Category: News

കൊച്ചി മെട്രോ ഇ-ഓട്ടോകള്‍ സര്‍വീസ് ആരംഭിച്ചു

കൊച്ചി മെട്രോയുടെ ഫീഡറായി പുറത്തിറങ്ങുന്ന ഇ-ഓട്ടോറിക്ഷകള്‍ ബുധനാഴ്ച സര്‍വീസ് തുടങ്ങി. കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ആറ് യൂണിയനുകള്‍ ഉള്‍ക്കൊള്ളുന്ന എറണാകുളം ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഇ-ഓട്ടോ പദ്ധതി നടപ്പാക്കുന്നത്. ഡ്രൈവര്‍മാര്‍ക്കുള്ള പ്രത്യേക യൂണിഫോമുകള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ വിതരണം ചെയ്തു. ടെക്നോവിയ ഇന്‍ഫോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് സൊസൈറ്റിയുടെ സാങ്കേതിക പങ്കാളികള്‍. ആലുവ, കളമശ്ശേരി, ഇടപ്പള്ളി, കലൂര്‍, എം.ജി. റോഡ്, മഹാരാജാസ് കോളേജ് എന്നീ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ആദ്യ ഘട്ടത്തില്‍ ഇ-ഓട്ടോകള്‍ സര്‍വീസ് നടത്തുക. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 70 കിലോമീറ്ററിലധികം സര്‍വീസ് നടത്താന്‍ കഴിയും. ആദ്യ ഘട്ടത്തില്‍ 16 ഇ-ഓട്ടോകളായിരിക്കും സര്‍വീസിനുണ്ടാകുക. തുടര്‍ന്ന് 22 എണ്ണം കൂടിയെത്തും. കൈനറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍ഡ് പവര്‍ സൊല്യൂഷന്‍സാണ് ഇ-ഓട്ടോകള്‍ എത്തിക്കുന്നത്. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ സി.ഐ.ടി.യു., എ.ഐ.ടി.യു.സി., ഐ.എന്‍.ടി.യു.സി., ടി.യു.സി.ഐ., എസ്.ടി.യു., ബി.എം.എസ്. എന്നീ തൊഴിലാളി ... Read more

കുമരകത്ത് ശിക്കാരി ബോട്ടിറക്കി സഹകരണ വകുപ്പ്

സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കുമരകം വടക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് പുതുതായി ആരംഭിച്ച ശിക്കാരി ബോട്ട് സര്‍വീസ് ടൂറിസം രംഗത്ത് മാതൃകയാകുന്നു. ശിക്കാരി ബോട്ടുകളില്‍ ഏറ്റവും വലുപ്പമുള്ള ബോട്ടിന് ‘സഹകാരി’ എന്നാണ് പേരിട്ടിരിക്കുന്നത്. 50 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ട് കുമരകത്തുനിന്നാണ് സര്‍വീസ് നടത്തുന്നത്. സ്വകാര്യബോട്ടുകള്‍ മണിക്കൂറിന് 1000 രൂപവരെ ചാര്‍ജ് ഈടാക്കുമ്പോള്‍ സഹകാരി ബോട്ട് 700 രൂപയാണ് വിനോദസഞ്ചാരികളില്‍നിന്ന് ഈടാക്കുന്നത്. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ലൈഫ് ജാക്കറ്റ് അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് ആറുമണിവരെയാണ് സഹകാരി സര്‍വീസ് നടത്തുന്നത്. പാതിരാമണല്‍, ആര്‍ ബ്ലോക്ക്, തണ്ണീര്‍മുക്കം ബണ്ട്, ആലപ്പുഴ എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും സര്‍വീസ് നടത്തുന്നത്. ഒരു ഡ്രൈവറും സഹായിയുമാണ് ബോട്ടിലുള്ളത്. വിനോദസഞ്ചാരവികസനവും തൊഴില്‍ ലഭ്യതയും ലക്ഷ്യംവെച്ചാണ് ബാങ്ക് ഇത്തരമൊരു സംരംഭത്തിന് തുടക്കംകുറിച്ചത്. സഹകരണവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപയും സഹകരണ ബാങ്കിന്റെ 7.78 ലക്ഷം രൂപയും ചെലവഴിച്ചാണ് ബോട്ട് സര്‍വീസ് ആരംഭിച്ചത്.

സിപിഐ എം മിന്നൽ ഹർത്താലിനില്ല: കോടിയേരി

മിന്നൽ ഹർത്താലുകളും തുടരെ തുടരെയുള്ള ഹർത്താലുകളും ഒഴിവാക്കണമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. ‘കോടിയേരിയോട് ചോദിക്കാം’ എന്ന ഫെയ‌്സ‌്‌ ബുക്ക് സംവാദ പരിപാടിയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഹർത്താൽ അവസാനത്തെ ആയുധമാണ‌്. ഇക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരാൻ സിപിഐ എം തീരുമാനിച്ചിട്ടുണ്ട‌്. എല്ലാ രാഷ്ട്രീയ പാർടികളും ഹർത്താലിന്റെ കാര്യത്തിൽ സ്വയം നിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരിസ്ഥിതി സൗഹൃദ ഹാള്‍ ഒരുക്കി വയനാട്

മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവര്‍ ചേര്‍ന്ന് കാന്തന്‍പാറ വിനോദസഞ്ചാര കേന്ദ്രത്തില്‍ ‘ഹരിതസദനം’ എന്ന പേരില്‍ പരിസ്ഥിതി സൗഹൃദ ഹാള്‍ തുറന്നു. കാന്തന്‍പാറ പുഴയോടു ചേര്‍ന്ന് നിര്‍മിച്ച ഹാളില്‍ 50 പേര്‍ക്ക് ഇരിക്കാം. സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. യമുന അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ കാപ്പന്‍ ഹംസ, സ്ഥിരം സമിതി അധ്യക്ഷന്മാരായ യഹ്യാഖാന്‍ തലയ്ക്കല്‍, ഷഹര്‍ബാന്‍ സെയ്തലവി, പ്രബിത, ഡിടിപിസി മാനേജര്‍ ബിജു, ലൂക്കാ ഫ്രാന്‍സിസ്, വാര്‍ഡ് അംഗങ്ങളായ പി. ഹരിഹരന്‍, എ.കെ. റഫീഖ്, യശോദ, റസിയ ഹംസ, ഷബാന്‍, പി.സി. ഹരിദാസന്‍, സംഗീത രാമകൃഷ്ണന്‍, സതീദേവി, എന്നിവര്‍ പ്രസംഗിച്ചു.

വസന്തം വിരിയിച്ച് മുഗള്‍ ഗാര്‍ഡന്‍; പൊതുജനങ്ങള്‍ക്ക് ഇന്ന് മുതല്‍ പ്രവേശനം

രാജ്യതലസ്ഥാനത്തേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മുഗള്‍ ഗാര്‍ഡന്‍ ഒരുങ്ങി. വിദേശ പൂക്കളാണ് ഇത്തവണയും രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡനിലെ പ്രധാന ആകര്‍ഷണം. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനവും ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ഭവന്റെ ആത്മാവാണ് മുഗള്‍ ഗാര്‍ഡന്‍. മുന്നൂറ്റിയമ്പത് ഏക്കറുള്ള രാഷ്ട്രപതി ഭവനില്‍ പതിനഞ്ചേക്കര്‍ വിശാലതയിലാണ് അപൂര്‍വ പുഷ്പങ്ങളുടെ ഈ ഉദ്യാനം. ടുലിപ് പൂക്കളാണ് ഏറ്റവും ആകര്‍ഷണം. ചുവപ്പ്, വെള്ള, ചുവപ്പ് കലര്‍ന്ന മഞ്ഞ, പിങ്ക, പര്‍പ്പിള്‍ നിറത്തിലുള്ള തുളിപ് പുഷ്പങ്ങളാണ് ഉദ്യാനത്തിലുള്ളത്. ജപ്പാന്‍ പൂവായ ഡബിള്‍ സ്‌ട്രോക്കാണ് ഇത്തവണത്തെ പുതിയ അതിഥി. രാഷ്ട്രപതി ഭവന്റെ ഹൃദയഭാഗത്തെ മനോഹരമാക്കുന്ന ഉദ്യാനം വിഖ്യാത വാസ്തുശില്‍പി സര്‍ എഡ്വിന്‍ ല്യുട്ടെന്‍സാണ് രൂപകല്‍പ്പന ചെയ്തത്. ശൈത്യത്തിലും വസന്തത്തിലും വിരിയുന്ന വിവിധ ദേശങ്ങളിലെ പൂക്കളെ മനസിലാക്കാനും ആസ്വദിക്കാനും സന്ദര്‍ശകര്‍ക്കുള്ള അപൂര്‍വാവസരമാണ് മുഗള്‍ ഗാര്‍ഡനിലെ ഉദ്യാനോല്‍സവം. പ്രധാന ഉദ്യാനങ്ങള്‍ക്കു പുറമെ ഔഷദോധ്യാനം, നക്ഷത്രോദ്യാനം, ആത്മീയോദ്യാനം, സംഗീതോദ്യാനം എന്നിവയും കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കും ഇന്ന് മുതല്‍ 10 വരെ പൊതുജനങ്ങള്‍ക്ക് രാഷ്ട്രപതി ഭവനിലെത്തി ഉദ്യാനത്തിന്റെ ... Read more

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും ബി ആര്‍ ഡി സിയും ചേര്‍ന്ന് ടൂറിസം ഫ്രറ്റേണിറ്റി മീറ്റിംഗ് നടത്തുന്നു

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്‌മെന്റ് കേര്‍പറേഷനും കൂടി ചേര്‍ന്ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ടൂറിസം സാഹോദര്യ സമ്മേളനം സംഘടിപ്പിക്കുന്നു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെ ഫെബ്രുവരി 7നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ടൂറിസത്തിലെ ബ്രാന്‍ഡിങും മാര്‍ക്കറ്റിങ്ങും, ടൂറിസത്തിലെ സംരംഭകത്വവും സ്‌മൈല്‍ പ്രൊജക്ടും, വടക്കന്‍ മലബാര്‍ ടൂറിസത്തിന്റെ പ്രത്യേകതകള്‍, സാംസ്‌കാരിക ടൂറിസത്തിലെ പുതിയ ഉത്പന്നങ്ങള്‍, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കൂര്‍ഗ്, മൈസൂര്‍, ഊട്ടി എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ പാക്കേജുകളും സര്‍ക്യൂട്ടുകളും, ടൂറിസത്തിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ അഞ്ച് സെഷനുകളിലാണ് സമ്മേളനത്തില്‍ നടക്കുന്നത്. സമ്മേളനത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം മാനേജിങ് ഡയറക്ടര്‍ വി തുളസീദാസ് , ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് , ടൂറിസം ഡയറ്കടര്‍ ബാലകിരണ്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ബേബി മാത്യൂ സോമതീരം, നോര്‍ത്ത് മലബാര്‍ ടൂറിസത്തില്‍ നിന്ന് മുഹമ്മദ്, എന്‍ എം സി സിയില്‍ നിന്ന് മഹേഷ് ബാലിഗ എന്നിവരാണ് ടൂറിസത്തിലെ ... Read more

നോര്‍ത്ത് വയനാട്  ടൂറിസം കേന്ദ്രങ്ങളില്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി

  നോര്‍ത്ത് വയനാട് വനം ഡിവിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങളായ ചിറപുല്ല് ട്രെക്കിങ്, മീന്‍മുട്ടി വെള്ളച്ചാട്ടം, ബ്രഹ്മഗിരി ട്രെക്കിങ്  മുനീശ്വരന്‍ കുന്ന് എന്നിവടങ്ങളിലേക്കുള്ള പ്രവേശനം ഫ്രെബ്രുവരി മുതല്‍ ഫയര്‍ സീസണ്‍ കഴിയുന്നത് വരെ താല്‍കാലികമായി നിര്‍ത്തിവെച്ചതായി നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് ഏജന്‍സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറും അറിയിച്ചു.  

മേലുകാവ് ഹെന്റി ബെക്കര്‍ കോളേജില്‍ ബി.വോക് ടൂറിസം കോഴ്‌സ് ആരംഭിച്ചു

മേലുകാവ് ഹെന്റി ബക്കര്‍ കോളേജില്‍ പുതുതായി ബി. വോക് ടൂറിസം കോഴസ് ആരംഭിച്ചു. യു ജി സി ഗ്രാന്റോട് കൂടിയാണ് കോഴ്‌സ് കോളേജില്‍ നടക്കുന്നത്. കോഴ്‌സിന്റെ തുടങ്ങുന്നതിന്റെ ഭാഗമായിട്ട് കോളജില്‍ മൂന്ന് ദിവസം നീണ്ടു നിന്ന ടൂറിസം ഫെസ്റ്റ് വിദ്യാര്‍ത്ഥികള്‍ നടത്തി. കോളേജ് മാനേജര്‍, ബിഷപ്പ് റൈറ്റ് റവ. ഡോ. കെ ജി ദാനിയേല്‍ അധ്യഷത നിര്‍വഹിച്ച ചടങ്ങ് മഹാത്മഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം പ്രൊഫസര്‍ ടോമിച്ചന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.  ഉദ്ഘാടനത്തിന് ശേഷം സി എസ് ഐ മഹായിടവക ട്രെഷര്‍ റവ. വി എസ് പ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി. ശേഷം പ്രിന്‍സിപ്പല്‍ ഡോ.ജി എസ് ഗിരീഷ്‌കുമാര്‍, അനുരാഗ് പാണ്ടിക്കാട്, ഡോ. ബീന പോള്‍, പ്രൊഫസര്‍ അനീറ്റ, പ്രൊഫസര്‍ ജോഷി, സാം ജോണ്‍സണ്‍, യൂണിയന്‍ ചെയര്‍മാന്‍ അനുജിത്ത്, എന്നിവര്‍ പ്രസംഗിച്ചു. മൂന്ന് ദിവസം നടന്ന ടൂറിസം ഫെസ്റ്റില്‍ കേരളത്തിലെ വിവിധ സര്‍വകലാശാലയില്‍ നിന്നുള്ള 200-ഓളം കുട്ടികള്‍ പങ്കെടുത്തു.

ശലഭയാത്രയിലൂടെ അവര്‍ കണ്ടു ലോകത്തിന്റെ നിറങ്ങള്‍

വൈകല്യങ്ങള്‍ ഒന്നിനും തടസമല്ല എന്ന് വീണ്ടും തെളിയ്ക്കുകയാണ് പാലക്കാട് കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. കുഴല്‍മന്ദം ബി ആര്‍ സിയുടെ നേതൃത്വത്തില്‍ ശലഭയാത്ര എന്ന പേരില്‍ കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 17 കുട്ടികളാണ് മലമ്പുഴ ഉദ്യനത്തില്‍ വിനോദയാത്രയ്ക്ക് എത്തിയത്. വീല്‍ചെയറിന്റെ പരിമിതിയില്‍ നിന്ന് അവര്‍ പ്രകൃതിയുടെ ഭംഗി ആസ്വദിച്ചത് പുതിയൊരു അനുഭവമായി മാറി. കുട്ടികളുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു ഈ യാത്ര. മലമ്പുഴ ഉദ്യാനം, സ്‌നേക്ക് പാര്‍ക്ക്, അക്വേറിയം, അണക്കെട്ട്, പാലക്കാട് കോട്ട തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. റിസോഴ്‌സ് അധ്യാപിക സജിനി നേതൃത്വം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബാബു പി. മാത്യു, പി.ടി.എ. പ്രസിഡന്റ് കെ.ടി. ദിലീപ് കുമാര്‍ എന്നിവരും കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നു.

ശിശുസൗഹൃദ അന്തരീക്ഷമൊരുക്കി നോര്‍ത്ത് പോലീസ് സ്റ്റേഷന്‍

കുട്ടികളുടെ ഏക്കാലത്തെയും പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ മിക്കിമൗസും മിന്നിമൗസും കൈകൊടുക്കുന്ന ചിത്രത്തോടെയുള്ള ഭിത്തികണ്ടാല്‍ പ്ലേസ്‌കൂള്‍ ആണെന്ന് ഒറ്റനോട്ടത്തില്‍ ഉറപ്പിക്കും. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനാണ് ഈ പുതിയ മുഖം സ്വീകരിച്ചിരിക്കുന്നത്. കേരള പോലീസ് വിഭാവനം ചെയ്തിട്ടുള്ള ചില്‍ഡ്രന്‍സ് ആന്‍ഡ് പോലീസി(ക്യാപ്)ന്റെ ഭാഗമായാണ് നോര്‍ത്ത് പോലീസ് സ്റ്റേഷനകത്ത് കുട്ടികള്‍ക്കായി ഒരു മുറി ഒരുക്കിയത്. തൊട്ടില്‍, ബാലമാസികകള്‍, ടെലിവിഷന്‍, കളിപ്പാട്ടങ്ങള്‍, കുട്ടികള്‍ക്ക് ഉറങ്ങാനായി കട്ടില്‍ തുടങ്ങി ഏതൊരു കുട്ടിയെയും ആകര്‍ഷിക്കുന്ന കാര്യങ്ങളാണ് മുറിക്കകത്ത് സജ്ജീകരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10-ന് നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ ശിശുസൗഹൃദ പോലീസ് സ്റ്റേഷന്‍ ആയി ഉയര്‍ത്തിയ ചടങ്ങില്‍ ഐ.ജി. പി. വിജയ് സാഖറെ ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശ്, ഡി.സി.പി ഹിമേന്ദ്രനാഥ്, അഡ്മിനിസ്ട്രേഷന്‍ ഡി.സി.പി. സജീവന്‍, എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എയര്‍കണ്ടിഷന്‍ ചെയ്ത മള്‍ട്ടി ജിം, യോഗ പരിശീലന കേന്ദ്രം, ടേബിള്‍ ടെന്നീസ് കോര്‍ട്ട്, കാരംസ്, ചെസ്, വിശാലമായ ... Read more

കണ്ണൂർ-തിരുവനന്തപുരം, കണ്ണൂർ-കൊച്ചി സര്‍വീസുകള്‍ ആരംഭിക്കുന്നു

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും  കണ്ണൂർ-തിരുവനന്തപുരം, കണ്ണൂർ-കൊച്ചി റൂട്ടിൽ ഇൻഡിഗോ, ഗോ എയർ വിമാനക്കമ്പനികൾ സർവീസ് ആരംഭിക്കുന്നു. മാർച്ച് ആദ്യവാരം ഗോ എയറും 31-ന് ഇൻഡിഗോയും സർവീസ് തുടങ്ങും. ഇതേ സമയം ഗോ എയര്‍ എല്ലാ ദിവസവും രാവിലെ കണ്ണൂർ-തിരുവനന്തപുരം-ദില്ലി റൂട്ടിലാണ് സർവീസ് നടത്തുക. ഇതിനുപുറമേ കൊച്ചി-തിരുവനന്തപുരം-കണ്ണൂർ റൂട്ടിലും സർവീസ് നടത്തും. സമയക്രമം തീരുമാനിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഇൻഡിഗോയുടെ കൊച്ചി-കണ്ണൂർ സര്‍വീസ് രാവിലെ 7.50-ന് കണ്ണൂരിൽനിന്ന് കൊച്ചിയിലേക്ക്  സര്‍വീസ് നടത്തും 8.45-ന് കൊച്ചിയിൽ എത്തിച്ചേരും. 11.45-ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട് 12.45-ന് കണ്ണൂരിൽ എത്തിച്ചേരും. വൈകീട്ട് 5.15-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 6.10-ന് കൊച്ചിയിൽ എത്തിച്ചേരും . കൊച്ചിയിൽനിന്ന് രാത്രി 8.40-ന് പുറപ്പെട്ട് 9.40-ന് കണ്ണൂരിലെത്തും ടിക്കറ്റ് നിരക്ക് – 1497 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം-കണ്ണൂർ സര്‍വീസ് ഉച്ചയ്ക്ക് 1.05-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 2.25-ന് തിരുവനന്തപുരത്തെത്തും. 2.45-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 4.10-ന് കണ്ണൂരിലെത്തും. 2240 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ബുക്കിങ് തുടങ്ങി.

തേക്കടി തടാകത്തിന്റെ ഭംഗി ആസ്വദിക്കാന്‍ അമിനിറ്റി സെന്റര്‍ ഒരുങ്ങുന്നു

തേക്കടി ബോട്ട് ലാന്റഡിങ്ങില്‍ ബോട്ടിന്റെ മാതൃകയില്‍ നിര്‍മ്മിക്കുന്ന അമിനിറ്റി സെന്ററിന്റെ പണി ഉടന്‍ പൂര്‍ത്തിയാകും. ഇടക്കാലത്ത് നിര്‍മ്മാണം നിര്‍ത്തിവെച്ച അമിനിറ്റി സെന്ററിന്റെ നിര്‍മ്മാണം അടുത്തിടെ വീണ്ടും പുനരാരംഭിച്ചു. 3 നിലകളിലായി നിര്‍മ്മിക്കുന്ന അമിനിറ്റി സെന്ററിന്റെ താഴത്തെ നിലയില്‍ റസ്റ്ററന്റ്, ശുചിമുറികള്‍ എന്നിവയും രണ്ടാം നിലയില്‍ മിനി തിയറ്ററും ഒരുക്കും. മൂന്നാം നില തേക്കടി തടാകത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ കഴിയുന്ന വിധത്തില്‍ പൂര്‍ണമായും ഗ്ലാസ് ഭിത്തിയോട് കൂടിയ വ്യൂ പോയിന്റാണ്. ടൂറിസം വകുപ്പിന്റെ സഹായത്തോടെ 127 ലക്ഷം രൂപ ചെലവിലാണ് അമിനിറ്റി സെന്റര്‍ നിര്‍മിക്കുന്നത്. ഹൗസിങ് ബോര്‍ഡിനാണ് നിര്‍മ്മാണ ചുമതല. ഈ വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാക്കാം എന്ന പ്രതീക്ഷയാണ് വനം വകുപ്പിനുള്ളത്. ഇത് പൂര്‍ത്തീകരിക്കുന്നതോടെ ഇപ്പോള്‍ ബോട്ട് ലാന്‍ഡിങ്ങില്‍ സഞ്ചാരികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകും.

മുനമ്പം മുസിരിസ് ബീച്ച് ഇനി ഭിന്നശേഷി സൗഹൃദ ബീച്ച്

അഴിമുഖം തൊട്ടടുത്തു കാണാന്‍ ഇനി ഭിന്നശേഷിക്കാര്‍ക്കും അവസരം .മുനമ്പം മുസരിസ് ബീച്ചിലാണ് ഇത്തരക്കാര്‍ക്കു തീരത്തേക്ക് എത്താന്‍ റാംപ് ഒരുക്കിയിരിക്കുന്നത്. യു എന്‍ ഹാബിറ്റാറ്റ് ഗ്ലോബല്‍ പബ്ലിക് സ്‌പേസ് പ്രോഗ്രാമിന്റെ പിന്തുണയോടെ ഇസാഫ്, ലിവബിള്‍ സിറ്റീസ് ഇന്ത്യ, ഡി ടി പിസി എന്നിവ ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫിറുല്ലയും മറ്റ് ഉദ്യോഗസ്ഥരും നിര്‍മാണപുരോഗതി വിലയിരുത്താനായി ബീച്ചിലെത്തിയിരുന്നു.19 മീറ്റര്‍ നീളത്തിലാണു റാംപ് .2 മീറ്റര്‍ വീതിയുമുണ്ട്. തീരത്തുനിന്നു കടലിലേക്കു നീളത്തില്‍ പുലിമുട്ടുള്ള ബീച്ചാണു മുനമ്പത്തേത്. ടൈല്‍ പാകി മനോഹരമാക്കിയിട്ടുള്ള ഈ പാതയിലൂടെ തീരവും കടന്നു കടലിലേക്കു കുറച്ചു കൂടി കടന്നുചെല്ലാനും അഴിമുഖത്തിന്റെ ദൃശ്യങ്ങള്‍ കൂടുതല്‍ അടുത്ത് ആസ്വദിക്കാനും കഴിയും. റാംപ് വരുന്നതോടെ ഈ സൗകര്യം ഭിന്നശേഷിക്കാര്‍ക്കും ലഭിക്കുമെന്നതാണു നേട്ടം. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി ഈ പ്രദേശത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 30 ഓളം പേരെ ഉള്‍പ്പെടുത്തി ഒരു മൈന്‍ഡ് ക്രാഫ്റ്റ് പരിപാടിയും ബന്ധപ്പെട്ടവര്‍ നടത്തിയിരുന്നു. ബീച്ച് വികസനത്തിനായി ... Read more

കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് ഇന്നു മുതല്‍ നിയന്ത്രണം

കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ഇന്നു മുതല്‍ ഈ മാസം 11 വരെയാണ് ഗാതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് റെയില്‍വേ അറിയിച്ചു. 56387 എറണാകുളം – കായംകുളം പാസഞ്ചര്‍, 56388 കായംകുളം- എറണാകുളം പാസഞ്ചര്‍ എന്നിവ 11 വരെ റദ്ദാക്കി. 56394 കൊല്ലം- കോട്ടയം പാസഞ്ചര്‍, 56393 കോട്ടയം – കൊല്ലം പാസഞ്ചര്‍ എന്നിവ 3, 9, 10 തീയതികളിലും റദ്ദാക്കി. 66301 എറണാകുളം- കൊല്ലം മെമു 2.45 ന് പകരം 3.15 ന് മാത്രമേ ഞായറാഴ്ചകളില്‍ പുറപ്പെടുകയുള്ളൂ എന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

പുതിയ പദ്ധതികളുമായി ടൂറിസം വകുപ്പ്; 2020 ആകുന്നതോടെ സഞ്ചാരികളുടെ വരവ് ഇരട്ടിക്കും

കേരളാ ടൂറിസം അണിഞ്ഞൊരുങ്ങുകയാണ്. ചെറിയ ലക്ഷ്യമൊന്നുമല്ല, 2020 അവസാനം ആകുമ്പോഴേക്കും ഇപ്പോള്‍ വരുന്നതിന്റെ ഇരട്ടി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ടൂറിസം വകുപ്പ് പദ്ധതികള്‍ മെനയുന്നത്. കണ്ണൂര്‍ വിമാനത്താവളം കൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കുമ്പോള്‍ 4 അന്താരാഷ്ട വിമാനത്താവളങ്ങളുള്ള ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇത്തവണ കളമൊന്ന് മാറ്റിപ്പിടിക്കാന്‍ തന്നെയാണ് ടൂറിസം വകുപ്പ് നൂതന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്. സഞ്ചാരികള്‍ വര്‍ഷങ്ങളായി സന്ദര്‍ശിച്ചു വരുന്ന സ്ഥലങ്ങള്‍ കൂടാതെ അധികമാരും കണ്ടിട്ടില്ലാത്ത ചെറു സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിരവധി പാക്കേജുകളാണ് വരും വര്‍ഷണങ്ങളിലേക്കായി ആലോചിക്കുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന വിനോദ സഞ്ചാരികളോട് ബേക്കല്‍ കോട്ടയും വയനാടും മാത്രമല്ലാതെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ കണ്ണഞ്ചിപ്പിക്കുന്ന മറ്റ് ഇടങ്ങള്‍ കൂടി സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിക്കാനൊരുങ്ങുകയാണ് ടൂറിസം വകുപ്പ്. വടക്കന്‍ കേരളത്തെയാണ് ഇതിനായി ആദ്യം പരിഗണിക്കുക. ടൂറിസം മേഖലയെ ആകെ മെച്ചപ്പെടുത്താനായി ഇന്ത്യയിലെ 10 നഗരങ്ങളില്‍ പാട്ണര്‍ഷിപ് മീറ്റിങ്ങുകള്‍ സംഘടിപ്പിക്കാനും കേരളാ ടൂറിസം വകുപ്പ് ... Read more