Category: News
ഓണ്‍ലൈന്‍ ആണോ… ഇന്‍സ്റ്റാഗ്രാം അറിയിക്കും
ഇമേജ് സ്ട്രീമിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാമിലെ മെസേജിംഗ് ഡയറക്ടിന് ഉപയോക്താക്കള്‍ ഏറെയാണ്. എന്നാല്‍ ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഒരു സന്ദേശം ലഭിച്ചാല്‍ അയാള്‍ ഓണ്‍ലൈനിലാണോ എന്നറിയാനുള്ള സംവിധാനമുണ്ട്. ഏറെ ജനപ്രീതിയുള്ള ഇന്‍സ്റ്റഗ്രാമില്‍ അതില്ലായിരുന്നു. ഇനി മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ സൗകര്യം ലഭ്യമാകും. ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ ആണോ എന്നും എപ്പോഴാണ് ഓണ്‍ലൈനില്‍ അവസാനം വന്നത് എന്നും ഇന്‍സ്റ്റഗ്രാമില്‍ കാണാം. നിങ്ങളുടെ എല്ലാ ഫോളോവര്‍മാര്‍ക്കും നിങ്ങള്‍ ഓണ്‍ലൈനിലുണ്ടോ എന്നറിയാന്‍ പറ്റുമോ അതോ ഡയറക്ടര്‍ വഴി ആശയവിനിമയം നടത്തിയവര്‍ക്ക് മാത്രമാണോ അറിയാന്‍ പറ്റുകയെന്നും വ്യക്തമല്ല. നിങ്ങള്‍ ഓണ്‍ലൈനില്‍ ആണെങ്കില്‍ ‘Active now’ എന്ന് നിങ്ങളുടെ പേരിനരികില്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയും. അതേ സമയം വാട്സ്ആപ്പിലെ പോലെ ‘ലാസ്റ്റ് സീന്‍’ ഓപ്ഷന്‍ ഓഫ് ചെയ്തുവെക്കാനുള്ള സൗകര്യം ഇന്‍സ്റ്റഗ്രാമിലുണ്ടാവും.
കള്ള് ചെത്താനും ഓല മെടയാനും വിദേശികള്‍ : അമ്പരക്കേണ്ട..കേരളത്തില്‍ത്തന്നെ
വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് ടൂര്‍ പാക്കേജിന്‍റെ ഭാഗമായി കുമരകത്ത് വിദേശ വിനോദ സഞ്ചാരികള്‍ എത്തിത്തുടങ്ങി. സര്‍ക്കാരിന്‍റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലാണ് ഇത് നടപ്പാക്കുന്നത്. 27 അംഗ കനേഡിയന്‍ സംഘമാണ് ആദ്യമെത്തിയത്. കുമരകം കൂടാതെ കോവളം, വൈത്തിരി, അമ്പലവയല്‍, തേക്കടി, ബേക്കല്‍, കുമ്പളങ്ങി എന്നിവിടങ്ങളിലും വില്ലേജ് ടൂര്‍ എക്സ്പീരിയന്‍സ് ടൂര്‍ പാക്കേജ് നടപ്പാക്കിയിട്ടുണ്ട്. ഗ്രാമീണരുടെ ജീവിതവുമായും അവരുടെ തൊഴില്‍ മേഖലയുമായും ബന്ധപ്പെട്ട് അവരോടൊപ്പം വിദേശികള്‍ക്ക് പ്രവര്‍ത്തിക്കാം. ഓല മെടച്ചില്‍, വലവീശിയുള്ള മീന്‍ പിടിത്തം, പായ നെയ്ത്ത്, തെങ്ങു കയറ്റം, കള്ള്ചെത്ത് തുടങ്ങി ഈ പ്രദേശങ്ങളിലെ എല്ലാ ജോലികളും സഞ്ചാരിക്ക് ചെയ്യാം. ഇതിലൂടെ വരുമാനവും സമ്പാദിക്കാം. picture courtasy : www.keralatourism.org കുമരകം ലേക്ക് റിസോര്‍ട്ടില്‍ നിന്നും രാവിലെത്തന്നെ സംഘം കവണാറിലെത്തി. അവിടുന്ന് കായല്‍ കടന്ന് വിരിപ്പുകാല, ആറ്റുചിറ, മാഞ്ചിറ പ്രദേശങ്ങളിലെത്തി. തെങ്ങുകയറ്റവും, കള്ള്ചെത്തും, കയര്‍ പിരിക്കലുമെല്ലാം വിദേശികള്‍ക്ക് നവ്യാനുഭവമായി. അഞ്ചു ദിവസത്തെ ടൂര്‍ പക്കേജിലാണ് സംഘം എത്തിയിരിക്കുന്നത്. മൂന്നു ദിവസം കുമരകത്തും രണ്ടു ... Read more
മംഗളജോഡി മിന്നി; യു. എന്‍ പുരസ്കാര നേട്ടത്തില്‍ പക്ഷിസങ്കേതം
ഐക്യരാഷ്ട്ര സഭയുടെ ലോക സഞ്ചാര പുരസ്ക്കാരം ഒറീസയിലെ മംഗളജോഡി ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിനു ലഭിച്ചു. സ്പെയിനില്‍ നടന്ന പരിപാടിയില്‍ മംഗളജോഡി അംഗങ്ങള്‍ പുരസ്കാരം ഏറ്റുവാങ്ങി. 128 രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷയില്‍ 50 രാജ്യങ്ങളെയാണ് അവസാന ഘട്ടത്തിലേക്ക് പരിഗണിച്ചത്. പതിനാല്‍ രാജ്യങ്ങള്‍ പുരസ്ക്കാരത്തിനര്‍ഹാരായി. ഇക്കോ ടൂറിസം വിഭാഗത്തിലാണ് മംഗളജോഡിക്ക് പുരസ്ക്കാരം ലഭിച്ചത്. ഒറീസയിലെ ചില്‍ക്ക തടാകക്കരയുടെ ഉത്തരദിശയിലാണ് മംഗളജോഡി ഇക്കോ ടൂറിസം കേന്ദ്രം സ്ഥിതിചെയ്യുന്നത്. ചതപ്പുനിലയങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ഗ്രാമം. പക്ഷികളുടെ സ്വര്‍ഗമെന്നാണ് ഇവിടം വിശേഷിപ്പിക്കാറ്. മൂന്നു ലക്ഷം പക്ഷികള്‍ ഒരുദിവസം ഇവിടെത്തുന്നു. കടല്‍ കടന്ന് രാജ്യങ്ങള്‍ താണ്ടി പക്ഷികള്‍ ദേശാടനത്തിനെത്തുന്നു. ശിശിര കാലത്താണ് പക്ഷികള്‍ കൂടുതലും വരുന്നത്. ജനുവരി മാസങ്ങളില്‍ അവര്‍ തിരിച്ച് സ്വദേശത്തെക്ക് പോവും. ഒരു ഗ്രാമം പക്ഷികള്‍ക്ക് ആവാസമൊരുക്കുന്നത് വലിയകാര്യം തന്നെയാണ്. പ്രകൃതിയും ഗ്രാമവാസികളും പക്ഷികള്‍ക്ക് വേണ്ടി ഒത്തൊരുമിച്ചു. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് പക്ഷികള്‍ മംഗളജോഡില്‍ ഉണ്ടാകുക. ഈ സമയത്താണ് സഞ്ചാരികള്‍ ഇവിടേക്കെത്തുന്നത്. ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ശിച്ച വിനോദ ... Read more
വിമാനം മുമ്പേ പറന്നു; യാത്രക്കാര്‍ വട്ടം ചുറ്റി
ടിഎന്‍എല്‍ ബ്യൂറോ മുംബൈ : ബാഗേജ് ചെക്ക് ഇന്‍ ചെയ്ത 14 യാത്രക്കാരെ വിമാനത്താവളത്തില്‍ നിര്‍ത്തി വിമാനം പറന്നുയര്‍ന്നു. പറന്നു പോയ വിമാനത്തെ നോക്കി യാത്രക്കാര്‍ അന്തം വിട്ടു. ഗോവ വിമാനത്താവളത്തിലാണ് സംഭവം. ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇന്‍ഡിഗോ വിമാനമാണ് യാത്രക്കാരെ ഉപേക്ഷിച്ചത്. Picture Courtesy: IndiGo യാത്രക്കാര്‍ക്കായി പലവട്ടം അനൌണ്‍സ് ചെയ്തെന്നും അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലന്നുമാണ് ഇന്‍ഡിഗോയുടെ വാദം . ഗേറ്റ് അടച്ച ശേഷമാണ് ഈ യാത്രക്കാര്‍ എത്തിയതെന്നും ഇന്‍ഡിഗോ പറയുന്നു. ഇന്‍ഡിഗോയുടെ 6E 259 വിമാനം രാവിലെ 10.50നാണ് പുറപ്പെടേണ്ടിയിരുന്നത് വഴിയിലായ യാത്രക്കാര്‍ പറയുന്നത് വിമാനം നിശ്ചിത സമയത്തിനും 25 മിനിറ്റ് മുമ്പേ പറന്നുയര്‍ന്നെന്നാണ്. ഇതിനെ ശരി വെയ്ക്കും വിധമാണ് വിമാനത്തിന്‍റെ ലാന്‍ഡിംഗ് സമയം. ഉച്ചക്ക് 12.05ന് ഇറങ്ങേണ്ട വിമാനം 11.40നേ ഇറങ്ങി. സംഭവത്തില്‍ ഇന്‍ഡിഗോയുടെ വിശദീകരണം ഇങ്ങനെ; ബോര്‍ഡിംഗ് ഗേറ്റ് അടച്ചത് 10.25നാണ്. അവര്‍ എത്തിയതാകട്ടെ 10.33നും. കയ്യില്‍ പിടിക്കാവുന്ന ഉച്ചഭാഷിണി വഴി ഇന്‍ഡിഗോയുടെ മൂന്നു ... Read more
വേണേ കണ്ടോളീ ചങ്ങായി… ഞമ്മടെ കോയിക്കോട് …
ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി: രാജ്യത്തെ വൃത്തിയുള്ള റയില്‍വേ സ്റ്റേഷന്‍ തേടി എങ്ങും പോകേണ്ട. നമ്മുടെ കോഴിക്കോടിനാണ് ഒന്നാം സ്ഥാനം. ട്രാവല്‍ രംഗത്തെ പ്രമുഖരായ ഇക്സിഗോയാണ് സ്റ്റേഷനുകളുടെ വൃത്തിപ്പട്ടിക പുറത്തു വിട്ടത്. Photo Courtesy: pib അഞ്ചില്‍ 4.4 ആണ് കോഴിക്കോടിന്‍റെ റേറ്റിംഗ്. ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീനാണ് മോശം സ്റ്റേഷന്‍. വൃത്തിയുള്ള സ്റ്റേഷനുകളില്‍ നാല്പ്പതൂ ശതമാനവും തെക്കേ ഇന്ത്യയിലാണ് . വൃത്തിയുള്ള സ്റ്റേഷനുകളില്‍ ഹൂബ്ലി, ദാവണ്‍ഗരെ,ധന്‍ബാദ്, ജബല്‍പ്പൂര്‍, ബിലാസ്പൂര്‍, വഡോദര, രാജ്കോട്ട്, ഫല്ന, വിജയവാഡ സ്റ്റേഷനുകള്‍ വൃത്തിക്കാരില്‍പ്പെടുന്നു. മോശക്കാരിലാണ് മുസാഫര്‍പൂര്‍, വാരണാസി, അജ്മീര്‍, മഥുര, ഗയ എന്നിവ. മികച്ച ട്രയിനുകളായി ഇക്സിഗോ ഉപഭോക്താക്കളായ യാത്രക്കാര്‍ തെരഞ്ഞെടുത്ത ട്രെയിനുകള്‍ ഇവയാണ്: സമ്പൂര്‍ണ ടോപ് റേറ്റിംഗ് : രേവാഞ്ചല്‍ എക്സ്പ്രസ്, പ്രയാഗ് രാജ് എക്സ്പ്രസ്, കര്‍ണാവതി എക്സ്പ്രസ് കൃത്യത : കലിംഗൌത്കല്‍, കാശി, യോഗ എക്സ്പ്രസ് ഭക്ഷണം : കര്‍ണാവതി, ഓഗസ്റ്റ് ക്രാന്തി, സ്വര്‍ണ ശതാബ്ദി വൃത്തി : സ്വര്‍ണ ജയന്തി രാജധാനി, ഗംഗ, റേറ്റിംരേവാഞ്ചല്‍ Photo ... Read more
കേരളത്തിലെത്തിയ വിദേശസഞ്ചാരികളുടെ കണക്കിതാ ..
ടിഎന്‍എല്‍ ബ്യൂറോ Photo Courtesy: Kerala Tourism ന്യൂഡല്‍ഹി : വിമാനമാര്‍ഗം ഡിസംബറില്‍ രാജ്യത്തെത്തിയ വിദേശസഞ്ചാരികളുടെ കണക്ക് കേന്ദ്രം പുറത്തുവിട്ടു. കൊച്ചിയില്‍ വന്നത് വിദേശ സഞ്ചാരികളില്‍ 3.92% പേര്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത് 1.6% പേരും. ഇ-വിസ വഴി കൊച്ചിയിലെത്തിയവരുടെ കണക്ക് 4.4%വും തിരുവനന്തപുരത്തേത് 1.7%വുമാണ്. ഏറ്റവുമധികം വിദേശികള്‍ എത്തിയത് ഡല്‍ഹി വിമാനത്താവളത്തിലാണ്. 11.76 ലക്ഷം വിദേശ സഞ്ചാരികള്‍ എത്തിയതില്‍ ഡല്‍ഹിയില്‍ ഇറങ്ങിയത് 25.80%. മറ്റു ചില പ്രധാന വിമാനത്താവളങ്ങളില്‍ ഇറങ്ങിയ വിദേശ സഞ്ചാരികളുടെ കണക്ക് ഇങ്ങനെ : മുംബൈ – 17.31, ചെന്നൈ- 6.36, ബംഗലൂരു -5.33, ഗോവ -5.29 ,കൊല്‍ക്കത്ത-4.95.2016ല്‍ ഇന്ത്യയിലെത്തിയ വിദേശ സഞ്ചാരികളുടെ എണ്ണം 10.21% ആയിരുന്നു. Photo Courtesy: Kerala Tourism ഇ-ടൂറിസ്റ്റ് വിസയില്‍ ഡിസംബറില്‍ ഇന്ത്യയിലെത്തിയത് 2.41ലക്ഷം വിദേശ ടൂറിസ്റ്റുകളാണ്. 2016 ഡിസംബറില്‍ 1.62 ലക്ഷമായിരുന്നു. വിദേശ വിനോദ സഞ്ചാരികളില്‍ ഏറെയും എത്തിയത് ബംഗ്ലാദേശികളാണ്. അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ വഴിയായിരുന്നു മിക്കവരുടെയും പ്രവേശനം. 19.04%. മറ്റു ... Read more
വരൂ കേരളത്തിലേക്ക് : പര്യടന പ്രചരണത്തില്‍ ടൂറിസം
ടിഎന്‍എല്‍ ബ്യൂറോ തിരുവനന്തപുരം : കേരള ടൂറിസത്തിന്‍റെ രണ്ടാംഘട്ട രാജ്യാന്തര പ്രചരണം തുടങ്ങി. ട്രേഡ് ഫെയറുകളും ബി 2ബി മീറ്റിംഗുകളുമാണ് രണ്ടാംഘട്ടത്തില്‍. ആദ്യ ഘട്ട പ്രചരണം നവംബര്‍ 30ന് അവസാനിച്ചിരുന്നു. രണ്ടാം ഘട്ടം ജനുവരി 9ന് നെതര്‍ലണ്ട്സിലെ വക്കാന്റിബ്യൂര്‍സിലാണ് തുടങ്ങിയത്. Kerala Tourism Expo in Japan സ്പെയിനിലെ ഫിറ്റൂര്‍ രാജ്യാന്തര ടൂറിസം മേള 17ന് തുടങ്ങും. കേരളത്തിലേക്ക് അധികം വരാത്തവരാണ് സ്പെയിന്‍കാര്‍ . കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളില്‍ വെറും രണ്ടു ശതമാനമേ സ്പെയിന്‍കാരുള്ളൂ. സ്പെയിനില്‍ നിന്ന് കേരളം നേരെ പോകുന്നത് . ജര്‍മനിയിലേക്കാണ്. ജനുവരി 23മുതല്‍ 25വരെയാണ് ജര്‍മനിയില്‍ റോഡ് ഷോ. ഫാഷന്‍, കലാ നഗരം എന്നറിയപ്പെടുന്ന ഡസല്‍ഡോര്‍ഫിലാണ് ആദ്യ ഷോ. ജര്‍മനിയിലെ രണ്ടാമത്തെ വലിയ നഗരമായ ഹാംബര്‍ഗിലാണ് അടുത്ത ഷോ. ശാസ്ത്രം, ഗവേഷണം, സര്‍വകലാശാലകള്‍ എന്നിവക്കെല്ലാം പേരു കേട്ട ഇടമാണ് ഹാംബര്‍ഗ്. Dr. Venu V IAS, Former Principal Secretary, Kerala Tourism addressing a gathering during a ... Read more
വഞ്ചി വീടുകള്‍ക്ക് പരിസ്ഥിതിക്കുപ്പായം വരുന്നു
ടിഎന്‍എല്‍ ബ്യൂറോ ആലപ്പുഴ: വേമ്പനാട് കായലിലെ മലിനീകരണം തടയാന്‍ പദ്ധതികളുമായി ഉത്തരവാദ വിനോദ സഞ്ചാര മിഷന്‍. ഹരിത പ്രോട്ടോക്കോള്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ നടപ്പാക്കാനാണ് നീക്കം. പ്രാരംഭ നടപടിയായി 15ലക്ഷത്തിന്‍റെ മാലിന്യ നിര്‍മാര്‍ജന പദ്ധതി കുമരകം , പള്ളാത്തുരുത്തി, പുന്നമട എന്നിവിടങ്ങളില്‍ തുടങ്ങി . ഈ മേഖലയെ ചട്ടക്കൂടില്‍ കൊണ്ട് വരികയാണ് ആദ്യ നടപടി എന്ന് ആര്‍ടി മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍ പറഞ്ഞു. വഞ്ചിവീടുകളെ വൈകാതെ തരം തിരിക്കും. 13000 ഹൗസ് ബോട്ടുകളില്‍ 700എണ്ണത്തിനേ കൃത്യമായ രജിസ്ട്രേഷനുള്ളൂവെന്നു കോ ഓര്‍ഡിനേറ്റര്‍ വ്യക്തമാക്കി. എല്ലാ വഞ്ചിവീടുകളുടെയും വിശദാംശങ്ങള്‍ ശേഖരിച്ചു വരികയാണ്. വിവരങ്ങള്‍ ശേഖരിച്ച ശേഷമാകും അന്തിമ തരാം തിരിക്കല്‍. ഹൗസ്ബോട്ടുകളുടെ കേന്ദ്രമായ പള്ളാത്തുരുത്തിയില്‍ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ സാമൂഹ്യ പങ്കാളിത്തത്തോടെയാണ് നടക്കുന്നത്. ഒരു വഞ്ചിവീട്ടിലെ മാലിന്യ നിര്‍മാര്‍ജനത്തിന് പ്രതിമാസം 1500 രൂപ ചെലവാകുമെങ്കില്‍ 1000 രൂപ ആര്‍ ടി മിഷനും 500 രൂപ ഹൗസ് ബോട്ട് നല്‍കുകയാണിപ്പോള്‍. പുതിയ ... Read more
മാന്‍ഹോളിലെ മാന്ത്രികത : ജപ്പാനിലെ ആള്‍നൂഴിക്കാഴ്ചകള്‍
Photo Courtesy: Youtube ടോക്കിയോ : അഴുക്കു ചാലോ, കുടിവെള്ളമോ, ഒപ്ടിക്കല്‍ ഫൈബറോ, ഫോണ്‍ ലൈനോ എന്തുമാകട്ടെ .. ഇവ കടന്നു പോകുന്ന ഇടങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാം. ഇവയുടെ വഴിയില്‍ ഒരാള്‍ക്ക് മാത്രം നൂഴ്ന്നിറങ്ങാവുന്ന ആള്‍നൂഴികള്‍ അഥവാ മാന്‍ഹോളുകള്‍ നഗരങ്ങളിലെങ്ങും കാണാം. മാന്‍ഹോള്‍ മൂടികള്‍ ചിലേടത്ത് അപകടം ക്ഷണിച്ചു വരുത്താറുമുണ്ട്. എന്നാല്‍ ജപ്പാനില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടെ ആള്‍നൂഴികള്‍ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. ജപ്പാനിലെ മാന്‍ഹോളുകള്‍ക്കരികെ യാത്രക്കാര്‍ക്ക് മൂക്കുപൊത്തേണ്ടി വരുന്നില്ല. യാത്രക്കാര്‍ക്ക് അവ അപകട ഭീഷണിയുമാകുന്നില്ല. ആരും അവയുടെ മൂടികള്‍ ഒന്ന് നോക്കിപ്പോകും. അത്ര മനോഹരമാണ് ഇവിടുത്തെ മാന്‍ഹോള്‍ മൂടികള്‍. Photo Courtesy: asiaone ജപ്പാനിലെ അഴുക്കുചാല്‍ സംവിധാനം പണ്ടേക്കുപണ്ടേ പ്രസിദ്ധമാണ്. 2200 വര്‍ഷം മുന്‍പത്തെ യോയോയ് കാലഘട്ടം മുതല്‍ ഈ പെരുമ തുടരുന്നു. ആധുനികയ്ക്ക് അനുസൃതമായി നിര്‍മിച്ച ഇന്നത്തെ അഴുക്കു ചാലുകളില്‍ മേല്മൂടി നിര്‍മാണം ആകര്‍ഷകമാക്കാന്‍ തുടങ്ങിയത് 1950കളിലാണ്. നിങ്ങള്‍ ജപ്പാനിലെ ഏതു നഗരത്തിലോ ഗ്രാമത്തിലോ ചെല്ലൂ. അവിടുത്തെ ... Read more
അഷ്ടമുടി കാണാന്‍ ഈ ‘കൊല്ലം ‘ പോകാം
ടിഎന്‍എല്‍ ബ്യൂറോ Ashtamudi Lake. Picture Courtesy: Kerala Tourism കൊല്ലം: വാര്‍ത്തയുടെ തലക്കെട്ട് കണ്ട് അത്ഭുതപ്പെടേണ്ട . പറയാന്‍ പോകുന്നത് കൊല്ലം ടൂറിസം പാക്കേജിനെക്കുറിച്ചാണ് . അഷ്ടമുടിയുടെ ഭംഗി ആസ്വദിക്കാന്‍ പുത്തന്‍ പാക്കേജുമായാണ് വരവ്. കായലോരത്ത് സമഗ്ര വിനോദ സഞ്ചാര പദ്ധതികള്‍ നേരത്തെ വിനോദ സഞ്ചാര വകുപ്പ് ആവിഷ്കരിച്ചിരുന്നു. ഇതില്‍ ഒടുവിലത്തേതാണ് ചവറയിലെ വഴിയോര വിശ്രമ കേന്ദ്രവും കന്നേറ്റിയിലെ ശ്രീ നാരായണ ഗുരു പവലിയനും . കന്നേറ്റിക്കായലില്‍ ശ്രീനാരായണ ട്രോഫി ജലമേള നടക്കുന്ന ഇടത്താണ് പവിലിയന്‍ സ്ഥാപിച്ചിരിക്കുന്നത്. കന്നേറ്റി ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതിയുടെ ഭാഗമാണ് പവിലിയന്‍. ഇവിടെയിരുന്നാല്‍ വള്ളംകളി നന്നായി ആസ്വദിക്കാനാവും . ഓഫീസ് മുറി , ശൌചാലയം, ബോട്ട്ജെട്ടി അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുള്ളതാണ് പവിലിയന്‍ . Photo Courtesy: Kerala Tourism പന്മനയിലെ ടൈറ്റാനിയം ഗ്രൌണ്ടിന് സമീപം ഒരുക്കിയ വിശ്രമ കേന്ദ്രത്തില്‍ യാത്രക്കാര്‍ക്ക് ഹൗസ്ബോട്ട് , രണ്ടു സീറ്റുള്ള സ്പീഡ് ബോട്ട് , 17 സീറ്റുള്ള സഫാരി ... Read more
പദ്മാവതിയെക്കൊണ്ട് പണം വാരി രാജസ്ഥാന്‍
ടിഎന്‍എല്‍ ബ്യൂറോ Deepika Padukone in Padmavati. Photo Courtesy: India.com ജയ്പൂര്‍ : പദ്മാവതി സിനിമയെച്ചൊല്ലി വിവാദം തീപിടിച്ചാലെന്ത് ? നേട്ടം കൊയ്തത് രാജസ്ഥാനാണ്. പദ്മാവതിയുടെ കോട്ടയും കൊട്ടാരവും കാണാന്‍ ജനം ഒഴുകിയെത്തി. സഞ്ജയ് ലീല ബന്‍സാലി സിനിമയാക്കും വരെ ചിത്തോർഗഢ് കോട്ടയിലേക്ക് വന്‍ ജനത്തിരക്ക് ഉണ്ടായിരുന്നില്ല .എന്നാല്‍ സിനിമാ വിവാദം ചൂടു പിടിച്ചതോടെ സ്ഥിതി മാറി. റാണി പദ്മാവതിയുടെ കോട്ടയുള്ള ചിത്തോർഗഢ് അടങ്ങുന്ന മേവാര്‍ മേഖലയിലേക്ക് കൂടുതല്‍ എത്തിയത് ആഭ്യന്തര സഞ്ചാരികളാണ്. 2016ല്‍ ചിത്തോർഗഢ് സന്ദര്‍ശിക്കാനെത്തിയത് 40,733 സഞ്ചാരികളെങ്കില്‍ 2017ല്‍ അത് ഇരട്ടിയായി. 81,009 പേര്‍ . അലാവുദിന്‍ ഖില്‍ജിയോടു ഭര്‍ത്താവ് തോറ്റതിനെത്തുടര്‍ന്നു പദ്മാവതി സതി അനുഷ്ടിച്ചെന്നു കരുതുന്ന ഇടമാണ് ചിത്തോർഗഢ് കോട്ട. Rani Padmini Mahal. Photo Courtesy: Tourism Rajasthan ചരിത്ര ശേഷിപ്പുകളാണ് സഞ്ചാരികള്‍ക്ക് ഏറെയും അറിയേണ്ടത്. പദ്മാവതി ആത്മാഹുതി ചെയ്ത ഇടം, ഖില്‍ജി റാണിയെ ആദ്യം കണ്ട കണ്ണാടി. ഇവയൊക്കെയാണ് അവര്‍ക്കറിയേണ്ടത്. ചിലര്‍ക്ക് ചരിത്രം ... Read more
അതിഥികളെ ക്ഷണിച്ച് വീണ്ടും ഷാരൂഖ് :പുതിയ പരസ്യ ചിത്രവുമായി ദുബായ് ടൂറിസം
Picture Courtesy: Youtube ദുബായിയുടെ വിനോദ സഞ്ചാര മേഖലകളിലേക്ക് സഞ്ചാരികളെ ക്ഷണിച്ച് വീണ്ടും ഷാരൂഖ് ഖാന്‍ . ദുബായ് വിനോദ സഞ്ചാര വിഭാഗത്തിന്‍റെ ബീ മൈ ഗസ്റ്റ് കാമ്പയിന്‍റെ രണ്ടാം ഭാഗം പ്രകാശനം ചെയ്തു. ഒന്നാം ഘട്ട ഷാരൂഖിന്‍റെ ഒന്നാം ഘട്ട കാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ബോളിവുഡ് സംവിധായകന്‍ കബീര്‍ ദാസാണ് വീഡിയോ കാമ്പയിന്‍ സംവിധായകന്‍. Photo Courtesy: VisitDubai ഹൃസ്വ ചിത്രങ്ങളിലൂടെയാണ് ഷാരൂഖ് സന്ദര്‍ശകരെ ദുബായിലേക്ക് ആകര്‍ഷിക്കുന്നത്. ലെഗോലാന്‍ഡ് , ബോളിവുഡ് പാര്‍ക്ക് അടക്കം ദുബായിയുടെ തീം പാര്‍ക്കുകള്‍. ദുബായ് അക്വേറിയം , ദുബായ് ഫൗണ്ടന്‍, ദുബായ് പാലസ്, ഡൌണ്‍ ടൌണ്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വീഡിയോ കൂട്ടിക്കൊണ്ടുപോകുന്നു.കൂടാതെ ഹത്തയിലെ മലനിരകള്‍ അടക്കം പ്രകൃതി മനോഹര സ്ഥലങ്ങളും വീഡിയോയിലുണ്ട്. Photo Courtesy: VisitDubai ദുബായ് ടൂറിസവുമായുള്ള പങ്കാളിത്തം ഇത്തവണ കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിച്ചെന്നു ഷാരൂഖ് ഖാന്‍ പറഞ്ഞു. ഓരോ സന്ദര്‍ശകനും ഇത് സ്വന്തം സ്ഥലമെന്നു ദുബായില്‍ എത്തിയാല്‍ തോന്നും. ... Read more
കാട്ടുതീ : ചെമ്പ്രയിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്
വയനാട്ടിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ചെമ്പ്രമലയിൽ ജനുവരി പതിനഞ്ചു മുതൽ വിനോദ സഞ്ചാരികൾക്ക് വിലക്ക്. കാട്ടുതീ പടർന്ന സാഹചര്യത്തിലാണ് ടൂറിസം അധികാരികൾ ഉത്തരവ് പുറപ്പെടുവിച്ചത്. പോയ വർഷം ഫെബ്രുവരിയിലുണ്ടായ വൻ തീപിടുത്തം കാരണം ആറു മാസമാണ് ചെമ്പ്രയിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഹോളിവുഡ് വരുമോ ഇന്‍ക്രെഡിബിള്‍ ഇന്ത്യയിലേക്ക്
ടിഎന്‍എല്‍ ബ്യൂറോ ന്യൂഡെല്‍ഹി : റിച്ചാര്‍ഡ് ഗെരെ , ജൂലിയാ റോബര്‍ട്ട്സ്, ആഞ്ജലീന ജോളി ആരാകും ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ രണ്ടാം പതിപ്പില്‍ ബ്രാന്‍ഡ് അംബാസഡര്‍ ആവുക. താരങ്ങള്‍ മനസ്സ് തുറന്നില്ലങ്കിലും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ മനസ്സില്‍ ഇവരൊക്കെയാണ്. നേരത്തെ ആമിര്‍ഖാനും അമിതാഭ് ബച്ചനും പ്രിയങ്കാ ചോപ്രയുമായിരുന്നു അംബാസഡര്‍മാര്‍. Richard Gere, Julia Roberts and Angelina Jolie ഹോളിവുഡ് താരങ്ങളെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ആക്കുന്നതിലൂടെ ഇന്ത്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം കൂട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്‌ഷ്യം. നിലവിലെ 14.4 ദശലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ എന്നത് അടുത്ത അഞ്ചു വര്‍ഷത്തിനകം 40 ദശലക്ഷമാക്കാനാണ് പദ്ധതി. ബുദ്ധമത വിശ്വാസിയായ റിച്ചാര്‍ഡ് ഗെരെ ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ വിമുഖത പ്രകടിപ്പില്ലന്നാണ് സൂചന. പ്രവാസി ഇന്ത്യക്കാരെയും ഇവിടെയുള്ളവരെയും ഇന്ത്യയുടെ ഭംഗി കാട്ടുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്‍ക്രെഡിബിള്‍ ഇന്ത്യ രണ്ടാം പതിപ്പ് ഫോക്കസ് ചെയ്യുന്നത് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍, രാജസ്ഥാന്‍, ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് എന്നിവയെയാകും ... Read more
താജില്‍ പോക്കറ്റടിയുമായി അധികൃതര്‍ : പ്രതിഷേധവുമായി സംഘടനകള്‍
ടിഎന്‍എല്‍ ബ്യൂറോ Photo Courtesy: uptourism ആഗ്ര : താജ് കാണാനുള്ള നിരക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കൂട്ടി. പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി. താജ് കാണാനെത്തുന്ന ജനങ്ങള്‍ക്ക് വേണ്ടത്ര സൗകര്യമൊരുക്കാതെ കൊള്ളയടി നടത്തുകയാണ് പുരാവസ്തു വകുപ്പ് എന്നാണ് ആരോപണം. രണ്ടു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് നിരക്കുയര്‍ത്തല്‍. നിലവിലെ നിരക്ക് ഇന്ത്യക്കാര്‍ക്ക് 40 രൂപയാണ്. ഇതില്‍ 30 രൂപ പുരാവസ്തു വകുപ്പിനും 10 രൂപ ആഗ്ര വികസന അതോറിറ്റിക്കുമാണ് . ഇത് 50 രൂപയാക്കിയാണ് ഉയര്‍ത്തിയത്. 40 രൂപ പുരാവസ്തു വകുപ്പിന് ലഭിക്കും. വിദേശികള്‍ക്ക് ആയിരം രൂപയാണ് പ്രവേശന ഫീസ്. പുരാവസ്തു വകുപ്പും ആഗ്ര വികസന അതോറിറ്റിയും തത്തുല്യമായി വീതിക്കും. ഇത് 1100 രൂപയാക്കി 600 രൂപ വേണമെന്നാണ് പുരാവസ്തു വകുപ്പിന്‍റെ പക്ഷം. രണ്ടു ദിവസം മുന്‍പാണ് തീരുമാനം അറിയിച്ചതെന്നും വിജ്ഞാപനത്തില്‍ ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടിയതായും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആഗ്ര സര്‍ക്കിള്‍ തലവന്‍ ഡോ. ഭുവന്‍ വിക്രം ... Read more