Category: News
പുതുവത്സര ഓഫര്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ
ഇന്‍ഡിഗോ എയര്‍ലൈന്‍സ് പുതുവത്സര ഓഫര്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ എവിടെയും 899 രൂപയ്ക്ക് പറക്കാമെന്നതാണ് ഓഫറിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്നലെ മുതല്‍ ഈ നിരക്കിലുളള ടിക്കറ്റ് ബുക്കിങ് ഇന്‍ഡിഗോ ആരംഭിച്ചു കഴിഞ്ഞു. ഈ മാസം 13 വരെയാണ് ഓഫറിന്റെ കാലാവധി. ജനുവരി 24 മുതല്‍ ഏപ്രില്‍ 15 വരെയുളള യാത്രകള്‍ക്കാണ് ഓഫര്‍ ബാധകമാകുക. അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 3,399 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.
വിനോദസഞ്ചാരികള്‍ക്കായി ക്ലിയോപാട്ര ഫെറി ബോട്ട് ബേപ്പൂരിലെത്തി
ബീച്ചില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കു കടല്‍ യാത്രയ്ക്കായി ക്ലിയോപാട്ര ഫെറി ബോട്ട് ബേപ്പൂരിലെത്തി. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബോട്ട് വാന്‍സന്‍ ഷിപ്പിങ് സര്‍വീസസ് നേതൃത്വത്തിലാണ് യാത്ര തുടങ്ങുന്നത്. പുലിമുട്ടിലെ മറീന ജെട്ടിയില്‍ നിന്നു തുടങ്ങി കോഴിക്കോട് ബീച്ച് ചുറ്റി വരും തരത്തിലാണ് യാത്ര. 100 പേര്‍ക്ക് സഞ്ചരിക്കാം . ചെറിയ യോഗങ്ങള്‍ ചേരാവുന്ന ശീതീകരിച്ച മുറിയും ബോട്ടിലുണ്ട്. വിവിധ പാക്കേജുകള്‍ പ്രകാരമാണ് നിരക്ക്. കൊച്ചിയില്‍ നിന്ന് എത്തിച്ച ബോട്ട് പെയിന്റിങും അറ്റകുറ്റപ്പണികളും നടത്തി റിപ്പബ്ലിക് ദിനത്തിനു മുന്‍പ് സര്‍വീസ് തുടങ്ങാനാണ് പദ്ധതി. ബേപ്പൂര്‍ ബീച്ചില്‍ നടപ്പാക്കുന്ന സമഗ്ര ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഈ കാല്‍വയ്പ്. ഇന്ത്യന്‍ റജിസ്‌ട്രേഷന്‍ ഓഫ് ഷിപ്പിങ്ങിന്റെ സര്‍ട്ടിഫിക്കേഷനോടു കൂടി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കടലിലൂടെ ബോട്ട് സര്‍വീസ് നടത്തുകയെന്നു വാന്‍സന്‍ എംഡി ക്യാപ്റ്റന്‍ കെ.കെ.ഹരിദാസ് പറഞ്ഞു. വിദേശ വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടാണ് കടലിലൂടെയുള്ള ബോട്ട് സര്‍വീസിനു തുടക്കമിടുന്നത്.
മലബാര്‍ ടൂറിസം സൊസൈറ്റി; ഉദ്ഘാടനം 12ന്
മലബാര്‍ മേഖലയിലെ വിനോദസഞ്ചാര വികസനത്തിനായി മലബാര്‍ ടൂറിസം സൊസൈറ്റി രൂപീകരിക്കുന്നു. ട്രാവല്‍ എജന്റുമാര്‍, ടൂര്‍ ഓപറ്റേറ്റര്‍മാര്‍, വിമാനക്കമ്പനികള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍,ആശുപത്രികള്‍, ടാക്‌സി ബുക്കിങ് സ്ഥാപനങ്ങള്‍ എന്നിവരെ അംഗങ്ങളാക്കി തുടങ്ങുന്ന സൊസൈററിയുടെ ഉദ്ഘാടനം 12ന് വൈകിട്ട് 5ന് അല്‍ഹിന്ദ് കണ്‍വന്‍ഷന്‍ സെന്ററില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ഈ വര്‍ഷം മുതല്‍ മലബാര്‍ ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കാന്‍ സൊസൈറ്റി പദ്ധതിയിട്ടുണ്ടെന്ന് പ്രസിഡന്റ് എം പി എം മുഷ്ബീര്‍ പറഞ്ഞു. ഇനിയും മലബാറിന്റെ അറിയപ്പെടാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളെ സഞ്ചാരികളിലേക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വടക്കന്‍ കേരളത്തിലെ ആറു ജില്ലകളായ പാലക്കാട് മുതല്‍ കാസര്‍കോഡ് വരെയുള്ള സ്ഥലങ്ങളില്‍ ആറു മുതല്‍ അഞ്ചു രാത്രികള്‍ വരെ തങ്ങാനുള്ള പാക്കേജുകള്‍ രൂപീകരിക്കുന്നുണ്ട്. ഉത്തരവാദിത്ത ടൂറിസത്തിന്റെ വിപുലീകരണവും സൊസൈറ്റിയുടെ മുഖ്യ ലക്ഷ്യമാണ്. മലബാര്‍ ടൂറിസം സൊസൈറ്റിയുടെ വെബ്‌സൈറ്റിന്റെ പ്രകാശനം ഇന്ന് പ്രദീപ് കുമാര്‍ എം എല്‍ എ നിര്‍വഹിക്കും. സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയായി സാജന്‍ വി സി (ജനറല്‍ ... Read more
ചരിത്ര നേട്ടവുമായി കേരള പൊലീസ് ഫേസ്ബുക്ക് പേജ്
കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് ഇഷ്ടപ്പെടുന്നവരുടെ എണ്ണം പത്ത് ലക്ഷവും കടന്ന് മുന്നോട്ട്. സംസ്ഥാന പൊലീസിന്റെ ഫേസ്ബുക്ക് പേജുകളില്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പേജെന്ന അംഗീകാരം ഇന്ന് പൊലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ഫെയ്സ്ബുക്ക് ഇന്ത്യ മേധാവി സത്യ യാദവ് മുഖ്യമന്ത്രിക്ക് കൈമാറും. ചടങ്ങില്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഐപിഎസ്, എഡിജിപി മനോജ് എബ്രഹാം ഐപിഎസ് തുടങ്ങിയവര്‍ പങ്കെടുക്കും പൊലീസ് ട്രോളര്‍മാരും, പൊലീസിന്റെ വീഡിയോകളുമെല്ലാം സൂപ്പര്‍ ഹിറ്റായതോടെ കേരള പൊലീസിന് ലഭിച്ചത് അപൂര്‍വ്വ നേട്ടം. ഇതുവരെ ന്യൂയോര്‍ക്ക് പൊലീസിനായിരുന്നു ലോകത്ത് ഏറ്റവും കൂടുല്‍ ലൈക്ക് കിട്ടിയ ഫേസ്ബുക്ക് പേജെന്ന ബഹുമതി. എട്ട് ലക്ഷത്തോളം ലൈക്കുകളാണ് ലഭിച്ചത്. പത്ത് ലക്ഷം ഇഷ്ടക്കാരോടെയാണ് കേരള പൊലീസ് ന്യൂയോര്‍ക്ക് പൊലീസിനെ മറിടകന്നത്. ഏഴു വര്‍ഷം മുമ്പ് കേരള പൊലീസ് ഒരു ഫേസ്ബുക്ക് പേജ് തുടങ്ങുമ്പോള്‍ ഉദ്ദേശ്യം ഒന്നുമാത്രമായിരുന്നു. പൊലീസ് ആസ്ഥാനത്തെ അറിയിപ്പുകളും പൊലീസ് മേധാവിയുടെ സന്ദേശങ്ങളും പങ്കുവയ്ക്കുക. പക്ഷെ നവമാധ്യമങ്ങളുടെ ... Read more
വയനാട്; വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് നിരോധിക്കും
ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം എര്‍പ്പെടുത്താന്‍ ഡി.ടി.പി.സിക്ക് നിര്‍ദേശം നല്‍കുമെന്ന് കളക്ടര്‍ എ.ആര്‍. അജയകുമാര്‍. ഹരിതകേരളം മിഷന്റെ ഭാഗമായി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ടാസ്‌ക്ഫോഴ്സ് യോഗത്തിലാണ് തീരുമാനം. ബഹുജന പങ്കാളിത്തത്തോടെ മാലിന്യ പരിപാലനം എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന മിഷന്‍ ക്ലീന്‍ വയനാടിനായി മുഴുവന്‍ വാര്‍ഡുകളിലും ശുചിത്വ പരിപാലന സേന രൂപവത്കരിച്ചു. സേനയിലുള്‍പ്പെട്ട കണ്‍വീനര്‍മാരുടെ പരിശീലനം ഉടന്‍ പൂര്‍ത്തിയാക്കും. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 18 തോടുകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തുടര്‍പ്രവര്‍ത്തനമെന്ന നിലയില്‍ തദ്ദേശസ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നേതൃത്വത്തില്‍ 21-നും 27-നുമിടയില്‍ ജില്ലാതലത്തില്‍ ശില്പശാല സംഘടിപ്പിക്കും. ഫെബ്രുവരിയില്‍ സംസ്ഥാന ശില്പശാല ‘ജലസംഗമം’ എന്ന പേരില്‍ സംഘടിപ്പിക്കും. ഹരിത കേരള മിഷന്റെ പ്രവര്‍ത്തനങ്ങളും സന്ദേശങ്ങളും ജനങ്ങളില്‍ എത്തിക്കാന്‍ ബോധവത്കരണ പ്രചാരണ വാഹനം ‘ഹരിതായനം’ 13 മുതല്‍ 16 വരെ ജില്ലയില്‍ പര്യടനം നടത്തും.
കൊല്ലം ബൈപ്പാസ് ജനുവരി 15-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം സംബന്ധിച്ച ആശയക്കുഴപ്പത്തിന് അവസാനം. ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എത്തുമെന്ന് കൊല്ലം എം.പി എന്‍.കെ.പ്രേമചന്ദ്രന്‍ അറിയിച്ചു. അടുത്ത മാസം 15-നാവും ഉദ്ഘാടനം. ജനുവരി 15 വൈകിട്ട് 5.30ന് കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എന്‍.കെ.പ്രേമചന്ദ്രനെ അറിയിക്കുകയായിരുന്നു.
ഐപിഎല്‍ പൂരത്തിന് ഇക്കുറി തിരുവനന്തപുരം വേദിയാകാന്‍ സാധ്യത
ഈ സീസണലിലെ ഐപിഎല്‍ മത്സരങ്ങള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാന്‍ സാധ്യത. ലോക്സഭാ തെരഞ്ഞെടുപ്പ് പരിഗണിച്ച് ബിസിസിഐ തയ്യാറാക്കിയ 20 വേദികളുടെ ചുരുക്കപ്പട്ടികയില്‍ തിരുവനന്തപുരവുമുണ്ട്. പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കയിലോ യു എ ഇയിലോ, അല്ലെങ്കില്‍ ഇന്ത്യയിലെ വ്യത്യസ്ത വേദികളിലോ ഐപിഎല്‍ നടത്താമെന്നാണ് ബിസിസിഐ ടീം ഫ്രാഞ്ചൈസികളെ അറിയിച്ചത്. സാമ്പത്തിക ചെലവ് പരിഗണിച്ച് ഇന്ത്യയില്‍ മത്സരങ്ങള്‍ മതിയെന്നായിരുന്നു ടീമുകളുടെ മറുപടി. ഇതോടെയാണ് കഴിഞ്ഞ വര്‍ഷത്തെ പത്ത് വേദികള്‍ക്ക് പകരം ബിസിസിഐ തിരുവനന്തപുരം ഉള്‍പ്പടെ ഇരുപത് വേദികളുടെ പട്ടികയുണ്ടാക്കിയത്. ഐപിഎല്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്ന് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സി ഇ ഒ അജയ് പത്മനാഭന്‍ പറഞ്ഞു. ഏറ്റവും അടുത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പുറമേ മറ്റ് ടീമുകളുടെ മത്സരവും ഗ്രീന്‍ഫീള്‍ഡില്‍ നടക്കാന്‍ സാധ്യതയുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ലഭ്യത പരിഗണിച്ച് ഹോം ഗ്രൗണ്ടില്‍ ടീമുകള്‍ക്ക് മൂന്ന് മത്സരങ്ങളേ കിട്ടൂ എന്ന് ബിസിസിഐ വ്യക്തമാക്കിക്കഴിഞ്ഞു. തിരുവനന്തപുരത്തിന് പുറമേ പൂനെ, ലക്‌നൗ, കാണ്‍പൂര്‍, ... Read more
പ്രതിഷേധം ഫലം കണ്ടു; ടൂറിസത്തിനെ ബാധിക്കാത്ത ആദ്യ പണിമുടക്കില്‍ കേരളം
പോയ വര്‍ഷം ടൂറിസം രംഗം നേരിട്ട വെല്ലുവിളികള്‍ ധാരാളമായിരുന്നു. വര്‍ഷാരംഭത്തില്‍ തന്നെ നിപ്പ വൈറസിന്റെ ഭീതിയില്‍ കേരളം പകച്ചപ്പോള്‍ ഒപ്പം തളര്‍ന്ന് പോയത് ടൂറിസം രംഗം കൂടിയായിരുന്നു. നിപ്പയ്ക്ക് ശേഷമെത്തിയ പ്രളയത്തില്‍ തളരാതെ കേരളത്തിന് വേണ്ടി മുന്‍പന്തിയില്‍ നിന്ന ടൂറിസം മേഖലയ്ക്ക് കച്ചവട ലാഭത്തില്‍ വന്‍ നഷ്ടമാണ് ഉണ്ടായത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടൂറിസം രംഗത്തിന് പ്രഹരമായി ഏറ്റത് അപ്രതീക്ഷിത ഹര്‍ത്താലുകളായിരുന്നു. പ്രവര്‍ത്തി ദിനങ്ങളുടെ കണക്കെടുത്ത് നോക്കുകയാണെങ്കില്‍ 100ല്‍ കൂടുതല്‍ ഹര്‍ത്താലുകള്‍ കേരളത്തില്‍ ഉണ്ടായി. ഈ ദിവസങ്ങളില്‍ എല്ലാം തന്നെ വലഞ്ഞത് നാട് കാണാനെത്തിയ സഞ്ചാരികളായിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ തെരുവില്‍ പ്രതിഷേധവുമായി നിരവധി സംഘടനകള്‍ രംഗത്ത് വന്നു. ഒടുവില്‍ ഇനിയുള്ള ഹര്‍ത്താലുകള്‍ ടൂറിസം രംഗത്തിനെ ബാധിക്കില്ല എന്ന പ്രഖ്യാപനവും വന്നു. എന്നാല്‍ ശബരിമല സ്ത്രീ പ്രവേശനത്തിനെത്തുടര്‍ന്നുണ്ടായ ഹര്‍ത്താലുകള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് വിനോദ സഞ്ചാരികളെയാണ്. ഇനിനെതിരെ ശക്തമായി പ്രതികരിച്ച് കൊണ്ടാണ് വിനോദ സഞ്ചാര മേഖല പ്രതിഷേധവുമായി മുന്നോട്ട് വന്നത്. സംസ്ഥാനത്തിന്റെ എല്ലാ ... Read more
പോയവര്‍ഷം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ബൈക്ക് ജാവ
ഐതിഹാസിക ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ മോട്ടോര്‍ സൈക്കിള്‍സ് തിരിച്ചു വരവിന്റെ പാതയിലാണ്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്ത് രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. ജാവയെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ കൗതുകത്തോടെയാണ് കാണുന്നത്. ഇതൊക്കെത്തന്നെയാവണം ജാവയെ 2018ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ ഇരുചക്രവാഹനമാക്കുന്നത്. ഇരുചക്ര വാഹനങ്ങളെക്കുറിച്ചറിയാന്‍ ഇന്ത്യക്കാര്‍ 2018ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത് ജാവ ബൈക്കുകളെയാണ്. തൊട്ടുപിന്നില്‍ ടിവിഎസ് അപ്പാഷെ സീരീസാണുള്ളത്. ഇന്ത്യന്‍ വിപണിയിലെ വില്‍പനയില്‍ ആദ്യ സ്ഥാനങ്ങളിലുള്ള ഇരുചക്ര വാഹനങ്ങളല്ല ടോപ് ട്രെന്റിങ് ലിസ്റ്റില്‍ ആദ്യ സ്ഥാനത്തുള്ളവയൊന്നും എന്നതാണ് രസകരം. സുസുക്കി ഇന്‍ട്രൂഡര്‍, ടിവിഎസ് എന്‍ടോര്‍ക്ക് 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് എന്നിവയാണ് പട്ടികയില്‍ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. ഹീറോ എക്സ്ട്രീം 200ആര്‍, ടിവിഎസ് റേഡിയോണ്‍, ഹീറോ ഡെസ്റ്റിനി 125, ഹീറോ എക്സ്പ്ലസ് 200, ബിഎംഡബ്ല്യു ... Read more
അഗസ്ത്യനെ അറിയാന്‍ ഒരുങ്ങി പെണ്‍കൂട്ടായ്മ; പാസ് നേടിയത് 15ലേറെ പേര്‍
നിഗൂഢസൗന്ദര്യം നിറഞ്ഞ അഗസ്ത്യാര്‍കൂട കാഴ്ചകള്‍ കാണാന്‍ ഈ വര്‍ഷം ബോണക്കാട് ചെക്ക് പോസ്റ്റ് തുറക്കുമ്പോള്‍ ഏറ്റവും ആവേശഭരിതരാവുന്നത് സ്ത്രീകളാണ്. അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് വിലക്ക് നീങ്ങി വനിതകള്‍ക്കായി വനംവകുപ്പ് ആദ്യമായി അനുമതി നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ 15ലേറെപ്പേരാണ് പ്രവേശനപാസ് നേടിയത്. 15ന് ആരംഭിക്കുന്ന ട്രെക്കിങ്ങില്‍ മല കയറാന്‍ കാത്തിരിക്കുന്നത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് വനിതകളാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത് വരെ ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നത്. കേട്ടറിവ് മാത്രമുള്ള വനസൗന്ദര്യത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പാസ് ലഭിച്ച് വനിതകള്‍. തങ്ങള്‍ക്ക് നിഷേധിച്ചിരുന്ന ഇടത്തേക്ക് കയറാന്‍ വിവിധ വനിത കൂട്ടായ്മകളാണ് നിയമ പോരാട്ടം നടത്തിയത്. നിയമപോരാട്ടത്തിന് മുന്നില്‍ നിന്ന അന്വേഷി, വിംഗ്‌സ്, പെണ്ണൊരുമ എന്നീ സംഘടനകളിലെ പ്രവര്‍ത്തകര്‍ തന്നെയാണ് പാസ് നേടിയവരില്‍ ഏറെയും. തിരുവനന്തപുരത്ത് നിന്നാണ് നാല് വനിതകളാണ് ആദ്യ സംഘത്തിലുള്ളത്. മെഡിക്കല്‍ കോളേജ് ജീവനക്കാരിയായ നീന കൂട്ടാല, റൈഡറായ ഷൈനി രാജ്കുമാര്‍, ഷെര്‍ളി, രജിത എന്നിവരാണ് സമുദ്രനിരപ്പില്‍ നിന്ന് ... Read more
ദേശീയപണിമുടക്ക്; സംസ്ഥാനത്ത് വൈകിയോടുന്ന തീവണ്ടികള്‍ ഇവയൊക്കെ
സംയുക്തതൊഴിലാളി യൂണിയനുകളുടെ 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ കേരളത്തില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കായി തീവണ്ടികളെ ആശ്രയിച്ചവര്‍ക്ക് ഹര്‍ത്താലില്‍ പോലും പതിവില്ലാത്ത ട്രെയിന്‍ തടയല്‍ സമരത്തിന് ഇരയാവേണ്ടി വന്നു. കേരളത്തിന് പുറത്തും പല സ്റ്റേഷനുകളിലും തീവണ്ടികള്‍ തടയുന്നതായി വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ അടുത്ത രണ്ട് ദിവസത്തേക്ക് തീവണ്ടികള്‍ കൃത്യസമയം പാലിക്കാന്‍ സാധ്യതയില്ല. ആലപ്പുഴ, തൃപ്പൂണിത്തുറ, ചെറുവത്തൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍,ഒലവക്കോട്,തിരുവനന്തപുരം, കണ്ണൂര്‍,പയ്യന്നൂര്‍, തലശ്ശേരി, എറണാകുളം തുടങ്ങി വിവിധ ഇടങ്ങളില്‍ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ തീവണ്ടികള്‍ തടഞ്ഞു. അതേസമയം ട്രെയിനുകള്‍ മണിക്കൂര്‍ നേരം വൈകിപ്പിച്ച ശേഷം തൊഴിലാളികള്‍ കടത്തിവിടുന്നതിനാല്‍ തീവണ്ടി ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടില്ല. ഇന്ന് വൈകിയോടുന്ന പ്രധാന തീവണ്ടി സര്‍വീസുകള്‍ മുംബൈ – കന്യാകുമാരി ജയന്തി ജനത: ഒന്നര മണിക്കൂര്‍ കന്യാകുമാരി – മുംബൈ ജയന്തി ജനത: ഒരു മണിക്കൂര്‍ ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍ സിറ്റി: 2 മണിക്കൂര്‍ എറണാകുളം – തിരുവനന്തപുരം വഞ്ചിനാട്: ഒന്നര മണിക്കൂര്‍ ഹൈദരാബാദ് ... Read more
കാസ്റ്റ്‌ലെസ് കളക്ടീവ് കേരളത്തിലേക്കെത്തുന്നു
“അയാം സോറി അയ്യപ്പാ … നാ ഉള്ള വന്താ യെന്നപ്പാ” എന്ന ഒറ്റ ഗാനത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച കാസ്റ്റ്‌ലെസ് കളക്ടീവ് കേരളത്തിലേക്ക്. സ്ത്രീകളോടുള്ള ആര്‍ത്തവ അയിത്തതിനെതിരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയാല്‍ പങ്കെടുക്കാനാണ് കാസ്റ്റ്‌ലെസ് കളക്ടീവ് എത്തുന്നത്. ജനുവരി 12, 13 തീയതികളില്‍ കൊച്ചി മറൈന്‍ ഡ്രൈവിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കലയിലൂടെയും സംഗീതത്തിലൂടെയും രാഷ്ട്രീയം അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോട് കൂടി ആരംഭിച്ചതാണ് 19 പേരടങ്ങുന്ന കാസ്റ്റ്‌ലെസ് കളക്ടീവ്. നീലം കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാനം ഫെസ്റ്റിവലിലാണ് പാ രഞ്ജിത്തിന്റെ കാസ്റ്റ്ലസ് കളക്ടീവ് ബാന്റ് ‘അയാം സോറി അയ്യപ്പാ’ എന്ന ഗാനം അവതരിപ്പിച്ചത്. ശബരിമല സത്രീ പ്രവേശനത്തെ പിന്തുണക്കുന്നതിനൊപ്പം സ്ത്രീകള്‍ക്കെതിരെ നടത്തിയ അക്രമങ്ങളിലുള്ള പ്രതിഷേധം കൂടിയാണ് ഗാനം. ഗാനത്തിന് വലിയ തോതിലുള്ള പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിന് മുന്‍പായിരുന്നു ഗാനം അവതരിപ്പിച്ചതെങ്കിലും യുവതികള്‍ പ്രവേശിച്ച സാഹചര്യത്തില്‍ കേരളത്തിലും വലിയ തോതില്‍ ഗാനം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഇളവുമായി ജെറ്റ് എയര്‍വേസ്
യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വമ്പന്‍ ഇളവുമായി ജെറ്റ് എയർവേസ്. ഗൾഫിൽ നിന്ന് കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് 50 ശതമാനം വരെ ഇളവാണ് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ജെറ്റ് എയർവെയ്‌സ് സർവീസ് നടത്തുന്ന എല്ലാ സെക്ടറിലേക്കും ഇളവ് കിട്ടും. കൂടാതെ നേപ്പാൾ, ബംഗ്ലാദേശ്, സിങ്കപ്പൂർ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്കും ഈ ഇളവ് പ്രയോജനപ്പെടും. ഈ മാസം 11 വരെ എടുക്കുന്ന ടിക്കറ്റുകൾക്കാണ് ഇളവെന്ന് ജെറ്റ് എയർവെയ്‌സ് വാർത്താകുറിപ്പിൽ അറിയിച്ചു.
പ്രക്ഷോഭങ്ങള്‍ക്കിടയില്‍ സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് തടയുന്ന ഓര്‍ഡിനന്‍സിന് അനുമതി
പ്രക്ഷോഭങ്ങളില്‍ സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് ഇനി പൊതുമുതല്‍ നശീകരണത്തിന് തുല്യം. ഇതു സംബന്ധിച്ച ഓർഡിനൻസിന് പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഹർത്താലുകളിലും മറ്റ ക്രമസംഭവങ്ങളിലും സ്വകാര്യ വാഹനങ്ങളും വീടുകളും അക്രമിക്കപ്പെടാറുണ്ട്. ഇനി ഇതും പൊതുമുതൽ നശീകരണ കുറ്റത്തിന് തുല്യമാകും. നാശനഷ്ടം വരുത്തുന്ന തുകയുടെ പകുതി അടച്ചാലേ ഇനി ഇത്തരം കേസുകളിൽ ജാമ്യം കിട്ടൂ. നഷ്ട പരിഹാരം പ്രതികളിൽ നിന്ന് ഈടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തത് കണക്കിലെടുത്തു കൂടിയാണ് മന്ത്രിസഭാ തീരുമാനം . കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കേസിൽ ഇത്തരം നിയമ നിർമാണത്തിന് സുപ്രീംകോടതിയും നിർദേശിച്ചിരുന്നു. ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിനയക്കും.
അനന്തപുരി ഒരുങ്ങുന്നു; ‘വസന്തോത്സവം 2019’ ജനുവരി 11 മുതൽ കനകക്കുന്നിൽ
തലസ്ഥാന നഗരിക്ക് വർണ വൈവിധ്യങ്ങളുടെ പൂക്കാലമൊരുക്കുന്ന വസന്തോത്സവം 2019 മേളയ്ക്ക് ജനുവരി 11ന് കനകക്കുന്നിൽ തിരിതെളിയും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നടക്കമുള്ള പതിനായിരത്തിലധികം ഇനം പൂക്കളുടെ മഹോത്സവമാകും ജനുവരി 20 വരെ നഗരത്തിൽ നടക്കുക. രുചിയുടെ മേളപ്പെരുക്കവുമായി ഭക്ഷ്യമേളയും വസന്തോത്സവത്തിന് ചാരുതയേകും. ജനുവരി 11ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ വസന്തോത്സവത്തിന് തിരിതെളിക്കും. കനകക്കുന്ന് കൊട്ടാരത്തിനു മുൻവശം നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. പൂർണമായി ഹരിതചട്ടം പാലിച്ചു നടത്തുന്ന വസന്തോത്സവത്തിന്റെ ചെലവ് സ്‌പോൺസർഷിപ്പ്, വിവിധ സ്റ്റാളുകൾ, ടിക്കറ്റ് എന്നിവ വഴിയാണു കണ്ടെത്തുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന തുകയുടെ 10 ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലക്കു സംഭാവനയായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റ്, മ്യൂസിയം – മൃഗശാല, കാർഷിക കോളജ്, ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡൻ, വിക്രം സാരാഭായ് സ്‌പേസ് സെന്റർ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, കേരള വന ... Read more