ്പ്രാണിക്കൊടിയിലെത്തിയാൽ മതിയാകും. സീ പ്ലെയ്ൻ പദ്ധതിയുടെ ഭാഗമായി ഡി.ടി.പി.സിക്ക് അനുവദിച്ച രണ്ടു ബോട്ടുകളിൽ ഒരെണ്ണമാണ് പ്രാക്കുളത്ത് നിന്ന് സർവിസ് നടത്തുക. അഷ്ടമുടിയുടെ തീരത്ത് കൂടി ട്രാംകാര്‍, സൈക്കിള്‍-കാല്‍നട യാത്രക്കാര്‍ക്ക് മാത്രമായി റിങ് റോഡ് എന്നിവയും പരിഗണയിലുണ്ട്. ആശ്രാമം, മൺറോതുരുത്ത് എന്നിവിടങ്ങളിലെ കണ്ടല്‍കാട് കണ്ടുപോകാന്‍ പരിസ്ഥിതിസൗഹൃദ യാത്ര മുന്നിൽ കണ്ടാണ് ബോട്ട് സർവിസ് അനുവദിക്കുന്നത്.കായൽ സൗന്ദര്യം ആസ്വദിക്കാന്‍ പാക്കേജുകളും തയ്യാറാക്കിയിട്ടുണ്ട്. ബ്ലൂ വാട്ടര്‍ ക്രൂയിസസ് പാക്കേജ് മൂന്ന് രൂപത്തിലുണ്ട്. 1. റൗണ്ട്-ദ-ട്രിപ്, 2. സീ ആൻഡ് സ്ലീപ്, 3. സ്റ്റാര്‍ നൈറ്റ്. റൗണ്ട്-ദ-ട്രിപ് പാക്കേജില്‍ ഒരു പകല്‍ കൊണ്ട് അഷ്ടമുടിക്കായലിലെ മുഴുവന്‍ ദ്വീപുകളും സന്ദര്‍ശിക്കാം. സീ ആൻഡ് സ്ലീപ് പാക്കേജിലാകട്ടെ ... Read more