Category: News

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബുക്കിങ് ഈയാഴ്ച മുതല്‍

അടുത്ത മാസം ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് തുടങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി എയര്‍ലൈന്‍ കമ്പനികള്‍. ഇതിന്റെ ഭാഗമായി കണ്ണൂരില്‍നിന്നുള്ള ടിക്കറ്റ് ബുക്കിങ് ഈയാഴ്ച തുടങ്ങുമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. കണ്ണൂരില്‍നിന്ന് ഗള്‍ഫിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളുടെ സമയപട്ടികയ്ക്ക് രണ്ടുദിവസത്തിനകം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അംഗീകാരം ലഭിക്കുമെന്നാണ് എയര്‍ഇന്ത്യ അധികൃതരുടെ പ്രതീക്ഷ. ഇത് ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കാനാകുമെന്ന് എയര്‍ഇന്ത്യ വൃത്തങ്ങള്‍ പറയുന്നു. എയര്‍ഇന്ത്യയുടെ ആദ്യ സര്‍വീസ് ഡിസംബര്‍ ഒമ്പതിന് അബുദാബിയിലേക്ക് ആയിരിക്കുമെന്നാണ് സൂചന. സമയപട്ടികയില്‍ അംഗീകാരം ലഭിച്ചാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. അബുദാബിക്ക് പുറമെ ദുബായ്, ഷാര്‍ജ, റിയാദ്, മസ്‌ക്കറ്റ്, ദോഹ എന്നിവിടങ്ങളിലേക്ക് കണ്ണൂരില്‍നിന്ന് സര്‍വീസ് ഉണ്ടാകും. എയര്‍ ഇന്ത്യ എക്പ്രസ് കൂടാതെ സ്വകാര്യ വിമാന സര്‍വീസ് കമ്പനികളായ ഗോഎയര്‍, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവരും കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്തുന്നുണ്ട്. ആഭ്യന്തരസര്‍വീസുകളാകും ഈ കമ്പനികള്‍ നടത്തുക. ഗോഎയര്‍ സര്‍വീസ് ഉദ്ഘാടന ദിവസം മുതല്‍ ഉണ്ടാകും. എന്നാല്‍ ... Read more

ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ വീല്‍ചെയറും തിസീസും വില്‍പ്പനയ്ക്ക്

അന്തരിച്ച വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ ഹൈടെക്ക് വീല്‍ചെയറും അദ്ദേഹത്തിന്റെ പി.എച്ച്.ഡി തിസീസും ലേലത്തിന്. ലണ്ടന്‍ ആസ്ഥാനമായ ക്രിസ്റ്റീസ് എന്ന ലേല സ്ഥാപനമാണ് ഈ വിവരം പുറത്തുവിട്ടത്. 1965 ലെ പി.എച്ച്.ഡി തിസീസിന്റെ അഞ്ച് കോപ്പികള്‍ക്ക് പുറമേ, മറ്റ് ശാസ്ത്രസംബന്ധിയായ രേഖകളും വില്പനക്ക് വെച്ചിടുണ്ട്. ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം പൗണ്ടുവരെയാണ് ഇവക്ക് വില നിശ്ചയിച്ചിരിക്കുന്നത്. പി.എച്ച്.ഡി തിസീസില്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ കൈയൊപ്പുണ്ട്. അസുഖബാധിതനായ അദ്ദേഹം വിറക്കുന്ന കൈകള്‍ കൊണ്ട് ഇട്ട ഒപ്പ് വഴുതിപ്പോയതുപോലെയുണ്ട്. വീല്‍ചെയറിന് 10,000 – 150000 പൗണ്ടാണ് വിലയിട്ടിരിക്കുന്നതെന്നും ക്രിസ്റ്റീസ് അധികൃതര്‍ സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇതില്‍ നിന്നു കിട്ടുന്ന പണം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. ഒക്ടോബര്‍ 31നാണ് ലേലം തുടങ്ങുക.

സാറ കീഴടക്കുന്നു നന്മയുടെ ഉയരങ്ങള്‍

ഉയരങ്ങള്‍ എന്നും എല്ലാവരുടേയും സ്വപ്‌നമാണ്. എന്നാല്‍ സാറ സഫാരി എന്ന യുവതിയക്ക് ഉയരങ്ങള്‍ വെറും സ്വപ്‌നം മാത്രമല്ല. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായിട്ട് സാറ കീഴടക്കിയത് എവറസ്റ്റിന്റെ പകുതിയാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പിക്കുനായി പ്രവര്‍ത്തിക്കുന്ന എംപവര്‍ നേപ്പാളി ഗേള്‍സ് ഫൗണ്ടേഷന്‍ എന്ന നോണ്‍പ്രോഫിറ്റ് സംഘടനയ്ക്ക് വേണ്ടിയാണ് സാറ മലകയറ്റിത്തിലൂടെ ഇപ്പോള്‍ പണം സ്വരൂപിക്കുന്നത്. ഒരു അടി കയറുമ്പോള്‍ ഒരു ഡോളര്‍ എന്ന നിലയിലാണ് അവര്‍ പണം സമ്പാദിക്കുന്നത്. ‘എല്ലാ മേഖലകളിലും സത്രീകള്‍ക്ക് സമത്വം ഉറപ്പാക്കുക, തുല്യപങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് സാറയുടെ യാത്ര. സ്ത്രീ ശാക്തീകരണം നടപ്പിലാക്കുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. സാറയെ പോലെയുള്ള ആളുകളെയാണ് ലോകത്തിന് ആവശ്യം” – ഒഹിയോ യൂണിവേഴ്സിറ്റിയിലെ വുമണ്‍സ് സെന്റര്‍ മേധാവിയായ എം.ജെനീവ മുറേ പറയുന്നു. 2015ലെ ഭൂകമ്പത്തിന് ശേഷം സാറ സഫാരി, നേപ്പാള്‍ സന്ദര്‍ശിച്ചിരുന്നു. താന്‍ മുമ്പ് കണ്ട പെണ്‍കുട്ടികളെ വീണ്ടും കാണാനാണ് അവര്‍ ഭൂകമ്പത്തിന് ശേഷം അവിടെ പോയത്. പതിനായിരക്കണക്കിന് ആളുകളാണ് ഭൂകമ്പത്തില്‍ ... Read more

ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം നിര്‍മ്മിച്ച് ചൈന

ലോകത്തിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ഒരുക്കി ചൈന. ഹോങ്കോംഗിനെയും മക്കായിയെയുമാണ് കടല്‍ പാലം ബന്ധിപ്പിക്കുന്നത്. ഈ മാസം 24 നാണ് 55 കിലോമീറ്റര്‍ നീളമുള്ള പാലത്തിന്റെ ഉദ്ഘാടനം. ഇതിനു ശേഷം പാലം ഗതാഗതത്തിനായി തുറന്നു നല്‍കും. വൈ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പാലം ഹോങ്കോങ്ങിലെ ലന്താവു ദ്വീപില്‍ നിന്നും തുടങ്ങി മക്കാവുവിലേക്കും സുഹായിയിലേക്കും രണ്ടായിപ്പിരിയുന്നു. 9 വര്‍ഷംകൊണ്ടാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലം യാഥാര്‍ഥ്യമാകുന്നതോടെ മൂന്ന് മണിക്കൂര്‍ റോഡ് യാത്ര വെറും 30 മിനിറ്റായി ചുരുങ്ങും. പാലത്തിനു ഏതു കടല്‍തിരമാലയെയും ചുഴലിക്കാറ്റിനെയും പ്രതിരോധിച്ചു നില്ക്കാന്‍ കഴിയുമെന്നാണ് പാലം നിര്‍മിച്ച ചൈനീസ് എഞ്ചിനീയര്‍ന്മാരുടെ അവകാശവാദം.

അമിതവേഗം നിയന്ത്രിക്കാന്‍ സ്വകാര്യ ബസുകളില്‍ ജി പി എസ് സംവിധാനം വരുന്നു

സ്‌കൂള്‍ ബസുകളിലെ ജി.പി.എസ്. ഘടിപ്പിക്കല്‍ പൂര്‍ത്തിയായശേഷം സ്വകാര്യ ബസുകളിലും ജി.പി.എസ്. നിര്‍ബന്ധമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്. നഗരത്തിലൂടെയുള്ള സ്വകാര്യ ബസുകളുടെ അമിതവേഗം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജി.പി.എസ്. ഘടിപ്പിക്കുന്നത്. നഗരത്തിലൂടെ പാഞ്ഞെത്തുന്ന സ്വകാര്യ ബസുകള്‍ക്ക് വേഗം കുറയ്ക്കുന്നതുള്‍പ്പെടെ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും നിരത്തിലിറങ്ങുമ്പോള്‍ പാലിക്കാറില്ല. ഡോര്‍ ഇല്ലാത്ത ബസുകളും അപകടാവസ്ഥയിലായ സീറ്റുകളുള്ള ബസുകളും നിരത്തിലുണ്ട്. ഇളകിയ സീറ്റുകള്‍ കയര്‍ കൊണ്ട് കെട്ടിയിരിക്കുന്ന നിലയിലും കാണാം. ഇവ കണ്ടുപിടിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് കഴിയാതെപോകുന്നു. ചെറുവാഹനങ്ങളെ തട്ടിയിട്ട് പാഞ്ഞുപോകുന്നതും നഗരത്തില്‍ പതിവുകാഴ്ചയാണ്. ആളുകള്‍ കയറുന്നതിനുമുന്‍പ് വാഹനം എടുക്കുന്നതും സ്റ്റോപ്പുകളില്‍ എത്തിയാല്‍ തിടുക്കംകൂട്ടി ആളുകളെ ഇറക്കുന്നതും നിത്യസംഭവമായി. പലപ്പോഴും പ്രായമായ സ്ത്രീകളും കൈക്കുഞ്ഞുമായെത്തുന്നവരും ബസ് ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടാറുണ്ട്. ഒരേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ തമ്മിലുള്ള മിനിറ്റുകളുടെ വ്യത്യാസം മറികടക്കുന്നതിനാണ് മരണപ്പാച്ചിലെന്ന് യാത്രക്കാര്‍ പറയുന്നു. ഇതുമൂലം കാല്‍ നടക്കാരെപ്പോലും വകവയ്ക്കാതെയാണ് മത്സരയോട്ടം. മത്സരയോട്ടത്തിനിടയില്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താന്‍ മടിക്കുന്നതായും കണ്ടുവരുന്നുണ്ട്. ഇതിനെല്ലാം പരിഹാരമായാണ് സ്വകാര്യ ബസുകള്‍ക്ക് ജി.പി.എസ്.സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങുന്നതെന്ന് ... Read more

ലോകത്തിലെ ഏറ്റവും വലിയ ഗുഹ ചൈനയില്‍ കണ്ടെത്തി

ലോകത്തിലെ ഏറ്റവും വലിയ ഗുഹകളിലൊന്ന് ചൈനയില്‍ കണ്ടെത്തി. ചൈനയുടെയും ബ്രിട്ടന്റെയും പര്യവേഷക സംഘമാണ് ഫെങ്കാസണ്‍ ജില്ലയില്‍ 6.7 മില്യണ്‍ ക്യുബിക് മീറ്റര്‍ വലിപ്പമുള്ള ഗുഹ കണ്ടെത്തിയത്. 200 മീറ്റര്‍ നീളവും 100 മീറ്റര്‍ വീതിയുമുള്ള ഗുഹക്ക് 118 അടി ആഴമുണ്ട്. പാറക്കൂട്ടങ്ങളും കല്ലുകളുമെല്ലാം നിറഞ്ഞ ഈ ഗുഹ ലോകത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ഗുഹകളിലൊന്നാണെന്നാണ് പര്യവേഷകസംഘത്തിന്റെ വിലയിരുത്തല്‍. ഉള്ളിലേക്ക് കടക്കുംതോറും ആകാംഷയുണര്‍ത്തുന്ന കാഴ്ചകളാണ് ഗുഹക്കുള്ളില്‍. വെള്ളാരം കല്ലുകളും പവിഴപ്പുറ്റുകളും തീര്‍ക്കുന്ന വിസ്മയക്കാഴ്ചക്കൊപ്പം പാറക്കഷ്ണങ്ങളും വര്‍ണക്കല്ലുകളും നിറഞ്ഞ ഇടനാഴിയുണ്ട് 3ഡി ടെക്‌നോളജി ഉപയോഗിച്ച് സ്‌കാന്‍ ചെയ്താണ് ഗവേഷകസംഘം ഗുഹ കണ്ടെത്തിയത്. അതിരുകളില്‍പ്പറ്റിപ്പിടിച്ച എക്കല്‍ പാളികളും പാറക്കൂട്ടങ്ങളിലൂടെ ഊര്‍ന്നിറങ്ങുന്ന വെള്ളവും കാണാനായി സഞ്ചാരികളും എത്തിതുടങ്ങിയിട്ടുണ്ട്.

ഷിംലയുടെ പേര് മാറ്റി ശ്യാമള എന്നാക്കാന്‍ ഹിമാചല്‍പ്രദേശ്

കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്തെ സ്ഥലപ്പേരുകള്‍ മാറ്റുന്ന തിരക്കിലാണ് ചില സംസ്ഥാന സര്‍ക്കാരുകള്‍. അലഹാബാദിന്റെ പേര് മാറ്റി പ്രയാഗ്‌രാജ് എന്നാക്കിയതിന് ശേഷം സമാന ആവശ്യങ്ങള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞു. ഇതില്‍ പുതിയതാണ് ഹിമാല്‍ചല്‍ പ്രദേശ് സര്‍ക്കാരിന്റേത്. തലസ്ഥാനമായ ഷിംലയുടെ പേര് മാറ്റി ശ്യാമള എന്നാക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി ജയ് റാം താക്കൂറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ‘ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വരുന്നതിന് മുമ്പ് ഷിംല അറിയപ്പെട്ടിരുന്നത് ശ്യാമള എന്നായിരുന്നു. ഷിംലയുടെ പേര് മാറ്റി ശ്യാമള എന്നാക്കുന്നതില്‍ പൊതുജനാഭിപ്രായം തേടുമെന്നും’ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ പറഞ്ഞു. ഷിംലയുടെ പേര് മാറ്റുന്നതില്‍ അനുചിതമായി ഒന്നുമില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിപിന്‍ പര്‍മാര്‍ പറഞ്ഞു. വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) സമാന ആവശ്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉന്നയിച്ചിരുന്നു. എന്നാല്‍ 2016 ല്‍ മുഖ്യമന്ത്രിയായിരുന്ന വീര്‍ഭദ്ര സിങ് ഷിംലയുടെ പേര് മാറ്റത്തിന് നേരെ ചുവപ്പ് കൊടിയാണ് കാണിച്ചത്. അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാണ് ഷിംലയെന്ന് ... Read more

പാരച്യൂട്ടില്‍ മനുഷ്യന്‍ പറന്ന് തുടങ്ങിയിട്ട് ഇന്ന് 221 വര്‍ഷം

മനുഷ്യന്‍ പാരച്യൂട്ടില്‍ പറക്കാന്‍ തുടങ്ങിയിട്ട് 221 വര്‍ഷം തികയുകയാണ്. 1797 ഒക്ടോബര്‍ 22 നാണ് ഫ്രഞ്ചുകാരനായ ആന്ദ്രേ ജാക്വസ് ഗാര്‍നെറിന് ആദ്യമായി പാരച്യൂട്ടില്‍ പറന്നിറങ്ങിയത്. ഇന്ന് കാണുന്ന സാങ്കേതിക വിദ്യകളോടെയുള്ള പാരച്യൂട്ടല്ല. വായുവിനെതിരെ തടസം സൃഷ്ടിച്ച് അന്തരീക്ഷത്തില്‍ കൂടെ സഞ്ചരിക്കുന്ന ഒരു വസ്തു നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ആദ്യ പാരച്യൂട്ടിന്റെ ഉത്ഭവം. ഫ്രഞ്ചുകാരനായ ആന്ദ്രേ ജാക്വസ് ഗാര്‍നെറിന്‍ ആയിരുന്നു ആദ്യ പാരച്യൂട്ട് ചാട്ടം നടത്തിയത്. ഫ്രെയിമില്ലാത്ത പാരച്യൂട്ടിന്റെ ഉപജ്ഞാതാവായ അദ്ദേഹം ബലൂണിസ്റ്റായിരുന്നു. പാരീസിലെ മൊന്‍കാവിലാണ് കുടയുടെ ആകൃതിയിലുള്ള സില്‍ക് പാരച്യൂട്ടില്‍ ഗാര്‍നെറിന്‍ പറന്നിറങ്ങിയത്. ഏഴ് മീറ്റര്‍ വ്യാസമുള്ളതായിരുന്നു പാരച്യൂട്ട്. ആദ്യ പാരച്യൂട്ട് പറക്കലിന്റെ ഓര്‍മ്മ പുതുക്കി പാരീസില്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 22ന് വൈവിധ്യങ്ങളായ പാരച്യൂട്ടുകള്‍ പറത്താറുണ്ട്. പാരച്യൂട്ടിനെ അന്നും ഇന്നും കഠിന കായിക വിനോദമായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ അപകട സാധ്യതയും കൂടുതലാണ്. 1912ല്‍ ഈഫല്‍ ടവറില്‍ നിന്നും പാരച്യൂട്ട് ചാട്ടം നടത്തി ദാരുണാന്ത്യം സംഭവിച്ച ഫ്രാന്‍സ് റേഷല്‍സിന്റെ ദൃശ്യങ്ങളും ശ്രദ്ധേയമാണ്. ... Read more

കാത്തിരിപ്പിന് വിരാമം; ജാവ നവംബര്‍ 15ന് എത്തും

ഒരു കാലത്ത് നിരത്തുകളിലെ ഐക്കണിക്ക് ഇരുചക്രവാഹനമായിരുന്ന ജാവ ബൈക്കുകള്‍ വീണ്ടും ഇന്ത്യയില്‍ അവതരിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചുകാലമായി കേട്ടു തുടങ്ങിയിട്ട്. ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്തിരുന്നു. ക്ലാസിക് ലെജന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു കീഴില്‍ മഹീന്ദ്ര നിര്‍മ്മിക്കുന്ന പുത്തന്‍ ജാവ ബൈക്കുകള്‍ നംബവര്‍ 15ന് ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പുതിയ വാര്‍ത്ത. 27 എച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കുമുള്ള 293 സിസി എന്‍ജിനാവും വാഹനത്തിന്റെ ഹൃദയം. 1960- 70 കാലഘട്ടത്തില്‍ നിരത്തിലുണ്ടായിരുന്നു ജാവ ബൈക്കുകളോട് സാദൃശ്യമുള്ള ഡിസൈനിലായിരുക്കും പുതിയ ബൈക്കുകളും നിരത്തിലെത്തിക്കുക. പഴയ ക്ലാസിക് ടൂ സ്‌ട്രോക്ക് എന്‍ജിന് സമാനമായി ട്വിന്‍ എക്‌സ്‌ഹോസ്റ്റ് ആയിരിക്കും പുതിയ ജാവയുടെ പ്രധാന ആകര്‍ഷണം. മലിനീകരണ നിയന്ത്രണ നിലവാരത്തില്‍ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതാണ് എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. ടൂ സ്ട്രോക്ക് എഞ്ചിനില്‍ ഒരുകാലത്ത് വമ്പന്‍മാരായിരുന്ന ചെക്ക് വാഹന നിര്‍മാതാക്കളായ ജാവ മോട്ടോര്‍സൈക്കിള്‍സ്. ... Read more

നിലയ്ക്കല്‍ സംഘര്‍ഷ ഭൂമിയല്ല; അറിയാം ആ നാടിനെക്കുറിച്ച്

ശബരിമല സ്ത്രീ പ്രവശേനത്തെ തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ കൊണ്ടും ഭക്തി കൊണ്ടും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന പേരാണ് നിലയ്ക്കല്‍. ശബരിമല തീര്‍ത്ഥാടന പാതയുടെ പ്രധാന ഇടത്താവളങ്ങളില്‍ ഒന്നാണ് ഈ പ്രദേശം. ചരിത്ര വിധിയെ തുടര്‍ന്ന് ശബരിമലയിലേക്ക് എത്തുന്ന സ്തരീകളെ തടയുന്ന നിലയ്ക്കല്‌നു ഇതൊന്നുമല്ലാതെ മറ്റൊരു ചരിത്രം കൂടിയുണ്ട്. മതസൗഹാര്‍ദ്ദത്തിനും പ്രകൃതിഭംഗിക്കും പേരു കേട്ട നിലയ്ക്കലിന്റെ ആരും അറിയാത്ത വിശേഷങ്ങള്‍. നിലയ്ക്കല്‍ ശബരിമല ഇടത്താവളം എന്ന നിലയില്‍ പ്രസിദ്ധമായ നിലയ്ക്കല്‍ പത്തനംതിട്ട ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. വനങ്ങളാലും റബര്‍ തോട്ടങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടെ സ്ഥിരതാമസമാക്കിയിട്ടുള്ളവര്‍ വളരെ കുറവാണ്. നിലയ്ക്കല്‍ എന്ന പേര് വന്ന വഴി ശബരിമലയുമായി ബന്ധപ്പെട്ടു സ്ഥിതി ചെയ്യുന്ന ഇടമായതിനാല്‍ നിലയ്ക്കല്‍ എന്ന പേരിന് ശബരിമല ശാസ്താവുമായും ഒരു ബന്ധമുണ്ട്. നിലാവായ എന്ന ശാസ്താവുമായി ബന്ധപ്പെട്ട വാക്കില്‍ നിന്നാണ് നിലയ്ക്കല്‍ എന്ന സ്ഥലപ്പേര് ഉണ്ടായത് എന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. നിലയ്ക്കല്‍ താവളം എന്നതില്‍ നിന്നു നിലയ്ക്കല്‍ വന്നു എന്നും ഒരു ... Read more

യുഎഇയില്‍ പുതിയ വീസ നിയമം ഇന്ന് മുതല്‍; സന്ദര്‍ശകര്‍ക്കിനി രാജ്യം വിടാതെ വീസ മാറാം

യുഎഇയിലെ സന്ദര്‍ശകര്‍ക്കും സഞ്ചാരികള്‍ക്കും വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ ആശ്വാസം പകരുന്ന പുതിയ വീസാ നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. സന്ദര്‍ശക, ടൂറിസ്റ്റ് വീസകളില്‍ എത്തുന്നവര്‍ക്ക് ഇനി രാജ്യം വിടാതെ വീസ മാറാമെന്നതാണു നിയമം. സന്ദര്‍ശക വീസാ കാലാവധിക്കുശേഷം രാജ്യം വിടാതെ പുതിയ വീസ എടുക്കാനോ പുതുക്കാനോ സാധിക്കുമെന്നതാണ് പ്രത്യേകത. നിലവില്‍ വീസാ കാലാവധി തീരുന്നതിന് മുന്‍പ് രാജ്യം വിട്ടശേഷമേ പുതിയ വീസയ്ക്ക് അപേക്ഷിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമം അനുസരിച്ച് സമയ ധന നഷ്ടമില്ലാതെ വീസ മാറാം. വിനോദ സഞ്ചാരികള്‍ക്കും ടൂറിസ്റ്റ് വീസ രണ്ടു തവണ പുതുക്കാന്‍ അനുമതിയുണ്ട്. സന്ദര്‍ശക വീസയില്‍ എത്തിയവര്‍ക്കു രാജ്യം വിടാതെ നിശ്ചിത ഫീസ് തൊഴില്‍ വീസയിലേക്കു മാറാന്‍ നിലവില്‍ അനുമതിയുണ്ട്. സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും സുരക്ഷിതമായി രാജ്യത്ത് കഴിയുന്നതിന് അവസരമൊരുക്കുന്നതിനാണു പരിഷ്‌കാരമെന്നു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് അതോറിറ്റിയുടെ വിദേശകാര്യ വിഭാഗം ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സഈദ് ... Read more

കന്യാകുമാരിയില്‍ 32 കോടിയുടെ ടൂറിസം പദ്ധതികള്‍

കന്യാകുമാരിയില്‍ വിവേകാനന്ദമണ്ഡപത്തിനും തിരുവള്ളുവര്‍ ശിലയ്ക്കും ഇടയില്‍ പാലം ഉള്‍പ്പടെ 32 കോടിയുടെ ടൂറിസം വികസനപദ്ധതികള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനൊപ്പം കന്യാകുമാരിയില്‍ എത്തിയ അദ്ദേഹം പദ്ധതിനടപ്പാക്കുന്ന ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് മന്ത്രി കന്യാകുമാരിയില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദീകരിച്ചു. സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ തീരദേശമേഖലകളില്‍ 100 കോടി ചെലവില്‍ നടപ്പിലാക്കുന്ന ടൂറിസം വികസനത്തിന്റെ ഭാഗമായിട്ടാണ് കന്യാകുമാരിയില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ജില്ലാ കളക്ടര്‍ പ്രശാന്ത് എം.വദനറെയും ഒപ്പമുണ്ടായിരുന്നു.

ഒരു വ്യാഴവട്ടക്കാലത്തിന്റെ ഓര്‍മ്മയ്ക്ക് കുറിഞ്ഞി സ്‌പെഷ്യല്‍ സ്റ്റാമ്പും കവറും

നീലക്കുറിഞ്ഞി സീസണോടനുബന്ധിച്ച് തപാല്‍ വകുപ്പ് കുറിഞ്ഞി സ്‌പെഷല്‍ സ്റ്റാമ്പും കവറും പുറത്തിറക്കി. കുറിഞ്ഞി സ്‌പെഷല്‍ സ്റ്റാമ്പും കവറും പുറത്തിറക്കി. കുറിഞ്ഞിപ്പൂക്കളുടെയും നീലക്കുറിഞ്ഞി പൂത്ത മലകളുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തതാണ് കവറുകള്‍. 100 രൂപയാണ് കവറിന്റെ വില. 5 രൂപയാണ് കുറിഞ്ഞി സ്റ്റാംപിന്റെ വില.

പാളത്തില്‍ അറ്റകുറ്റപ്പണി; തീവണ്ടി സമയത്തില്‍ മാറ്റം

കുറുപ്പന്തറ-ഏറ്റുമാനൂര്‍ പാതയില്‍ ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള തീവണ്ടിസമയങ്ങളില്‍ മാറ്റമുണ്ടാകും. 20 മുതല്‍ 24 വരെയാണ് സമയക്രമീകരണം. 21ന് ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230), മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം പരശുറാം എക്‌സ്പ്രസ് (16649), തിരുവനന്തപുരം-ന്യൂഡല്‍ഹി കേരളഎക്‌സ്പ്രസ് (12625) എന്നിവ വൈകിയോടും. 22ന് കോര്‍ബ-തിരുവനന്തപുരം (22647), ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230), മംഗളൂരു-തിരുവനന്തപുരം പരശുറാം എക്‌സ്പര്‍സ് (16649) തിരുവനന്തപുരം-ന്യൂഡല്‍ഹി കേരളഎക്‌സ്പ്രസ് (12625) എനിനവയും വൈകിയോടും. 23ന് കോര്‍ബ-തിരുവനന്തപുരം (22647), ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230), മംഗളൂരു-തിരുവനന്തപുരം പരശുറാം എക്‌സ്പര്‍സ് (16649) തിരുവനന്തപുരം-ന്യൂഡല്‍ഹി കേരളഎക്‌സ്പ്രസ് (12625) എന്നിവയും 24ന് കന്യാകുമാരി -മുംബൈ ജയന്തിജനതാ എക്‌സ്പ്രസുമാണ് (16382) വൈകിയോടുക. ശനിയാഴ്ച മൂന്ന് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കുമെന്നും മൂന്ന് തീവണ്ടികള്‍ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയില്‍വേ അറിയിച്ചു. ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍, കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍, കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം മെമു എന്നിവയാണ് റദ്ദാക്കിയത്. ഈ തീവണ്ടികളുടെ ഇതേപാതയിലുള്ള മടക്കയാത്രയും റദ്ദാക്കിയിട്ടുണ്ട്. കോട്ടയം വഴി ... Read more

കൊച്ചുവേളി-ബാനസ്‌വാടി ഹംസഫര്‍ എക്‌സ്പ്രസ് നാളെ മുതല്‍ സര്‍വ്വീസ് ആരംഭിക്കും

ബെംഗളൂരു മലയാളികള്‍ക്ക് ആശ്വാസമായി കൊച്ചുവേളി-ബാനസ്‌വാടി ഹംസഫര്‍ എക്‌സ്പ്രസ്സ് നാളെ മുതല്‍ സര്‍വ്വീസ് ആരംഭിക്കും. കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തീവണ്ടിയുടെ ആദ്യ സര്‍വ്വീസ് കൊച്ചുവേളിയില്‍ നിന്നും ഫ്‌ലാഗ് ഓഫ് ചെയ്യും. ആധുനിക സൗകര്യങ്ങളോട് കൂടിയ 22 തേഡ് എസി കോച്ചുകളാണ് ഹംസഫറിനുള്ളത്. സിസിടിവി ക്യാമറ, ജിപിഎസ് സ്റ്റേഷന്‍ അനൗണ്‍സ്‌മെന്റ് ഡിസ്‌പ്ലേ സംവിധാനം, എല്‍ഇഡി ലൈറ്റുകള്‍, സ്‌മോക്ക് അലാറം, കോഫി വെന്‍ഡിങ് മെഷീന്‍, മിനി പാന്‍ട്രി തുടങ്ങിയ സൗകര്യങ്ങള്‍ ഹംസഫര്‍ എക്‌സ്പ്രസ്സിനെ ആകര്‍ഷകമാക്കുന്നു. ബെംഗളൂരു നഗരത്തിന് മുന്‍പുള്ള ബസനവാഡി വരെയാണ് കൊച്ചുവേളി ഹംസഫര്‍ എക്‌സ്പ്രസ് സര്‍വ്വീസ് നടത്തുക.ബാനസ്‌വാടിക്ക് മുന്‍പ് കൃഷ്ണരാജപുരത്തും തീവണ്ടിക്ക് സ്റ്റോപ്പുണ്ടാവും. മെട്രോ സ്റ്റേഷനോടു ചേര്‍ന്നുള്ള ബയ്യപ്പനഹള്ളി സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നിര്‍മ്മാണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഇവിടെയും തീവണ്ടിക്ക് സ്റ്റോപ്പ് അനുവദിക്കും എന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. വ്യാഴം, ശനി ദിവസങ്ങളില്‍ വൈകുന്നേരം 6.50-ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം കാലത്ത് 10.45-ന് ബാനസ്‌വാടിയിലെത്തും. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ബാനസ്‌വാടിയില്‍ നിന്നും ... Read more