Category: News
പുതുവര്‍ഷത്തില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗുമായി കേരള ടൂറിസം
കേരളത്തില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പുതുവര്‍ഷം നിരവധി പരിപാടികളാണ് അവതരിപ്പിക്കാന്‍ പോകുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഡ്രാഗണ്‍ ബോട്ട് റേസ് നടത്താന്‍ ഒരുങ്ങുകയാണ് ടൂറിസം വകുപ്പ്. കൊച്ചിയിലെ പ്രധാന ടൂറിസം കേന്ദ്രമായ മറൈന്‍ ഡ്രൈവില്‍ ചുണ്ടന്‍ വള്ളം കളി സംഘടിപ്പിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 2018 ഓഗസ്റ്റില്‍ ആണ് ആദ്യമായി ഐപിഎല്‍ മാതൃകയില്‍ കേരളത്തില്‍ വള്ളം കളി സംഘടിപ്പിക്കാന്‍ കേരള ടൂറിസം തീരുമാനിച്ചത്. എന്നാല്‍, നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം കേരളത്തെ മുക്കിയ കാലമായിരുന്നു അത്. അതിനാല്‍ വള്ളംകളി മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ 2019 ഓഗസ്റ്റില്‍ ഇത് വീണ്ടും നടത്താന്‍ പോവുകയാണ് ടൂറിസം വകുപ്പ്. എന്നാല്‍ ഇതില്‍ ചില പുതുമകളും ഉണ്ടാവും. മറൈന്‍ ഡ്രൈവാണ് ഇതില്‍ ഒന്ന്. ആദ്യമായിട്ടാണ് സംസ്ഥാനത്തു ഡ്രാഗണ്‍ ബോട്ട് റേസ് നടത്തണമെന്ന് ടൂറിസം വകുപ്പ് തീരുമാനിക്കുന്നത്. ഡ്രാഗണ്‍ ബോട്ട് റേസ് സഞ്ചാരികള്‍ക്ക് വിനോദം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നടത്തുന്നത്. അതേസമയം, ചുണ്ടന്‍ വള്ളം കളി പഴയ ... Read more
ഇനി മിന്നല്‍ ഹര്‍ത്താലുകള്‍ ഇല്ല; ഏഴ് ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി
സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. മിന്നല്‍ ഹര്‍ത്താല്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഏഴുദിവസത്തെ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. സമരങ്ങള്‍ മൗലികാവകാശത്തെ ബാധിക്കുന്നതാകരുതെന്ന് ഹൈക്കോടതി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഉത്തരവ് ബാധകമാണ്. നാശനഷ്ടത്തിന് ഉത്തരവാദിത്തം ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഏറ്റെടുക്കണമെന്നും നഷ്ടപരിഹാര തുക അവരില്‍ നിന്ന് ഈടാക്കുമെന്നും ഹൈക്കോടതി പറഞ്ഞു. ജനജീവിതത്തെയും വ്യാപാര മേഖലയേയും തകര്‍ത്തുകൊണ്ട് അടിയ്ക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ്, മലയാള വേദി എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ഹര്‍ത്താലുകള്‍ക്കെതിരെ എന്ത് നടപടിയാണെടുത്തതെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. നഗരങ്ങളേക്കാര്‍ ഗ്രാമങ്ങളെയാണ് ഇത് ബാധിക്കുന്നത്. ഹര്‍ത്താലുകളെ തടയുന്നതിന് ഹൈക്കോടതിയും സുപ്രീകോടതിയും വിവിധ ഉത്തരവുകളിലൂടെ ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ലെന്ന് ഡിവിഷന്‍ ബെഞ്ച് സൂചിപ്പിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് 97 ഹര്‍ത്താലുകളുണ്ടായി എന്ന് വിശ്വസിക്കാനാകുന്നില്ല. ഹര്‍ത്താല്‍ എന്നാല്‍ വെറും തമാശയായി മാറിയിരിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക ... Read more
റെക്കോര്‍ഡ് നേട്ടവുമായി ദുബൈ ഗ്ലോബല്‍ വില്ലേജ്
ലോക സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ വിസ്മയം സമ്മാനിക്കുന്ന ദുബൈ ഗ്ലോബൽ വില്ലേജിന് വീണ്ടും റെക്കോഡ് നേട്ടം. വിവിധ രാജ്യങ്ങളെയും സംസ്കാരങ്ങളെയും സമന്വയിപ്പിക്കുന്ന ആഗോള ഗ്രാമം കഴിഞ്ഞ രണ്ടു മാസത്തിനിടെ സന്ദർശിച്ചത് 30 ലക്ഷം പേരാണ്. സന്ദർശകരുടെ സംതൃപ്തി സൂചികയിൽ പത്തിൽ ഒൻപത് റേറ്റിങ് നേടിയെന്ന മികവാണ് ഗ്ലോബൽ വില്ലേജിന് സ്വന്തമായത്. അറുപത് ദിവസത്തിനിടെ മുപ്പത് ലക്ഷം സന്ദര്‍ശകരാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. യു എ ഇ യിൽ മാത്രമല്ല മിഡിൽ ഈസ്റ്റിൽ തന്നെ കുടുംബങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദകേന്ദ്രമായി ഗ്ലോബൽ വില്ലേജ് മാറിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സന്ദർശകരുടെ അഭിപ്രായങ്ങൾ അറിയാനും സേവനങ്ങൾ മെച്ചപ്പെടുത്താനും പല ഡിജിറ്റൽ പദ്ധതികളും പുതുതായി ആവിഷ്കരിച്ചിട്ടുണ്ട്. 78 രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്ന 3500 ഔട്‌ലെറ്റുകളും, വ്യത്യസ്ത രുചികൾ നിറച്ച 150 ലധികളെ ഭക്ഷണശാലകളും, റൈഡുകളുമെല്ലാം സന്ദർശകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ലോക റെക്കോർഡ് ലക്ഷ്യമിടുന്ന ‘വീൽ ഓഫ് ദ വേൾഡ്, സര്‍ക്കസ്, മ്യൂസിക് ഫൗണ്ടയിന്‍ തുടങ്ങിയവയാണ് ഇത്തവണത്തെ പുതുമകള്‍. പവലിയനിലെ ... Read more
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം അഹമ്മദാബാദില്‍; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
ഒരു ലക്ഷം കാണികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അഹമ്മദാബാദില്‍ പുരോഗമിക്കുന്നു. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങല്‍ കഴിഞ്ഞ ദിവസം ഗുജറാത്ത് അസേസിയേഷന്‍ വൈസ് പ്രസിഡന്റ് പരിമാല്‍ നാഥ്വാനി പുറത്തുവിട്ടു. 63 ഏക്കറിലാണ് വിശാലമായ ക്രിക്കറ്റ് സ്റ്റേഡിയം ഉയരുന്നത്. മെല്‍ബണിലെ ക്രിക്കറ്റ് ഗ്രൗണ്ടിനെക്കാള്‍ വിശാലമായ സ്റ്റേഡിയം എന്നത് ഗുജറാത്ത് ക്രിക്കറ്റ് അസേസിയേഷന്റെ സ്വപ്ന പദ്ധതിയാണെന്ന് പ്രസിഡന്റ് പരിമാല്‍ പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമാണ് ഈ സ്റ്റേഡിയമെന്നും ട്വിറ്ററിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. എല്‍ ആന്റ് ഡി കമ്പനിക്കാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല. 700 കോടി രൂപയാണ് സ്റ്റഡിയത്തിന്റെ നിര്‍മ്മാണ ചെലവ്. സ്റ്റേഡിയത്തിന്റെ ഭാഗമായി മൂന്ന് പരിശീലന മൈതാനങ്ങളും ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമിയും ഉണ്ടാകും. മികച്ച പാര്‍ക്കിങ് സംവിധാനമാണ് സ്റ്റേഡിയത്തില്‍ ഒരുക്കിരിക്കുന്നത്. ഒരേ സമയം 3,000 കാറുകളും 10,000 ഇരുചക്രവാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. 55 റുമുകളുള്ള ക്ലബ്ബ് ... Read more
ദേശീയ പണിമുടക്ക്; ശബരിമല സര്‍വീസുകള്‍ തുടരുമെന്ന് കെഎസ്ആര്‍ടിസി
ദേശീയ പണിമുടക്ക് ദിവസങ്ങളില്‍ എല്ലാ ഡിപ്പോകളില്‍ നിന്നുള്ള ശബരിമല സര്‍വീസുകളും തുടരുമെന്ന് കെഎസ്ആര്‍ടിസി. മറ്റ് സര്‍വീസുകള്‍ ജീവനക്കാരുടെ ലഭ്യതയനുസരിച്ച് നടത്തുമെന്നും കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി. നരേന്ദ്ര മോദി സര്‍ക്കാറിന്റെ നയങ്ങള്‍ തൊഴിലാളി വിരുദ്ധമെന്നാരോപിച്ച് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. റയില്‍വെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോ – ടാക്‌സി തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് അഹ്വാനം ചെയ്തത്. സംസ്ഥാനത്ത് ശബരിമല ഒഴികെയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ സ്തംഭിക്കാനാണ് സാധ്യത.
120 പുതിയ വിമാനങ്ങള്‍ വാങ്ങി ഇന്ത്യന്‍ കമ്പനികള്‍
ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനികള്‍ കഴിഞ്ഞ വര്‍ഷം 120 വിമാനങ്ങള്‍ വാങ്ങിക്കൂട്ടി. ഒരു വര്‍ഷത്തിനിടയ്ക്ക് ആദ്യമായാണ് ഇന്ത്യന്‍ കമ്പനികള്‍ ഇത്രയധികം പുതിയ വിമാനങ്ങള്‍ വാങ്ങിയത്. ഇന്ത്യയില്‍ ഒന്‍പത് വിമാനക്കമ്പനികളാണുളളത്. ഇവയ്‌ക്കെല്ലാം കൂടി നിലവില്‍ 660 വിമാനങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ വാങ്ങിയത് ഇന്‍ഡിഗോയാണ്. 55 വിമാനങ്ങളാണ് ഇന്‍ഡിഗോ സ്വന്തമാക്കിയത്. ഇതോടെ ഇന്‍ഡിഗോയ്ക്ക് നിലവില്‍ 206 വിമാനങ്ങളായി. പുതിയ വിമാനങ്ങളെത്തിയതോടെ എയര്‍ ഇന്ത്യയ്ക്ക് ആകെ വിമാനങ്ങളുടെ എണ്ണം 125 ഉം ജെറ്റ് എയര്‍വേയ്‌സിന് 124 മായി ഉയര്‍ന്നു. പുതിയതായി ഇന്ത്യയിലേക്ക് എത്തിയ വിമാനങ്ങളില്‍ നല്ലൊരു പങ്കും ‘എയര്‍ബസ് എ 320 നിയോ’ ശ്രേണിയില്‍ വരുന്നവയാണ്.
പ്രളയാനന്തര കേരളത്തിനായി കലാസൃഷ്ടികള്‍ ലേലം ചെയ്യാനൊരുങ്ങി ബിനാലെ ഫൗണ്ടേഷന്‍
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രശസ്ത കലാകാരാര്‍ തങ്ങളുടെ കലാസൃഷ്ടികള്‍ ലേലം ചെയ്യുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ആര്‍ട്ട് റൈസസ് ഫോര്‍ കേരള (ആര്‍ക്) ലേലത്തിന് വച്ചിട്ടുള്ള സൃഷ്ടികളുടെ പ്രദര്‍ശനം ആരംഭിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള വിഖ്യാത ആര്‍ട്ടിസ്റ്റുകളുടെ സൃഷ്ടികളാണ് ലേലത്തിന് വച്ചിരിക്കുന്നത്. From last years presentations മുംബൈയിലെ സാഫ്രണ്‍ ആര്‍ട്ട് ലേലകമ്പനിയുമായി സഹകരിച്ചാണ് ബിനാലെ ഫൗണ്ടേഷന്‍ ലേലം സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 18നാണ് ലേലം. ഫോര്‍ട്ട്കൊച്ചിയിലെ ബാസ്റ്റിന്‍ ബംഗ്ലാവില്‍ ഒരുക്കിയിരിക്കുന്ന ലേലവസ്തുക്കളുടെ പ്രദര്‍ശനം മാസം 17 വരെ പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെയാണ് പ്രദര്‍ശനം. ലേലത്തില്‍ നിന്നു ലഭിക്കുന്ന തുക പൂര്‍ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് നല്‍കുന്നത്. മണ്‍മറഞ്ഞു പോയ ഇതിഹാസ കലാകാരി അമൃത ഷെര്‍ഗില്‍, വര്‍ത്തമാനകാല കലാകാരന്മാരായ അനീഷ് കപൂര്‍, എ രാമചന്ദ്രന്‍, ഗുലാം മുഹമ്മദ് ഷേഖ്, അഞ്ജു+അതുല്‍ ദോഡിയ, ദയാനിത സിംഗ്, മനീഷ പരീഖ്, മാധ്വി മനു പരീഖ്, വേലു വിശ്വനാഥന്‍, ... Read more
ഊട്ടിയില്‍ അതിശൈത്യം; കനത്ത മഞ്ഞ് വീഴ്ച
ഊട്ടി വീണ്ടും അതിശൈത്യത്തിന്റെ പിടിയിലമര്‍ന്നു. ഊട്ടി സസ്യോദ്യാനം, എച്ച്എഡി പി മൈതാനം, കുതിരപ്പന്തയ മൈതാനം, റെയില്‍വേ സ്റ്റേഷന്‍, കാന്തലിലെ മൈതാനം എന്നിവിടങ്ങളെല്ലാം മഞ്ഞുവീണു വെള്ളക്കമ്പിളി പുതച്ചതുപോലെയായിരുന്നു ഇന്നലെ. ദിവസവും രാവിലെ 10 മണി വരെയെങ്കിലും അതിശൈത്യമാണ്. വൈകിട്ട് അഞ്ചു മുതല്‍ വീണ്ടും ശൈത്യം തുടങ്ങുന്നു. ഔദ്യോഗിക കണക്കനുസരിച്ച് ഇന്നലെ രാവിലെ സസ്യോദ്യാനത്തില്‍ 4 ഡിഗ്രി സെല്‍ഷ്യസായിരുന്നു കുറഞ്ഞ താപനില. ഊട്ടിയിലെ ഇതിലും താഴ്ചയുള്ള തക്കുന്ത പോലെയുള്ള സ്ഥലങ്ങളില്‍ കുറഞ്ഞ താപനില 2 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു. വരും ദിവസങ്ങളില്‍ താപനില പൂജ്യത്തിലും താഴേക്കു പോകുമെന്നാണു കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. മഞ്ഞുവീഴ്ച കൃഷിയെയും ദോഷകരമായി ബാധിച്ചുതുടങ്ങി. കാരറ്റ്, മുള്ളങ്കി, ബീറ്റ്‌റൂട്ട്, ബീന്‍സ് തുടങ്ങിയ ചെടികള്‍ മഞ്ഞുവീഴ്ചയ്ക്കു ശേഷം പകലുണ്ടാകുന്ന കനത്ത വെയിലില്‍ കരിഞ്ഞു തുടങ്ങിയതു കര്‍ഷകരെ പ്രതിസന്ധിയിലാക്കിത്തുടങ്ങി. നവംബര്‍ 27 മുതല്‍ 4 ദിവസം കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നു. പിന്നീടു ക്രിസ്മസ് വരെ കാര്യമായ മഞ്ഞുവീഴ്ചയുണ്ടായില്ല. ഇപ്പോള്‍ വീണ്ടും കനത്ത മഞ്ഞുവീഴ്ചയുടെ പിടിയിലിരിക്കുകയാണ് ... Read more
ഹര്‍ത്താല്‍ അതിക്രമങ്ങള്‍ അപലപനീയം; എതിര്‍പ്പ് പ്രകടിപ്പിച്ച് ശശി തരൂര്‍
സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂര്‍. സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങളെ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അക്രമികളെ ജനങ്ങള്‍ തന്നെ ഒറ്റക്കെട്ടായി നിന്ന് ഒഴിവാക്കണമെന്നും. വ്യക്തിപരമായി താന്‍ ഹര്‍ത്താലുകള്‍ക്കെതിരാണെന്നും ശശി തരൂര്‍ വ്യക്തമാക്കി. വിദ്യാഭ്യാസരംഗത്ത് ഉണ്ടാകുന്ന പുതിയ സമീപനങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഫ്യൂച്ചറിസ്റ്റിക് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചും , ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ ശശി തരൂരും ഇന്‍കര്‍ റോബോട്ടും തമ്മില്‍ നടത്തിയ സൗഹൃദ സംഭാഷണത്തിനിടയിലാണ് തരൂര്‍ തന്റെ എതിര്‍പ്പ് വ്യക്തമാക്കിയത്. വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ആരാകും പ്രധാനമന്ത്രി എന്ന റോബോട്ടിന്റെ ചോദ്യത്തിന് ബിജെപിക്കെതിരെ ജനവികാരം ശക്തിപ്പെടുന്നതിനാല്‍ ജനാധിപത്യ മൂല്യാധിഷ്ഠിതമായ ഒരു ഐക്യമുന്നണി രൂപപ്പെടാനാണ് സാധ്യതയെന്ന് തരൂര്‍ മറുപടി നല്‍കി. രാഹുല്‍ ഗാന്ധി ആയിരിക്കുമോ എന്ന റോബോട്ടിന്റെ സംശയത്തിന് കോണ്‍ഗ്രസിനെ നയിക്കുന്ന നേതാവ് എന്ന നിലയില്‍ അദ്ദേഹം പ്രധാനമന്ത്രി ആയേക്കാം എന്ന് തരൂര്‍ സൂചിപ്പിച്ചു. തരൂരിന്റെ ഫേസ്ബുക് ... Read more
ടൂറിസം മേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി: സമ്മർദം ഫലം കണ്ടു
ഒടുവിൽ ജനം ജയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിലെ പണിമുടക്കിൽ കടകമ്പോളങ്ങൾ തുറന്നിരിക്കും. ടൂറിസം മേഖലയെ പണിമുടക്കിൽ നിന്നൊഴിവാക്കി. ടൂറിസ്റ്റുകൾക്ക് ഒരു തടസവും സൃഷ്ടിക്കരുതെന്ന നിർദേശം നൽകിയതായി സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം അറിയിച്ചു. ഇതാദ്യമാണ് പണിമുടക്ക്, ഹർത്താൽ എന്നിവയിൽ നിന്ന് ടൂറിസത്തെ ഒഴിവാക്കിയുള്ള പരസ്യ പ്രഖ്യാപനം . പണിമുടക്ക് ഹര്‍ത്താലല്ലാത്തതിനാൽ വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കേണ്ട. കടകൾ അടയ്ക്കാൻ ആഹ്വാനം നൽകിയിട്ടില്ലന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ് ണൻ ഇന്നലെ പറഞ്ഞിരുന്നു. ഹർത്താലിനെതിരെ ജന വികാരം ശക്തമാകുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ പുതിയ നിലപാട് എന്നത് വ്യക്തം കേന്ദ്ര സര്‍ക്കാരിന്റേത് തൊഴിലാളി വിരുദ്ധ നയമെന്ന് ആരോപിച്ചാണ് വിവിധ സംഘടനകള്‍ രണ്ടു ദിവസം പണിമുടക്ക് നടത്തുന്നത്.
കാല്‍വരി മൗണ്ടില്‍ രാപാര്‍ക്കാം ടൂറിസം സെന്ററിലെത്തിയാല്‍
ഇടുക്കി ജലാശയവും വനമേഖലയും ഒരു വശത്ത്. പശ്ചിമഘട്ട മലനിരകള്‍ മറുവശത്ത്. കാഴ്ചയ്ക്കു കുളിര് പകരാന്‍ തേയിലത്തോട്ടങ്ങള്‍. ജില്ലാ ആസ്ഥാനത്തിനോടു ചേര്‍ന്ന കാല്‍വരി മൗണ്ടില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വിനോദസഞ്ചാരികള്‍ക്കു താമസം ഒരുക്കുന്നതിനായി നിര്‍മിച്ച ടൂറിസം സെന്ററില്‍ ഇരുന്നാല്‍ പ്രകൃതിയുടെ ഈ സുന്ദര കാഴ്ചകള്‍ ആവോളം ആസ്വദിക്കാം. ഇതിനോടു ചേര്‍ന്നു വനംവകുപ്പിന്റെ ഉദ്യാനവും വ്യൂ പോയിന്റുമുണ്ട്. ദിനംപ്രതി നൂറുകണക്കിനു വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്ന കാല്‍വരി മൗണ്ട് മലനിരയില്‍ തന്നെ മികച്ച താമസ സൗകര്യം ഒരുക്കാനാകുന്നതിലൂടെ കൂടുതല്‍ വിനോദ സഞ്ചാരികളെ ജില്ലാ ആസ്ഥാന മേഖയിലേക്ക് ആകര്‍ഷിക്കാനാകും. രണ്ടു ബെഡ്റൂം, ഒരു ബെഡ്റൂം, പാര്‍ക്കിങ്, കന്റീന്‍ സൗകര്യങ്ങളും ടൂറിസം സെന്ററിന്റെ ഭാഗമായിട്ടുണ്ട്. ഒരു മാസത്തിനകം സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കി ദിവസ വാടകയ്ക്കു സഞ്ചാരികള്‍ക്കു നല്‍കാനാകും. ഇടുക്കി ആര്‍ച്ച് ഡാമില്‍ നിന്നു 10 കിലോമീറ്ററില്‍ താഴെ ദൂരം മാത്രമാണ് കാല്‍വരി മൗണ്ട് മലമുകളിലേക്കുള്ളത്. ഈ മാസം 20 വരെ ശനി, ഞായര്‍, പൊതു ഒഴിവു ദിവസങ്ങളില്‍ ഇടുക്കി ഡാം ... Read more
പാക്കിസ്ഥാനില്‍ ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രത്തിന് ‘പൈതൃക’ പദവി
പാക്കിസ്ഥാനില്‍ ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രത്തിന് പൈതൃക പദവി നല്‍കി ഭരണകൂടം. പെഷവാറിലെ ‘പഞ്ച് തീര്‍ത്ഥ്’ എന്ന തീര്‍ത്ഥാടനകേന്ദ്രത്തിനാണ് പൈതൃക പദവി നല്‍കിയതായി അറിയിച്ചുകൊണ്ട് ഭരണകൂടം ഉത്തരവിറക്കിയത്. അഞ്ച് തടാകങ്ങളും അകത്ത് അമ്പലവും ചുറ്റുപാടും മരങ്ങളും അടങ്ങുന്നതാണ് ‘പഞ്ച് തീര്‍ത്ഥ്’. ഹൈന്ദവ വിശ്വാസപ്രകാരം മഹാഭാരതത്തിലെ പാണ്ഡു സ്‌നാനത്തിനായി എത്തിയ സ്ഥലമാണ് ഇവിടം. തകര്‍ന്ന നിലയില്‍ കിടന്നിരുന്ന അമ്പലം 1834ല്‍ ഹിന്ദുക്കളാണ് പുതുക്കിപ്പണിതത്. ഇതിന് ശേഷം വിശ്വാസികള്‍ കാര്‍ത്തികമാസത്തില്‍ ഇവിടെയെത്തി സ്‌നാനം ചെയ്യുകയും രണ്ട് ദിവസത്തെ പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്നത് പതിവായിരുന്നു. നിലവില്‍ ‘ഖൈബര്‍ പക്തുന്‍ഖ്വ’ എന്ന പ്രവിശ്യയുടെ കീഴിലാണ് ‘പഞ്ച് തീര്‍ത്ഥ്’. പുതിയ ഉത്തരവ് അനുസരിച്ച് അമ്പലത്തിന് സമീപത്തുള്ള കയ്യേറ്റങ്ങളെല്ലാം ഉടന്‍ ഒഴിപ്പിച്ച് ഇവിടെ ചുറ്റുമതില്‍ സ്ഥാപിച്ച് സംരക്ഷിതമേഖലയാക്കി മാറ്റാനാണ് ഉദ്യോഗസ്ഥര്‍ തയ്യാറെടുക്കുന്നത്. അമ്പലത്തിന്റെ ദീര്‍ഘകാലത്തേക്കുള്ള സംരക്ഷണത്തിനായി പുരാവസ്തു ഗവേഷകരുടെ സഹായത്തോടെ നടപടികള്‍ കൈക്കൊള്ളാനും തീരുമാനമായിട്ടുണ്ട്. ഇതോടൊപ്പം തന്നെ അമ്പലത്തിനോ ചുറ്റുപാടിനോ എന്തെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചാല്‍ അതിന് ഉത്തരവാദിയാകുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്നും ഉത്തരവ് ... Read more
അഗസ്ത്യാര്‍കൂടം ട്രെക്കിംഗ്; ബുക്കിംഗ് നാളെ മുതല്‍
2019ലെ അഗസ്ത്യാര്‍കൂടം ട്രെക്കിംഗ് ജനുവരി 14 ന് മുതല്‍ മാര്‍ച്ച് 1 വരെ നടക്കും. പ്രവേശത്തിനായുള്ള ബുക്കിംഗ് നാളെ (05-01-19) രാവിലെ 11 മുതല്‍ ആരംഭിക്കും. പ്രവേശന പാസുകള്‍ ഓണ്‍ലൈന്‍ മുഖേനയോ അക്ഷയകേന്ദ്രം വഴിയോ ബുക്ക് ചെയ്യാം. www.forest.kerala .gov.in അല്ലെങ്കില്‍ serviceonline.gov.in എന്ന വെബ്സൈറ്റ് വഴി പാസുകള്‍ ബുക്ക് ചെയ്യാം. 14 വയസിന് താഴെയുള്ള കുട്ടികള്‍ അപേക്ഷിക്കാന്‍ പാടില്ല. ശാരീരികക്ഷമതയുള്ളവര്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയില്ല. പത്തുപേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റി ഏര്‍പ്പെടുത്തുന്ന ഒരു ഗൈഡിന്റെ സേവനം ലഭിക്കും. ഒരു ദിവസം നൂറുപേര്‍ക്ക് മാത്രമേ പാസ് അനുവദിക്കുകയുള്ളൂ. യാത്രികരുടെ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും കൊണ്ടുവരണം . ഓരോരുത്തരുടെയും തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. ആയിരം രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. പരമാവധി 10 പേരുകള്‍ മാത്രമേ ഒരു ടിക്കറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. അക്ഷയ കേന്ദ്രത്തില്‍ ടിക്കറ്റ് ചാര്‍ജിന് പുറമേ പേയ്മെന്റ് ... Read more
ഷോപ്പിങ് ഫെസ്റ്റിവലില്‍ ഇന്‍സ്റ്റലേഷന്‍ ഒരുക്കി ലൈറ്റ് ആര്‍ട്ട് ദുബായ്
ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നഗരത്തിന്റെ പുത്തന്‍ ഇന്‍സ്റ്റലേഷന്‍ ഒരുങ്ങുന്നു. ഡൗണ്‍ ടൗണ്‍ ദുബായിലെ ബുര്‍ജ് പാര്‍ക്ക് പ്ലാസയിലാണ് ലൈറ്റ് ആര്‍ട്ട് ദുബൈ എന്ന ഇന്‍സ്റ്റലേഷന്‍ സ്ഥാപിക്കുന്നത്. കറങ്ങുന്ന കൂറ്റന്‍ കണ്ണാടികളാണ് ഇതിന്റെ പ്രധാന സവിശേഷത. വെളിച്ചത്തിന്റെ കാലിഡോസ്‌കോപ്പാകും പുതിയ ഇന്‍സറ്റലേഷനെന്ന് ദുബൈ ടൂറിസം വകുപ്പ് വ്യക്തമാക്കി. ലോക പ്രശസ്ത ലൈറ്റിങ് ഡിസൈനര്‍ ആയ ജോര്‍ജ് ടെലോസിനൊപ്പം ദുബൈയിലെ ജോണ്‍ ജോസിഫാകിസ് എന്ന സാങ്കേതിക വിദഗ്ധനും കൂടി ചേര്‍ന്നാണ് ഇന്‍സ്റ്റലേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജനുവരി ഏഴുമുതല്‍ ഫെബ്രുവരി 13 വരെ ബുര്‍ജ് പാര്‍ക്ക് പ്ലാസയില്‍ പ്രദര്‍ശിപ്പിക്കും.
മസ്‌കറ്റ് -കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ്
മസ്‌കറ്റ് -കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സും തയ്യാറാവുന്നു. സര്‍വീസിന് അനുമതി ലഭിച്ചതായും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഏപ്രിലില്‍ സര്‍വീസ് ആരംഭിക്കുമെന്നും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കണ്‍ട്രി മാനേജര്‍ ശാറുക വിക്രമ വ്യക്തമാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ എയര്‍ എന്നീ വിമാനക്കമ്പനികള്‍ക്കും മസ്‌കറ്റ്-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ കേന്ദ്ര വ്യോമയാനമന്ത്രാലയം നേരത്തേതന്നെ അനുമതി നല്‍കിയിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഏപ്രിലില്‍ സര്‍വീസ് ആരംഭിച്ചേക്കും. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുണ്ടാകും. ഗോ എയര്‍ വിമാനക്കമ്പനിയും സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.