Category: News
ഊബറില്‍ വിളിച്ചാല്‍ ഇനി ഓട്ടോയുമെത്തും
ഊബറില്‍ വിളിച്ചാല്‍ കാര്‍ മാത്രമല്ല, ഇനി ഓട്ടോയുമെത്തും. ഊബര്‍ ഓട്ടോ സര്‍വീസ് ഇന്നലെ മുതല്‍ നഗരത്തില്‍ ആരംഭിച്ചു. കാറിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഓട്ടോയില്‍ യാത്ര ചെയ്യാം. ആദ്യ രണ്ട് ട്രിപ്പുകളില്‍ 50 % ഇളവും ലഭിക്കും. ചാര്‍ജ് എത്രയാകുമെന്നു നേരത്തെ അറിയാമെന്നതിനാല്‍ ഡ്രൈവറുമായി തര്‍ക്കിക്കേണ്ട കാര്യവുമില്ല. ഓണ്‍ലൈനായും പണമടയ്ക്കാം. ദിവസങ്ങള്‍ക്ക് മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സേവനമാണ് ഇന്നലെ മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഓണ്‍ലൈനായി ഊബറിന്റെ ഭാഗമാകാം. നിരക്കു സംബന്ധിച്ചു കൂടുതല്‍ വ്യക്തതയായിട്ടില്ല. നിലവിലെ മീറ്റര്‍ ചാര്‍ജിലും താഴെയായിരിക്കുമോ എന്നാണു അറിയേണ്ടത്. തുടക്കമായതിനാല്‍ ഓട്ടോറിക്ഷകളുടെ എണ്ണവും പരിമിതമാണ്.
വായുമലീകരണം ഒഴിവാക്കാന്‍ കരിയിലപ്പെട്ടികളുമായി തിരുവനന്തപുരം നഗരസഭ
പരിസ്ഥിതി സംരക്ഷണത്തിന് കൂടുതല്‍ നടപടികളുമായി തിരുവനന്തപുരം നഗരസഭ. വായുമലീകരണം ഒഴിവാക്കാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നഗരസഭ കരിയിലപ്പെട്ടികള്‍ സ്ഥാപിച്ചു. കരിയിലകള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന അന്തരീക്ഷ മലീകരണം ഒഴിവാക്കുകയാണ് നടപടിയുടെ ലക്ഷ്യം. വായുമലിനീകരണം ഒഴിവാക്കാനുള്ള നോ ബേണ്‍ ക്യാമ്പയിന്റെ ഭാഗമായാണ് നടപടി. അതിനായി നഗരത്തിന്റെ പ്രധാനയിടങ്ങളിലാണ് പെട്ടികള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇങ്ങനെ ശേഖരിക്കുന്ന കരിയിലകള്‍ എയ്‌റോബിക് ബിന്നുകളിലിട്ട് ജൈവവളമാക്കും. ഇതിനായി നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കും. പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായാണ് കരിയിലപ്പെട്ടികള്‍ സ്ഥാപിച്ചത്. വീടുകളില്‍ നിന്നും കരിയിലകള്‍ ശേഖകരിക്കാനും പദ്ധതിയുണ്ട്. കാര്‍ബണ്‍ രഹിത നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുകയാണ് നഗരസഭയുടെ ലക്ഷ്യം.
നിറമാര്‍ന്ന മണല്‍ത്തരികള്‍ നിറഞ്ഞ ബീച്ചുകള്‍ പരിചയപ്പെടാം
ബീച്ചുകളിലെ സായന്തനങ്ങളും പുലരികളുമെല്ലാം പലരുടെയും സ്വകാര്യ ഇഷ്ടങ്ങളാണ്. കടല്‍കാറ്റേറ്റ് ഇളം ചൂടുള്ള മണല്‍പുറങ്ങളില്‍ വിശ്രമിക്കാന്‍ കൊതിയുള്ളവരായിരിക്കും നമ്മില്‍ പലരും. വെള്ള മണല്‍ വിരിച്ച കടല്‍തീരങ്ങള്‍ മാത്രമാണ് നമുക്ക് ഏറെ പരിചിതം. എന്നാല്‍ ചില കടല്‍ തീരങ്ങളുണ്ട്.. കറുപ്പും ചുവപ്പും പിങ്കും നിറങ്ങള്‍ കൊണ്ട് മണല്‍പാകിയ വിരിച്ചവ. അങ്ങനെയുള്ള കടല്‍ത്തീരങ്ങളിലേക്കു ഒരു യാത്ര പോയാലോ? ഗോസോയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലായാണ് സാന്‍ ബ്ലാസ് ബീച്ച് സ്ഥിതി ചെയ്യുന്നത്. വളരെ ചെറിയൊരു ബീച്ചാണിതെങ്കിലും മനോഹരവും ഭംഗിയേറിയതുമാണ്. തെളിഞ്ഞ ജലവും നീന്താനുള്ള സൗകര്യങ്ങളും യാത്രികര്‍ക്കിടയില്‍ സാന്‍ ബ്ലാസിനു വലിയ സ്വീകാര്യത നല്‍കുന്നുണ്ട്. ഈ ബീച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ മണല്‍ത്തരികള്‍ തന്നെയാണ്. ഓറഞ്ച് നിറത്തിലുള്ള മണല്‍വിരിച്ച ബീച്ചാണ് സാന്‍ ബ്ലാസ്. ഉയര്‍ന്ന നിരക്കിലുള്ള അയണ്‍ ഓക്സൈഡാണ് മണല്‍തരികള്‍ക്കു ഓറഞ്ച് നിറം സമ്മാനിക്കുന്നത്. കടലിന്റെയും ഈ തീരത്തിന്റെയും സൗന്ദര്യംകൊണ്ട് സാന്‍ ബ്ലാസ് സഞ്ചാരികളുടെ ഇഷ്ടതാവളമാണ്. പിങ്ക് ബീച്ച്- കൊമോഡോ ദ്വീപ്, ഇന്തോനേഷ്യ ഇന്‍ഡോനേഷ്യയിലെ പതിനേഴായിരം ദ്വീപുകളിലൊന്നാണ് കൊമോഡോ. ... Read more
ഗതാഗത നിയമ ലംഘനം; നാല് മാസം കൊണ്ട് റദ്ദാക്കിയത് 9577 ലൈസന്‍സ്
കേരളത്തില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ നാല് മാസം കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത് 9577 ലൈസന്‍സ്. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍വരെയുള്ള നാല് മാസത്തിനിടെ ഏറ്റവും കൂടുതല്‍ ലൈസന്‍സുകള്‍ റദ്ദാക്കിയത് വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ചെയ്തതിനായിരുന്നു. വാഹനമോടിക്കുന്നതിനിടെയുള്ള ഫോണ്‍വിളിയുടെ പേരില്‍ 777 പേരുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത്. പരമാവധി ആറ് മാസം വരെ ലൈസന്‍സ് റദ്ദാക്കാന്‍. മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ 584 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്തു. അമിതവേഗത്തിന്റെ പേരില്‍ 431 പേരുടെയും ലൈസന്‍സും അമിതഭാരം കയറ്റിയതിന് 177 പേരുടെയും സിഗ്‌നല്‍ തെറ്റിച്ചതിന് 53 പേരുടെയും ലൈസന്‍സുകളും നാല് മാസത്തിനിടെ കേരളത്തില്‍ റദ്ദാക്കിയതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. എന്നാല്‍ 2017ലും 2018ലും ഏറ്റവുമധികം ലൈസന്‍സുകള്‍ റദ്ദാക്കിയത് മദ്യപിച്ചു വാഹനമോടിച്ചതിന്റെ പേരിലാണ്. 2017 ല്‍ 8548 പേര്‍ക്കും 2018 ല്‍ 11,612 പേര്‍ക്കും ഇക്കാരണത്താല്‍ ലൈസന്‍സ് നഷ്ടമായി. എന്നാല്‍ ഈ വര്‍ഷം അമിത വേഗവും അമിത ... Read more
ടൈംസ് സ്‌ക്വയറില്‍ ഇടം പിടിച്ച് കേരളത്തിന്റെ ഹ്യൂമന്‍ ബൈ നേച്ചര്‍
ന്യൂയോര്‍ക്ക് നഗരത്തിലെ ടൈംസ് സ്‌ക്വയറിലും കേരളത്തിന്റെ ‘ഹ്യൂമന്‍ ബൈ നേച്ചര്‍’ എന്ന പരസ്യക്യാമ്പയിന്‍ ഇടംപിടിച്ചു. സംസ്ഥാന ടൂറിസം വകുപ്പാണ് ആഗോളാടിടിസ്ഥാനത്തിലുള്ള ക്യാമ്പയിന് തുടക്കം കുറിച്ചത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം അടിവരയിട്ട് പറഞ്ഞ് ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്താന്‍ തക്കശേഷിയുള്ള മനോഹരമായ ദൃശ്യാവിഷ്‌കാരമാണ് ‘ഹ്യൂമന്‍ ബൈ നേച്ചര്‍’. ദിവസേന ധാരാളം പേര്‍ ഒരുമിച്ചുകൂടുന്ന ടൈംസ് സ്‌ക്വയര്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളില്‍ ഒന്നാണ്. അവിടെയുള്ള കേരളത്തിന്റെ പരസ്യം പ്രതിദിനം 1.5 ദശലക്ഷം ആളുകള്‍ കാണുമെന്നാണ് കരുതുന്നത്. 2019 ഫിബ്രവരിയിലാണ് ഡെല്‍ഹിയില്‍വെച്ച് ‘ഹ്യൂമന്‍ ബൈ നേച്ചര്‍’ ക്യാമ്പയിന് തുടക്കം കുറിച്ചത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം അടിവരയിട്ട് പറയുന്ന 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം സ്റ്റാര്‍ക് കമ്മ്യൂണിക്കേഷന്‍ ആണ് നിര്‍മ്മിച്ചത്. തനിമയും വൈവിധ്യവും ഒരേപോലെ ഇഴചേര്‍ത്ത് തയ്യാറാക്കിയ ചിത്രത്തില്‍ കേരളത്തിന്റെ പ്രധാന ഭൂപ്രദേശങ്ങളെല്ലാം ഇടംപിടിച്ചിട്ടുണ്ട്. കേരളത്തനിമയുടെ പരിഛേദം തന്നെയാണ് ഓരോ ഫ്രെയിമുകളും. കനേഡിയന്‍ സ്വദേശിയായ ജോയ് ലോറന്‍സാണ് മനോഹരമായ ... Read more
ഇന്ത്യന്‍ യാത്രികര്‍ക്ക് ഇനി ആമസോണ്‍ വഴി വിമാനടിക്കറ്റും ബുക്ക് ചെയ്യാം
വിനോദോപാധികള്‍ മുതല്‍ ഭക്ഷണം വരെ സകലതും ലഭ്യമാകുന്ന ആമസോണ്‍ ആപ്പ് വഴി ഇനിമുതല്‍ ഇന്ത്യക്കാര്‍ക്ക് വിമാനടിക്കറ്റും ബുക്ക് ചെയ്യാം.മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലിയര്‍ ട്രിപ്പുമായി സഹകരിച്ചാണ് ആമസോണ്‍ പുതിയ സംവിധാനം നടപ്പാക്കിയിരിക്കുന്നത്.വിസ്റ്റാര യുകെ, ഗോഎയര്‍,സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ തുടങ്ങിയ കമ്പനികളുടെയെല്ലാം ടിക്കറ്റുകള്‍ ലഭ്യമാണ്. ആഭ്യന്തര വിമാന ടിക്കറ്റുകളാണ് ഇതിലൂടെ ബുക്ക് ചെയ്യാനാകുക. ടിക്കറ്റ് കാന്‍സല്‍ ചെയ്താല്‍ യാതൊരുവിധ അധിക നിരക്കുകളും ഈടാക്കില്ല എന്നതാണ് സവിശേഷത. കാന്‍സല്‍ ചെയ്യുന്നതിനുള്ള പിഴമാത്രം നല്കി യാല്‍ മതി. ആമസോണ്‍ വെബ്സൈറ്റിലും ആപ്പിലും കാണുന്ന ഫ്‌ളൈറ്റ് ഐക്കണുകള്‍ വഴിയാണ് ഉപഭോക്താക്കള്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ക്ലിയര്‍ ട്രിപ്പിന്റെ വെബ്സൈറ്റിലുംആമസോണ്‍ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. കാഷ്ബാക്ക് ഓഫറുള്‌പ്പെ ടെയുള്ള ആനുകൂല്യങ്ങളുമായാണ് ആമസോണ്‍ വ്യോമഗതാഗത സേവനവുമായി രംഗത്തെത്തിയിരിക്കുന്നത്. ആമസോണ്‍ പ്രൈം ഉപയോഗിക്കുന്നവര്ക്ക്ത കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് ആമസോണ്‍ പേയുടെ ഡയറക്ടര്‍ ഷാരിക് പ്ലാസ്റ്റിക്വാല പറഞ്ഞു.
അടുത്ത സീസണില്‍ പുതിയ കോവളം
വരുന്ന ടൂറിസം സീസണില്‍ എത്തുന്ന സഞ്ചാരികള്‍ കാണാന്‍ പോകുന്നതു പുതിയ കോവളം തീരം. 20 കോടി രൂപയുടെ സമഗ്ര തീര വികസന പദ്ധതി രണ്ടാഴ്ചക്കുള്ളില്‍ തുടങ്ങും. 3 മാസം മുന്‍പ് വകുപ്പു മന്ത്രി ഉദ്ഘാടനം ചെയ്ത വികസന പദ്ധതി സാങ്കേതിക അനുമതി വൈകുന്നതിനാല്‍ തുടങ്ങാന്‍ വൈകുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ചില ഭാഗത്തെ ഭൂമി ലഭ്യത സംബന്ധിച്ച സാങ്കേതിക തടസ്സങ്ങളാണു കാരണമെന്നും ഇക്കാര്യത്തില്‍ ഉടന്‍ അനുകൂല തീരുമാനമുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു. 2 ഘട്ടങ്ങളിലുള്ള വികസനം ഒരേ സമയം പൂര്‍ത്തിയാകുന്ന വിധത്തിലാണ് ആസൂത്രണം. സമുദ്ര-ഹവ്വാ, ലൈറ്റ്ഹൗസ്-ഹവ്വാ ബീച്ചുകളെ പരസ്പരം ബന്ധിപ്പിച്ചുള്ള നവീന നടപ്പാതയാണു പ്രധാനം. സാധാരണ ഇരിപ്പിടങ്ങള്‍ക്കു പകരം ബോട്ട് മാതൃകയില്‍ കസേരയും തെങ്ങിന്‍തടിയില്‍ നടപ്പാലവുമെന്നതാണു മറ്റൊന്ന്. ഒപ്പം ലേസര്‍ ഷോയുമുണ്ടാവും. സ്വാഗത കവാടവും കല്‍മണ്ഡപങ്ങളും പൂന്തോട്ടങ്ങളും സഞ്ചാരികളെ വരവേല്‍ക്കാനുണ്ടാവും. ഓരോ ബീച്ചിലും ടോയ്ലറ്റ് സമുച്ചയം, കോഫീഷോപ്പ് അടക്കമുള്ള സൗകര്യങ്ങളുമുണ്ടാവും. ഇവ കൂടാതെ സൈക്കിള്‍ട്രാക്ക്, റോളര്‍സ്‌കേറ്റിങ് ഏരിയ എന്നിവ പുതുമയാണ്. പൊലീസ് ഔട്ട് പോസ്റ്റ്, ... Read more
പൈതൃക തീവണ്ടിയുടെ ജോയ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു
കൂനൂരിനും റണ്ണിമേടിനും ഇടയില്‍ പൈതൃക തീവണ്ടിയുടെ ജോയ് ട്രെയിന്‍ സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചു. വിനോദസഞ്ചാരികളുടെ താത്പര്യം മുന്‍നിര്‍ത്തി ദക്ഷിണ റെയില്‍വേയുടെ സേലം ഡിവിഷനാണ് ജോയ് ട്രെയിന്‍ പദ്ധതിക്ക് പിന്നില്‍. ആദ്യഘട്ടമായി ആരംഭിച്ച ജോയ് ട്രെയിന്‍ വെള്ളിയാഴ്ച വരെയാണ് സര്‍വീസ് നടത്തുക. രണ്ട് ഫസ്റ്റ് ക്ലാസ് കോച്ചുകളിലായി 56 സീറ്റുകളും 30 സീറ്റുള്ള ഒരു സെക്കന്‍ഡ് ക്ലാസ് കോച്ചും തീവണ്ടിയിലുണ്ട്. ഫസ്റ്റ് ക്ലാസ് നിരക്ക് 450 രൂപയും സെക്കന്‍ഡ് ക്ലാസ് നിരക്ക് 320 രൂപയുമാണ്. ഫസ്റ്റ് ക്ലാസ് കോച്ചിലൊന്ന് എയര്‍കണ്ടീഷന്‍ ഘടിപ്പിച്ചതാണ്. രാവിലെ 11.30ന് പുറപ്പെടുന്ന തീവണ്ടി 12 മണിയോടെ റണ്ണിമേട്ടിലെത്തും. ഒരു മണിക്കൂര്‍ നേരത്തെ വിശ്രമത്തിനുശേഷം ഒന്നരയോടെ കൂനൂര്‍ സ്റ്റേഷനിലേക്ക് തിരിച്ചെത്തും.
നാഗമ്പം പാലം പൊളിക്കുന്നു; നാളെ വരെ ട്രെയിന്‍ ഗതാഗതമില്ല
നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പാലം പൊളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്നലെ രാത്രി 12.40നു വൈദ്യുതി ലൈന്‍ ഓഫ് ചെയ്തതോടെയാണു പാലം പൊളിക്കല്‍ തുടങ്ങിയത്. 10 ഘട്ടങ്ങളിലായി പാലം മുറിച്ചെടുക്കുകയാണു ചെയ്യുന്നത്. ഇതിനുള്ള ക്രെയിന്‍ ഇന്നലെ രാവിലെ തന്നെ പാലത്തിനു സമീപത്ത് എത്തിച്ചു. പാലത്തിനു താഴത്തെ റെയില്‍ പാളം മൂടിയിട്ടു. ഇനി നാളെ പുലര്‍ച്ചെ 12.40 വരെ കോട്ടയം വഴി ട്രെയിന്‍ ഗതാഗതം ഇല്ല. അഞ്ച് എക്‌സ്പ്രസ് ട്രെയിനുകളും കോട്ടയം വഴിയുള്ള എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. ഇന്നു കോട്ടയം വഴി കടന്നു പോകേണ്ട 24 ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിട്ടു. കോട്ടയം, ആലപ്പുഴ റൂട്ടിലെ 7 പാസഞ്ചര്‍, മെമു ട്രെയിനുകള്‍ നാളെ ഓടില്ല. മറ്റു പാസഞ്ചര്‍ ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. പാലം പൊളിക്കുന്നതു നാഗമ്പടത്തെ പുതിയ റയില്‍വേ മേല്‍പാലം വഴിയുള്ള വാഹന ഗതാഗതത്തെ ബാധിക്കില്ല. നേരത്തേ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം പൊളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. നാളെ റദ്ദാക്കുന്ന ... Read more
ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് വിസ്താര എയര്‍ലൈന്‍സ്
വിസ്താര എയര്‍ലൈന്‍സില്‍ യാത്ര ചെയ്യാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ഈ ഓഫറിനനുസരിച്ച് യാത്രക്കാര്‍ക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കില്‍ പത്തു ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. airvistara.com എന്ന വെബ്‌സൈറ്റ് വഴി എക്കണോമി ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ഡിസ്‌കൗണ്ട് വിവരം ട്വിറ്ററിലൂടെയാണ് കമ്പനി ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നത്. ഈ സ്‌കീമിനു കീഴില്‍, 60 വയസ്സ് പൂര്‍ത്തിയാകുന്ന ആര്‍ക്കും ഈ ഡിസ്‌കൗണ്ടിന് അര്‍ഹതയുണ്ട്. ഇന്ത്യയില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ഇളവ് ബാധകമാകൂ. വിസ്താരയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം അനുസരിച്ച്, മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കിന്റെ 10 ശതമാനം വരെയാണ് ഇളവ് ലഭിക്കുക. എക്കണോമി സ്റ്റാന്‍ഡേര്‍ഡ്, എക്കണോമി ഫ്‌ലെക്‌സി നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കുക. എക്കണോമി ലൈറ്റ്, പ്രീമിയം എക്കണോമി, ബിസിനസ് ക്ലാസ് ടിക്കറ്റ് എന്നിവ ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ഇളവ് ബാധകമല്ല. ഇതുകൂടാതെ എക്കണോമി സ്റ്റാന്‍ഡേര്‍ഡ് 15 കിലോഗ്രാം ... Read more
കരിപ്പൂരില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂലായ് ഏഴിന്
കരിപ്പൂരില്‍നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വീസുകളുടെ സമയക്രമം നിശ്ചയിച്ചു. ആദ്യവിമാനം ജൂലായ് ഏഴിന് രാവിലെ ഏഴരയ്ക്ക് കരിപ്പൂരില്‍നിന്ന് പുറപ്പെടും. സൗദി എയര്‍ ലൈന്‍സിന്റെ എസ്.വി. 5749 വിമാനമാണ് ആദ്യസര്‍വീസ് നടത്തുക. കരിപ്പൂരില്‍നിന്ന് ഇത്തവണ മദീനയിലേക്കാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ആദ്യവിമാനം ഉച്ചയ്ക്ക് 1.05-ന് മദീനയിലെത്തും. ജൂലായ് ഏഴുമുതല്‍ 20 വരെയാണ് കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വീസുള്ളത്. 300 തീര്‍ഥാടകരാണ് വിമാനത്തിലുണ്ടാവുക. ഏഴിന് രണ്ട് വിമാനങ്ങള്‍ ഹജ്ജ് സര്‍വീസ് നടത്തും. രണ്ടാമത്തെ വിമാനം 3.05-ന് പുറപ്പെടും. എട്ട്, 10, 11, 12, 13, 16, തീയതികളില്‍ മൂന്ന് വിമാനങ്ങള്‍ ഹജ്ജ് സര്‍വീസ് നടത്തും. ഒമ്പത്, 14, 15, 17, 19 തീയതികളില്‍ രണ്ടുവിമാനങ്ങളാണുണ്ടാവുക. 18-ന് ഒരു വിമാനവും 20-ന് നാലു വിമാനങ്ങളും സര്‍വീസ് നടത്തും. മൊത്തം 35 ഹജ്ജ് വിമാനസര്‍വീസുകള്‍ കരിപ്പൂരില്‍നിന്നുണ്ടാകും. പുലര്‍ച്ചെ 3.10 മുതല്‍ 9.20 വരയൊണ് ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുക.
വാട്ടര്‍ മെട്രോ : 3 ബോട്ടുജെട്ടികള്‍ക്ക് നിര്‍മാണക്കരാറായി
വാട്ടര്‍ മെട്രോയുടെ ഭാഗമായി മൂന്ന് ബോട്ടുജെട്ടികള്‍ക്ക് നിര്‍മാണക്കരാറായി. വൈറ്റില, എരൂര്‍, കാക്കനാട് ബോട്ട് ജെട്ടികള്‍ക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്, മേരിമാതാ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് കരാര്‍ നല്‍കിയത്. 750 കോടി രൂപയുടെ വാട്ടര്‍ മെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തില്‍വരുന്ന ആധുനിക എസി ഫെറികളാകും ഇവ മൂന്നും. നാല് കരാറുകാര്‍ പങ്കെടുത്ത ടെന്‍ഡറില്‍ 29.67 കോടി രൂപയ്ക്കാണ് മേരിമാതാ കണ്‍സ്ട്രക്ഷന്‍ കമ്പനി കരാര്‍ നേടിയത്. ബോട്ട് ജെട്ടികളുടെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് കെഎംആര്‍എല്‍ എംഡി എ പി എം മുഹമ്മദ് ഹനീഷ് അറിയിച്ചു. വാണിജ്യാവശ്യകേന്ദ്രം കൂടി ഉള്‍പ്പെടുന്നതരത്തില്‍ 25,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാകും വൈറ്റില ബോട്ട് ജെട്ടിയുടെ നിര്‍മാണം. മൂന്ന് ജെട്ടികളില്‍ ഏറ്റവും വലുതും ഇതുതന്നെയാകും. വാട്ടര്‍മെട്രോയുടെ ഓപ്പറേറ്റിങ് സ്‌റ്റേഷനും വൈറ്റിലയില്‍ത്തന്നെയാകും. ഇതിനായി വൈറ്റില മൊബിലിറ്റി ഹബ് സമിതിയില്‍നിന്ന് വാട്ടര്‍ മെട്രോയ്ക്കായി 123 സെന്റ് അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതി, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍, ബോള്‍ഗാട്ടി ബോട്ട് ജെട്ടികളുടെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനുള്ള സ്ഥലങ്ങള്‍ ... Read more
പൈതൃക ടൂറിസം കേന്ദ്രമായി മാറാനൊരുങ്ങി കൊച്ചി ട്രൈബല്‍ കോംപ്ലക്‌സ്
കേരളത്തിലെ പട്ടികവര്‍ഗക്കാര്‍ തയാറാക്കുന്ന ഉല്‍പന്നങ്ങളുടെ പ്രദര്‍ശന-വിപണനത്തിനൊരു കേന്ദ്രം, ഗോത്ര സമൂഹങ്ങളുടെ കലാരൂപങ്ങള്‍ക്കൊരു പുതിയ വേദി, വംശീയ ഭക്ഷണത്തിന് പ്രചാരം, ഗോത്രവര്‍ഗത്തിന്റെ തനിമ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയാകുന്ന ട്രൈബല്‍ കോംപ്ലക്‌സ് കൊച്ചിയിലെ പൈതൃക ടൂറിസം കേന്ദ്രമായി മാറാനൊരുങ്ങുകയാണ്. ഫോര്‍ഷോര്‍ റോഡിലെ 1.18 ഏക്കറിലുയരുന്ന ട്രൈബല്‍ കോംപ്ലക്‌സ് 2229. 22 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ 8 കോടി രൂപ ചെലവിലാണ് പൂര്‍ത്തിയാക്കുന്നത്. 3 നില കെട്ടിടത്തില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ ഓഡിറ്റോറിയം, ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വില്‍പന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട്, ഡോര്‍മിറ്ററി തുടങ്ങിയ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. പട്ടികവര്‍ഗക്കാര്‍ക്ക് സ്ഥിരവരുമാനം ലഭ്യമാക്കുന്ന തൊഴില്‍ സംരംഭമാക്കി സ്ഥാപനത്തെ മാറ്റാനാണ് പട്ടികവര്‍ഗ വികസന വകുപ്പ് ലക്ഷ്യമിടുന്നത്. ജൂലൈ ആദ്യവാരത്തോടെ ട്രൈബല്‍ കോംപ്ലക്‌സ് തുറക്കാനാകുമെന്ന് ജില്ലാ ട്രൈബല്‍ ഓഫിസര്‍ ജി. അനില്‍കുമാര്‍ പറഞ്ഞു. പട്ടികവര്‍ഗക്കാര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 8 ഷോപ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മുളകൊണ്ടുള്ള ഉല്‍പന്നങ്ങള്‍, തടിയില്‍ തീര്‍ത്ത ശില്‍പങ്ങള്‍, വനവിഭവങ്ങള്‍, തേന്‍, മുളയരി, റാഗി, ... Read more
ഇന്ത്യന്‍ കോഫി ഹൗസില്‍ ഇനി റാണിമാരും
ഇന്ത്യന്‍ കോഫി ഹൗസിലെ വെയ്റ്റര്‍മാരുടെ രാജകീയ വേഷത്തിലേക്ക് ഇനി ‘റാണി’മാരും. 61 വര്‍ഷത്തെ ചരിത്രമുള്ള കോഫി ഹൗസില്‍ ഭക്ഷണം വിളമ്പാന്‍ വൈകാതെ വനിതകളെത്തും. തിരുവനന്തപുരം ശാഖയില്‍ ജോലിയിരിക്കെ മരിച്ച സന്തോഷ് കുമാറിന്റെ ഭാര്യ ഷീനയുടെ പരാതിയാണു വിപ്ലവകരമായ മാറ്റത്തിനു കാരണം. ഇവരെ നിയമനത്തിനു പരിഗണിക്കണമെന്ന നിര്‍ദേശം വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കോഫി ഹൗസ് ഭരണസമിതിക്കു കൈമാറി. തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള ജില്ലകളുടെ ചുമതലയുള്ള സൊസൈറ്റിക്കാണു നിര്‍ദേശം ലഭിച്ചിരിക്കുന്നത്. രാത്രി 10 വരെയുള്ള ഷിഫ്റ്റുകള്‍ കാരണമാണ് ഇതുവരെ പരിഗണിക്കാതിരുന്നതെന്ന് അധികൃതര്‍ പറയുന്നു. ജൂണ്‍ 16നു തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭരണസമിതി നിയമനത്തിനു തുടര്‍നടപടികള്‍ സ്വീകരിക്കും. അതിനു ശേഷമാകും യൂണിഫോം തീരുമാനിക്കുക. ‘രാജകീയ’ തൊപ്പി കോഫി ഹൗസിന്റെ മുഖമുദ്രയായതിനാല്‍ സ്ത്രീകള്‍ക്കും ബാധകമായേക്കും. തൃശൂരിനു വടക്കോട്ടുള്ള കോഫി ഹൗസുകള്‍ നിയന്ത്രിക്കുന്ന കണ്ണൂര്‍ സൊസൈറ്റി പാചകജോലിക്ക് 6 സ്ത്രീകളെ നിയമിച്ചിട്ടുണ്ട്. ജോലി പരിചയമായാല്‍ ഇവരെയും ഭക്ഷണം വിളമ്പാന്‍ നിയോഗിക്കും.
ഊട്ടി പുഷ്പമേള; ഇതിനോടകം സന്ദര്‍ശിച്ചത് മൂന്ന് ലക്ഷത്തോളം പേര്‍
പുഷ്പമേളകാണാന്‍ ഞായറാഴ്ച ഊട്ടിയില്‍ അഭൂതപൂര്‍വമായ തിരക്ക്. സസ്യോദ്യാനം സന്ദര്‍ശകരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. നഗരത്തിലെ എല്ലാ റോഡുകളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദൊഡബെട്ട റോഡില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ കുടുങ്ങി. വര്‍ഷത്തില്‍ ഏറ്റവുംകൂടുതല്‍ സഞ്ചാരികള്‍ ഊട്ടിയിലെത്തുന്ന ദിവസമാണ് പുഷ്പമേള നടക്കുന്ന ഞായറാഴ്ച. ഇത്തവണ ഒരുലക്ഷത്തോളം പേര്‍ പുഷ്പമേള കാണാനെത്തിയതായി പ്രാഥമിക കണക്കുകള്‍ പറയുന്നു. കഴിഞ്ഞ മൂന്നുദിവസത്തില്‍ രണ്ടുലക്ഷത്തോളം പേര്‍ ഊട്ടി സസ്യോദ്യാനം സന്ദര്‍ശിച്ചു. ബസ്സുകളിലെത്തിയ സഞ്ചാരികള്‍ നഗരത്തിന് പുറത്ത് വാഹനം പാര്‍ക്കു ചെയ്ത് സര്‍ക്യൂട്ട് ബസ്സില്‍ സസ്യോദ്യാനത്തില്‍ എത്തുകയായിരുന്നു. ചൊവ്വാഴ്ച പുഷ്പമേള സമാപിക്കും.