Category: News
ഹര്‍ത്താല്‍; വായ മൂടിക്കെട്ടി പ്രതിഷേധം പ്രകടനം നടത്തി വയനാട് ടൂറിസം മേഖല
അടിക്കടി നടക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ വയനാട് ടൂറിസം മേഖല വായ മൂടിക്കെട്ടി പ്രതിഷേധം നടത്തി. വയനാട് മേഖലയെ ഏറെ ബാധിച്ച നിപ്പവൈറസിനും പ്രളയത്തിനും ശേഷം ടൂറിസം രംഗം ഉയര്‍ത്തേഴുന്നേറ്റു വരുന്ന സാഹചര്യത്തിലായിരുന്നു. എന്നാല്‍ ഈ സമയത്താണ് അപ്രഖ്യാപിത ഹര്‍ത്താലുകള്‍ കാരണം മേഖല സ്തംഭിച്ചത്. വയനാട് ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സ്, വയനാട് ടൂറിസം അസോസിയേഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ വയനാട് മേഖലയിലെ ടൂറിസം സംഘടനകളും, ടൂര്‍ ഓപ്‌റേറ്റര്‍മാരും, ജീവനക്കാരും വായമൂടിക്കെട്ടി പ്രതിഷേധം അറിയിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് തുടങ്ങിയ പ്രതിഷേധ ജാഥ കല്‍പ്പറ്റ ടൗണ്‍ മുഴുവന്‍ ചുറ്റി പുതിയ ബസ്റ്റാന്റിന് സമീപത്താണ് അവസാനിച്ചത്. മേഖലയിലെ വിവിധ രംഗത്ത് നിന്നുള്ള 70 പേര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. വയനാട് ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സ് സെക്രട്ടറി പ്രവീണ്‍ പി രാജ്, ഇവന്റ് കോര്‍ഡിനേറ്റര്‍ ജോമോന്‍ ജോര്‍ജ്, വയനാട് ടൂറിസം അസോസിയേഷന്‍ പ്രതിനിധി സുബൈര്‍ എലംകുളം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹര്‍ത്താലിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ഇനി ... Read more
തപാല്‍ വകുപ്പ് ഇനി വിരല്‍ത്തുമ്പില്‍ ; വരുന്നു പോസ്റ്റ് ഇന്‍ഫോ ആപ്പ്
തപാല്‍ വകുപ്പിന്റെ സേവനമായ ലഘുസമ്പാദ്യ പദ്ധതിയുടെ പലിശ നിരക്കുകള്‍, തപാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം, രജിസ്റ്റേര്‍ഡ് പോസ്റ്റുകളുടെ വിവരങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും ഇനി വിരല്‍ത്തുമ്പില്‍ ലഭ്യം. പറഞ്ഞുവരുന്നത് തപാല്‍ വകുപ്പിന്റെ പുതിയ ആപ്ലിക്കേഷനായ ‘പോസ്റ്റ് ഇന്‍ഫോ’യെക്കുറിച്ചാണ്. രാജ്യത്തെ മുഴുവന്‍ തപാലോഫീസുകളുടെയും പിന്‍കോഡ്, ഫോണ്‍ നമ്പര്‍, ഓഫീസ് പരിധിയിലുളള പ്രധാന സ്ഥലങ്ങള്‍ തുടങ്ങി തപാല്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളെക്കുറിച്ചു പോസ്റ്റ് ഇന്‍ഫോ ആപ്പില്‍ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആന്‍ഡ്രോയ്‌സ്, വിന്‍ഡോസ് വേര്‍ഷനുകളില്‍ ആപ്പ് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഇന്ത്യ പോസ്റ്റ് കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ആപ്പ് അവതരിപ്പിച്ചത്.
മഞ്ഞില്‍ അലിഞ്ഞ് മൂന്നാര്‍; മീശപ്പുലിമലയില്‍ താപനില മൈനസ് മൂന്ന് ഡിഗ്രി
അതിശൈത്യത്തിന്റെ പിടിയിലമര്‍ന്ന് മൂന്നാര്‍. പതിവിനു വിപരീതമായി ശൈത്യകാലം പിന്നിട്ടശേഷമാണ് തണുപ്പിന് കാഠിന്യമേറിയത്. ബുധനാഴ്ച അതിരാവിലെയാണ് ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തിയത്. മീശപ്പുലി മല, ഗൂഡാരവിള, ചെണ്ടുവര, കുണ്ടള, കന്നിമല എന്നിവിടങ്ങള്‍ മൈനസ് മൂന്നു ഡിഗ്രിയായിരുന്നു തണുപ്പ്. മൂന്നാര്‍ ടൗണിലും പരിസര പ്രദേശങ്ങല്‍ലും മൈനസ് ഡിഗ്രിയായിരുന്നു. മഞ്ഞുവീഴ്ച ശക്തമായതോടെ മലനിരകളും പച്ചപ്പുല്‍മൈതാനങ്ങളുമെല്ലാം ചാരം വിതറിയ പോലെ തോന്നിപ്പിച്ചു. വാഹനങ്ങളുടെ മുകളിലും വീടിന്റെ മേല്‍ക്കൂരകളിലും മഞ്ഞ് മൂടിയ നിലയിലായിരുന്നു. ഈ ശൈത്യകാലത്ത് ഇതാദ്യമായാണ് തണുപ്പ് ഇത്രയും ശക്തമായി അനുഭവപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മൈനസ് രണ്ടു ഡിഗ്രിയിലെത്തിയിരുന്നു. സാധാരണ ഗതിയില്‍ ഡിസംബര്‍ ആദ്യവാരം മുതല്‍ ശക്തമായ തണുപ്പ് അനുഭവപ്പെട്ടിരുന്ന മൂന്നാറിലും എസ്റ്റേറ്റ് പ്രദേശങ്ങളിലും തണുപ്പ് ഇത്തവണ കാര്യമായി അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമായ മീശപ്പുലിമലയില്‍ തണുപ്പ് മൈനസ് 3 ഡിഗ്രി രേഖപ്പെടുത്തി. ശൈത്യം മൂന്നാറില്‍ പെയ്തിറങ്ങിയോതെടെ സന്ദര്‍ശകരുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്. മീശപ്പുലിമലയിലേക്ക് യുവാക്കളുടെ തിരക്കാണ്. കെ.എഫ്.ഡി.സിയുടെ അനുമതി വാങ്ങി ... Read more
ഹര്‍ത്താല്‍: അക്രമികളെ ഉടനടി അറസ്റ്റ് ചെയ്യണം; നിര്‍ദേശവുമായി ഡിജിപി
നാളെ ഹർത്താലിനിടെ അക്രമങ്ങൾ തടയാൻ കർശനനടപടികൾ സ്വീകരിക്കണമെന്ന് ഡിജിപി ലോക്നാഥ് ബഹ്‍റ ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ കൈയ്യില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി സ്വീകരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ, സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക. അക്രമത്തിന് മുതിരുകയോ നിര്‍ബന്ധമായും കടകളും സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ ഉടനടി അറസ്റ്റ് ചെയ്യുമെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. കടകള്‍ തുറന്നാല്‍ അവയ്ക്ക് ആവശ്യമായ സംരക്ഷണം നല്കും. ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണം. വ്യക്തികള്‍ക്കും വസ്തുവകകള്‍ക്കും എതിരെയുളള അക്രമങ്ങള്‍ കര്‍ശനമായി തടയണം. എല്ലാ വിധത്തിലുമുളള അനിഷ്ട സംഭവങ്ങളും തടയുന്നതിന് ആവശ്യമായ സുരക്ഷ ... Read more
ഹർത്താലിനെതിരെ ടൂറിസം മേഖല
നാളത്തെ ഹർത്താലിനെതിരെ ടൂറിസം മേഖല രംഗത്ത്. ടൂറിസം രംഗത്ത് പ്രവർത്തനം സാധാരണ നിലയിൽ നടക്കുമെന്ന് അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് (അറ്റോയ് ) അറിയിച്ചു. തുടരെ നടക്കുന്ന ഹർത്താലുകൾ വിനോദ സഞ്ചാരികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ വർഷം നൂറോളം ഹർത്താലുകളാണ് നടന്നത്. നിപ്പ വൈറസ് ബാധയും പിന്നീടെത്തിയ പ്രളയവും സംസ്ഥാനത്തെ ടൂറിസം മേഖലയുടെ നട്ടെല്ലൊടിച്ചിരുന്നു. ഇതിൽ നിന്ന് കരകയറാൻ ടൂറിസം മേഖല പെടാപ്പാട് പെടുന്നതിനിടെയാണ് അടുത്ത ഹർത്താൽ വരുന്നത്. ടൂറിസം മേഖലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്ന സർവകക്ഷി യോഗത്തിലെ പ്രഖ്യാപനവും നടപ്പായിട്ടില്ല. വളരെ മുൻകൂട്ടി തീരുമാനിക്കുന്ന ടൂർ പ്ലാനുമായി വിനോദ സഞ്ചാരികൾ കേരളത്തിലെത്തുമ്പോൾ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കും വിധം ഹർത്താൽ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഹർത്താലുകൾക്ക് ആധാരമായി ഉന്നയിക്കുന്ന വിഷയങ്ങളോട് അറ്റോയ്ക്ക് വിയോജിപ്പില്ല. വിയോജിപ്പ് വഴി മുടക്കുന്ന സമര രീതിയോടാണ്. ഈ സാഹചര്യത്തിൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുകയും ടൂറിസം പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് പൊലീസ് ... Read more
സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍; സഹകരിക്കില്ല എന്ന് കേരളത്തിലെ സംഘടനകള്‍
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ കര്‍മ്മസമിതി നാളെ നടത്തുമെന്ന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരളത്തിലെ വിവിധ സംഘടനകള്‍. നാളെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് ടി നസീറുദ്ദീന്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതിക്കൊപ്പമുള്ള 96 സംഘടനകളും ഹര്‍ത്താലിന് എതിരായി അണിനിരക്കുമെന്നും നസിറുദ്ദീന്‍ വ്യക്തമാക്കി. ടൂറിസം മേഖലയിലെ സംഘടനയായ അസോയിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയി )ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ടൂറിസം ന്യൂസ് ലൈവിനോട് വ്യക്തമാക്കി. അറ്റോയി പ്രസിഡന്റ് വിനോദ് സി എസ് ആണ് നിലപാട് അറിയിച്ചത്. മറ്റ് ടൂറിസം സംഘടനകളും ഇതിനോട് സഹകരിക്കണം എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ എല്ലാ സംഘടനകളും ചര്‍ച്ച നടത്തി.പൊലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടു. കടകള്‍ക്ക് നേരെ അക്രമമുണ്ടായാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് കര്‍മ്മസമിതി സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തേ ബിജെപി തുടര്‍ച്ചയായി ... Read more
ഗിന്നസ് റെക്കോഡില്‍ കയറി റാസല്‍ഖൈമയിലെ വെടിക്കെട്ട്
പുതുവര്‍ഷപ്പുലരിയുടെ വരവറിയിച്ച് റാസല്‍ഖൈമയില്‍ നടത്തിയ കൂറ്റന്‍ വെടിക്കെട്ടില്‍ രണ്ട് ഗിന്നസ് റെക്കോഡുകളാണ് പിറന്നത്.ഏറ്റവും നീളമേറിയ വെടിക്കെട്ടിനാണ് ഒരു റെക്കോഡ്. സായിദ് വര്‍ഷാചരണത്തിന്റെ സമാപനംകുറിച്ച് ശൈഖ് സായിദിന് ആദരമര്‍പ്പിച്ച് 4.6 കിലോമീറ്റര്‍ നീളത്തില്‍ നടത്തിയ വെടിക്കെട്ടില്‍റാക് ടൂറിസത്തിന്റെ വികസനത്തിനായി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതുവര്‍ഷപ്പുലരിയില്‍ വെടിക്കെട്ട് സംഘടിപ്പിച്ചത്. അല്‍ മര്‍ജാന്‍ ദ്വീപില്‍ മൊത്തം പതിമൂന്ന് കിലോമീറ്റര്‍ പരിധിയിലായിരുന്നു പരിപാടി ഒരുക്കിയത്. ഇതാകട്ടെ 13 മിനിറ്റും ഇരുപത് സെക്കന്‍ഡും നീണ്ടു. യു.എ.ഇ.യില്‍ തിങ്കളാഴ്ച നടന്ന ഏറ്റവുംവലിയ വെടിക്കെട്ടാണ് റാസല്‍ഖൈമയില്‍ അരങ്ങേറിയത്. 11,284 ഉപകരണങ്ങള്‍ ഉപയോഗിച്ച് റാക് ടൂറിസം നടത്തിയ ലോങ്ങസ്റ്റ് ചെയിന്‍ ഓഫ് ഫയര്‍ വര്‍ക്‌സ് എന്ന് പേരിട്ട വെടിക്കെട്ട് 2014-ല്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നടന്ന വെടിക്കെട്ടിനെയാണ് മറികടന്നത്. അല്‍ മര്‍ജാന്‍ ദ്വീപിലെ 52 കേന്ദ്രങ്ങളിലായാണ് ഇവ ഒരുക്കിയത്. ലോക പ്രശസ്തമായ 12 സംഗീതപരിപാടികളുടെ അകമ്പടിയോടെ 4.6 കി.മീറ്റര്‍ നീളത്തിലായാണ് ആദ്യ ഗിന്നസ് റെക്കോഡിനായി വെടിക്കെട്ട് ഒരുക്കിയത്. ഇത് നാല്‍പ്പത് സെക്കന്‍ഡ് ... Read more
സില്‍വര്‍ ഡിസ്‌ക്കവറര്‍ ആഡംബര കപ്പല്‍ വിഴിഞ്ഞത്തേക്ക്
വിഴിഞ്ഞത്ത് എമിഗ്രേഷന്റെ കടല്‍ചെക്ക് പോസ്റ്റ് തുടങ്ങിയതിനുശേഷം രണ്ടാമത്തെ ആഡംബര കപ്പല്‍ വരുന്നു. എം.വി.സില്‍വര്‍ ഡിസ്‌കവറര്‍ എന്ന കപ്പലാണ് 17-ന് വിഴിഞ്ഞം പുറംകടലില്‍ നങ്കൂരമിടുക. ലോക സഞ്ചാരത്തിന്റെ ഭാഗമായാണ് കപ്പലെത്തുക. ലക്ഷദ്വീപിലെ ചേരിയാമില്‍ നിന്ന് കപ്പല്‍ 17-ന് രാവിലെ 7.30-ന് വിഴിഞ്ഞത്ത് എത്തും. ഒക്ടോബര്‍ പത്തിന് ദുബായില്‍ നിന്നുള്ള ബൗദ്ധിക എന്ന കപ്പലാണ് ആദ്യമെത്തിയിരുന്നത്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് കപ്പലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ പി.ആര്‍.ഒ.യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും കസ്റ്റംസ് ഉദ്യോഗസ്ഥരും കപ്പലിലെത്തി പരിശോധ നടത്തിയതിനുശേഷമാകും യാത്രക്കാരെ പുറത്തിറക്കുകയെന്ന് തുറമുഖ വകുപ്പ് അധികൃതര്‍ അറിയിച്ചു. കരയ്ക്കിറങ്ങിയശേഷം ഇവര്‍ തിരുവനന്തപുരത്തെ വിവിധയിടങ്ങള്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്കുശേഷം മൂന്നിന് കപ്പല്‍ ശ്രീലങ്കയിലേക്ക് മടങ്ങും. കപ്പലില്‍ 120 പേരുണ്ടാവുമെന്ന് ടൂര്‍ ഓപ്പറേറ്റിങ് ഏജന്‍സിയായ ജെ.എം. ബക്ഷി ആന്‍ഡ് കോ കമ്പനി അധികൃതര്‍ പറഞ്ഞു. ജീവനക്കാരടക്കം 216 പേര്‍ക്ക് കപ്പലില്‍ യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. 102.96 മീറ്റര്‍ നീളവും 15.40 മീറ്റര്‍ വീതിയുമാണ് കപ്പലിനുള്ളത്. ബഹമാസ് ദ്വീപില്‍ ... Read more
ഡ്രൈവറില്ലാ ടാക്‌സി പരീക്ഷണ ഓട്ടം തുടങ്ങി
യു.എ.ഇ. യുടെ ആദ്യ ഡ്രൈവറില്ലാടാക്‌സി പരീക്ഷണ ഓട്ടം തുടങ്ങി. ദുബൈ സിലിക്കണ്‍ ഒയാസിസിലാണ് ഡ്രൈവറില്ലാ ടാക്‌സി അടുത്ത മൂന്ന് മാസത്തേക്ക് സവാരി നടത്തുക. എന്നാല്‍ യാത്രക്കരെ കയറ്റാന്‍ ഇനിയും തുടങ്ങിയിട്ടില്ല. നിശ്ചിത പാതയിലൂടെ പരീക്ഷണഓട്ടം നടത്തുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയായാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഡ്രൈവറില്ലാ ടാക്സിയുടെ സേവനം വ്യാപിപ്പിക്കും. ഏറ്റവുംമികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ടാക്‌സിയില്‍ ഒരുക്കിയിരിക്കുന്നത്. വാഹനം നിയന്ത്രിക്കാനും, അപകടം ഒഴിവാക്കാനും, റോഡ് കാണാനും, ഗതാഗതതടസ്സം മനസ്സിലാക്കാനും സഹായിക്കുന്ന സെന്‍സറുകളും ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. മണിക്കൂറില്‍ 35 കി.മീറ്റര്‍ സഞ്ചരിക്കുന്ന ടാക്‌സിയില്‍ നാല് പേര്‍ക്ക് യാത്ര ചെയ്യാം. കഴിഞ്ഞ ജൈറ്റക്‌സ് സാങ്കേതികവാരത്തിലാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആദ്യമായി ഡ്രൈവറില്ലാ ടാക്സി അവതരിപ്പിച്ചത്. ദുബായ് മെട്രോ, ദുബായ് ട്രാം തുടങ്ങിയ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പട്ടികയിലേക്ക് ഡ്രൈവറില്ലാ ടാക്സി കൂടിയെത്തുന്നത് പൊതുഗതാഗതം ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്.
പുതുവര്‍ഷ ദിനം കൂടുതല്‍ സര്‍വീസുകളോടെ കണ്ണൂര്‍ വിമാനത്താവളം
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ജനുവരിയില്‍ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങും. ഗോ എയറിന്റെ മുംബൈ സര്‍വീസ് 10-ന്‍ തുടങ്ങും. രാത്രി 11-നാണ് കണ്ണൂരില്‍നിന്ന് മുംബൈയിലേക്ക് വിമാനം പുറപ്പെടുക. രണ്ടു മണിക്കൂര്‍കൊണ്ട് മുംബൈയിലെത്തി തിരിച്ച് 2.30-ഓടെ കണ്ണൂരിലെത്തുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയര്‍ കണ്ണൂരില്‍നിന്ന് അന്താരാഷ്ട്ര സര്‍വീസുകളും തുടങ്ങുന്നുണ്ട്. മസ്‌കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലാണ് അബുദാബിയിലേക്ക് സര്‍വീസ് നടത്തുന്നത്. ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്കും വൈകാതെ സര്‍വീസ് തുടങ്ങാന്‍ ഗോ എയര്‍ തയ്യാറെടുക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍നിന്ന് നാലു വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചിട്ടുണ്ട്. ഇന്‍ഡിഗോയുടെ ആഭ്യന്തരസര്‍വീസുകള്‍ ജനുവരി 25-ന് തുടങ്ങും. ഹൈദരാബാദ്, ചെന്നൈ, ഹുബ്ബള്ളി, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ നടത്തുന്നത്. മാര്‍ച്ചില്‍ ഇന്‍ഡിഗോ അന്താരാഷ്ട്ര സര്‍വീസുകളും തുടങ്ങും. ജെറ്റ് എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ തുടങ്ങിയവയും കണ്ണൂരില്‍നിന്ന് ഉടന്‍തന്നെ സര്‍വീസ് തുടങ്ങുന്നുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസിനോട് ആഭ്യന്തരസര്‍വീസുകളും നടത്താന്‍ ... Read more
ദുബൈയുടെ ഓളപരപ്പുകളില്‍ ഒഴുകാന്‍ ഇനി ഹൈബ്രിഡ് അബ്രയും
പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്കും സുസ്ഥിര വികസനത്തിനും ഊന്നല്‍ കൊടുക്കുന്ന ദുബൈയുടെ ഓളപ്പരപ്പില്‍ ഒഴുകാന്‍ ഹൈബ്രിഡ് അബ്രകളും സജ്ജമാകുന്നു. 20 പേര്‍ക്കിരിക്കാവുന്ന ഹൈബ്രിഡ് അബ്രയുടെ പരീക്ഷണ ഓട്ടം ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്നു. പരമ്പരാഗത അബ്രകളുടെ രൂപഭാവങ്ങള്‍ നിലനിര്‍ത്തിയാണ് ഹൈബ്രിഡ് അബ്രയും നീറ്റിലിറങ്ങിയത്. ഒരു യാത്രയ്ക്ക് രണ്ടുദിര്‍ഹമാണ് നിരക്ക്. അല്‍ സീഫില്‍ നിന്ന് അല്‍ ഗുബൈബയിലേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഹൈബ്രിഡ് അബ്ര ആദ്യം സര്‍വീസ് നടത്തുക. 26 ലെഡ് ക്രിസ്റ്റല്‍ ബാറ്ററികളും സൗരോര്‍ജ പാനലുകളുമുപയോഗിച്ചാണ് പ്രവര്‍ത്തനം. ബാറ്ററികളുടെ ചൂട് കൂടിയാല്‍ അഗ്‌നിശമനസംവിധാനം തനിയേ പ്രവര്‍ത്തിച്ചുതുടങ്ങും. ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും അബ്രയിലുണ്ട്. പെട്രോളിലോടുന്ന അബ്രകളെക്കാള്‍ 87 ശതമാനം കുറവാണ് ഹൈബ്രിഡ് അബ്രയുടെ കാര്‍ബണ്‍ ബഹിര്‍ഗമനം. ഇന്ധന ഉപഭോഗമാകട്ടെ 172 ശതമാനം കുറവാണ്. ചുരുക്കത്തില്‍ പരിസ്ഥിതിക്കിണങ്ങുമെന്ന് മാത്രമല്ല ഹൈബ്രിഡ് അബ്രകളുടെ പ്രവര്‍ത്തനച്ചെലവും താരതമ്യേന വളരെ കുറവാണ്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 11 പുതിയ ... Read more
പുതുവര്‍ഷപിറവിയില്‍ ലോകത്തെ അമ്പരിപ്പിക്കാനൊരുങ്ങി ബുര്‍ജ് ഖലീഫ
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകം മുഴുവന്‍ വ്യത്യസ്ഥങ്ങളായുള്ള പരിപാടികളുമായി തയ്യാറായിരിക്കുമ്പോള്‍ എല്ലാവരേയും അമ്പരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ദുബൈ നഗരം. ദുബൈയിലെ ആഘോഷങ്ങളുടെ പ്രധാന പങ്കും വഹിക്കുന്നത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്കാണ്. പുതുവര്‍ഷരാവിനെ അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രകടനങ്ങളാണ് ബുര്‍ജ് ഖലീഫയിലെ ഇത്തവണത്തെ ഹൈലൈറ്റ്. കൂട്ടത്തില്‍ ലേസര്‍ ഷോയുമുണ്ടാകും. 10 ടണ്ണോളം കരിമരുന്ന് മാനത്ത് വര്‍ണ്ണക്കാഴ്ച്ചകള്‍ തീര്‍ക്കും. 685 സ്ഥാനങ്ങളിലാണ് വെടിക്കോപ്പുകള്‍ സ്ഥാാപിച്ചിരിക്കുന്നത്. നൂറിലേറെ വിദഗ്ധരുടെ ആറുമാസത്തെ മുന്നോരുക്കങ്ങളും രണ്ടു മാസത്തെ കഠിനപ്രയ്തനവും ദുബൈയുടെ ആകാശത്ത് പൂരക്കാഴ്ചകള്‍ തീര്‍ക്കും പുതുവര്‍ഷപ്പിറവിയില്‍ ബുര്‍ജ് ഖലീഫയില്‍ തുടങ്ങുന്ന കരിമരുന്ന് പ്രകടനം മറ്റിടങ്ങളിലേക്കും വ്യാപിക്കും. 23 മിനുട്ടോളം നീണ്ട് നില്‍ക്കുന്ന വെടിക്കെട്ട് വിസ്മയം ആണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കുന്ന കരിമരുന്ന പ്രകടനം ആസ്വദിക്കാന്‍ പത്തുലക്ഷത്തോളം വിദേശസഞ്ചാരികള്‍ ഡൗണ്‍ ടൗണിലേക്കൊഴുകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. കാഴ്ചകള്‍ ആസ്വദിക്കാന്‍ പ്രത്യേക വേദികളും ബുര്‍ജിന് ... Read more
ഓട്ടോ നിരക്കുകള്‍ ഇനി മൊബൈലിലും തെളിയും; വരുന്നു സര്‍ക്കാര്‍ വക ആപ്പ്
സംസ്ഥാനത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള യാത്രക്കാരുടെ പ്രധാന പരാതിയാണ് ന്യായമല്ലാത്ത നിരക്ക് കൊള്ള. ഇതിനും പരിഹാരമായി സഞ്ചാരിക്കുന്ന ദൂരത്തിനുള്ള കൃത്യമായ ഓട്ടോനിരക്ക് യാത്രികരെ അറിയിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ സംവിധാനത്തിന്റെ പരീഷണ ഉപയോഗം ലീഗല്‍ മെട്രോളജി വകുപ്പ് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഓട്ടോകളില്‍ ഗ്ലോബല്‍ പൊസിഷനിങ് സംവിധാനം (ജി.പി.എസ്.) ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്മാര്‍ട്ട് ഫോണില്ലാത്തവരെ സഹായിക്കാനാണ് ജിപിഎസിനെ പ്രധാനമായും ആശ്രയിക്കുന്നത്. ഓട്ടോയിലെ ഫെയര്‍മീറ്റര്‍ ജി.പി.എസുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഫെയര്‍മീറ്ററില്‍ പിന്നെ ക്രമക്കേട് നടത്താന്‍ കഴിയില്ല. ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കാം. മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് സഞ്ചരിച്ച ദൂരവും നിരക്കും ആപ്പിലൂടെ നേരിട്ടറിയാനാകും. ഒരോ യാത്രയിലും എത്ര കിലോമീറ്റര്‍ വാഹനം പിന്നിടുന്നുവെന്ന് കണക്കാക്കി അംഗീകൃത നിരക്ക് യാത്രക്കാരനെ അറിയിക്കാന്‍ ആപ്പിലൂടെ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം യാത്രികരുടെ സുരക്ഷ ഉറപ്പാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, വ്യാജ പെര്‍മിറ്റുകള്‍ തുടങ്ങിയവ ഈ ... Read more
പുതുവത്സര ദിനം; കോവളത്ത് സുരക്ഷാ ക്രമീകരണം ശക്തമാക്കി പൊലീസ്
കോവളത്ത് സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണവും ശക്തമാക്കി പൊലീസ്. കോവളം ലൈറ്റ് ഹൗസ്, ഹൗവ്വാ,ഗ്രോവ്, സമുദ്രാ എന്നീ ബീച്ചുകളിലാണ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ് രംഗത്തുള്ളത്. ഇന്ന് രാവിലെ മുതല്‍ ആരംഭിക്കുന്ന പൊലീസ് സുരക്ഷാസംവിധാനങ്ങള്‍ നാളെ രാവിലെ വരെ തുടരും. ഇതിനായി തീരത്തുടനീളം 400 പൊലിസുകാരെയാണ് വിന്യസിക്കുന്നത്. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും സുരക്ഷാ സംവിധാനങ്ങളുടെ ചുമതല.ഇത് കൂടാതെ തിരുവല്ലം മുതല്‍ മുക്കോല വരെയുള്ള ഭാഗങ്ങളില്‍ പോലിസിന്റെ വാഹന പരിശോധനയും ഉണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കും മത്സരയോട്ടം നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്കുശേഷം കോവളം ബീച്ചിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പടുത്തും .വലിയ വാഹനങ്ങളെ തീരത്തേക്ക് കടത്തിവിടില്ല. ആദ്യമെത്തുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് കോവളം പോലിസ് സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്കിംഗ് അനുവദിക്കും. പിന്നീട് എത്തുന്ന വാഹനങ്ങള്‍ ബൈപാസ് റോഡിന്റെ വശങ്ങളില്‍ പാര്‍ക്ക് ചെയ്യണം. ലൈറ്റ് ഹൌസ് ഭാഗത്ത് എത്തുന്ന വാഹനങ്ങള്‍ക്ക് മായക്കുന്നില്‍ പാര്‍ക്കിംഗ് സൌകര്യം ഒരുക്കും. ... Read more
പുതുവത്സരാഘോഷം; ബോട്ടുകള്‍ അധിക സര്‍വീസ് നടത്തും
പുതുവത്സരാഘോഷം പ്രമാണിച്ച് ഫോര്‍ട്ടു കൊച്ചിയിലേക്കുള്ള ബോട്ടുകള്‍ ഇന്ന് അധിക സര്‍വീസ് നടത്തും. രണ്ട് റോ റോ സര്‍വീസുകളില്‍ ഒന്ന് രാത്രി പത്ത് മണി വരെയും മറ്റൊന്ന് ചൊവാഴ്ച്ച വെളുപ്പിനെ രണ്ട് മണി വരെയും സര്‍വീസ് നടത്തും. ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ട് ഇന്നു രാത്രി 10 മണി വരെ എറണാകുളത്തു നിന്നും ഫോര്‍ട്ടുകൊച്ചിയിലെ കമാല കടവിലേക്കും മറ്റു നാലെണ്ണം എറണാകുളത്തേക്ക് രാത്രി 12:30 വരെയും സര്‍വീസ് നടത്തും