Category: News

കണ്ണൂര്‍ വിമാനത്താവളം അണിഞ്ഞൊരുങ്ങുന്നു; ഉദ്ഘാടനം അന്താരാഷ്ട്ര നിലവാരത്തില്‍

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ മട്ടന്നൂരില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. മുഖ്യമന്ത്രിയും വ്യോമയാന മന്ത്രിയും ചേര്‍ന്ന് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഫ്‌ലാഗ് ഓഫ് ചെയ്തായിരിക്കും ഉദ്ഘാടനം. ടിക്കറ്റ് ബുക്കിങ് ഇന്നാരംഭിച്ചേക്കും. Kannur Airport ആദ്യദിവസം പുറപ്പെടുന്ന വിമാനം കണ്ണൂരില്‍ നിന്ന് അബുദബിയിലേക്കും തിരിച്ചും പറന്നിറങ്ങും. റിയാദിലേക്കും അന്ന് വിമാനമുണ്ടാകും. കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. ആദ്യ ദിവസം തന്നെ വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വ്വീസ് തുടക്കവും ഉദ്ഘാടനവും ചേര്‍ന്ന് വരുന്നതിനാല്‍ പിഴവില്ലാത്ത ഒരുക്കങ്ങളാണ് നടക്കുന്നത്. ഇതിനായി ജനകീയ കമ്മിറ്റിയും രൂപീകരിച്ചു. ഒരു ലക്ഷം പൊതുജനങ്ങള്‍ ഉദ്ഘാടനത്തിന് എത്തുമെന്നാണ് കണക്കുകൂട്ടല്‍. ഇവര്‍ക്ക് പാസ് നല്‍കും. എയര്‍പോര്‍ട്ടിനുള്ളില്‍ തന്നെയാണ് ഉദ്ഘാടന വേദിയും സദസും സജ്ജീകരിക്കുക. ഉദ്ഘാടന ദിവസം മട്ടന്നൂര്‍ ടൗണിലും മറ്റും ഗതാഗത നിയന്ത്രണവുമുണ്ടാകും. വിളംബര ജാഥയടക്കം പരമാവധി പൊതുജനങ്ങളെ പങ്കെടുപ്പിച്ച് ഉദ്ഘാടനം ആഘോഷമാക്കാനാണ് ജനപ്രതിനിധികളുടെയും സംഘാടക സമിതിയുടെയും തീരുമാനം.

കേരള എക്‌സ്പ്രസിന് ആധുനിക റേക്ക്

കേരള എക്‌സ്പ്രസിനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയ പുത്തന്‍ റേക്ക്. തിരുവനന്തപുരത്തുനിന്നു ന്യൂഡല്‍ഹിക്കും തിരിച്ചുമുള്ള ട്രെയിനാണ് ആധുനിക സൗകര്യങ്ങളുള്ള കോച്ചുകളുടെ പുതിയ റേക്ക് (എന്‍ജിന്‍ ഒഴിച്ച് കോച്ചുകളെല്ലാം ചേരുന്ന ട്രെയിന്‍) ഉപയോഗിച്ചു തുടങ്ങിയത്. ഇപ്പോള്‍ രണ്ടു റേക്ക് മാത്രമുള്ളതിനാല്‍ ന്യൂഡല്‍ഹിക്കു ഞായര്‍, ചൊവ്വ ദിവസങ്ങളിലാണ് ഉപയോഗിക്കുന്നത്. മടക്കയാത്ര ബുധന്‍, വെള്ളി ദിവസങ്ങളിലും ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച്, സെപ്റ്റംബറില്‍ പുറത്തിറക്കിയതാണു കോച്ചുകള്‍. രണ്ടാം ക്ലാസ് റിസര്‍വേഷന്‍, രണ്ടാം ക്ലാസ് ത്രിടയര്‍ എസി കോച്ചുകളില്‍ എട്ടു ബര്‍ത്തുകള്‍ വീതം കൂട്ടിയിട്ടുണ്ട്. രണ്ടാം ക്ലാസില്‍ 72ല്‍ നിന്നു 80 ബര്‍ത്തായപ്പോള്‍ എസിയില്‍ 64ല്‍ നിന്നു 72 ആയി. 2ടയറില്‍ ഇനി 52 പേര്‍ക്കു സീറ്റ് കിട്ടും. ജനല്‍ ഷട്ടറുകള്‍ പൊക്കുന്നതിനു പകരം നീക്കുന്നവയാക്കി. ഉള്‍ഭാഗം വെള്ളം നിറമാക്കിയതിനാല്‍ നല്ല വെളിച്ചമുണ്ട്. എട്ടു ബര്‍ത്തുകളുടെ ഓരോ ക്യുബിക്കിളിലും നാലു മൊബൈല്‍ ചാര്‍ജര്‍ പോയിന്റുകളുണ്ടാവും. ബര്‍ത്തുകള്‍ക്കിടയിലെ സ്റ്റാന്‍ഡ് ഒഴിവാക്കി. എല്‍ഇഡി ബള്‍ബുകളാണ് ഉപയോഗിക്കുന്നത്. എല്ലാ കോച്ചുകളിലും രണ്ട് അഗ്‌നിശമന ... Read more

കേരളത്തില്‍ ഡ്രൈവറില്ലാ കാറുണ്ടാക്കാന്‍ നിസാന്‍ ഒരുങ്ങുന്നു

ഡ്രൈവറില്ലാത്ത കാറുണ്ടാക്കാന്‍ പ്രമുഖ ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ നിസാന്‍ കേരളത്തില്‍. ഓട്ടോമൊബൈല്‍ മേഖലയില്‍ നിര്‍മിത ബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയുള്ള സ്്റ്റാര്‍ട്ടപ്പ് സംരംഭം കേരളത്തില്‍ നേരിട്ട് ആരംഭിക്കും. ഇതിന് തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ ഡെവലപ്‌മെന്റ് ക്യാമ്പസ് ആരംഭിക്കാന്‍ 30 ഏക്കര്‍ സ്ഥലം നിസാന്‍ കൈമാറും. നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഓട്ടോമേറ്റഡ് കാറുകളും ഇ-മൊബിലിറ്റിയും അനുബന്ധ സംരംഭങ്ങളുംതുടങ്ങും. നിസാന്‍ ക്യാമ്പസ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കൂടുതല്‍ രാജ്യാന്തര കമ്പനികള്‍ കേരളത്തിലെത്തും.കോഴിക്കോട്ടും കൊച്ചിയിലും സമാനമായ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ പച്ചക്കൊടി വീശിയിട്ടുണ്ട്.

കേരളത്തിലേക്ക് ക്ഷണിച്ചത് അംഗീകാരം: അല്ലു അര്‍ജുന്‍

പുന്നമടക്കായല്‍ കാത്തിരുന്ന അതിഥിയായിരുന്നു അല്ലു അര്‍ജുന്‍. നിരവധി തവണ സിനിമ ചിത്രീകരണത്തിനായി ആലപ്പുഴയില്‍ എത്തിയിട്ടുള്ള അല്ലു അര്‍ജുന്‍ ആദ്യമായിട്ടാണ് അതിഥിയായി ഇവിടേക്ക് എത്തുന്നത്. അല്ലു അര്‍ജുന്‍ എന്ന പേരു കേട്ടപ്പോഴേ ചെറുപ്പക്കാര്‍ ആര്‍പ്പുവിളിയോടെയാണ് താരത്തെ സ്വീകരിച്ചത്. ‘എല്ലാവര്‍ക്കും നമസ്‌ക്കാരം’ എന്നു മലയാളത്തില്‍ അഭിവാദ്യം ചെയ്തപ്പോള്‍ ആരവത്തില്‍ കൈയ്യടിയും ചേര്‍ന്നു. വള്ളംകളി വേദിയിലെത്താന്‍ അവസരമൊരുക്കിയ സര്‍ക്കാരിനും കേരള ജനതയ്ക്കും നന്ദി പറഞ്ഞായിരുന്നു പ്രസംഗം. ഹൈദരബാദില്‍ നിന്നാണ് വരുന്നത്. എങ്ങോട്ട് പോകുന്നു എന്ന് പലരും ചോദിച്ചു. കേരളത്തിലേക്ക് അതും വള്ളംകളി കാണാന്‍ എന്ന് പറഞ്ഞപ്പോള്‍ അതൊരു തെലുങ്കു താരത്തിന് കിട്ടുന്ന ബഹുമതിയാണ് എന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു.

ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി

ഓട്ടോ ടാക്‌സി നിരക്ക് വര്‍ധനയുണ്ടാകുമെന്ന് ഉറപ്പിച്ച് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. നിരക്ക് വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ അടങ്ങിയ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടിയെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വര്‍ധനയേ ഉണ്ടാകു എന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. ഓട്ടോ ടാക്‌സി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് ചാര്‍ജ്ജ് വര്‍ധനവിനെ സംബന്ധിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനോട് ആവശ്യപ്പട്ടത്. കഴിഞ്ഞ ദിവസം കമ്മീഷന്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഗവണ്‍മെന്റ് സെക്രട്ടറിക്ക് സമര്‍പ്പിച്ചതായി മന്ത്രി പറഞ്ഞു. ഓട്ടോ ടാക്‌സി രംഗത്തുള്ളവരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രി സഭാ തലത്തില്‍ ചര്‍ച്ച ചെയ്തതിന് ശേഷമാകും നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരിക. 2014 ലാണ് കേരളത്തിലെ ഓട്ടോ ടാക്‌സി മേഖലയില്‍ അവസാനമായി ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്. അതിന് ശേഷം ഇന്ധന വിലയില്‍ 22 മുതല്‍ 28 വരെ രൂപയുടെ വര്‍ധനവുണ്ടായി. ഇത് പൊതു ഗതാഗത മേഖലയെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് എത്തിച്ചെന്ന് ... Read more

നെഹ്‌റു ട്രോഫി വള്ളംകളി; പായിപ്പാടന്‍ ചുണ്ടന്‍ വീണ്ടും ജലരാജാവ്

പ്രളയ ദുരിതത്തില്‍ മുന്നേറി ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ ജയിംസ്‌ക്കുട്ടി ജേക്കബിന്റെ നേതൃത്വത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാടന്‍ ചുണ്ടന്‍ ചാംപ്യന്‍മാര്‍. അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ ആലപ്പുഴ പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടില് തെക്കേതിന്റെ വെല്ലുവിളി അതിജീവിച്ചാണ് പായിപ്പാടന്‍ ഒന്നാം സ്ഥാനം നേടിയത്. മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ രണ്ടാമതെത്തിയപ്പോള്‍ ആയാപറമ്പ് പാണ്ടി (യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി, രാജേഷ് ആര്‍.നായര്‍), ചമ്പക്കുളം (എന്‍സിഡിസി ബോട്ട്ക്ലബ് കുമരകം, മോന്‍സ് കരിയമ്പള്ളിയില്‍) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. നേരത്തെ, ചുള്ളന്‍ വള്ളങ്ങളുടെ ആവേശപ്പോരാട്ടം കണ്ട ഹീറ്റ്‌സിനൊടുവില്‍ നിലവിലെ ചാംപ്യന്‍മാരായ ഗബ്രിയേലും ഏറ്റവും കൂടുതല്‍ തവണ ചാംപ്യന്‍മാരായ കാരിച്ചാലും ഫൈനല്‍ കാണാതെ പുറത്തായിരുന്നു. യഥാക്രമം ഒന്ന്, നാല് ഹീറ്റ്‌സുകളില്‍ ഒന്നാമതെത്തിയെങ്കിലും സമയക്രമത്തില്‍ പിന്നിലായതാണ് ഇവര്‍ക്കു തിരിച്ചടിയായത്.

കൂണുകള്‍ക്കായൊരു ഹോട്ടല്‍ സ്മാള്‍ഹോള്‍ഡ് ലണ്ടന്‍

ബ്രൂക്ലിനിലെ വിയറ്റ്‌നാമീസ് റെസ്റ്റോറന്റായ ബങ്കറില്‍ എത്തുന്ന ആളുകള്‍ക്ക് അറിയില്ല അവര്‍ കഴിക്കുന്ന ബാന്‍ മി (ഒരുതരം സാന്‍ഡ്വിച്)-യിലെ കൂണ്‍ ഹോട്ടലിലെ ‘മിനി ഫാം’-ലാണ് ഉല്‍പാദിപ്പിക്കുന്നതെന്ന്. ഒരു നീല വെളിച്ചമുള്ള ബഹിരാകാശ വാഹനംപോലെയാണ് ഫാമിന്റെ ആകൃതി. ആളുകള്‍ ഇരിക്കുന്ന സീറ്റിന് അടിയിലും ഫാം ഒരുക്കിയിട്ടുണ്ട്. ഇതുപോലെ ന്യൂയോര്‍ക്ക് സിറ്റിയിലെ പല ഇടങ്ങളിലും കൂണ്‍ കൃഷി നടക്കുന്നുണ്ട്. സ്മാള്‍ഹോള്‍ഡ് എന്ന കമ്പനിയാണ് ഈ ആശയത്തിന് പിന്നില്‍. ഒരു അഴ്ച 100 പൗണ്ടോളം വരുന്ന പലയിനം കൂണുകള്‍ ആണ് ഇവര്‍ വളര്‍ത്തുന്നത്. തുടര്‍ന്ന് ഇത് നഗരത്തിലുള്ള മിനി ഫാമുകള്‍ക്ക് വിതരണം ചെയ്യും. മിനി ഫാമുകളില്‍ വളര്‍ത്തുന്ന കൂണുകള്‍ക്ക് ആവശ്യമായ വായു, ഈര്‍പ്പം, താപനില എന്നിവ നല്‍കാന്‍ ഒരു റിമോട്ട് ടെക്നീഷ്യന്‍ ഉണ്ട്. ഇങ്ങനെ ലഭിക്കുന്ന ശുദ്ധമായ കൂണുകളാണ് ഷെഫുകള്‍ പാചകത്തിന് ഉപയോഗിക്കുന്നത്. സ്മാള്‍ഹോള്‍ഡിലെ കൂണ്‍ ഫാമുകളും വളരെ ആകര്‍ഷകമായ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. നൈറ്റ്ക്ലബ് ശൈലിയിലുള്ള വെളിച്ചമാണ് ഈ ഫാമിന്റെ പ്രത്യേകത. മിഷന്‍ ചൈനീസ് ഫുഡ് ഉടമയും ... Read more

പ്രളയകേരളം ഡോക്യുമെന്ററിയാക്കി ഡിസ്‌കവറി ചാനല്‍

തളരാത്ത മനക്കരുത്തോടെ കേരളം നേരിട്ട പ്രളയം ഡോക്യുമെന്ററി ആക്കി ഡിസ്‌കവറി ചാനല്‍. അതിജീവനത്തിന്റെ കഥ പറയുന്ന ഡേക്യമെന്ററിയുടെ പ്രോമോ വീഡിയോ ഡിസക്കവറി ചാനല്‍ പുറത്ത് വിട്ടു. പതിനായിരം പേരാണ് ഒറ്റ ദിവസം കൊണ്ട് പ്രോമോ കണ്ടത്. ‘കേരള ഫ്‌ലഡ്‌സ് – ദി ഹ്യൂമന്‍ സ്റ്റോറി’ എന്നാണ് ഡോക്യുമെന്ററിക്ക് ഡിസ്‌കവറി ചാനല്‍ നല്‍കിയ പേര്. പ്രളയത്തെ അതീജിവിച്ച കേരളത്തിന്റെ ഒത്തൊരുമയും കരുതലുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. നവംബര്‍ 12 ന് രാത്രി ഒമ്പത് മണിക്ക് ഡിസ്‌കവറി ചാനലിലാണ് പ്രദര്‍ശനം. കേരളത്തിന്റെ സൈന്യമെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍  പറഞ്ഞ  മത്സ്യത്തൊഴിലാളികളെയും സന്നദ്ധ പ്രവര്‍ക്കരേയും ഡോക്യുമെന്ററി പരിചയപ്പെടുത്തും. പ്രളയത്തിന്റെ ഭീകരത ഡോക്യുമെന്ററിയില്‍ കാണാം. തകര്‍ന്ന കേരളമല്ല, തിരിച്ചുകയറിയ കേരളത്തെയാണ് ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തുന്നതെന്ന് ചാനല്‍ വെസ് പ്രസിഡന്റും തലവനുമായ സുല്‍ഫിയ വാരിസ് പറഞ്ഞു. 40000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് ഔദ്യോഗിക കണക്കുകള്‍. അള്‍ജസീറ അടക്കം നിരവധി ചാനലുകളും വ്യക്തികളും കേരളത്തിലെ പ്രളയത്തെ കുറിച്ച് ഡോക്യുമെന്ററികളും സിനിമകളും ... Read more

ജലമേളയ്‌ക്കൊരുങ്ങി പുന്നമടക്കായല്‍; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

പ്രളയദുരിതത്തില്‍ നിന്ന് മുന്നേറി അവര്‍ ഒരുങ്ങി. 66ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലില്‍ നടക്കും. ഗവര്‍ണര്‍ പി സദാശിവം ജലമേള ഉദ്ഘാടനം ചെയ്യുന്നതോടെ മത്സരങ്ങള്‍ ആരംഭിക്കും. നെഹ്രുട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന വള്ളംകളിയാണ് ഇത്തവണത്തേത്. 81 ജലരാജാക്കന്മാര്‍ ആണ് ഇക്കുറി നെഹ്രുട്രോഫിയില്‍ പങ്കെടുക്കുന്നത്. തെന്നിന്ത്യന്‍ സിനിമാ താരം അല്ലു അര്‍ജ്ജുനനോടൊപ്പം കേരളാ ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളും മുഖ്യാത്ഥികളായെത്തും. ഉദ്ഘാടനത്തിന് ശേഷം ആദ്യം നടക്കുന്നത് ചെറു വള്ളങ്ങളുടെ ഹീറ്റ്്‌സ് മല്‍സരങ്ങളാണ്. ഉച്ചതിരഞ്ഞ് മൂന്നിനാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മല്‍സരങ്ങള്‍. ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മല്‍സരങ്ങള്‍ക്ക് ശേഷം വനിതകളുടെ മല്‍സരങ്ങള്‍ നടക്കും. പിന്നാലെ ചെറുവള്ളങ്ങളുടെ ഫൈനല്‍ മല്‍സരം നടക്കും. വൈകിട്ട് അഞ്ചരയോടെയാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മല്‍സരങ്ങള്‍. സ്റ്റാര്‍ട്ടിംഗിന് ഇത്തവണ നൂതന സാങ്കേതിക വിദ്യയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ വള്ളങ്ങള്‍ക്കും ഒരേ സമയം മാത്രം പുറപ്പെടാന്‍ കഴിയുന്ന സംവിധാനമാണിത്. ഗവര്‍ണര്‍ക്കും മുഖ്യഅതിഥികള്‍ക്കൊപ്പം മന്ത്രി തോമസ് ഐസക്, മന്ത്രി ജി.സുധാകരന്‍, കേന്ദ്രമന്ത്രി ... Read more

മാന്നാർ മഹാത്മ വള്ളംകളിക്ക് കേന്ദ്രം അഞ്ചുലക്ഷം രൂപ അനുവദിച്ചു

  നവംബർ 11 നു ഞായറാഴ്ച മാന്നാറിൽ നടക്കുന്ന മഹാത്മാ വള്ളംകളിക്ക് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം അഞ്ചു ലക്ഷം രൂപ അനുവദിച്ചു. പ്രസ്തുത തുക മഹാത്മ വള്ളംകളി കമ്മിറ്റിക്ക് മന്ത്രി കൈമാറും. പമ്പയിലാണ് എല്ലാവർഷവും മഹാത്മ ഗാന്ധിയുടെ പേരിലുള്ള ജലോത്സവം സംഘടിപ്പിച്ചു വരുന്നത്.

കിറ്റ്സിലെ പരിപാടികളില്‍ അതിഥിയായെത്തി; ടൂറിസത്തെക്കുറിച്ച് അറിഞ്ഞു; ഇപ്പോള്‍ നഗരസഭാ കൗണ്‍സിലര്‍ കിറ്റ്സ് വിദ്യാര്‍ഥിനി

വിദ്യാ മോഹനും സഹപാഠികളും തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ്‌ ട്രാവല്‍ സ്റ്റഡീസ് അഥവാ കിറ്റ്സ് സ്ഥിതിചെയ്യുന്നത് തൈക്കാട് വാര്‍ഡിലാണ്. ഇവിടെ നഗരസഭാ കൌണ്‍സിലര്‍ വിദ്യാ മോഹനാണ്. കിറ്റ്സില്‍ ഔദ്യോഗിക പരിപാടികള്‍ നടക്കുമ്പോഴൊക്കെ സ്ഥലം കൌണ്‍സിലര്‍ വിദ്യാ മോഹനെയും അതിഥിയായി ക്ഷണിക്കും. അങ്ങനെ ടൂറിസം രംഗത്തെ സാധ്യതകള്‍ മനസിലാക്കിയ കൌണ്‍സിലര്‍ ഇവിടെ വിദ്യാര്‍ഥിയായി ചേര്‍ന്നു. ബിരുദപഠനം പൂർത്തിയായ ഉടനെയാണ‌് നഗരസഭാ തെരഞ്ഞെടുപ്പിൽ വിദ്യ സ്ഥാനാർഥിയാകുന്നത‌്. തൈക്കാട‌് വാർഡിൽനിന്ന്‌ വിജയിക്കുകയുംചെയ‌്തു. പിജി ചെയ്യണമെന്നായിരുന്നു ആഗ്രഹം. കൗൺസിലറായി ചുമതലയേറ്റതോടെ തുടർന്ന‌് പഠിക്കാൻ സാധിച്ചില്ല. എംബിഎ ചെയ്യാനായിരുന്നു ആഗ്രഹം. വിദ്യാ മോഹന്‍ മുഖ്യമന്ത്രിക്കൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ഥാപനമാണ‌് കിറ്റ‌്സ‌്. കൂടുതൽ അടുത്തറിഞ്ഞതോടെ തുടർപഠനത്തിനുള്ള മോഹം മനസ്സിലെത്തി. എംബിഎ ടൂറിസം ആൻഡ‌് ട്രാവൽ കോഴ‌്സിന‌് അപേക്ഷിച്ചു. പ്രവേശനം ലഭിച്ചതോടെ കിറ്റ‌്സിൽ എത്തി. സ്വന്തം വാർഡിലുള്ള സ്ഥാപനമെന്ന സൗകര്യമുണ്ട‌്. വിദ്യാർഥിയെന്നനിലയിൽ പഠനവും ക്ലാസും ജനപ്രതിനിധിയെന്ന നിലയിൽ കൗൺസിലറുടെ ഉത്തരവാദിത്തങ്ങളും ഒരേപോലെ കൊണ്ടുപോകാനും നിർവഹിക്കാനും കഴിയുന്നു. കിറ്റ‌്സിൽ പ്രിൻസിപ്പലും ... Read more

കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ഉത്സവതുല്യമാകും; സംഘാടക സമിതി ഞായറാഴ്ച്ച

ഡിസംബര്‍ 9ന് കണ്ണൂര്‍ വിമാനത്താവളം തുറക്കുക ഉത്സവ സമാനമായ അന്തരീക്ഷത്തിലാകും. സംഘാടക സമിതി രൂപീകരണം ഞായറാഴ്ച മട്ടന്നൂരില്‍ നടക്കും. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിനു സമീപമാകും ഉദ്ഘാടനവേദി. ഇവിടെ വലിയ പന്തലാകും തയ്യാറാക്കുക. മുഖ്യമന്ത്രിക്കും മറ്റ് അതിഥികള്‍ക്കും പ്രത്യേക സുരക്ഷ ഒരുക്കും. കണ്ണൂരിന്‍റെ സംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന രീതിയിലാകും ഉദ്ഘാടനച്ചടങ്ങ്.തെയ്യം, കഥകളി, ചെണ്ടമേളം,കളരിപ്പയറ്റ് എന്നിവയുണ്ടാകും. കണ്ണൂരില്‍ നിന്നും ആദ്യം പറന്നുയരുക അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ്.ഡിസംബര്‍ 9 രാവിലെ 11ന് വിമാനം ടെക് ഓഫ് ചെയ്യും.

തിരുവനന്തപുരം വിമാനത്താവളം പാട്ടത്തിന്, വരുന്നത് വന്‍ വികസനം;സ്വാഗതം ചെയ്ത് ടൂറിസം മേഖല

മുംബൈ, ഡല്‍ഹി, ബംഗലൂരു വിമാനത്താവള വികസന മാതൃകയില്‍ തിരുവനന്തപുരം, മംഗലാപുരം വിമാനത്താവളങ്ങള്‍ വികസിപ്പിക്കുന്നു. ഇവയടക്കം രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ പാട്ടത്തിനു നല്‍കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. നടത്തിപ്പ്,വികസനം എന്നിവ പാട്ടമെടുക്കുന്ന കമ്പനി ഉത്തരവാദിത്വമാണ്. അഹമ്മദാബാദ്, ജയ്പൂര്‍,ലക്നോ,ഗുവാഹത്തി എന്നിവയാണ് മറ്റു വിമാനത്താവളങ്ങള്‍. വന്‍ വിദേശ നിക്ഷേപം ഈ തീരുമാനത്തിലൂടെ പ്രതീക്ഷിക്കുന്നതായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. തീരുമാനം നടപ്പാക്കുന്നതിലൂടെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വരുമാനം കൂടുമെന്നും തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വികസനം കേരളത്തിലെ ടൂറിസം മേഖലയ്ക്കു പ്രയോജനം ചെയ്യുമെന്ന്  അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) പ്രതികരിച്ചു. തുടര്‍ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് അറ്റോയ് പ്രസിഡന്റ് സി എസ് വിനോദും സെക്രട്ടറി പി വി മനുവും ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.

പൊതുസ്ഥലത്ത് തുപ്പിയാല്‍ പുണെയില്‍ ശിക്ഷ

മഹാരാഷ്ട്രയിലെ പുണെയില്‍ പൊതുസ്ഥലത്ത് തുപ്പരുതേ. തുപ്പിയാല്‍ പിഴയും തടവും ശിക്ഷയായി ലഭിച്ചേക്കും. റോഡ്‌,പാര്‍ക്കുകള്‍,പൊതു കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് തുപ്പല്‍ നിരോധിച്ചത്. ആളുകളെ നിരീക്ഷിക്കാന്‍ പ്രത്യേക സ്ക്വാഡിനെ നഗരസഭ നിയോഗിച്ചു . തുപ്പുന്നവരെക്കൊണ്ട് അപ്പോള്‍ തന്നെ അത് തുടപ്പിക്കുകയും നൂറു രൂപ പിഴ ചുമത്തുകയും ചെയ്യുന്നുണ്ട്. ജനങ്ങളെ ശുചിത്വ ബോധമുള്ളവരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പുണെ മുനിസിപ്പല്‍ കമ്മീഷണര്‍ സൌരഭ് റാവു പറഞ്ഞു. ഒരാളുടെ മാലിന്യം മറ്റൊരാള്‍ വൃത്തിയാക്കിക്കോളും എന്ന ചിന്താഗതിയും ഇത്തരം നടപടികളിലൂടെ മാറ്റാനാകുമെന്ന പക്ഷക്കാരനാണ് നഗരസഭാ കമ്മീഷണര്‍. പുണെ നഗരസഭയുടെ നടപടികളോട് ജനങ്ങള്‍ക്ക്‌ സമ്മിശ്ര പ്രതികരണമാണെങ്കിലും  തെരുവില്‍ തുപ്പാന്‍ ആള്‍ക്കാര്‍ മടിക്കുന്നുണ്ട്. പോയവര്‍ഷം രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളില്‍ ആദ്യ സ്ഥാനമായിരുന്നു പുണെയ്ക്ക്

സ്ത്രീകള്‍ക്കായി പ്രധാന നഗരങ്ങളില്‍ എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കും : കെ കെ ശൈലജ

സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രാരംഭഘട്ടമെന്ന നിലയില്‍ കോഴിക്കോടും തിരുവനന്തപുരത്തുമാണ് സ്ത്രീകള്‍ക്ക് രാത്രികാലം സുരക്ഷിതമായി തങ്ങാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ അപാകതകള്‍ പരിഹരിച്ചായിരിക്കും എല്ലാ നഗരങ്ങളിലും എന്റെ കൂട് പദ്ധതി വ്യാപിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. നഗരങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താവളങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരത്ത് ഒരുക്കുന്ന ‘എന്റെ കൂട്’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നഗരത്തിലെത്തുന്ന സ്ത്രീകളുടെ പ്രയാസം മറ്റാരെക്കാളും തനിക്കറിയാമെന്ന് മന്ത്രി പറഞ്ഞു. ഇന്റര്‍വ്യൂവിനും മറ്റാവശ്യങ്ങള്‍ക്കുമായെത്തുന്ന വനിതകള്‍ക്ക് നഗരത്തില്‍ സുരക്ഷിതമായി താമസിക്കാന്‍ പലപ്പോഴും കഴിയാതെ വരാറുണ്ട്. ഈയൊരവസ്ഥയ്ക്ക് വിരാമമിടാനാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. നഗരത്തില്‍ നിരാലംബരായി എത്തിച്ചേരുന്ന നിര്‍ധനരായ വനിതകള്‍ക്കും കൂടെയുള്ള 12 വയസുവരെയുള്ള കുട്ടികള്‍ക്കും വൈകിട്ട് 5 മണി മുതല്‍ രാവിലെ 7 മണിവരെ സുരക്ഷിതമായ ... Read more