Category: News

ഇനി ഇ-സ്‌കൂട്ടറുകള്‍ ഓടിക്കാനും ലൈസന്‍സ് വേണം

18 വയസില്‍ താഴെയുള്ളവര്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ ഇനി ലൈസന്‍സ് വേണ്ടവരും. കൗമാരക്കാര്‍ വാഹനമോടിക്കുന്നത് നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗതാഗതനിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.  രണ്ടാഴ്ചയ്ക്കകം നിയമഭേദഗതി കൊണ്ടുവരാനാണ് നീക്കമെന്നാണ് സൂചന. എന്‍ജിന്‍ ശേഷി 50 സി.സി. വരെയുള്ള മോട്ടോര്‍വാഹനങ്ങള്‍ ഓടിക്കാന്‍ 16-18 വയസ്സിലുള്ളവര്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ ഇപ്പോള്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, അത്തരം ശേഷിയുള്ള വാഹനങ്ങള്‍ ഇപ്പോള്‍ വിപണിയിലില്ല. നിലവില്‍ പതിനെട്ടിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് ഇ-സ്‌കൂട്ടര്‍ ഓടിക്കാന്‍ ലൈസന്‍സ് ആവശ്യമില്ല. ഈ നില തുടരും. എന്നാല്‍  പതിനാറുമുതല്‍ പതിനെട്ടുവരെ വയസ്സുള്ളവര്‍ക്ക് ലൈസന്‍സ് വേണം. ഇവര്‍ക്കു മാത്രമേ ലൈസന്‍സ് അനുവദിക്കൂ. പതിനാറില്‍ താഴെയുള്ളവര്‍ക്ക് ലൈസന്‍സ് ലഭിക്കില്ല. ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതോടെ ഇ-സ്‌കൂട്ടറുകളില്‍ നിയമവിധേയമായ നമ്പര്‍ പ്ലേറ്റും ഘടിപ്പിക്കണം. പരമാവധി വേഗം മണിക്കൂറില്‍ 70 കിലോമീറ്ററും മോട്ടോര്‍ശേഷി നാലുകിലോവാട്ട് വരെയുള്ളതുമായ ഇ-സ്‌കൂട്ടറുകള്‍ക്കാണ് നിയമം ബാധകമാകുക.

പുന്നമടയുടെ സൗന്ദര്യം വീണ്ടും വെള്ളിത്തിരയിലേക്ക്

തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ ഏറ്റവും പുതിയ പൊളിറ്റിക്കല്‍ ത്രില്ലറായ എന്‍കെജിയുടെ ചിത്രീകരണത്തിലൂടെ പുന്നമചടക്കായലിന്റെ ഭംഗി വീണ്ടും വെള്ളിത്തിരയിലേക്ക്. ചിത്രീകരണത്തിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയ നടന്‍ സൂര്യ സ്പീഡ് ബോട്ടില്‍ ചുറ്റി പുന്നമടക്കായലിന്റെ സൗന്ദര്യം ആസ്വദിക്കുകയും ചെയ്തു. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ ഗാന രംഗങ്ങള്‍ക്ക് ഭംഗി കൂട്ടുന്നതിനാണ് ഷൂട്ടിംഗ് സംഘം ആലപ്പുഴയിലെത്തിയത്. വഞ്ചിവീട്ടിലും കായല്‍ കരയിലുമായിട്ടാണ് ചിത്രീകരണം നടന്നത്. കെ.സെല്‍ലരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയ്‌ക്കൊപ്പം നടിമാരായ രാകുല്‍ പ്രീത് സിങ്ങ്, സായി പല്ലവി തുടങ്ങിയ വന്‍താര നിര അഭിനയിക്കുന്നുണ്ട്.

മൂന്ന് ചാര്‍ട്ടര്‍ വിമാനങ്ങളിലായി കൊച്ചിയില്‍ 900 വിദേശ വിനോദസഞ്ചാരികള്‍ എത്തി

പ്രളയത്തെ തുടര്‍ന്ന് നിശ്ചലമായ സംസ്ഥാനത്തെ ടൂറിസം മേഖല കൂടുതല്‍ സജീവമാകുന്നു. യുകെയില്‍ നിന്നുള്ള 900 വിനോദ സഞ്ചാരികളുമായി മൂന്ന് ചാര്‍ട്ടര്‍ വിമാനങ്ങള്‍ എത്തി. കപ്പല്‍ മാര്‍ഗം രണ്ടായിരത്തോളം വിദേശ വിനോദ സഞ്ചാരികള്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിട്ടുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം മടങ്ങും. കപ്പലിലെത്തിയവരില്‍ ആയിരത്തോളം പേര്‍ വിമാനത്തിലും വിമാനത്തിലത്തിയവരെല്ലാം കപ്പലിലുമാണ് മടങ്ങുന്നത്. പ്രളയത്തിനു ശേഷം ആദ്യമായാണ് കേരളത്തിലേക്ക് ഇത്ര വലിയ വിദേശ വിനോദസഞ്ചാരികളുടെ സംഘം എത്തുന്നത്. ഇന്നലെ വിമാനത്താവളത്തിലെത്തിയ വിനോദ സഞ്ചാരികള്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയത്. ഉച്ചയോടെയെത്തിയ രണ്ടു വിമാനങ്ങളിലായി അറുനൂറോളം വിദേശ സഞ്ചാരികളുണ്ടായിരുന്നു. രണ്ടു ദിവസം സംഘം കേരളത്തില്‍ ചിലവഴിക്കും. 300 യാത്രക്കാരുമായി മൂന്നാമത്തെ വിമാനം ഇന്നെത്തും.

സ്റ്റുഡന്റ്‌സ് ബിനാലെയ്ക്ക് വര്‍ണ്ണാഭമായ തുടക്കം

കൊച്ചി മുസിരിസ് ബിനാലെ നാലാം ലക്കത്തോടനുബന്ധിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തുന്ന സ്റ്റുഡന്റ്സ് ബിനാലെയ്ക്ക് തുടക്കമായി. ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡിലെ കൊച്ചി മുസിരിസ് ബിനാലെ പവലിയനിലായിരുന്നു സ്റ്റുഡന്റ്സ് ബിനാലെയുടെ ഉദ്ഘാടന ചടങ്ങ്. സാര്‍ക്ക് രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ 200 വിദ്യാര്‍ഥി ആര്‍ട്ടിസ്റ്റുകളാണ് സ്റ്റുഡന്റ്സ് ബിനാലെയില്‍ പങ്കെടുക്കുന്നത്. മുഹമ്മദ് അലി വെയര്‍ഹൗസ്, കിഷോര്‍ സ്‌പൈസസ്, കെവിഎന്‍ ആര്‍ക്കേഡ്, അര്‍മാന്‍ ബില്‍ഡിങ്, മട്ടാഞ്ചേരി അമ്പലം, വികെഎല്‍ മട്ടാഞ്ചേരി എന്നിവിടങ്ങളിലാണ് സ്റ്റുഡന്റ്സ് ബിനാലെ പ്രദര്‍ശനങ്ങള്‍ നടക്കുന്നത്. ഇന്ത്യക്കകത്തു നിന്നും ദക്ഷിണേഷ്യയിലെ വിവിധ രാജ്യങ്ങളിലെ 80 വിദ്യാലയങ്ങളില്‍ നിന്നും സ്റ്റുഡന്റ്സ് ബിനാലെയില്‍ പ്രാതിനിധ്യമുണ്ട്. സമകാലീന കലയില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ആഗോളതലത്തിലെ മികവുറ്റ കലാകാരന്മാരുടെ പക്കല്‍നിന്ന് വിദഗ്‌ദ്ധോപദേശം ലഭിക്കുന്നതിനും വേണ്ടിയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സ്റ്റുഡന്റ്സ് ബിനാലെയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്. ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ കണ്ടംപററി ആര്‍ട്ട് ആന്‍ഡ് ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്ട് എജ്യൂക്കേഷന്‍, ടാറ്റ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് സ്റ്റുഡന്റ്സ് ബിനാലെ ... Read more

ഹര്‍ത്താലുകള്‍ കേരളത്തിനെ തകര്‍ക്കുന്നു; അല്‍ഫോണ്‍സ് കണ്ണന്താനം

അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ കേരളത്തിനെ ബാധിക്കുന്നു എന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കേരളത്തിന് വിനോദസഞ്ചാരികളെ പഴയപോലെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. പ്രധാന തടസ്സമായി നില്‍ക്കുന്നത് അപ്രതീക്ഷിത ഹര്‍ത്താലുകളാണ്. കേന്ദ്രസര്‍ക്കാരിന്റെ കണക്ക് പ്രകാരം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ മുന്‍നിരയില്‍ നിന്നിരുന്ന കേരളം എട്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഹര്‍ത്താലുകളാണ് വിനോദസഞ്ചാരികളുടെ വരവ് കുറയാന്‍ കാരണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തി എണ്‍പതിനായിരം കോടി രൂപയുടെ വരുമാനം ടൂറിസത്തില്‍ നിന്ന് രാജ്യത്തിന് ലഭിച്ചു. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് പ്രകടനം മോശമാണെങ്കിലും വരുമാന വര്‍ധന ആശ്വാസമായെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍

നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍. ബി ജെ പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച വേണുഗോപലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് വേണുഗോപാലന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.   സെക്രട്ടറിയേറ്റിന് മുന്നിൽ ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലായിരുന്നു ആത്മഹത്യാശ്രമം. സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പ്രവർത്തകരുടെയും പൊലീസിന്‍റെയും സമയോചിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവായത്.

കരയിലും വെള്ളത്തിലും ഓടുന്ന വാട്ടര്‍ ബസുകള്‍ ആലപ്പുഴയിലേക്ക്

കരയിലും വെള്ളത്തിലും ഒരുപോലെ സര്‍വീസ് നടത്താവുന്ന വാട്ടര്‍ബസുകള്‍ ആലപ്പുഴയിലേക്ക്. ഇന്ത്യയിലെ തന്നെ ആദ്യ വാട്ടര്‍ ബസായിരിക്കും ഇത്. വാട്ടര്‍ ബസ് സര്‍വീസ് നടത്തുന്നതിനുള്ള എല്ലാ ശാസ്ത്രീയ പഠനങ്ങളും ജലഗതാഗത വകുപ്പ് പൂര്‍ത്തിയാക്കി. കുസാറ്റ് യൂണിവേഴ്‌സിറ്റിക്കാണ് പദ്ധതി നിര്‍വഹണത്തിനുള്ള ചുമതല. ചെലവ് കുറച്ച് കൂടുതല്‍ പ്രവര്‍ത്തനക്ഷമമായ ബസുകളുടെ നിര്‍മാണമാണ് ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഓടുന്ന അഫീബിയന്‍ ബസുകള്‍ക്ക് 12 കോടി രൂപ വരെ ചെലവ് വരും. എന്നാല്‍, 6 കോടി രൂപ മുതല്‍മുടക്കിലാണ് ആലപ്പുഴയില്‍ വാട്ടര്‍ബസ് ഇറക്കാന്‍ പോകുന്നത്. വാട്ടര്‍പ്രൂഫ് ടെക്‌നോളജി ഉപയോഗിച്ച് ആധുനിക വോള്‍വോ ബസില്‍ രൂപമാറ്റം വരുത്തിയാണ് വാട്ടര്‍ ബസുകള്‍ ഉണ്ടാക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന ബസിന്റെ സര്‍വീസ് ജില്ലയില്‍ പെരുമ്പളം-പാണാവള്ളി റൂട്ടില്‍ കൂടി വൈക്കം, ചേര്‍ത്തല എന്നിവിടങ്ങളിലേക്ക് നടത്താനാണ് തീരുമാനം. കുസാറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ.സുധീര്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കും. കരയിലും വെള്ളത്തിലും ഒരുപോലെ ഓടുന്നതിനാല്‍ മോട്ടോര്‍ വാഹനവകുപ്പിന്റെയും അനുബന്ധ വകുപ്പുകളുടെയും അനുമതി ... Read more

കണ്ണൂര്‍ വിമാനത്താവളം; ഗോ എയര്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ജനുവരി 10ന് തുടങ്ങും

ഗോ എയറിന്റെ കണ്ണൂരില്‍നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ ജനുവരി 10-ന് തുടങ്ങും. അബുദാബി, മസ്‌കറ്റ്, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്താനാണ് ഗോ എയറിന് അനുമതി ലഭിച്ചിരിക്കുന്നത്. നിലവില്‍ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് കണ്ണൂരില്‍നിന്ന് ഗോ എയര്‍ സര്‍വീസുകളുണ്ട്. ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ ജനുവരി 15 മുതല്‍ തുടങ്ങും. തുടക്കത്തില്‍ ആഭ്യന്തര സര്‍വീസുകളായിരിക്കും ഇന്‍ഡിഗോ നടത്തുക. എയര്‍ ഇന്ത്യ എക്‌സ്പ്രസ് അബുദാബി, റിയാദ്, ഷാര്‍ജ, ദോഹ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ തുടങ്ങിയിട്ടുള്ളത്. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ അബുദാബിയിലേക്കും തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ ഷാര്‍ജയിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. റിയാദിലേക്ക് ഞായര്‍, വ്യാഴം, വെള്ളി ദിവസങ്ങളിലും ദോഹയിലേക്ക് തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളിലും സര്‍വീസുണ്ട്. ഡിസംബര്‍ 15 വരെയുള്ള സമയപ്പട്ടികയാണ് കിയാല്‍ തയ്യാറാക്കിയത്.

മുഖം മിനുക്കി കൊച്ചി വിമാനത്താവളം; നവീകരിച്ച ഒന്നാം ടെര്‍മിനലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നവീകരിച്ച ഒന്നാം ടെര്‍മിനലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 240 കോടി രൂപയ്ക്ക് 6 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ടെര്‍മിനല്‍ നവീകരിച്ചിരിക്കുന്നത്. മണിക്കൂറില്‍ 4000 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും 11 ഗേറ്റുകളും 7 എയ്‌റോ ബ്രിഡ്ജുകളുമാണ് ഒന്നാമത്തെ ടെര്‍മിനലിന്റെ പ്രത്യേകതകള്‍. കൂടാതെ കൂടുതല്‍ കാറുകള്‍ പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒന്നാം ടെര്‍മിനലിന് പുറമേ 30 മെഗാവള്‍ട്ടില്‍ നിന്നും 40 മെഗാവള്‍ട്ടിലേക്കായ് ഉയര്‍ത്തിയ സൗരോര്‍ജ്ജ പ്ലാന്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. 2600 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനായി നിര്‍മ്മിച്ച സൗരോര്‍ജ്ജ കാര്‍ പോര്‍ട്ടുമായാണ് ഇനി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിങ്ങളെ സ്വാഗതം ചെയ്യുക. നവീകരണ പദ്ധതി യാഥാര്‍ത്യമായതോടെ ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ എയര്‍പോര്‍ട്ടായി കൊച്ചി മാറി. സൗരോര്‍ജ്ജ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി 30 വോള്‍ട്ടില്‍ നിന്ന് 40 വോള്‍ട്ടിലേക്ക് ഉയര്‍ത്തുമ്പോള്‍ 1.6 ലക്ഷം യൂണിറ്റ് വൈദ്യുതി കൂടുതല്‍ ലഭിക്കും. പ്രതിദിനം 30000 യൂണിറ്റ് വൈദ്യുതി ... Read more

26 തീവണ്ടികളില്‍ ബ്ലാക്ക് ബോക്‌സ് സ്ഥാപിച്ച് ഇന്ത്യന്‍ റെയില്‍വേ

വിമാനങ്ങളിലെ ബ്ലാക്ക് ബോക്‌സിന് സമാനമായ ഉപകരണം പരീക്ഷണാടിസ്ഥാനത്തില്‍ 26 തീവണ്ടികളില്‍ സ്ഥാപിച്ചതായി റെയില്‍വേ മന്ത്രാലയം. ലോക്കോ ക്യാബ് ഓഡിയോ വീഡിയോ റെക്കോഡിങ് സംവിധാനം എന്നറിയപ്പെടുന്ന ഇത് അപകടം നടന്ന സാഹചര്യങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സഹായിക്കുമെന്ന് പാര്‍ലമെന്റിലെ ചോദ്യത്തിന്‍ മറുപടിയായി റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെയിന്‍ വ്യക്തമാക്കി. ഡീസല്‍, ഇലക്ട്രിക് തീവണ്ടികളില്‍ ഇതുപയോഗിക്കാം. 3500 ഉപകരണങ്ങള്‍ വാങ്ങാന്‍ 100.40 കോടിരൂപ 2018-19 ബജറ്റില്‍ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

കൊച്ചി-മുസിരിസ് ബിനാലെ നാലാം പതിപ്പിന് നാളെ തുടക്കം

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാവിരുന്നായ കൊച്ചി-മുസിരിസ് ബിനാലെയുടെ 2018 നാളെ തുടക്കം. പ്രശസ്ത ആര്‍ടിസ്റ്റ് അനിത ദുബെയാണ് 108 ദിവസം നീണ്ടുനില്‍ക്കുന്ന കലാപ്രദര്‍ശനങ്ങളുടെ ഇത്തവണത്തെ ക്യൂറേറ്റര്‍. ലോക പ്രശസ്തരായ പല ആര്‍ടിസ്റ്റുകളും നാലാം ലക്കത്തില്‍ പങ്കെടുക്കുന്നുണ്ട്. നെതര്‍ലന്‍ഡില്‍ നിന്നുള്ള മര്‍ലിന്‍ ദുമാസ്, ഓസ്ട്രിയയില്‍ നിന്നും വാലി എക്‌സ്‌പോര്‍ട്ട്, ചൈനയില്‍ നിന്നും സോങ്ങ് ഡോങ്ങ്, അമേരിക്കയില്‍ നിന്നും ഗറില്ല ഗേള്‍സ് എന്നിവരെ കൂടാതെ ഇന്ത്യയില്‍ നിന്നും ജിതീഷ് കല്ലാട്ട്, നീലിമ ഷെയ്ഖ് തുടങ്ങിയവരാണ് ഇത്തവണ പങ്കെടുക്കുന്ന ചില പ്രമുഖര്‍. നാളെ ആരംഭിക്കുന്ന പ്രദര്‍ശനം 2019 മാര്‍ച്ച് 29 വരെ നീണ്ടു നില്‍ക്കും. സൃഷ്ടികള്‍ തിരഞ്ഞെടുക്കുന്നതിലും സംഘാടനത്തിലും വേദികള്‍ ഒരുക്കുന്നതിലും അന്താരാഷ്ട്ര നിലവാരം പുലര്‍ത്താന്‍ ബിനാലെ നടത്തിപ്പുകാര്‍ ഇതുവരെയുള്ള വര്‍ഷങ്ങളില്‍ ശ്രമിച്ചിരുന്നു. ഇത്തവണ 29 രാജ്യങ്ങളാണ് ഒരുക്കങ്ങളുടെ ഭാഗമായി അനിത ദുബെ സന്ദര്‍ശിച്ചത്. വെറുമൊരു കലാപ്രദര്‍ശനം എന്നതില്‍ ഉപരി കലയെ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ തവണയും പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നവരുമായി ... Read more

സൈക്കിളില്‍ ചുറ്റിയടിച്ച് മലമ്പുഴ കാണാം

പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ. അവിടുത്തെ പ്രധാന ആകര്‍ഷക ഘടകങ്ങളിലൊന്നാണ് മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്‌നേക്ക് പാര്‍ക്ക്, റോക്ക് ഗാര്‍ഡന്‍, മത്സ്യ ഉദ്യാനം എന്നിവ. ഉദ്യാനസൗന്ദര്യ കാഴ്ചകള്‍ കാണാനായി സൈക്കിള്‍ സവാരി വിനോദസഞ്ചാരവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഒരുമണിക്കൂര്‍ സഞ്ചാരത്തിന് 10 രൂപയാണ് ഈടാക്കുന്നത്. കുട്ടികള്‍ക്കായി പ്രത്യേകം രണ്ട് സൈക്കിളുകളും ഒരുക്കിയിട്ടുണ്ട്. മാന്തോപ്പും ഗവര്‍ണര്‍ സ്ട്രീറ്റും വ്യൂ പോയിന്റും മാത്രമേ ആദ്യം കാണാന്‍ അനുവദിച്ചിട്ടുള്ളൂ. രണ്ടാംഘട്ടത്തില്‍ മലമ്പുഴ റിങ് റോഡും അണക്കെട്ടും സൈക്കിളില്‍ ചുറ്റിക്കാണാന്‍ സൗകര്യമൊരുക്കുന്നതായിരിക്കും. തെന്നിന്ത്യയിലെ ആദ്യത്തേത് എന്നവകാശപ്പെടുന്ന യാത്രക്കാരെ വഹിക്കുന്ന റോപ്പ് വേ കാലത്ത് 10 മുതല്‍ ഉച്ചയ്ക്ക് 1മണി വരെയും, ഉച്ചകഴിഞ്ഞ് 2:30 മുതല്‍ വൈകിട്ട് 8 വരെയും പ്രവര്‍ത്തിക്കുന്നു.

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോറിക്ഷ വരുന്നു

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോറിക്ഷ വരുന്നു. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെ.എ.എല്‍.) ആണ് നിര്‍മാതാക്കള്‍. ഒരുമാസത്തിനകം വിപണിയിലെത്തും. പുണെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനുള്ള പരിശോധനകള്‍ അന്തിമഘട്ടത്തിലാണ്. സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ വാഹനം വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണ് കെ.എ.എല്‍. നെയ്യാറ്റിന്‍കര ആറാലുംമൂടിലെ പ്ലാന്റില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സര്‍ക്കാരിന്റെ പുതിയ വൈദ്യുതിനയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി ഇ-ഓട്ടോറിക്ഷകള്‍ക്കുമാത്രമേ പെര്‍മിറ്റ് നല്‍കു. ഈ സാധ്യത മുതലെടുക്കാനുള്ള ശ്രമത്തിലാണ് കെ.എ.എല്‍. മൂന്നുപേര്‍ക്ക് യാത്രചെയ്യാവുന്ന ഒട്ടേറിക്ഷയില്‍ ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ തദ്ദേശിയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ.വി. മോട്ടോറുമാണുള്ളത്. ബാറ്ററിക്ക് അഞ്ചു വര്‍ഷത്തെ ആയുസ്സുണ്ട്. മൂന്നുമണിക്കൂര്‍കൊണ്ട് പൂര്‍ണ ചാര്‍ജാകും. ഒറ്റ ചാര്‍ജിങ്ങില്‍ പരമാവധി 120 കിലോമീറ്റര്‍ ഓടിക്കാം. പരമാവധി വേഗം 55 കിലോമീറ്ററും ഒരുകിലോമീറ്റര്‍ ഓടിക്കാന്‍ 50 പൈസയുമാണ് ചെലവ്. 295 കിലോയാണ് ഭാരം. ഇ-ഓട്ടോറിക്ഷയിലൂടെ കെ.എ.എല്ലിന് പൊതുവിപണി പിടിക്കാന്‍ കഴിയുമെന്ന് മാനേജിങ് ഡയറക്ടര്‍ എ. ഷാജഹാന്‍ ... Read more

ഗോ എയര്‍ ഗള്‍ഫ് സര്‍വീസിന് അനുമതി നല്‍കി വ്യോമയാന മന്ത്രാലയം

ഗോ എയറിന് മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ വ്യോമയാന മന്ത്രാലയം അനുമതിനല്‍കി. മസ്‌കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് അനുമതി. ഈ മാസവും അടുത്ത മാസവുമായി സര്‍വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്താന്‍ ഗോ എയര്‍ അനുമതി തേടിയെങ്കിലും തത്കാലം അനുമതി കിട്ടിയിട്ടില്ല. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഗോ എയര്‍ സര്‍വീസ് ആരംഭിച്ചുകഴിഞ്ഞു. ചെന്നൈ സര്‍വീസ് ചൊവ്വാഴ്ച തുടങ്ങും.

അറിയാം കണ്ണൂര്‍ വിമാനത്താവളത്തിലെ ആഭ്യന്തര സര്‍വീസുകള്‍

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ വര്‍ഷങ്ങളായി കാത്തിരുന്ന സ്വപ്നം യാഥാര്‍ത്യമായതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും പ്രവാസികളും. നിരവധി രാജ്യന്തര-ആഭ്യന്തര സര്‍വ്വീസുകളാണ് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് റിയാദിലേക്കും ഷാര്‍ജയിലേക്കും ദോഹയിലേക്കുമാണ് അന്താരാഷ്ട്ര സര്‍വ്വീസുകളുള്ളത്. രാവിലെ എട്ടിന് കണ്ണൂരില്‍ നിന്നും രാത്രി 9.05ന് തിരികെയുമാണ് റിയാദ് സര്‍വ്വീസ്. ഷാര്‍ജയിലേക്ക് രാവിലെ ഒന്‍പതിനും തിരികെ വൈകിട്ട് 5.40നുമാണ് ഷാര്‍ജ സര്‍വ്വീസ്. രാവിലെ 5.45ന് കണ്ണൂരിലെത്തിയ ദോഹ വിമാനം തിരികെ രാത്രി 8.20ന് സര്‍വ്വീസ് നടത്തും. അബുദബിയിലേക്ക് ഇന്ന് സര്‍വ്വീസില്ല. ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് ഈ സര്‍വ്വീസ്. രാവിലെ ഒന്‍പതിന് അബുദബിയിലേക്കും തിരികെ വൈകിട്ട് ആറിനുമാണ് സര്‍വ്വീസ്. ആഭ്യന്തര യാത്രക്കാര്‍ക്കായി ഗോ എയര്‍ ഒരു മണിക്ക് ബംഗലുരുവിലേക്കും തിരികെ 2.50ന് കണ്ണൂരേക്കുമാണ് സര്‍വ്വീസ്. വൈകിട്ട് 5.20ന് ഹൈദരാബാദിലേക്കും തിരികെ 7.45ന് കണ്ണൂരേക്കും ഇന്ന് സര്‍വ്വീസുണ്ട്. ചെന്നൈയിലേക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.10നാണ് സര്‍വ്വീസ്. തിരികെ ഇതേ രീതിയില്‍ 08.05ന് കണ്ണൂരിലേക്കും ... Read more