Category: News

മുംബൈയില്‍ സ്പീഡ് ബോട്ട് സര്‍വീസ് ആരംഭിക്കാനൊരുങ്ങി യൂബര്‍

ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് സേവന ദാതാക്കളായ യൂബര്‍ സ്പീഡ് ബോട്ട് സര്‍വീസും തുടങ്ങുന്നു. മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്നും എലഫന്റ ദ്വീപിലേക്കും അലിബാഗിലേക്കുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ബോട്ട് സര്‍വീസ് തുടങ്ങുക. യൂബറിന്റെ ആപ്പ് വഴി മൊബൈല്‍ഫോണില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ആറുമുതല്‍ എട്ടുവരെ സീറ്റുള്ള ചെറുബോട്ടിന് 5,700 രൂപയും 10 സീറ്റുള്ള ബോട്ടിന് 9,500 രൂപയുമായിരിക്കും താല്‍ക്കാലിക നിരക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 മിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനത്തെത്താനാവും. പരീക്ഷണ സര്‍വീസുകള്‍ ലാഭമെന്നുകണ്ടാല്‍ നവിമുംബൈയിലും യൂബര്‍ ബോട്ടുകള്‍ തുടങ്ങുമെന്ന് മുംബൈ പോര്‍ട്ട് ട്രസ്റ്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. മുംബൈ മരിടൈം ബോര്‍ഡുമായി സഹകരിച്ചാണ് യൂബര്‍ ജലഗതാഗതരംഗത്തിറങ്ങുന്നത്.

അമിത വെളിച്ചമുള്ള ആഫ്റ്റര്‍മാര്‍ക്കറ്റ് ഹെഡ്ലാമ്പുകള്‍ക്ക് ഫെബ്രുവരി മുതല്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി

പ്രകാശതീവ്രത കൂടിയ ഹെഡ്ലാമ്പ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ തിരുമാനമായി. ഫെബ്രുവരി മുതല്‍ ഇത്തരം വാഹനങ്ങള്‍ക്ക് എതിരെ നടപടി കര്‍ശനമാവും.  അനധികൃതമായി ഘടിപ്പിച്ച ഹെഡ്ലാമ്പ് ഊരിമാറ്റണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനമെങ്ങും പരിശോധന ശക്തമാവും. തീവ്രത കൂടിയ ഹെഡ്ലാമ്പ് ഘടിപ്പിച്ച് പിടിപ്പിച്ച വാഹനം ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും നടപടിയുണ്ടാക്കുമെന്നും ഗതാഗത കമ്മീഷണര്‍ കെ പദ്മകുമാര്‍ വ്യക്തമാക്കി. ഹെഡ്ലാമ്പുകളുടെ അമിത പ്രകാശം കാരണം കേരളത്തില്‍ റോഡപകടങ്ങള്‍ കൂടി വരികയാണ്. ഇത്തരം ഹെഡ്ലാമ്പുകള്‍ എതിരെ വരുന്ന വാഹനങ്ങളുടെ കാഴ്ച്ച തടസ്സപ്പെടുത്തും. അമിത വെളിച്ചമുള്ള ആഫ്റ്റര്‍മാര്‍ക്കറ്റ് ഹെഡ്ലാമ്പുകള്‍ക്ക് സംസ്ഥാനത്ത് പ്രചാരം കൂടുന്നതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. മോഡിഫൈ ചെയ്ത വാഹനങ്ങളിലാണ് അമിത പ്രകാശമുള്ള ഹെഡ്ലാമ്പുകള്‍ കൂടുതലായി ഉപയോഗിച്ചുവരുന്നത്. ലക്സ് മീറ്റര്‍ മുഖേനയായിരിക്കും വാഹനങ്ങളുടെ പ്രകാശ തീവ്രത അളക്കുക. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിട്ടുണ്ട്. ആര്‍സി ... Read more

വിസ ഇനത്തില്‍ ചെലവ് കുറച്ച വിദേശ രാജ്യങ്ങള്‍

വിസയുടെ പൈസ ഒന്നും തരേണ്ട, വരാന്‍ തോന്നിയാല്‍ ഇങ്ങോട്ടു വന്നോളൂ, എന്നാണ് ലോക രാജ്യങ്ങള്‍ ഇന്ത്യന്‍ സഞ്ചാരികളെ ക്ഷണിക്കുന്നത്. വന്യമായ സൗന്ദര്യം കാട്ടി കൊതിപ്പിച്ചു കൊണ്ട് ദക്ഷിണാഫ്രിക്ക വിളിക്കുമ്പോളും വിസ്മയങ്ങള്‍ കാണാന്‍ മലേഷ്യ വിളിക്കുമ്പോഴും തായ്ലന്‍ഡ് വിളിക്കുമ്പോഴും പറയുന്നത് വിസയുടെ പൈസ വേണ്ട നിങ്ങള്‍ ഒന്നിങ്ങോട്ട് വന്നാല്‍ മതി എന്നാണ്. ഇന്ത്യന്‍ യാത്രികരെ ആകര്‍ഷിക്കാനുള്ള പോളിസിയുടെ ഭാഗമായാണ് ഈ രാജ്യങ്ങള്‍ കൂട്ടത്തോടെ വിസ ഫീസ് ഒഴിവാക്കുകയോ വലിയ രീതിയില്‍ കുറയ്ക്കുകയോ ചെയ്യുന്നത്. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഇടിയാന്‍ തുടങ്ങിയതോടെ വിദേശ യാത്ര ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വളരെ ചിലവേറിയതായി മാറിയിരുന്നു. ഇന്ത്യന്‍ യാത്രികരുടെ എണ്ണത്തിലുള്ള പ്രകടമായ കുറവ് പരിഗണിച്ചാണ് ഈ വിദേശ യാത്രികരൊക്കെ വിസ ഇനത്തില്‍ വരുന്ന ചിലവ് കുറയ്ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി വിസ ലഭിക്കാനുള്ള കാലതാമസത്തെയും ബുദ്ധിമുട്ടുകളെക്കുറിച്ചും ടൂര്‍ ഓപ്പറേറ്ററുമാര്‍ നിരന്തരം പരാതി പറയുകയായിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണാനും ലോക രാജ്യങ്ങള്‍ ഉദ്ദേശിക്കുന്നുണ്ട്. വിസ ലഭിക്കാനുള്ള ... Read more

കേരള ബജറ്റ്; ടൂറിസത്തിന് 372 കോടി, അടിസ്ഥാന വികസനത്തിനായി 132 കോടി അനുവദിച്ചു

പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റും ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചു. ടൂറിസം വ്യവസായത്തിന്റെ വളര്‍ച്ചയെ സംബന്ധിച്ച് ഏറെ പ്രയോജനകരമായ ബജറ്റാണ് ഈ വര്‍ഷം അവതരിപ്പിച്ചത്. ബജറ്റ് പ്രഖ്യാപനത്തില്‍ നിന്ന് കേരള ടൂറിസത്തിനായി 372 കോടി രൂപയാണ് മാറ്റി വെച്ചത്. മൊത്തം ബജറ്റില്‍ നിന്ന് 82 കോടി രൂപ ടൂറിസം രംഗത്തെ മാര്‍ക്കറ്റിങ്ങിനായി മാറ്റി വെച്ചു. ടൂറിസം മേഖലയുടെ വിജയത്തിലെ ഏറ്റവും നിര്‍ണായകമായ ഘടകം വിജയകരമായ മാര്‍ക്കറ്റിങ്ങാണ്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ ഫലപപ്രദമായ പ്രചരണത്തിന്റെ പിന്‍ബലത്തിലാണ് സംരംഭകത്വം കേരളത്തില്‍ വിജയിച്ചത്. സമീപകാലത്ത് നിപ്പയും, പ്രളയവും, നിരുത്തരവാദപരമായ ഹര്‍ത്താലകളും സൃഷ്ടിച്ച തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നമ്മുടെ പ്രചാരണം ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട് എന്ന് മന്ത്രി ബജറ്റ് അവതരണത്തിനടയില്‍ പറഞ്ഞു. ഗവണ്‍മെന്റിന്റെ ഉചിതമായി പദ്ധതികള്‍ക്കനുസരിച്ച് മാര്‍ക്കറ്റിങ്ങിന് അനുവദനീയമായ കൂടുതല്‍ പണം പിന്നീട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന വികസനത്തിനായി 132 കോടി രൂപ വകവരുത്തിയിട്ടുണ്ട്. മുഴുപ്പിലങ്ങാട് ടൂറിസം വികസനത്തിന് ... Read more

ടൂറിസത്തില്‍ പുത്തന്‍ സാധ്യതയൊരുക്കി പെരിങ്ങമ്മല

ജനപങ്കാളിത്ത ടൂറിസത്തിലേക്ക് പുതിയ കാല്‍വയ്പിന് ഒരുങ്ങുകയാണ് പെരിങ്ങമ്മല പഞ്ചായത്ത്. കര്‍ഷകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കരകൗശല നിര്‍മാതാക്കള്‍, ടൂറിസം സംരംഭകര്‍, ഹോംസ്റ്റേ, കലാകാരന്മാര്‍, ടൂറിസം ഗൈഡുകള്‍ തുടങ്ങി നിരവധി തദ്ദേശീയര്‍ക്ക് തൊഴിലും വരുമാനവും നേടിക്കൊടുക്കുന്ന സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം നടപ്പാക്കാന്‍ പെരിങ്ങമ്മല പഞ്ചായത്തിനെ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തു. തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, ബ്രൈമൂര്‍ മങ്കയം ഇക്കോടൂറിസം, പോട്ടോമാവ് ശാസ്താംനട ചതുപ്പ്, ട്രോപ്പിക്കല്‍ ബോട്ടാണിക് ഗാര്‍ഡന്‍, ജില്ലാ കൃഷിത്തോട്ടം തുടങ്ങിയ പ്രദേശങ്ങളുള്‍പ്പെട്ട മലയോര നാടിന്റെ ടൂറിസം മേഖലയ്ക്ക് ഇതിലൂടെ പുത്തനുണര്‍വ് കൈവരിക്കും. ടൂറിസത്തിന്റെ ഗുണഫലങ്ങള്‍ പ്രാദേശിക സമൂഹത്തിന് ലഭ്യമാക്കുകയും ദോഷഫലങ്ങള്‍ പരമാവധി കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഉത്തരവാദിത്ത ടൂറിസം മുന്നോട്ട് വയ്ക്കുന്ന പ്രധാന ആശയം. നാടിന്റെ പരിസ്ഥിതിയേയും സംസ്‌കാരത്തെയും പൈതൃകത്തെയും സംരക്ഷിക്കുന്നതിനോടൊപ്പം തദ്ദേശീയര്‍ക്ക് ടൂറിസം വഴി തൊഴിലും വരുമാനവും ഉറപ്പുവരുത്തുകയും സഞ്ചാരികള്‍ക്ക് ആസ്വദിക്കാനുള്ള സ്ഥലമായി മാറ്റുകയും ചെയ്യുക എന്നതാണ് പ്രധാനലക്ഷ്യം. സാമ്പത്തികം , സാമൂഹികം ,പാരിസ്ഥികം എന്നിങ്ങനെ മൂന്നു തരത്തിലുള്ള ... Read more

കേരളത്തില്‍ ഇനി ഇലക്ട്രിക്ക് ബസുകള്‍; ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ബജറ്റ്

കേരളത്തിലെ നിരത്തുകളില്‍ പത്ത് ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് ബജറ്റില്‍ പ്രഖ്യാപനം. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തോമസ് ഐസക് വ്യക്തമാക്കി. തിരുവനന്തപുരത്ത് കോര്‍പറേഷനില്‍ സര്‍വീസ് നടത്തുന്ന എല്ലാ കെഎസ്ആര്‍ടിസി ബസുകളും ഇലക്ട്രിക്കിലേക്ക് മാറും. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെഎഎല്‍) ഇലക്ട്രിക് ഓട്ടോകളുടെ നിര്‍മാണം ആരംഭിച്ചു. സര്‍ക്കാരിന്റെ പുതിയ വൈദ്യുതിനയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി ഇ-ഓട്ടോറിക്ഷകള്‍ക്കുമാത്രമേ പെര്‍മിറ്റ് നല്‍കുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരുന്നു. ഇത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കരുത്തേകും.

തിരുവനന്തപുരം- കാസര്‍കോട് അതിവേഗ റെയില്‍പാത നിര്‍മാണം ഈ വര്‍ഷം ആരംഭിക്കും

തിരുവനന്തപുരം-കാസര്‍കോട് സമാന്തര റെയില്‍പാത ഈ വര്‍ഷം നിര്‍മാണം ആരംഭിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്ക്. 515 കിലോമീറ്റര്‍ പാതയ്ക്ക് 55,000 കോടിയാണ് ചെലവ് വരിക. കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ കെ.ആര്‍.ഡി.സി നിര്‍മിക്കുന്ന പാത പൂര്‍ത്തിയായാല്‍ നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാകുമെന്ന് തോമസ് ഐസക്ക് അറിയിച്ചു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റുമാണ് ഇന്ന് ധനമന്ത്രി അവതരിപ്പിക്കുന്നത്.

ജനറല്‍ ടിക്കറ്റുകളും ഇനി മൊബൈലില്‍; യു ടി എസ് ആപ്പ് പരിഷ്‌കരിച്ച് റെയില്‍വേ

ട്രെയിന്‍ യാത്രകളില്‍ ഇന്ത്യയില്‍ എവിടേക്കും ജനറല്‍ ടിക്കറ്റും എടുക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ യു ടി എസ് ആപ്പ് പരിഷ്‌കരിച്ച് റെയില്‍വേ. റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യുന്ന മൊത്തം യാത്രക്കാരില്‍ ഒരുശതമാനംപോലും ആപ്പ് ഉപയോഗിക്കാത്തതോടെയാണ് റെയില്‍വേ ഇതിന് കൂടുതല്‍ ശ്രദ്ധ നല്‍കിത്തുടങ്ങിയത്. ആപ്പിനെക്കുറിച്ച് കൂടുതല്‍ പ്രചാരണത്തിനിറങ്ങിയിരിക്കയാണ് ഇപ്പോള്‍ റെയില്‍വേ. മൊബൈല്‍ ആപ്പ് വഴി ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണം 10 ശതമാനമാക്കണമെന്നാണ് റെയില്‍വേ ബോര്‍ഡിന്റെ ലക്ഷ്യം. 2018 ഏപ്രിലിലാണ് ആപ്പ് നിലവില്‍ വന്നത്. പാലക്കാട് ഡിവിഷനില്‍ ഏപ്രിലില്‍ 0.34 ശതമാനമായിരുന്നു മൊബൈല്‍ ആപ്പ് ഉപയോഗിച്ചിരുന്നവര്‍. ബോധവല്‍ക്കരണത്തിലൂടെ ഡിസംബറില്‍ ഇത് 2.85 ശതമാനമായി ഉയര്‍ന്നു. റെയില്‍വേയുടെ കണക്കനുസരിച്ച് തമിഴ്‌നാട്ടുകാരാണ് ആപ്പിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത്. പൊള്ളാച്ചി മേഖലയില്‍ ആപ്പ് വഴി ടിക്കറ്റ് എടുക്കുന്നവര്‍ എപ്രിലില്‍ 0.62 ശതമാനമായിരുന്നു. ഡിസംബറില്‍ ഇത് 25.77 ശതമാനമായി ഉയര്‍ന്നു. കോഴിക്കോട് 0.42-ല്‍നിന്ന് 3.69 ആയി. കണ്ണൂരില്‍ 0.52-ല്‍നിന്ന് 3.15 ആയി. പാലക്കാട് 0.39-ല്‍നിന്ന് 2.94ഉം ഷൊര്‍ണൂരില്‍ 0.27-ല്‍നിന്ന് 2.46ഉം ... Read more

കണ്ണൂരില്‍ നിന്ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നു

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ബഹ്റൈന്‍ വഴി കുവൈത്തിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരുങ്ങുന്നു. ബുധന്‍, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ്. ഏപ്രില്‍ 1നു നിലവില്‍ വരുന്ന സമ്മര്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാണ് സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. കുവൈത്ത്, ബഹ്റൈന്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള അന്തിമ അനുമതിക്കു ശേഷമായിരിക്കും ബുക്കിങ് തുടങ്ങുകയെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് പ്രതിനിധി അറിയിച്ചു. ബുധനാഴ്ച രാവിലെ 6.45 ന് കണ്ണൂരില്‍ നിന്നു പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 8.45 ന് ബഹ്റൈനില്‍ എത്തും. ബഹ്റൈനില്‍ നിന്നു 9.45 ന് പുറപ്പെട്ട് 10.45ന് കുവൈത്തില്‍ എത്തും. തിരിച്ച് കുവൈത്തില്‍ നിന്നു പ്രാദേശിക സമയം 11.45 ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 6.45 ന് കണ്ണൂരില്‍ എത്തുന്ന രീതിയില്‍ ആണ് ക്രമീകരണം. ശനിയാഴ്ച രാവിലെ 7.10ന് ടേക്ക് ഓഫ് ചെയ്യുന്ന വിമാനം പ്രാദേശിക സമയം 9.10 ന് ബെഹറിനില്‍ എത്തും. 10.10 ന് ബെഹറിനില്‍ നിന്നും പുറപ്പെടുന്ന വിമാനം 11.10 ന് കുവൈത്തില്‍ ... Read more

പി ആര്‍ ഒ കാര്‍ഡ് ഒഴിവാക്കി ദുബൈ ടൂറിസം

ദുബൈയിലെ ടൂറിസം കമ്പനികള്‍, ഹോട്ടലുകള്‍, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇനി മുതല്‍ പിആര്‍ഒ കാര്‍ഡ് വേണ്ട. ടൂറിസം സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ക്കും അനുമതി പത്രങ്ങള്‍ക്കും ഇതു നിര്‍ബന്ധമായിരുന്നു. വിനോദസഞ്ചാരമേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ടൂറിസം രംഗത്തെ സ്ഥാപനങ്ങള്‍ക്ക് ഈ തീരുമാനം ഏറെ ആശ്വാസമാകും. 1000 ദിര്‍ഹമാണ് പിആര്‍ഒ കാര്‍ഡിന്റെ ഫീസ്. എല്ലാവര്‍ഷവും പുതുക്കുകയും നിയമലംഘനങ്ങള്‍ക്ക് പിഴയടയ്ക്കുകയും വേണമായിരുന്നു. എല്ലാ ഇടപാടുകള്‍ക്കും പിആര്‍ഒ കാര്‍ഡ് നിര്‍ബന്ധവുമായിരുന്നു. ഇതൊഴിവാകുന്നതോടെ സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കാന്‍ കഴിയും. ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുതിയ തീരുമാനം ഏറെ സഹായകമാകുമെന്ന് ദുബൈ ടൂറിസം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖാലിദ് ബിന്‍ തൗഖ് പറഞ്ഞു. പല കടമ്പകളും ഒഴിവാകും. ടൂറിസം രംഗത്ത് 2025 വരെ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണിനെന്നും വ്യക്തമാക്കി. ടൂറിസം മേഖലയില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിവരികയാണ്. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് എമിറേറ്റിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കും. ആഡംബര യോട്ടുകള്‍ ഉള്‍പ്പെടെയുള്ള ജലയാനങ്ങളിലെ യാത്രയ്ക്കും സൗകര്യമൊരുക്കും. യോട്ട് നിര്‍മാണത്തിനും ... Read more

ഹര്‍ത്താലുകള്‍ ഒഴിവാക്കണം; സര്‍വകക്ഷിയോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അടുത്ത് കാലത്തുണ്ടായ തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ സജീവമായി ചര്‍ച്ച ചെയ്ത് നിയമസഭ. അനാവശ്യ ഹര്‍ത്താലുകള്‍ പൊതുജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന് ചോദ്യത്തോരവേളയില്‍ ഇടതുവലതുമുന്നണികളിലെ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. ഇതിനോട് അനുകൂലമായി പ്രതികരിച്ച മുഖ്യമന്ത്രി യുഡിഎഫ് ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെങ്കില്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. ഹര്‍ത്താല്‍ മൂലമുണ്ടാക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു കൂട്ടാന്‍ തയ്യാറാണോ എന്ന ലീഗ് എംഎല്‍എ പികെ ബഷീറിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കാമെന്ന് അറിയിച്ചത്. ടൂറിസം മേഖല കേരളത്തിന്റെ മുഖ്യവരുമാനമാര്‍ഗ്ഗങ്ങളില്‍ ഒന്നാണെന്നും എന്നാല്‍ ടൂറിസം മേഖലയുടെ വികസനത്തിന് തടയിടാന്‍ ബോധപൂര്‍വ്വമുള്ള ശ്രമങ്ങളുണ്ടാവുന്നുണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കേരളത്തിന്റെ ഇതുവരെയുള്ള വികസനത്തില്‍ ഒരു പങ്കുംവഹിക്കാത്ത ചിലര്‍ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് തടയാനും പിന്നോട് അടിക്കാനും ശ്രമിക്കുന്നുണ്ട്. ഹര്‍ത്താല്‍ എന്ന സമരമുറയെ പാടെ തള്ളിപ്പറയാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും സാധാരണഗതിയില്‍ തയ്യാറാവില്ല. ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ ജനകീയ പ്രതിഷേധം പല തലങ്ങളില്‍ വരും. പികെ ബഷീര്‍ മുന്നോട്ട് വച്ച നിര്‍ദേശം ലീഗിന്റേയും ... Read more

കുരങ്ങിണി ട്രെക്കിങ്ങിന് വനം വകുപ്പ് വീണ്ടും നിരോധനം ഏര്‍പ്പെടുത്തി

കാട്ടുതീ പടരാന്‍ സാധ്യതയുള്ളതിനാല്‍ കുരങ്ങണി ട്രെക്കിങ്ങിന് വനംവകുപ്പ് വീണ്ടും നിരോധനം ഏര്‍പ്പെടുത്തി. വേനല്‍ കടുത്തു തുടങ്ങിയതോടുകൂടി കാട്ടുതീ പടരുമെന്ന ആശങ്കയിലാണ് ജില്ലാ വനംവകുപ്പ് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. തേനിജില്ലയില്‍ കുരങ്ങണി വനമേഖലയില്‍ 2018 മാര്‍ച്ച് 11-ന് ഉണ്ടായ കാട്ടുതീയില്‍ ചെന്നൈ ട്രെക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എത്തിയ 39 പേരടങ്ങിയ സംഘം അപടത്തില്‍പ്പെട്ടിരുന്നു. സ്ത്രീകളടക്കം 23 പേര്‍ കാട്ടുതീയില്‍ മരിച്ചു. അംഗീകരിക്കപ്പെട്ട ട്രെക്കിങ് പാതയായ കുരങ്ങണി സെന്‍ട്രല്‍ സ്റ്റേഷന്‍, ടോപ്പ് സ്റ്റേഷന്‍ തുടങ്ങിയ പാതയിലും സംഭവത്തെത്തുടര്‍ന്ന് നിരോധനം ഏര്‍പ്പെടുത്തി. എട്ട് മാസങ്ങള്‍ക്ക് ശേഷം 2018 നവംമ്പര്‍ 31-ന് അംഗീകൃത പാതകളില്‍ വീണ്ടും ട്രെക്കിങ് അനുവദിച്ചു. പുതിയ നിരക്കും ഏര്‍പ്പെടുത്തി. എന്നാല്‍ രണ്ടു ദിവസമായി തേനി ജില്ലയിലെ പെരിയകുളം, ലക്ഷ്മിപുരം പ്രദേശങ്ങളില്‍ കാട്ടുതീ പടര്‍ന്നു. മുന്‍കരുതലായിട്ടാണ് കുരങ്ങണി -ടോപ്പ് സ്റ്റേഷന്‍ ഭാഗങ്ങളില്‍ ട്രെക്കിങ് ഞായറാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് നിരോധിച്ചിരിക്കുന്നത്.

2019ല്‍ കാണേണ്ട സ്ഥലങ്ങള്‍; സി എന്‍ എന്‍ പട്ടികയില്‍ കേരളവും

2019 ല്‍ അവധിക്കാലം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നവരോട് ഹവായിയിലെയും കേരളത്തിലെയും അതിമനോഹര തീരങ്ങളില്‍ ആഘോഷിക്കാമെന്ന് സി എന്‍ എന്‍ ട്രാവല്‍. പ്രകൃതിദുരന്തങ്ങളുള്‍പ്പെടെ ദുരിതകാലത്തിനുശേഷം സാധാരണജീവിതത്തിലേക്കു മടങ്ങിയെത്തിയ സ്ഥലങ്ങള്‍ക്കു മുന്‍ഗണന നല്‍കിയാണു യുഎസ് ആസ്ഥാനമായ ചാനലിന്റെ വിനോദസഞ്ചാര വിഭാഗം പട്ടിക തയാറാക്കിയത്. ദക്ഷിണേഷ്യയില്‍നിന്ന് കേരളം മാത്രമാണു പട്ടികയിലുള്ളത്. കെട്ടുവള്ളങ്ങളില്‍ താമസിച്ച് ആസ്വദിക്കാനുള്ള പ്രശാന്തസുന്ദര ഇടങ്ങളാണു കേരളത്തിലെ കായല്‍പരപ്പുകളെന്ന് സിഎന്‍എന്‍ നിരീക്ഷിക്കുന്നു. ജപ്പാനിലെ ഫൂകുവൊക, സ്‌കോട്ലന്‍ഡിലെ ഹെബ്രിഡീസ്, പെറുവിലെ ലിമ, മെക്‌സിക്കോയിലെ വഹാക, യുഎസിലെ ഗ്രാന്‍ഡ് കാന്യന്‍, ന്യൂയോര്‍ക്ക് സിറ്റി, സ്‌പേസ് കോസ്റ്റ്, ബള്‍ഗേറിയയിലെ പ്ലൊവ്ഡിവ്, ഫ്രാന്‍സിലെ നോര്‍മന്‍ഡി തുടങ്ങിയ 19 ലോകപ്രശസ്ത സ്ഥലങ്ങള്‍ക്കൊപ്പമാണു കേരളവും ഇടം പിടിച്ചത്.

സോംനാഥ്, അംബജി ക്ഷേത്രപരിസരം വെജിറ്റേറിയന്‍ മേഖലയായി പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍

ഗുജറാത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങളായ സോംനാഥ്, അംബജി എന്നിവയെ വെജിറ്റേറിയന്‍ മേഖലയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വിജയ് രൂപാണി ക്ഷേത്രങ്ങളെ വെജിറ്റേറിയന്‍ മേഖലയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ക്ഷേത്രങ്ങളുടെ 500 മീറ്റര്‍ പരിധി വരെയാണ് ഈ നിയമം ബാധകം. സോംനാഥ് ക്ഷേത്രം ഗിര്‍-സോംനാഥ് ജില്ലയിലും അംബജി ക്ഷേത്രം ബനസ്‌കന്ത ജില്ലയിലുമാണ് സ്ഥിതി ചെയ്യുന്നത്. പുതിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രങ്ങളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ ഇനിമുതല്‍ മത്സ്യ,മാംസ വിഭവങ്ങള്‍ വില്‍ക്കാനോ കൊണ്ടു വരാനോ പാടില്ല. ബനസ്‌കന്തയിലെ പാലന്‍പുറില്‍ വെച്ച് വെള്ളിയാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. വളരെ കാലമായി ഹിന്ദുമത സംഘനകള്‍ മാംസാഹാരങ്ങള്‍ ക്ഷേത്ര പരിസരത്തു നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമായി നിരവധി തീര്‍ത്ഥാടകരാണ് ഈ ക്ഷേത്രങ്ങളില്‍ വര്‍ഷംതോറും എത്തുന്നത്.

ഇനി കപ്പല്‍ മാര്‍ഗവും ദുബൈയിലേക്ക് വിനോദസഞ്ചാരം

കേരളത്തിലെത്തുന്ന സഞ്ചാരികളെ ദുബൈ അടക്കമുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാന്‍ വിനോദസഞ്ചാര കപ്പല്‍ ഒരുങ്ങുന്നു. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനാകും കപ്പല്‍ നിര്‍മ്മിക്കുക. ദുബൈയ്ക്ക് പുറമെ ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലേക്കും സഞ്ചാരികളെ എത്തിക്കും. ഉല്ലാസയാത്രകള്‍ക്ക് ഉണര്‍വേകാന്‍ നേരത്തെ നെഫര്‍റ്റിറ്റി എന്ന ആഢംബര നൗക പുറത്തിറക്കിയും കേരള ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കടലിലൂടെയുള്ള ഉല്ലാസയാത്രയ്ക്ക് ഈജിപ്ഷ്യന്‍ തീമിലായിരുന്നു അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള കപ്പല്‍ കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ നെഫര്‍റ്റീറ്റി ഒരുക്കിയത്. തീരത്തു നിന്നും 20 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ ഇന്ത്യയില്‍ എവിടേയും ഇതിന് സര്‍വീസ് നടത്താം. പിന്നാലെയാണ് രാജ്യത്തിന് പുറത്തേക്കും സര്‍വീസുകള്‍ നടത്താന്‍ കപ്പല്‍ ഒരുങ്ങുന്നത്.