Category: News

ഇന്ത്യയിലെ ആദ്യ വിന്റേജ് കാര്‍ ലേലം 21ന് നടക്കും

വിന്റേജ് കാറുകള്‍ ഉള്‍പ്പെടെ പുരാതന വാഹനങ്ങള്‍ സ്വന്തമാക്കുന്നത് ഇന്ത്യയിലുള്ളവരുടെയും ഹോബിയായി തുടങ്ങിയിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ സ്വന്തമാക്കാന്‍ വിദേശ രാജ്യങ്ങളില്‍ ലേലങ്ങള്‍ നടക്കാറുണ്ട്. ഇന്ത്യയില്‍ ഇത് ക്ലാസിക് കാര്‍ നെറ്റ്‌വര്‍ക്കിലൂടെയായിരുന്നു. എന്നാല്‍ ആദ്യമായി ഇന്ത്യയിലും ഒരു വിന്റേജ് കാര്‍ ലേലം നടക്കാനൊരുങ്ങുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്റ്റാഗുരു എന്ന കമ്പനിയാണ് ഇന്ത്യയിലാദ്യമായി വിന്റേജ് കാറുകളുടെ ലേലം സംഘടിപ്പിക്കുന്നത്. നവംബര്‍ 21-നാണ് ആസ്റ്റാഗുരു വെബ്‌സൈറ്റ് മുഖേനയാണ് വിന്റേജ് കാറുകളുടെ ലേലം നടക്കുന്നത്. മുംബൈയില്‍ പഴയ കാറുകളുടെ ശേഖരമുള്ള സ്വകാര്യവ്യക്തികളെ ഉള്‍പ്പെടുത്തിയാണ് ലേലം ഒരുക്കുന്നത്. 1947 മോഡല്‍ റോള്‍സ് റോയിസ് സില്‍വര്‍ റെയ്ത്ത് മുതല്‍ 1960 മോഡല്‍ അംബാസിഡര്‍ മാര്‍ക്ക്1 വരെയുള്ള പത്തോളം പഴയ വാഹനങ്ങള്‍ ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1936 മോഡല്‍ ക്രൈസ്‌ലര്‍ എയര്‍സ്ട്രീം, 1937 മോഡല്‍ മോറിസ്-8 സെഡാന്‍, 1956 മോഡല്‍ ടോഡ്ജ് കിങ്‌സ്‌വേ, 1957 മോഡല്‍ സ്റ്റഡ്‌ബേക്കര്‍ കമാന്‍ഡര്‍, ഷെവര്‍ലെ സ്‌റ്റൈല്‍ ലൈന്‍ ഡീലക്‌സ്, 1963 മോഡല്‍ ഫിയറ്റ് 1100, 1969 മോഡല്‍ ... Read more

പാലക്കാട് സുരക്ഷിതം: സന്ദേശവുമായി വ്യോമസേന

സൈക്ലിങ് ആരോഗ്യത്തിനും പരിസ്ഥിതിക്കും എന്ന ആശയവുമായി ഇന്ത്യന്‍ വ്യോമസേന. സുലൂര്‍ വ്യോമകേന്ദ്രത്തിലെ സാഹസിക വിഭാഗമാണ് പാലക്കാട് ജില്ലയില്‍ സൈക്ലിങ് പര്യടനം സംഘടിപ്പിച്ചത്‌. സംസ്ഥാന അതിര്‍ത്തിയായ വാളയാറില്‍ പൊലീസും എയര്‍ഫോഴ്‌സ് അസോസിയേഷന്‍ പാലക്കാട് ചാപ്റ്ററും ചേര്‍ന്ന് സ്വീകരണം നല്‍കി. ‘പാലക്കാട് സുരക്ഷിതം’ എന്ന സന്ദേശം പ്രചരിപ്പിച്ചു ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് എയര്‍ഫോഴ്‌സ് അസോസിയേഷനാണു പര്യടനം ഏകോപിപ്പിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ പി.വേണുഗോപാല്‍ നയിക്കുന്ന 19 അംഗ സംഘത്തില്‍ ഒരു വനിത ഉദ്യോഗസ്ഥ ഉള്‍പ്പെടെ 4 മലയാളികളും ഉണ്ടായിരുന്നു. എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎ ഭാരവാഹികളും ചേര്‍ന്നു സ്വീകരണം നല്‍കി. തുടര്‍ന്ന് മലമ്പുഴ ഉദ്യാനത്തിലെത്തിയ സൈക്ലിങ് സംഘത്തെ ജീവനക്കാരും സന്നദ്ധ സംഘടനകളും ചേര്‍ന്ന് പുഷ്പഹാരം നല്‍കി സ്വീകരിച്ചു. എയര്‍ഫോഴ്‌സ് അസോസിയേഷന്‍ പാലക്കാട് ചാപ്റ്റര്‍ സെക്രട്ടറി എസ്.എം.നൗഷാദ്, വിനോദ്കുമാര്‍, സാമുവല്‍, രമേശ്കുമാര്‍, പി.ബാലകൃഷ്ണന്‍, എം.കൃഷ്ണകുമാര്‍, ഡിടിപിസി സെക്രട്ടറി കെ.ജി. അജീഷ്, എംഇഎസ് പ്രിന്‍സിപ്പല്‍ പ്രഫ.അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ 7.30നു ... Read more

രണ്‍വീര്‍-ദീപിക വിവാഹം നടന്ന ലേക്ക് കോമായിലെ വില്ലയെക്കുറിച്ചറിയാം

ആ പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം, ചരിത്രം, മനോഹാരിത എന്നിവയ്ക്ക് ലേക്ക് കോമോ കൂടുതല്‍ ദൃശ്യചാരുത നല്‍കുന്നു. ഇറ്റലിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ലേക്ക് കോമോ. ഈ ആഡംബര കേന്ദ്രം റോമന്‍ കാലം മുതലെ പ്രഭുക്കന്മാരുടെയും, സമ്പന്നരുടെയും സ്ഥിരം സന്ദര്‍ശന സ്ഥലമായിരുന്നു. ഈ ഇറ്റാലിയനേറ്റ് വില്ല ഏഴു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒരു മൊണാസ്റ്റ്ട്രിയായിട്ടാണ് ആരംഭിച്ചത്. മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍, ഉരുളന്‍ കല്ലുകള്‍ പാകിയ തെരുവുകള്‍, ഭംഗിയുള്ള അന്തരീക്ഷം, ഇറ്റാലിയനേറ്റ് ആര്‍കിടെക്ച്ചര്‍, മലനിരകള്‍ എന്നിവ കൊണ്ടൊക്കെ പേരുകേട്ടയിടമാണ് ലേക്ക് കോമോ. ഇവിടെ തെരുവുകളിലൂടെ നടക്കുമ്പോള്‍ പ്രണയം നിങ്ങളെ സ്പര്‍ശിച്ചു പോകുന്നത് പോലെ തോന്നും. ലേക്ക് കോമോയിലെ തന്നെ ഏറ്റവും മനോഹരമായ ഒരു വില്ലയാണ് വില്ല ഡെല്‍ ബാല്‍ബിയനെല്ലോ. ഇപ്പോള്‍ ലേക്ക് കോമോ വാര്‍ത്തയാകുന്നത് ഒരു ഒരു പ്രണയ വിവാഹത്തിന് വേദിയായിട്ടാണ്. ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ബോളിവുഡ് കാത്തിരിക്കുന്ന ദീപിക പദുക്കോണിന്റെയും-രണ്‍വീര്‍ സിംഗിന്റെയും വിവാഹ വേദി്  കോമോയിലായിരുന്നു. കനത്ത സുരക്ഷാ വലയത്തിലായിരുന്നു വിവാഹം നടന്നത് . ... Read more

തൃക്കരിപ്പൂര്‍ വലിയപറമ്പ് കടപ്പുറത്ത് ജനകീയ ടൂറിസം പദ്ധതി ഒരുങ്ങുന്നു

വലിയപറമ്പ് പഞ്ചായത്തിലെ ജനകീയ ടൂറിസംപദ്ധതിയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. വിനോദ സഞ്ചാരികള്‍ക്കായി ടൂറിസം പോയിന്റുകള്‍ ഒരുക്കുകയും വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ വിളമ്പുകയും ഗ്രാമത്തിലെ പരമ്പരാഗത കൈത്തൊഴിലുകള്‍ സഞ്ചാരികള്‍ക്കായി പഠിപ്പിക്കുകയും ചെയ്യുന്നതിന് തൃക്കരിപ്പൂര്‍ കടപ്പുറം ഒരുങ്ങുകയാണ്. നാലാംവാര്‍ഡ് വികസനസമിതിയുടെ നേതൃത്വത്തില്‍ 200ല്‍ പരം കുടുംബങ്ങള്‍ ഒത്തുചേര്‍ന്നാണ് ജനകീയ ടൂറിസം പദ്ധതിയായ ‘പാണ്ഡ്യാല പോര്‍ട്ട്’ അണിയിച്ചൊരുക്കുന്നത്. പദ്ധതിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് പാണ്ഡ്യാലക്കടവ് സുബ്രഹ്മണ്യകോവിലിന് സമീപം ഓഫീസ് ഞായറാഴ്ച തുറക്കും. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ വിവിധങ്ങളായ പദ്ധതികളാണ് ഒരുക്കുന്നത്. പാണ്ഡ്യാലക്കടവിലെത്തുന്ന സഞ്ചാരികളെ സ്വാഗതംചെയ്യുന്ന കമാനങ്ങള്‍ തെങ്ങ് ഉപയോഗിച്ചാണ് നിര്‍മിച്ചിട്ടുള്ളത്. പ്ലാസ്റ്റിക്, ഫ്‌ളക്‌സ് എന്നിവ പ്രദേശത്തുനിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. തൊപ്പിവെച്ച വിദേശസഞ്ചാരിയുടെ രൂപവും പുതുതലമുറയിലെ മുടി വളര്‍ത്തിയ രൂപവും ശില്പി സുരേന്ദ്രന്‍ കൂക്കാനവും സംഘവുമാണ് ഒരുക്കുന്നത്. തെങ്ങിന്റെ വേരുകള്‍, ഒഴിഞ്ഞ കുപ്പിയുടെ ഭാഗങ്ങള്‍, തെങ്ങിന്‍ തടികള്‍, പേട്ട് തേങ്ങകള്‍, ചിരട്ടകള്‍, കടല്‍ ഉച്ചൂളി, തെങ്ങിന്‍ മടല്‍ തുടങ്ങിയവയാണ് പ്രധാനമായും നിര്‍മാണത്തിന് ഉപയോഗിച്ചത്. വടക്കന്‍ പാട്ടിന്റെ ഓര്‍മ പുതുക്കി തെങ്ങിന്റെ ... Read more

ജനശതാബ്ദിക്ക് പകരം ഇനി എഞ്ചിനില്ലാത്തീവണ്ടികള്‍; ട്രെയിന്‍ 18 ട്രയല്‍ റണ്‍ ഇന്ന്

ഇന്ത്യയില്‍ ആദ്യമായി വികസിപ്പിച്ചെടുത്ത എന്‍ജിനില്ലാത്തീവണ്ടി ട്രെയിന്‍ 18ന്റെ ട്രയല്‍ റണ്‍ ഇന്ന് നടക്കും. ജനശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് പകരം സര്‍വീസ് നടത്താന്‍ സാധിക്കുന്ന ട്രെയിനാണ് ഇതെന്നാണ് റെയില്‍വേ അവകാശപ്പെടുന്നത്. ബറെയ്‌ലിയില്‍ നിന്ന് മൊറാദാബാദിലേക്കഉള്ള പാതയിലാണ് ട്രയല്‍ റണ്‍ നടത്തുന്നത്. 2018 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിനാലാണ് ഈ സെമി ഹൈസ്പീഡ് ട്രെയിന് ട്രെയിന്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്. വൈദ്യുതിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മോട്ടോറുകള്‍ അടങ്ങുന്ന മൊഡ്യൂളുകളാണ് ട്രെയിനെ ചലിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ എന്‍ജിന്റെ സഹായമില്ലാതെ സ്വയം വേഗതയാര്‍ജ്ജിക്കാനുള്ള കഴിവ് ട്രെയിനിനുണ്ട്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയുള്ള ട്രെയിന്‍ 18 ന്റെ നിര്‍മ്മാണച്ചിലവ് 100 കോടി രൂപയാണ്. ജനശതാബ്ദി ട്രെയിനുകളെക്കാള്‍ 15 ശതമാനത്തോളം സമയലാഭം ട്രെയിന്‍ 18 യാത്രകളില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍. മെട്രോ ട്രെയിനുകള്‍ക്ക് സമാനമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് ട്രെയിന്‍ 18 നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് എക്‌സിക്യൂട്ടീവ് കോച്ചുകളും 14 നോണ്‍-എക്‌സിക്യൂട്ടീവും കോച്ചുകളും ഉള്‍പ്പെടെ 16 ചെയര്‍കാര്‍ ടൈപ്പ് കോച്ചുകളാണ് ട്രെയിനിലുള്ളത്. എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ പരമാവധി 56ഉം നോണ്‍ ... Read more

ഇന്ത്യന്‍ സഞ്ചാരികളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇസ്രായേലി വിനോദ സഞ്ചാരമേഖല

ഇന്ത്യയില്‍ നിന്നു വരും വര്‍ഷം ഒരു ലക്ഷത്തിലധികം വിനോദ സഞ്ചാരികളെ പ്രതീക്ഷിക്കുന്നതായി ഇസ്രായേലി വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ ഇന്ത്യാ ഫിലിപ്പൈന്‍സ് മേഖലകളുടെ ഡയറക്ടര്‍ ഹസാന്‍ മധാ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഇസ്രായേലിലേയ്ക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ മികച്ച വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 48800 ഇന്ത്യക്കാര്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചു. ഇതില്‍ 20 ശതമാനം കേരളത്തില്‍ നിന്നുള്ള യാത്രക്കാരാണെന്നാണ് കണക്കാക്കുന്നത്. വരും വര്‍ഷം തീര്‍ഥാടകരായ സന്ദര്‍ശകര്‍ക്കു പുറമേ വിനോദയാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സിനിമാ ഷൂട്ടിങ് പോലെയുള്ള ആവശ്യങ്ങള്‍ക്ക് ഇസ്രയേല്‍ ലൊക്കേഷനാക്കുന്നതിനും അവസരമുണ്ട്. 2019ല്‍ കൊച്ചിയില്‍ നിന്ന് ഇസ്രായേലിലേയ്ക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നതിനു നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ഇസ്രായേലി എയല്‍ലൈനായ ആര്‍കിയ ആയിരിക്കും സര്‍വീസ് നടത്തുക. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് പ്രാഥമിക ഘട്ടത്തില്‍ ആലോചിക്കുന്നത്. ഇത് അവിടെനിന്ന് കേരളത്തിലേയ്ക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തിലും വര്‍ധനവുണ്ടാക്കും. രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികള്‍ തീര്‍ത്തും സുരക്ഷിതരായിരിക്കും. വിസാ പ്രോസസിങ് പോലെയുള്ള കാര്യങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. വിസയ്ക്കുള്ള ... Read more

തിരുവനന്തപുരം വിമാനത്താവളത്തില്‍ നാല് പുതിയ പാര്‍ക്കിങ് ബേകള്‍ വരുന്നു

വിമാനത്താവളത്തില്‍ പുതിയ നാല് വിമാന പാര്‍ക്കിങ് ബേകള്‍ നിര്‍മിക്കുന്നു. ചാക്ക ഭാഗത്താണ് പുതിയ വിമാന പാര്‍ക്കിങ് ബേകള്‍ നിര്‍മിക്കുക. എയ്‌റോ ബ്രിഡ്ജുമായി ബന്ധിപ്പിക്കാത്ത പാര്‍ക്കിങ് കേന്ദ്രങ്ങളാണിവ. എയ്‌റോ ബ്രിഡ്ജ് ഇല്ലാത്ത ഇടമായതിനാല്‍ യാത്രക്കാരെ ടെര്‍മിനലില്‍നിന്ന് ബസില്‍ കയറ്റിയാണ് വിമാനത്തിലെത്തിക്കുക. കോഡ് സി, ഇ വിഭാഗത്തിലുള്ള വിമാനങ്ങള്‍ക്ക് സൗകര്യപ്രദമായി പാര്‍ക്കുചെയ്യാനാവും. 25 കോടി 83 ലക്ഷത്തിന് ഡല്‍ഹി കമ്പനിയായ ജെ.കെ.ജി. ഇന്‍ഫ്രാടെക് ലിമിറ്റഡാണ് നിര്‍മാണം നടത്തുക. നിലവില്‍ ആഭ്യന്തര ടെര്‍മിനലിലും അന്താരാഷ്ട്ര ടെര്‍മിനലിലുമായി 20 പാര്‍ക്കിങ് ബേകളാണുള്ളത്. ഇതില്‍ 19 എണ്ണം വലിയ വിമാനങ്ങള്‍ക്കും ഒരെണ്ണം വ്യോമസേനയുടെ വിമാനത്തിനും പാര്‍ക്ക് ചെയ്യാനുള്ളതുമാണ്. പുതിയ നാലെണ്ണം കൂടിയാകുമ്പോള്‍ മൊത്തം 24 പാര്‍ക്കിങ് കേന്ദ്രങ്ങളാവും. നിര്‍മാണോദ്ഘാടനവും ഭൂമിപൂജയും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ദക്ഷിണമേഖലാ റീജണല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്.ശ്രീകുമാര്‍ നിര്‍വഹിച്ചു. ആറുമാസത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കാനാണ് അതോറിറ്റിയുടെ ശ്രമം. വിമാനത്താവള ഡയറക്ടര്‍ എം.ബാലചന്ദ്രന്‍, എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

300 രൂപയുണ്ടോ? കരിമീന്‍ പിടിക്കാം, ഊണ് കഴിക്കാം ഫിഷ് വേള്‍ഡ് അക്വാ ടൂറിസം വില്ലേജിലെത്തിയാല്‍

തിരക്ക് പിടിച്ച ജീവിതത്തില്‍ പ്രകൃതിയുടെ മനോഹാരിത ആസ്വാദിച്ച് ഒരു ദിവസം ചിലവഴിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. കാഴ്ചകള്‍ക്കൊപ്പം രുചിയൂറുന്ന മീന്‍ കൂട്ടിയുള്ള ഊണ് കൂടി കിട്ടിയാലോ സംഗതി ഉഷാറായി. കുറഞ്ഞ ചിവലില്‍ ഇവയൊക്കെ ആസ്വദിക്കണമെങ്കില്‍ ഫാം ടൂറിസം രംഗത്ത് വ്യത്യസ്ത മാതൃകയായ വൈക്കം തേട്ടകത്തെ ഫിഷ് വേള്‍ഡ് അക്വാ ടൂറിസം സെന്ററിലേക്ക് വരാം. മൂവാറ്റുപുഴയുടെ കൈവഴിയായി ഒഴുകുന്ന കാരിയാര്‍ തീരത്ത് നിലകൊള്ളുന്ന സുന്ദരഭൂമിയിലേക്ക് വിദേശീയരും സ്വദശീയരുമടക്കം നിരവധിപേരാണ് എത്തുന്നത്. മുളയുടെ അലങ്കാര ഭംഗിയില്‍ പണിതുയര്‍ത്തിയ ഫിഷ് വേള്‍ഡ് അക്വാ ടൂറിസം സെന്ററിന് വിശേഷങ്ങള്‍ ഒരുപാടുണ്ട്. വിനോദത്തിലൂടെ അറിവ് നേടാം, പ്രകൃതിയെ പഠിക്കാം എന്ന ലക്ഷ്യത്തേടെ 2014ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ദമ്പതികളായ വിപിനും അനിലയും തുടങ്ങിയ ഫാം ടൂറിസം പദ്ധതി ചുരുങ്ങിയ നാളുകള്‍ കൊണ്ട് ജനശ്രദ്ധയാകര്‍ഷിച്ചു. പ്രളയത്തിന്റെ പ്രതിസന്ധികളെല്ലാം അതിജീവിച്ച് മുന്നേറുകയാണ്. ലോകത്തിലെ ആദ്യത്തെ ഫ്‌ളോട്ടിങ് സൈക്കിള്‍ ട്രാക്കാണ് ഫിഷ് വേള്‍ഡ് അക്വാ ടൂറിസം വില്ലേജിന്റെ മുഖ്യാകര്‍ഷണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ആസ്വദിക്കാവുന്ന നിരവധി ... Read more

അറ്റകുറ്റപ്പണികഴിഞ്ഞ് ഊട്ടി പൈതൃകതീവണ്ടി എന്‍ജിന്‍ എത്തി

മാസങ്ങള്‍നീണ്ട അറ്റകുറ്റപ്പണികഴിഞ്ഞ് ഊട്ടി പൈതൃകതീവണ്ടി എന്‍ജിന്‍ എത്തി. തിരുച്ചിറപ്പള്ളിയിലെ റെയില്‍വേയുടെ ഗോള്‍ഡന്റോക്ക് വര്‍ക്ഷോപ്പില്‍നിന്ന് ബുധനാഴ്ച ഉച്ചയോടെയാണ് മേട്ടുപ്പാളയം സ്റ്റേഷനില്‍ എത്തിച്ചത്. മേട്ടുപ്പാളയത്ത് രണ്ടാഴ്ച പരിശോധനയോട്ടം കഴിഞ്ഞാല്‍ ഈ നീരാവി എന്‍ജിന്‍ യാത്രക്കാരെയുംകൊണ്ട് കൂകിപ്പായും. നാലുവര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള പി.ഒ.എച്ച്. (പീരിയോഡിക്കല്‍ ഓവര്‍ ഓയിലിങ്) കഴിഞ്ഞാണ് എന്‍ജിന്‍ എത്തിയത്. 13 മാസം മുമ്പ് തിരുച്ചിറപ്പള്ളിയിലേക്കയച്ച എന്‍ജിനാണ് അറ്റകുറ്റപ്പണികഴിഞ്ഞ് പേരുംമാറ്റി എത്തിയത്. കോച്ചുകള്‍ രണ്ടരവര്‍ഷത്തിലൊരിക്കല്‍ ഗോള്‍ഡന്‍ റോക്കില്‍ എത്തിച്ച് അറ്റകുറ്റപ്പണി നടത്തും. തിരുച്ചിറപ്പള്ളിയില്‍നിന്ന് റോഡ് മാര്‍ഗം എത്തിച്ച എന്‍ജിന്‍ ഈറോഡില്‍ നിന്ന് റെയില്‍വേയുടെതന്നെ 140 ടണ്‍ ഭാരംചുമക്കുന്ന ‘രാജാളി’ ക്രെയിന്‍ പ്രത്യേക തീവണ്ടിയില്‍ എത്തിച്ചാണ് താഴെയിറക്കിയത്. നാലുമണിക്കൂറോളം 20 തൊഴിലാളികള്‍ പ്രയത്‌നിച്ചാണ് ഇറക്കിയത്. മേട്ടുപ്പാളയത്തുനിന്ന് കൂനൂര്‍വരെ പോകുന്ന ഫര്‍ണസ് ഓയില്‍ എന്‍ജിന്റെ ഭാരം 50 ടണ്ണാണ്. എന്‍ജിന്റെ പ്രവര്‍ത്തനസമയത്ത് ഫര്‍ണസ് ഓയിലും വെള്ളവും വഹിക്കുമ്പോള്‍ 5 ടണ്‍ വീണ്ടും വര്‍ധിക്കും. എന്‍ജിന്‍ ഇറക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ എ.ഡി.എം. ഇ. ദീക്ഷാചൗധരി, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍മാരായ മുഹമ്മദ് ... Read more

ഗജ ചുഴലിക്കാറ്റ്; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നും നാളെയും മലയോര, തീരമേഖലകളിലുള്‍പ്പെടെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാം. ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ക്കും പൊലീസ്, ഫയര്‍ഫോഴ്‌സ്, കെഎസ്ഇബി വകുപ്പുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇന്ന് വൈകീട്ട് മുതല്‍ നവംബര്‍ 19 വരെ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡും നാവികസേനയും മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പു നല്‍കണമെന്നും നിര്‍ദേശിച്ചു.

ഓട്ടോ ചാര്‍ജ് മിനിമം 30 ആകും, ടാക്‌സിക്ക് 200: ഓട്ടോ ടാക്സി പണിമുടക്ക് പിന്‍വലിച്ചു

നവംബര്‍ 18 ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ ടാക്സി പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇത് നടപ്പിലാക്കമെന്ന ഉറപ്പിലാണ് സമരം പിന്‍വലിച്ചത്. ഓട്ടോ മിനിമം ചാര്‍ജ് നിലവില്‍ 20 രൂപയാണ്. ഇത് 30 ആക്കി വര്‍ധിപ്പിക്കണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ. ടാക്‌സി നിരക്ക് 150ല്‍ നിന്ന് 200 ആക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. ഇന്ധന വില വര്‍ധിച്ച സാഹചര്യത്തിലാണ് കമ്മീഷന്‍ ശുപാര്‍ശ. 2014ലാണ് അവസാനമായി ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചത്. മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിരക്ക് സംബന്ധിച്ച കാര്യങ്ങള്‍ തിരുമാനമായെന്നും ഡിസംബര്‍ ഒന്നു മുതല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ഇതോടെയാണ് ചര്‍ച്ച അവസാനിപ്പിക്കാന്‍ തിരുമാനിച്ചതെന്ന് നേതാക്കള്‍ വ്യക്തമാക്കി.

വൃത്തിയുള്ള ശുചിമുറി കണ്ടെത്താന്‍ ‘ക്ലൂ’ പദ്ധതിയുമായി കോഴിക്കോട്‌

വൃത്തിയും വെടിപ്പുമുള്ള ഒരു ശുചിമുറി കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ കോഴിക്കോട്ടെത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. വിരല്‍ത്തുമ്പിനറ്റത്ത് ഇതിനുള്ള ‘ക്ലൂ’ ഉണ്ട്. ജില്ലയിലെ പൊതുശൗചാലയങ്ങളുടെ അഭാവം പരിഹരിക്കന്നതിന് ജില്ലാ ഭരണകൂടത്തിന്റെ പുതിയ പദ്ധതിയാണ് ക്ലൂ. ഒരു രൂപ പോലും മുടക്കു മുതലില്ലാതെയാണ് ഈ പദ്ധതി യഥാര്‍ത്ഥ്യമാകുന്നത്. ജില്ലാ ഭരണകൂടവും കേരള ഹോട്ടല്‍ ആന്‍റ് റസ്റ്റോന്‍റ് അസോസിയേഷനും സംയുക്തമായാണ് സംരംഭം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ലോഗോ പ്രകാശനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകഷ്ണന്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ 100 ഓളം റസ്റ്റോറന്റുകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ പങ്കാളികളാവുക. ആരോഗ്യ വകപ്പു ജീവനക്കാര്‍, ഹൗസ്‌കീപ്പിങ്ങ് ഫാക്കല്‍റ്റിമാര്‍ കെഎച്ച്ആര്.എ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഒരുമിച്ച് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് വൃത്തിയുള്ള ശുചി മുറിയുള്ള ഹോട്ടലുകള്‍ തെരഞ്ഞെടുത്തത്. തുടര്‍ന്നുള്ള ക്യത്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അതാത് ഹോട്ടലുകള്‍ നിര്‍വ്വഹിക്കും. പദ്ധതിയില്‍ ഉള്‍പ്പെട്ട ഹോട്ടലുകള്‍ കണ്ടെത്തുന്നതിനായി ഹോട്ടലുകളുടെ ചിത്രവും, ഫോണ്‍ ... Read more

ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഫെയ്‌സ്ബുക്ക് മെസഞ്ചര്‍

ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ സേവനത്തില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഇനി പിന്‍വലിക്കാനാവും. പുതിയ അണ്‍ സെന്റ് ഫീച്ചര്‍ ഉള്‍പ്പെടുന്ന മെസഞ്ചര്‍ അപ്‌ഡേറ്റ് ഫെയ്‌സ്ബുക്ക് ലഭ്യമാക്കിത്തുടങ്ങി. വാട്‌സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിന് സമാനമാണ് ഇത്. ഫെയ്‌സ്ബുക്കില്‍ റിമൂവ് ഫോര്‍ എവരിവണ്‍ എന്നാണ് ഫീച്ചറിന്റെ ഔദ്യോഗികമായ പേര്. സന്ദേശം അയച്ച് പത്ത് മിനിറ്റിനുള്ളില്‍ മാത്രമേ അത് നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളൂ. നീക്കം ചെയ്ത് കഴിഞ്ഞാല്‍ അക്കാര്യം അറിയിച്ചുകൊണ്ടുള്ള ഒരു ബബിള്‍ ചാറ്റ് വിന്‍ഡോയില്‍ പകരം പ്രത്യക്ഷപ്പെടും. പോളണ്ട്, ബൊളീവിയ, കൊളംബിയ, ലിത്വാനിയ എന്നിവിടങ്ങളിലാണ് സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള ഫീച്ചര്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്. മെസഞ്ചറിന്റെ ഐഓഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ഇത് ലഭിക്കും. അധികം വൈകാതെ തുന്നെ ആഗോള തലത്തില്‍ ഈ ഫീച്ചര്‍ ലഭ്യമാക്കുമെന്ന് ഫെയ്‌സ്ബുക്ക് അധികൃതര്‍ പറഞ്ഞു. ഇത് കൂടാതെ സന്ദേശങ്ങള്‍ക്ക് മുന്‍കൂട്ടി കാലാപരിധി നിശ്ചയിക്കുന്ന മറ്റൊരു ഫീച്ചറിന് വേണ്ടിയും ഫെയ്‌സ്ബുക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. സമയ പരിധി നിശ്ചയിച്ച് ആ സമയ പരിധി കഴിഞ്ഞാലുടെ സന്ദേശങ്ങളും കോണ്‍വര്‍ സേഷനുകളും ... Read more

ലേഡീസ് ഒണ്‍ലി കോച്ചുകള്‍ ഒഴിവാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

ദീര്‍ഘദൂര തീവണ്ടികളില് സത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക കോച്ചുകള്‍ റെയില്‍വേ നിര്‍ത്തലാക്കുന്നു. പകരം ജനറല്‍ കോച്ചുകളിലെ നിശ്ചിത സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റി വെയ്ക്കും. ബസുകളില്‍ സീറ്റി സംവരണത്തിന്റെ മാതൃകയില്‍ സ്ത്രീകളുടെ സീറ്റില്‍ തിരിച്ചറിയാന്‍ സ്റ്റിക്കര്‍ പതിപ്പിക്കും. Photo Courtesy: smithsoniamag ആദ്യഘട്ടത്തില്‍ തിരുവനന്തപുരം- ചെന്നൈ മെയില്‍, കൊച്ചുവേളി-ബെംഗളൂരു എന്നീ തീവണ്ടികളിലാണ് ഈ ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നത്. തുടര്‍ന്ന് മറ്റ് തീവണ്ടികളിലേക്കും ഇത് വ്യാപിപ്പിച്ചേക്കും. നിലവില്‍ ഈ രണ്ട് തീവണ്ടികളിലെയും മൂന്ന് ജനറല്‍ കമ്പാര്‍ട്ടുമെന്റുകളിലൊന്നില്‍ ഒന്നുമുതല്‍ 30 വരെയുള്ള സീറ്റുകള്‍ സ്ത്രീകള്‍ക്ക് വേണ്ടി മാറ്റി. കോച്ചുക്ഷാമമമാണ് സീറ്റ് സംവരണ രീതിയിലേക്ക് എത്താന്‍ റെയില്‍വേയെ പ്രേരിപ്പിച്ചത്. പുത്തന്‍ തലമുറ എള്‍ എച്ച് ബി കോച്ചുകള്‍ ഉപയോഗിക്കുന്ന തീവണ്ടികളിലാണ് സ്ത്രീസംവരണ കോച്ചുകള്‍ ഇല്ലാതായത്. പാഴ്‌സല്‍ വാന്‍ സൗകര്യമുള്ള എസ് എല്‍ ആര്‍ കോച്ചിന്റെ ഒരു ഭാഗമാണ് മുമ്പ് വനിതകള്‍ക്ക് മാറ്റി വെച്ചിരുന്നത്. ഈ കോച്ചുകള്‍ പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ എല്‍ എച്ച് ബി കോച്ചുകള്‍ എസ് എല്‍ ആര്‍ സംവിധാനമില്ല. പകരം ... Read more

കണ്ണൂര്‍-ഷാര്‍ജ എയര്‍ ഇന്ത്യ സര്‍വീസ് ഡിസംബര്‍ 10ന്

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്നതിന് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി. സമയപ്പട്ടികയ്ക്കും അംഗീകാരമായി. ഷാര്‍ജയിലേക്കും തിരിച്ചും ആഴ്ചയില്‍ നാലുദിവസമാണ് സര്‍വീസുണ്ടാവുക. കണ്ണൂരില്‍നിന്ന് തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പതുമണിക്ക് പുറപ്പെടുന്ന വിമാനം ഷാര്‍ജയില്‍ അവിടത്തെ സമയം 11.30-ന് എത്തും. തിരിച്ച് 12.30-ന് കണ്ണൂരിലേക്ക് പുറപ്പെടുന്ന വിമാനം വൈകീട്ട് 5.40-ന് കണ്ണൂരിലെത്തും. അബുദാബിയിലേക്ക് ആദ്യദിവസം സര്‍വീസ് നടത്തുന്ന സമയമല്ല തൊട്ടടുത്ത ദിവസങ്ങളില്‍. ഉദ്ഘാടനദിവസമായതിനാല്‍ ഡിസംബര്‍ ഒമ്പതിന് ഞായറാഴ്ച രാവിലെ 10-നാണ് സര്‍വീസ് തുടങ്ങുന്നത്. തിരിച്ച് പുറപ്പെടുന്നത് 1.30-നും എത്തുന്നത് വൈകീട്ട് ഏഴിനുമാണ്. എന്നാല്‍ തുടര്‍ന്ന് ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലെ സാധാരണ സര്‍വീസിന് ഒരുമണിക്കൂര്‍ വ്യത്യാസമുണ്ട്. രാവിലെ ഒമ്പതിന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് അബുദാബിയില്‍ അവിടത്തെ സമയം 11.30-ന് എത്തും. 12.30-ന് അബുദാബിയില്‍നിന്ന് പുറപ്പെട്ട് വൈകീട്ട് ആറുമണിക്ക് കണ്ണൂരിലെത്തും. വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് കണ്ണൂര്‍-റിയാദ് സര്‍വീസുണ്ടാവുക. രാത്രി 9.05-ന് ... Read more