Category: News

കേരളത്തിലേക്ക് വരൂ.. ആകാശവിസ്മയത്തിനു സാക്ഷിയാകാം

അത്യപൂര്‍വമായ ജ്യോതിശാസ്ത്ര പ്രതിഭാസം കാണണോ ? എങ്കില്‍ തയ്യാറായിക്കോളൂ.  നാളെ കേരളക്കര ഈ കാഴ്ചക്ക് വേദിയാവും. 150 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ സൂപ്പര്‍ മൂണ്‍, ബ്ലൂ മൂണ്‍, ചന്ദ്രഗ്രഹണം എന്നിവ ഒരേ ദിവസം സംഭവിക്കും. 1866 മാര്‍ച്ച്‌ 31നാണ് ഈ പ്രതിഭാസം അവസാനമായി സംഭവിച്ചത് . Picture courtasy: Andersbknudsen, Creative Commons Attribution Licence നാളെ വൈകീട്ടോടെ  അത്ഭുതകരമായ കാഴ്ച്ചയുടെ വിരുന്നൊരുക്കും ഈ ശാസ്ത്ര സംഭവം. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുമെങ്കിലും ദൂരദര്‍ശിനിയിലൂടെ കാണുമ്പോഴേ അതിന്‍റെ പൂര്‍ണത മനസ്സിലാവൂ. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യുസിയത്തിലെ പ്രിയദര്‍ശിനി പ്ലാനറ്റോറിയം ഈ പ്രതിഭാസം ജനങ്ങളിലെത്തിക്കാന്‍ ദൂരദര്‍ശിനികള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മറ്റു സ്ഥലങ്ങളിലും വിവിധ ശാസ്ത്ര സംഘടനകള്‍ സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. നാളെ വൈകീട്ട് നാലുമണിക്ക് ജ്യോതിശാസ്ത്രജ്ഞരുടെ ബോധവല്‍ക്കരണ ക്ലാസ് നടക്കും. തുടര്‍ന്ന് ആകാശനിരീക്ഷണം ആരംഭിക്കും. സൂര്യാസ്തമയത്തിനു ശേഷം ചന്ദ്രനെ ആസ്വദിച്ചു തുടങ്ങാം. 4.21ന് ചന്ദ്രന്‍റെ നിഴല്‍ പ്രത്യക്ഷമായിത്തുടങ്ങും. 6.21ന് ചന്ദ്രഗ്രഹണം കാണാം. 7.37ന് ... Read more

ഉത്തരവാദ ടൂറിസം: പ്രാദേശിക പങ്കാളിത്തത്തോടെ ഹോം സ്റ്റേകള്‍

കോട്ടയം: കേരളത്തിന്‍റെ  ടൂറിസം മേഖലയിൽ ദീർഘകാല സുസ്ഥിര വികസന മാതൃകകൾ  വ്യാപിപ്പിക്കുന്നതിനുള്ള പരിശ്രമത്തിന്‍റെ ഭാഗമായി 1000 ഹോംസ്റ്റേകളും 300 ഫാം ഹൗസുകളും നിർമിക്കുന്നതിന്  പ്രാദേശിക സമൂഹത്തെ  സഹായിക്കുവാൻ തയ്യാറാവുകയാണ് സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം മിഷൻ. പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച കോട്ടയം തിരുവാർപ്പ് എന്ന ചെറു ഗ്രാമത്തിലെ മികവാർന്ന സംരംഭകരോടൊപ്പം ഹോംസ്റ്റേകൾ, ഫാം ഹൗസുകൾ എന്നിവ സ്ഥാപിക്കുന്നതിൽ താത്പര്യം പ്രകടിപ്പിക്കുന്ന  അപേക്ഷകരുമായി  ജനുവരി 26 ന് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരം സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ വെച്ച് സമ്മേളനം സംഘടിപ്പിച്ചു. തിരുവാർപ്പിൽ നിന്നും ലഭ്യമായിട്ടുള്ള  ആദ്യ സെറ്റ് അപേക്ഷകൾ കേരളത്തിന്‍റെ ടൂറിസം മേഖലയിൽ ഉയർന്നു വരുന്ന സംരംഭങ്ങളായും അവ കൂടുതൽ പേർ  ഈ മേഖലയിലേക്ക് കടന്ന് വരുന്നതിനും താത്പര്യം പ്രകടിപ്പിക്കുന്നതിനും  പ്രേരണയാകുമെന്നും  ഉത്തരവാദിത്ത മിഷൻ കണക്കാക്കുന്നു. പദ്ധതികളനുസരിച്ച് ഹോംസ്റ്റേ, ഫാം ഹൗസ് സംരംഭങ്ങൾ സജ്ജീകരിക്കുന്നതിനുള്ള  അപേക്ഷകൾക്ക്  ഉത്തരവാദിത്ത ടൂറിസം മിഷൻ മികച്ച പിന്തുണയേകുകയും ടൂറിസം പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന ഏതൊരു പ്രവർത്തനത്തിലും പ്രാദേശിക സമൂഹത്തിലുള്ളവരുടെ പങ്കാളിത്തം ഉറപ്പ്  വരുത്തുകയും ചെയ്യും ... Read more

ജയിലിലേക്ക് അവര്‍ പറന്നെത്തി;തടവറയില്‍ താമസിക്കാന്‍

ഹൈദരാബാദ്: ജയിലിലെ തടവുപുള്ളികളുടെ ജീവിതം അനുഭവിച്ചറിയാന്‍ അവരെത്തി.മലേഷ്യയിലെ ദന്ത ഡോക്ടര്‍ ന്ഗ് ഇന്‍ വോയും ബിസിനസുകാരനായ ഓന്ഗ് ബൂണ്‍ ടെക്കും. തെലങ്കാനയിലെ സംഗറെഡ്ഡി ജയിലില്‍ താമസിക്കാനാണ് ഇരുവരും മലേഷ്യയില്‍ നിന്നെത്തിയത്. തെലങ്കാന സര്‍ക്കാരിന്‍റെ ജയില്‍ ടൂറിസം പദ്ധതിയാണ് മറ്റുള്ളവരെ ജയിലില്‍ കഴിയാന്‍ അനുവദിക്കുന്നത്. ജയില്‍ ടൂറിസത്തെക്കുറിച്ച് ഇന്‍റര്‍നെറ്റില്‍ ലഭ്യമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവരും ജയില്‍ അധികൃതരെ ബന്ധപ്പെടുന്നത്. മലേഷ്യയില്‍ നിന്ന് ജയിലില്‍ കഴിയാന്‍ എത്തിയവരെ ജയില്‍ അധികൃതര്‍ സ്വീകരിച്ചു.നടപടിക്രമങ്ങള്‍ക്ക് ശേഷം ജയിലില്‍ കഴിയാനുള്ള വസ്ത്രങ്ങളും മഗ്ഗുകളും പാത്രങ്ങളും നല്‍കി.രണ്ടുപേരും രണ്ടു ദിവസം ജയിലില്‍ താമസിച്ചു. തോട്ടം നനയ്ക്കല്‍, വസ്ത്രം അലക്കല്‍ എന്നിവയായിരുന്നു ജയിലിലെ ജോലി. ഭക്ഷണം പാകം ചെയ്യേണ്ടിയിരുന്നെങ്കിലും ഇരുവരും വിസമ്മതിച്ചു. ഭക്ഷണം പുറത്തു നിന്നെത്തിച്ചു കൊടുത്തെങ്കിലും മറ്റെല്ലാ സൗകര്യങ്ങളും ജയില്‍പ്പുള്ളികള്‍ക്കുള്ളവയായിരുന്നു. ഒരു ദിവസത്തേക്ക് അഞ്ഞൂറ് രൂപയാണ് ഒരാള്‍ക്ക്‌ ജയിലില്‍ കഴിയാന്‍ നിരക്ക്. രാജ്യത്ത് ആദ്യമായി ജയില്‍ ടൂറിസം നടപ്പാകിയത് തെലങ്കാനയാണ്. തെലങ്കാനയുടെ ചുവടുപിടിച്ച് മഹാരാഷ്ട്രയും ജയില്‍ ടൂറിസം നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. ... Read more

പുറ്റിങ്ങൽ ക്ഷേത്രത്തിലെ പുതിയ സ്റ്റേജ് തകർന്നു, നിരവധി പേർക്ക് പരിക്ക്

കൊല്ലം പുറ്റിങ്ങൽ ക്ഷേത്രത്തിൽ നിർമാണത്തിലിരുന്ന ഇരട്ട സ്റ്റേജ് തകർന്നു, നിരവധി പേർക്ക് പരിക്ക്. പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ നിർമാണത്തിലിരുന്ന ഇരട്ട സ്റ്റേജ് കോൺക്രീറ്റ് നടക്കുന്നതിനിടെ തകർന്നു വീണു. എട്ടു പേരെ രക്ഷപെടുത്താൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ട്. രക്ഷപ്പെടുത്തിയ എട്ടുപേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിൻറെ കോൺക്രീറ്റ് പണികൾ നടത്തി തൊഴിലാളികളിൽ ഭൂരിഭാഗവും ഇന്ന് രാവിലെ മടങ്ങിപ്പോയതിനാൽ വലിയ അപകടം ഒഴിവായി.  

2018-19 വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച ഉയരും; സാമ്പത്തിക സര്‍വേ

ന്യൂഡല്‍ഹി: 2018 ഏപ്രിലില്‍ തുടങ്ങുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 7-7.5 ശതമാനം ഉയരുമെന്ന് സാമ്പത്തിക സര്‍വേ. ഉയര്‍ന്ന ഇന്ധനവില പ്രധാന ആശങ്കയാണെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച നേടുകയെന്നത് കടുത്ത വെല്ലുവിളിയാണെന്നും സര്‍വേയില്‍ പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 6.75 ശതമാനമാണെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജൈറ്റ്ലി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാവസായിക വളര്‍ച്ച 4.4 ശതാമാനമാവും. ജിഎസ്ടി പൊതുമേഖലാ ബാങ്കുകളുടെ അടിത്തറ ശക്തിപ്പെടുത്തിയതാണ് രണ്ടാം പാദത്തില്‍ വളര്‍ച്ച കൂടാന്‍ കാരണം. നേരിട്ടുള്ള വിദേശ നിക്ഷേപ സ്വീകരണത്തിലെ ഉദാരവല്‍ക്കരണവും ഉയര്‍ന്ന കയറ്റുമതിയും വളര്‍ച്ചക്ക് അവസരം നല്‍കി. തൊഴില്‍, വിദ്യാഭ്യാസം, കാര്‍ഷികം തുടങ്ങിയ മേഖലകളിലെ വളര്‍ച്ചക്കായിരിക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുക. ജിഎസ്ടി നടപ്പാക്കിയതും നോട്ട് അസാധുവാക്കലും നികുതി നല്‍കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹിമാലയത്തില്‍ നിന്ന് ചിറക് വിരിച്ച് സപ്തവര്‍ണ്ണ സുന്ദരി

സപ്തവര്‍ണ്ണ സുന്ദരി എന്നറിയപ്പെടുന്ന കാവി പക്ഷി ഹിമാലയത്തില്‍ നിന്ന് വീണ്ടും തട്ടേക്കാട് പക്ഷിസങ്കേതത്തിലേക്ക് ദേശാടനത്തിനായി എത്തി. കാവി എന്നറിയപ്പെടുന്ന പിറ്റ പക്ഷി ഹിമാലയത്തിലെ അതി ശൈത്യത്തില്‍ നിന്ന് രക്ഷനേടുന്നതിന് വേണ്ടിയാണ് സെപ്റ്റംബര്‍,ഒക്‌ടോബര്‍ മാസങ്ങളില്‍ ദക്ഷിണേന്ത്യയിലേക്ക് പ്രത്യേകിച്ച് തട്ടേക്കാട് ഡോക്ടര്‍ സലിം അലി പക്ഷിസങ്കേതത്തില്‍ പതിവായി എത്തുന്നത്. ഹിമാലയത്തില്‍ അതിശൈത്യം തുടങ്ങുമ്പോള്‍ കാവി കിളികള്‍ നീണ്ട പറക്കലിന് തയ്യാറെടുപ്പുകള്‍ നടത്തുകയും, തട്ടേക്കാട് ലക്ഷ്യമാക്കി പറക്കുകയുമാണ്. ചെറിയ ശരീരത്തില്‍ പറക്കുന്നതിന് വേണ്ടി ഊര്‍ജ്ജം സംഭരിച്ചാണ് ഇന്ത്യയുടെ ഒരറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേക്ക് ദേശാടനം നടത്തുന്നത്. തട്ടേക്കാട് താല്‍കാലിക വാസസ്ഥലം ഒരുക്കുന്ന കാവികിളികള്‍ തന്റെ ഇണയെ കണ്ടെത്തുകയും ചെറിയ കീടങ്ങളെയും മണ്ണിരയെയും മറ്റും ഭക്ഷിച്ച് ജന്മനാട്ടിലേക്കുള്ള തയ്യാറെടുപ്പിന് ഒരുങ്ങുകയും ചെയ്യുന്നത്. കൂട്ടമായും ഒറ്റയ്ക്കും സഞ്ചരിക്കുന്ന കാവി പക്ഷികള്‍ മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ തിരികെ ഹിമാലയത്തിലേക്ക് പറക്കും. തട്ടേക്കാട് കാവി പക്ഷികളെ ധാരാളമായി കാണാറുണ്ടെന്നും പക്ഷിഗവേഷകനായ ഡോ. ആര്‍ സുഗതന്‍ പറഞ്ഞു.

കീ മാനീ മാര്‍ലി കൊച്ചിയില്‍

കപ്പ ടിവിയുടെ മോജോ റൈസിംഗ് ഫെബ്രുവരി 10, 11 തിയ്യതികളില്‍ കൊച്ചിയില്‍ നടക്കും. ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന സംഗീത വിരുന്നില്‍ 16 മുന്‍നിര ബാന്‍ഡുകള്‍ അണിനിരക്കും. ബോബ് മാര്‍ളിയുടെ മകന്‍ കീ മാനീ മാര്‍ലിയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. ആദ്യമായാണ്‌ ഇദ്ദേഹം ഇന്ത്യയില്‍ സംഗീത പരിപാടിക്കെത്തുന്നത്. ആദ്യദിനമായ പത്തിനാണ് മാനീ മാര്‍ലിയുടെ കോണ്‍ഫ്രണ്ടേഷന്‍ ബാന്‍ഡ് വേദിയിലെത്തുക. മിയാമിയില്‍ സ്ഥിരതാമസമായ കീ മാനീ മാര്‍ലി പാട്ടുകാരന്‍, പാട്ടെഴുത്തുകാരന്‍, നടന്‍, ഗിട്ടാറിസ്റ്റ് എന്നീ നിലകളില്‍ പ്രസിദ്ധമാണ്. ബ്ലാക്ക്‌ പ്ലാനറ്റ്, പൈനാപ്പിള്‍ എക്സ്പ്രസ്സ്‌, അഞ്ജു ബ്രഹ്മാസ്മി, ദി ഡൌണ്‍ ട്രോഡന്‍സ്, തകര, ബ്രൈദ വി, കട്ട്-എ- വൈബ്, ലൈവ് ബാന്‍ഡ്, ഗൗരി ലക്ഷ്മി, ലേഡി ബൈസന്‍, അംഗം, തൈക്കുടം ബ്രിഡ്ജ് തുടങ്ങിയ ബാന്‍ഡുകള്‍ പങ്കെടുക്കും. ബുക്ക്‌ മൈ ഷോയിലൂടെ ടിക്കറ്റുകള്‍ വാങ്ങാം. ഇതിനു പുറമേ എല്ലാ മാതൃഭൂമി യൂണിറ്റുകളിലും കൊച്ചിയിലെ കല്യാണ്‍ സില്‍ക്സ് ഷോറൂമിലും കിട്ടും. വിവരങ്ങള്‍ക്ക് 9544039000

സഞ്ചാര തിരക്കില്‍ വീണ്ടും കുണ്ടള സജീവം

അറ്റകുറ്റപണിക്കള്‍ക്കായി ഒരു വര്‍ഷം അടച്ചിട്ടിരുന്ന കുണ്ടളയിലേക്ക് സഞ്ചാരികളുടെ പ്രവാഹം. ഒരാഴ്ച്ച മുന്‍പ് സഞ്ചാരികള്‍ക്കായി വീണ്ടും തുറന്ന കുണ്ടള ജലാശയത്തിലേക്ക് പെഡല്‍ ബോട്ടിങ്ങും ശിക്കാര യാത്രയും ആസ്വദിക്കാന്‍ നിരവധി സന്ദര്‍ശകരാണ് ദിവസേന എത്തുന്നത്. ഹൈഡല്‍ ടൂറിസത്തിനാണ് ഇവിടെ ബോട്ടിങ്ങ് ചുമതല. അറ്റകുറ്റ പണികള്‍ക്ക് ശേഷം കുണ്ടള വീണ്ടും തുറക്കുന്നതോടെ വഴിവാണിഭക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോഡിനിരുവശവും വേലികളും ഓടകളും തീര്‍ത്ത് കയ്യേറി ഷെട്ട് കെട്ടുന്നത് തടഞ്ഞു.സന്ദര്‍ശകര്‍ക്കും സന്ദര്‍ശക വാഹനങ്ങള്‍ക്കും പ്രവേശന കവാടം തീര്‍ത്ത് എന്‍ട്രി ഫീസ് ഏര്‍പ്പെടുത്തി.ഡാം പരിസരത്തെ കുതിര സവാരിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടില്ല.

ഗവിക്ക് പോകണോ… ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തോളൂ…

മലകയറി കോടമഞ്ഞില്‍ പുതയാന്‍ ഗവിയിലേക്ക് ഇനിമുതല്‍ അത്രപെട്ടന്നൊന്നും പോകാന്‍ പറ്റില്ല. ഫെബ്രുവരി മുതല്‍ ഗവിയില്‍ നിയന്ത്രണം വരുന്നു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ ഗവിയില്‍ പോകാന്‍ പറ്റൂ. വനം വകുപ്പാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ഈ മാസം 31ന് രാവിലെ 11മുതല്‍ www.gavikakkionline.com വെബ്‌ സൈറ്റില്‍ ബുക്കിംഗ് ആരംഭിക്കും. ഒരു ദിവസം പരമാവധി 30 വാഹനങ്ങളേ കടത്തി വിടൂ. ബുക്ക്‌ ചെയുന്ന വാഹനങ്ങള്‍ രാവിലെ 11ന് മുമ്പായി വനം വകുപ്പിന്‍റെ ആങ്ങമുഴി ടിക്കറ്റ് കൗണ്ടറില്‍ എത്തണം. ആളൊന്നിന് 30 രൂപ വെച്ച് പാസ് വാങ്ങണം. വിദേശികള്‍ 60 രൂപ അടച്ച് പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഹാജരാക്കണം. പതിമൂന്നു വയസ്സിന് താഴെയുള്ളവര്‍ക്ക് ടിക്കറ്റ് എടുക്കേണ്ടതില്ല. ബുക്ക്‌ ചെയ്യാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ രേഖയും കൈവശമുണ്ടായിരിക്കണം. മൂഴിയാര്‍, കക്കി, ആനത്തോട്, പമ്പ, ഗവി ഡാമുകള്‍ക്ക് മുകളിലൂടെയാണ്‌ യാത്ര. മൂഴിയാര്‍, എക്കോ പോയിന്‍റ്, ആനത്തോട്, പച്ചക്കാനം, കൊച്ചുപമ്പ മേഖലകളില്‍ വാഹനം നിര്‍ത്തി സഞ്ചാരികള്‍ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാം. ... Read more

കലാമണ്ഡലം ഗീതാനന്ദന്‍ വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു

പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദൻ (58) കുഴഞ്ഞു വീണു മരിച്ചു. തൃശൂർ ഇരിഞ്ഞാലക്കുട അവിട്ടത്തൂർ ക്ഷേത്രത്തിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നതിനിടെയാണ്കുഴഞ്ഞു വീണത്. ചരിത്രത്തിലാദ്യമായി തുള്ളൽപദ കച്ചേരി അവതരിപ്പിച്ചത് ഗീതാനന്ദനായിരുന്നു. 1974 ലാണ് ഗീതാനന്ദന്‍ കലാമണ്ഡലത്തില്‍ വിദ്യാര്‍ഥിയായി ചേരുന്നത്. ഒന്‍പതാം വയസില്‍ തുള്ളലില്‍ അരങ്ങേറി. വീര ശൃംഖലയും തുള്ളൽ കലാ നിധി പുരസ്കാരവും നേടിയിട്ടുണ്ട്. കലാമണ്ഡലം അധ്യാപകനായിരുന്നു. വലിയ ശിഷ്യ സമ്പത്തും ഗീതാനന്ദനുണ്ട്. നീനാപ്രസാദ് ,കാവ്യാ മാധവന്‍ എന്നിവര്‍ ശിഷ്യരായിരുന്നു.കമലദളം അടക്കം മുപ്പതിലേറെ സിനിമകളില്‍ അഭിനയിച്ചു.നൃത്ത സംവിധായിക ശോഭനയാണ് ഭാര്യ. മക്കള്‍ സനല്കുമാരും ശ്രീലക്ഷ്മിയും തുള്ളല്‍ കലാരംഗത്തുണ്ട്.

എന്തൊരു റിലാക്സേഷന്‍..പുലിമുരുകനായി മന്ത്രി

ബാങ്കോക്ക്: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം കടുവകള്‍ക്കൊപ്പം. കടുവകളോട് കൂട്ടുകൂടാന്‍ മന്ത്രിക്കൊപ്പം ഭാര്യയുമുണ്ട്. പട്ടായയിലെ ശ്രീരചാ ടൈഗര്‍ സൂവില്‍ നിന്നുള്ള ചിത്രങ്ങള്‍ മന്ത്രി തന്നെയാണ് ഫേസ്ബുക്കില്‍ ഇട്ടത്. ട്രോളര്‍മാരെ ട്രോളിയാണ് തലക്കെട്ട്‌. ‘ബാങ്കോക്കിലെ കടുവകള്‍ക്കൊപ്പം; എന്തൊരു റിലാക്സേഷന്‍!’ ആസിയാന്‍-ഇന്ത്യ ടൂറിസം മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മന്ത്രി തായ് ലാന്‍ഡില്‍ പോയത്.തായ് ലാന്‍ഡിനൊപ്പം ഇന്ത്യയായിരുന്നു സമ്മേളനത്തിന്‍റെ അധ്യക്ഷപദവിയില്‍.ചിയാംഗ് മായിലായിരുന്നു യോഗം. ബാങ്കോക്കിലെ ടൂറിസം പഠിക്കേണ്ടതാണെന്ന് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.60 ദശലക്ഷം മാത്രം ജനസംഖ്യയുള്ള ബാങ്കോക്കില്‍ 32 ദശലക്ഷം വിനോദസഞ്ചാരികള്‍ വരുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബാങ്കോക്ക് നിവാസികളുടെ കടുവ പ്രേമം പ്രസിദ്ധമാണ്. കടുവ ക്ഷേത്രവും കടുവ പാര്‍ക്കുമൊക്കെ ഇവിടുണ്ട്. മോഹന്‍ലാല്‍ നായകനായ പുലി മുരുകന്‍ സിനിമയുടെ ചില ദൃശ്യങ്ങള്‍ ഇവിടെ ചിത്രീകരിച്ചിരുന്നു.

ബ്ലാസ്റ്റേഴ്‌സിനുവേണ്ടി; സച്ചിന്‍ ആലുവാ ക്ഷേത്രത്തില്‍

ഐഎസ്സ്എല്‍ വിജയക്കുതിപ്പില്‍ മുന്നേറുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആലുവ ക്ഷേത്രത്തിലെത്തി. ദേശത്ത് കുന്നുംപുറത്ത് ശ്രീ ദത്ത ആഞ്ജനേയ ക്ഷേത്രത്തിലാണ് ശനിയാഴ്ച്ച രാവിലെ സച്ചിന്‍ എത്തിയത്.

വീണ്ടും ഇളവ് പ്രഖ്യാപിച്ച് ബിഎംടിസി ബസുകള്‍

യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി 15ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ബിഎംടിസി ബസ്സ് ഗ്രൂപ്പ്. മൂന്നോ അതിലധികമോ ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ചത് ഗതാഗതവകുപ്പാണ്. എസി, നോണ്‍ എസി ബസ്സുകളിലെ യാത്രക്കാര്‍ക്ക് നിരക്കിളവിന്റെ ആനുകൂല്യം ലഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എച്ച്.എം രേവണ്ണ പറഞ്ഞു. ഫെബ്രുവരി ആദ്യവാരത്തോടെയാവും നിരക്കിളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്. കൂടാതെ നിരക്കില്‍ 10ശതമാനം വരെ കുറയ്ക്കാനുള്ള പദ്ധതിയുണ്ടെന്നും ധനവകുപ്പിന്റെ അനുമതി ലഭിച്ചാല്‍ നടപ്പില്‍ വരുത്തുമെന്നും,നമ്മ മെട്രോ വെബ് ടാക്‌സികളും കടുത്ത മത്സരം ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ബിഎംടിസിയുടെ വരുമാനത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. പൊതു ഗതാത സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നിരക്കിളുവകള്‍ അടക്കമുള്ള നടപടികളെന്നും മന്ത്രി പറഞ്ഞു. പതിവ് യാത്രക്കാര്‍ക്കാണ് നിരക്കിളവുകള്‍ ഗുണം ചെയ്യുക.പുതുവര്‍ഷത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കുകള്‍ 25 മുതല്‍ 37 ശതമാനം വരെ കുറച്ചതിന് പിന്നാലെയാണ് വീണ്ടും നിരക്കിളവുകള്‍ പ്രഖ്യാപിച്ചത്. ഐടി സോണുകളിലേക്കുള്ള എസി ബസുകളിലെ മിനിമം ചാര്‍ജ് 15 രൂപയില്‍ നിന്ന് 10 രൂപയാക്കി കുറച്ചു. ആദ്യഘട്ടത്തില്‍ ഗ്രൂപ്പ് ടിക്കറ്റുകള്‍ക്കാണ് നിരക്കിളവുകള്‍ ... Read more

ഹോളിവുഡ് സിനിമ നിര്‍മിക്കാന്‍ അസം ടൂറിസം

ഗുവാഹട്ടി : സിനിമാ മേഖലയിലേക്ക് കാല്‍വെച്ച് അസം ടൂറിസം.ജാനു ബറുവയുടെ പുതിയ ചിത്രം അണ്‍റീഡ് പേജസിന്‍റെ നിര്‍മാണം അസം ടൂറിസമാണ്.ഹോളിവുഡിലെ ഇവാന്‍ഹോ പിക്ചേഴ്സും മുംബൈയിലെ ഈസ്റ്റര്‍ലി എന്‍റര്‍ടെയ്ന്‍മെന്‍റുമാണ് അസം ടൂറിസത്തിനൊപ്പം സഹ നിര്‍മാതാക്കള്‍. പുതുവര്‍ഷം മുതല്‍ നടപ്പാക്കിയ അസം ടൂറിസം പോളിസി പ്രകാരമാണ് സിനിമാ മേഖലയിലേക്ക് കടക്കുന്നതെന്ന് അസം ടൂറിസം വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജയന്ത മല്ലു ബറുവ പറഞ്ഞു.സിനിമാ ചിത്രീകരണ സംഘങ്ങളെ അസാമിലേക്ക് എത്തിക്കുകയാണ് നയത്തിന്‍റെ ലക്‌ഷ്യം.അസമിലെ ജീവിതവും സൗന്ദര്യവും പകര്തുകവഴി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും ജയന്ത് ബറുവ പറഞ്ഞു. സിനിമാക്കാരെ ആകര്‍ഷിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ ചുവടുപിടിച്ചാണ് അസം ടൂറിസം നയം തയ്യാരാകിയത്. ജാനു ബറുവയുടെ ചിത്രത്തിന് അസം ടൂറിസം മുടക്കുന്നത് ഒരു കോടി രൂപയാണ്. ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന് ബറുവ വ്യക്തമാക്കിയില്ല. സംവിധായകന്‍ ജാനു ബറുവ അസമീസ്,ഇംഗ്ലീഷ് ഭാഷകളിലുള്ള ചിത്രം അപ്പര്‍ അസം,വടക്കേ അമേരിക്ക എന്നിവിടങ്ങളിലാകും ചിത്രീകരിക്കുക.

കോടികളുടെ ‘സ്റ്റോക്സ്’ : സഞ്ജുവിനും നേട്ടം

ഐപിഎല്‍ പതിനൊന്നാം പതിപ്പിനുള്ള താരലേലത്തിന്‍റെ ആദ്യദിനം പണം വാരിയത് ഇംഗ്ളണ്ട് താരം ബെന്‍ സ്റ്റോക്സ്. 12.5 കോടി രൂപക്ക് സ്റൊക്സിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഇന്ത്യന്‍ താരങ്ങളില്‍ ആദ്യദിനം വന്‍ നേട്ടമുണ്ടാക്കിയത് മനീഷ് പാണ്ടെയുംലോകേഷ് രാഹുലുമാണ്. ഇരുവരെയും 11കോടി രൂപ വീതം നല്‍കിയാണു ടീമുകള്‍ സ്വന്തമാക്കിയത്. രാഹുലിനെ കിംഗ്സ് ഇലവന്‍ പഞാബും പാണ്ടെയെ സണ്‍റൈസേഴ്സ് ഹൈദരാബാദും സ്വന്തമാക്കി. മലയാളി താരങ്ങളില്‍ സഞ്ജു വി സാംസണെ എട്ടു കോടിക്ക് രാജസ്ഥാന്‍ റോയല്‍സും ബേസില്‍ തമ്പിയെ 95ലക്ഷത്തിനു ഹൈദരാബാദും സ്വന്തമാക്കി. കരുണ്‍ നായരെ 5.6കോടിക്ക് പഞ്ചാബ് കിങ്ങ്സ് ഇലവനാണ് നേടിയത്. ന്യൂസിലണ്ടില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടിത്താരങ്ങളും പണം കൊയ്തു. പേസ് ബൗളര്‍ കമലേഷ് നാഗര്‍കൊട്ടി 3.2കോടി രൂപക്കാണ് കൊല്‍ക്കത്തയില്‍ എത്തിയത്. ആദ്യദിനം ആര്‍ക്കും വേണ്ടാത്തവരില്‍ പ്രമുഖന്‍ ക്രിസ് ഗയിലാണ്. ഇംഗ്ലണ്ട് ക്യാപ്ടന്‍ ജോ റൂട്ട്, മുരളി വിജയ്‌, ഹാഷിം അംല,മാര്‍ടിന്‍ ഗപ്ടല്‍,ലസിത് മലിംഗ,പാര്‍ഥിവ് പട്ടേല്‍ എന്നിവരെ വാങ്ങാന്‍ ... Read more