Category: News

സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി നെഫര്‍റ്റിറ്റി

വിനോദസഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി കേരളത്തിന്റെ ആദ്യ ആഡംബരക്കപ്പലായ നെഫര്‍റ്റിറ്റി കൊച്ചിക്കായലില്‍. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കപ്പലിന്റെ ആദ്യ കടല്‍യാത്ര 16-ന് നടക്കും. കനറാ ബാങ്ക് ഗ്രൂപ്പ് ബുക്കിങ് നടത്തിക്കഴിഞ്ഞിരിക്കുകയാണ്. കൊച്ചിയില്‍ നിന്ന് 12 നോട്ടിക്കല്‍ ദൂരം അറബിക്കടലിലേക്കുള്ള അഞ്ച് മണിക്കൂര്‍ യാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. 90 പേരടങ്ങുന്ന സംഘമാണ് നെഫര്‍യിലെ ആദ്യ യാത്രയ്ക്കായി തയ്യാറെടുത്തിരിക്കുന്നത്. ബോള്‍ഗാട്ടിയില്‍ നിന്ന് ഉച്ചയ്ക്ക് 1.30-ന് യാത്ര ആരംഭിക്കും. ആദ്യ സര്‍വീസിന് മുന്‍പു തന്നെ ജനുവരി പകുതി വരെയുള്ള ബുക്കിങ്ങും നെഫര്‍റ്റിറ്റിയുടേത് കഴിഞ്ഞിട്ടുണ്ട്. ഇതിനോടകം പത്തോളം ഗ്രൂപ്പ് ബുക്കിങ്ങാണ് നടന്നിട്ടുള്ളത്. അറബിക്കടലിന് അഴകായെത്തുന്ന ഈജിപ്ഷ്യന്റാണി നെഫര്‍റ്റിറ്റി പേരുപോലെ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ്. ബി.സി. 1350 കാലഘട്ടത്തില്‍ ഈജിപ്ത് ഭരിച്ചിരുന്ന ഭരണനിപുണയായ രാജ്ഞിയുടെ പേരാണ് കേരളത്തിന്റെ ആഡംബര ഉല്ലാസ നൗകയ്ക്ക് നല്‍കിയിരിക്കുന്നത്. 48.5 മീറ്റര്‍ നീളം, 14.5 മീറ്റര്‍ വീതി. മൂന്ന് നിലകളാണ് കപ്പലിന്. കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഓഡിറ്റോറിയം, സ്വീകരണഹാള്‍, ഭക്ഷണശാല, 3 ഡി തിയേറ്റര്‍ എന്നിവ ... Read more

ടൈറ്റാനിക് കപ്പല്‍ വീണ്ടും യാത്രയ്‌ക്കൊരുങ്ങുന്നു

വൈറ്റ് സ്റ്റാര്‍ ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള ഒരു യാത്രാകപ്പലായിരുന്നു റോയല്‍ മെയില്‍ സ്റ്റീമര്‍ ടൈറ്റാനിക്. അക്കാലത്തെ ഏറ്റവും വലിയ യാത്രാ ആവിക്കപ്പലായിരുന്നു ടൈറ്റാനിക്. ഒരിക്കലും മുങ്ങാത്തത് എന്നു വിശേഷിക്കപ്പെട്ട ആ കപ്പല്‍, ആദ്യത്തെ യാത്രയില്‍ തന്നെ, ഒരു മഞ്ഞുമലയില്‍ ഇടിച്ച് മുങ്ങുകയായിരുന്നു. ഇപ്പോഴിതാ മുങ്ങിയ കപ്പലിന് പകരമായി ടൈറ്റാനിക് II എത്തുകയാണ്. റിപ്പോര്‍ട്ട് പ്രകാരം 2022-ലാണ് ടൈറ്റാനിക് II തന്റെ ആദ്യ യാത്രയ്ക്കിറങ്ങുന്നത്. ഓസ്ട്രേലിയന്‍ കമ്പനിയായ ബ്ലൂസ്റ്റാറാണ് അവരുടെ ഈ പദ്ധതിയെ കുറിച്ച് പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ‘ ടൈറ്റാനിക് കപ്പല്‍ യാത്രയ്ക്ക് പോയ അതേ റൂട്ടിലാണ് ടൈറ്റാനിക് II യാത്ര ചെയ്യുക. ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നിന്നും ന്യൂയോര്‍ക്ക് വരെയാണ് യാത്ര.” – ബ്ലൂ സ്റ്റാര്‍ ലൈന്‍ ചെയര്‍മാന്‍ ക്ലൈവ് പാല്‍മര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. 1912 ഏപ്രില്‍ 15 നാണ് ടൈറ്റാനിക് കപ്പല്‍ മുങ്ങിയത്. ടൈറ്റാനിക്‌നുംII ആദ്യ കപ്പലിന്റെ അതേ രൂപകല്‍പ്പനയായിരിക്കും ഉണ്ടാവുക. ഇംഗ്ലണ്ടിലെ സതാംപ്റ്റണ്‍ തുറമുഖത്തു നിന്നും 2,200 പേരെയും കൊണ്ട് ന്യൂയോര്‍ക്കിലേയ്ക്കായിരുന്നു ... Read more

കണ്ണൂര്‍- ബെംഗളൂരു റൂട്ടില്‍ ആഴ്ചയില്‍ 6 ദിവസം സര്‍വീസ് നടത്താന്‍ ഗോ എയര്‍

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്കും തിരിച്ചും ആഴ്ചയില്‍ 6 ദിവസം സര്‍വീസ് നടത്തുമെന്നു ഗോ എയര്‍. ടിക്കറ്റ് ചാര്‍ജ് 1415 രൂപ മുതല്‍. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒന്നിനു കണ്ണൂരില്‍ നിന്നു പുറപ്പെടുന്ന വിമാനം 2.20 നു ബെംഗളൂരുവിലെത്തും. മടക്കയാത്ര 2.50നു പുറപ്പെട്ട് 4.10നു കണ്ണൂരിലെത്തും. www.Goair.in ന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റു യാത്രാ പോര്‍ട്ടലുകള്‍ എന്നിവയില്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു. ബെംഗളൂരുവിനു പുറമേ ഹൈദരാബാദ് (ആഴ്ചയില്‍ 4 ദിവസം), ചെന്നൈ (3) എന്നിവിടങ്ങളിലേക്കും നേരിട്ടു വിമാന സര്‍വീസുണ്ട്. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണു ഹൈദരാബാദ് സര്‍വീസ്. ഇതിനു പുറമെ 9നു ബെംഗളൂരുവില്‍ നിന്നു കണ്ണൂരിലേക്കും കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കും പ്രത്യേക സര്‍വീസുകളുണ്ട്. ബെംഗളൂരുവില്‍ നിന്നു രാവിലെ 11.20നു പുറപ്പെട്ട് 12.20നു കണ്ണൂരില്‍ എത്തുന്ന തരത്തിലും കണ്ണൂരില്‍ നിന്നു വൈകിട്ട് മൂന്നിനു പുറപ്പെട്ട് 4.15നു തിരുവനന്തപുരത്ത് എത്തുന്ന തരത്തിലുമാണു പ്രത്യേക സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

ബിനാലെ നാലാം ലക്കം; നിറ സാന്നിദ്ധ്യമായി മലയാളി കലാകാരന്‍മാര്‍

കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ മലയാളി കലാകാരന്‍മാരുടെ ശ്രദ്ധേയ സാന്നിധ്യം. പതിനൊന്ന് മലയാളി കലാകാരന്‍മാരുടെ പ്രതിഷ്ഠാപനങ്ങളാണ് കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ ഒരുങ്ങുന്നത്. 108 ദിവസം നീണ്ടു നില്‍ക്കുന്ന കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം ഡിസംബര്‍ 12 നാണ് തുടങ്ങുന്നത്. മാര്‍ച്ച് 29 വരെയാണ് ബിനാലെ പ്രദര്‍ശനം. ഇന്ത്യന്‍ കലാ വിപ്ലവത്തിന്റെ റാഡിക്കല്‍ ഗ്രൂപ്പിന്റെ നായകത്വം വഹിച്ച അന്തരിച്ച കെ പി കൃഷ്ണകുമാറിന്റെ(1958-89) സൃഷ്ടികളില്‍നിന്ന് തെരഞ്ഞെടുത്തതടക്കമുള്ള സൃഷ്ടികളാണ് ബിനാലെ നാലാം ലക്കത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ 30-ാം ചരമവാര്‍ഷികത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുക കൂടിയാണ് ബിനാലെ. 2012 ലെ ആദ്യ ബിനാലെയിലും കെ.പി കൃഷ്ണകുമാറിന്റെ സൃഷ്ടി ഉള്‍പ്പെടുത്തിയിരുന്നു. ജിതിഷ് കല്ലാട്ട്, കെ പി ജയശങ്കര്‍, ആര്യകൃഷ്ണന്‍ രാമകൃഷ്ണന്‍, മോച്ചു സതീഷ് പി.ആര്‍, വി വി വിനു, ഊരാളി, വിപിന്‍ ധനുര്‍ധരന്‍, ശാന്ത, വേദ തൊഴൂര്‍ കൊല്ലേരി എന്നിവരാണ് ബിനാലെ നാലാം ലക്കത്തില്‍ പങ്കെടുക്കുന്ന മറ്റു മലയാളികള്‍. സമകാലീന കലയുടെ വാണിജ്യവത്കരണത്തിനെതിരെ പ്രവര്‍ത്തിച്ച കേരള-ബറോഡ മുന്നേറ്റത്തില്‍ ... Read more

കുട്ടനാടന്‍ സൗന്ദര്യം നുകരാന്‍ പ്രത്യേക ബോട്ട് സര്‍വ്വീസ്

കലോത്സവ നഗരിയിലെത്തുന്നവര്‍ക്ക് പുത്തനനുഭവമായി സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പ്രത്യേക ബോട്ട് സര്‍വ്വീസ്. പ്രളയാനന്തരം ഉയര്‍ത്തെഴുന്നേറ്റ കുട്ടനാടിന്റെ കായല്‍ സൗന്ദര്യം നുകരാനായി ആരംഭിച്ച ബോട്ട് സര്‍വ്വീസ് കലോത്സവ നഗരിയിലെത്തുന്നവരില്‍ ആവേശമുണര്‍ത്തുകയാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ നിന്നെത്തുവര്‍ക്ക് വളരെ തുച്ഛമായ നിരക്കില്‍ കായല്‍ സൗന്ദര്യം ആസ്വധിക്കാന്‍ കഴിയുന്നതാണ് ജലഗതാഗത വകുപ്പിന്റെ ഈ ബോട്ട സര്‍വ്വീസ്. ആലപ്പുഴ ജെട്ടിയില്‍ നിന്നും പുറപ്പെട്ട് പുന്നമട, സോമന്‍ ജെട്ടി, സായ്, മംഗലശ്ശേരി, കുപ്പപുറം, പുഞ്ചിരി ജെട്ടി എന്നിവടങ്ങള്‍ വഴി തിരികെ ആലപ്പുഴ ജെട്ടിയില്‍ എത്തുന്ന തരത്തിലാണ് ബോട്ടിന്റെ സര്‍വീസ് ക്രമപ്പെടുത്തിയിരിക്കുന്നത്. ഒരു മണിക്കൂറാണ് യാത്ര സമയം. ഇരുനില ബോട്ടിന്റെ അപ്പര്‍ ഡെക്കില്‍ 50 രൂപയും ലോവര്‍ ഡെക്കിന് 20 രൂപയുമാണ് നിരക്ക്. കലോത്സവം പ്രമാണിച്ചുള്ള പ്രത്യേക സര്‍വ്വീസാണിത്. രാവിലെ ഏഴു മണിക്ക് ആരംഭിക്കുന്ന ബോട്ട് സര്‍വ്വീസ് ടൂറിസ്റ്റുകളുടെ ആവശ്യാനുസരണം വൈകിട്ട് വരെ സര്‍വ്വീസ് നടത്തും. പരമാവധി ഒരു ബോട്ടില്‍ 90 പേര്‍ക്ക് യാത്ര ചെയ്യാം. ... Read more

സ്വപ്‌നച്ചിറകിലേറി കണ്ണൂര്‍; സംസ്ഥാന സര്‍ക്കാറിന് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. 9.30 ന് ഡിപ്പാര്‍ച്ചര്‍ ഹാളില്‍ നിലവിളക്ക് കൊളുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് ആദ്യ വിമാനം ഫ്‌ലാഗ് ഓഫ് ചെയ്തു. അബുദാബിയിലേക്കാണ് കണ്ണൂരില്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ സര്‍വീസ്. രാവിലെ പത്തിന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒമ്പതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്‌ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും. തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അബുദാബി, ദമാം, മസ്‌ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും താത്പര്യം അറിയിച്ചിട്ടുണ്ട് കണ്ണൂര്‍ വിമാനത്താവളം വികസന മാതൃകയെന്നും ഉദ്ഘാടന ദിവസമായ ഇന്ന് വ്യോമയാന ചരിത്രത്തിലെ ... Read more

ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമങ്ങള്‍

ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഒരു വശമെങ്കിലും പരന്ന പ്രതലമില്ലാത്ത ബാഗുകളും നിശ്ചിത വലിപ്പത്തില്‍ അധികമുള്ളവയുമടക്കം മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലഗേജുകള്‍ ഇനി വിമാനത്താവളം വഴി കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഷാര്‍ജിയില്‍ സര്‍വീസ് നടത്തുന്ന എല്ലാ വിമാനത്താവള കമ്പനികളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നിശ്ചിത ആകൃതിയില്ലാത്ത ബാഗുകള്‍, വലിപ്പം കൂടിയ ലഗേജുകള്‍, ഉരുണ്ട ആകൃതിയിലുള്ള ബാഗുകള്‍ തുടങ്ങിയവയൊന്നും അനുവദിക്കില്ല. വിമാനത്താവളത്തിലെ ലഗേജ് ഹാന്റ്‍ലിങ് സംവിധാനത്തില്‍ ഇവ കൈകാര്യം ചെയ്യാനാവാത്തത് കൊണ്ടാണ് പുതിയ നിബന്ധനകള്‍. കഴിഞ്ഞ വര്‍ഷം മുതല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാനമായ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. വലിയ സ്ട്രാപ്പുകളുള്ള ബാഗുകളും കയറുകൊണ്ട് കെട്ടിയ പെട്ടികളും വിമാനത്താവളം വഴി കൊണ്ടുപോകാനാവില്ല. രണ്ട് പെട്ടികളോ ബാഗുകളോ പരസ്പരം ചേര്‍ത്തുവെച്ച് ടേപ്പ് കൊണ്ട് ബന്ധിപ്പിക്കരുത്. പ്രത്യേക ആകൃതിയില്ലാതെ തയ്യാറാക്കില ലഗേജുകളും തടയും. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലഗേജുകളുമായി വിമാനത്താവളത്തിലെത്തുന്നവര്‍ ഇത് മാറ്റി പാക്ക് ചെയ്യേണ്ടിവരും. ഇതിനായി അംഗീകൃത ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 20 ... Read more

ഹോട്ടലുകളില്‍ നിന്ന് ഇനി ഫ്രീയായി കുടിവെള്ളം കിട്ടും; ടോയ്ലറ്റും ഉപയോഗിക്കാം

തിരുവനന്തപുരം ജില്ലയിലെ ഹോട്ടലുകളില്‍നിന്ന് ഇനി മുതല്‍ ഫ്രീയായി കുടിവെള്ളം കിട്ടും. ഹോട്ടലുകളില്‍ നിന്നു നേരിട്ടും വാട്ടര്‍ ബോട്ടിലിലുമൊക്കെ പൊതുജനങ്ങള്‍ക്കു സൗജന്യമായി കുടിവെള്ളം നല്‍കാന്‍ തയ്യാറാണെന്നു ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ഹോട്ടലുകളിലെ ടോയ്ലറ്റുകള്‍ പൊതുജനങ്ങള്‍ക്കു സൗജന്യമായി ഉപയോഗിക്കാം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹോട്ടലുകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിന്റേതാണു തീരുമാനങ്ങള്‍. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കുന്നതിനു വേണ്ടിയാണു നഗരത്തിലെത്തുന്നവര്‍ക്കു സൗജന്യമായി കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നത്. സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകള്‍ നല്‍കുകയാണെങ്കില്‍ എല്ലാ ഹോട്ടലുകളില്‍ നിന്നും ശുദ്ധമായ കുടിവെള്ളം നിറച്ചു തരും. ജ്യൂസുകള്‍ നല്‍കുമ്പോള്‍ പ്ലാസ്റ്റിക് സ്ട്രോ ഒഴിവാക്കും. ഐസ്‌ക്രീമിനും മറ്റും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്പൂണുകളും പരമാവധി ഒഴിവാക്കുമെന്നു ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഹോട്ടല്‍ ഉടമകള്‍ അറിയിച്ചു. ഹോട്ടലുകളില്‍ നിന്നു ഡിസ്പോസിബിള്‍ പ്ലേറ്റുകള്‍ പൂര്‍ണമായി ഒഴിവാക്കുന്നതിനുള്ള ഉപാധികളും യോഗം ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. ഹോട്ടലുകളില്‍ ... Read more

ഏപ്രില്‍ ഒന്ന് മുതല്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധം

ഏപ്രില്‍ ഒന്നു മുതല്‍ റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നു. റജിസ്റ്റര്‍ ചെയ്യുമ്പോള്‍ മോട്ടോര്‍വാഹന വകുപ്പ് നമ്പര്‍ നല്‍കും. ഇത് നമ്പര്‍ പ്‌ളേറ്റില്‍ പതിച്ച് ഘടിപ്പിക്കേണ്ട ഉത്തരവാദിത്തം ഡീലര്‍മാര്‍ക്കായിരിക്കും. നമ്പര്‍ പ്‌ളേറ്റ് നിര്‍മിക്കാന്‍ ഏതെങ്കിലും അംഗീകാരമുള്ള സ്ഥാപനത്തെ വാഹനനിര്‍മാതാവിനു സമീപിക്കാം. റജിസ്‌ട്രേഷന്‍ നമ്പര്‍, എന്‍ജിന്‍, ഷാസി നമ്പറുകള്‍ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ മുന്‍വശത്തെ ഗ്‌ളാസില്‍ പതിപ്പിക്കും. ഇതില്‍ മാറ്റം വരുത്താന്‍ പിന്നീട് സാധിക്കില്ല. ഇളക്കാന്‍ ശ്രമിച്ചാല്‍ തകരാര്‍ സംഭവിക്കുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ ഗ്‌ളാസ് മാറേണ്ടി വന്നാല്‍ പുതിയ സ്റ്റിക്കറിനു അംഗീകൃതര്‍ സര്‍വീസ് സെന്ററിനെ സമീപിക്കുകയും വേണം. സാധാരണയായ നമ്പര്‍ പ്‌ളേറ്റുകള്‍ സ്‌ക്രൂ ഉപയോഗിച്ചാണ് ഘടിപ്പിക്കാറ്. പുതിയ പ്‌ളേറ്റുകള്‍ റിവെറ്റ് തറച്ചായിരിക്കും പിടിപ്പിക്കുക. ഇത് ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്നതായിരിക്കും. ഹോളോഗ്രാം മുദ്ര മറ്റൊരു പ്രത്യേകതയാണ്. നമ്പര്‍ പ്‌ളേറ്റുകള്‍ക്കു ഏകീകൃത സ്വഭാവം കൊണ്ടുവരാനും പുതിയ പരിഷ്‌കാരത്തിലൂടെ സാധിക്കും. വാഹനത്തിന്റെ ഒറിജനല്‍ രേഖകള്‍ ഹാജരാക്കിയാലേ നമ്പര്‍ പ്‌ളേറ്റ് ലഭിക്കൂ. ... Read more

ഇന്ന് മുതല്‍ ടാഗോര്‍ തിയേറ്റര്‍ അങ്കണത്തില്‍ സംഗീതസന്ധ്യ

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോര്‍ തിയേറ്റര്‍ അങ്കണത്തില്‍ സംഗീത സന്ധ്യ അരങ്ങേറും . ഇന്ന് മുതല്‍ പതിമൂന്നു വരെ വെകുന്നേരം 6.30 നാണ് സായന്തനങ്ങളെ സംഗീത സാന്ദ്രമാക്കാന്‍ വിവിധ ബാന്‍ഡുകള്‍ എത്തുന്നത്. അകാലത്തില്‍ പൊലിഞ്ഞ വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ ദ ബിഗ് ബാന്‍ഡ് ഉള്‍പ്പടെ അഞ്ചു ബാന്‍ഡുകളാണ് സംഗീത നിശയില്‍ പങ്കു ചേരുക.

സൗദി വിമാനത്താവളങ്ങളിലും ലഗേജില്‍ പവര്‍ ബാങ്കിന് വിലക്ക്

സൗദിയിലും വിമാന യാത്രക്കാരുടെ ലഗേജില്‍ പവര്‍ ബാങ്കിന് വിലക്ക്. അപകട സാധ്യതകളുള്ള ലിഥിയം ബാറ്ററികള്‍ ലഗേജില്‍ സൂക്ഷിക്കരുതെന്നാണ് നിര്‍ദ്ദേശം. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നേരത്തെ തന്നെ ഈ നിയന്ത്രണം നിലവിലുണ്ട്. കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാത്താവളം അധികൃതര്‍ സൗദിയില്‍ സര്‍വ്വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. ലഗേജില്‍ പവര്‍ ബാങ്ക് പാടില്ലെങ്കിലും ഹാന്റ് ബാഗില്‍ ഇവ കൊണ്ടുപോകുന്നതിന് തടസമില്ല.

സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ ജിംനേഷ്യം ഇനി മുതല്‍ പാലക്കാട്

സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ ജിംനേഷ്യം പാലക്കാട് കോട്ടമൈതാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു. എം.ബി. രാജേഷ് എംപിയാണ് ജിംനേഷ്യത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രായ ഭേദമന്യേ വ്യായാമം ചെയ്യാന്‍ ആര്‍ക്കും ഈ ജിമ്മിലേക്കു വരാം. പുലര്‍ച്ചെ 4 മണി മുതല്‍ 8 വരേയും വൈകിട്ട് 5 മുതല്‍ രാത്രി 10വരെയുമാണ് ജിമ്മിന്റെ പ്രവര്‍ത്തന സമയം. ജില്ലയില്‍ ഏഴിടങ്ങളില്‍ കൂടി ജിംനേഷ്യം തുടങ്ങും. ഒരേസമയം 60ലേറെപ്പേര്‍ക്ക് ഉപയോഗിക്കാവുന്ന ഈ ജിം ഒരു ദിവസം ആയിരത്തിലേറെപ്പേര്‍ക്ക് പ്രയോജനപ്പെടുത്താം. എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 16.50 ലക്ഷം രൂപ ചെലവാക്കിയാണ് ജിം നിര്‍മിച്ചിരിക്കുന്നത്. നഗരസഭയാണ് ജിമ്മിനായുള്ള സ്ഥലം അനുവദിച്ചത്. ചെറിയ കോട്ടമൈതാനത്തെ കാടു പിടിച്ചു കിടന്ന പ്രദേശം രൂപമാറ്റം വരുത്തിയാണ് ഈ ജിമ്മിന്റെ നിര്‍മാണം. ഡല്‍ഹി പോലെയുള്ള വന്‍ നഗരങ്ങളില്‍ ഇത്തരം ജിംനേഷ്യങ്ങല്‍ കാണാണെങ്കിലും പൊതുപണം മുടക്കിയുള്ള ആദ്യ പദ്ധതിയാണിതെന്നു എം.ബി രാജേഷ് എംപി പറഞ്ഞു. ജിംനേഷ്യം സ്ത്രീ സൗഹൃദമാക്കാന്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രാചീനകാല പ്രൗഢിയോടെ അല്‍ ഹൊസന്‍ കോട്ട തുറന്നു

പ്രാചീനകാല പ്രൗഢിയോടെ സ്വദേശികളുടെ ജീവിതത്തിലേക്ക് വാതില്‍ തുറക്കുന്ന ഖസര്‍ അല്‍ ഹൊസന്‍ കോട്ട പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് കോട്ട രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. അബുദാബി സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ് പുതുക്കി പണിത കോട്ടയെ അല്‍ഹൊസന്‍, പവിലിയന്‍, ഹൗസ് ഓഫ് ആര്‍ട്ടിസാന്‍സ്, ഖസര്‍ അല്‍ ഹൊസന്‍ ഫോര്‍ട്ട്, കള്‍ചറല്‍ ഫൗണ്ടേഷന്‍ എന്നീ നാലു വിഭാഗമാക്കി തിരിച്ചാണ് പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുള്ളത്. ഇന്നു മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. സ്വദേശികളുടെ പഴയകാല ജീവിതത്തിന്റെ ശേഷിപ്പുകളും അപൂര്‍വ ചിത്രങ്ങളും ദൃശ്യങ്ങളും നൂതന സാങ്കേതിക വിദ്യയുമായി സമന്വയിപ്പിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. പുരാതന ജനതയുടെ സംസ്‌കാരവും പൈതൃകവും മൂല്യങ്ങളും പുതുതലമുറയ്ക്ക് പ്രചോദനമേകുന്നതാണെന്നും ഇവയില്‍നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. ചടങ്ങില്‍ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്.എന്‍.സി) സ്പീക്കര്‍ ഡോ അമല്‍ അബ്ദുല്ല അല്‍ ഖുബൈസി, വിദേശകാര്യ, ... Read more

ചലചിത്രമേളയ്ക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയാകും. നടിയും സംവിധായികയുമായ നന്ദിതാ ദാസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. തുടര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്ക് മേയര്‍ വി.കെ പ്രശാന്തിന് നല്‍കി പ്രകാശിപ്പിക്കും. ഫെസ്റ്റിവല്‍ ബുള്ളറ്റിന്റെ പ്രകാശനം കെ മുരളീധരന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. ശേഷം ഉദ്ഘാടന ചിത്രമായ എവരിബഡി നോസ് പ്രദര്‍ശിപ്പിക്കും. അസ്ഗര്‍ ഫര്‍ഹാദിയാണ് ഈ ഇറാനിയന്‍ ചിത്രത്തിന്റെ സംവിധായകന്‍. ദുരന്തം വിതച്ച ജീവിതങ്ങള്‍ക്ക് അതിജീവന സന്ദേശവുമായി 164 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാന്‍ പ്രചോദനമാകുന്ന അഞ്ച് ചിത്രങ്ങളടങ്ങിയ ദ ഹ്യുമന്‍ ... Read more

അറ്റോയ് ആവശ്യം അംഗീകരിച്ചു: ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കിയെന്ന് സി പി എം

കേരളത്തിൽ അനാവശ്യ ഹർത്താലുകൾ നടത്തുന്നതിനെതിരെ മുന്നണികൾ. ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കാൻ സി പി എം തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.  എന്തിനും ഏതിനും ഹർത്താൽ നടത്തുന്ന സമീപനം മാറണമെന്നും മലയാള മനോരമ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വികസന ഉച്ചകോടിയിൽ കോടിയേരി വ്യക്തമാക്കി. ഏറ്റവും കൂടുതൽ ഹർത്താൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇത് എങ്ങനെ ഒഴിവാക്കാം എന്നാലോചിക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ഹർത്താലാകാം .ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കുന്ന കാര്യത്തിൽ മറ്റു പാർട്ടികൾ സമന്വയത്തിലെത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. Procession organized by ATTOI in Thiruvananthapuram (ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കണമെന്ന് അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ്) ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട് )