Category: News

ചെറുതോണിയില്‍ പുതിയ പാലം വരുന്നു

ഇടുക്കി ചെറുതോണിയില്‍ പുതിയ പാലത്തിനുള്ള രൂപരേഖ തയ്യാറായി. അന്‍പത് കോടിരൂപ ചെലവില്‍ ഒന്നര വര്‍ഷം കൊണ്ട് പണിപൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. പ്രളയകാലത്ത് തകര്‍ന്ന പാലം താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തിയാണ് ഗതാഗതയോഗ്യമാക്കിയത്. മഹാ പ്രളയകാലത്ത് ഇടുക്കി ചെറുതോണി അണക്കെട്ടില്‍ നിന്നുള്ള വെള്ളപ്പാച്ചിലില്‍ തകര്‍ന്ന ചെറുതോണി പാലത്തിന് പകരമാണ് പുതിയ പാലം നിര്‍മിക്കുന്നത്. ഇടുക്കി അണക്കെട്ടിനെ ബന്ധിപ്പിക്കുന്ന കുറവന്‍- കുറത്തി മലകളെ സൂചിപ്പിക്കുന്ന,രണ്ടു തൂണുകളിലായി ഉറപ്പിച്ച കേബിളുകളിലായിരിക്കും പാലം. 140 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ രൂപരേഖയാണ് ദേശിയപാത വിഭാഗം തയ്യാറാക്കിയത്. ഇടുക്കി ചെറുതോണി അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടാതിരിക്കാനാണ് തൂണുകളുടെ എണ്ണം കുറച്ചുള്ള നിര്‍മാണ രീതി. പുതിയ പാലത്തിന്റെ ഇരുവശത്തും ജലസംഭരണികള്‍ നിര്‍മിച്ച് ബോട്ടിങ്ങ് സൗകര്യമൊരുക്കും പാലം പണി പൂര്‍ത്തിയാകുന്നതോടെ ചെറുതോണിയിലേയ്ക്ക് കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ.

ഉഡാന്‍ സര്‍വീസുകള്‍ക്ക് തുടക്കമിട്ട് കണ്ണൂര്‍ വിമാനത്താവളം

കുറഞ്ഞ നിരക്കില്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാന യാത്ര സാധ്യമാക്കുന്ന കേന്ദ്ര പദ്ധതിയായ ഉഡാന്‍ സര്‍വീസുകള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ തുടക്കമായി. ഇന്‍ഡിഗോ എയര്‍ ലൈന്‍സ് ആണ് ആദ്യ സര്‍വീസ് തുടങ്ങിയത്. കണ്ണൂരില്‍ നിന്ന് ഹൈദരാബാദ്, ചെന്നൈ, ഹൂബ്ലി, ബംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. ഉഡാന്‍ അടിസ്ഥാനത്തില്‍ സ്പൈസ് ജെറ്റും ഉടന്‍ സര്‍വീസ് ആരംഭിക്കും. നിലവിലുള്ള ഇന്ത്യന്‍ നഗരങ്ങള്‍ക്ക് പുറമെ ഗാസിയാബാദ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കൂടി സര്‍വീസ് തുടങ്ങും. പുതുതായി തുടങ്ങുന്ന വിമാനത്താവളം എന്ന നിലയില്‍ ഉഡാന്‍ സര്‍വീസ് സാമ്പത്തിക നഷ്ടമാകുമെന്നതിനാല്‍ കിയാല്‍ ആദ്യം പിന്മാറിയിരുന്നു. പിന്നീട് കേന്ദ്രം പ്രത്യേക ഇളവുകള്‍ നല്‍കിയാണ് സര്‍വീസുകള്‍ തുടങ്ങിയത്. മണിക്കൂറിനു 2500 രൂപ നിരക്കില്‍ ആയിരിക്കും ടിക്കറ്റുകള്‍.

ഒരു മില്യണ്‍ സഞ്ചാരികളെ പ്രതീക്ഷിച്ച് ശ്രീലങ്ക ടൂറിസം

ഈ വര്‍ഷം വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാനൊരുങ്ങുകയാണ് ശ്രീലങ്ക. രാജ്യത്തിന്റെ മോശം അവസ്ഥ കഴിഞ്ഞു, ഇനി സഞ്ചാരികള്‍ക്കായി അവര്‍ക്ക് മറക്കാന്‍ സാധിക്കാത്ത കാഴ്ച ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ശ്രീലങ്കന്‍ വിനോദ സഞ്ചാര വകുപ്പ് മന്ത്രി അമരതുംഗ പറഞ്ഞു. ശ്രീലങ്കയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റ പ്രധാന പങ്ക് രാമായണത്തിന്റെ മിത്തുമായി ബന്ധപ്പെട്ട ഐതിഹ്യമാണ്. ഈ മിത്തുകളെ തന്നെ പൊടിതട്ടിയെടുത്താണ് ശ്രീലങ്ക വിനോദ സഞ്ചാരികളെയും തീര്‍ത്ഥാടകരെയും വലവീശിപ്പിടിക്കുന്നത്. രാമായണ സര്‍ക്യൂട്ട് കൂടുതല്‍ ആകര്‍ഷകമാക്കിയും വികസിപ്പിച്ചും സഞ്ചാരികളുടെ ശ്രദ്ധ നേടാനാണ് ശ്രീലങ്ക ഒരുങ്ങുന്നത്. വെറുതെയല്ല, ആധികാരിക രേഖകളും പുരാണകഥകളും പറഞ്ഞുകൊടുത്തും തന്നെയാണ് ഈ ദ്വീപ് ഇനി സഞ്ചാരികളെ വരവേല്‍ക്കാന്‍ പോകുന്നത്. രാമകഥകള്‍ അറിയാനും കൂടുതല്‍ കണ്ടെത്തലുകള്‍ നടത്താനും താല്പര്യമുള്ളവര്‍ക്കും ഇനി മടിച്ചു നില്‍ക്കാതെ ശ്രീലങ്കയിലേക്ക് വണ്ടി കയറാം. ശ്രീലങ്ക ഈ വര്‍ഷം ഒരു മില്യണ്‍ സഞ്ചാരികളെ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനായി വന്‍ പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങളും നവീകരണ ശ്രമങ്ങളും നടന്നു, ഇവിടെ എന്തൊക്കെ ... Read more

ബീച്ചുകളില്‍ മദ്യപാനം നിരോധിക്കാനൊരുങ്ങി ഗോവന്‍ സര്‍ക്കാര്‍

രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗോവയില്‍ ഇനി ബീച്ചുകളില്‍ പരസ്യമായി മദ്യപാനത്തിനും ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാനസര്‍ക്കാര്‍. രണ്ടായിരം രൂപ പിഴയോ മൂന്ന് മാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്ക് ഗോവ മന്ത്രിസഭ അംഗീകാരം നല്‍കി. രജിസ്‌ട്രേഷന്‍ ഓഫ് ടൂറിസം ട്രേഡ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ബീച്ചുകളില്‍ മദ്യപാനത്തിനും പാചകം ചെയ്യലിനും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്. വ്യാഴാഴ്ചയാണ് മന്ത്രിസഭ ഇതിന് അംഗീകാരം നല്‍കിയത്. ജനുവരി 29ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി സഭയില്‍ അവതരിപ്പിക്കുമെന്ന് വിനോദസഞ്ചാര വകുപ്പുമന്ത്രി മനോഹര്‍ അജ്ഗാവോങ്കാര്‍ പറഞ്ഞു. ബീച്ചുകളില്‍ കുപ്പികള്‍ പൊട്ടിക്കുക, പരസ്യമായി മദ്യപാനം നടത്തുക, ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഈ ഭേദഗതി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരുടെ ചിത്രങ്ങള്‍ എടുത്ത് ടൂറിസം വകുപ്പിന് വാട്‌സ്പ്പിലൂടെ കൈമാറും. 12 മണിക്കൂറിനുളളില്‍ പിഴയടക്കേണ്ടിവരും. നിലവില്‍ ഗോവയില്‍ നടക്കുന്ന ഈ പ്രവര്‍ത്തികള്‍ മൂലം നിലവാരമുളള വിനോദസഞ്ചാരികള്‍ ഇവടേക്ക് വരാന്‍ മടി ... Read more

66 ദിവസങ്ങള്‍ക്ക് ശേഷം അലാസ്‌കയില്‍ സൂര്യനുദിച്ചു

അമേരിക്കയിലെ വടക്കേ അറ്റത്തുള്ള പ്രദേശമായ അലാസ്‌കയില്‍ 66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യനുദിച്ചു. നവംബര്‍ 18നായിരുന്നു അവസാനമായി ഇവിടെ സുര്യന്‍ അസ്തമിച്ചത്. രണ്ട് മാസത്തിലധികം നീണ്ട ഇരുട്ടിന് ശേഷം ബുധനാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 1.04നാണ് സൂര്യന്‍ ഉദിച്ചത്. 4300 പേര്‍ മാത്രമാണ് അലാസ്‌കയിലെ ബാറോ പ്രദേശത്ത് താമസിക്കുന്നത്. മൈനസ് 13 ഡിഗ്രി സെല്‍ഷ്യസായിരുന്നു സൂര്യോദയ സമയത്തെ താപനില. 1.04ന് ഉദിച്ച സൂര്യന്‍ 2.14ന് അസ്തമിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ ഇവിടെ പകലിന് ദൈര്‍ഘ്യം കൂടിക്കൂടി വരും. ഫെബ്രുവരിയോടെ ദിവസവും ശരാശരി നാല് മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കും. പകലിന്റെ ദൈര്‍ഘ്യം കൂടുന്ന പ്രവണത മേയ് 12 വരെ തുടരും. പിന്നീട് ഉദിച്ചുനില്‍ക്കുന്ന സൂര്യന്‍ ഓഗസ്റ്റ് രണ്ട് വരെ അസ്തമിക്കാതെ നില്‍ക്കും. ഈയാഴ്ച ഇടയ്ക്കിടയ്ക്ക് സൂര്യപ്രകാശം കാണാനാവുമെങ്കിലും ശരാശരി താപനില മൈനസ് 10ന് താഴെ തന്നെയായിരിക്കും. സൂര്യന്‍ അസ്തമിക്കാത്ത മാസങ്ങളില്‍ പോലും താപനില 47 ഡിഗ്രിയില്‍ കൂടാറുമില്ല.

പ്ലാസ്റ്റിക്ക് വിമുക്ത മൂന്നാറിനായി ഗ്രീന്‍ മാരത്തോണ്‍ സംഘടിപ്പിക്കുന്നു

പ്ലാസ്റ്റിക് മാലിന്യമുക്ത മൂന്നാറെന്ന സന്ദേശം രാജ്യത്തിന് മുന്നില്‍ എത്തിക്കുന്നതിന്റെ ഭാഗമായി മൂന്നാറില്‍ മാരത്തോണ്‍ സംഘടിപ്പിക്കുന്നു. മൂന്നാര്‍ കെസ്ട്രല്‍ അഡ്വഞ്ചേഴ്സാണ് സന്ദര്‍ശകര്‍ക്കായി മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. നാല് കാറ്റഗറിയിലായി നടക്കുന്ന മാരത്തോണ്‍ ഫെബ്രുവരി 9-ന് ആരംഭിക്കും. പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്നതിനാല്‍ ഗ്രീന്‍ മാരത്തോണ്‍ എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്. 71 കിലോമീറ്റര്‍ ദൈഘ്വമുള്ള അള്‍ട്രാ മാരത്തോണ്‍, 42.195 ദൈര്‍ഘ്വമുള്ള ഫുള്‍ മാരത്തോണ്‍, 21.098 ദൈര്‍ഘ്വമുള്ള ആഫ് മാരത്തോണ്‍, 7 കിലോമീറ്റര്‍ ദൂരമുള്ള റണ്‍ ഫോര്‍ ഫണ്‍ എന്നിങ്ങനെയാണ് കാറ്റഗറി. അള്‍ട്രാ മാരത്തോണിന് പുറമെ 2500, ഫുള്‍ മാരത്തോണിന് 1300, ആഫ് മാരത്തോണിന് 1000, റണ്‍ ഫോര്‍ ഫണിന് 700 എന്നിങ്ങനെയാണ് രജിസ്ട്രേഷന്‍ ഫീസ്. ഫെബ്രുവരി 9 ന് അള്‍ട്രയും 10-ന് മറ്റ് കാറ്റഗറിയിലുള്ള മാരത്തനുകളും നടക്കും. രാവിലെ 5 മണി മുതലാണ് പരിപാടി ആരംഭിക്കുന്നത്. പ്രദേശവാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക ഇളവുകള്‍ ഉണ്ടായിരിക്കും. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ അത്ലറ്റിക്ക് ഫെഡറേഷന്‍, അസോസിയേഷന്‍ ... Read more

കുറിഞ്ഞി ഉദ്യാനം; അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനൊരുങ്ങി സര്‍ക്കാര്‍

വട്ടവട, കൊട്ടക്കമ്പൂര്‍ മേഖലയിലെ ആള്‍ത്താമസമില്ലാത്ത പ്രദേശങ്ങള്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമാക്കിയേക്കും. ഉദ്യാനത്തിന്റെ പരിധിയില്‍നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കുന്നതിന് പകരമായാണ് ഈ ഭൂമി കൂട്ടിച്ചേര്‍ക്കുക. ഇരുപത്തി ഒന്‍പതാം തീയതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. 3200 ഹെക്ടറുള്ള കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി നിലനിറുത്തിക്കൊണ്ടാവും അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കുക. ജനവാസമേഖലകളെ ഒഴിവാക്കണമെന്ന ആവശ്യം ലാന്‍ഡ് റവന്യൂ കമ്മിഷണറും ദേവികുളം സബ്കലക്ടറും പരിശോധിച്ച് വരികയാണ്. എത്രപരാതികള്‍ പരിശോധിച്ചു, കൈയ്യേറ്റം സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ചേരുന്ന യോഗം ചര്‍ച്ചചെയ്യും. കൊട്ടകമ്പൂര്‍, വട്ടവട എന്നിവിടങ്ങളിലെ 58, 62 ബ്്‌ളോക്കുകളിലാണ്പട്ടയമുണ്ടെന്ന്പറയപ്പെടുന്ന ഭൂമികൂടുതലുംഉള്ളത്. ഇത് ഒഴിവാക്കുകുകയാണെങ്കിലും ചേര്‍ന്നുകിടക്കുന്ന ജനവാസമില്ലാത്ത ഭൂമി കുറിഞ്ഞി ഉദ്യാനത്തോട് ചേര്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

മുഖം മിനുക്കി കോട്ടയം ജൂബിലി പാര്‍ക്ക്

കോട്ടയം നഗരസഭ ജൂബിലി പാര്‍ക്കിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാന്‍ തീരുമാനം. നവീകരണപ്രവര്‍ത്തനങ്ങള്‍ തിരുവഞ്ചാര്‍ രാധാകൃഷ്ണന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ വിലയിരുത്തിയതിന് ശേഷമാണ് വേഗത്തിലാക്കാന്‍ തീരുമാനമായത്. ഫണ്ട് അനുവദിക്കാതെ ഇരുന്നതിനെത്തുടര്‍ന്ന് കാട് കയറി നശിച്ച നഗരസഭയുടെ കീഴിലുള്ള പാര്‍ക്ക് എം എല്‍ എയുടെ ഫണ്ട് ഉപയോഗിച്ചാണ് പുതുക്കി പണിയുന്നത്. പുല്ല് പിടിപ്പിക്കല്‍, പ്ലംമ്പിങ് ജോലികള്‍, കുട്ടികള്‍ക്കുള്ള ശുചിമുറികളുടെ നിര്‍മ്മാണം എന്നിവയാണ് ഇനി പൂര്‍ത്തിയാക്കേണ്ടത്. പുല്ല് സ്ഥാപിക്കുന്നതിനായി കൂടുതല്‍ മണ്ണ് എത്തിക്കണം. ഇതിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി വേണം. പാര്‍ക്കിനു പിന്നില്‍ ശുചിമുറികള്‍ സ്ഥാപിക്കാനുള്ള നീക്കം സമീപവാസികള്‍ തടഞ്ഞു. പകരം പുതിയ സ്ഥലംകണ്ടെത്തി ശുചിമുറികള്‍ നിര്‍മിക്കാനാണ് തീരുമാനം. രണ്ടരക്കോടിയിലേറെ രൂപ പാര്‍ക്കിന്റെ നവീകരണത്തിനായി ചെലവിട്ടു. കോട്ടയം നഗരത്തില്‍ കുട്ടികള്‍ക്കായി ഒരു പൊതു കളിസ്ഥലമില്ലെന്ന പരാതിയാണ് പാര്‍ക്കിന്റ നവികരണത്തോടെ അവസാനിക്കുന്നത്. ജില്ലാ കലക്ടര്‍ പി.കെ. സുധീര്‍ബാബു, നഗരസഭ അധ്യക്ഷ പി.ആര്‍. സോന എന്നിവരും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സ്‌കൂള്‍ അവധിക്ക് ... Read more

കുട്ടിപട്ടാളങ്ങളുടെ ഇഷ്ട കേന്ദ്രമാണ് ഈ പോലീസ് സ്റ്റേഷന്‍

ജനമൈത്രി പോലീസ് സ്റ്റേഷനുകളുടെകാലമാണ് ഇന്ന് കേരളത്തില്‍ പോലീസ് എന്ന് കേട്ടാല്‍ ഭയം വരുന്ന കാലമൊക്കെ മാറി. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷം പകരുന്ന ഇടമാണ് പോലീസ് സ്റ്റേഷന്‍. മൃഗശാലയും, കാടും, ഡാമും കാണാന്‍ പോകുന്നത് പോലെ കുട്ടികള്‍ വരുന്ന ഇടമായ് മാറിയിരിക്കുകയാണ് നഗരത്തിലെ ഒരു പോലീസ് സ്റ്റേഷന്‍. ഫോര്‍ട്ട് പോലീസ് സ്റ്റേഷനാണ് മറ്റു പോലീസ് സ്റ്റേഷനുകളില്‍ നിന്ന് വ്യത്യസ്തമാകുന്നത്. ചാങ്ങ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ കുട്ടികള്‍ ഈ വര്‍ഷത്തെ വിനോദ യാത്രയ്ക്ക് എത്തിയത് ഈ പോലീസ് സ്റ്റേഷനിലേക്കാണ്. ശിശു സൗഹൃദ പോലീസ് സ്റ്റേഷനിലെത്തിയ കുരുന്നുകള്‍ക്ക് അവിടെ നിന്ന് ലഭിച്ചത് വിഭിന്നമായ അനുഭവമായിരുന്നു. സിനിമയിലും ടിവിയിലുമെല്ലാം കണ്ട് പരിച്ചരിച്ച ഇടമായിരുന്നില്ല കുട്ടികള്‍ക്ക് ഈ പോലീസ് സ്റ്റേഷന്‍. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ നിറഞ്ഞ ചുമരുകള്‍ കളിക്കാന്‍ പാര്‍മെല്ലാം കണ്ട കുട്ടികള്‍ക്ക് പൊലീസിനോടുള്ള ഭയം മാറാന്‍ താമസമുണ്ടായില്ല. തുടര്‍ന്ന് സന്ദര്‍ശനത്തിന് എത്തിയ കുട്ടികളോട് ഫോര്‍ട്ട് സബ് ഡിവിഷന്‍ അസി. പൊലീസ് കമ്മീഷണര്‍ ജെ കെ ദിനില്‍ സ്റ്റേഷന്റെ ... Read more

മിഠായിത്തെരുവില്‍ വാഹനങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍

കോഴിക്കോട് മിഠായിത്തെരുവില്‍ വാഹനങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി വീണ്ടും വ്യാപാരികള്‍. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുമായുള്ള മുഖാമുഖത്തിലാണ് വ്യാപാരികള്‍ ഈ ആവശ്യം ഉന്നയിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച മുഖാമുഖത്തിലാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ പരാതികള്‍ കേട്ടത്. മിഠായിത്തെരുവില്‍ വാഹനം അനുവദിക്കണമെന്ന് വ്യാപാരികള്‍ പറഞ്ഞു. കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ പ്രകടനവും പൊതുയോഗവും കലാപരിപാടികളും നിരോധിക്കണമെന്നും ഇത് കച്ചവടത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമായിരുന്നു കച്ചവടക്കാരുടെ പ്രധാന പരാതി. മാനാഞ്ചിറയിലെ പാര്‍ക്കിംഗ് പ്രശ്നം, മാങ്കാവ് അടക്കമുള്ള സ്ഥലങ്ങളിലെ ഗതാഗതക്കുരുക്ക്, ബസുകളുടെ വേഗത ഇങ്ങനെ നീണ്ടു പരാതികള്‍. പത്ത് ദിവസത്തിനകം പരാതിസ്ഥലങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്താമെന്ന് കമ്മീഷണര്‍ പറഞ്ഞു. വ്യാപാരികളുടേയും ജനങ്ങളുടേയുമെല്ലാം സഹകരണത്തോടെ കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസ് ആരംഭിക്കും

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി. കേരളത്തിലെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ എര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനി സി.ഇ.ഒ മാരുമായി നടത്തിയ യോഗത്തിലാണ് ഉറപ്പുലഭിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് മറ്റു വിമാനത്താവളങ്ങളിലേക്കാള്‍ അമിതനിരക്ക് ഈടാക്കുന്നത് കുറയ്ക്കാന്‍ എയര്‍ ഇന്ത്യ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പുതുതായി ആരംഭിച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളായ ദുബായ്, ഷാര്‍ജ, അബുദാബി, മസ്‌ക്കറ്റ്, ദോഹ, ബഹ്റൈന്‍, റിയാദ്, കുവൈത്ത്, ജിദ്ദ തുടങ്ങിയ മേഖലകളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആവശ്യമാണ്. കൂടാതെ, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളായ സിംഗപൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്ക് വര്‍ധിച്ച ആവശ്യമുണ്ട്. നിലവില്‍ എയര്‍ ഇന്ത്യാ എക്സ്പ്രസാണ് നാലു അന്താരാഷ്ട്ര സര്‍വീസുകള്‍ കണ്ണൂരില്‍ നിന്ന് നടത്തുന്നത്. കണ്ണൂരില്‍ നിന്ന് വിദേശ വിമനക്കമ്പനികള്‍ക്ക് സര്‍വീസിനുള്ള അനുമതി നല്‍കിയിട്ടില്ല. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കണം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് ... Read more

വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെ ഇരവികുളം ദേശീയോദ്യാനം ഇന്ന് അടക്കും

ഇരവികുളം ദേശീയോദ്യാനം ഇന്ന് അടക്കും. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെയാണ് പാര്‍ക്ക് അടച്ചതെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി പറഞ്ഞു. ഇത്തവണ വരയാടുകളുടെ പ്രജനനം നേരത്തെ ആരംഭിച്ചിരുന്നു. വനപാലകര്‍ പാര്‍ക്കില്‍ നടത്തിയ പരിശോധനയില്‍ വരയാടുകളുടെ കുട്ടികളെ കണ്ടത്തി. ഇതോടെയാണ് പാര്‍ക്ക് അടക്കുന്നതിന് അധികൃതര്‍ തീരുമാനമെടുത്തത്. വരയാടിന്‍ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് നടപടി. സാധരണ ഏപ്രില്‍ അവസാനമാണ് ദേശീയോദ്യാനം തുറക്കുന്നത്. പ്രസവ കാലം നീണ്ടാല്‍ ദേശീയോദ്യാനം തുറക്കാന്‍ വൈകുമെന്നും ആര്‍ ലക്ഷ്മിപറഞ്ഞു. കഴിഞ്ഞ വര്‍ഷം 102 കുട്ടികളാണ് പുതിയതായി പിറന്നത്. വംശനാശം നേരിടുന്ന മരയാടുകളുടെ സംരക്ഷണത്തിനായി വാച്ചര്‍മാരുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കാട്ടുതീ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രപുലര്‍ത്തുന്നതിനാണ് ഇത്തരമൊരു നടപടി. നീലഗിരി താര്‍യെന്ന് അറിയപ്പെടുന്ന വരയാടുകള്‍ മൂന്നാറിലെ മീശപ്പുലിമല, കൊളുക്കുമല തുടങ്ങിയ മേഖലകളിലും ധാരാളമായി ഉണ്ട്. ചെങ്കുത്തായ മലച്ചെരുവുകളിലും അടിവാരങ്ങളിലുമാണ് ഇവ പ്രസവിക്കുന്നത്. പുലി, ചെന്നായടക്കമുള്ള മൃഗങ്ങളില്‍ നിന്നുള്ള ആക്രമണം തടയുന്നതിനാണ് വരയാടുകള്‍ ഇത്തരം മേഖലകള്‍ പ്രസവത്തിനായി തെരഞ്ഞെടുക്കുന്നത്.

അഷ്ടമുടിക്കായല്‍-കടല്‍ ടൂറിസത്തിന് വന്‍ പദ്ധതികള്‍ ഒരുങ്ങുന്നു

പടപ്പക്കര കുതിരമുനമ്പില്‍നിന്ന് മണ്‍റോത്തുരുത്തിലെ മണക്കടവിലേക്ക് ശില്പചാരുതയോടെ പാലം നിര്‍മിക്കും. ഫിഷറീസ് മന്ത്രിയും കുണ്ടറ എം.എല്‍.എ.യുമായ ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ സ്വപ്നപദ്ധതിയാണിത്. ഒരു കിലോമീറ്റര്‍ വരുന്ന പാലത്തിന് നൂറുകോടി രൂപ ചെലവ് വരും. പാലം വരുന്നതോടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കഴിഞ്ഞ മണക്കടവ്, പടപ്പക്കര, കുണ്ടറ, മണ്‍റോത്തുരുത്ത് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഗുണകരമാകും. അഷ്ടമുടിക്കായലും കടലും ഉള്‍പ്പെടുന്ന സമഗ്ര ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണ് പാലം വരുന്നത്. ടൂറിസം മന്ത്രിയും മേഴ്‌സിക്കുട്ടിയമ്മയും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് പാലത്തിന്റെ അന്വേഷണവും ഗവേഷണവും നടത്തി. അപ്ഗ്രഡേഷന്‍ ഓഫ് കോസ്റ്റല്‍ ഏരിയ എന്ന സ്‌കീമില്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. 40 ലക്ഷം രൂപ ഇതിനായി ഫിഷറീസ് വകുപ്പ് അനുവദിച്ചിരുന്നു. കേരള സ്റ്റേറ്റ് കോസ്റ്റല്‍ െഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ പാലത്തിന്റെ പ്രൊപ്പോസല്‍ ടൂറിസം വകുപ്പിനു നല്‍കും. കിഫ്ബിയുടെ സഹായം പ്രതീക്ഷിക്കുന്നു. ഇതിനു പുറമേ തങ്കശ്ശേരിയെ ഭാവിയില്‍ വിനോദസഞ്ചാര ഹബ്ബ് ആക്കി മാറ്റും. മൈറന്‍ ബീച്ച്, കപ്പലില്‍ വന്നിറങ്ങുന്ന വിനോദസഞ്ചാരികള്‍ക്കായി െറസ്റ്റാറന്റുകള്‍, ... Read more

കണ്ണൂരില്‍ നിന്ന് കുവൈത്ത് ,മസ്‌കത്ത് സര്‍വീസ് ബുക്കിങ് തുടങ്ങി

രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു മസ്‌കത്തിലേക്കും കുവൈത്തിലേക്കും നേരിട്ടുള്ള സര്‍വീസുകള്‍ക്ക് ബുക്കിങ് തുടങ്ങി. മസ്‌കത്തിലേക്ക് ഗോ എയറും കുവൈത്തിലേക്ക് ഇന്‍ഡിഗോയുമാണു ബുക്കിങ് തുടങ്ങിയത്. ദോഹയിലേക്കുള്ള ബുക്കിങ്ങും ഇന്‍ഡിഗോ തുടങ്ങി. ഫെബ്രുവരി 28 മുതലാണു മസ്‌കത്ത് സര്‍വീസ്. ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണുണ്ടാവുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.45നു പുറപ്പെട്ട് പ്രാദേശിക സമയം അര്‍ധരാത്രി 00.05ന് മസ്‌കത്തിലെത്തുന്ന തരത്തിലും തിരികെ ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പ്രാദേശിക സമയം രാത്രി 01.05നു മസ്‌കത്തില്‍ നിന്നു പുറപ്പെട്ട് രാവിലെ ആറിനു കണ്ണൂരില്‍ എത്തുന്ന തരത്തിലുമാണു സര്‍വീസുകള്‍. കണ്ണൂര്‍ – മസ്‌കത്ത് റൂട്ടില്‍ 4999 രൂപ മുതലും മസ്‌കത്ത് – കണ്ണൂര്‍ റൂട്ടില്‍ 5299 രൂപ മുതലുമാണു ടിക്കറ്റ് നിരക്ക്. മാര്‍ച്ച് 15 മുതല്‍ ആഴ്ചയില്‍ ആറു ദിവസം വീതമാണു കുവൈത്തിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസ്. രാവിലെ 5.10നു പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 8നു കുവൈത്തില്‍ എത്തുന്ന തരത്തിലും പ്രാദേശിക സമയം 9നു കുവൈത്തില്‍ നിന്നു ... Read more

സഞ്ചാരികള്‍ക്ക് ഇനി വനം വകുപ്പ് വാഹനങ്ങളില്‍ മീശപ്പുലിമല സന്ദര്‍ശിക്കാം

മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി വനം വകുപ്പ് വാഹനങ്ങളില്‍ മീശപ്പുലിമല സന്ദര്‍ശിക്കാം. കെ എഫ് ഡി സി യുടെ രണ്ട് വാഹനങ്ങള്‍ വനം മന്ത്രി കെ രാജു ഫ്‌ളാഗ് ഓഫ് ചെയ്തു. 24 പേര്‍ക്ക് സഞ്ചരിക്കാവുന്ന മിനിബസ്, ജീപ്പ് എന്നിവയാണ് മീശപ്പുലിമല സര്‍വീസിനായി ഒരുക്കിയിരിക്കുന്നത്. 25 ലക്ഷം രൂപ മുടക്കി കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് വാഹനങ്ങള്‍ വാങ്ങിയത്. നിലവില്‍ 2000 മുതല്‍ 3000 വരെ ദിവസ വാടക നല്‍കി സ്വകാര്യ ജീപ്പുകളില്‍ വേണം സന്ദര്‍ശകര്‍ക്ക് മീശപ്പുലിമലയിലെത്താന്‍. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് വനം വകുപ്പ് വാഹനങ്ങള്‍ അനുവദിച്ചത്. ദേവികുളം എം എല്‍ എസ് രാജേന്ദ്രന്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് ലക്ഷമി കെ എഫ ഡി സി മാനേജര്‍ പത്മകുമാര്‍ തുടങ്ങിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. വാഹനങ്ങള്‍ ഒരുക്കിയെങ്കിലും മൂന്നാര്‍ സൈലന്റ് വാലി പണികള്‍ പൂര്‍ത്തിയായെങ്കില്‍ മാത്രമേ ഇവയ്ക്ക് സര്‍വീസ് നടത്തുവാന്‍ കഴിയൂ.