Category: News

സ്ത്രീകള്‍ക്കായി പ്രധാന നഗരങ്ങളില്‍ എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കും : കെ കെ ശൈലജ

സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രാരംഭഘട്ടമെന്ന നിലയില്‍ കോഴിക്കോടും തിരുവനന്തപുരത്തുമാണ് സ്ത്രീകള്‍ക്ക് രാത്രികാലം സുരക്ഷിതമായി തങ്ങാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ അപാകതകള്‍ പരിഹരിച്ചായിരിക്കും എല്ലാ നഗരങ്ങളിലും എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. നഗരങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താവളങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരത്ത് ഒരുക്കുന്ന ‘എന്റെ കൂട്’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നഗരത്തിലെത്തുന്ന സ്ത്രീകളുടെ പ്രയാസം മറ്റാരെക്കാളും തനിക്കറിയാമെന്ന് മന്ത്രി പറഞ്ഞു. ഇന്റര്‍വ്യൂവിനും മറ്റാവശ്യങ്ങള്‍ക്കുമായെത്തുന്ന വനിതകള്‍ക്ക് നഗരത്തില്‍ സുരക്ഷിതമായി താമസിക്കാന്‍ പലപ്പോഴും കഴിയാതെ വരാറുണ്ട്. ഈയൊരവസ്ഥയ്ക്ക് വിരാമമിടാനാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. നഗരത്തില്‍ നിരാലംബരായി എത്തിച്ചേരുന്ന നിര്‍ധനരായ വനിതകള്‍ക്കും കൂടെയുള്ള 12 വയസുവരെയുള്ള കുട്ടികള്‍ക്കും വൈകിട്ട് 5 മണി മുതല്‍ രാവിലെ 7 മണിവരെ സുരക്ഷിതമായ ... Read more

റിവര്‍ റാഫ്റ്റിങ്ങ് അനുഭവിച്ചറിയാം കബനിയിലെത്തിയാല്‍

കബനിയുടെ ഓളപ്പരപ്പിലേക്ക് സാഹസിക വിനോദ സഞ്ചാരികള്‍ക്ക് സ്വാഗതം. റിവര്‍ റാഫ്റ്റിങ്ങിന്റെ പുതിയ അനുഭവങ്ങളുമായി തിരിച്ചു പോകാം. കുറുവാ ദ്വീപിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സഞ്ചാരികള്‍ക്കായി മുളം ചങ്ങാടയാത്ര ഒരുക്കിയിരിക്കുന്നത്. വനംവകുപ്പിന്റെ അനുമതിയില്ലാത്തതിനാല്‍ ദ്വീപിനുള്ളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ലെങ്കിലും പുഴയിലൂടെ ദ്വീപിനെ ചുറ്റിക്കാണാന്‍ മുളം ചങ്ങാടത്തിലൂടെ യാത്രയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. അഞ്ച് മുളം ചങ്ങാടമാണ് ഇവിടെയുള്ളത്. ഒരേ സമയം അഞ്ച് പേര്‍ക്ക് കയറാവുന്ന ചങ്ങാടത്തിന് കാല്‍ മണിക്കൂറിന് മുന്നൂറ് രൂപയാണ് ഈടാക്കുന്നത്. മൂന്ന് പേര്‍ക്ക് സഞ്ചരിക്കുന്ന റാഫ്റ്റിന് 150 രൂപയും നല്‍കണം. നാല്‍പ്പത് മിനുറ്റ് നേരം പുഴയിലൂടെ സ്വന്തം തുഴഞ്ഞു പോകുന്ന അഞ്ച്‌പേര്‍ക്ക് കയറാവുന്ന മുളം ചങ്ങാടത്തിന് ആയിരം രൂപയാണ് ഈടാക്കുന്നത്. സാഹസിക വിനോദ സഞ്ചാരത്തിലൂന്നിയ റാഫ്ടിങ്ങ് ഇവിടെ പരീക്ഷിച്ചതുമുതല്‍ ഈ മേഖലയില്‍ താല്‍പ്പര്യമുള്ള സഞ്ചാരികളെയാണ് ഡി.ടി.പി.സി ലക്ഷ്യമിടുന്നത്. കുറുവാ ദ്വീപിനുള്ളിലേക്ക് സഞ്ചാരികളുടെ വഴി അടഞ്ഞതോടെ വന്‍ വരുമാനമാണ് കുറഞ്ഞത്. വയനാട്ടിലെത്തുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള ആയിരക്കണക്കിന് സഞ്ചാരികളാണ് പ്രതിദിനം ഇവിടെ എത്തി മടങ്ങിയിരുന്നത്. ... Read more

ട്രെയിന്‍ നിര്‍ത്തിയത് മൂര്‍ഖന്‍; സംഭവം വൈക്കം റോഡ്‌ സ്റ്റേഷനില്‍

റെയിൽവേ വൈദ്യുതി ലൈനില്‍ പാമ്പ‌് വീണ‌് വൈദ്യുതി ബന്ധം നിലച്ചതിനെ തുടർന്ന‌് ട്രെയിൻ നിന്നു. ഷോര്‍ട്ട് സര്‍ക്ക്യൂട്ട് മൂലം വ്യാഴാഴ്ച രാവിലെ ഏഴരയോടെ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ നിശ‌്ചലമായത‌്. ദിബ്രൂ​ഗഡിൽനിന്നും കന്യാകുമാരിക്ക് പോവുകയായിരുന്ന വിവേക് എക്സ്പ്രസാണ് വൈദ്യുതിനിലച്ച‌തിനാൽ നിശ‌്ചലമായത‌്. ലൈനില്‍ വീണ പാമ്പ‌് ചത്ത‌് ബോഗിയുടെ മുകളിൽ വൈദ്യുതി സ്വീകരിക്കുന്ന ഭാഗത്ത‌് (പാന്റോഗ്രാഫ‌്) ചുറ്റിക്കിടക്കുന്ന നിലയിലായിരുന്നു. ഇതേതുടർന്ന‌് രണ്ട‌് മണിക്കൂർ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വിവിധയിടങ്ങളിൽ ട്രെയിനുകൾ പിടിച്ചിട്ടു. പിറവം റോഡിൽനിന്നും വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലേക്ക് ഒന്നാം ലൈനിലൂടെ വണ്ടി എത്തുമ്പോഴായിരുന്നു സംഭവം. പെട്ടെന്ന‌് എൻജിൻ നിന്നതിനെതുടർന്ന‌് ലോക്കോ പൈലറ്റും റെയിൽവേ ഉദ്യോ​ഗസ്ഥരും നടത്തിയ പരിശോധനയിലാണ് ട്രെയിനിന്റെ പാന്റോ​ഗ്രാഫില്‍ പാമ്പ‌് ചുറ്റിക്കിടക്കുന്നത് കണ്ടത‌്. ഉന്നത ഉദ്യോ​ഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് ലൈൻ ഓഫാക്കിയശേഷം ചത്ത പാമ്പിനെ  നീക്കംചെയ്യുകയായിരുന്നു. രണ്ട് മണിക്കൂറുകൾക്കുശേഷം 9.30 ഓടെ ട്രെയിൻ യാത്ര തുടർന്നു. ബംഗളൂരു – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്, തിരുവനന്തപുരം – ഷൊർണ്ണൂർ ... Read more

മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നിര്‍മാണം പുനരാരംഭിച്ചു

മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അപൂര്‍വ ഇനം സസ്യങ്ങളുടെ കാഴ്ച ഒരുക്കുന്നതിന് തയ്യാറാക്കിയ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നിര്‍മാണ ജോലി പുനരാരംഭിച്ചു. മൂന്നാര്‍  ഗവണ്‍മെന്റ് കോളേജിന് സമീപം നിര്‍മാണ ജോലി പൂര്‍ത്തീകരിക്കുന്ന വേളയിലായിരുന്നു പ്രളയം വന്നത്. പ്രളയത്തെത്തുടര്‍ന്ന് നിലച്ച് പോയ നിര്‍മാണ ജോലിയാണ് വീണ്ടും പുനരാരംഭിച്ചത്. മഴയില്‍ മലയിടിഞ്ഞ്‌ തകര്‍ന്ന ഭാഗങ്ങളിലെ മണ്ണ് നികത്തുന്ന പണികളാണ് ഇപ്പോള്‍ പുരോഗമിച്ചോണ്ടിരിക്കുന്നത്.

വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇനി ക്യാമറക്കണ്ണുകളില്‍

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കീഴില്‍ വയനാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇനി ക്യാമറകള്‍. ജില്ലയില്‍ ഇടയ്ക്കിടെ മാവോവാദി സാന്നിധ്യം അനുഭവപ്പെടുന്ന സാഹചര്യത്തിലാണിത്. പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ്, കുറുവ ദ്വീപ്, കര്‍ളാട് തടാകം, കാന്തന്‍പാറ എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. പൂക്കോട്ട് നേരത്തേതന്നെ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. പ്രിയദര്‍ശിനിയില്‍ ഒമ്പത് ക്യാമറകള്‍ സ്ഥാപിക്കാനായി 1,83,750 രൂപയും കുറുവയില്‍ 13 ക്യാമറകള്‍ക്കായി 6,12,500 രൂപയും 27 ക്യാമറകള്‍ സ്ഥാപിക്കുന്ന കര്‍ളാടിന് 7,96,250, കാന്തന്‍പാറയില്‍ എട്ട് ക്യാമറകള്‍ക്ക് 4,28,750 രൂപ ഉള്‍പ്പെടെ 20,21,250 രൂപയാണ് ഡി.ടി.പി.സി. ചെലവഴിക്കുന്നത്. ജില്ലാ നിര്‍മിതികേന്ദ്രമാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. പോലീസിന്റെ നിര്‍ദേശപ്രകാരമാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഈ മാസം അവസാനത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. വനമേഖലയോടുചേര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മാവോവാദി സാന്നിധ്യം സ്ഥിരമായി ഉണ്ടാകുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ഡി.ടി.പി.സി. തീരുമാനിച്ചത്.

പൂക്കോടും കര്‍ലാടും കൂടുതല്‍ ബോട്ടുകള്‍ വരുന്നു

സന്ദര്‍ശകര്‍ക്ക് ജലാശയ സൗന്ദര്യം നുകരാന്‍ പൂക്കോടും കര്‍ലാടും പുതിയ ബോട്ടുകള്‍ ഇറക്കും. 40 തുഴബോട്ടുകളാണ് പുതുതായി വാങ്ങുന്നത്. ഇതില്‍ 20 എണ്ണത്തില്‍ നാലു വീതം ഇരിപ്പിടങ്ങളുണ്ട്. രണ്ടു വീതം സീറ്റുള്ളതാണ് മറ്റുള്ളവ. പുതിയ ബോട്ടുകള്‍ ഈ മാസം തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തും. തുഴബോട്ടുകള്‍ക്കു പുറമേ 17 ഫൈബര്‍ കയാക്കിംഗ് ബോട്ടുകളും അഞ്ച് ഫൈബര്‍ ഡിങ്കികളുമാണ് വാങ്ങുക. Pookode Lake പുതിയ ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്താനാകും. ജില്ലയിലെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാ-ര കേന്ദ്രങ്ങളാണ് പൂക്കോടും കര്‍ലാടുമുള്ള ശുദ്ധജല തടാകങ്ങള്‍. നിലവില്‍ പൂക്കോട് 25 ബോട്ടുകളാണ് ഉള്ളത്. ഇതില്‍ എട്ടെണ്ണം എക്‌സിക്യുട്ടീവ് ബോട്ടുകളാണ്. കര്‍ലാട് ബോട്ടിംഗ് സൗകര്യം ഇപ്പോള്‍ പരിമിതമാണ്. സമുദ്രനിരപ്പില്‍ നിന്നു ഏകദേശം 770 മീറ്റര്‍ ഉയരത്തിലാണ് കേരളത്തില്‍ വിസ്തൃതിയില്‍ രണ്ടാംസ്ഥാനത്തുള്ള പൂക്കോട് തടാകം. വൈത്തിരിക്കു സമീപം ഫിഷറീസ് വകുപ്പിന്റെ കൈവശത്തിലുള്ള തടാകവും പരിസരവും 1990കളിലാണ് വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിച്ചത്. നാല് പതിറ്റാണ്ടു മുന്‍പ് 8.5 ഹെക്ടറായിരുന്നു തടാകത്തിന്റെ വിസ്തൃതി. പരമാവധി ആഴം 12 ... Read more

ഓണ്‍ലൈന്‍ റെന്റ് എ കാര്‍ കമ്പനിയുമായി ഇന്‍ഡസ് മോട്ടേഴ്‌സ് രംഗത്ത്

ഡ്രൈവറുടെ സേവനമില്ലാതെ വാടക കാര്‍ സ്വന്തമായി ഓടിച്ച് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. വാടക കാറുകള്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് എത്താന്‍ ഇനി ഒരു ക്ലിക്കിന്റെ അകലം മാത്രം. സംസ്ഥാനത്തുടനീളം വാടക കാറുകള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ആദ്യ ഓണ്‍ലൈന്‍ റെന്റ് എ കാര്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്തെ പ്രമുഖ ഓട്ടോ മൊബൈല്‍ ഡീലറായ ഇന്‍ഡസ് മോട്ടോഴ്‌സ് ആണ് സര്‍വീസിന് പിന്നില്‍. ഇനി കാറുകള്‍ ഒരു ക്ലിക്കിനരികെ നിങ്ങളുടെ അടുത്തെത്തും. ഇന്‍ഡസ് ഗോ എന്നാണ് സംസ്ഥാനമൊട്ടാകെ ലഭ്യമാകുന്ന ഈ ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പേര്. അംഗീകൃത വാഹനത്തില്‍ സുരക്ഷിത യാത്ര വാഗ്ദാനം ചെയ്താണ് ഇന്‍ഡസ് ഗോയുടെ രംഗപ്രവേശം. വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയ്‌ക്കെല്ലാം പുറമെ വീടുകളിലും കാറുകള്‍ എത്തിച്ചു തരും എന്നതാണ് ഇന്‍ഡസ് ഗോയുടെ പ്രധാന പ്രത്യേകത. വ്യത്യസ്തമായ ആവശ്യങ്ങള്‍ക്കനുസരിച്ച് വിശാലമായ വാഹനനിരയും ഒരുക്കിയിട്ടുണ്ട്. പ്രീമിയം ലക്ഷുറി വാഹനങ്ങള്‍, എക്‌സിക്യൂട്ടീവ് സെഡാനുകള്‍, എസ് യുവികള്‍ തുടങ്ങി വിവിധ കമ്പനികളുടെ കാറുകളും ഇന്‍ഡസ് ... Read more

സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി മഹാബലേശ്വര്‍

പശ്ചിമ മഹാരാഷ്ട്രയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മഹാബലേറിലും പാഞ്ച്ഗണിയിലും സന്ദര്‍ശക പ്രവാഹം തുടങ്ങി. സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്നു കഴിഞ്ഞ മധ്യവേനല്‍ അവധിക്കാലത്തെ പ്രധാന സീസണില്‍ സന്ദര്‍ശകര്‍ കുറഞ്ഞതിന്റെ ആഘാതത്തില്‍നിന്ന് ഇത്തവണ തിരിച്ചുകയറാനാകുമെന്ന കണക്കുകൂട്ടലിലാണു ടൂര്‍ ഓപ്പറേറ്റര്‍മാരും ഹോട്ടലുടമകളും കച്ചവടക്കാരും.ദീപാവലി അവധിയോടെയാണു സീസണു തുടക്കമാകുന്നത്. സമുദ്രനിരപ്പില്‍നിന്നു 3500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പര്‍വതമേഖലയാണു മഹാബലേശ്വര്‍. വേനലില്‍ സംസ്ഥാനം വെന്തുരുകുമ്പോഴും തണുപ്പുള്ള ഇവിടെ അക്കാലമാണു പ്രധാന സീസണ്‍. ക്ലീന്‍ സിറ്റിയെന്ന് അറിയപ്പെടുന്ന പാഞ്ച്ഗണിയില്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കുറവാണെങ്കിലും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബോര്‍ഡിങ് സ്‌കൂളുകളുള്ള കേന്ദ്രങ്ങളിലൊന്നാണിത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്‌ട്രോബെറി കൃഷിയുള്ളതും മഹാബലേശ്വറിലാണ്. പാഞ്ചഗണിയില്‍ കച്ചവട മേഖലയിലും സ്‌കൂളുകളിലുമായി ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഇവിടെ 60 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അപ്‌സര ഹോട്ടലിലെ ഉസ്മാന്‍ വടക്കുമ്പാട് പറഞ്ഞു

രാഷ്ട്രീയ പിരിമുറുക്കത്തില്‍ ശ്രീലങ്ക; പ്രതിസന്ധിയില്‍ ടൂറിസം

രണ്ടു പ്രധാനമന്ത്രിമാര്‍ ബലാബലം പരീക്ഷിക്കുന്ന ശ്രീലങ്കയില്‍ തിരിച്ചടിയേറ്റു ടൂറിസം. പ്രധാനമന്ത്രി വിക്രമ സിംഗയോ രാജപക്സെയോ എന്ന് പാര്‍ലമെന്റ് ഉറപ്പു വരുത്താനിരിക്കെ വിവിധ വിദേശ രാജ്യങ്ങള്‍ സ്വന്തം പൗരന്‍മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പുകളാണ് ശ്രീലങ്കന്‍ വിനോദ സഞ്ചാര മേഖലയ്ക്കു തിരിച്ചടിയായത്‌. യാത്ര ചെയ്യേണ്ട മികച്ച സ്ഥലമായി ലോണ്‍ലി പ്ലാനറ്റ് തെരഞ്ഞെടുത്ത് അധിക സമയമാകും മുന്‍പേ ശ്രീലങ്കയില്‍ പ്രതിസന്ധി ഉടലെടുത്തു. രാജ്യത്തിന്‍റെ വരുമാനത്തിന്‍റെ സിംഹഭാഗവും ടൂറിസത്തില്‍ നിന്നുള്ള വരുമാനമായിരുന്നു. വരുംവര്‍ഷം സഞ്ചാരികളുടെ എണ്ണത്തില്‍ പത്തു ശതമാനം വര്‍ധനവ്‌ ഉണ്ടാവുമെന്നായിരുന്നു ശ്രീലങ്കന്‍ വിനോദ സഞ്ചാര മേഖലയുടെ കണക്കു കൂട്ടല്‍. എന്നാല്‍ പുതിയ സംഭവ വികാസം കണക്കു കൂട്ടല്‍ തെറ്റിച്ചു. ബുക്കിംഗുകള്‍ വ്യാപകമായി കാന്‍സല്‍ ചെയ്യുകയാണെന്ന് ടൂറിസം മേഖല ചൂണ്ടിക്കാട്ടുന്നു. യൂറോപ്പില്‍ ആളുകള്‍ ടൂര്‍ ആസൂത്രണം ചെയ്യുന്ന വേളയിലാണ് ഈ തിരിച്ചടിയെന്ന് കൊളംബോയിലെ ഒരു ഹോട്ടല്‍ ഉടമ പറഞ്ഞു. അമേരിക്കയില്‍ നിന്നുള്ള ബുക്കിംഗുകളാണ് റദ്ദാക്കിയവയില്‍ ഏറെയും.  

സുവര്‍ണ പുരസ്‌ക്കാര നേട്ടത്തില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍

കുമരകത്തെ ഉത്തരവാദിത്ത ടൂറിസം വീണ്ടും ലോകത്തിന്റെ നെറുകയില്‍. ലണ്ടനില്‍ നടക്കുന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ കുമരകത്തെ ഉത്തരവാദിത്ത ടൂറിസം മിഷന് സുവര്‍ണ പുരസ്‌ക്കാരം ലഭിച്ചു. ടൂറിസം രംഗത്തെ ഏറ്റവും വലിയ അവാര്‍ഡ് നേട്ടമാണ് ഇതോടെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ കൈവരിച്ചത്. ഇന്നലെ ലണ്ടനില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപനം നടന്നത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റു വാങ്ങി. ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്തി നാടിന്റെ പൈതൃകം ലോകത്തിന്റെ നെറുകയില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. 2007 ഡിസം ബറിലാണ് കുമരകത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ആരംഭിക്കുന്നത്. ടൂറിസത്തിന്റെ ഗുണപരമായ അംശങ്ങള്‍ പരമാവധി വര്‍ദ്ധിപ്പിക്കാനും തെറ്റായ ഘടകങ്ങളെ ഇല്ലാതാക്കാനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന നിലയില്‍ ഉത്തരവാദിത്വ ടൂറിസം ലോകവ്യാപകമായി സ്വീകരിക്കപ്പെടുന്നു. പാരിസ്ഥിതികമോ സാമൂഹികമോ ആയ കോട്ടങ്ങളൊന്നും വരുത്താതെ ടൂറിസ്റ്റുകള്‍ക്കും തദ്ദേശവാസികള്‍ക്കും പരമാവധി പ്രയോജനം ലഭ്യമാക്കാനുള്ള സമഗ്രസമീപനമാണ് ഉത്തരവാദിത്ത ടൂറിസത്തിനുള്ളത്. ... Read more

വൈക്കം-എറണാകുളം അതിവേഗ ബോട്ട് ; ‘വേഗ 120’ എറണാകുളത്ത് എത്തി

വൈക്കം-എറണാകുളം റൂട്ടില്‍ അതിവേഗ യാത്രയൊരുക്കി ജലഗതാഗത വകുപ്പിന്റെ ‘വേഗ-120’ എറണാകുളത്തെത്തി. വൈക്കത്തു നിന്ന് രാവിലെ എട്ടിന് പുറപ്പെട്ട ബോട്ട് 9.25-നാണ് എറണാകുളം ബോട്ട് ജെട്ടിയിലെത്തിയത്. ഒന്നര മണിക്കൂര്‍ സമയമാണ് വൈക്കം-എറണാകുളം യാത്ര പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിരിക്കുന്നതെങ്കിലും തിങ്കളാഴ്ച അഞ്ച് മിനിറ്റ് നേരത്തെ ബോട്ട് എത്തി. സാധാരണ കംപാര്‍ട്ട്മെന്റില്‍ 61 പേരും ശീതീകരിച്ച കംപാര്‍ട്ട്മെന്റില്‍ 10 പേരുമായാണ് ബോട്ട് എറണാകുളത്തെത്തിയത്. ഇതിലും നേരത്തെ എത്താന്‍ വരും ദിവസങ്ങളില്‍ ശ്രമിക്കുമെന്ന് സംസ്ഥാന ജലഗതാഗത വകുപ്പ് എറണാകുളം ട്രാഫിക് കണ്‍ട്രോളര്‍ എം. സുജിത്ത് പറഞ്ഞു. വേലിയേറ്റമുള്ളതുകൊണ്ടാണ് സമയം കൃത്യമായി നിശ്ചയിക്കാനാവാത്തത്. പോര്‍ട്ട് രജിസ്ട്രേഷന്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച പകല്‍ അധികം സര്‍വീസുകള്‍ നടത്തിയില്ല. വൈകീട്ട് 5.02-ന് ബോട്ട് വൈക്കത്തേക്ക് തിരിച്ചു. പോര്‍ട്ട് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനുണ്ട്. അതിന് രണ്ടുമൂന്ന് ദിവസം കൂടി സമയം വേണ്ടിവരും. ഇതിനുള്ളില്‍ സര്‍വീസിന്റെ കൃത്യമായ സമയക്രമവും പൂര്‍ത്തിയാക്കും.

ഉത്തരാഖണ്ഡില്‍ ബട്ടര്‍ഫ്‌ലൈ ടൂറിസം തുടങ്ങുന്നു

പ്രകൃതിഭംഗിയാലും വനമേഖലകളാലും സമൃദ്ധമായ ഉത്തരാഖണ്ഡില്‍ ബട്ടര്‍ഫ്‌ലൈ ടൂറിസം തുടങ്ങുന്നു. 500 ല്‍ അധികം ഇനത്തില്‍പ്പെട്ട പൂമ്പാറ്റകള്‍ ഉത്തരാഖണ്ഡില്‍ ഉണ്ടെന്നാണ് വിവിധതരം പഠനങ്ങള്‍ കാണിക്കുന്നത്. പൂമ്പാറ്റകള്‍ അധികം ഉള്ള പ്രദേശങ്ങളില്‍ കാണുന്ന സമൂഹങ്ങള്‍ക്ക് അവയെ പറ്റി ശരിയായ അറിവുള്ളതിനാല്‍ അത്തരം സമൂഹങ്ങളെയും ഉള്‍പ്പെടുത്തിയാകും ടൂറിസം പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുക. ഇത് പൂമ്പാറ്റകളുെട വാസമേഖലയെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും ഉപകരിക്കും എന്ന് കരുതപ്പെടുന്നു. ദ് കോമണ്‍ പീകോക്ക് എന്ന പൂമ്പാറ്റ വര്‍ഗത്തെയാണ് ഉത്തരാഖണ്ഡ് സംസ്ഥാന ശലഭമായി അംഗീകരിച്ചിട്ടുള്ളത്. 130 ഓളം ഇനം പൂമ്പാറ്റകള്‍ കണ്ടുവരുന്ന ദേവല്‍സരി എന്ന പ്രദേശം പ്രമുഖ ബട്ടര്‍ഫ്‌ലൈ ടൂറിസം കേന്ദ്രമായി മാറിക്കഴിഞ്ഞു. തദ്ദേശിയര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

ബഹിരാകാശ ടൂറിസത്തിനൊരുങ്ങി സൗദി

സ്‌പേസ് ടൂറിസം വാണിജ്യാടിസ്ഥാനത്തില്‍ നടത്തുവാനുള്ള ശ്രമങ്ങള്‍ക്ക് വേഗം പകര്‍ന്ന സൗദി അറേബ്യ. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിര്‍ജിന്‍ ഗ്രൂപ്പിലാണ് സൗദി അറേബ്യ 100 കോടി ഡോളര്‍ മുതല്‍ മുടക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിര്‍ജിന്‍ ഗ്രൂപ്പിലെ ചില കമ്പനികള്‍ സ്‌പേസ് ടൂറിസം വികസിപ്പിക്കാനും വ്യാപിപ്പിക്കാനുമുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഭാവിയില്‍ 480 ദശലക്ഷം ഡോളര്‍ കൂടി മുതല്‍ മുടക്കാന്‍ തയ്യാറാണ് എന്ന് സൗദി അറിയിച്ചതായി വിര്‍ജിന്‍ ഗ്രൂപ്പ്. സ്‌പേസ് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനും പരീക്ഷണങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായിട്ടാകും ഈ തുക വിനിയോഗിക്കുക. ഈ അടുത്ത കാലത്തായി ടൂറിസം വികസനത്തിന് സൗദി അറേബ്യ കാര്യമായ ശ്രദ്ധയാണ് ചെലുത്തിവരുന്നത്. സ്‌പേസ് ടൂറിസം വ്യവസായകേന്ദ്രം ഭാവിയില്‍ സൗദിയിലും തുടങ്ങിയേക്കും.

ലണ്ടൻ ട്രാവൽ മാര്‍ക്കറ്റിന് തുടക്കം: കേരള പവിലിയൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

ലോകത്തിലെ പ്രമുഖ ട്രാവല്‍ മാര്‍ട്ടായ ലണ്ടന്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ 38ാം പതിപ്പിന് തുടക്കമായി. നവംബര്‍ ഏഴ് വരെ നടക്കുന്ന ട്രാവല്‍ മാര്‍ട്ടില്‍ 182 രാജ്യങ്ങളില്‍ നിന്ന് 50,000 പ്രതിനിധികള്‍ പങ്കെടുക്കും. ‘ഐഡിയാസ് അറൈവ് ഹിയര്‍’ എന്ന ആശയമാണ് ഈ വട്ടത്തെ ട്രാവല്‍ മാര്‍ക്കറ്റിന്റെ തീം. കഴിഞ്ഞ നാല് ദശാബ്ദ കാലയളവില്‍ ലണ്ടന്‍ ട്രാവല്‍ മാര്‍ക്കറ്റ് മികച്ച നേട്ടമാണ് കൈവരിച്ചത്. 1980ല്‍ ലണ്ടന്‍ ഒളിമ്പിയയില്‍ വെറും 40 രാജ്യങ്ങളും 221 പ്രദര്‍ശകരും, 9,000 വ്യാപാര സന്ദര്‍ശകരും മാത്രം പങ്കെടുത്ത് തുടക്കം കുറിച്ച മാര്‍ട്ടില്‍ ഇന്ന് 3.1 ബില്യണ്‍ പൗണ്ടിന്റെ വ്യാപാരമാണ് നടത്തുന്നത്. എക്‌സല്‍ ലണ്ടനില്‍ നടക്കുന്ന ട്രാവല്‍ മാര്‍ക്കറ്റിന്റെ 38ാം പതിപ്പില്‍ പുതിയ ആശയങ്ങളും ബിസിനസ് അവസരങ്ങളും നിറഞ്ഞതാണ്. മൂന്ന് ദിവസം ദൈര്‍ഘ്യമുള്ള ഒരു ട്രാവല്‍ ടെക്‌നോളജി ഷോ ആണ് മാര്‍ക്കറ്റില്‍ പ്രധാനപ്പെട്ടത്. വിനോദ സഞ്ചാര മേഖലയിലെ പ്രദര്‍ശകര്‍ക്ക് വേണ്ടി പ്രത്യേക പവലിയനാണ് ട്രാവല്‍ മാര്‍ക്കറ്റിന്റെ മറ്റൊരു ആകര്‍ഷണം.  ട്രാവല്‍ മാര്‍ക്കറ്റില്‍ കേരളത്തിനെ ... Read more

യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കിനി ആനകളുടെ പറുദീസ

സഞ്ചാരികളുടെ ആനന്ദത്തിനായി നടത്തുന്ന ആന സവാരിയെക്കുറിച്ച് ലോകത്തിന്റെ പല ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ഇപ്പോളും പല ഭാഗത്തും ഇത് നടക്കുന്നുണ്ട്. എന്നാല്‍ വിയറ്റ്‌നാമില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്ത അങ്ങനെ അല്ല. വിയറ്റ്‌നാമിലെ യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കില്‍ ആന സവാരി നിര്‍ത്തലാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ധാരാളം സഞ്ചാരികള്‍ യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കിലെ ആന സവാരിക്കായി എത്തിയിരുന്നു. എന്നാല്‍ തടങ്കലില്‍ വെച്ചിരുന്ന നാല് ആനകളെ അധികൃതര്‍ ഈ മാസം ആദ്യം തുറന്നു വിട്ടു. ഇനി ഈ ആനകള്‍ സന്ദര്‍ശകരെയും കൊണ്ട് സവാരി പോകില്ല. പാര്‍ക്കില്‍ വരുന്ന സന്ദര്‍ശകര്‍ക്ക് കാട്ടില്‍ സ്വതന്ത്രമായി നടക്കുന്ന ഈ ആനകളെ ഇനി ദൂരെ നിന്ന് കാണാം. മുന്‍പ് രാജ്യത്തെ മറ്റു ആനകളെ പോലെ യോക് ഡോണ്‍ നാഷണല്‍ പാര്‍ക്കിലെ ആനകളെയും തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ചില സമയങ്ങളില്‍ വെള്ളം പോലും അതിന് ലഭിച്ചിരുന്നില്ല. ഒരു ദിവസം ഒന്‍പത് മണിക്കൂര്‍ വരെയെങ്കിലും സഞ്ചാരികളെ ഭാരമുള്ള കോട്ടകളില്‍ ... Read more