Category: News
കുറഞ്ഞ ചിലവില്‍ പറക്കാന്‍ റെഡ് ഐ വിമാനങ്ങളുമായി എയര്‍ഇന്ത്യ
തിരക്കേറിയ റൂട്ടുകളില്‍ കുറഞ്ഞ ചിലവില്‍ പറക്കാന്‍ റെഡ് ഐ വിമാനങ്ങളുമായി എയര്‍ ഇന്ത്യ. ഗോവയടക്കമുള്ള നഗരങ്ങളിലേക്കാണ് റെഡ് ഐ വിമാനങ്ങള്‍ വച്ച് എയര്‍ഇന്ത്യ സര്‍വ്വീസ് നടത്തുന്നത്. തിരക്ക് കുറഞ്ഞ രാത്രിസമയങ്ങളിലാണ് റെഡ് ഐ വിമാനങ്ങളുടെ സര്‍വ്വീസ്. അര്‍ധരാത്രിയോടെ പുറപ്പെടുകയും അതിരാവിലെ ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യുന്നവയാണ് റെഡ്ഐ വിമാനങ്ങള്‍. തിരക്ക് കുറഞ്ഞ സമയത്താണ് സര്‍വ്വീസ് എന്നതിനാല്‍ ഈ വിമാനങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറവായിരിക്കും. അമേരിക്കയിലും യൂറോപ്യന്‍ വലിയ വിജയമാണ് റെഡ് ഐ സര്‍വ്വീസുകള്‍. ദില്ലി-ഗോവ-ദില്ലി, ദില്ലി-കോയന്പത്തൂര്‍-ദില്ലി, ബാംഗ്ലൂര്‍-ഹൈദരാബാദ്-ബാംഗ്ലൂര്‍ തുടങ്ങിയ റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ എയര്‍ഇന്ത്യ റെഡ് ഐ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ഇന്നലെ മുതല്‍ എല്ലാ ദിവസവും ഈ പാതകളില്‍ റെഡ് ഐ സര്‍വ്വീസുണ്ടാവും.
കേരളത്തിനെ പുകഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി
കേരളത്തെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. കേരളപിറവി ദിനത്തില്‍ നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് അഞ്ചാം ഏകദിന മത്സരത്തില്‍ പങ്കെടുക്കാനെത്തിയതാണ് വിരാട്. ദൈവത്തിന്റെ സ്വന്തം നാടായി കേരളം മടങ്ങിയെത്തിയിരിക്കുന്നു. ഓരോ തവണ എത്തുമ്പോഴും സന്തോഷിപ്പിക്കുന്ന സ്ഥലമാണ് കേരളം. കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ എല്ലാവരും എത്തണമെന്നും കോഹ്ലി. കേരളത്തില്‍ വരുന്നത് സായൂജ്യം കിട്ടുന്നത് പോലെയെന്നും വിരാട്കോഹ്‌ലി പറഞ്ഞു. Note written by Virat Kohli കേരളത്തില്‍ വരുമ്പോള്‍ ഏറ്റവും ആനന്ദകരമായ അനുഭവമാണുള്ളത്. ഇവിടേക്ക് വരാന്‍ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു, കേരളത്തിലെ മുഴുവന്‍ സ്ഥലങ്ങളെയും സ്‌നേഹിക്കുന്നു. കേരളത്തിന്റെ സൗന്ദര്യം അനുഭവിച്ചുതന്നെ അറിയണം, എല്ലാവരോടും കേരളം സന്ദര്‍ശിക്കാനും, ദൈവത്തിന്റെ സ്വന്തം നാടിന്റെ മനോഹാരിത ആസ്വദിക്കാനും ഞാന്‍ നിര്‍ദേശിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടായി കേരളം മടങ്ങിയെത്തിയിരിക്കുന്നു. ഇവിടെ എത്തുമ്പോഴെല്ലാം കുടുതല്‍ സന്തോഷകരമായ അനുഭവം ലഭ്യമാകുന്നതിന് ഈ നാടിനോട് നന്ദി പറയുന്നു. എന്ന് കോവളം റാവിസ് ലീലയിലെ വിസിറ്റേഴ്‌സ് ബുക്കില്‍ കുറിച്ചു.
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രീമിയം ലൈഫ് മെംബര്‍ഷിപ് കാര്‍ഡുമായി കെ ടി ഡി സി
സൗജന്യ താമസവും കുറഞ്ഞ നിരക്കില്‍ ഭക്ഷണവുമടക്കം വാഗ്ദാനം ചെയ്യുന്ന പ്രീമിയം ലൈഫ് മെംബര്‍ഷിപ്പ് കാര്‍ഡ് പദ്ധതിയുമായി സംസ്ഥാന വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍ മിതമായ നിരക്കില്‍ പദ്ധതിയില്‍ അംഗത്വം നേടി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഹില്‍ സ്റ്റേഷനുകളും ബിച്ച് റിസോര്‍ട്ടുകളുമടക്കം കെടിഡിസിയുടെ എല്ലാ സ്ഥാപനങ്ങളിലും സൗജന്യ നിരക്കില്‍ മേല്‍ത്തരം സൗകര്യങ്ങള്‍ ലഭ്യമാക്കും. വര്‍ഷത്തിലൊരിക്കല്‍ ഏഴ് രാത്രി സൗജന്യ താമസത്തിനും അവസരം ലഭിക്കും. KTDC Samudra, Kovalam പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നവംബര്‍ 1 വ്യാഴാഴ്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ധനമന്ത്രി ടി.എം. തോമസ് ഐസക് നിര്‍വ്വഹിക്കും. വ്യക്തിഗത അംഗത്വത്തിന് നികുതി ഉള്‍പ്പെടെ പത്തു ലക്ഷം രൂപയും സ്ഥാപനങ്ങളുടെ അംഗത്വത്തിന് 15 ലക്ഷം രൂപയുമാണ് ഫീസായി ഈടാക്കുന്നത്. സ്ഥാപനങ്ങള്‍ക്ക് കണ്‍വെന്‍ഷനുകളും മീറ്റിംഗുകളും സംഘടിപ്പിക്കുന്നതിനുള്ള മുഖ്യ അന്തര്‍ദേശീയ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റാനും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ പറഞ്ഞു. ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുള്ള നൂതനാശയമെന്ന നിലയില്‍ ... Read more
റൈഡര്‍ ബൈക്കുകളിലെ ടിബറ്റന്‍ ടാഗുകളുടെ രഹസ്യം
ദിനം പ്രതി ബൈക്ക് റൈഡിലൂടെ സ്വപ്‌ന യാത്രകള്‍ നടത്തുന്ന ചെറുപ്പക്കാര്‍ കൂടി വരുകയാണ് നമ്മുടെ ഇടങ്ങളില്‍. ഒട്ടുമിക്ക റൈഡര്‍ ബൈക്കുകളിലും നാം കാണാറുള്ള സാധാരണ വസ്തുവാണ് ടിബറ്റന്‍ ടാഗ്. എന്താണീ ടിബറ്റന്‍ ടാഗ്? ഈ ടാഗിന് എന്താണിത്ര പ്രത്യേകത? Pic Courtesy: Clicks and tales photography യഥാര്‍ത്ഥത്തില്‍ യാത്ര പോകുമ്പോള്‍ ഒരു സ്‌റ്റൈലിന് കെട്ടുന്ന ഒന്നല്ല ഇത്. ഒരു പ്രാര്‍ത്ഥനാ ടാഗ് ആണിത്. ‘ഓം മണി പദ്‌മേ ഹും’ എന്നതാണ് ആ മന്ത്രം. ഇതൊരു ടിബറ്റന്‍ മന്ത്രമാണ്. ബുദ്ധമതസ്തര്‍ക്കിടയിലെ ഏറ്റവും പരിപാവനമായ മന്ത്രമായാണിത് കണക്കാക്കപ്പെടുന്നത്. ദലൈലാമയോടുള്ള ഭക്തിസൂചകമായും ഭക്തര്‍ ഈ മന്ത്രം ഉരുവിടാറുണ്ട്. ‘ഓം മണി പദ്‌മേ ഹും’ എന്നതിനെ സാങ്ക്‌സര്‍ തുകു റിംപോച്ചെ വിപുലമായി വ്യാഖ്യാനിക്കുന്നുണ്ട്. മന്ത്രത്തിലെ ‘ഓം’ എന്നത് മാഹാത്മ്യത്തേയാണ് സൂചിപ്പിക്കുന്നത്. ഗര്‍വ്, അഹംഭാവം എന്നിവയില്‍ നിന്ന് മോചനം നേടുന്നു എന്നാണ് വിശ്വാസം. വെള്ളയാണ് നിറം. ‘മ’ എന്നത് നീതിയാണ്. അസൂയ, ലൗകികാകാംക്ഷ എന്നിവയില്‍ മോചനം നേടാന്‍ ... Read more
കൊച്ചി കപ്പല്‍നിര്‍മ്മാണശാലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക് ഉയരാന്‍ പോകുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്കിന് ഇന്ന് കൊച്ചി കപ്പല്‍ശാലയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രിയും ചേര്‍ന്ന് തറക്കല്ലിടും. ഇതോടെ കൊച്ചി കപ്പല്‍ശാലയില്‍ സാങ്കേതിക തികവാര്‍ന്ന പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള വലിയ കപ്പലുകള്‍ നിര്‍മ്മിക്കാനാകും. കപ്പല്‍ നിര്‍മ്മാണവും അറ്റകുറ്റപണിയും കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന തരത്തിലാകും ഡ്രൈഡോക്കിന്റെ നിര്‍മാണം. സാഗര്‍മാലയ്ക്ക് കീഴിലുള്ള മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണിത്. 1799 കോടി രൂപ ചെലവിലാണ് ഡ്രൈ ഡോക്ക് നിര്‍മ്മിക്കുന്നത്. പുതിയ ഡ്രൈ ഡോക്ക് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കൊച്ചി കപ്പല്‍ശാലയില്‍ എല്‍എന്‍ജി വാഹിനികള്‍, ഡ്രില്‍ഷിപ്പുകള്‍, ജാക്ക് അപ്പ് റിഗ്ഗുകള്‍, വലിയ ഡ്രഡ്ജറുകള്‍, ഇന്ത്യന്‍ നാവിക സേനയുടെ വിമാന വാഹിനികള്‍ ഉള്‍പ്പെടെ നിര്‍മ്മിക്കാനാകും. തെക്ക് കിഴക്കന്‍ ഏഷ്യയിലെ എല്ലാ കപ്പല്‍ അറ്റകുറ്റപണികള്‍ക്കുമുള്ള മാരിടൈം ഹബ്ബായി പദ്ധതി കൊച്ചി കപ്പല്‍ശാലയെ മാറ്റാനാകുമെന്നാണ് പ്രതീക്ഷ. 2021 മെയ് മാസം നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതി വഴി രണ്ടായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
നീലക്കുറിഞ്ഞി വസന്തം; ടിക്കറ്റ് വില്‍പ്പനയിലൂടെ നേടിയത് 1.2 കോടി രൂപ
പ്രളയം പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും രാജമലയില്‍ നീലക്കുറിഞ്ഞിക്കാലത്ത് ടിക്കറ്റ് വിറ്റുവരവിലൂടെ വനം വകുപ്പിന് ലഭിച്ചത് 1.2 കോടി രൂപ. എട്ട് ലക്ഷം വിനോദ സഞ്ചാരികളെയാണ് വനം വകുപ്പ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പ്രളയം കാരണം ഒരു ലക്ഷം പേര്‍ മാത്രമാണെത്തിയത്. സാധാരണ മൂന്ന് മാസമാണ് കുറിഞ്ഞിക്കാലമെങ്കിലും ഈ വര്‍ഷം ഒന്നര മാസം മാത്രമായിരുന്നു കുറിഞ്ഞി സജീവമായി പൂവിട്ട് നിന്നത്. സീസണിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവിടേണ്ടി വന്നത് രണ്ട് കോടി രൂപയാണ്. കൊളുക്കുമലയിലും ഇരവികുളം ദേശീയ ഉദ്യാനത്തിലും കുറിഞ്ഞി ഉണങ്ങിപ്പൊഴിയാന്‍ തുടങ്ങിയെങ്കിലും മറയൂര്‍ കാന്തല്ലൂര്‍ മലനിരകളില്‍ ഇപ്പോഴും കുറിഞ്ഞി പൂവിട്ട് നില്‍പ്പുണ്ട്.
ക്രിക്കറ്റ് കളി കാണാന്‍ ടിക്കറ്റ് മാത്രം പോരാ; ഇന്ത്യ- വിന്‍ഡീസ് മത്സരം കാണാന്‍ വരുന്നവര്‍ അറിയേണ്ടവ
നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയം ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന് വേദിയാവുകയാണ്.കളി കാണാന്‍ വരുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. മത്സരം കാണാന്‍ വരുന്നവര്‍ ഇ-ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും കൊണ്ടു വരണം. പൊലീസ് ഉള്‍പ്പെടെ ഡ്യൂട്ടി പാസ് ഇല്ലാത്ത ആരെയും സ്റ്റേഡിയത്തിലോ പരിസരത്തോ പ്രവേശിപ്പിക്കില്ല. പ്ലാസ്റ്റിക് കുപ്പികള്‍,മദ്യക്കുപ്പി,വടി,കൊടി തോരണങ്ങള്‍,കറുത്ത കൊടി,പടക്കങ്ങള്‍,ബീഡി, സിഗരറ്റ്, തീപ്പെട്ടി എന്നിവ പ്രവേശിപ്പിക്കില്ല. കളി കാണാന്‍ വരുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാം. മദ്യപിച്ചോ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചോ വരുന്നവരെ പ്രവേശിപ്പിക്കില്ല. ഭക്ഷണ സാധനങ്ങളും വെള്ളവും പുറത്തു നിന്ന് കൊണ്ട് വരാന്‍ അനുവദിക്കില്ല. ഇവ സ്റ്റേഡിയത്തിന് ഉള്ളില്‍ ലഭിക്കും. ദേശീയ പാതയില്‍ നിന്നും സ്റ്റേഡിയം കവാടം വരെ ഉള്ളിലേക്ക് കാര്‍ പാസ് ഉള്ളവരുടെ വാഹനങ്ങള്‍ മാത്രമേ കടത്തി വിടൂ.മറ്റു ചെറു വാഹനങ്ങള്‍ കാര്യവട്ടം കാമ്പസ്,എല്‍എന്‍സിപിഇ മൈതാനം,കാര്യവട്ടം സര്‍ക്കാര്‍ കോളജ്, ബിഎഡ് സെന്‍റര്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. മറ്റു വാഹനങ്ങളും ബസുകളും കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ... Read more
ഇന്ത്യ-വിന്‍ഡീസ് ടീമുകള്‍ ഇന്ന് കേരളത്തിലെത്തും
നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തിലെ പോരാട്ടത്തിന് ഇന്ത്യയുടെയും വെസ്റ്റ് ഇന്‍ഡീസിന്റെയും ക്രിക്കറ്റ് ടീമുകള്‍ ഇന്നെത്തും. വ്യാഴാഴ്ച 1.30 മുതല്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബിലാണു മല്‍സരം. കഴിഞ്ഞ വര്‍ഷമാണു സ്‌പോര്‍ട്‌സ് ഹബില്‍ അരങ്ങേറ്റമല്‍സരം നടന്നത്. ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 മല്‍സരത്തില്‍ വിജയിക്കാനായത് ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. മുംബൈയില്‍ നിന്ന് ഇന്ന് ഉച്ചക്ക് 12.30ന് എത്തുന്ന ടീമുകള്‍ കോവളം റാവിസ് ലീലയിലാണു താമസിക്കുന്നത്. നാളെ രാവിലെ 9 മുതല്‍ 12 വരെ ഇരുടീമുകളും സ്പോര്‍ട്‌സ് ഹബ്ബില്‍ പരിശീലനത്തിനിറങ്ങും. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, മുന്‍ ഇന്ത്യന്‍ താരങ്ങള്‍ എന്നിവര്‍ മത്സരം കാണാനെത്തും. www.paytm.com, www.insider.in എന്നീ വെബ്‌സൈറ്റുകള്‍ വഴിയാണ് ടിക്കറ്റ് വില്‍പന. രാവിലെ 11 മണി മുതല്‍ സ്റ്റേഡിയത്തില്‍ പ്രവേശനം നല്‍കും. സ്റ്റേഡിയത്തില്‍ കയറാന്‍ ഡിജിറ്റല്‍ ടിക്കറ്റുകളോ, പ്രിന്റ് ഔട്ടുകളോ ഉപയോഗിക്കാം. ടിക്കറ്റ് ഹോള്‍ഡറുടെ തിരിച്ചറിയല്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. മൂന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് വിജയിക്കുകയും പരമ്പര സമനിലയിലാകുകയും ചെയ്തതോടെ ... Read more
ചെമ്പ്രമല സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തു
ചെമ്പ്ര മലയിലേക്ക് ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ട്രെക്കിങ് പുനരാരംഭിച്ചു. കഴിഞ്ഞ വര്‍ഷം വേനലില്‍ കാട്ടുതീയില്‍ കത്തിയെരിഞ്ഞ ചെമ്പ്ര മലയിലേക്ക് പ്രവേശനം നിര്‍ത്തിവെച്ചിരുന്നു. പച്ചപ്പ് വീണ്ടുമെത്തിയതോടെ സഞ്ചാരികളെ വീണ്ടും ക്ഷണിച്ചു. ജൂണില്‍ കനത്ത മഴ വീണ്ടും വഴിമുടക്കിയായി. പ്രളയവും പിന്നാലെയെത്തി. പത്തുമാസത്തിന് ശേഷം പാതകളെല്ലാം താല്‍ക്കാലികമായെങ്കിലും ശരിയാക്കി ഹൃദയ തടാകത്തിലേക്ക് യാത്രക്കാരെ ക്ഷണിക്കുകയാണ് വയനാട് ടൂറിസം അധികൃതര്‍. മലമുകളിലെ ഹൃദയതടാകം കാണാന്‍ നിരവധി പേരെത്തുന്നുണ്ടെങ്കിലും പ്രവേശനം കര്‍ശന നിബന്ധനകളോടെ മാത്രമാണ്. ഒരു ദിവസം 20 ഗ്രൂപ്പുകള്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. 200 പേരെ വരെ ഒരു ദിവസം പ്രവേശിപ്പിക്കുകയുള്ളൂ. രാവിലെ ഏഴുമുതല്‍ വൈകിട്ട് നാലുവരെയാണ് സന്ദര്‍ശനകര്‍ക്ക് അനുമതി. ഉച്ചക്ക് 12 വരെ മാത്രമേ ട്രക്കിങിന് അനുമതിയുള്ളൂ. ഇവരെ സഹായിക്കാന്‍ പത്ത് സ്ഥിരം ഗൈഡുകളും 30 താല്‍ക്കാലിക സഹായികളും ഉണ്ടാകും. അടുത്ത മാസം മുതല്‍ പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കാനാണ് അധികൃതരുടെ പദ്ധതി. മുമ്പ് ഒരു ദിവസം ആയിരം പേരോളം ഈ മലനിരയില്‍ സാഹസിക ... Read more
5000 മീറ്റര്‍ ഉയരത്തില്‍ പായുന്ന തീവണ്ടി; ചൈനയെ കടത്തിവെട്ടി ഇന്ത്യ
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേപ്പാതയുള്ള രാജ്യം എന്ന പേരിനുടമയാകാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ചൈനീസ് അതിര്‍ത്തിക്കു സമീപത്ത് കൂടെ കടന്നുപോകുന്ന ബിലാസ്പൂര്‍ – മണാലി – ലേ റെയില്‍വേ ലൈനിന്റെ ലൊക്കേഷന്‍ സര്‍വ്വേ ഒന്നാം ഘട്ടം പൂര്‍ത്തിയായിരിക്കുന്നു. നിലവില്‍ ചൈനയുടെ ഷിന്‍ങായ് -തിബറ്റ് തീവണ്ടിപ്പാതയാണ് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ബിലാസ്പൂര്‍- മണാലി – ലേ പാത തുറക്കുന്നതോടെ ഈ ഖ്യാതി ഇന്ത്യക്ക് സ്വന്തമകും ബിലാസ്പൂരില്‍ നിന്നും പാത തുടങ്ങുമ്പോള്‍ സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 500 മീറ്ററാണ് ഉയരം. പിന്നെയിത് കുത്തനെ കൂടിക്കൊണ്ടിരിക്കും. ലഡാക്കിലെത്തുമ്പോള്‍ 3215 മീറ്ററാകും ഉയരം. ജമ്മു – കശ്മീരിലെ തഗ്ലാന്റ് സ്റ്റേഷനിലെത്തുമ്പോഴേക്കും ട്രെയിനും യാത്രികരും സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 5360 മീറ്റര്‍ ഉയരത്തില്‍ എത്തിയിട്ടുണ്ടാകും. പാതയുടെ ഭൂരഭാഗം പ്രദേശങ്ങളും ഈ ഉയരത്തിലൂടെയാണ് കടന്നു പോകുന്നത്. ബിലാസ്പൂര്‍, ലേ, മണാലി, തന്ദി, കെയ്‌ലോ ങ്, ദര്‍ച്ച, ഉപ്ശി, കാരു എന്നീ മേഖലകളിലൂടെ കടന്നു പോകുന്ന പാതയുടെ നീളം ... Read more
ആലപ്പുഴ ബീച്ചില്‍ തുറമുഖ മ്യൂസിയം ഒരുങ്ങുന്നു
കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ കഴിഞ്ഞ കാല പ്രൗഢിയും ശേഷിപ്പുകളും കോര്‍ത്തിണക്കി തുറമുഖ മ്യൂസിയം ആലപ്പുഴ ബീച്ചില്‍ ഒരുങ്ങും. മ്യൂസിയത്തിന്റെ രൂപകല്‍പനയെക്കുറിച്ചും നിര്‍മാണ പദ്ധതികളെക്കുറിച്ചുമുള്ള പ്രാഥമിക ചര്‍ച്ച ആലപ്പുഴ പോര്‍ട്ട് ഓഫീസില്‍ സംഘടിപ്പിച്ചു. ധന കാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് അധ്യക്ഷനായിരുന്ന ചടങ്ങ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ആലപ്പുഴയെ പൈതൃക ടൂറിസം നഗരമായി പുനരുദ്ധരിക്കുന്നതിനുള്ള സമഗ്രപരിപാടിയുടെ ഭാഗമാണ് തുറമുഖ മ്യൂസിയം. പൈതൃകപദ്ധതിയില്‍ നഗരറോഡുകളും പാലങ്ങളും നവീകരിക്കും. കനാല്‍ക്കരകളിലൂടെ നടപ്പാതയും സൈക്കിള്‍ട്രാക്കും ഉള്‍പ്പെടുത്തും. കെ.എസ്.ആര്‍.ടി.സി. കേന്ദ്രീകരിച്ചുള്ള ആലപ്പുഴ മൊബിലിറ്റി ഹബ്ബ്, കനാലുകളുടെ നവീകരണം, നഗരശുചിത്വം എന്നിവയും നടപ്പാക്കും. പൈതൃക സംരക്ഷണപദ്ധതിയുടെ ഭാഗമായി നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള 50 മന്ദിരങ്ങള്‍ സംരക്ഷിക്കും. ഈ മന്ദിരങ്ങള്‍ 20 എണ്ണം മ്യൂസിയങ്ങളാക്കി മാറ്റും. ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കിയുള്ള ചെറു മ്യൂസിയങ്ങളായിരിക്കും ഇവ. ഇതിനോടനുബന്ധിച്ച് സാമ്പത്തിക വാണിജ്യ പ്രവര്‍ത്തനങ്ങളും നടത്തും. പൈതൃകപദ്ധതിയില്‍ ഒരുക്കുന്ന മ്യൂസിയങ്ങളില്‍ ഏറ്റവും ശ്രദ്ധേയവും ആകര്‍ഷണീയവുമായത് തുറമുഖ മ്യൂസിയമാണ്. ആലപ്പുഴ തുറമുഖത്തിന്റെ പശ്ചാത്തലവും ... Read more
മണ്ഡലകാലത്ത് മണിക്കൂറില്‍ 3750 പേരെ പമ്പയിലെത്തിക്കാന്‍ കെ എസ് ആര്‍ ടി സി
മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് ഓരോ മിനിറ്റിലും രണ്ടു കെ എസ് ആര്‍ ടി സി വസുകള്‍ വീതം സര്‍വീസ് നടത്തും. നാലു മണിക്കൂറില്‍ 15000 തീര്‍ത്ഥാടകരെ വീതം പമ്പയിലെത്തിക്കാനാണ് കെ.എസ്.ആര്‍.ടി.സി. ലക്ഷ്യമിടുന്നത്. 40 രൂപയാണ് ചാര്‍ജ്. ഇതിനുപുറമെ രണ്ടു മിനിറ്റ് ഇടവിട്ട് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് എ.സി. ബസും സര്‍വീസ് നടത്തും. 75 രൂപയാണ് ചാര്‍ജ്. സാധാരണ ടിക്കറ്റിന് പകരം ക്യു-ആര്‍ കോഡുള്ള കാര്‍ഡാണ് നല്‍കുക. പമ്പയിലേക്കും തിരികെ നിലയ്ക്കലേക്കും ഒറ്റ കാര്‍ഡ് ഉപയോഗിച്ചാല്‍ മതി.നിലയ്ക്കലില്‍ നിന്നാണ് കാര്‍ഡുകള്‍ നല്‍കുന്നത്. ഇതിനായി കൗണ്ടറും സ്വയം ടിക്കറ്റ് എടുക്കാന്‍ കഴിയുന്ന കിയോസ്‌ക്കുകളും ഏര്‍പ്പെടുത്തും. ഇതിനുപുറമെ ഓണ്‍ലൈന്‍ ടിക്കറ്റ് സൗകര്യവും ഏര്‍പ്പാടാക്കും. എത്ര നഷ്ടം സഹിച്ചാലും ആവശ്യാനുസരണം ബസുകള്‍ ശബരിമല തീര്‍ത്ഥാടനകാലത്ത് കെ.എസ്.ആര്‍.ടി.സി. വിട്ടുനല്‍കുമെന്ന് എം.ഡി. ടോമിന്‍ ജെ.തച്ചങ്കരി പറഞ്ഞു. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് പത്ത് ഇലക്ട്രിക് ബസുകളും ആദ്യഘട്ടത്തിലുണ്ടാകും. മൂന്നു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ ... Read more
താമസം എന്‍സോ അങ്ങോയിലാണോ? എങ്കില്‍ ഒരു ഡ്രിങ്ക് കഴിക്കണമെങ്കില്‍ 10 മിനുട്ട് നടക്കണം
ജപ്പാനിലെ ക്യോട്ടോയിലെ പ്രാദേശിക ജീവിതത്തെ കൂടുതല്‍ അടുത്തറിയാനുള്ള അവസരമാണ് സഞ്ചാരികള്‍ക്ക് കൈവരുന്നത്. എന്‍സോ അങ്ങോ എന്ന ‘ചിതറിയ’ ഹോട്ടലിലെ ജീവിതം സഞ്ചാരികള്‍ക്ക് ഒരു അനുഭവം തന്നെയായിരിക്കും. ഉദ്ദാഹരണത്തിന് എന്‍സോ അങ്ങോയില്‍ ഒരു ഡ്രിങ്ക് കഴിക്കണമെങ്കില്‍ കുറച്ചു ബുദ്ധിമുട്ടേണ്ടി വരും. കാരണം, ഹോട്ടലിലെ ബെഡ്റൂമില്‍ നിന്നും പത്തു മിനിറ്റ് നടക്കേണ്ടി വരും ബാറില്‍ എത്തണമെങ്കില്‍. പ്രാതല്‍ കഴിക്കാന്‍ അഞ്ചു മിനിറ്റ് നടന്ന് മറ്റൊരു കെട്ടിടത്തിലേക്ക് പോകണം. ക്യോട്ടോയിലെ അഞ്ചു പ്രധാന സ്ഥലങ്ങളിലാണ് എന്‍സോ അങ്ങോ ‘ചിതറിയ’ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ക്യോട്ടോയിലെ സംസ്‌കാരവും ജീവിതരീതിയും അതിഥികളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനൊരു ആശയം എന്‍സോ അങ്ങോ കൊണ്ടു വന്നത്. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും മാറി ഗോജോ, ഷിജോയിന്റെ ഇടയിലുള്ള മെയിന്‍ റോഡിലാണ് എന്‍സോ അങ്ങോ സ്ഥിതി ചെയ്യുന്നത്. റിയോസൊകിന്‍ ക്ഷേത്രത്തിലെ ബുദ്ധ സന്യാസിമാരുടെ സെന്‍ മെഡിറ്റേഷന്‍ ക്ലാസുകള്‍, ഒബന്‍സായി പാചക ക്ലാസുകള്‍, പ്രാദേശിക കലാകാരന്മാരുടെ സംവാദങ്ങള്‍, തട്ടമി മാറ്റ് വര്‍ക്ഷോപ്, കാമോഗവാ ... Read more
പെറുവിലെ നഗരത്തില്‍ കണ്ടെത്തിയ്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തു ശേഖരം
പുരാവസ്തു വിസ്മയങ്ങളുടെ കാഴ്ചകളാല്‍ നിറഞ്ഞയിടമാണ് പെറു. 15ാം നൂറ്റാണ്ടിലെ ഇന്‍കന്‍ സാമ്രാജ്യ ശേഷിപ്പുകളുള്ള മാക്ചുപിച്ചു, നാസ്‌ക വരകള്‍, ചാന്‍ചാന്‍ നഗരശേഷിപ്പുകള്‍ അടക്കമുള്ളവ അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ ചരിത്രകാലത്തേക്ക് വഴിതുറക്കുന്ന പുതിയ ചില കണ്ടെത്തലുകള്‍ കൂടിയുണ്ടായിരിക്കുന്നു. വിചിത്രമായ 19 ശില്‍പങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പെറു സാംസ്‌കാരിക മന്ത്രി പാട്രിഷ്യ ബാല്‍ബുഏനയാണ് ഈ വിവരം പുറത്തുവിട്ടത്. 20 ശില്പങ്ങള്‍ കണ്ടെത്തിയെങ്കിലും ഒരെണ്ണം തകര്‍ന്നുപോയി.ഏകദേശം 750 വര്‍ഷം മുമ്പ് വടക്കന്‍ പെറുവില്‍ സ്ഥിതിചെയ്യുന്ന പുരാതനമായ ചാന്‍ ചാന്‍ നഗരത്തില്‍ അടക്കം ചെയ്തവയാവാം ഈ പ്രതിമകളെന്ന് ഗവേഷകര്‍ കണക്കുകൂട്ടുന്നു. എല്ലാ പ്രതിമകളുടെ കയ്യിലും ഒരു ദണ്ഡും പരിചയ്ക്ക് സമാനമായ വസ്തുവും ഉണ്ട്. 70 സെന്റീമീറ്റര്‍ ഉയരമുള്ള പ്രതിമകള്‍ നിര്‍മിച്ചിരിക്കുന്നത് മരത്തിലാണ്. കളിമണ്‍ നിര്‍മിതമായ മുഖം മൂടിയും അതിനുണ്ട്.കൊളംബിയന്‍ കാലഘട്ടത്തിനു മുന്‍പുണ്ടായിരുന്ന ചരിത്രകാലശേഷിപ്പുകളില്‍ ഏറ്റവും വലിയ നഗരമാണിത് യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള ഈ നഗരത്തില്‍ പെറൂവിയന്‍ പുരാവസ്തുഗവേഷകര്‍ ഉദ്ഖനനം നടത്തുന്നുണ്ട്.
കാന്തല്ലൂരിന് ഇത് ഓറഞ്ച് വിളവെടുപ്പ് കാലം
മറയൂര്‍ മലനിരകളില്‍ മധുരനാരകത്തിന്റെ (ഓറഞ്ച്) വിളവെടുപ്പ് കാലം. ആദ്യ ആഴ്ച വിളവെടുപ്പ് ആരംഭിച്ച കാന്തല്ലൂര്‍ ചീനിഹില്‍സിലെ ടി.സി. കുരുവിളയുടെ തോട്ടത്തില്‍ ഒരുകിലോ ഓറഞ്ചിന് 60 രൂപ വരെ വില ലഭിച്ച.പതിനായിരത്തോളം മരങ്ങളിലാണ് ഓറഞ്ച് പാകമായിരിക്കുന്നത്. കെ.ഡി.എച്ച്.പി. കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഗുവര ടോപ്പ്, ലോയര്‍ എന്നിവടങ്ങളിലും തലയാര്‍, ചട്ടമൂന്നാര്‍, ഭാഗങ്ങളിലും കാന്തല്ലൂര്‍, ഗുഹനാഥപുരം, തലചോര്‍ കടവ്, വട്ടവട എന്നിവടങ്ങളിലുമാണ് ഓറഞ്ച് വസന്തം ഒരുക്കിയിരിക്കുന്നത്.ഒക്ടോബര്‍ അവസാനം മുതല്‍ ജനുവരി ആദ്യ ആഴ്ച വരെയാണ് ഓറഞ്ചിന്റെ വിളവെടുപ്പ് കാലം. അധികം രോഗബാധയേല്‍ക്കാത്ത ലാഭകരമായ കൃഷി എന്നതിനാല്‍ ഒട്ടേറെ പേര്‍ കഴിഞ്ഞ വര്‍ഷങ്ങളിലും ഈ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ട്. ജാഫ് ലില്‍, സാത്ഗുഡി ഇനത്തില്‍ പെട്ട ഓറഞ്ചുകളാണ് അഞ്ചുനാട്ടില്‍ കൃഷി ചെയ്തുവരുന്നത്.