Category: News
സ്‌മൈല്‍ പദ്ധതിയില്‍ തിളങ്ങി കാസര്‍കോഡ് ജില്ല
ടൂറിസം രംഗത്ത് വര്‍ഷങ്ങളായി പിന്നില്‍ നില്‍ക്കുന്ന കാസര്‍കോഡ് ജില്ലയില്‍ ഈ വര്‍ഷം ഗണ്യമായ മാറ്റം. സംസ്ഥാന ടൂറിസം വകുപ്പിന്റെ 2018ലെ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 269% വളര്‍ച്ച നേടി കാസര്‍ഗോഡ് ജില്ല ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തുള്ള കൊല്ലം ജില്ലയിലെ വളര്‍ച്ചാ നിരക്ക് 45% ആണ്. 2017ല്‍ 1115 വിദേശ ടൂറിസ്റ്റുകളായിരുന്നു കാസര്‍കോഡ് ജില്ലയില്‍ എത്തിയിരുന്നത്. 2018ല്‍ ഇത് 4122 ആയി വര്‍ദ്ധിച്ചു. 2018ല്‍ 2472 വിദേശ ടൂറിസ്റ്റുകളാണ് ‘സ്‌മൈല്‍’ സംരംഭങ്ങളിലൂടെ കാസര്‍ഗോഡ് ജില്ലയിലെത്തിയത്. ചെറുകിട-ഇടത്തരം സംരംഭങ്ങളെ വിന്യസിപ്പിച്ചു കൊണ്ടുള്ള ബിആര്‍ഡിസിയുടെ ടൂറിസം വികസന തന്ത്രമാണ് ഫലം കാണിച്ചത്. പ്രാഥമികമായും വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് നടപ്പിലാക്കിയ സ്‌മൈല്‍ പദ്ധതിയിലൂടെ ഇതിന് വേണ്ടി സംരംഭകര്‍ക്കുള്ള പരിശീലനം, വിപണനത്തിനുള്ള സഹായക പദ്ധതികള്‍ മുതലായ സേവനങ്ങളാണ് ബി.ആര്‍.ഡി.സി നല്‍കി വരുന്നത്. ഇതിന്റെ ഭാഗമായി ടൂറിസ്റ്റുകളെയും സംരംഭകരെയും ആകര്‍ഷകങ്ങളെയും ബന്ധിപ്പിക്കുന്നതിന് ബിആര്‍ഡിസി രൂപകല്പന ചെയ്ത SMILE വെര്‍ച്ച്വല്‍ ടൂര്‍ ഗൈഡും പുറത്തിറക്കിയിരുന്നു. കാസര്‍കോഡ് ... Read more
മുസിരിസില്‍ പുതിയ മൂന്ന് പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി
പ്രാചീന വാണിജ്യ തുറമുഖമായിരുന്ന മാളക്കടവിനു പുനര്‍ജീവനമാകുന്നു. മാളക്കടവ് സംരക്ഷിക്കുന്നതിനും മാള – കൊടുങ്ങല്ലൂര്‍ ജലപാത വികസിപ്പിക്കാനും കടവില്‍ ബോട്ടുജെട്ടി നിര്‍മിക്കാനും തിരുവനന്തപുരത്തു ചേര്‍ന്ന മുസിരിസ് പൈതൃക സമിതിയുടെ യോഗത്തിലാണു തീരുമാനിച്ചത്. വിദേശ രാജ്യങ്ങളുമായി വാണിജ്യബന്ധം നിലനിന്നിരുന്ന മാളക്കടവ് പ്രയോജപ്പെടുത്തിയിരുന്നു. സംഘകാല കൃതികളില്‍ ‘മാന്തൈ പെരുന്തുറ’ എന്ന വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള മാളക്കടവ് പുരാതന കാലത്ത് മുസിരിസിന്റെ ഒരു ഉപ തുറമുഖമെന്ന മട്ടിലും പ്രവര്‍ത്തിച്ചിരുന്നു. കാര്‍ഷിക ഉല്‍പന്നങ്ങളുടെയും കച്ചവട സാധനങ്ങളുടേയും വിനിമയ കേന്ദ്രമായിരുന്നു. റോഡ് ഗതാഗതം വികസിച്ചതോടെയും സ്വകാര്യ വ്യക്തികളുടെ കയ്യേറ്റം വര്‍ധിച്ചതോടെയും കൊടുങ്ങല്ലൂരില്‍ നിന്ന് മാളയിലേക്കുള്ള ജലഗതാഗതം ശോഷിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം വിവിധ സംഘടനകളും മറ്റും സര്‍ക്കാരിലേക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വി.ആര്‍.സുനില്‍കുമാര്‍ എംഎല്‍എയാണ് മുസിരിസ് പദ്ധതി യോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ടു വെച്ചത്. മാളക്കടവ് സംരക്ഷണ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടുകൂടി പൈതൃക ടൂറിസ്റ്റ് ഭൂപടത്തില്‍ മാളയ്ക്ക് സുപ്രധാനമായ സ്ഥാനം ലഭിക്കുമെന്നാണ് കരുതുന്നത്. ഐരാണിക്കുളം പ്രദേശവാസികള്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഐരാണിക്കുളം മഹാദേവ ... Read more
വന്ദേഭാരത് എക്‌സ്പ്രസിന്റെ യാത്രാ നിരക്ക് പുറത്ത് വിട്ട് ഇന്ത്യന്‍ റെയില്‍വെ
രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസിന്റെ (ട്രെയിന്‍ 18) യാത്രാ നിരക്ക് പുറത്ത് വിട്ട് ഇന്ത്യന്‍ റെയില്‍വെ. ദില്ലിയില്‍ നിന്നും വാരണസിയിലേക്ക് ചെയര്‍ കാറില്‍ സഞ്ചരിക്കാന്‍ 1,850 രൂപയാണ് യാത്രാ നിരക്ക്. ഇതേ റൂട്ടില്‍ എക്‌സിക്യൂട്ടീവ് ക്ലാസില്‍ യാത്ര ചെയ്യുന്നതിന് 3,520 രൂപ ടിക്കറ്റിന് മുടക്കേണ്ടിവരും. കാറ്ററിങ് സര്‍വീസ് ചാര്‍ജ് ഉള്‍പ്പടെയാണ് ഈ നിരക്കെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. അതേസമയം വന്ദേഭാരത് എക്സ്പ്രസിലെ മടക്ക യാത്രയ്ക്ക് ചെയര്‍കാറിന് 1,795 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 3,470 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ടില്‍ ഓടുന്ന ശതാബ്ദി ട്രെയിനുകളെക്കാള്‍ 1.5 ഇരട്ടിയാണ് വന്ദേ ഭാരത് എക്സ്പ്രസിലെ ചെയര്‍കാര്‍ നിരക്ക്. എന്നാല്‍ എക്‌സിക്യൂട്ടീവ് ക്ലാസ് നിരക്ക് പ്രീമിയം തീവണ്ടികളിലെ ഫസ്റ്റ് ക്ലാസ് എസി കോച്ച് നിരക്കിനെക്കാള്‍ 1.4 ഇരട്ടി കൂടുതലുമാണ്. സെമിഹൈസ്പീഡ് തീവണ്ടി ഫെബ്രുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അധികൃതര്‍ നിരക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ദില്ലി – വാരണാസി റൂട്ടില്‍ സഞ്ചരിക്കുന്നവര്‍ക്ക് ... Read more
സൗദിയിലെ ‘അൽ ഉലാ’ വിനോദ സഞ്ചാര പദ്ധതി; സൽമാൻ രാജകുമാരൻ തുടക്കം കുറിച്ചു
സൗദിയിലെ പുരാതന നഗരമായ “അൽ ഉലാ” വിനോദ സഞ്ചാര പദ്ധതിക്ക് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുടക്കം കുറിച്ചു. അൽ ഉലായിലെ പ്രകൃതി സംരക്ഷണ മേഖലയും കിരീടാവകാശി രാജ്യത്തിന് സമർപ്പിച്ചു. സൗദിയിലെ പുരാതനവും അതിമനോഹരവുമായ സ്ഥലങ്ങളിൽ ഒന്നാണ് രാജ്യത്തിൻറെ വടക്ക്- പടിഞ്ഞാറു ഭാഗത്തു മദീന ഗവർണറേറ്റിന് കീഴിൽ വരുന്ന അൽ ഉലാ പ്രദേശം. മധ്യപൂർവ്വദേശത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി അൽ ഉലയെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് അൽ ഉലാ വിനോദ സഞ്ചാര പദ്ധതിക്ക് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുടക്കം കുറിച്ചത്. അൽ ഉലായിലെ “ശർആനിൽ” പുതിയതായി സ്ഥാപിച്ച പ്രകൃതി സംരക്ഷ മേഖല കിരീടാവകാശി രാജ്യത്തിന് സമർപ്പിച്ചു. അൽ ഉലയിൽ റോയൽ കമ്മീഷൻ നടപ്പിലാക്കുന്ന തന്ത്രപ്രധാന പദ്ധതികളുടെ ഭാഗമായാണ് “ശർആൻ” പരിസ്ഥിതി സംരക്ഷണ മേഖലയുടെ പ്രഖ്യാപനം. ഈ മേഖലയിൽ അറേബ്യൻ പുള്ളിപ്പുലികളെ സംരക്ഷിക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ ഗ്ലോബൽ ഫണ്ട് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ... Read more
ഡിലീറ്റ് ഫോര്‍ എവരി വണ്‍ മാതൃക അവതരിപ്പിച്ച് ഫെയ്‌സ്ബുക്ക് മെസഞ്ചര്‍
ഫെയ്സ്ബുക്ക് മെസഞ്ചറില്‍ അയച്ച സന്ദേശങ്ങള്‍ വാട്സാപ്പിലെ പേലെ നിക്കം ചെയ്യാന്‍ അവസരം വാട്സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരി വണ്‍ മാതൃകയില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന ‘അണ്‍സെന്റ്’ ഫീച്ചര്‍ ഫെയ്സ്ബുക്ക് മെസഞ്ചറില്‍ അവതരിപ്പിച്ചു. 10 മിനിറ്റാണ് സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സമയപരിധി. ഫെയ്സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാട്സാപ്പില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ അവതരിപ്പിച്ചതിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ ആദ്യം ഏഴ് മിനിറ്റ് മാത്രമാണ് സമയം നല്‍കിയത് ഇപ്പോള്‍ ഒരുമണിക്കൂര്‍ വരെ സന്ദേശങ്ങള്‍ നീക്കം ചെയ്യാം. ഫെയ്സബുക്ക് മെസഞ്ചറില്‍ അബദ്ധത്തില്‍ സന്ദേശങ്ങള്‍ അയച്ച് പൊല്ലാപ്പിലാകുന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമാവും. സന്ദേശങ്ങള്‍ നീക്കം ചെയ്യപ്പെട്ടാല്‍ തല്‍സ്ഥാനത്ത് വാട്സാപ്പിലെ പോലെ തന്നെ സന്ദേശം നീക്കം ചെയ്യപ്പെട്ടു എന്ന കുറിപ്പ് കാണാം. സ്വകാര്യ ചാറ്റുകളിലും ഈ സൗകര്യം ഉപയോഗിക്കാം. വാട്സാപ്പിലെ പോലെ തന്നെ നിങ്ങള്‍ക്ക് മാത്രം നീക്കം ചെയ്യുക, എല്ലാവരില്‍ നിന്നും നീക്കം ചെയ്യുക എന്നിങ്ങനെ രണ്ട് ഓപ്ഷനുകളുണ്ട്
റോഡ് സുരക്ഷയില്‍ ഖത്തറിന് ലോക റെക്കോര്‍ഡ്
ലോകത്ത് റോഡ് സുരക്ഷയുടെ കാര്യത്തില്‍ ഖത്തറിന് ലോക റെക്കോര്‍ഡെന്ന് റിപ്പോര്‍ട്ട്. കുറഞ്ഞ വാഹനാപകട മരണനിരക്കിന്റെ അടിസ്ഥാനത്തിലാണ് ഖത്തറിന്റെ നേട്ടം. വാഹനാപകടങ്ങള്‍ കുറച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ വന്‍ നേട്ടമാണ് ഖത്തര്‍ സ്വന്തമാക്കിയതെന്ന് ആഭ്യന്തര ഗതാഗത മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. 2017 ല്‍ 5.4 ശതമാനമായിരുന്നു അപകട നിരക്കെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 4.9 ശതമാനമായി കുറഞ്ഞു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് ലോക റെക്കോര്‍ഡ് നേട്ടമാണെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു. 166 പേര്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരണപ്പെട്ടത്. 2008ല്‍ 230 വാഹനാപകട മരണങ്ങളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഓരോ വര്‍ഷം കഴിയുന്തോറും ഈ നിരക്ക് കുറച്ചു കൊണ്ടുവരാന്‍ രാജ്യത്തെ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ഭൂരിഭാഗം വാഹനാപകടങ്ങളിലും യാത്രികര്‍ക്ക് നിസ്സാരമായ പരിക്കുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.ഗതാഗത മന്ത്രാലയം നടത്തി വരുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും മികച്ച ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളും അപകടങ്ങള്‍ കുറയാന്‍ കാരണമായി.
ഒട്ടോമാറ്റിക്ക് ലിഫ്റ്റിംഗ് ടെക്നോളജിയോടെ പാമ്പന്‍പാലം പുതിയതാകുന്നു
രാമേശ്വരത്തെ ധനുഷ്കോടിയുമായി ബന്ധിപ്പിക്കുന്ന പാമ്പന്‍ റെയില്‍വേ പാലം പുതുക്കി പണിയുന്നു. പുതിയ പാലം നിര്‍മിക്കുന്നതിനായി മണ്ണ് പരിശോധനയടക്കം തുടങ്ങി. പാലത്തിന്‍റെ മധ്യഭാഗം പൂര്‍ണമായും ഉയര്‍ത്തി കപ്പലുകള്‍ക്ക് കടന്നുപോകുന്നതിനുള്ള രീതിയിലാണ് പാലത്തിന്‍റെ പണി. ഇതിന്‍റെ മാതൃക കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ പാലത്തിന്‍റെ മധ്യഭാഗം ഉയര്‍ത്താന്‍ പറ്റുന്ന രീതിയിലുള്ള നിര്‍മാണം. പാലത്തിന്‍റെ നിര്‍മാണത്തിന് മുന്നോടിയായി മണ്ണ് പരിശോധനകള്‍ തുടങ്ങി. ഇരുന്നൂറ്റി അന്‍പത് കോടി ചെലവില്‍ നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. നേരത്തെ പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് പാലത്തിന്‍റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. ഇ.ശ്രീധരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്നത് പുതുക്കിപ്പണിതത്. രാമേശ്വരത്ത് നിന്ന് ധനുഷ്കോടിയിലേക്ക് പുതിയ റെയില്‍ പാതയും നിര്‍മിക്കുന്നുണ്ട്. നൂറ്റിനാല് വര്‍ഷത്തെ പഴക്കമുള്ള പാമ്പന്‍ പാലത്തിന്. ചരക്കുനീക്കത്തിനായി ചെറു കപ്പലുകള്‍ക്ക് കടന്നുപോകാന്‍ മധ്യഭാഗത്ത് നിന്ന് ഇരുവശങ്ങളിലേക്ക് ഉയര്‍ത്തുകയും പിന്നീട് ട്രെയിന്‍ പോകുന്നതിനായി സാധാരണ നിലയിലാക്കുകയും ചെയ്യുന്ന പാമ്പന്‍ പാലം എക്കാലവും കാഴ്ചക്കാര്‍ക്ക് കൗതുകമാണ്. ... Read more
അബുദാബിയില്‍ ആദ്യ ഹിന്ദു ക്ഷേത്രം; നിര്‍മ്മാണം ഏപ്രില്‍ 20ന് ആരംഭിക്കും
അബുദാബിയിലെ ഹിന്ദു ക്ഷേത്ര നിർമാണം ഏപ്രിൽ 20ന് ആരംഭിക്കും. ക്ഷേത്രത്തിന്‍റെ നിർമാണ ചുമതലയുള്ള ബാപ്സ് സ്വാമിനാരായൺ സൻസ്ഥയുടെ ആത്മീയാചാര്യനായ സ്വാമി മഹന്ത് മഹാരാജിന്‍റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. സ്വാമി മഹാരാജിന്‍റെ പ്രഥമ യുഎഇ സന്ദർശനത്തോടനുബന്ധിച്ച് ഏപ്രിൽ 18 മുതൽ 29 വരെയാണ് ശിലാന്യാസ ചടങ്ങുകൾ നടക്കുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നിർമാണം പുരോഗമിക്കുന്ന ശിലകളും മറ്റും കപ്പൽവഴിയും വിമാനമാർഗവും വരും ദിവസങ്ങളില്‍ അബുദാബിയിലെത്തിക്കും. 2020 ഏപ്രിലിൽ ആദ്യഘട്ട നിർമാണം പൂർത്തിയാക്കമെന്ന് ക്ഷേത്രത്തിന്‍റെ നിർമാണ ചുമതലയുള്ള ബാപ്സ് സ്വാമിനാരായൺ സൻസ്ഥ അറിയിച്ചു. അബുദാബിയില്‍ യു.എ.ഇ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന ക്ഷേത്രത്തിന് വാഹന പാര്‍ക്കിംഗിന് വേണ്ടി കഴിഞ്ഞ ദിവസം യു എഇ ഭരണകൂടം 13 ഏക്കര്‍ സ്ഥലം കൂടി അധികം അനുവദിച്ചിരുന്നു. ഇതിന് പുറമെ ക്ഷേത്ര നിര്‍മാണത്തിനിടെ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും മറ്റും 10 ഏക്കര്‍ സ്ഥലവും നല്‍കിയിട്ടുണ്ട്. 13.5 ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്ര നിര്‍മാണം നടക്കുന്നത്. എല്ലാ മതവിഭാഗങ്ങളെയും സംസ്‌കാരങ്ങളെയും സ്വീകരിക്കാനുള്ള യുഎഇ സര്‍ക്കാരിന്റെ ... Read more
ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയനിലേക്ക് കേരളത്തെക്കൂടി ഉള്‍പ്പെടുത്തണമെന്ന് കടകംപള്ളി സുരേന്ദ്രന്‍
ലോക ടൂറിസം ഭൂപടത്തിലേക്ക് രാജ്യത്തിനെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തിനായി ആരംഭിച്ച ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയിനിലേക്ക് കേരളത്തിനെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനോട് അഭ്യര്‍ത്ഥിച്ചു. പ്രളയത്തില്‍ നിന്ന് അതിജീവിച്ച നാടായ കേരളത്തിലെ ടൂറിസം വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനും, വിനോദസഞ്ചാരത്തിന്റെ ഉന്നമനത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടി പരമാവധി പ്രചാരം നല്‍കി കൊണ്ട് കേരളത്തിനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് കൊണ്ടാണ് കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടത് . 2019ലെ സംസ്ഥാന ബജറ്റില്‍ ടൂറിസത്തിനായി 372 കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത് . ഇതില്‍ അനുവദിച്ച് മൊത്ത തുകയില്‍ നിന്ന് 82 കോടി രൂപ ടൂറിസം പ്രചരണനത്തിനാണ്. ടൂറിസം വ്യവസായത്തിന്റെ വളര്‍ച്ചയെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട വശം ഫലപ്രദമായ പ്രചരണനമാണ്. നിപ്പയും അതിന് ശേഷം വന്ന പ്രളയവും കാരണം തകര്‍ന്ന കേരളത്തിനെ കരകയറ്റുന്നതിന് ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ മാര്‍ക്കറ്റിംഗ് ... Read more
രണ്ട് ദശലക്ഷം ലൈക്കുകളുമായി കേരള ടൂറിസം ഫേസ്ബുക്ക് പേജ്
സോഷ്യല്‍ മീഡിയയില്‍ പുതിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് കേരള ടൂറിസം ഫേസ്ബുക്ക് പേജ്. കേരള ടൂറിസത്തിന്റെ ഔദോഗിക ഫേസ്ബുക് പേജ് ഫോളോ ചെയ്യുന്നവരുടെ എണ്ണം രണ്ട് ദശലക്ഷത്തിലധികം ഉയര്‍ന്നു. ഇത് കേരളത്തിലെ ടൂറിസം മേഖലയ്ക്ക് കിട്ടിയ വലിയ ഒരു അംഗികാരം തന്നെ ആണ്. ഇന്ത്യയിലെ ടൂറിസം വകുപ്പിന്റെ ആദ്യത്തെ ഫേസ്ബുക് പേജ് ആണ് കേരള ടൂറിസത്തിന്റെത്. കേരളത്തിന്റെ പ്രകൃതിഭംഗിയും ആകര്‍ഷകമായ വിവരങ്ങളും ചേര്‍ന്ന ഒരു ദൃശ്യ അനുഭവം തന്നെയാണ് ഇത്. അതുപോലെ തന്നെ കേരള ടൂറിസത്തിന്റെ പുത്തന്‍ നീക്കങ്ങളും വിവരങ്ങളും ദിനം പ്രതി അറിയാന്‍ സഹായിക്കുന്ന ഒരു പേജ് കൂടിയാണിത്. കേരള ടൂറിസത്തിന് കിട്ടിയ ഈ നേട്ടം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍നിന്നു മാത്രമല്ല, യു.എ.ഇ, സൗദി അറേബ്യ, യുഎസ്എ, ഓസ്ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള അംഗികാരങ്ങളും നേടിയെടുക്കാനും കഴിഞ്ഞു. കഴിഞ്ഞ 2014 ആഗസ്റ്റ് മാസത്തില്‍ ഒരു ദശലക്ഷം ആളുകളാണ് ഫേസ്ബുക് പേജ് ഫോളോ ചെയിതത്. കേരളത്തെ നടുക്കിയ പ്രളയത്തിന് ശേഷം വിനോദസഞ്ചാരികളെ ... Read more
ഗെയ്റ്റ് വേ ഓഫ് ഇന്ത്യയെ മോടിപിടിപ്പിക്കാന്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍
ചരിത്ര പ്രാധാന്യത്തിനും പഴമയ്ക്കും ഇളക്കം തട്ടാതെ ഗേറ്റ് വേ ഓഫ് ഇന്ത്യയെ കുറച്ച് കൂടി മനോഹരമാക്കാന്‍ ഒരുങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ദക്ഷിണ മുംബൈയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ അഭിമാന ചരിത്ര സ്മാരകമായ ഗേറ്റ് വെ ഓഫ് ഇന്ത്യ വൃത്തിയാക്കുവാനും കൂടുതല്‍ മോടി പിടിപ്പിക്കാനും ഗവര്‍ണ്ണര്‍ സിഎച്ച് വിദ്യാസാഗര്‍ റാവു അധ്യക്ഷനായി വ്യാഴാച വിളിച്ച് കൂട്ടിയ കമ്മറ്റിയിലാണ് തീരുമാനമായത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നായിക്കും യോഗത്തില്‍ സന്നിഹിതനായിരുന്നു. ഇതിനായി ബ്രിഹന്‍ മുംബൈ പ്രിന്‍സിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷണര്‍ അജോയ് മെഹ്ത്തയോടും മറ്റ് എഞ്ചിനീയറുമാരോടും ഒരു മാസത്തിനുള്ളില്‍ ഇതിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രി ആവിശ്യപ്പെട്ടിട്ടുണ്ട്. കിംഗ് ജോര്‍ജ്ജ് അഞ്ചാമന്റെയും ക്വീന്‍ മേരിയുടെയും ഇന്ത്യ സന്ദര്‍ശനത്തിന്റെ ഓര്മയ്ക്കാണ് ഇരുപതാം നൂറ്റാണ്ടില്‍ ആര്‍ച്ച് മാതൃകയിലുള്ള ഈ മനോഹരമായ സ്മാരകം നിര്‍മിച്ചത് . അറബി കടലിനു അഭിമുഖമായി നില്‍ക്കുന്ന ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് തറക്കല്ലിടുന്നത് 1913 മാര്‍ച്ച് 31 നാണ്.അന്ന് പണിതുടങ്ങിയെങ്കിലും 1924 നാണ് ഗേറ്റ് ഇന്ന് ... Read more
മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി കീഴല്ലൂരിലേക്ക് നീട്ടുന്നു
ഉത്തരമലബാറിലെ വിനോദസഞ്ചാരവികസനത്തില്‍ പുതിയ കുതിപ്പുമായെത്തുന്ന മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി കീഴല്ലൂരിലേക്കു നീട്ടിയേക്കും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാധ്യതകള്‍ നേരിട്ടു പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. നിലവില്‍ മമ്പറംവരെയുള്ള ക്രൂയിസ് പാത അഞ്ചരക്കണ്ടി പുഴയിലെ ജലവിതാനം ക്രമീകരിച്ച് കീഴല്ലൂര്‍വരെ ദീര്‍ഘിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതോടെ വിമാനത്താവളത്തിലിറങ്ങുന്ന വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ക്ക് ജലമാര്‍ഗം തലശേരിയിലെത്താനാകും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എട്ടു നദികളെ ബന്ധിപ്പിച്ചുള്ള വിപുലവും നൂതനവുമായ ടൂറിസം സംരംഭമാണ് മലനാട് മലബാര്‍ റിവര്‍ ക്രൂയിസ്. സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്രസര്‍ക്കാരിന്റെകൂടി സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മൊത്തം ചെലവ് 325 കോടി. മൂന്നു ക്രൂയിസുകള്‍ക്കായി 80.37 കോടി രൂപയാണ് കേന്ദ്രടൂറിസം വകുപ്പ് അനുവദിച്ചത്. പി കെ ശ്രീമതി എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഈ നേട്ടം. 30 ബോട്ട് ജെട്ടികളും ടെര്‍മിനലുകളും അനുബന്ധ സൗകര്യങ്ങളുമടങ്ങുന്ന കേന്ദ്ര പദ്ധതി ടെന്‍ഡര്‍ ഘട്ടത്തിലാണ്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ 17 ടെര്‍മിനലുകളും ജട്ടികളും ആവശ്യമായ അനുബന്ധ സൗകര്യങ്ങളും ഉണ്ടാകും. പഴയങ്ങാടിയിലെ ... Read more
മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് 25 കോടി; ടൂറിസം മേഖലയ്ക്ക് കുതിപ്പ്
മൂന്നാറില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ രണ്ടാംഘട്ട വികസനത്തിന് ബജറ്റില്‍ 25 കോടി രൂപ അനുവദിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടി പ്രദേശത്തിന്റെ ടൂറിസം വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാവും. മൂന്നുവര്‍ഷം മുമ്പ് അഞ്ചു കോടി രൂപ ചെലവില്‍ ആരംഭിച്ച ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ ഗവ. കോളേജിനു സമീപം 14 ഏക്കറിലാണ് മൂന്നാറിന്റെ മുഖച്ഛായ മാറ്റുന്ന വിധത്തില്‍ ഗാര്‍ഡന്റെ പണികള്‍ പുരോഗമിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് എസ് രാജേന്ദ്രന്‍ എംഎല്‍എ നിരന്തരം സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചിരുന്നു. രാത്രിയില്‍ പൂന്തോട്ടത്തെ പ്രകാശപൂരിതമാക്കാന്‍ 103 അലങ്കാര ദീപങ്ങള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം വിനോദത്തിനായുള്ള സൗകര്യം, ആംഫി തിയറ്റര്‍, ഗ്ലാസ് ഹൗസ്, ഇക്കോ ഷോപ്പുകള്‍, തുറന്ന വേദി, ആധുനിക സൗകര്യത്തോടെയുള്ള ടോയ്ലറ്റുകള്‍ തുടങ്ങിയവ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലുണ്ടാവും. ഏപ്രില്‍ അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. വിനോദത്തിനും പഠനത്തിനും മൂന്നാറില്‍ എത്തുന്നവര്‍ക്ക് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വേറിട്ട അനുഭവമാവും വരുംനാളുകളില്‍ സമ്മാനിക്കുക.
ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ അവതരിപ്പിച്ച് ടൂറിസം ഫ്രട്ടേണിറ്റി മീറ്റ് സംഘടിപ്പിച്ചു
ഉത്തര മലബാറില്‍ വിനോദസഞ്ചാരത്തിന്റെ അനന്ത സാധ്യതയ്ക്ക് അടിസ്ഥാന സൗകര്യം ഒരുക്കേണ്ട ആവശ്യകത പങ്കിട്ട് ടൂറിസം ഫ്രട്ടേണിറ്റി മീറ്റ്. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡും (കിയാല്‍) ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡും (ബിആര്‍ഡിസി) ചേര്‍ന്നാണ് ഫ്രറ്റേണിറ്റി മീറ്റ് സംഘടിപ്പിച്ചത്. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെ ഒരുക്കിയ ഫ്രട്ടേണിറ്റി മീറ്റ് ടൂറിസത്തിന്റെ ഉയര്‍ച്ചയിലേക്കുള്ള ദിശാസൂചകമായി മാറി. മലബാറിന്റെ ഇനിയും തിരിച്ചറിയപ്പെടാത്ത ടൂറിസം, സംരംഭ സാധ്യതകള്‍ ഫ്രട്ടേണിറ്റി മീറ്റില്‍ ഉയര്‍ന്നുവന്നു. ടൂറിസം മേഖലയിലെ വികസനം വേഗത്തിലാക്കാനും കൂടുതല്‍ വിമാനയാത്രികരെ ആകര്‍ഷിക്കാനും വിമാനത്താവളത്തില്‍ ടൂറിസം വില്ലേജ് വേഗത്തിലാക്കുമെന്ന് കിയാല്‍ എം ഡി പറഞ്ഞു. വിമാനത്താവളം യാഥാര്‍ത്യമായതോടെ മലബാര്‍ ടൂറിസം മേഖല കുതിപ്പിലാണ്. വിമാനത്താവളം വഴി യാത്ര ചെയ്യാന്‍ വിദേശയാത്രക്കാരാവും കൂടുതലുണ്ടാവുകയെന്ന് കരുതിയത് എന്നാല്‍ ആഭ്യന്ത്ര യാത്രക്കാരാണ് ഇപ്പോള്‍ കൂടുതല്ലെന്നും അദ്ദേഹം പറഞ്ഞു. മലബാറിന്റെ തനതായ തെയ്യം, കൈത്തറി എന്നിവയ്ക്ക് പുറമെ സംസ്‌കാരംതന്നെ വിദേശസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണെന്ന് ‘ആയിഷ മന്‍സില്‍’ എന്ന സംരംഭംകൊണ്ട് അന്തര്‍ദേശീയതലത്തിലേക്ക് ... Read more
കടലുണ്ടിയില്‍ പ്രകൃതി സഞ്ചാരപാത പൂര്‍ത്തിയാകുന്നു
പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി കടലുണ്ടിയില്‍ ഒരുക്കുന്ന പ്രകൃതി സഞ്ചാര പാതയുടെ(നേച്ചര്‍ വോക്ക് വേ)ആദ്യഘട്ടം പൂര്‍ത്തിയാകുന്നു. പഞ്ചായത്ത് പദ്ധതിയില്‍ 5 ലക്ഷം രൂപ ചെലവിട്ടു കമ്യൂണിറ്റി റിസര്‍വ് ഓഫിസ് പരിസരം മുതല്‍ 70 മീറ്ററിലാണ് പുഴയോരത്ത് പാത നിര്‍മിച്ചത്. ഇരുവശത്തും കരിങ്കല്‍ ഭിത്തി കെട്ടി ബലപ്പെടുത്തിയ പാതയില്‍ പൂട്ടുകട്ട പാകി കൈവരി സ്ഥാപിക്കലാണ് ബാക്കിയുള്ളത്. നിര്‍മാണ പ്രവൃത്തി ഒരാഴ്ച കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്യൂണിറ്റി റിസര്‍വ് മുതല്‍ കടലുണ്ടിക്കടവ് പാലം വരെ 1.10 കിലോ മീറ്ററില്‍ കടലുണ്ടിപ്പുഴയോരത്താണ് നടപ്പാത നിര്‍മിക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെ പഞ്ചായത്ത് ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ടൂറിസം വികസന പദ്ധതിയിലാണ് പാത. പൂര്‍ത്തീകരണത്തിനു 3 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളില്‍ നിന്നു ഫണ്ട് തരപ്പെടുത്തി നാച്വര്‍ വോക്ക് വേ ഒരുക്കാനാണ് ഉദ്ദേശ്യം. ജലവിഭവ വകുപ്പ് ഫണ്ടില്‍ പുഴയോരം അരികുഭിത്തി കെട്ടി സംരക്ഷിക്കാനും കണ്ടലുകള്‍ നട്ടുവളര്‍ത്തി തീരദേശത്തെ ഹരിതാഭമാക്കാനും പദ്ധതിയുണ്ട്. നേരത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ ... Read more