Category: News

കൊച്ചുവേളി-ബാനസ്‌വാടി ഹംസഫര്‍ എക്‌സ്പ്രസ് നാളെ മുതല്‍ സര്‍വ്വീസ് ആരംഭിക്കും

ബെംഗളൂരു മലയാളികള്‍ക്ക് ആശ്വാസമായി കൊച്ചുവേളി-ബാനസ്‌വാടി ഹംസഫര്‍ എക്‌സ്പ്രസ്സ് നാളെ മുതല്‍ സര്‍വ്വീസ് ആരംഭിക്കും. കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തീവണ്ടിയുടെ ആദ്യ സര്‍വ്വീസ് കൊച്ചുവേളിയില്‍ നിന്നും ഫ്‌ലാഗ് ഓഫ് ചെയ്യും. ആധുനിക സൗകര്യങ്ങളോട് കൂടിയ 22 തേഡ് എസി കോച്ചുകളാണ് ഹംസഫറിനുള്ളത്. സിസിടിവി ക്യാമറ, ജിപിഎസ് സ്റ്റേഷന്‍ അനൗണ്‍സ്‌മെന്റ് ഡിസ്‌പ്ലേ സംവിധാനം, എല്‍ഇഡി ലൈറ്റുകള്‍, സ്‌മോക്ക് അലാറം, കോഫി വെന്‍ഡിങ് മെഷീന്‍, മിനി പാന്‍ട്രി തുടങ്ങിയ സൗകര്യങ്ങള്‍ ഹംസഫര്‍ എക്‌സ്പ്രസ്സിനെ ആകര്‍ഷകമാക്കുന്നു. ബെംഗളൂരു നഗരത്തിന് മുന്‍പുള്ള ബസനവാഡി വരെയാണ് കൊച്ചുവേളി ഹംസഫര്‍ എക്‌സ്പ്രസ് സര്‍വ്വീസ് നടത്തുക.ബാനസ്‌വാടിക്ക് മുന്‍പ് കൃഷ്ണരാജപുരത്തും തീവണ്ടിക്ക് സ്റ്റോപ്പുണ്ടാവും. മെട്രോ സ്റ്റേഷനോടു ചേര്‍ന്നുള്ള ബയ്യപ്പനഹള്ളി സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നിര്‍മ്മാണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഇവിടെയും തീവണ്ടിക്ക് സ്റ്റോപ്പ് അനുവദിക്കും എന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. വ്യാഴം, ശനി ദിവസങ്ങളില്‍ വൈകുന്നേരം 6.50-ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം കാലത്ത് 10.45-ന് ബാനസ്‌വാടിയിലെത്തും. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ബാനസ്‌വാടിയില്‍ നിന്നും ... Read more

തെരുവു വിളക്കുകള്‍ക്ക് പകരം കൃത്രിമചന്ദ്രനെ സ്ഥാപിക്കാനൊരുങ്ങി ചൈന

2022 ആകുന്നതോടെ ബെയ്ജിങ്ങിലെ നഗരങ്ങളില്‍ തെരുവുവിളക്കുകള്‍ക്ക് പകരം മൂന്ന് കൃത്രിമ ചന്ദ്രന്‍മാരെ സ്ഥാപിക്കാനൊരുങ്ങി ചൈന. സയന്‍സ് ആന്‍ഡ് ഡെയിലി എന്ന ചൈനയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലൂടെയാണ് പുതിയ പദ്ധതിയെക്കുറിച്ചുള്ള വിവരം പുറത്ത് വിട്ടത്. സൂര്യപ്രകാശത്തെ വന്‍തോതില്‍ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കാന്‍ ഭീമന്‍ ദര്‍പ്പണമുള്ള ഉപഗ്രഹങ്ങളാണ് കൃത്രിമചന്ദ്രന്‍മാര്‍. ഇതുവഴി ഭൂമിയില്‍ പതിക്കുന്ന പ്രകാശം, തെരുവ് വിളക്കുകള്‍ക്ക് പകരമാകുമെന്ന് ചൈനീസ് മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. 3600 മുതല്‍ 6400 ചതുരശ്ര കിലോമീറ്റര്‍ വരെ വിസ്തൃതിയില്‍ കൃത്രിമചന്ദ്രപ്രകാശം ലഭ്യമാകും. സാധാരണ ഗതിയില്‍ ചന്ദ്രനില്‍നിന്നുള്ള പ്രകാശത്തിന്റെ എട്ട് മടങ്ങ് വെളിച്ചം മനുഷ്യനിര്‍മിത ചന്ദ്രനില്‍ നിന്ന് ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയില്‍നിന്ന് 380,000 കിലോമീറ്റര്‍ അകലെയാണ് ചന്ദ്രന്‍ സ്ഥിതിചെയ്യുന്നത്. അതേസമയം കൃത്രിമചന്ദ്രന്‍ ഭൗമോപരിതലത്തില്‍ നിന്ന് 500 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തിലാണ് സ്ഥിതിചെയ്യുക. പദ്ധതി നടപ്പാക്കുന്നതിലൂടെ ഊര്‍ജലാഭം സാധ്യമാകുമെന്ന് ചൈന പ്രതീക്ഷിക്കുന്നു. ചൈനയ്ക്ക് പുറമേ അമേരിക്കയും റഷ്യയും ജപ്പാനും കൃത്രിമചന്ദ്രനെ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്.

ട്രെയിന്‍ യാത്രക്കിടെയുള്ള ദുരനുഭവങ്ങളില്‍ ഭയപ്പെടേണ്ട; പുതിയ ആപ്പുമായി റെയില്‍വേ

ട്രെയിന്‍ യാത്രക്കിടെ ഉണ്ടാകുന്ന ദുരനുഭവങ്ങളില്‍ തല്‍ക്ഷണം പരാതി പറയാനുളള സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ യാത്രക്കിടെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ സംവിധാനം ഒരുക്കാന്‍ റെയില്‍വേ തയ്യാറെടുക്കുന്നത്. നിലവില്‍ ട്രെയിന്‍ യാത്രക്കിടെ സംഭവിക്കുന്ന മോഷണം, പീഡനം ഉള്‍പ്പെടെയുളള കുറ്റകൃത്യങ്ങളില്‍ അടുത്ത റെയില്‍വേ സ്റ്റേഷന്‍ എത്തുമ്പോള്‍ പരാതി നല്‍കാനെ സംവിധാനമുളളൂ. പകരം ട്രെയിനില്‍ വച്ചുതന്നെ പരാതി നല്‍കാനുളള സംവിധാനമാണ് റെയില്‍വേ ഒരുക്കാന്‍ പോകുന്നത്. മൊബൈല്‍ ആപ്പ് വഴി പരാതി നല്‍കാനുളള സംവിധാനം യാഥാര്‍ത്ഥ്യമാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. നിലവില്‍ മധ്യപ്രദേശില്‍ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇത് രാജ്യവ്യാപകമായി നടപ്പിലാക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. മൊബൈല്‍ ആപ്പ് വഴി പരാതി നല്‍കി ക്ഷണനേരത്തിനുളളില്‍ റെയില്‍വേ പൊലീസിന്റെ സേവനം ലഭ്യമാക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ഇത്തരം പരാതികളെ സീറോ എഫ്‌ഐആര്‍ എന്ന് കണക്കാക്കി നടപടി സ്വീകരിക്കും. അതായത് ഏത് പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ ആണോ സംഭവം നടന്നത്, അത് കണക്കാക്കാതെ നടപടി സ്വീകരിക്കുമെന്ന് ... Read more

മുംബൈയില്‍ നിന്ന് ഗോവയിലേക്കൊരു കപ്പല്‍ യാത്ര

പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന ആഡംബരം നിറഞ്ഞ കപ്പലുകളെക്കുറിച്ചു കേട്ടറിവും ചിത്രങ്ങളില്‍ കണ്ടുള്ള പരിചയവും മാത്രമുള്ളവരാണ് നമ്മില്‍ പലരും. എന്നാല്‍ മനോഹരമായ, അത്യാഡംബരം നിറഞ്ഞ ഒരു കപ്പല്‍. മുംബൈയില്‍ നിന്നും അതിന്റെ യാത്ര നീളുന്നതു ആഘോഷങ്ങളുടെ പറുദീസയായ ഗോവയിലേക്ക്. ഒക്ടോബര് 12 നു നീറ്റിലിറങ്ങിയ, സര്‍വ സൗകര്യങ്ങളും നിറഞ്ഞ ആ കപ്പലിന്റെ പേരു ആന്‍ഗ്രിയ എന്നാണ്. ഇന്ത്യയിലെ ആദ്യത്തെ ആഡംബര യാത്രാക്കപ്പല്‍ എന്ന ഖ്യാതിയും പേറിയാണ് ആന്‍ഗ്രിയയുടെ യാത്ര. മറാത്താ നേവിയിലെ ആദ്യത്തെ അഡ്മിറലായിരുന്ന കണ്‍ഹോഞ്ചി ആന്‍ഗ്രേ എന്ന വ്യക്തിയോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ കപ്പലിനു ആന്‍ഗ്രിയ എന്ന പേരുനല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ശിവജി എന്ന പേരിലറിയപ്പെട്ടിരുന്ന വ്യക്തിയാണ് ആന്‍ഗ്രേ. ”ശിവജി സമുദ്ര” എന്നായിരുന്നു അദ്ദേഹത്തെ ആളുകള്‍ ബഹുമാനത്തോടെ വിളിച്ചിരുന്നത്. മുംബൈ തുറമുഖ വകുപ്പിന്റെയും ആന്‍ഗ്രിയ സീ ഈഗിള്‍ പ്രൈവറ്റ് ലിമിറ്റഡിന്റേയും സംയുക്ത സംരംഭമാണ് ആഡംബരത്തിന്റെ മകുടോദാഹരണമായ ഈ പടുകൂറ്റന്‍ നൗക. 399 യാത്രികരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കപ്പലില്‍ എട്ടു ഭക്ഷ്യശാലകളും കോഫി ഷോപ്പും ... Read more

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം ടിക്കറ്റ് വില്‍പന തുടങ്ങി

നവംബര്‍ ഒന്നിനു സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന മന്ത്രി ഇ. പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. www.paytm.com, www.insider.in എന്നീ സൈറ്റുകള്‍ വഴി ടിക്കറ്റു ലഭിക്കും. 1000, 2000, 3000 രൂപയാണു ടിക്കറ്റ് നിരക്ക്. വിദ്യാര്‍ഥികള്‍ക്ക് 500 രൂപ. മേയര്‍ വി.കെ. പ്രശാന്ത്, കെസിഎ പ്രസിഡന്റ് സജന്‍ കെ. വര്‍ഗീസ്, സെക്രട്ടറി ശ്രീജിത് വി. നായര്‍, ട്രഷറര്‍ കെ.എം. അബ്ദുറഹിമാന്‍, ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാനും ബിസിസിഐ അംഗവുമായ ജയേഷ് ജോര്‍ജ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ്. കുമാര്‍, പേയ്ടിഎം പ്രതിനിധി ഹരി ഗുണ്ട്ലപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുമതല പൂര്‍ണമായും സിഐഎസ്എഫ് ഏറ്റെടുത്തു

രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല പൂര്‍ണമായും കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) ഏറ്റെടുത്തു. കമാന്‍ഡന്റ് എം.ജെ.ഡാനിയേല്‍ ധന്‍രാജിന്റെ നേതൃത്വത്തില്‍ 50 സിഐഎസ്എസ് ഉദ്യോഗസ്ഥരാണ് നിലവില്‍ വിമാനത്താവളത്തിലുളളത്. സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സിഐഎസ്എഫിന്റേയും കിയാലിന്റേയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പതാക കൈമാറല്‍ ചടങ്ങ്, ഗാര്‍ഡ് ഓഫ് ഹോണര്‍ തുടങ്ങിയവ നടന്നു. സന്ദര്‍ശകര്‍ക്ക് അനുമതി അവസാനിച്ച ഒക്ടോബര്‍ 14 വരെ സിഐഎസ്എഫും തിരക്ക് നിയന്ത്രിക്കാന്‍ രംഗത്തുണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ വിമാനത്താവളവും പരിസരപ്രദേശങ്ങളും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പരിചയപ്പെട്ടു. വിമാനത്താവളം ഉദ്ഘാടനം നടക്കുമ്പോഴേക്കും 300 സിഐഎസ്എഫുകാര്‍ ടെര്‍മിനല്‍ കവാടം മുതല്‍ സുരക്ഷയൊരുക്കും. 634 പേരെയാണ് വിമാനത്താവളത്തിലേക്ക് നിയമിക്കുന്നത്. എമിഗ്രേഷന്‍ വിഭാഗത്തില്‍ 145 പേരെയും കസ്റ്റംസില്‍ 78 പേരെയും മറ്റും നിയോഗിക്കാനാണ് 634 സിഐഎസ്എഫുകാരെ നിയോഗിച്ചിട്ടുള്ളത്. കൂത്തുപറമ്പ് വലിയ വെളിച്ചത്താണ് ഇപ്പോള്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് താത്കാലികമായി താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളത്തിലെ ബാരകിന്റെ പണി പൂര്‍ത്തിയാവുന്നതോടെ ഉദ്യോഗസ്ഥര്‍ ഇങ്ങോട്ട് മാറും. സിഐഎസ്എഫിനു പുറമെ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് ... Read more

സര്‍ക്കാര്‍ അറിയുന്നുണ്ടോ? നടുവൊടിഞ്ഞു കിടപ്പാണ് ടൂറിസം മേഖല

ഭയാനകമാണ് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയുടെ സ്ഥിതി. ആളൊഴിഞ്ഞ ഹോട്ടലുകളും റിസോര്‍ട്ടുകളും, ബുക്കിംഗോ അന്വേഷണമോ ഇല്ലാതെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, പ്രളയശേഷം ശമ്പളം കിട്ടാതെ ആയിരക്കണക്കിന് ജീവനക്കാര്‍, തീരത്തു ഒരേ കിടപ്പ് കിടക്കുന്ന ഹൗസ് ബോട്ടുകള്‍, പ്രതിസന്ധിയിലായി ടാക്സി ഡ്രൈവര്‍മാര്‍, ജീപ്പ് ഡ്രൈവര്‍മാര്‍, അലക്കു തൊഴിലാളികള്‍.. അങ്ങനെ അനുബന്ധ തൊഴിലെടുക്കുന്ന പതിനായിരങ്ങള്‍, വായ്പ തിരിച്ചടയ്ക്കാന്‍ പണമില്ലാതെ വലയുന്ന വിനോദ സഞ്ചാര സംരംഭകര്‍.. ഇങ്ങനെ വിവരണാതീതമായ ഭീതിദ അവസ്ഥയാണ് കേരളത്തിലെ ടൂറിസം രംഗത്ത്‌. കേരളത്തിന്‌ വന്‍ വരുമാനം നേടിത്തന്ന ടൂറിസം മേഖല  പ്രതിസന്ധിയുടെ നിലയില്ലാക്കയത്തിലാണെന്ന് പറയാം. മദ്യ നിരോധനം, നോട്ട് നിരോധനം, ജിഎസ്ടി, നിപ്പ വൈറസ് ബാധ എന്നിവയൊക്കെ തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാര രംഗം മെല്ലെ തലയുയര്‍ത്തി വരുന്നതിനിടെ ഓര്‍ക്കാപ്പുറത്ത് തലയ്ക്കേറ്റ അടിയായി പ്രളയവും തുടര്‍ന്നുള്ള അലര്‍ട്ടുകളും. പ്രളയാനന്തര കേരളത്തില്‍ നിശ്ചലമായത് ടൂറിസം മേഖല മാത്രമാണ്. വിനോദ സഞ്ചാര രംഗവുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ട് രണ്ടു ... Read more

ട്രെയിന്‍ യാത്രയ്ക്കുള്ള വിവരങ്ങള്‍ അറിയാന്‍ ‘ആസ്‌ക് ദിശ’യുമായി റെയില്‍വേ

ട്രെയിന്‍ യാത്രക്കാരെ സഹായിക്കുന്നതിനായി റെയില്‍വേ ചാറ്റ്‌ബോട്ട് പുറത്തിറക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സഹായത്തോടെയാണ് ഐആര്‍സിടിസിയുടെ ചാറ്റ്‌ബോട്ട് പ്രവര്‍ത്തിക്കുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആസ്‌ക് ദിശയില്‍ മറുപടി കാലതാമസമില്ലാതെ ലഭ്യമാക്കുമെന്നും ഐആര്‍സിടിസി പറയുന്നു. ഐആര്‍സിടിസിയുടെ സേവനങ്ങള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമായ രീതിയില്‍ ലഭ്യമാക്കാനാണ് ചാറ്റ്‌ബോട്ട് പുറത്തിറക്കിയത്. ടിക്കറ്റ് ബുക്കിംങ്, കാറ്ററിംങ് സര്‍വ്വീസുകള്‍, മറ്റ് സേവനങ്ങള്‍ തുടങ്ങി യാത്രാസംബന്ധമായ എല്ലാ ചോദ്യങ്ങള്‍ക്കും ആസ്‌ക് ദിശ മറുപടി തരും. ചാറ്റ് വഴി സഹായം വാഗ്ദാനം ചെയ്യുന്ന ആദ്യ സര്‍ക്കാര്‍ കോര്‍പറേഷനായി ഇതോടെ ഇന്ത്യന്‍ റെയില്‍വേ മാറി. ബംഗലുരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോ റോവര്‍ കമ്പനിയും ഐആര്‍സിടിസിയും ചേര്‍ന്നാണ് ചാറ്റ് ബോട്ട് വികസിപ്പിച്ചെടുത്തത്. ഉപയോക്താക്കളോട് ഇന്റര്‍നെറ്റിലൂടെ സംവദിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കി വച്ചിട്ടുള്ള പ്രോഗ്രാമുകളാണ് ചാറ്റ് ബോട്ടുകള്

റെയില്‍വേ എസി കോച്ചുകളിലെ കര്‍ട്ടന്‍ ഒഴിവാക്കുന്നു

എസി കൊച്ചുകളില്‍ യാത്രക്കാരുടെ ക്യുബിക്കിളുകള്‍ തമ്മില്‍ മറച്ചിരുന്ന കര്‍ട്ടന്‍ റെയില്‍വെ ഒഴിവാക്കുന്നു. എസി 2 ടയര്‍ കോച്ചുകളിലുള്ള കര്‍ട്ടനുകളാണ് ഒഴിവാക്കുന്നത്. വൃത്തിയായി സൂക്ഷിക്കാന്‍ കഴിയാത്തതിനാലാണ് കര്‍ട്ടനുകള്‍ ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. ഭക്ഷണം കഴിച്ച് കൈതുടയ്ക്കുന്നതിനും ഷൂ വൃത്തിയാക്കുന്നതും യാത്രക്കാര്‍ കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതായാണ് പരാതി. പുതിയ കര്‍ട്ടന്‍ ഇടുമ്പോഴേയ്ക്കും വൃത്തികേടാക്കുന്നതായി റെയില്‍വെ പറയുന്നു. സാധാരണ മാസത്തിലൊരിക്കലാണ് റെയില്‍വെ എസി കോച്ചുകളിലെ കര്‍ട്ടന്‍ മാറ്റുന്നത്. ഈമാസം അവസാനത്തോടെ കര്‍ട്ടന്‍ ഒഴിവാക്കുന്നകാര്യത്തില്‍ അന്തിമതീരുമാനമെടുത്തേക്കും. യാത്രക്കാരുടെ സ്വകാര്യത പരിഗണിച്ച് 2009 ലാണ് എസി കോച്ചുകളില്‍ റെയര്‍വെ കര്‍ട്ടന്‍ ഉപയോഗിച്ചുതുടങ്ങിയത്. 2014ല്‍ തീപ്പിടുത്തമുണ്ടായതിനെതുടര്‍ന്ന് എസി 3 ടയര്‍ കോച്ചുകളില്‍നിന്ന് കര്‍ട്ടന്‍ ഒഴിവാക്കിയിരുന്നു.

സഞ്ചാരികള്‍ക്ക് ഉണര്‍വേകാന്‍ കടമ്പ്രയാര്‍ മേഖല ഒരുങ്ങുന്നു

സഞ്ചാരികള്‍ക്ക് പുത്തന്‍ ഉണര്‍വുമായി കടമ്പ്രയാര്‍ ടൂറിസം മേഖല ഒരുങ്ങുന്നു. പള്ളിക്കര മനയ്ക്കടവു മുതല്‍ പഴനങ്ങാട് പുളിക്കടവ് വരെയുള്ള കടമ്പ്രയാര്‍ തീരങ്ങള്‍ ഇനി വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകും. ബോട്ടിങ് ആരംഭിക്കുന്നതിന് മുന്നോടിയായി ട്രയല്‍ റണ്‍ ഈയാഴ്ച നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇരുപതോളം പെഡല്‍ ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും കുട്ടവഞ്ചികളും തയ്യാറായിക്കഴിഞ്ഞു. ഒരു ടൂറിസ്റ്റ് ബസിലെത്തുന്ന മുഴുവന്‍ പേര്‍ക്കും ഒരേസമയം ബോട്ടിങ് നടത്താനുള്ള സൗകര്യമാണിവിടെ ഒരുക്കുന്നത്. തൂക്കുപാലത്തിന്റെ കൈവരികള്‍കൂടി സ്ഥാപിച്ചാല്‍ അതിന്റെയും ഉപയോഗം സാധ്യമാകും. മറ്റു ജോലികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. കിഴക്കമ്പലം പഞ്ചായത്തിലെ നാലു തോടുകളുടെ സംഗമകേന്ദ്രമായ കടമ്പ്രയാര്‍ 2009-ലാണ് ഇക്കോ ടൂറിസത്തിനായി തുറന്നത്. തനത് പ്രകൃതിവിഭവങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ആരംഭിച്ച ഈ പദ്ധതി ഉദ്ഘാടനം ചെയ്തത് അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണനായിരുന്നു. തോടുകള്‍ സംഗമിക്കുന്ന പ്രദേശത്ത് ബണ്ടുകള്‍ നിര്‍മിച്ച് നടപ്പാത ഒരുക്കലായിരുന്നു ആദ്യ നടപടി. പിന്നീട് പുഴയില്‍ ഡ്രഡ്ജിങ് നടത്തി ആഴം വര്‍ധിപ്പിച്ച് ബോട്ടിങ് സൗകര്യം ഒരുക്കലും നടത്തി. ബോട്ട് സര്‍വീസ് ആരംഭിക്കുന്നതോടെ ... Read more

നവകേരള പുനര്‍നിര്‍മാണത്തിന് പ്രത്യേക സംവിധാനം: മുഖ്യമന്ത്രി

പ്രളയാനന്തരകേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് രണ്ട് ഉന്നതാധികാരസമിതികള്‍ മേല്‍നോട്ടം വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റേയും ചീഫ് സെക്രട്ടറിയുടേയും അധ്യക്ഷതയില്‍ രണ്ട് സമിതികള്‍ക്കാണ് രൂപം കൊടുത്തിരിക്കുന്നത്. നവകേരളനിര്‍മ്മാണത്തിന് പൊതുവില്‍ മന്ത്രിസഭ മേല്‍നോട്ടം വഹിക്കും അതിനോടൊപ്പം ഈ രണ്ട് സമിതികളും ഉണ്ടാവും. പദ്ധതിയുടെ മുഖ്യകണ്‍സല്‍ട്ടന്‍സി കെപിഎംജിക്കായിരിക്കും. മുഖ്യമന്ത്രി അധ്യക്ഷനായുള്ള ഉപദേശകസമിതിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍, ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ്, തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടികെഎ നായര്‍, വ്യവസായി എംഎ യൂസഫലി, സുരക്ഷാവിദഗ്ദ്ധന്‍ മുരളി തുമ്മാരുകുടി എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. ഉപദേശകസമിതിയുടെ ആദ്യയോഗം ഈ മാസം 22-ന് ചേരും എന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭയ്ക്കും ഉപദേശകസമിതിയ്ക്കും സമാന്തരമായാവും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതി പ്രവര്‍ത്തിക്കുക. കേരള പുനര്‍നിര്‍മ്മാണത്തിനായി യുവാക്കളുടെ അടക്കം നൂതനനിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കേരള നിര്‍മ്മിതിക്കായി ആശയങ്ങള്‍ തേടി സെമിനാറുകള്‍ ... Read more

കെ എസ് ആര്‍ ടി സി സമരം പിന്‍വലിച്ചു

  കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചു. മന്ത്രി എ.കെ.ശശീന്ദ്രന്‍, ടി.പി.രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണു തീരുമാനം. ഇതോടെ കെ.എസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിവന്ന മിന്നല്‍ സമരം പിന്‍വലിക്കാന്‍ യൂണിയന്‍ നേതൃത്വം നിര്‍ദേശം നല്‍കി.

രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിമാരുടെ മ്യൂസിയം ഒരുങ്ങുന്നു

ന്യൂഡല്‍ഹിയില്‍ തീന്‍മൂര്‍ത്തി എസ്റ്റേറ്റ് പരിസരത്ത് പ്രധാനമന്ത്രിമാരുടെ സംഭാവനകള്‍ വിവരിക്കുന്ന മ്യൂസിയം ഒരുങ്ങുന്നു. Pic Courtesy: Twitter ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുന്ന മ്യൂസിയം പ്രധാനമന്ത്രിമാരുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന ഇടമായി മാറുമെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ വ്യക്തമാക്കി. 271 കോടി രൂപ ചിലവിലാണ് മ്യൂസിയം നിര്‍മ്മിക്കുന്നത്. 10,975.36 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിക്കുന്ന മ്യൂസിയം രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാരുടെയും ജീവിതവും പ്രവര്‍ത്തനവും പ്രതിഫലിപ്പിക്കും. മൂന്ന് നിലകളുള്ള കെട്ടിടമാണ് മ്യൂസിയത്തിനായി പണിയുക. അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍കൊള്ളുന്നതായിരിക്കും മ്യൂസിയം. Pic Courtesy: Twitter നിലവില്‍ മൂന്ന് പ്രധാനമന്ത്രിമാര്‍ക്ക് മാത്രമേ മ്യൂസിയം ഉള്ളുവെന്നും എന്നാല്‍ പുതിയ മ്യൂസിയം ഭാവിയില്‍ വരുന്ന പ്രധാനമന്ത്രിമാരെ കൂടെ ഉള്‍കൊള്ളുമെന്നും.മഹേഷ് ശര്‍മ്മ വ്യക്തമാക്കി. ഇവിടെ പ്രധാനമന്തിമാരുപയോഗിച്ച വെറും കുടയും തൊപ്പിയും മാത്രമല്ലെന്നും അവരുടെ ജീവിത സന്ദേശങ്ങള്‍ തന്നെ ഉണ്ടാവുമെന്നും മഹേഷ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

ജയലളിതയുടെ ഹെലികോപ്ടര്‍ തമിഴ്‌നാട് സര്‍ക്കാര്‍ വില്‍ക്കുന്നു

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഹെലികോപ്ടര്‍ വില്‍ക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. ജയലളിത ഉപയോഗിച്ചിരുന്ന 412 ഇപി എന്ന ഹെലികോപ്ടറാണ് തമിഴ്‌നാട് സര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹെലികോപ്ടറിന്റെ പഴക്കം പരിഗണിച്ചാണ് വില്‍പ്പനയെന്നും വില്‍പ്പനയ്ക്കായി സ്റ്റേറ്റ് ട്രേഡിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എസ്.ടി.സി)യെ ഏല്‍പ്പിച്ചിരിക്കുകയാണ് സര്‍ക്കാറെന്നുമാണഅ റിപ്പോര്‍ട്ടുകള്‍. ഇരട്ട എന്‍ജിനുള്ള ഈ ഹെലികോപ്ടര്‍ 2006-ല്‍ ആണ് ജയലളിത വാങ്ങുന്നത്. 11പേര്‍ക്ക് ഇതില്‍ യാത്രചെയ്യാം. ജയലളിത ഔദ്യോഗിക ആവശ്യങ്ങള്‍ക്കും കോടനാട് എസ്റ്റേറ്റില്‍ സുഖവാസത്തിനു പോകുന്ന വേളകളിലുമാണ് ഹെലികോപ്ടര്‍ കൂടുതലായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെ കൈയ്യിലുള്ള ഈ ഹെലികോപ്ടര്‍ ഇപ്പോള്‍ ചെന്നൈ വിമാനത്താവളത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഒമാന്‍; വനിത സഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമായ അറബ് രാജ്യം

വനിതാ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ അറബ് രാജ്യമെന്ന ബഹുമതി സ്വന്തമാക്കി ഒമാന്‍. സ്ത്രീകളുടെ സുരക്ഷിതത്വത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയിലാണ് ഒമാന്‍ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ ഇടമെന്ന് കണ്ടെത്തിയത്. രാഷ്ട്രീയ ഭദ്രതയാണ് ഒമാന്റെ ഏറ്റവും വലിയ ആകര്‍ഷണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. 94 ശതമാനം പേരും പ്രകൃതിദത്തമായ മനോഹാരിതയും സൗഹൃദത്തോടെ പെരുമാറുന്ന ജനങ്ങളുമുള്ള ശാന്തവും, സമാധാനപൂര്‍ണവുമായ രാഷ്ട്രമാണ് ഒമാന്‍ എന്ന് ചൂണ്ടികാട്ടി. ലോകത്തിലെ ഏറ്റവും സമഗ്രമായ റിപ്പോര്‍ട്ടുകളില്‍ ഒന്നായാണ് ഈ വാര്‍ഷിക സര്‍വേ ഫലത്തെ കണക്കിലെടുക്കുന്നത്. ഒമാനി സമൂഹത്തില്‍ നില നില്‍ക്കുന്ന സഹിഷ്ണുതയ്ക്കും സമവായത്തിനും ലഭിച്ച അംഗീകാരമാണ് ഈ ബഹുമതി. ജീവിത നിലവാരം, ജീവിത ചെലവ്, സമാധാനം, രാഷ്ട്രീയ ഭദ്രത തുടങ്ങി നിരവധി ഘടകങ്ങള്‍ കണക്കിലെടുത്താണ് സര്‍വേ ഫലം തയാറാക്കിയത്. അതേസമയം ആഗോള തലത്തില്‍ രണ്ടാം സ്ഥാനമാണ് ഒമാന് ലഭിച്ചത്. എക്സ്പാറ്റ് ഇന്‍സൈഡര്‍ നടത്തിയ സര്‍വേയില്‍ ലക്സംബര്‍ഗിനാണ് ആഗോള തലത്തില്‍ ഒന്നാം സ്ഥാനം. നേരത്തെ ഒമാനില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ... Read more