Category: News
താജില്‍ പോക്കറ്റടിയുമായി അധികൃതര്‍ : പ്രതിഷേധവുമായി സംഘടനകള്‍
ടിഎന്‍എല്‍ ബ്യൂറോ Photo Courtesy: uptourism ആഗ്ര : താജ് കാണാനുള്ള നിരക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കൂട്ടി. പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി. താജ് കാണാനെത്തുന്ന ജനങ്ങള്‍ക്ക് വേണ്ടത്ര സൗകര്യമൊരുക്കാതെ കൊള്ളയടി നടത്തുകയാണ് പുരാവസ്തു വകുപ്പ് എന്നാണ് ആരോപണം. രണ്ടു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് നിരക്കുയര്‍ത്തല്‍. നിലവിലെ നിരക്ക് ഇന്ത്യക്കാര്‍ക്ക് 40 രൂപയാണ്. ഇതില്‍ 30 രൂപ പുരാവസ്തു വകുപ്പിനും 10 രൂപ ആഗ്ര വികസന അതോറിറ്റിക്കുമാണ് . ഇത് 50 രൂപയാക്കിയാണ് ഉയര്‍ത്തിയത്. 40 രൂപ പുരാവസ്തു വകുപ്പിന് ലഭിക്കും. വിദേശികള്‍ക്ക് ആയിരം രൂപയാണ് പ്രവേശന ഫീസ്. പുരാവസ്തു വകുപ്പും ആഗ്ര വികസന അതോറിറ്റിയും തത്തുല്യമായി വീതിക്കും. ഇത് 1100 രൂപയാക്കി 600 രൂപ വേണമെന്നാണ് പുരാവസ്തു വകുപ്പിന്‍റെ പക്ഷം. രണ്ടു ദിവസം മുന്‍പാണ് തീരുമാനം അറിയിച്ചതെന്നും വിജ്ഞാപനത്തില്‍ ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടിയതായും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആഗ്ര സര്‍ക്കിള്‍ തലവന്‍ ഡോ. ഭുവന്‍ വിക്രം ... Read more
പരസ്പരം മുന്നറിയിപ്പുമായി തുര്‍ക്കിയും അമേരിക്കയും
അങ്കാര: അവരവരുടെ രാജ്യങ്ങളിലെ വിനോദ സഞ്ചാരികള്‍ക്ക് പരസ്പരം മുന്നറിയിപ്പ് നല്‍കുകയാണ് അമേരിക്കയും തുര്‍ക്കിയും. ആദ്യം അമേരിക്കയുടെ വക-തുര്‍ക്കി സന്ദര്‍ശിക്കുന്ന അമേരിക്കക്കാര്‍ക്ക് ആയിരുന്നു ആദ്യ മുന്നറിയിപ്പ്. സുരക്ഷാ കാരണങ്ങളാല്‍ അമേരിക്കന്‍ സഞ്ചാരികള്‍ തുര്‍ക്കി സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം എന്നായിരുന്നു നിര്‍ദേശം. അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ തുര്‍ക്കി തിരിച്ചടിച്ചു. ആസൂത്രിത അറസ്റ്റ് ഒഴിവാക്കാന്‍ അമേരിക്ക സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനായിരുന്നു തുര്‍ക്കിയുടെ മുന്നറിയിപ്പ് . Photo Courtesy: Looklex അങ്കാരയിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഫിലിപ്പ് കോസ്നേറ്റിനെ വിളിച്ചു വരുത്തി തുര്‍ക്കി രോഷം അറിയിക്കുകയും ചെയ്തു. പാകിസ്താന്‍, സുഡാന്‍ , ഗ്വാട്ടിമാല രാജ്യങ്ങള്‍ക്കൊപ്പം സുരക്ഷിത യാത്ര കഴിയാത്ത ഇടമായാണ് അമേരിക്ക തുര്‍ക്കിയെയും പെടുത്തിയത്. നാറ്റോ സഖ്യ രാജ്യങ്ങളായ അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം മോശമാവാന്‍ തുടങ്ങിയത് ഒരു വര്ഷം മുന്‍പാണ്. തുര്‍ക്കി ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നില്‍ അമേരിക്കയാണെന്ന ആരോപണം നിലനില്‍ക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍.
ഉത്സവ കലണ്ടര്‍ ആപ്പുമായി ടൂറിസം മന്ത്രാലയം
ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രധാന ഉത്സവങ്ങള്‍ ഇനി ഒറ്റ വിരല്‍തുമ്പില്‍ ലഭ്യം. മൊബൈല്‍ ആപ്പും ഡിജിറ്റല്‍ കലണ്ടറും കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തിറക്കി. പ്ലാനറിനു തുല്യമാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ . ആന്‍ട്രോയിഡ്, ഐഒഎസ് പ്ളാറ്റ്ഫോമുകളില്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് അവരവര്‍ക്ക് വേണ്ട വിവരങ്ങള്‍ ഡിജിറ്റല്‍ കലണ്ടറില്‍ രേഖപ്പെടുത്താം. കോണ്ടാക്റ്റില്‍ ഉള്ളവര്‍ക്ക് ഈ വിവരങ്ങള്‍ കൈമാറാനും കഴിയുമെന്ന് ടൂറിസം മന്ത്രാലയംഅറിയിച്ചു. പന്ത്രണ്ടു തരം യാത്രകളും അവയ്ക്കുള്ള ഇടങ്ങളും അതുല്യ ഭാരത മേശക്കലണ്ടറിലുണ്ട് . ഇന്ത്യ എല്ലാവര്ക്കും എന്നതാണ് മേശക്കലണ്ടറിന്‍റെ ആശയം.
നഷ്ടം പെരുകി : ഐടിഡിസി വില്‍പ്പനക്ക്
ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി : നഷ്ടം പെരുകിയതോടെ ഐടിഡിസിയില്‍ നിന്ന് തലയൂരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇന്ത്യ ടൂറിസം ഡെവലപ് മെന്‍റ് കോര്‍പറേഷനിലെ 87% ഓഹരികളും വില്‍ക്കാനാണ് കേന്ദ്ര നീക്കം. വില്‍പ്പനക്ക് കേന്ദ്ര മന്ത്രിസഭയുടെ സാങ്കേതിക അനുമതി മാത്രമേ ബാക്കിയുള്ളൂ. Jaipur Asok ഓഹരി വിറ്റഴിക്കലിന്‍റെ ഭാഗമായി കഴിഞ്ഞ സെപ്തംബറില്‍ ജയ്പൂരിലെ അശോക്, മൈസൂരിലെ ലളിത് മഹല്‍ ഹോട്ടലുകള്‍ രാജസ്ഥാന്‍, കര്‍ണാടക സര്‍ക്കാരുകള്‍ക്ക് കൈമാറാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇറ്റാനഗറിലെ ഡോണി പോളോ അശോകിന്‍റെ 51% ഓഹരികള്‍ അരുണാചലിന് കൈമാറിയതും അടുത്തിടെയാണ്. ഡല്‍ഹി, പട്ന , ജമ്മു, റാഞ്ചി ,ഭുവനേശ്വര്‍, പുരി, ഭോപ്പാല്‍ , ഭരത്പൂര്‍,ജയ്പൂര്‍ ,ഗുവാഹാത്തി,മൈസൂര്‍,പുതുച്ചേരി, ഇറ്റാനഗര്‍ എന്നിങ്ങനെ പതിനാറു സ്ഥലങ്ങളിലാണ് ഐടിഡിസി ഹോട്ടലുകള്‍ ഉള്ളത്. ഇതില്‍ പതിനാലെണ്ണം വിറ്റഴിച്ചേക്കും. ഹോട്ടലുകളുടെ നടത്തിപ്പ് സര്‍ക്കാര്‍ നടത്തേണ്ടതല്ല എന്നാണു വിശദീകരണം. എയര്‍ ഇന്ത്യയുടെയും ഡ്രെഡ്ജിംഗ് കോര്‍പ്പറേഷന്‍റെയും ഓഹരികള്‍ വിറ്റഴിക്കാനും കേന്ദ്രം തീരുമാനിച്ചത് ഈയിടെയാണ്.
മലരിക്കലിൽ വയലോര-കായലോര ടൂറിസം ഫെസ്റ്റ്
വെബ്‌ഡസ്ക് Photo Courtesy: Drisyavani മലരിക്കൽ വിനോദസഞ്ചാരകേന്ദ്രത്തിൽ ആരംഭിച്ച വയലോര-കായലോര ടൂറിസം ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറൻ പുഞ്ചപ്പാടങ്ങളുടെ പശ്ചാത്തലത്തിലുള്ള സൂര്യാസ്തമനം കാണുന്നതിനും പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനുമായി വിദേശികളടക്കം വലിയ ജനാവലിയാണ് മേളയിൽ പങ്കെടുക്കാനെത്തിയത്. പാതയോരത്ത് ഭക്ഷണശാലകളിൽ നാടൻവിഭവങ്ങൾ ഒരുക്കിയും ഉത്തരവാദിത്ത ടൂറിസത്തിന്റെ മികച്ച മാതൃകയാണ് ഇവിടെ തുടങ്ങിവച്ചിരിക്കുന്നത്. നാലുദിവസം നീളുന്ന മേളയിൽ എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. വേമ്പനാട്ടുകായലിലെ വിവിധ തുരുത്തുകളിലൂടെ കാഴ്ച കണ്ടുള്ള ബോട്ടുയാത്രയും ഏർപ്പാടാക്കിയിട്ടുണ്ട്. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ജസ്സി നൈനാൻ അദ്ധ്യക്ഷത വഹിച്ചു. ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോർഡിനേറ്റർ കെ. രൂപേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.കെ.അനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ജയേഷ്മോഹൻ, ഡോ.കെ.എം. ദിലീപ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ടി. രാജേഷ്, കോട്ടയം നാട്ടുകൂട്ടം സെക്രട്ടറി പള്ളിക്കോണം രാജീവ് എന്നിവർ സംസാരിച്ചു. എ.എം. ബിന്നു (കാഞ്ഞിരം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം) ... Read more
പട്ടായയെ പാട്ടിനു വിടില്ല; സെക്സ് ടൂറിസത്തിനു മണി കെട്ടുമോ ?
പട്ടായയിലെ സെക്സ് ടൂറിസത്തെ നിയന്ത്രിക്കാന്‍ ഒരുങ്ങി തായ് ഭരണകൂടം. സര്‍ക്കാര്‍ നടപടി കൊണ്ട് പട്ടായയെ പട്ടില്‍ കിടത്താനാവുമോ ? Photo Courtesy: Fun Fun Photo/Shutterstock നല്ലവര്‍ സ്വര്‍ഗത്തിലേക്ക് പോകും, മോശക്കാര്‍ പട്ടായയിലേക്കും-തായ് ലാന്‍ഡിലെ പട്ടായയില്‍ പരസ്യപ്പലകകളിലും ടീ ഷര്‍ട്ടുകളിലും ഒക്കെ ഈ വാചകങ്ങള്‍ കാണാം. പരസ്യ വാചകം ശരിയെങ്കില്‍ പട്ടായയില്‍ എത്തിയവര്‍ ഏറെയും മോശക്കാരെന്നു കരുതേണ്ടി വരും. തായ് ലാന്‍ഡില്‍ പോയ വര്‍ഷം എത്തിയ 33 ദശലക്ഷം സഞ്ചാരികളില്‍ 13 ദശലക്ഷം പേര്‍ പോയത് പട്ടായയിലേക്കാണ്. നല്ല ബീച്ചുകളുടെ പേരില്‍ അല്ല പട്ടായക്ക് പേരായത്. ലൈംഗിക തലസ്ഥാനം എന്ന നിലയിലാണ്. യോജിച്ചാലും ഇല്ലങ്കിലും പട്ടായയില്‍ എത്തുന്ന ഏറെപ്പേരും സെക്സ് മോഹിച്ച് എത്തുന്നവരാണ് . തായ് ലാന്‍ഡ് വേശ്യാവൃത്തി നിരോധിച്ചെങ്കിലും പട്ടായയില്‍ 27000 ലൈംഗിക തൊഴിലാളികളെങ്കിലും ഉണ്ടെന്നാണ് കണക്ക്. കണക്കു നോക്കിയാല്‍ പട്ടായ നഗരവാസികളുടെ അഞ്ചിലൊന്ന് പേര്‍. Photo Courtesy: Expedia വേശ്യാവൃത്തി തായ് ലാന്‍ഡില്‍ വല്യ സംഭവമൊന്നുമല്ല. ചരിത്രത്തോളം പഴക്കമുണ്ട് ... Read more
സൗദി പുതുവഴിയില്‍ത്തന്നെ : സ്ത്രീകള്‍ക്ക് ഇനി ഒറ്റക്കും സൗദിയിലെത്താം
Photo Courtesy: Emirates Womanസൗദി രാജകുമാരന്‍ മൊഹമ്മദ് ബിന്‍ സല്‍മാന്‍റെ പരിഷ്കരണ നടപടികള്‍ അവസാനിക്കുന്നില്ല. 25ഉം അതിനു മേലും പ്രായമുള്ള സ്ത്രീകള്‍ക്ക് ഇനി സൗദിയില്‍ തനിച്ചെത്താം. ഒരു വിലക്കുകളുമില്ല സ്ത്രീകള്‍ തനിച്ചു സൗദിയില്‍ എത്തരുതെന്ന വിലക്ക് നീക്കി. 25ന് താഴെ പ്രായമുള്ള സ്ത്രീകളെ കുടുംബാംഗങ്ങള്‍ അനുഗമിക്കണം . മുപ്പതു ദിവസം വരെ തങ്ങാനാവുന്ന ടൂറിസ്റ്റ് വിസകളാകും സൗദി വിനോദ സഞ്ചാര – ദേശീയ പൈതൃക കമ്മിഷന്‍ മേധാവി ഒമര്‍ അല്‍ മുബാറക് പറഞ്ഞു. ഹജ്ജ് ,ഉമ്രാ തീര്‍ഥാടനത്തിനും ഇത് ബാധകമാണ്. Photo Courtesy: SeeSaudi ടൂറിസ്റ്റ് വിസകള്‍ ഈ വര്‍ഷം ആദ്യ പാദം മുതല്‍ വിതരണം ചെയ്തു തുടങ്ങും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കമ്മിഷന്‍റെ അംഗീകാരമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയും വിസ നല്‍കും . ഹജ്ജ് , ഉമ്ര എന്നിവ മാത്രമായി വിദേശികളുടെ വരവ് ഒതുങ്ങാതെ വിനോദ സഞ്ചാര മേഖലയില്‍ കൂടി ആകര്‍ഷിക്കുകയാണ് സൗദി ലക്‌ഷ്യം. നേരത്തെ സിനിമാ ശാലകള്‍ തുറക്കാനും ... Read more
ഒഴിവാക്കൂ ഈ അഞ്ച് മെക്സിക്കന്‍ നഗരങ്ങളെ : ഉപദേശവുമായി അമേരിക്ക
വെബ്ഡെസ്ക് Sinaloa, Mexico മെക്സിക്കോ കാണാന്‍ പോകുന്നവര്‍ ഈ അഞ്ചു നഗരങ്ങള്‍ ഒഴിവാക്കുക. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെതാണ് ഉപദേശം. ഇവിടങ്ങളില്‍ പെരുകുന്ന കുറ്റകൃത്യങ്ങളും ഗുണ്ടാ വിളയാട്ടങ്ങളുമാണ് അമേരിക്കന്‍ നിര്‍ദ്ദേശത്തിന് പിന്നില്‍. കൊലിമ , മിചോക്കാന്‍ , സിനലോവ , തമാലിപാസ്, ഗ്യുരേരോ എന്നീ നഗരങ്ങള്‍ ഒഴിവാക്കാനാണ് സഞ്ചാരികള്‍ക്ക് അമേരിക്കയുടെ നിര്‍ദേശം. ആഭ്യന്തര സംഘര്‍ഷം ശക്തമായ സിറിയ , അഫ്ഗാനിസ്ഥാന്‍, ഇറാക്ക് എന്നീ രാജ്യങ്ങളിലേക്കുള്ള സഞ്ചാരികളുടെ വിലക്കിന് സമാനമായ മുന്നറിയിപ്പാണ് ഇപ്പോള്‍ അമേരിക്ക നല്‍കിയിരുന്നത്. ഒരിക്കല്‍ ഹോളിവുഡ് സിനിമകളുടെ ചിത്രീകരണ സ്ഥലമായിരുന്ന ഗ്യുരേരോ ഇന്ന് അധോലോക സംഘങ്ങളുടെ വിളനിലമാണ് . ഇവര്‍ റോഡ് തടസപ്പെടുത്തുന്നതും സഞ്ചാരികളെ ഉപദ്രവിക്കുന്നതും പതിവാണ്. Tamaulipas, Mexico നരഹത്യ , തട്ടിക്കൊണ്ടുപോകല്‍, കൊള്ള എന്നിവയുടെ കേന്ദ്രമായി മെക്സിക്കോ മാറിയെന്നു സഞ്ചാരികള്‍ക്കുള്ള മുന്നറിയിപ്പിലുണ്ട് . മയക്കുമരുന്ന് പാതകള്‍ സ്വന്തമാക്കാനുള്ള മാഫിയകളുടെ പോരിനിടെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടക്കം നിരവധി പേരാണ് മെക്സിക്കോയില്‍ ഇതിനകം കൊല്ലപ്പെട്ടത് .
കിറുകൃത്യത്തില്‍ മുന്നില്‍ ഇന്‍ഡിഗോ; സ്പൈസും എയര്‍ ഏഷ്യയും പിന്നില്‍
ലോകത്തു സമയ കൃത്യത പാലിക്കുന്ന വിമാനങ്ങളുടെ പട്ടിക പുറത്തിറക്കി. ഇന്ത്യയിൽ നിന്ന് ഇൻഡിഗോ ആദ്യ നാലിലെത്തി. എയർ ഇന്ത്യ അടക്കം മറ്റു മുൻ നിര വിമാനങ്ങളെ ആദ്യ ഇരുപതു സ്ഥാനക്കാരിൽ കാണാനില്ല.
നികുതി കുറച്ചേക്കും; വിനോദ സഞ്ചാര മേഖല പ്രതീക്ഷയില്‍
ടിഎന്‍എല്‍ ബ്യൂറോ Picture Courtesy: incredibleIndia.org ന്യൂഡല്‍ഹി: വരാനിരിക്കുന്ന കേന്ദ്രബജറ്റില്‍ ഉറ്റു നോക്കി ടൂറിസം മേഖല. വിനോദ സഞ്ചാര മേഖലയുടെ പ്രോത്സാഹനത്തിനു നിരവധി പദ്ധതികള്‍ കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. വിനോദ സഞ്ചാര രംഗത്ത് നികുതി കുറയ്ക്കുക , കൂടുതല്‍ ഇളവുകള്‍ നല്‍കുക എന്നിവ ബജറ്റില്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. ഹോട്ടല്‍ താമസത്തിന് ഉയര്‍ന്ന നികുതി നിരക്കാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഈടാക്കുന്നത്. സിംഗപ്പൂര്‍, തായ് ലാന്‍ഡ്, മലേഷ്യ എന്നിവിടങ്ങളില്‍ താരതമ്യേന കുറഞ്ഞ നിരക്കാണ്. ഇക്കാര്യത്തില്‍ വിനോദ സഞ്ചാര മേഖലക്ക് അനുകൂല തീരുമാനം ഉണ്ടായേക്കുമെന്ന് ധന മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. .ഹോട്ടല്‍ നിര്‍മാണത്തിന് ഇളവുകള്‍ പ്രഖ്യാപിച്ചേക്കും . പുതിയ ടൂറിസ്റ്റ് ട്രെയിനുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു പാതകള്‍ എന്നിവയും ബജറ്റില്‍ പ്രഖ്യാപിക്കാനാണ് സാധ്യത. ചെറുകിട- ഇടത്തരം വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് തുടങ്ങുന്ന വിമാന കമ്പനികള്‍ക്കും ഇളവ് അനുവദിച്ചേക്കും. രാജ്യത്തെ വിനോദ സഞ്ചാര മേഖല വളര്‍ച്ചയുടെ പാതയിലാണ്. 2016ല്‍ സെപ്തംബര്‍ വരെ ആദ്യ ഒമ്പതു മാസം ... Read more
കൂ ..കൂ ..തീവണ്ടി …കുറ്റപ്പെടുത്തല്‍ സഭാ സമിതിയുടേത്
ഇന്ത്യയുടെ ജീവരേഖ എന്നാണ് റയില്‍വേയുടെ അവകാശവാദം. പക്ഷേ വിനോദ സഞ്ചാര കേന്ദ്രങ്ങളിലോക്കെ ഈ ജീവരേഖ കാണണമെങ്കില്‍ ഭൂതക്കണ്ണാടി വേണ്ടി വരും. . Photo Courtesy: the-maharajas.com വിനോദ യാത്രികരുടെ മുന്‍ഗണനകള്‍ റയില്‍വേ മിക്കപ്പോഴും അവഗണിക്കുകയാണ് പതിവ്. യാത്രക്കാരെ അവഗണിക്കാം. പക്ഷെ എംപിമാരോട് അത് പറ്റില്ലല്ലോ.. റയില്‍വേയുമായി ബന്ധപ്പെട്ട പാര്‍ലമെന്‍ററി സമിതിയുടെ റിപ്പോര്‍ട്ടിലാണ് റയില്‍വേക്ക് കണക്കറ്റ വിമര്‍ശനം. ഇന്ത്യയുടെ ഭംഗിയും തീര്‍ഥാടന ടൂറിസവും പുറംലോകത്ത് എത്തിക്കാന്‍ റയില്‍വേ ചെറു വിരല്‍ അനക്കുന്നില്ലന്നായിരുന്നു വിമര്‍ശനം. രാജ്യത്തെ വലിയ വാഹന നടത്തിപ്പുകാരുടെ ചെറിയ വീക്ഷണം എന്ന് പോലും സമിതി കുറ്റപ്പെടുത്തി. വിനോദ സഞ്ചാര മേഖലകളെയും തീര്‍ഥാടന കേന്ദ്രങ്ങളെയുമൊക്കെ ബന്ധിപ്പിച്ചു ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങിയാലേ റയില്‍വേക്ക് വരുമാനം കൂട്ടാനാവൂ എന്ന് സമിതി ചെയര്‍മാന്‍ സുദീപ് ബന്ദോപാധ്യായ പറഞ്ഞു. Photo Courtesy: pib.nic.in വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഉത്തര കേരളം , ജമ്മു കാശ്മീര്‍, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളുടെ കുറവ് സമിതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ... Read more
ഭാര്യ തന്‍ പ്രസവം അങ്ങ് അമേരിക്കയില്‍
പ്രസവിക്കാന്‍ അമേരിക്കയിലേക്ക് പോകുന്ന സ്ത്രീകളുടെ എണ്ണം കൂടുകയാണെന്ന് കണക്കുകള്‍ പറയുന്നു. അമേരിക്കയില്‍ പ്രസവിച്ചാല്‍ രണ്ടുണ്ട് കാര്യം. കുഞ്ഞ് ഇംഗ്ലീഷു പറയുകയും ചെയ്യും അമേരിക്കന്‍ പൌരത്വം കിട്ടുകയും ചെയ്യും.
കങ്കാരുക്കളുടെ നാട്ടിലേക്ക് ഇന്ത്യന്‍ സഞ്ചാരി പ്രവാഹം
വെബ് ഡെസ്ക് Photo Courtesy: Tourism Australia കടലും കാഴ്ച്ചകളുമായി ഓസ്ട്രേലിയ വിളിച്ചത് വെറുതെയായില്ല. ഇന്ത്യന്‍ സഞ്ചാരികളില്‍ പലരും തെരഞ്ഞെടുത്തത് ഓസ്ട്രേലിയന്‍ യാത്രയാണ്. കംഗാരുക്കളുടെ നാട്ടില്‍ പോകുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ്. ടൂറിസം ഓസ്ട്രേലിയ പുറത്തു വിട്ട കണക്കു പ്രകാരം അവിടേക്കെത്തുന്നവരിലും പണം ചെലവിടുന്നതിലും ഇന്ത്യന്‍ സഞ്ചാരികള്‍ മുന്നിലാണ്. ഇരട്ട അക്ക വളര്‍ച്ചയാണ് ഈ രംഗങ്ങളില്‍ നേടിയതെന്ന് ടൂറിസം ഓസ്ട്രേലിയ പറയുന്നു. ഇക്കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ മാത്രം ഓസ്ട്രേലിയയില്‍ എത്തിയ ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 15% വളര്‍ച്ചയാണുണ്ടായത്. 2,94,000 ഇന്ത്യക്കാരാണ് ഇക്കാലയളവില്‍ ഓസ്ട്രേലിയ കാണാന്‍ പോയത്. ഏകദേശം 7200 കോടി ((1.45 ബില്ല്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ ) ഇവര്‍ അവിടെ ചെലവിടുകയും ചെയ്തു. ചെലവഴിച്ചതില്‍ പോയ വര്‍ഷത്തേക്കാള്‍ 26% വര്‍ധന. Photo Courtesy: Kyle Rau അഭിമാനമുഹൂര്‍ത്തമെന്നു സഞ്ചാരികളുടെ വര്‍ധനവിനെ വിശേഷിപ്പിച്ച് ടൂറിസം ഓസ്ട്രേലിയ ഇന്ത്യ- ഗള്‍ഫ് കണ്‍ട്രി മാനേജര്‍ നിശാന്ത് കാശികര്‍ പറഞ്ഞു. വിമാനക്കമ്പനികളേയും ട്രാവല്‍ ... Read more
കേരളത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്കു തുടരുന്നു : ആഭ്യന്തര സഞ്ചാരികളിൽ വൻ വർധന
മദ്യനിരോധനം , ജി എസ് ടി എന്നിങ്ങനെ നിരവധി പ്രതികൂല ഘടകങ്ങൾ ഉണ്ടായിട്ടും സഞ്ചാരികളുടെ ഗ്രാഫ് മേലോട്ടു തന്നെ
ടൂറിസം വികസനത്തിനുള്ള തടസങ്ങൾ നീക്കുമെന്ന് മുഖ്യമന്ത്രി; സംസ്ഥാന ടൂറിസം അവാർഡുകൾ വിതരണം ചെയ്തു
ടൂറിസം വകുപ്പിന്‍റെ പുതുക്കിയ വെബ്സൈറ്റ് ലോഞ്ച് മുഖ്യമന്ത്രി നിർവഹിച്ചു