Category: News

ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് മിന്നല്‍ വേഗത്തില്‍ പായാന്‍ വലിയപാനി എത്തി

ദീര്‍ഘ കാലത്തിനുശേഷം ബേപ്പൂര്‍-ലക്ഷദ്വീപ് യാത്രയ്ക്ക് വീണ്ടും അതിവേഗ യാത്രക്കപ്പലുകളെത്തി. വലിയപാനി എന്ന യാത്രക്കപ്പലാണ് ദ്വീപിലേക്കുള്ള യാത്രക്കാരെ കയറ്റാനായി ബേപ്പൂര്‍ തുറമുഖത്തെത്തി. ബേപ്പൂരില്‍നിന്ന് സ്ഥിരമായി ദ്വീപിലേക്ക് സര്‍വീസ് നടത്തിവരുന്ന ‘എം.വി. മിനിക്കോയ്’ എന്ന യാത്രക്കപ്പലിന് പുറമേയാണത്. ബേപ്പൂരില്‍നിന്ന് ഏറ്റവും അടുത്ത ദ്വീപായ ആന്ത്രോത്തിലേക്ക് ഇതില്‍ ഏഴു മണിക്കൂര്‍ക്കൊണ്ടെത്തും. കഴിഞ്ഞദിവസം ‘വലിയപാനിയിലും’ ‘മിനിക്കോയിലും’ മുന്നൂറില്‍പ്പരം യാത്രക്കാരുമായാണ് ബേപ്പൂര്‍ തുറമുഖം വിട്ടത്. ആന്ത്രോത്ത്, കില്‍ത്താന്‍, ചെത്ത്പത്ത്, ബിത്ര എന്നീ ദ്വീപിലേക്കുള്ള യാത്രക്കാരാണ് ഈ രണ്ട് കപ്പലുകളിലും കയറിയത്. ‘ കൊച്ചിയെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ കോഴിക്കോട്ടും ബേപ്പൂരും താമസിക്കാമെന്നതുകൊണ്ട് ഇവിടേക്ക് വരാനാണ് ലക്ഷദ്വീപുകാര്‍ക്ക് ഇഷ്ടം. എളുപ്പത്തില്‍ വന്‍കരയില്‍നിന്ന് ദ്വീപില്‍ എത്തിപ്പെടാന്‍ ബേപ്പൂരില്‍ നിന്നാണ് സാധിക്കുക. ചെറിയപാനി’, ‘പറളി’ എന്നീ അതിവേഗക്കപ്പലുകളും (ഹൈസ്പീഡ് ക്രാഫ്റ്റ്) വൈകാതെയെത്തുമെന്നാണ് റിപ്പോര്‍ട്ട്.

അബൂദാബിയിൽ വീണ്ടും ഊബര്‍ എത്തുന്നു

രണ്ട് വര്‍ഷത്തിന് ശേഷം അബുദാബിയില്‍ ഊബര്‍ ടാക്‌സികളുടെ സേവനം എത്തുന്നു. ദുബായ് ഗതാഗത വകുപ്പിന്റെ കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററും (ഐ.ടി.സി) ഊബര്‍ കമ്പനിയും തമ്മില്‍ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കരാറിനും രൂപം നല്‍കി. സാധാരണ ടാക്‌സികള്‍ ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്ന അതേ നിരക്ക് തന്നെയാകും ഊബര്‍ ടാക്‌സികളും ഇടാക്കുന്നത്. നിരക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 2016 ലാണ് ഊബര്‍ അബൂദബി സര്‍വീസ് അവസാനിപ്പിച്ചത്. പുതിയ കരാര്‍ പ്രകാരം സ്വദേശികള്‍ക്ക് തങ്ങളുടെ സ്വകാര്യ കാറുകള്‍ ഊബര്‍ ടാക്‌സികളായി ഓടിക്കാം. സ്വകാര്യ ലൈസന്‍സ് മാത്രമുള്ള സ്വദേശികള്‍ക്കും മുഴുവന്‍ സമയമോ ഭാഗികമായോ ഇവര്‍ക്ക് സ്വന്തം കാറുകള്‍ ഉപയോഗിച്ച് ടാക്‌സി ഡ്രൈവര്‍മാരായി ജോലി ചെയ്യാനാവും. സ്വദേശികള്‍ക്ക് ഇത് അധിക വരുമാനത്തിനുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കാനാവുമെന്ന് ഊബര്‍ മിഡില്‍ ഈസ്റ്റ് റീജ്യണല്‍ മാനേജര്‍ പറഞ്ഞു. കിലോമീറ്ററിന് 2.25 ദിര്‍ഹമായിരിക്കും നിരക്ക് ഈടാക്കുന്നത്. സമയം അടിസ്ഥാനപ്പെടുത്തി ബുക്ക് ചെയ്താല്‍ മിനിറ്റിന് 25 ഫില്‍സ് ഈടാക്കും. ഒരു മിനിറ്റിന് അഞ്ച് ഫില്‍സായിരിക്കും ... Read more

സൗദിയില്‍ നിന്നും കരിപ്പൂരിലേക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

സൗദി എയര്‍ലൈന്‍സ് സൗദിയില്‍ നിന്നും കരിപ്പൂരിലേക്ക് തുടങ്ങുന്ന സര്‍വീസില്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ട്രാവല്‍സുകള്‍ മുഖേനയും ഓണ്‍ലൈനായും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. അടുത്ത മാസം അഞ്ചിന് ജിദ്ദയില്‍ നിന്നാണ് ആദ്യ സര്‍വീസ് ആരംഭിക്കുന്നത്. സൗദി എയര്‍ലൈന്‍സ് വെബ്‌സൈറ്റിലും ട്രാവല്‍സുകള്‍ മുഖേനയും ടിക്കറ്റുകള്‍ ലഭ്യമാണ്. സാധാരണയിലും കൂടിയ നിരക്കിലാണ് ടിക്കറ്റിന് ഈടാക്കുന്നതെന്നാണ് റിപോര്‍ട്ട്. നേരത്തെ കൊച്ചിയിലേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് യാത്ര കോഴിക്കോട്ടേക്ക് മാറ്റാനുള്ള അവസരം സൗദി എയര്‍ലൈന്‍സ് നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ സര്‍വീസ് ആരംഭിക്കുന്ന ആദ്യ ദിനങ്ങളില്‍ വളരെ കുറഞ്ഞ സീറ്റുകള്‍ മാത്രമേ പുതുതായി ലഭ്യമാവുകയുള്ളു. ഇതാണ് തുടക്കത്തില്‍ ടിക്കറ്റ് നിരക്ക് കൂടാന്‍ കാരണമെന്നാണ് സൂചന. കൊച്ചിയിലേക്കുള്ള അതേ ടിക്കറ്റു നിരക്കില്‍ തന്നെയായിരിക്കും കോഴിക്കോട്ടേക്കുമുള്ള നിരക്കെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 5ന് ജിദ്ദയില്‍ നിന്നാണ് ആദ്യ വിമാനം. റിയാദില്‍ നിന്നുള്ള ആദ്യ വിമാനം ഡിസംബര്‍ 7നുമായിരിക്കും. കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്കു നേരിട്ടുള്ള വിമാനസര്‍വീസ് പ്രവാസികള്‍ക്കെന്ന പോലെ ലക്ഷക്കണക്കിന് ഹജ്ജ് ഉംറ ... Read more

അറ്റോയിയുടെ പ്രതിഷേധത്തെ പിന്തുണച്ച് മാധ്യമങ്ങൾ: മുഖപ്രസംഗമെഴുതി മനോരമ

ഹർത്താലിനും ടൂറിസ്റ്റുകളെ ആക്രമിക്കുന്നതിനുമെതിരെ സംസ്ഥാനത്തെ ടൂറിസം മേഖല ഉയർത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് മാധ്യമങ്ങൾ . കഴിഞ്ഞ ദിവസം അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കലേക്ക് കത്തിച്ച മെഴുകുതിരികളുമായി മൗനജാഥ നടന്നിരുന്നു, കൊച്ചി, മൂന്നാർ ,തേക്കടി എന്നിവിടങ്ങളിലും പ്രതിഷേധവുമായി ടൂറിസം മേഖല തെരുവിലിറങ്ങി. സംസ്ഥാന വരുമാനത്തിന്റെ നട്ടെല്ലായ ടൂറിസം മേഖലയുടെ പ്രതിഷേധത്തിന് മാധ്യമങ്ങൾ മികച്ച കവറേജാണ് നൽകിയത്. കേരളത്തിൽ പ്രചാരത്തിൽ മുന്നിലുള്ള മലയാള മനോരമ ഇക്കാര്യത്തിൽ മുഖപ്രസംഗവുമെഴുതി. മുഖപ്രസംഗത്തിന്റെ പൂർണ രൂപം :     കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നിന്ന് ടൂറിസത്തെ പൂര്‍ണമായും ഒഴിവാക്കണം എന്ന ആവശ്യമാണ് ഉയര്‍ന്ന് വന്നത്. പ്രളയാനന്തരം ആരംഭിച്ച് പുതിയ ടൂറിസം സീസണ്‍ ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ടൂറിസം വ്യവസായികളും അനുബന്ധ മേഖലകളിലുള്ളവരും കാണുന്നത്. എന്നാല്‍ അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ കേരളത്തിലെ ടൂറിസം വ്യവസായത്തെ കൂടുതല്‍ പരുങ്ങലിലാക്കുകയാണ്. ഇതിന് പരിഹാരമായി ഹര്‍ത്താലുകളില്‍ നിന്ന് ... Read more

കേരളത്തില്‍ നിന്ന് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതികളുമായി ഇസ്രായേല്‍

മലയാളികള്‍ ഏറ്റവും കൂടുതല്‍ സഞ്ചരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രായേല്‍. അതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രായേല്‍. ഇതിന്റെ ഭാഗമായി ഇസ്രായേല്‍ വിമാന കമ്പനി അര്‍ക്യ കേരളത്തിലേക്ക് പുതിയ രണ്ട് ഡയറക്റ്റ് ഫ്ലൈറ്റുകളുടെ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ലോകത്തെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ഇസ്രായേല്‍. ചരിത്രപരമായും മതപരമായും ഒരുപാട് പ്രാധാന്യമുള്ള സ്ഥലമാണ് ഇസ്രായേല്‍. ഇസ്രായേലില്‍ വരുന്ന ഇന്ത്യന്‍ സഞ്ചാരികളില്‍ 20 ശതമാനം ആളുകളും കേരളത്തില്‍ നിന്നുമാണ്. 39,500 ഇന്ത്യക്കാരാണ് 2015-ല്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചത്. ഇത് ഈ വര്‍ഷം അവസാനത്തോടെ 80,000 ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസ്രായേലില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന നഗരം ജെറുസലേം ആണ്. വര്‍ഷം തോറും 3.4 മില്യണ്‍ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ചരിത്രപ്രസിദ്ധമായ നിരവധി ആകര്‍ഷണങ്ങളാണ് ജെറുസലേമില്‍ ഉള്ളത്. ജെറുസലേം ഓള്‍ഡ് സിറ്റി, ദി ടെംപിള്‍ മൗണ്ട്, ദി വെസ്റ്റേണ്‍ വോള്‍, ടെല്‍ അവിവ്, മസാദ റബ്ബി സൈമിയോണ്‍ ബാര്‍ യോച്ചായി കല്ലറ എന്നിവയാണ് ... Read more

കനകക്കുന്നില്‍ വസന്തോത്സവം ജനുവരി 11 മുതല്‍ 20 വരെ

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുഷ്പമേളയായ വസന്തോത്സവം 2019 ജനുവരി 11 മുതല്‍ 20 വരെ സംഘടിപ്പിക്കും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും, വി.എസ് സുനില്‍കുമാറും പങ്കെടുത്ത യോഗമാണ് വസന്തോത്സവം കൂടുതല്‍ ആകര്‍ഷണീയമായി കനകക്കുന്നില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായി സംഘാടകസമിതി രൂപീകരിച്ചു. കഴിഞ്ഞ വര്‍ഷം കനകക്കുന്നില്‍ സംഘടിപ്പിച്ച വസന്തോത്സവം കാണുന്നതിന് ഒന്നര ലക്ഷത്തോളം ആളുകളെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് പണച്ചെലവില്ലാതെ സംഘടിപ്പിച്ച മേളയെന്ന രീതിയില്‍ പ്രശംസ പിടിച്ചുപറ്റിയതാണ് വസന്തോത്സവം. കഴിഞ്ഞ വസന്തോത്സവത്തില്‍ 12 ലക്ഷത്തോളം രൂപ നീക്കിയിരുപ്പുമുണ്ടായി. സ്പോണ്‍സര്‍ഷിപ്പും ടിക്കറ്റ് വില്‍പ്പനയും വഴിയാണ് വസന്തോത്സവം സംഘടിപ്പിക്കുന്നതിന് പണം കണ്ടെത്തിയിരുന്നത്. അതിനാല്‍ മറ്റ് മേളകള്‍ക്ക് സര്‍ക്കാര്‍ പ്രളയ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം വസന്തോത്സവത്തിന് തടസമാകില്ല.

നാട്ടാന സെൻസസ് 29-ലേക്ക് മാറ്റി

സംസ്ഥാനത്തെ നാട്ടാനകളെ സംബന്ധിച്ച വിശദവിവരങ്ങൾ ശേഖരിക്കുന്നതിനായി വനംവകുപ്പ് നവംബർ 22 ന് നടത്താനിരുന്ന സെൻസസ് 29- ലേക്ക് മാറ്റി. തൃക്കാർത്തിക മഹോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളിൽ ആന എഴുന്നള്ളത്ത് ഉള്ളതിനാൽ നാട്ടാനകളുടെ കണക്കെടുപ്പ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റണമെന്ന ആന ഉടമസ്ഥ സംഘത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് സെൻസസ് നവംബർ 29 ലേക്ക്മാറ്റിയതെന്ന് ചീഫ് വൈൽഡ് വാർഡൻ അറിയിച്ചു.  

ശബരിമല തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളോടെ കെഎസ്ആര്‍ടിസി

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള യാത്രാ സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ടിക്കറ്റ് സര്‍വ്വീസിന് കെഎസ്ആര്‍ടിസിയുടെ പുതിയ പരിഷ്കാരം. തീര്‍ത്ഥാടകര്‍ക്ക് 30 ദിവസം മുന്‍പ് ടിക്കറ്റ് ബുക്കിംഗ് ലഭ്യമാക്കുന്ന തരത്തില്‍ ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ ബസ് ടിക്കറ്റിങ് ഏജന്‍സിയായി ‘അഭി ബസി’ന്റെ ഓണ്‍ലൈന്‍ വഴി കെഎസ്ആര്‍ടിസി ടിക്കറ്റ് ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായുള്ള കരാറില്‍ കെഎസ്ആര്‍ടിസിയും അഭി ബസും ഒപ്പു വെച്ചു. അഭി ബസിനു കീഴില്‍ വരുന്ന രാജ്യത്തെ അഞ്ചാമത്തെ സംസ്ഥാനമാണ് കേരളം. തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലവില്‍ അഭി ബസാണ് ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനം നടത്തുന്നത്. ഇതിന്റെ വിജയത്തെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസിയും അഭി ബസുമായി ഓണ്‍ലൈന്‍ ടിക്കറ്റ് രംഗത്ത്  കരാറില്‍ ഏര്‍പ്പെട്ടത്. www.online.keralartc.com  എന്ന കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ഉപഭോക്താക്കള്‍ക്ക് 30 ദിവസം മുമ്പേ ഇനി ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ സാധിക്കും. മൊബൈല്‍ ഫോണിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനായി ... Read more

ഇനി കാല്‍ചുവട്ടിലാക്കാം ബാങ്കോക്ക് നഗരം

കാലിന്നടിയില്‍ വെള്ളപ്പരപ്പ് പോലെ ചില്ലിട്ട ഒരു തറ. അതിന് താഴെ സദാസമയവും ഓടിക്കൊണ്ടിരിക്കുന്ന ഒരു നഗരം. കൂറ്റന്‍ കെട്ടിടങ്ങളും റോഡുകളുമെല്ലാം ആകാശത്ത് നിന്ന് നോക്കുമ്പോഴെന്ന പോലെ ചെറിയ കളിപ്പാട്ടങ്ങളായി തേന്നിയേക്കാം. കേള്‍ക്കുമ്പോള്‍ ഒരു സ്വപ്നമാണെന്ന് സംശയമാകുന്നുണ്ടോ? എന്നാല്‍ സ്വപ്നമല്ല, യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരിടമുണ്ട്. ബാങ്കോക്കിലെ ‘കിംഗ് പവര്‍ മഹാനഖോണ്‍’ എന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടസമുച്ചയത്തിന്റെ മുകളിലാണ് ഈ സ്വപ്നതുല്യമായ കാഴ്ചയൊരുക്കിയിരിക്കുന്നത്. ഏതാണ്ട് 1,030 അടി മുകളില്‍ 78ാം നിലയിലായി ഒരു ബാറിനോട് ബന്ധപ്പെട്ടാണ് ചില്ലുകൊണ്ടുള്ള വ്യൂ പോയിന്റ്. തറയും ചുവരുമെല്ലാം ചില്ലുകൊണ്ട് തീര്‍ത്തതാണ്. തറയില്‍ നിന്ന് താഴേക്ക് നോക്കിയാല്‍ ബാങ്കോക്ക് നഗരം കാണാം. തെന്നിവീഴാതിരിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ ഫാബ്രിക് ചെരിപ്പുകള്‍ ധരിച്ചുവേണം ഇങ്ങോട്ട് കയറാന്‍. എങ്കിലും അത്യാവശ്യം ധൈര്യമുണ്ടെങ്കില്‍ മാത്രമേ ഈ കാഴ്ച കാണാന്‍ വരാവൂ എന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത്രയും മുകളില്‍ നിന്ന് താഴേക്കുള്ള കാഴ്ച എല്ലാവര്‍ക്കും ‘രസം’ പകരണമെന്നില്ലെന്നും ഛര്‍ദിയും തലകറക്കവുമെല്ലാം അനുഭവപ്പെട്ടേക്കാമെന്നും ഇവര്‍ വ്യക്തമാക്കുന്നു. മൂന്നേ ... Read more

ഹര്‍ത്താലുകളില്‍ നിന്ന് ടൂറിസത്തെ ഒഴിവാക്കണം; മൗനജാഥ നടത്തി ടൂറിസം മേഖല

അടിക്കടി നടക്കുന്ന ഹര്‍ത്താലുകളില്‍ നിന്ന് ടൂറിസത്തെ ഒഴിവാക്കണമെന്ന ആവശ്യം പ്രാവര്‍ത്തികമാക്കാത്തതിനാല്‍ ടൂറിസം മേഖല പ്രതിഷേധ പ്രകടനം നടത്തി. കത്തിച്ച മെഴുകുതിരികള്‍ ഏന്തി മൗനജാഥ നടത്തിയായരുന്നു ടൂറിസം മേഖലയുടെ പ്രതിഷേധം. പ്രധാന വിനോദ സഞ്ചാര സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു  പ്രതിഷേധം. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ് ) നേതൃത്വത്തില്‍ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ വരെ ജാഥ നടത്തി. പ്രതിഷേധ പ്രകടനത്തില്‍സൗത്ത് കേരള ഹോട്ടലിയേഴ്‌സ് ഫെഡറേഷന്‍ (എസ് കെ എച്ച് എഫ്), അസോ. ഓഫ് പ്രൊഫഷണല്‍സ് ഇന്‍ ടൂറിസം ( എ പി ടി ), ടൂറിസം പ്രൊഫഷണല്‍സ് ക്ലബ്ബ് (ടി പി സി ), കോണ്‍ഫെഡറേഷന്‍ ഓഫ് അക്രഡിറ്റഡ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് (കാറ്റോ ) ‘ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി ( സി കെ ടി ഐ ) എന്നിവര്‍ പങ്കെടുത്തു. കൊച്ചിയില്‍ ടൂറിസം പ്രഫഷണല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ മറൈന്‍ ഡ്രൈവില്‍ ... Read more

തിരുവനന്തപുരത്ത് എത്തിയാല്‍ കാണാം അന്താരാഷ്ട്ര ബഹിരാകാശ നിലയം

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ഒരാഴ്ച കാണാനുള്ള സുവര്‍ണാവസരമാണ് കേരളത്തിലെ വാനനിരീക്ഷകര്‍ക്ക് കൈവന്നിരിക്കുന്നത്. രാത്രികാലങ്ങളില്‍ രണ്ട് മിനിറ്റ് മുതല്‍ 4 മിനിറ്റ് വരെ തിരുവനന്തപുരത്ത് സ്‌പേസ് സ്റ്റേഷന്‍ ദൃശ്യമാകും. വെള്ളിയാഴ്ചയോടെ കേരളത്തിന്റെ ആകാശത്ത് നിന്നും സ്‌പേസ് സ്റ്റേഷന്‍ മാറുമെന്നും നാസ അറിയിച്ചിട്ടുണ്ട്. നിലയത്തിന്റെ സോളാര്‍ പാനലുകളിലെ വെളിച്ചം ഭൂമിയിലേക്ക് പ്രതിഫലിക്കുന്നതാണ് ആകാശക്കാഴ്ചയില്‍ വ്യക്തമാവുക. പകല്‍ സമയത്ത് നിലയത്തെ കാണാമെങ്കിലും രാത്രിയാണ് കൂടുതല്‍ ദൃശ്യമാവുക. തീവ്രപ്രകാശത്തോടെ കടന്നുപോകുന്ന നിലയം ഇന്ന് രാത്രി 7.25 ന് രണ്ട് മിനിറ്റ് നേരവും നാളെ രാവിലെ 5.18 ന് നാല് മിനിറ്റും ദൃശ്യമാകും. വടക്ക് പടിഞ്ഞാറ് ഭാഗത്തായി പ്രത്യക്ഷപ്പെടുന്ന നിലയത്തെ കണ്ണുകള്‍ കൊണ്ട് കാണാന്‍ സാധിക്കുമെങ്കിലും മ്യൂസിയത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന ദൂരദര്‍ശിനിയിലൂടെ വ്യക്തമായി കാണാന്‍ കഴിയും. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മിനിറ്റും ബുധനാഴ്ച ഒരു മിനിറ്റില്‍ താഴെയുമാണ് ഐഎസ്എസിനെ കാണാന്‍ കഴിയുക. വ്യാഴാഴ്ച മൂന്ന് മിനിറ്റോളം വീണ്ടും പ്രത്യക്ഷമാവുമെന്നും നാസയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയില്‍ നിന്ന് 400 കിലോ ... Read more

അന്താരാഷ്ട്ര മൗണ്ടന്‍ സൈക്ലിംഗ് മത്സരത്തിനൊരുങ്ങി വയനാട്

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും വയനാട് ഡി റ്റി പി സിയും സംയുക്തമായി സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ചാമത് ഇന്റര്‍നാഷണല്‍ മൗണ്ടന്‍ സൈക്ലിംഗ് ഇവന്റ് (MTB Kerala2018) ഡിസംബര്‍ 8ന് വയനാട് മാനന്തവാടി പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ നടക്കും. ലോക അഡ്വഞ്ചര്‍ ടൂറിസം മേഖലയ്ക്ക് കേരളത്തിന്റെ ശ്രദ്ധേയമായ പങ്കാളിത്തമാണ് മൗണ്ടന്‍ സൈക്ലിംഗ്. ഇന്ത്യയ്ക്കു പുറമേ പത്തോളം വിദേശ രാജ്യങ്ങളിലെ സാഹസിക സൈക്ലിംഗ് താരങ്ങള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ഇന്റര്‍നാഷണല്‍ ക്രോസ് കണ്‍ട്രി കോമ്പറ്റീഷന്‍ പുരുഷ വിഭാഗം, നാഷണല്‍ ക്രോസ് കണ്‍ട്രി കോമ്പറ്റീഷന്‍ പുരുഷ വിഭാഗം, നാഷണല്‍ ക്രോസ് കണ്‍ട്രി കോമ്പറ്റീഷന്‍ സ്ത്രീ വിഭാഗം എന്നീ വിഭാഗങ്ങളാണുള്ളത്. മത്സരങ്ങള്‍ അന്താരാഷ്ട്ര സാഹസിക ഭൂപടത്തിലേക്ക് കേരളത്തിന്റെ പ്രശസ്തിയെ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് സംസ്ഥാന ടൂറിസം വകുപ്പ് ക്രമീകരിച്ചിട്ടുള്ളത്. അന്താരാഷ്ട്ര മത്സരമായ എം റ്റി ബി കേരളയുടെ ആദ്യ എഡിഷന്‍ 2012ല്‍ കൊല്ലം ജില്ലയിലെ തെന്‍മലയിലും, തിരുവനന്തപുരം ജില്ലയിലെ കോവളത്തുമായിരുന്നു. ... Read more

വിനോദസഞ്ചാരികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ അറ്റോയിയുടെ പ്രതിഷേധ ജാഥ

അപ്രഖ്യാപിത ഹര്‍ത്താലുകള്‍ക്കെതിരെയും കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താല്‍ ദിനത്തില്‍ വിദേശ വിനോദ സഞ്ചാര സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിനെതിരെയും പ്രതിഷേധിച്ചുകൊണ്ട് ‘Save Kerala Tourism’ എന്ന മുദ്രാവാക്യവുമായി അസോസിയേഷന്‍ ഓഫ് ടൂറിസം ട്രെയ്ഡ് ഓര്‍ഗനൈസേഷന്‍ ഇന്ത്യ (ATTOI) – യുടെ നേതൃത്വത്തില്‍  നാളെ  വൈകിട്ട് 6 മണിക്ക് കത്തിച്ച മെഴുകുതിരികളുമായി  മൗനജാഥ നടത്തുന്നു. ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇതര സംഘടനകളായ സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫെഡറേഷന്‍ (SKHF) അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍സ് ഇന്‍ ടൂറിസം (APT) ടൂറിസം പ്രൊഫഷണല്‍സ് ക്ലബ് (TPC), കോണ്‍ഫെഡറേഷന്‍ ഓഫ് അക്രെഡിറ്റഡ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് (CATO), കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി (CKTI) എന്നിവരും ജാഥയില്‍ പങ്കെടുക്കും . പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന് ആരംഭിച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ വരെ ആണ് ജാഥ. ഈ ജാഥയില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുകാര്‍, ഗൈഡുമാര്‍, ഹോംസ്റ്റേയ്ക്കാര്‍, ഹൗസ്ബോട്ടുകാര്‍, ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ എന്നീ മേഖലകളിലെ ആളുകള്‍ അണിചേരുന്നു. ഈ വര്‍ഷം ... Read more

ഹർത്താലിനെതിരെ പ്രതിഷേധവുമായി ടൂറിസം മേഖല

ഹർത്താലുകൾക്കും ടൂറിസ്റ്റുകളെ ആക്രമിക്കുന്നതിനെതിരെയും സംസ്ഥാനത്തെ ടൂറിസം മേഖല പ്രതിഷേധവുമായി തെരുവിലേക്ക്. പ്രധാന വിനോദ സഞ്ചാര സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതിഷേധം. തിരുവനന്തപുരത്ത് കത്തിച്ച മെഴുകുതിരികളുമായി മൗനജാഥ നടത്തും. പാളയം രക്തസാക്ഷി മണ്ത്തിൽ നിന്ന് സെക്രട്ടറിയേറ്റ് പടിക്കൽ വരെയാണ് ജാഥ. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) നേതൃത്വത്തിൽ നടക്കുന്ന മൗനജാഥയിൽ സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫെഡറേഷൻ (എസ് കെ എച്ച് എഫ്), അസോ. ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം ( എ പി ടി ), ടൂറിസം പ്രൊഫഷണൽസ് ക്ലബ്ബ് (ടി പി സി ), കോൺഫെഡറേഷൻ ഓഫ് അക്രഡിറ്റഡ് ടൂർ ഓപ്പറേറ്റേഴ്സ് (കാറ്റോ ) ‘ കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി ( സി കെ ടി ഐ ) എന്നിവരും പങ്കാളികളാകും . നാടിനെ നടുക്കിയ മഹാ പ്രളയത്തിന്റെ ആഘാതം പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ല, പുതിയ ടൂറിസം സീസണ്‍ ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ടൂറിസം വ്യവസായികളും ... Read more

ആധുനിക സൗകര്യങ്ങളോട് കൂടി രാജ്യത്തെ ആദ്യ ആന ആശുപത്രി ആരംഭിച്ചു

അത്യാധുനിക സൗകര്യങ്ങളോട് കൂടിയ രാജ്യത്തെ ആദ്യ ‘ആന ആശുപത്രി’ ആഗ്രക്ക് സമീപം മഥുര, ഫറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വൈല്‍ഡ് ലൈഫ് എസ്ഒഎസ്, എന്‍ജിഒ-യും വനംവകുപ്പുമാണ് ആശുപത്രിക്ക് പിന്നില്‍. 12,000 ചതുരശ്രയടി സ്ഥലത്തുള്ള ആശുപത്രിയില്‍ പരിചരണത്തിനായി 4 ഡോക്ടര്‍മാര്‍, ഡിജിറ്റല്‍ എക്സ് റേ, ലേസര്‍ ചികിത്സ, ഡന്റല്‍ എക്സ് റേ, അള്‍ട്രാ സോണാഗ്രഫി, ഹൈഡ്രോതെറാപ്പി തുടങ്ങി നൂതനമായ പല ചികിത്സ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ആനകളെ നിരീക്ഷിക്കാന്‍ സിസിടിവി സംവിധാനവും ഒരുക്കിയിട്ടുണ്ട്. തൃശ്ശൂരിലായിരുന്നു ആദ്യം ആന ആശുപത്രിക്കായി സ്ഥലം അന്വേഷിച്ചത്. എന്നാല്‍ സ്ഥല സൗകര്യങ്ങള്‍ നല്‍കാന്‍ തയ്യാറായതാണ് ഫറയില്‍ ആശുപത്രി നിര്‍മ്മിക്കാന്‍ തയ്യാറയത്. അസമിലെ കാസിരംഗയില്‍ ചെറിയൊരു ക്ലിനിക്ക് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ വിപുലമായ ഒന്നാണ് ഫറയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. കാട്ടില്‍ നിന്ന് പിടിച്ച് മെരുക്കി വളര്‍ത്തപ്പെടുന്ന ആനകള്‍ വലിയ തോതിലുള്ള മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെടന്നുണ്ട്. നാട്ടിലെത്തിക്കുന്ന ആനകളുടെ ആയുര്‍ദൈര്‍ഘ്യം പകുതിയായി കുറഞ്ഞതായും 75-80 വര്‍ഷം വരെ ജീവിച്ചിരിക്കുന്ന ആനകള്‍ ഇവിടെയെത്തുമ്പോള്‍ ... Read more