Category: News
തിരുവനന്തപുരത്തെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം ജില്ലയെ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റാനുള്ള വിപുലമായ കർമപദ്ധതി നടപ്പാക്കുകയാണെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതു പൂർത്തിയാകുന്നതോടെ തിരുവനന്തപുരത്തിന്റെ മുഖഛായ മാറുമെന്നും അദ്ദേഹം പറഞ്ഞു. ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ പൂർത്തീകരിച്ച വികസന പദ്ധതികളും നവീകരണ പ്രവൃത്തികളും നാടിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണു സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കോവളം, ശംഖുമുഖം, വേളി, പൊന്മുടി തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ നവീകരണത്തിനു തുടക്കമിട്ടുകഴിഞ്ഞു. ഇതിനൊപ്പം മുടങ്ങിക്കിടക്കുന്ന മറ്റു പദ്ധതികളുടെ നവീകരണത്തിനും മുൻതൂക്കം നൽകും. കിഫ്ബിയിൽനിന്നാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയുടെ സമഗ്ര വികസനമാണു സർക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 43,000 കോടി രൂപ ടൂറിസത്തിൽനിന്നാണു ലഭിക്കുന്നത്. കാർഷിക മേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾക്കു ജോലി നൽകുന്ന മേഖലകൂടിയാണ് ടൂറിസം. ഇതു മുൻനിർത്തിയാണ് സർക്കാർ പുതിയ ടൂറിസം നയം കൊണ്ടുവന്നത്. വിനോദ സഞ്ചാര ... Read more
വിനോദസഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി ആഡംബര കപ്പല്‍ നെഫര്‍റ്റിറ്റി യാത്ര ഇന്ന്
വിനോദസഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി കേരളത്തിന്റെ ആദ്യ ആഡംബരക്കപ്പലായ നെഫര്‍റ്റിറ്റി കൊച്ചിക്കായലില്‍. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കപ്പലിന്റെ ആദ്യ കടല്‍യാത്ര ഇന്ന് നടക്കും. കനറാ ബാങ്ക് ഗ്രൂപ്പ് ബുക്കിങ് നടത്തിക്കഴിഞ്ഞിരിക്കുകയാണ്. കൊച്ചിയില്‍ നിന്ന് 12 നോട്ടിക്കല്‍ ദൂരം അറബിക്കടലിലേക്കുള്ള അഞ്ച് മണിക്കൂര്‍ യാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. 90 പേരടങ്ങുന്ന സംഘമാണ് നെഫര്‍റ്റിറ്റിയിലെ ആദ്യ യാത്രയ്ക്കായി തയ്യാറെടുത്തിരിക്കുന്നത്. ബോള്‍ഗാട്ടിയില്‍ നിന്ന് ഉച്ചയ്ക്ക് 1.30-ന് യാത്ര ആരംഭിക്കും. ആദ്യ സര്‍വീസിന് മുന്‍പുതന്നെ ജനുവരി പകുതി വരെയുള്ള ബുക്കിങ്ങും നെഫര്‍റ്റിറ്റിയുടേത് കഴിഞ്ഞിട്ടുണ്ട്. ഇതിനോടകം പത്തോളം ഗ്രൂപ്പ് ബുക്കിങ്ങാണ് നടന്നിട്ടുള്ളത്. അറബിക്കടലിന് അഴകായെത്തുന്ന ഈജിപ്ഷ്യന്‍ റാണി നെഫര്‍റ്റിറ്റി പേരുപോലെ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ്. ബി.സി. 1350 കാലഘട്ടത്തില്‍ ഈജിപ്ത് ഭരിച്ചിരുന്ന ഭരണനിപുണയായ രാജ്ഞിയുടെ പേരാണ് കേരളത്തിന്റെ ആഡംബര ഉല്ലാസ നൗകയ്ക്ക് നല്‍കിയിരിക്കുന്നത്. 48.5 മീറ്റര്‍ നീളം, 14.5 മീറ്റര്‍ വീതി. മൂന്ന് നിലകളാണ് കപ്പലിന്. കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഓഡിറ്റോറിയം, സ്വീകരണഹാള്‍, ഭക്ഷണശാല, 3 ഡി തിയേറ്റര്‍ എന്നിവ ... Read more
പഴയ ഡീസല്‍ ഓട്ടോകള്‍ മൂന്ന് നഗരങ്ങളില്‍ നിരോധിക്കും
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കുന്നു. വൈദ്യുതവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2020 മാര്‍ച്ചിനകം ഇവ വൈദ്യുതിയിലേക്കോ സി.എന്‍.ജിയിലേക്കോ മാറണമെന്നാണ് നിര്‍ദേശം. അന്തരീക്ഷമലിനീകരണം കൂടുന്നത് ഒഴിവാക്കാനാണ് നടപടി. സിറ്റി പെര്‍മിറ്റ് നിലനിര്‍ത്തണമെങ്കില്‍ ഉടമകള്‍ പുതിയ ഇ-റിക്ഷകള്‍ വാങ്ങുകയോ സി.എന്‍.ജി.യിലേക്ക് മാറുകയോ വേണം. പത്ത് ഇ-ഓട്ടോറിക്ഷാ നിര്‍മാതാക്കളുടെ മോഡലുകള്‍ക്ക് സംസ്ഥാന മോട്ടോര്‍വാഹനവകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സിന്റെ ഇ-റിക്ഷ ഉടന്‍ വിപണയിലെത്തും. വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള 30,000 രൂപ സബ്സിഡിക്കു പുറമേ നികുതി ഇളവും പരിഗണനയിലുണ്ട്. 2000-നു മുമ്പ് പെട്രോള്‍ ഓട്ടോറിക്ഷകളാണ് സംസ്ഥാനത്ത് പ്രചാരത്തിലുണ്ടായിരുന്നത്. ഇതിനു ശേഷമാണ് ഡീസല്‍ ഓട്ടോറിക്ഷകള്‍ വിപണി നേടിയത്. പരിസ്ഥിതി മലിനീകരണ നിയന്ത്രണ നിബന്ധനയുടെ ആദ്യഘട്ടത്തില്‍പ്പെട്ട ഭാരത് സ്റ്റേജ് 1, 2 വിഭാഗത്തില്‍പ്പെട്ട ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കാണ് നിരോധനം ബാധകമാകുക. വാഹനങ്ങളുടെ പുകപരിശോധനാ സംവിധാനത്തിലെ അപര്യാപ്തത കാരണം വന്‍തോതില്‍ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലെത്തുന്നുണ്ട്. ഇത് തടയാനാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ... Read more
കോഫി ഹൗസിന് ഇതാ ഹാപ്പി 60
വെളുത്ത നിറത്തില്‍ ചുവന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ കൊണ്ട് ഇന്ത്യന്‍ കോഫി ഹൗസ് എന്നുള്ള എഴുത്ത് മലയാളികള്‍ക്ക് ആശ്വാസം മാത്രമല്ല വികാരം കൂടിയാണ്. ഒരു കാപ്പി കപ്പിന് ഇരുപുറം ഇരുന്ന് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ ഈ ലോകത്ത്. അങ്ങനെ ഇരിക്കാനിടം സമ്മാനിച്ച ഇന്ത്യന്‍ കോഫി ഹൗസ് എന്ന ഇന്ത്യക്കാരുടെ കാപ്പി കടയ്ക്ക് 60 വയസ്സായി. 1958-ല്‍ തൃശൂരിലാണ് തൊഴിലാളി സഹകരണ സംഘത്തിന്റെ കേരളത്തിലെ ആദ്യ കോഫി ഹൗസ് പ്രവര്‍ത്തനം തുടങ്ങുന്നത്. ആദ്യകാലത്ത് കാപ്പി, ഓംലെറ്റ്, കട്ലറ്റ് എന്നിവ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ചായയും ചോറുമെല്ലാം അതിഥിയായി എത്തിയവയാണ്. കോഫി ബോര്‍ഡിന്റെ കോഫി ഹൗസുകള്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തുള്ള യൂണിഫോം തന്നെയാണ് ഇപ്പോഴും. മുന്‍പ് കോഫി ഹൗസുകള്‍ ബുദ്ധിജീവികളുടെ താവളമായിരുന്നെങ്കില്‍ പിന്നീടവ സാംസ്‌കാരിക കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ച്, കലാകാരന്മാരുടെയും ചിന്തകരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ചര്‍ച്ചാവേദികളായി മാറി. ചിന്തകളുടെയും ചര്‍ച്ചകളുടെയും ചൂടു പകര്‍ന്ന് ആദ്യ കോഫി ഹൗസ് ഇന്ത്യയില്‍ തുടങ്ങിയിട്ട് 238 വര്‍ഷമായി. കൊല്‍ക്കത്തയില്‍ 1780-ലാണ് ഇന്ത്യയിലെ ആദ്യത്തെ കോഫി ... Read more
നെല്ലിയാമ്പതി സുരക്ഷിതം; സഞ്ചാരികള്‍ക്ക് സ്വാഗതമരുളി മലനിരകള്‍
പ്രളയദുരിതസാഹചര്യങ്ങളോട് ഗുഡ്‌ബൈ പറഞ്ഞ് സഞ്ചാരികള്‍ക്ക് സ്വാഗതമരുളുകയാണിപ്പോള്‍ നെല്ലിയാമ്പതി മലനിരകള്‍. ക്രിസ്മസ്–പുതുവത്സര ആഘോഷമടുത്തതോടെ കോടമഞ്ഞിന്റെ തണുപ്പും ആഘോഷരാപ്പകലുകളുടെ പ്രസരിപ്പും നെല്ലിയാമ്പതിയെ സഞ്ചാരികളുടെ പറുദീസയാക്കും. എന്നാല്‍, ഇത്തവണത്തെ സീസണ്‍ മലയോര ജനതയ്ക്ക് പ്രളയം സമ്മാനിച്ച വേദനകളെ മറക്കാനുള്ള മരുന്നാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. തേയിലത്തോട്ടങ്ങള്‍, നിബിഡവനങ്ങള്‍, ദൂരക്കാഴ്ചകള്‍ സമ്മാനിക്കുന്ന സീതാര്‍കുണ്ട് , കേശവന്‍പാറ, അയ്യപ്പന്‍ തിട്ട തുടങ്ങിയ വ്യൂ പോയിന്റുകളും ഗവണ്‍മെന്റ് ഓറഞ്ച് ഫാമുമെല്ലാം വിനോദസഞ്ചാരികളെക്കൊണ്ട് നിറയും. ഡിസംബര്‍ 24വരെ പ്രധാന റിസോര്‍ട്ടുകളിലെല്ലാം ബുക്കിങ് അവസാനിച്ചു. പകല്‍പോലും പരസ്പരം കാണാനാകാത്ത കോടമഞ്ഞാണ് മേഖലയിലെ പ്രധാന സവിശേഷത. സംഘമായെത്തുന്ന കുടുംബങ്ങളുടെ കലാപരിപാടികളും സ്ഥിരംകാഴ്ചയാണ്. പഞ്ഞക്കാലത്തിനു വിരാമമിട്ടെത്തുന്ന സീസണ്‍ തദ്ദേശീയകച്ചവടക്കാര്‍ക്കും ചാകരയാണ്. ക്രിസ്മസ് കഴിഞ്ഞാല്‍ അടുത്ത ഓണക്കാലമെത്തണം വിനോദസഞ്ചാരികളുടെ ഒഴുക്ക് കാണാന്‍. പ്രളയത്തിലും ഉരുള്‍പൊട്ടലിലും വ്യാപകമായി തകര്‍ന്ന നെല്ലിയാമ്പതിയിലേക്കുള്ള റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പുനര്‍നിര്‍മിക്കുന്നത്. ഗതാഗതം ഏറെക്കുറെ സാധാരണനിലയിലെത്തിക്കാനായതും സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാനാകുമെന്ന് കരുതപ്പെടുന്നു.
പാഞ്ചാലിമേട്ടില്‍ ഗൈഡഡ് ട്രക്കിങ്ങും ഓഫ് റോഡ് സവാരിയും
വിനോദ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്ന പാഞ്ചാലിമേട്ടില്‍ പുതുവത്സരത്തോടനുബന്ധിച്ച് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നു. നട്ടുച്ചയ്ക്കും കോടമഞ്ഞിന്റെ കുളിര് തൂവുന്ന പാഞ്ചാലിമേട് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. പച്ചപ്പ് നിറഞ്ഞ മൊട്ടക്കുന്നുകളും അടിവാരവും ദൂരകാഴ്ചയും ആസ്വദിക്കാന്‍ ഇവിടെയെത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ടൂറിസംവകുപ്പ് ഒരുക്കുന്നത്. സഞ്ചാരികളെ വരവേല്‍ക്കാന്‍ മികച്ച പ്രവേശന കവാടം, നടപ്പാത, കല്‍മണ്ഡപങ്ങള്‍, വിശ്രമകേന്ദ്രം, റെയിന്‍ ഷെല്‍ട്ടര്‍, ഇരിപ്പിടങ്ങള്‍, കോഫി ഷോപ്പ്, ടോയ്ലറ്റ് സൗകര്യം, സോളാര്‍ വിളക്കുകള്‍ എന്നിവയെല്ലാം ക്രമീകരിച്ചിട്ടുണ്ട്. മലനെറുകയിലുള്ള പാഞ്ചാലിമേട്ടില്‍നിന്നാല്‍ തെളിഞ്ഞ അന്തരീക്ഷത്തില്‍ ആലപ്പുഴ ബീച്ചിന്റെയും ലൈറ്റ് ഹൗസിന്റെയും വിദൂര കാഴ്ചയും ദൃശ്യമാണ്. ഇവിടെ നിര്‍മിച്ചിരിക്കുന്ന പഴയകാല ഓര്‍മ പുതുക്കുന്ന ഏറുമാടത്തില്‍ സഞ്ചാരികള്‍ക്ക് കയറാനും ഫോട്ടോ എടുക്കാനും കഴിയും. വിനോദ സഞ്ചാര കേന്ദ്രമെന്നതിന് പുറമെ മഹാഭാരതവുമായി ബന്ധപ്പെട്ട് പാണ്ഡവര്‍ വനവാസകാലത്ത് താമസിച്ചിരുന്നുവെന്ന ഐതിഹ്യവും പാഞ്ചാലിമേടിനുണ്ട്. പഞ്ചപാണ്ഡവര്‍ ഇരുന്നുവെന്ന് കരുതുന്ന കല്‍പാളികളും പാഞ്ചാലി താമസിച്ചിരുന്നുവെന്ന ഭീമന്‍ ഗുഹയും ഐതിഹ്യത്തിന് ആക്കം കൂട്ടുന്നു. ഇതാണ് പ്രദേശത്തിന് പാഞ്ചാലിമേട് എന്ന പേരുവരാന്‍ കാരണമെന്നും കരുതപ്പെടുന്നു. വിനോദ സഞ്ചാരികള്‍ കൂടുതലായെത്തുന്ന ക്രിസ്മസ് ... Read more
ഡാര്‍ക്ക് മോഡുമായി വാട്‌സാപ്പ് എത്തുന്നു
വാട്‌സാപ്പ് ഉപഭോക്താക്കള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡാര്‍ക്ക് മോഡ് ഉടനെ വാട്‌സാപ്പിന്റെ ഭാഗമാകുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ ഡാര്‍ക്ക് മോഡ് വാട്‌സപ്പില്‍ എത്തുമെന്നാണ് സൂചന. വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിടുന്നത്. ആന്‍ഡ്രോയിഡ്, ഐഓഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഡാര്‍ക്ക് മോഡ് എത്തും. രാത്രികാലങ്ങളിലെ വാട്‌സാപ്പിന്റെ ഉപയോഗം സുഗമമാക്കുന്നതും കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതുമാണ് വാട്സാപ്പ് ഡാര്‍ക്ക് മോഡ്. ബാറ്ററി ഉപയോഗം കുറയ്ക്കുന്നതിനും ഡാര്‍ക്ക് മോഡ് സഹായകമാണ്. ആന്‍ഡ്രോയിഡ് ഫോണുകളിലെ ഓഎല്‍ഇഡി ഡിസ്പ്ലേകളില്‍ ഇത് ഏറെ പ്രയോജനം ചെയ്യും. മറ്റ് ഡിസ്പ്ലേകളേക്കാള്‍ മികച്ച രീതിയില്‍ കറുപ്പ് നിറം പ്രദര്‍ശിപ്പിക്കാന്‍ ഓഎല്‍ഇഡി ഡിസ്‌പ്ലെ പാനലുകള്‍ക്കാകും എന്നതിനാലാണ് ഇത്. ഡാര്‍ക്ക് മോഡുമായി ബന്ധപ്പെട്ട ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഈ ഫീച്ചര്‍ നിര്‍മ്മാണത്തിലാണ്. തല്‍ക്കാലത്തേക്ക് കാത്തിരിക്കൂ,വാബീറ്റാ ഇന്‍ഫോ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ഫെയ്സ്ബുക്ക് മെസഞ്ചറില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചിരുന്നു. ഈ വര്‍ഷം തന്നെ യൂട്യൂബും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വേണ്ടി ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചത്. ... Read more
ടൂര്‍ ഓഫ് നീലഗിരീസ് സൈക്കിള്‍ സവാരിക്കാര്‍ ഊട്ടിയിലെത്തി
റൈഡ് എ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ടൂര്‍ ഓഫ് നീലഗിരീസില്‍ പങ്കെടുക്കുന്ന സൈക്കിള്‍ സവാരിക്കാര്‍ ഊട്ടിയിലെത്തി. 17 വനിതകളടങ്ങുന്ന 110 പേരാണ് ഈ സാഹസ മത്സരത്തില്‍ പങ്കെടുക്കുന്നത്. 13 വിദേശരാജ്യങ്ങളില്‍നിന്നായി 29 പേരും പങ്കെടുക്കുന്നുണ്ട്. ടൂര്‍ ഓഫ് നീലഗിരീസിന്റെ പതിനൊന്നാം എഡിഷനാണ് ഇപ്പോള്‍ നടക്കുന്നത്. 950 കിലോമീറ്റര്‍ പശ്ചിമഘട്ട മലനിരകള്‍ കീഴടക്കിയാണ് സഞ്ചാരം. മൈസൂരുവില്‍നിന്ന് ആരംഭിച്ച മത്സരയാത്ര ബത്തേരിവഴി ഗൂഡലൂര്‍, മസിനഗുഡി, കല്ലട്ടി ചുരം വഴി ഊട്ടിയില്‍ എത്തുകയായിരുന്നു. സമുദ്രനിരപ്പില്‍നിന്ന് 6,400 അടി ഉയരത്തിലുള്ള ഊട്ടിയിലേക്ക് കല്ലട്ടി ചുരം കയറിയുള്ള യാത്ര വ്യത്യസ്ത അനുഭവമായിരുന്നെന്ന് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ മലയാളിയായ കെ.വി. വൈശാഖ് പറഞ്ഞു. മൈസൂരുവില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ ഡിപ്ലോമയ്ക്ക് പഠിക്കുകയാണ് എറണാകുളം സ്വദേശിയായ വൈശാഖ്. ദേശീയ മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യനായ കിരണും സംഘത്തിലുണ്ട്. വെള്ളിയാഴ്ച രാവിലെ ഊട്ടിയില്‍നിന്ന് കൂനൂര്‍ കുന്ത വഴി ലൗഡേല്‍ വഴി തിരിച്ചെത്തും. ശനിയാഴ്ച നടുവട്ടം, ഗൂഡലൂര്‍, മേപ്പാടി വഴി കല്‍പ്പറ്റയിലേക്ക് പോകും. അവിടെനിന്ന് ... Read more
എമിറേറ്റ്‌സ് വിമാനങ്ങുടെ നിരയിലേക്ക് അവസാന ബോയിങ്ങ് 777 എത്തി
ലോകത്തിലെ ഏറ്റവുംവലിയ യാത്രാവിമാനക്കമ്പനിയായ എമിറേറ്റ്‌സ് മറ്റൊരു പ്രധാനപ്പെട്ട നാഴികക്കല്ല് കൂടി താണ്ടി. ഓര്‍ഡര്‍ അനുസരിച്ചുള്ള അവസാന ബോയിങ് 777 കൂടി എമിറേറ്റ്‌സ് വിമാനങ്ങളുടെ നിരയിലേക്ക് എത്തി. ഇതോടെ ലോകത്തിലേറ്റവും കൂടുതല്‍ ബോയിങ് 777 വിമാനങ്ങളുള്ള കമ്പനി കൂടിയായി എമിറേറ്റ്‌സ്. അവസാനമായി സ്വന്തമാക്കിയ ബോയിങ് 777-300 ഇ.ആര്‍. കൂടി കൂട്ടുമ്പോള്‍ ഇത്തരം വിമാനങ്ങളുടെ എണ്ണം 190 ആകും. മാര്‍ച്ച് 2005-ലാണ് ആദ്യ ബോയിങ് 777 വിമാനം എമിറേറ്റ്‌സ് സ്വന്തമാക്കുന്നത്. പിന്നീട് 119 ലക്ഷ്യസ്ഥാനങ്ങളിലേക്കായി ലോകം മുഴുവന്‍ പറക്കുന്ന എമിറേറ്റ്‌സിന്റെ പ്രധാന പങ്കാളിയായത് ബോയിങ് 777 തന്നെയാണ്. 35 കോടി യാത്രക്കാരാണ് എമിറേറ്റ്‌സിന്റെ ബോയിങ് 777 വിമാനങ്ങളില്‍ ഇത് വരെയായി പറന്നിരിക്കുന്നത്. ഇതിനിടയില്‍ രൂപഭാവങ്ങളിലും ഡിസൈനിലും സാങ്കേതികതയിലും ഒട്ടേറെ മാറ്റങ്ങള്‍ വരുത്തി സ്വകാര്യ സ്യൂട്ടുകള്‍ വരെ ഉള്‍ഭാഗത്ത് ക്രമീകരിച്ച് ബോയിങ് എമിറേറ്റ്‌സിന്റെ വളര്‍ച്ചയ്‌ക്കൊപ്പം നിന്നു.
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലുലു മാരിയട്ടില്‍ ജിഞ്ചര്‍ ബ്രെഡ് ടവര്‍ ഉയര്‍ന്നു
ക്രിസ്മസ് – പുതുവത്സരം ആഘോഷങ്ങള്‍ക്ക് വേറിട്ട മാധുര്യം പകരാന്‍ കൊച്ചി ലുലു മാരിയട്ടില്‍ 21 അടി ഉയരമുള്ള കൂറ്റന്‍ ജിഞ്ചര്‍ ബ്രെഡ് ടവര്‍ ഉയര്‍ന്നു. ഉയരം കൊണ്ട് കൊച്ചിയില്‍ പുതിയ റെക്കോഡ് കുറിക്കുന്ന ജിഞ്ചര്‍ ബ്രെഡ് ടവര്‍ ചലച്ചിത്ര താരം നീരജ് മാധവ് ഉദ്ഘാടനം ചെയ്തു. പിയാനോയില്‍ വിസ്മയം തീര്‍ക്കുന്ന മാസറ്റര്‍ മിലന്‍ മനോജ് ഹോട്ടല്‍ ലോബിയില്‍ സ്ഥാപിച്ചിട്ടുള്ള പിയാനോയില്‍ വായിച്ച ജിംഗിള്‍സിന്റെ അകമ്പടിയോടെയായിരുന്നു ചടങ്ങുകള്‍ പൂര്‍ണമായും ഭക്ഷ്യയോഗ്യമായ ജിഞ്ചര്‍ ടവറിന് മധുരം പൊതിയാന്‍ 3500 വലതും ചെറുതുമായ ജിഞ്ചര്‍ ബ്രെഡ് പാനലുകളാണ് ഉപയോഗിച്ചത്. 150 കിലോഗ്രാം ഐസിംഗ് ഷുഗര്‍, 15 കിലോ ജിഞ്ചര്‍ പൗഡര്‍, 20 ലിറ്റര്‍ തേന്‍, 5 ലിറ്റര്‍, 400 കിലോ ധാന്യപ്പൊടി എന്നിവയാണ് ജിഞ്ചര്‍ ടവറിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവ് ഷെഫ് രവീന്ദര്‍ സിംഗ്, ഷെഫ് രാഹുല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊച്ചി മാരിയട്ടിലെ പാചക വിഭാഗവും ബേക്കറി വിഭാഗവും ചേര്‍ന്നാണ് ജിഞ്ചര്‍ ബ്രെഡ് ടവര്‍ ഒരുക്കിയത്.
ഹർത്താലിനെതിരെ ജനരോഷമിരമ്പി; കൊച്ചിയിൽ വായ് മൂടിക്കെട്ടി പ്രകടനം
അടിയ്ക്കടി നടകുന്ന ഹർത്താലുകൾക്കെതിരെ ജനരോഷമിരമ്പി. കടകമ്പോളങ്ങൾ പൊതുവേ അടഞ്ഞുകിടന്നെങ്കിലും ജനജീവിതത്തെ ഇന്നത്തെ ഹർത്താൽ കാര്യമായി ബാധിച്ചില്ല.ചിലേടത്ത് കടകൾ തുറന്നു. സ്വകാര്യബസുകളും കെ എസ് ആർ ടി സി യും നിരത്തിലിറങ്ങിയില്ലങ്കിലും റോഡുകളിൽ സ്വകാര്യ വാഹനങ്ങൾ ധാരാളമുണ്ടായിരുന്നു. ഹർത്താലുമായി ഇനി സഹകരിക്കില്ലന്ന് കോഴിക്കോട്ടെ വ്യാപാരികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഹർത്താലിനെതിരെ കൊച്ചിയിൽ വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടന്നു. ടൂറിസം പ്രഫഷഷണൽസ് ക്ലബ്ബ്, കേരള ട്രാവൽ മാർട്ട് സൊസൈറ്റി, ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കുഞ്ഞ് ക്ലിന്റിന്റെ സ്മരണാര്‍ത്ഥം ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പെയ്റ്റിംഗ് കോമ്പറ്റീഷനുമായി കേരള ടൂറിസം
എഡ്മണ്ട് തോമസ് ക്ലിന്റിന്റെ സ്മരണാര്‍ത്ഥം കേരള ടൂറിസം ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പെയ്റ്റിംഗ് കോമ്പറ്റീഷന്‍ സംഘടിപ്പിക്കുന്നു. അടുത്ത തലമുറയിലെ കുട്ടികള്‍ക്കായുള്ള ഒരു വേദിയായിരിക്കും ഇത്. എഡ്മണ്ട് തോമസ് ക്ലിന്റ് കുട്ടിക്കാലത്തു തന്നെ വളരെയധികം ചിത്രങ്ങള്‍ വരച്ച് ലോകത്തെ അതിശയിപ്പിച്ച ഒരു കുട്ടിയായിരുന്നു. ക്ലിന്റ് ജീവിച്ചിരുന്ന ഏഴു വയസ്സിനുള്ളില്‍ തന്നെ 25,000 ത്തോളം ചിത്രങ്ങള്‍ വരച്ചിരുന്നു, ഇന്ത്യയില്‍ നിന്നും പുറത്ത് നിന്നുമുള്ള കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ തെളിയിക്കാനുള്ള അവസരമാണ് ഈ മത്സരത്തിലൂടെ ഒരുങ്ങുന്നത്. നിരവധി അപേക്ഷകളാണ് ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ഈ മത്സരത്തിനായി ലഭിക്കുന്നത്. ഘാന, അല്‍ബാനിയ, ശ്രീലങ്ക, ഓസ്‌ട്രേലിയ, യുഎസ്എ തുടങ്ങി 104 രാജ്യങ്ങളില്‍ നിന്നും 13,000 രജിസ്‌ട്രേഷനുകളാണ് ലഭിച്ചത്. 4-16 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് മത്സരിക്കാനുള്ള യോഗ്യത. ഒരാള്‍ക്ക് പരമാവധി അഞ്ച് എന്‍ട്രി വരെ അയയ്ക്കാം. 18 വയസ്സ് മുകളിലുള്ളവര്‍ക്ക് മത്സരത്തിലെ പ്രൊമോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാം. എന്‍ട്രികള്‍ അയയ്‌ക്കേണ്ട അവസാന തീയതി ഡിസംബര്‍ 31, 2018 ആണ്. മത്സരത്തിന്റെ രജിസ്‌ട്രേഷനുകള്‍ സൗജന്യമാണ്. ... Read more
എന്താണ് കൊച്ചി-മുസിരിസ് ബിനാലെ; അറിയേണ്ടതെല്ലാം
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാമാമങ്കമായ കൊച്ചി മുസിരിസ് ബിനാലെ നാലാം പതിപ്പിന് തുടക്കമായി. 108 ദിനങ്ങള്‍ നീണ്ട കലാവിരുന്ന് ആസ്വദിക്കാന്‍ വിദേശികളും സ്വദേശികളമായ കലാകാരന്മാരും ആസ്വാദകരും കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനിത ദുബെ ക്യുറേറ്റ് ചെയ്യുന്ന ബിനാലെയുടെ പ്രമേയം ‘പാര്‍ശ്വവത്കരിക്കപ്പെടാത്ത ജീവിത സാധ്യതകള്‍’ എന്നതാണ്. 138 കലാകാരന്‍മാരാണ് ബിനാലെയില്‍ പങ്കെടുക്കുന്നത്. ആദ്യമായി ഒരു സ്ത്രീ ക്യുറേറ്റ് ചെയ്യുന്ന ബിനാലെ എന്ന പ്രത്യേകതയും ഈ ബിനാലെയ്ക്കുണ്ട്. റിയാസ് കോമുവും ബോസ് എം കൃഷ്ണമാചാരിയുമായിരുന്നു 2012ലെ ബിനാലെയുടെ ക്യുറേറ്റര്‍മാര്‍, 2014 ജിതേഷ് കല്ലാട്ടും, 2016 സുദര്‍ശന്‍ ഷെട്ടിയുമായിരുന്നു ക്യുറേറ്റര്‍. ശില്‍പ്പകല, ആര്‍ട്ട് ഹിസ്റ്ററി എന്നിവയില്‍ നിപുണയാണ് അനിത ദുബെ. ഈ ബിനാലെയില്‍ ഇത്തവണ സ്ത്രീ സാന്നിധ്യം ഏറെയുണ്ട് എന്ന പ്രത്യേകതയും ഉണ്ട്. 90 കലാകാരന്മാരാണ് അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ നാലാം ലക്കത്തില്‍ പങ്കെടുക്കുന്നത്. ജുന്‍ ഗുയെന്‍, ഹാറ്റ്‌സുഷിബ(ജപ്പാന്‍/വിയറ്റ്‌നാം), ഷൂള്‍ ക്രായ്യേര്‍ (നെതര്‍ലാന്റ്‌സ്), കെ പി കൃഷ്ണകുമാര്‍(ഇന്ത്യ) കൗശിക് മുഖോപാധ്യായ് (ഇന്ത്യ), കിബുക്ക മുകിസ ... Read more
പുതുക്കിയ ഓട്ടോ നിരക്ക് മീറ്ററിലെത്താന്‍ സമയമെടുക്കും
സംസ്ഥാനത്ത് പുതുക്കിയ ഓട്ടോ നിരക്ക് മീറ്ററിലെത്താന്‍ ഇനിയും സമയമെടുക്കും. പുതിയ നിരക്കിന് അനുസരിച്ച് മീറ്ററുകള്‍ മുദ്രണം ചെയ്തെങ്കില്‍ മാത്രമേ ഇത് നടപ്പിലാകൂ. എന്നാല്‍ ഇതിന് വേണ്ട നടപടികള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. നിരക്ക് പുതുക്കുന്ന സര്‍ക്കാര്‍ വിജ്ഞാപനം ഔദ്യോഗികമായി ലീഗല്‍ മെട്രോളജി വകുപ്പിന് ലഭിച്ചിട്ടില്ല. ഇത് ലഭിച്ചതിന് ശേഷം മാത്രമേ മീറ്റര്‍ മുദ്രണം ചെയ്യുകയുള്ളൂ. സംസ്ഥാനത്തെ മുഴുവന്‍ ഓട്ടോകളുടെയും മീറ്ററുകള്‍ ഒറ്റയടിക്ക് പുതിയ നിരക്കിലേക്ക് മാറ്റാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളുള്ളതിനാല്‍ ഘട്ടം, ഘട്ടമായിട്ടായിരിക്കും ഇത് നടക്കുക. മൂന്ന് മാസം വീതമുള്ള നാല് ഘട്ടങ്ങളിലായി മീറ്ററുകള്‍ പരിശോധനയ്ക്ക് ഹാജരാക്കിയ ശേഷം പുതിയ നിരക്കിലേക്ക് മാറ്റാം. ഏതാണ്ട് അടുത്ത ഡിസംബര്‍ മാസം വരെ ഇതിനായി സമയമെടുത്തേക്കുമെന്നാണ് സൂചന. അതേസമയം പുതിയ നിരക്ക് മീറ്ററില്‍ കാണിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ചാര്‍ജ്ജ് സൂചിപ്പിക്കുന്ന ചാര്‍ട്ട് ഓട്ടോ ഡ്രൈവര്‍ സൂക്ഷിക്കണം. ഈ ചാര്‍ട്ട് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് നല്‍കും. ഓട്ടോയ്ക്ക് മിനിമം നിരക്ക് 25 രൂപയാക്കിയാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. മിനിമം ... Read more
ഇനി ഇ-സ്‌കൂട്ടറുകള്‍ ഓടിക്കാനും ലൈസന്‍സ് വേണം
18 വയസില്‍ താഴെയുള്ളവര്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ ഇനി ലൈസന്‍സ് വേണ്ടവരും. കൗമാരക്കാര്‍ വാഹനമോടിക്കുന്നത് നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗതാഗതനിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ചയ്ക്കകം നിയമഭേദഗതി കൊണ്ടുവരാനാണ് നീക്കമെന്നാണ് സൂചന. എന്‍ജിന്‍ ശേഷി 50 സി.സി. വരെയുള്ള മോട്ടോര്‍വാഹനങ്ങള്‍ ഓടിക്കാന്‍ 16-18 വയസ്സിലുള്ളവര്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ ഇപ്പോള്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, അത്തരം ശേഷിയുള്ള വാഹനങ്ങള്‍ ഇപ്പോള്‍ വിപണിയിലില്ല. നിലവില്‍ പതിനെട്ടിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് ഇ-സ്‌കൂട്ടര്‍ ഓടിക്കാന്‍ ലൈസന്‍സ് ആവശ്യമില്ല. ഈ നില തുടരും. എന്നാല്‍ പതിനാറുമുതല്‍ പതിനെട്ടുവരെ വയസ്സുള്ളവര്‍ക്ക് ലൈസന്‍സ് വേണം. ഇവര്‍ക്കു മാത്രമേ ലൈസന്‍സ് അനുവദിക്കൂ. പതിനാറില്‍ താഴെയുള്ളവര്‍ക്ക് ലൈസന്‍സ് ലഭിക്കില്ല. ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതോടെ ഇ-സ്‌കൂട്ടറുകളില്‍ നിയമവിധേയമായ നമ്പര്‍ പ്ലേറ്റും ഘടിപ്പിക്കണം. പരമാവധി വേഗം മണിക്കൂറില്‍ 70 കിലോമീറ്ററും മോട്ടോര്‍ശേഷി നാലുകിലോവാട്ട് വരെയുള്ളതുമായ ഇ-സ്‌കൂട്ടറുകള്‍ക്കാണ് നിയമം ബാധകമാകുക.