Category: News

ബേക്കൽ ബീച്ചിൽ ആർട്ട് വോക്ക് ഒരുങ്ങുന്നു

ബേക്കൽ ബീച്ചിൽ ഒരുങ്ങി വരുന്ന ‘ആർട്ട് വോക്ക്’ൽ വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും വേറിട്ട അനുഭവം നൽകാൻ ഉതകും വിധം നാനൂറ് മീററർ നീളത്തിലുള്ള നടപ്പാതയിലും പാതയോരങ്ങളിലും ചിത്രകാരന്മാരുടെയും ശില്പികളുടെയും കലാസൃഷ്ടികളാണ് സജ്ജമാകുന്നത്‌. ഇന്ററാക്റ്റീവ് ആർട്ടിന് പ്രാധാന്യം നൽകുന്ന പരിപാടികളും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർക്കൊപ്പം പ്രാദേശിക കലാകാരന്മാർക്ക് കൂടി മികച്ച അവസരം നൽകുന്നതാണ് പദ്ധതി.പന്ത്രണ്ട് ഏക്കറിൽ പരന്നു കിടക്കുന്ന ബേക്കൽ ബീച്ച് പാർക്കിനെ ‘Art Beach’ തീം ആസ്പദമാക്കി ദീർഘകാല അടിസ്ഥാനത്തിൽ വികസിപ്പിക്കാനുള്ള ലക്ഷ്യവും ബിആർഡിസി ക്കുണ്ട്. ബേക്കൽ ടൂറിസം മേഖലയിലെ സൌന്ദര്യ വൽക്കരണ- വികസന സങ്കല്പങ്ങൾക്ക് പുതിയ പാത തുറക്കുന്നതിനും പുതിയ ദൃശ്യ സംസ്കാരം രൂപപ്പെടുന്നതിനും ഉതകുന്നതാകും ‘ആർട്ട് വോക്ക്’ എന്ന് ടൂറിസം വ്യവസായ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു. സന്ദർശകർക്കുപരിയായി വിനോദ സഞ്ചാരികളെ ടൂറിസം കേന്ദ്രത്തിലേക്ക് ആകർഷിക്കാൻ സാധിക്കണം എന്ന ലക്ഷ്യത്തോടു കൂടിയാണ് ‘ആർട്ട് വോക്ക്’ നടപ്പിലാക്കി വരുന്നത്.

കൊച്ചിയുടെ വശ്യകാഴ്ചയൊരുക്കി സാഗരറാണി

കൊച്ചിയെ ശരിക്കും കാണണോ? കരയില്‍നിന്നാല്‍ പോര കടവിലിറങ്ങണം. സാഗരറാണി എന്ന ക്രൂസ് വെസ്സല്‍ അടുപ്പിച്ചിരിക്കുന്ന കടവില്‍. അവിടെനിന്ന് ആ ഉല്ലാസനൗകയിലേറി കടലിലേക്കു പോകണം. കായലില്‍നിന്നു നോക്കുമ്പോഴാണ് കൊച്ചി ശരിക്കും അറബിക്കടലിന്റെ റാണിയാകുന്നത്- സാഗരറാണിയുടെ പിന്നില്‍നിന്ന് നഗരത്തെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നവരുടെ മനസ്സ് ഇങ്ങനെ പറഞ്ഞിട്ടുണ്ടാകും. കായല്‍ മറികടന്ന് കടലിലേക്കാണ് കേരളസര്‍ക്കാരിന്റെ സാഗരറാണി പോകുന്നത്. ഈ രണ്ടു മണിക്കൂര്‍ യാത്ര തീര്‍ച്ചയായും നിങ്ങള്‍ ആസ്വദിക്കും. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ കീഴിലാണ് സാഗരറാണിമാര്‍. കൊച്ചിയിലൊരു ബോട്ടിങ് ആസ്വദിക്കണമെന്നുള്ളവര്‍ക്ക് സാഗരറാണി തന്നെയാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. രണ്ടു ബോട്ടുകള്‍ യാത്രികരെ കാത്തിരിക്കുന്നുണ്ടാകും. ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കുക. പത്തുകിലോമീറ്റര്‍ ദൂരം കടലിലേക്കു യാത്ര ചെയ്യുക. കൊച്ചിയുടെ മറ്റൊരു മുഖം കാണാം. ഭാഗ്യമുണ്ടെങ്കില്‍ ഡോള്‍ഫിനുകള്‍ ഉല്ലസിക്കുന്നതു കാണാം. എട്ട് ജോലിക്കാരടക്കം നൂറുപേരെ സാഗരറാണി വഹിക്കും. അതായത് വലിയൊരു ഗ്രൂപ്പിന് ഒറ്റയ്ക്കു തന്നെ സാഗരറാണി ബുക്ക് ചെയ്തു യാത്രയാസ്വദിക്കാം. ഇനിയൊരു ബിസിനസ് മീറ്റ് നടത്തണോ? അതിനും സജ്ജമാണ് സാഗരറാണി. എസി ... Read more

അബുദാബി വിനോദസഞ്ചാര മേഖലയില്‍ പുത്തനുണര്‍വ്

അബുദാബിയിലെ വിനോദസഞ്ചാര മേഖലയില്‍ പുത്തനുണര്‍വ് പ്രകടമാകുന്നു. ഹോട്ടലുകളിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ പ്രകടമായ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉണ്ടായിട്ടുള്ളത്. 2018-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹോട്ടലുകളുടെ വരുമാനത്തില്‍ മാത്രം 16 ശതമാനത്തിന്റെ വര്‍ധനയാണ് ഈ വര്‍ഷം ആദ്യ മൂന്നുമാസം പിന്നിടുമ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അബുദാബിയിലെ വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ക്ക് പുറമെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ മത്സരം, സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസ്, ഐഡക്‌സ് എക്‌സിബിഷന്‍, അബുദാബി റീടൈല്‍ ഷോപ്പിങ് ഫെസ്റ്റിവല്‍, പുസ്തകോത്സവം എന്നിവയെല്ലാം വിദേശ സഞ്ചാരികളെ അബുദാബിയില്‍ എത്തിച്ചു. സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കിയ അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസ് ഖസ്ര് അല്‍ വതന്‍, വാര്‍ണര്‍ബ്രോസ്, അല്‍ ഹൊസന്‍ സാംസ്‌കാരിക കേന്ദ്രം എന്നിവയെല്ലാം സന്ദര്‍ശകരുടെ ഇഷ്ടയിടമായി മാറിക്കൊണ്ടിരിക്കുകയാണ്. ഭൂരിഭാഗം ഹോട്ടലുകളിലും 79 ശതമാനവും അതിഥികളുണ്ട്. മുറികളില്‍ നിന്നുള്ള വരുമാനം 24 ശതമാനമായും ഭക്ഷ്യ, പാനീയങ്ങളില്‍ നിന്നുള്ള വരുമാനം 10.4 ശതമാനമായും ഉയര്‍ന്നു. അബുദാബിയിലെ 169 ഹോട്ടലുകളിലും അപ്പാര്‍ട്ടമെന്റുകളിലുമായി 2019 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 12,91,482 സന്ദര്‍ശകരെത്തി. അമേരിക്ക, ... Read more

മുഖം മിനുക്കി താമരശ്ശേരി ചുരം; വളവുകള്‍ക്ക് വീതികൂട്ടല്‍ പുരോഗമിക്കുന്നു

ഗതാഗതക്കുരുക്ക് കാരണം പൊറുതിമുട്ടുന്ന താമരശ്ശേരി ചുരത്തിലെ വളവുകളുടെ വീതികൂട്ടല്‍ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍. അഞ്ച് വളവുകളാണ് വീതികൂട്ടുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി മെയ് 14 മുതല്‍ രണ്ടാഴ്ചത്തേക്ക് ഭാരംകൂടിയ ലോറികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ചുരത്തിലെ മൂന്ന്, അഞ്ച് വളവുകളുടെ വീതിയാണ് വര്‍ധിപ്പിച്ചത്. വീതികൂട്ടിയ ഭാഗത്തെ ടാറിങ് നടപടികള്‍ നടക്കുകയാണ്. ഇക്കാര്യം മന്ത്രി ജി സുധാകരന്‍ തന്റെ ഫെയ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ആറുകോടിയോളമാണ് രണ്ട് വളവുകള്‍ വീതികൂട്ടുന്നതിന് ചിലവ് വരിക. ആറ്, ഏഴ്, എട്ട് എന്നീ വളവുകളാണ് ഇനി വീതികൂട്ടാനുള്ളത്. ഇതിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കടുവകളുടെ എണ്ണത്തില്‍ വയനാട് ഒന്നാമത്

  കര്‍ണാടക – തമിഴ്നാട് സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന വയനാട്, വയനാട് സൗത്ത്, നോര്‍ത്ത് വയനാട് വന്യജീവി സങ്കേതങ്ങളില്‍ കടുവകളുടെ എണ്ണം വര്‍ധിച്ചതായി കണക്കെടുപ്പില്‍ കണ്ടെത്തി. കേരളത്തിലെ പറമ്പിക്കുളം, പെരിയാര്‍ വന്യജീവി സങ്കേതങ്ങള്‍ ഇതോടെ വയനാടിന് പിന്നിലായി. വനം-വന്യജീവി വകുപ്പ് ക്യാമറ സ്ഥാപിച്ച് തയ്യാറാക്കി കണക്ക് പ്രകാരം വയനാട് വന്യജീവി സങ്കേതത്തില്‍ 84 കടുവകള്‍ ഉള്ളതായാണ് കണക്ക്. എന്നാല്‍ പറമ്പിക്കുളം, പെരിയാര്‍ എന്നിവിടങ്ങളില്‍ 25 വീതം കടുവകള്‍ മാത്രമാണ് ഉള്ളതെന്നാണ് കണക്കുകള്‍. 2017-2018 കാലയളവിലായിരുന്നു ക്യാമറ സ്ഥാപിച്ചുള്ള കടുവകളുടെ കണക്കെടുപ്പ് നടന്നത്. കേരളത്തിലൊട്ടാകെ 176 കടുവകള്‍ ഉണ്ട്. അതേ സമയം ഒരു വയസില്‍ താഴെയുള്ള കടുവ കുഞ്ഞുങ്ങളെ കണക്കില്‍പ്പെടുത്തിയിട്ടില്ല. ഇവയടക്കം 250 ലധികം കടുവകള്‍ കേരളത്തില്‍ ഉണ്ടാകുമെന്ന് വനംവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ നിലമ്പൂര്‍ സൗത്ത്, നിലമ്പൂര്‍ നോര്‍ത്ത് വനം ഡിവിഷനുകളില്‍ ക്യാമറ സ്ഥാപിച്ചിരുന്നില്ല. സംസ്ഥാനത്തെ 36 വനം ഡിവിഷനുകളില്‍ മറ്റെല്ലായിടത്തും ഒളിക്യാമറ നിരീക്ഷണം നടത്തി. ചീഫ് വൈല്‍ഡ് ലൈഫ് ... Read more

കോഴിക്കോട് ഡി ടി പി സി അക്വേറിയം ഉടന്‍ തുറക്കും

മാസങ്ങളായി അടഞ്ഞുകിടക്കുന്ന ബീച്ചിലെ ഡി.ടി.പി.സി.യുടെ കാലിക്കറ്റ് അക്വേറിയം ഉടന്‍ പുനരാരംഭിക്കും. 24-നുശേഷം പുതിയ ടെന്‍ഡര്‍ വിളിച്ച് അക്വേറിയം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബീച്ചിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു ലയണ്‍സ് പാര്‍ക്കിന്റെ വടക്കുഭാഗത്തുള്ള അക്വേറിയം. രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയായിരുന്നു പ്രവര്‍ത്തനസമയം. വിവിധയിനം അലങ്കാരമത്സ്യങ്ങളും ഒട്ടകപ്പക്ഷി അടക്കമുള്ള അപൂര്‍വ ഇനം പക്ഷികളും ഇവിടത്തെ പ്രത്യേകതകളായിരുന്നു. മുതിര്‍ന്നവര്‍ക്ക് 15-ഉം കുട്ടികള്‍ക്ക് അഞ്ചുമായിരുന്നു ടിക്കറ്റ് നിരക്ക്. ഡി.ടി.പി.സി.യില്‍നിന്ന് കരാറെടുത്ത് ഒരു സ്വകാര്യകമ്പനിയാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി അക്വേറിയം നടത്തിയിരുന്നത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലുണ്ടായ പ്രളയത്തിന്റെ സമയത്താണ് ഇത് അടച്ചിട്ടത്. വിനോദസഞ്ചാരികള്‍ കുറഞ്ഞതും ഇതിനുകാരണമായി. പിന്നീട് നടത്തിപ്പിന്റെ കരാര്‍ കാലാവധിയും കഴിഞ്ഞു. ഡി.ടി.പി.സി.യില്‍ സെക്രട്ടറിയില്ലാത്തതും തിരഞ്ഞെടുപ്പുചട്ടം വന്നതുമെല്ലാം പുതിയ ടെന്‍ഡര്‍ വിളിക്കുന്നത് പിന്നെയും വൈകിപ്പിച്ചു. പത്തുമാസത്തോളം അടഞ്ഞുകിടന്ന കെട്ടിടത്തിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഇതിന്റെ ഗേറ്റിന്റെ പലകമ്പികളും അടര്‍ത്തിമാറ്റിയ നിലയിലാണ്. കൂടാതെ, കെട്ടിടത്തിന്റെ കോമ്പൗണ്ടിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നുമുണ്ട്.

സഞ്ചാരികള്‍ക്ക് പുത്തന്‍ വിനോദവുമായി മലരിക്കല്‍ ടൂറിസം

അപ്പര്‍ കുട്ടനാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ പുത്തന്‍ വിനോദങ്ങളൊരുക്കി മലരിക്കല്‍ ടൂറിസം കേന്ദ്രം. നെല്‍കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ പാടശേഖരങ്ങളില്‍ വെള്ളം നിറഞ്ഞപ്പോള്‍ കായല്‍ പ്രതീതിയുണര്‍ത്തുന്ന സൗന്ദര്യക്കാഴ്ചയാണ് പ്രകൃതി സമ്മാനിക്കുന്നത്. തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കല്‍ പ്രദേശത്തുള്ള ഒമ്പതിനായിരം- തിരുവായ്ക്കരി 1800 ഏക്കര്‍ പാടശേഖരത്തിലെ ഓളപ്പരപ്പില്‍ വള്ളംതുഴഞ്ഞ് നടക്കാനും സൂര്യാസ്തമനം വീക്ഷിക്കാനുമാണ് ഇപ്പോള്‍ അവസരം ഒരുങ്ങുന്നത്. നാടന്‍വള്ളങ്ങള്‍ തുഴയാന്‍ പഠിക്കണമെങ്കില്‍ ഇവിടെ അതിനും അവസരം ലഭിക്കുമെന്ന് ടൂറിസം സൊസൈറ്റി പ്രസിഡന്റ് പി.എം.മണി, സെക്രട്ടറി ഷാജി വട്ടപ്പള്ളി എന്നിവര്‍ അറിയിച്ചു. ആഴംകുറഞ്ഞ പാടശേഖരത്തില്‍ എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയാണ് തിരുവാര്‍പ്പ് മലരിക്കല്‍ ടൂറിസം സൊസൈറ്റി സഞ്ചാരികളെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നത്. സാധാരണക്കാര്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുംവിധം തുച്ഛമായ സര്‍വീസ് ചാര്‍ജ് മാത്രമാണ് സൊസൈറ്റി ഈടാക്കുന്നത്. മീനച്ചിലാര്‍ -മീനന്തറയാര്‍ -കൊടൂരാര്‍ പുനഃസംയോജന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മലരിക്കല്‍ ടൂറിസം കേന്ദ്രത്തിലാണ് പുതിയ പദ്ധതിക്കും തുടക്കംകുറിക്കുന്നത്.

താമരശ്ശേരി ചുരത്തില്‍ വലിയ ചരക്ക് വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണം

താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ വലിയ ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. വയനാട്, കോഴിക്കോട്  ഭാഗത്ത് നിന്ന് വരുന്ന മള്‍ട്ടി ആക്‌സില്‍ ട്രക്കുകള്‍ ഇന്ന് മുതല്‍ അടുത്ത രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി യാത്ര ചെയ്യേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവുവിന്‍റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. യാത്രാ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചെങ്കിലും പിന്നീട് അത് യാത്രക്കാർക്ക് പ്രയാസമാകുമെന്ന് കണ്ട് പിൻവലിക്കുകയായിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് താമരശേരി ചുരം റോഡ് തകർന്ന് ദേശീയപാതയിലെ ഗതാഗതം മാസങ്ങൾ തടസ്സപ്പെട്ടിരുന്നു. ചിപ്പിലത്തോട് ബസ് ഇറങ്ങി നടന്ന് മറ്റൊരു ബസിൽ കയറിയായിരുന്നു അന്നത്തെ യാത്ര. പിന്നീട് അറ്റകുറ്റപണികൾ നടത്തിയാണ് യാത്ര പഴയരീതിയിൽ പുനഃസ്ഥാപിച്ചത്. മഴക്കാലമാകുന്നതിന് മുമ്പ് അറ്റകുറ്റപണികൾ നടത്താനായാണ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. യോഗത്തില്‍ കോഴിക്കോട് ആര്‍ടിഒ എ കെ ശശികുമാര്‍, താമരശ്ശേരി ട്രാഫിക് എസ് ഐ യു രാജന്‍, എന്‍ എച്ച് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ വിനയരാജ് എന്നിവര്‍ ... Read more

ടൂറിസം രംഗത്ത് വന്‍ നേട്ടം കൈവരിച്ച് ബി ആര്‍ ഡി സി

സംസ്ഥാന ടൂറിസം വകുപ്പിന്റെ 2018ലെ സ്ഥിതി വിവരകണക്കുകള്‍ പ്രകാരം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ നാല് മടങ്ങോളം വളര്‍ച്ചാ നിരക്ക് നേടി കാസര്‍ഗോഡ് ജില്ല ഒന്നാം സ്ഥാനത്തെത്തി. വര്‍ഷങ്ങളായി ടൂറിസം രംഗത്ത് പിന്നോക്കം നില്‍ക്കുന്ന കാസര്‍ഗോഡ് ജില്ല വന്‍ നേട്ടമാണ് കൈവരിച്ചത്. ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (ബി ആര്‍ ഡി സി)ആരംഭിച്ച സ്‌മൈല്‍ പദ്ധതി സൃഷ്ടിച്ച മികച്ച ചലനങ്ങളുടെ നേട്ടമാണ് ഈ വളര്‍ച്ചയ്ക്ക് കാരണം. 24 വര്‍ഷങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ച ബി ആര്‍ ഡി സിയുടെ സ്വപ്‌ന പദ്ധതിയായിരുന്നു സ്‌മൈല്‍. ചെറുകിട-ഇടത്തരം സംരംഭങ്ങളെ വിന്യസിപ്പിച്ചു കൊണ്ടുള്ള പുതിയൊരു ടൂറിസം വികസന മാതൃകയാണ് ‘സ്മൈല്‍’ പദ്ധതി. പ്രാഥമികമായും വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് നടപ്പിലാക്കിയ സ്മൈല്‍ പദ്ധതിയിലൂടെ ഇതിന് വേണ്ടി സംരംഭകര്‍ക്കുള്ള പരിശീലനം, വിപണനത്തിനുള്ള സഹായക പദ്ധതികള്‍ മുതലായ സേവനങ്ങളാണ് ബി.ആര്‍.ഡി.സി നല്‍കി വരുന്നത്. 57 സംരംഭകര്‍ നടത്തുന്ന 27 സ്മൈല്‍ സംരംഭങ്ങളാണ് കാസര്‍കോഡ് ജില്ലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് വഴി പ്രതിദിനം 200-ല്‍ ... Read more

മുഖം മിനുക്കി ബക്കിങ്ഹാം; ആകാംഷയോടെ ലോകം

ബ്രിട്ടന്‍ രാജകുടുംബത്തിന്റെ പ്രൗഢിയുടെ പ്രതീകമാണ് ബക്കിങ്ഹാം കൊട്ടാരം. അടുത്തിടെ കൊട്ടാരം അറ്റകുറ്റപണികള്‍ക്കായി അടച്ചത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കോടികള്‍ പൊടിപൊടിച്ചാണ് രാജകുടുംബം ഇക്കുറി കൊട്ടാരം നവീകരിക്കുന്നത്. കഴിഞ്ഞ ദിവസം കൊട്ടാരത്തിന്റെ ഔദ്യോഗികപേജിലൂടെ അധികൃതര്‍ കൊട്ടാരത്തില്‍ നടക്കുന്ന നവീകരണപ്രവര്‍ത്തനങ്ങളുടെ ചിത്രം പുറത്തുവിട്ടിരുന്നു. കൊട്ടാരത്തിലെ കിഴക്കു ഭാഗത്തായി നടത്തിയ അറ്റകുറ്റപ്പണിയുടെ മുന്‍പും പിന്‍പും ഉള്ള ചിത്രമാണ് പങ്കുവയ്ക്കപ്പെട്ടത്. നീളന്‍ ഇടനാഴി പോലെ തോന്നിക്കുന്ന കൊട്ടാര അകത്തളത്തിന്റെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ രാജകുടുംബാംഗങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ബാല്‍ക്കണിയിലേക്ക് നയിക്കുന്ന ഇടനാഴിയാണിത്. പഴയ ചുവന്ന നിറത്തിലെ ഭിത്തികളും കര്‍ട്ടനുകളും കാര്‍പെറ്റുകളും എല്ലാം നീക്കം ചെയ്ത ശേഷം ആധുനികശൈലിയിലാണ് പുതിയ രൂപകല്‍പന. ഏകദേശം ഇരുന്നൂറോളം ചിത്രങ്ങളാണ് മോടികൂട്ടുന്നതിന്റെ ഭാഗമായി കൊട്ടാരത്തില്‍ നിന്നും നീക്കം ചെയ്തത്. അതുപോലെ നിരവധി കണ്ണാടികള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയും നീക്കം ചെയ്തിട്ടുണ്ട്. നവീകരണപ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ദുഷ്‌കരമായിരുന്നെന്നു കാണിക്കാനായി കൊട്ടാര അധികൃതര്‍ ഒരു വിഡിയോയും പങ്കുവച്ചിട്ടുണ്ട്. കൊട്ടാരത്തില്‍ നിന്നും നീക്കം ചെയ്ത വസ്തുക്കള്‍ ബ്രിട്ടനിലെ വിവിധ മ്യൂസിയങ്ങളില്‍ ... Read more

ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പുതിയ നിരക്ക് പ്രഖ്യാപിച്ചു

ഈ വര്‍ഷം ഹജ്ജ് നിര്‍വ്വഹിക്കുന്നതിനുള്ള ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകരുടെ പാക്കേജ് നിരക്കുകള്‍ ഹജ്ജ് – ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. പാക്കേജുകളില്‍ പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തുകയും പേരുകളില്‍ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിരക്ക് 3465 റിയാലാണ്. ഇതിനു പുറമെ മൂല്യ വര്‍ധിത നികുതികൂടി നല്‍കണം. ഇക്കോണമി-2 വിഭാഗത്തിലാണ് ഈ നിരക്ക് നല്‍കേണ്ടത്. ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിവിധ പാക്കേജുകളുടെ പേരുകളും മാറ്റിയിട്ടുണ്ട്. ജനറല്‍ പാക്കേജ് വിഭാഗത്തിന്റെ പേര് അല്‍ ദിയാഫ എന്നാക്കി. കുറഞ്ഞ നിരക്കില്‍ ഹജ്ജ് നിര്‍വ്വഹിക്കുന്നതിന് അവസരമൊരുക്കുന്ന പാക്കേജിന്റെയും അല്‍മുയസ്സര്‍ പാക്കേജിന്റെയും പേരുകള്‍ ഇക്കോണമി -1, ഇക്കോണമി -2 എന്നാക്കിയും മാറ്റി. ഹജ്ജ് സര്‍വീസ് കമ്പനികളുടെയും സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ഏകീകൃത മാതൃകയിലുള്ള യൂണിഫോം ബാധകമാക്കുന്നതിനും തീരുമാനമായി. ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന തൊഴിലാളികള്‍ക്കും ഏകീകൃത യൂണിഫോം ബാധകമാക്കും. കൂടാതെ ഓരോ പാക്കേജുകളും നടപ്പിലാക്കുന്ന സര്‍വീസ് കമ്പനികളുടെ സൈന്‍ ബോര്‍ഡുകള്‍ക്കും ഏകീകൃത നിറം നല്‍കും. സേവന നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങളുടെ ... Read more

സ്വകാര്യ ബുക്കിങ്ങ് ലോബികളെ പിടികൂടാന്‍ സ്‌ക്വാഡിനെ നിയമിച്ച് ജലഗതാഗത വകുപ്പ്

ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ യാത്ര ചെയ്യാനെത്തുന്ന വിനോദസഞ്ചാരികളെ സ്വകാര്യ ബോട്ടുകളിലേക്ക് വഴിതിരിച്ചുവിടുന്നവരെ പിടിക്കാന്‍ ജലഗതാഗത വകുപ്പ് പ്രത്യേക സ്‌ക്വഡുകളെ നിയമിച്ചു. നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസിനും ഇറിഗേഷന്‍ വിഭാഗത്തിനും കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ സ്വകാര്യ ബോട്ടുകള്‍ പ്രവേശിക്കരുതെന്ന് കാണിച്ചുള്ള പോസ്റ്ററും സര്‍ക്കാര്‍ ബോട്ടുജെട്ടിയില്‍ പ്രദര്‍ശിപ്പിച്ചു. ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ ജെട്ടിയില്‍ വരുന്ന വിനോദസഞ്ചാരികളെ സ്വകാര്യ ബോട്ടുകള്‍ കയറ്റി സര്‍വീസ് നടത്തുന്നത് വ്യാപകമാണ്. ജെട്ടിയുടെ പരിസരങ്ങളില്‍ സ്വകാര്യ ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ പാടില്ലെന്ന് ഇറിഗേഷന്‍ വകുപ്പിന്റെ ഉത്തരവുള്ളതാണ്. ഇതിനെ കാറ്റില്‍പറത്തിയാണ് സ്വകാര്യ ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്. സീ കുട്ടനാട് ഉള്‍പ്പെടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒട്ടേറെ സര്‍വീസുകളാണ് ജലഗതാഗത വകുപ്പ് നടത്തുന്നത്. ഏജന്റുമാരും മറ്റും ആലപ്പുഴ ബോട്ട് ജെട്ടിയിലെത്തുന്ന സഞ്ചാരികളെ സ്വകാര്യ ബോട്ടുകളില്‍ കയറ്റി അയയ്ക്കുന്നത് സ്ഥിരം കാഴ്ചയായി. സീ കുട്ടനാടിലുംമറ്റും മിതമായനിരക്കില്‍ കായല്‍ക്കാഴ്ചകള്‍ കണ്ട് മടങ്ങിവരാന്‍ സഞ്ചാരികള്‍ക്കാവും. എന്നാല്‍, സ്വകാര്യബോട്ടില്‍ വലിയതുക നല്‍കിയാല്‍ മാത്രമേ കായല്‍യാത്ര നടത്താന്‍ സാധിക്കൂ. പരിശോധനയ്ക്ക് സ്‌ക്വാഡുകള്‍ ... Read more

റംസാനില്‍ പ്രത്യേക പ്രദര്‍ശനവുമായി ബുര്‍ജ് ഖലീഫ

റംസാന്‍ മാസത്തിന്റെ വിശുദ്ധിയും പ്രധാന്യവും വിളിച്ചോതുന്ന പ്രത്യേക എല്‍.ഇ.ഡി. പ്രദര്‍ശനമൊരുക്കിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ പുണ്യ മാസം ആഘോഷിക്കുന്നത്. മൂന്ന് മിനിറ്റ് നീണ്ടു നില്‍ക്കുന്ന ആദ്യപ്രദര്‍ശനത്തില്‍ റംസാന്റെ മൂല്യങ്ങളും പരിശുദ്ധിയുമാണ് പല ബിംബങ്ങളിലൂടെ ബുര്‍ജില്‍ തെളിയുക. ചന്ദ്രക്കലയും അറബിവിളക്കുകളും അറബി അക്ഷരമാതൃകകളുമെല്ലാം ഇതില്‍ നിറയും. അല്ലാഹുവിന്റെ 99 നാമങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് രണ്ടാംപ്രദര്‍ശനം ഒരുങ്ങിയിരിക്കുന്നത്. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാത്രി 7.45 മുതല്‍ 10.45 വരെ ഓരോ മണിക്കൂര്‍ ഇടവിട്ടും വ്യാഴം വെള്ളി, ശനി ദിവസങ്ങളില്‍ ഇതേസമയത്ത് അരമണിക്കൂര്‍ ഇടവിട്ടും പ്രദര്‍ശനം കാണാം.

ഗോവയുടെ മറ്റൊരു മുഖം; ബിഗ് ഫൂട്ട് മ്യൂസിയം

ഗോവയിലെ ബീച്ചുകളും ആഘോഷം നിറഞ്ഞ രാവുകളുമൊക്കെ ആസ്വദിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്? അതുകൊണ്ടുതന്നെയാണ് യാത്രാപ്രിയരെല്ലാം ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്ന സ്വപ്നഭൂമിയായി ഗോവ മാറുന്നത്. ബീച്ചുകളുടെ സൗന്ദര്യത്തിനപ്പുറത്തു കാടും മലകളുമൊക്കെ നിറഞ്ഞ, പഴമയുടെ പ്രൗഢി വാനോളമുയര്‍ത്തി നില്‍ക്കുന്ന ദേവാലയ കാഴ്ചകള്‍ കൊണ്ട് ആരെയും വശീകരിക്കുന്ന വേറൊരു ഗോവന്‍ മുഖവുമുണ്ട്. ഗോവയുടെ കാഴ്ചകളെല്ലാം ആസ്വദിക്കാനിറങ്ങി തിരിക്കുമ്പോള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരിടമുണ്ട്. ആ നാടിന്റെ പഴമയും ഗ്രാമീണ ജീവിതവുമൊക്കെ പുനരാവിഷ്‌കരിച്ചിരിക്കുന്ന ബിഗ് ഫൂട്ട് മ്യൂസിയം. ഗോവയെ കുറിച്ച് കൂടുതലറിയാന്‍, പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള ഗോവയുടെ മിടിപ്പറിയാന്‍ ഈ തുറന്ന മ്യൂസിയ സന്ദര്‍ശനം ഓരോ സഞ്ചാരിയെയും സഹായിക്കും. ഗോവയുടെ തലസ്ഥാനമായ പനാജിയില്‍ നിന്നും മുപ്പതു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ബിഗ് ഫൂട്ട് മ്യൂസിയത്തില്‍ എത്തിച്ചേരാം. ആദ്യത്തെ കാഴ്ച തന്നെ ഓരോ അതിഥിയുടെയും ഹൃദയം കവരത്തക്കതാണ്. അണിഞ്ഞൊരുങ്ങി വിളക്കും പുഷ്പങ്ങളും താലവുമായി സ്വീകരിയ്ക്കാന്‍ സുന്ദരികളായ ഗോവന്‍ യുവതികള്‍ പ്രവേശന കവാടത്തില്‍ തന്നെ കാത്തുനില്‍ക്കുന്നുണ്ട്. ആരതിയുഴിഞ്ഞു, നെറ്റിയില്‍ അവര്‍ അണിയിക്കുന്ന കുങ്കുമവുമായാണ് ഓരോ ... Read more

ഫാനിചുഴലിക്കാറ്റ്; ട്രെയിന്‍ സര്‍വ്വീസ് റദ്ദാക്കി

ഫാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് റദ്ദാക്കിയ ട്രെയിനുകളുടെ പുതുക്കിയ ലിസ്റ്റ് റെയില്‍വേ പുറത്തിറക്കി. മൂന്ന് ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. എറണാകുളത്ത് നിന്ന് പുറപ്പെടുന്ന എറണാകുളം – പാറ്റ്‌ന എക്‌സ്പ്രസിനും അന്ത്യോദയ എക്‌സ്പ്രസിനും നാളെ സര്‍വ്വീസ് ഉണ്ടായിരിക്കില്ല. 8 ന് കന്യാകുമാരിയിലെത്തുന്ന ദിബ്രുഗഡ് – കന്യാകുമാരി എക്‌സ്പ്രസിന്റെ സര്‍വ്വീസും റദ്ദാക്കി. 1. ട്രെയിന്‍ നമ്പര്‍ 22643 എറണാകുളം – പാറ്റ്‌ന (ആഴ്ചയില്‍. മെയ് 6,7 തീയതികളില്‍ ഉണ്ടാകില്ല). 2. ട്രെയിന്‍ നമ്പര്‍ 22878 എറണാകുളം – ഹൗറ അന്ത്യോദയ (ആഴ്ചയില്‍. മെയ് 7 ന് സര്‍വ്വീസ് ഉണ്ടായിരിക്കില്ല) 3. ട്രെയിന്‍ നമ്പര്‍ 15906 ദിബ്രുഗഡ് – കന്യാകുമാരി വിവേക് എക്‌സ്പ്രസ് ( മെയ് 8 ന് സര്‍വ്വീസ് ഉണ്ടായിരിക്കില്ല.)