Category: News
ഇന്ത്യയാണ് ടൂറിസം മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്നത്: അല്‍ഫോണ്‍സ് കണ്ണ ന്താനം
ഇന്ന് ലോകത്ത് ടൂറി സം മേഖല യില്‍ ഏറ്റവും കൂ ടുതല്‍ തൊഴില്‍ നല്‍കുന്നത് ഇന്ത്യയാണെന്നും ഇതില്‍ അധികവും ജോലി ലഭിക്കുന്നത് പാവങ്ങള്‍ക്കാണെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെആഭിമുഖ്യത്തില്‍ സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ കീഴില്‍ വികസിപ്പിച്ചെടുത്ത ‘എക്കോ ടൂറിസം സര്‍ക്യൂട്ട്: പത്തനംതിട്ട – ഗവി – വാഗമണ്‍ – തേക്കടി’ എന്ന പദ്ധതിയുടെ ഉദ്ഘാടനം വാഗമ ണിലെ പാരാഗ്ലൈഡിംഗ് പോയന്റില്‍ നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയാ യിരുന്നു അ ദ്ദേഹം. ഇന്ത്യയിലെ 8.21 കോ ടി ആളുകള്‍ ടൂറിസം മേഖല യില്‍ ജോ ലി ചെയ്യുമ്പോള്‍ അ തില്‍ 7 കോ ടിയും പാവങ്ങ ളാണ്. ടൂ റിസം രംഗത്ത് ഇന്ത്യ മൂന്നാം സ്ഥാനത്താണെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യയാണ് മുന്നിലെന്നും അദ്ദേഹം പറഞ്ഞു. ച ടങ്ങില്‍ സംസ്ഥാന വൈദ്യുതി വകുപ്പുമന്ത്രി എം എം മണി അധ്യക്ഷനാ യിരുന്നു. അഡ്വ. ജോ യ്‌സ് ജോര്‍ ജ്ജ് ... Read more
കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ബസ് സര്‍വീസ് നടത്താനൊരുങ്ങി കെ എസ് ആര്‍ ടി സി
ഉത്തരകേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്കൊരു സന്തോഷ വാര്‍ത്ത. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മലബാറിലെ ഒന്‍പത് കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസ് തുടങ്ങാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, ബത്തേരി, മാനന്തവാടി, വടകര, താമരശ്ശേരി, കോഴിക്കോട് എന്നീ ഡിപ്പോകളാണ് വിമാനത്താവള സര്‍വീസിനു പരിഗണനയിലുള്ളത്. ഇതിനു മുന്നോടിയായി ഡിപ്പോകള്‍ക്ക് വിമാനത്തിന്റെ സമയക്രമം അറിയിച്ച് കത്തുനല്‍കിയെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സാധ്യതാപഠനം നടത്തിയ ശേഷമാകും സര്‍വീസ് തുടങ്ങുന്നതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കണ്ണൂരില്‍നിന്ന് ഒരു സര്‍വീസ് മാത്രമാണുള്ളത്.
ചാമ്പ്യന്‍സ് ബോട്ട് ലീഗ്: നിര്‍ദ്ദേശങ്ങള്‍ 21 വരെ സമര്‍പ്പിക്കാം
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് മല്‍സരങ്ങളുടെ നടത്തിപ്പിന് ഏജന്‍സികളില്‍ നിന്നും പദ്ധതി നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു കൊുള്ള കാലാവധി ഫെബ്രുവരി 21 വരെ ദീര്‍ഘിപ്പിച്ചു. അന്നേദിവസം ഉച്ചക്ക്‌ശേഷം മൂന്ന് മണി വരെ നിര്‍ദ്ദേശങ്ങള്‍ ടൂറിസം ഡയറക്ടറേറ്റില്‍ സ്വീകരിക്കുന്നതാണ്. അടുത്ത അഞ്ചു വര്‍ഷത്തേക്കാണ് സിബിഎല്‍ -ന്റെ നടത്തിപ്പിന് ഏജന്‍സികളില്‍ നിന്നുംപദ്ധതി നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിട്ടുള്ളത്. ആഗസ്റ്റ് പത്ത് മുതല്‍ കേരള പിറവി ദിനമായ നവംബര്‍ ഒന്ന് വരെ എല്ലാ വാരാന്ത്യങ്ങളില്‍, ശനിയാഴ്ചകളിലാണ് ഐ. പി.എല്‍ മാതൃകയില്‍ നടത്തുന്ന സിബിഎല്‍. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലായി നടക്കുന്ന മല്‍സരങ്ങള്‍ ആലപ്പുഴ, പുന്നമടക്കായലില്‍ നെഹ്‌റു ട്രോഫി വള്ളംകളിയോടെ തുടങ്ങും. അഷ്ടമുടിക്കായലില്‍ പ്രസിഡന്റ്‌സ് ട്രോഫി മല്‍സരത്തോടെ സമാപിക്കും. 12 മല്‍സരങ്ങളിലായി 9 ടീമുകളാണ് ആദ്യ ചാമ്പ്യന്‍സ് ലീഗില്‍ തുഴയാനെത്തുക. കായിക മല്‍സരവും വിനോദ സഞ്ചാരവും സംയോജിപ്പിച്ചുക്കൊുള്ളതാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് മല്‍സരങ്ങള്‍. വിനോദ സഞ്ചാര മേഖലയില്‍ കേരളത്തിന്റെ ഒരു ... Read more
സ്വദേശി ദര്‍ശന്‍, പ്രസാദ് പദ്ധതികള്‍ ദേശീയോത്ഗ്രഥനത്തിന് സഹായകമാവും; കുമ്മനം രാജശേഖരന്‍
കേന്ദ്ര ടൂറിസം മ ന്ത്രാല യം കേരളത്തില്‍ നടപ്പാ ക്കുന്ന തീര്‍ത്ഥാടന സ്ഥലങ്ങള്‍ കേന്ദ്രീക രിച്ചുള്ള സ്വദേശീദര്‍ശന്‍ പദ്ധതിയും, പ്രസാദ് പദ്ധതിയും ദേശീ യോല്‍ഗ്രഥ നത്തിന് ഏറെ സഹായകമാവുമെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജ ശേഖ രന്‍ പറഞ്ഞു. സ്വദേശ് ദര്‍ശന്‍ പദ്ധതി പ്രകാരമുള്ള കേരള സ്പിരിച്ച്വല്‍ സര്‍ക്യൂട്ടിന്റെ സംസ്ഥാനതല പ്രവൃത്തി ഉദ്ഘാടനം പത്തനംതിട്ട മാ ക്കാംക്കുന്ന് സെന്റ് സ്റ്റീഫന്‍സ് പാരിഷ് ഹാളില്‍നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ നാടെന്ന്‌വിശേഷണമുള്ള കേര ളത്തിലെ ആരാധാനാല യ ങ്ങള്‍ കാണാനും, ആ രാധാന ക്രമ ങ്ങള്‍ മനസ്സിലാക്കാനും എ ത്തുന്നവര്‍ക്ക് ആവ ശ്യമാ യ സൗകര്യങ്ങള്‍ വികസി പ്പിച്ചുകൊ ടുത്തുകഴിഞ്ഞാല്‍ മറ്റു സംസ്ഥാ ന ങ്ങളില്‍ നിന്നുമാത്രമല്ല, വിദേശരാ ജ്യങ്ങ ളില്‍ നി ന്നുവരെ ധാരാളം സഞ്ചാരികള്‍ കേരള ത്തിലെത്തുമെന്നും അത് വരുമാ ന വര്‍ധനവിന് ഇടയാ ക്കുമെന്നും അദ്ദേഹം പറഞ്ഞു. ആന്റോ ആന്റണി എം പി അ ധ്യക്ഷനായിരുന്നു. എംഎല്‍മാരായ കെ ... Read more
തകരാറുകള്‍ പരിഹരിച്ചു; വന്ദേ ഭാരത് എകസ്പ്രസ് വീണ്ടും ഓടിത്തുടങ്ങി
രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിത്തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തതിന്റെ പിറ്റേ ദിവസം വാരണാസിയില്‍നിന്നും ഡല്‍ഹിയിലേക്കുളള മടക്ക യാത്രക്കിടെ ട്രെയിന്‍ ബ്രേക്ക് ടൗണായി വഴിയില്‍ കിടന്നിരുന്നു. പിന്നീട് തകരാറുകള്‍ പരിഹരിച്ചശേഷമാണ് ട്രെയിന്‍ ഇന്ന് യാത്ര പുനരാരംഭിച്ചത്. വന്ദേ ഭാരത് എക്‌സ്പ്രസ് വാരണാസിയില്‍നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടുവെന്നും അടുത്ത രണ്ടാഴ്ചത്തേക്കുളള ടിക്കറ്റുകളെല്ലാം വിറ്റു തീര്‍ന്നുവെന്നും റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തു. വെളളിയാഴ്ച രാത്രിയാണ് ട്രെയിന്‍ വാരണാസിയില്‍നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. 45 മിനിറ്റ് കഴിഞ്ഞതോടെ ഉത്തര്‍പ്രദേശിലെ തുണ്ട്ല സ്റ്റേഷനില്‍നിന്നും 15 കിലോമീറ്റര്‍ അകലെ വച്ച് ട്രെയിന്‍ ബ്രേക്ക് ഡൗണായി. ട്രെയിനിന്റെ അവസാനത്തെ കോച്ചുകളിലെ ബ്രേക്ക് ജാമാവുകയും നാല് കോച്ചുകളിലെ വൈദ്യുതി നിലയ്ക്കുകയുമായിരുന്നു. പശുവിനെ ഇടിച്ചതാണ് തകരാറിന് ഇടയാക്കിയതെന്നാണ് നിഗമനമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ പിന്നീട് അറിയിച്ചു. തകരാര്‍ പരിഹരിച്ചശേഷം ഇന്നു രാവിലെയോടെ വന്ദേ ഭാരത് എക്‌സ്പ്രസ് യാത്ര പുനരാരംഭിച്ചു. ഫെബ്രുവരി 15നായിരുന്നു ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ... Read more
കണ്ണൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര വിനോദസഞ്ചാര യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധന
കണ്ണൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര വിനോദസഞ്ചാര യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധന. കൂട്ടത്തോടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ബള്‍ബ് ബുക്കിങ് വഴിയാണ് സഞ്ചാരികള്‍ യാത്ര ചെയ്യുന്നത്. ബള്‍ബ് ബുക്കിങ്ങിലൂടെ ഇളവ് ലഭിക്കുന്നു എന്നതാണ് പ്രധാന ആകര്‍ഷണം. കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ അടുത്ത ദിവസങ്ങളില്‍ ബള്‍ക്ക് ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരുവിലേക്കാണ് ഏറ്റവും കൂടുതല്‍ ബുക്കിങ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു ബെംഗളൂരുവില്‍ പോയി വരാന്‍ ഒരാള്‍ക്കു 3,500 രൂപ മുതല്‍ 4,000 രൂപ വരെയാണു ടിക്കറ്റ് നിരക്ക്. രാവിലെ പോയി അത്യാവശ്യം സ്ഥലങ്ങള്‍ കണ്ടു വൈകിട്ടു തിരിച്ചെത്താം എന്നതും ബെംഗളൂരു യാത്രയെ ആകര്‍ഷകമാക്കുന്ന ഒന്നാണ്. വേനല്‍ അവധിക്കാല വിനോദ യാത്രയിലും കണ്ണൂര്‍ വിമാനത്താവളം പ്രധാന താവളമായി മാറിയിട്ടുണ്ട്. സ്‌കൂള്‍ അവധി ദിവസങ്ങളില്‍ ധാരാളം പേര്‍ വിമാനത്താവള സന്ദര്‍ശനത്തിന് എത്തുന്നുണ്ട്. കണ്ണൂരിനു പുറമേ വയനാട്, കാസര്‍കോട്, കര്‍ണാടക എന്നിവിടങ്ങളില്‍ ... Read more
പൈതൃക തീവണ്ടിയുടെ കന്നിയോട്ടം സൂപ്പര്‍ ഹിറ്റ്
ലോകത്തെ ഏറ്റവും പഴക്കം ചെന്ന പൈതൃക ട്രെയിന്‍ ഇഐആര്‍ 21ന്റെ കൊച്ചിയിലെ കന്നിയോട്ടത്തിന് ആവേശകരമായ സ്വീകരണം. ഹാര്‍ബര്‍ ടെര്‍മിനസിലേക്കുളള യാത്രയ്ക്കു മുതിര്‍ന്നവര്‍ക്കു 500 രൂപയും കുട്ടികള്‍ക്കു 300 രൂപയുമായിരുന്നു ടിക്കറ്റ് നിരക്കെങ്കിലും 163 വര്‍ഷം പഴക്കമുളള ആവി എന്‍ജിന്‍ ഘടിപ്പിച്ച ട്രെയിനില്‍ യാത്ര ചെയ്യാനുളള കൗതുകത്തിനു മുന്നില്‍ അതൊന്നും തടസ്സമായില്ല. തിരക്കു പരിഗണിച്ച് ഇന്നു രാവിലെ 11നുള്ള ട്രിപ് കൂടാതെ ഉച്ചയ്ക്കു 2നും പ്രത്യേക സര്‍വീസുണ്ടാകും. തിങ്കളാഴ്ചയും സര്‍വീസുണ്ട്. ഇന്നലെ എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്നു രാവിലെ പതിനൊന്നിനാണു യാത്ര തുടങ്ങിയത്. ഒട്ടേറെ കുട്ടികളും യാത്രക്കാരായി. കടവന്ത്രയില്‍ നിന്നെത്തിയ മറിയം, െതരേസ്, അവിഷേക്, സമാര എന്നിവര്‍ക്ക് അപ്പൂപ്പന്‍ ട്രെയിനിലെ ആദ്യ യാത്ര വലിയ അനുഭവമായി. ട്രെയിന്‍ ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷനിലെത്തിയപ്പോള്‍ പലരും മുതുമുത്തച്്ഛന്‍ ആവി എന്‍ജിനൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടി. മൊബൈല്‍ െഗയിമുകളിലും കളിപ്പാട്ടങ്ങളിലും മാത്രം കണ്ടിട്ടുള്ള ആവി എന്‍ജിന്‍ നേരില്‍ കണ്ടപ്പോള്‍ ടോക് എച്ച് സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥി നന്ദന് ഏറെ ... Read more
ആയുര്‍വേദത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തിയാല്‍ കേരളത്തെ വെല്‍നസ് ടൂറിസം കേന്ദ്രമാക്കി മാറ്റാനാകും: ഗവര്‍ണര്‍
ആയുഷ് മേഖലയുടെ സമഗ്ര മുന്നേറ്റത്തിനും ശാസ്ത്രീയ വികാസത്തിനും ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് സഹായിക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ആയുഷ് കോണ്‍ക്ലേവും ആയുഷ് എക്‌സ്‌പോയും വലിയ അവസരമാണ് ഉണ്ടാക്കുന്നത്. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ആയുഷ് മേഖലയുടെ നവീകരണത്തിനും ഇത് സഹായകരമാകും. ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഔപചാരികമായ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുഷ് മേഖലയില്‍ പഠനത്തിനും ഗവേഷണത്തിനും വളരെയേറെ പ്രാധാന്യം നല്‍കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിന്റെ ഔഷധ സസ്യങ്ങളെപ്പറ്റിയുള്ള പ്രതിപാദ്യം ഹോര്‍ത്തുസ് മലബാറിക്കസില്‍ തുടങ്ങുന്നതാണ്. ആയുര്‍വേദത്തിന്റെ ശാസ്ത്രീയ ഗവേഷണം വര്‍ധിപ്പിക്കുക വഴി വലിയ സാധ്യതകളാണ് ഉണ്ടാക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ ആയുര്‍വേദത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തിയാല്‍ കേരളത്തെ വെല്‍നസ് ടൂറിസം കേന്ദ്രമാക്കി മാറ്റാനാകും. കേരളത്തിന്റെ ഭൂപ്രകൃതിയും ആയുര്‍വേദവും കോര്‍ത്തിണക്കി കേരള മോഡല്‍ ആയുര്‍വേദ ടൂറിസം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുന്നതാണ്. ഇത് വലിയ വിപണിയുണ്ടാക്കാന്‍ സാധിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഇന്ത്യന്‍ മെഡിക്കല്‍ സയന്‍സിന്റെ ചരിത്രം സിന്ധൂ നദീതട ... Read more
ആഗസ്റ്റ് മുതല്‍ ഇന്‍-ഫ്ലൈറ്റ് ഇന്റര്‍നെറ്റിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍
ഇമെയിലുകളും വാട്സ് ആപ്പ് സന്ദേശങ്ങളും ഇനി ആകാശത്ത് നിന്ന് അയയ്ക്കാന്‍ കഴിയും.കേന്ദ്ര ഗവണ്‍മെന്റ് പുതിയ അനുമതി അനുസരിച്ച് ഇന്‍-ഫ്ലൈറ്റ് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലഭ്യമാക്കും. ആഗസ്റ്റ് അവസാനത്തോടെ സര്‍ക്കാര്‍ ഇന്‍-ഫ്ലൈറ്റ് അനുമതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.നിലവില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് സുരക്ഷാ കാരണങ്ങളാല്‍ ഇന്റര്‍നെറ്റ് സംവിധാനം നിരോധിച്ചിരിക്കുകയാണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ലളിത് ഗുപ്ത പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയില്‍ വിമാനങ്ങള്‍ക്ക് സുരക്ഷാ കാരണങ്ങളാല്‍ വൈഫൈ സേവനങ്ങളും ഫോണ്‍ കോളുകളും അനുവദനീയമല്ലയിരുന്നു. എന്നാല്‍ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച് 1999ല്‍ ഡല്‍ഹിയില്‍നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുന്ന ഇന്‍ഡ്യന്‍ എയര്‍ലൈന്‍സ് വിമാനം ഭികരര്‍ റാഞ്ചാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇന്റര്‍നെറ്റ് സംവിധാനം വേണം എന്ന തീരുമാനം കൈക്കൊണ്ടത്. മാര്‍ച്ചില്‍ എയര്‍ ഇന്ത്യയില്‍ സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്താന്‍ പദ്ധതിയിട്ടുണ്ട്. ജൂലൈയില്‍ യാത്രക്കാര്‍ക്ക് വാട്സ് ആപ്പ് സന്ദേശങ്ങളും മെയിലുകളും പരിശോധിക്കാനാവും. ജെറ്റ് എയര്‍വെയ്സ്, സ്പൈസ്ജെറ്റ് എന്നീ ഇന്ത്യന്‍ വിമാനക്കമ്പനികളും ഈ സേവനം പരിചയപ്പെടുത്താന്‍ ... Read more
രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കപാത നിര്‍മിക്കാനൊരുങ്ങി കേരളം
ദൈര്‍ഘ്യത്തില്‍ രാജ്യത്തു മൂന്നാം സ്ഥാനത്തെത്തുന്ന തുരങ്കപാത നിര്‍മിക്കാന്‍ കേരളം. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് ആനക്കാംപൊയിലില്‍ തുടങ്ങി കള്ളാടി വഴി മേപ്പാടി വരെ 6.5 കിലോമീറ്റര്‍ നീളത്തിലാണു തുരങ്കപാത നിര്‍മിക്കുന്നത്. 600 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന തുരങ്കപാതയുടെ രൂപരേഖ തയാറാക്കാന്‍ കൊങ്കണ്‍ റെയില്‍ കോര്‍പറേഷനെ നിയമിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലുള്ള താമരശ്ശേരി ചുരത്തിനു ബദല്‍മാര്‍ഗമായാണു തുരങ്കപാത നിര്‍മിക്കുന്നത്. മണ്ണിടിഞ്ഞും മറ്റും ചുരത്തില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്നതു പതിവാണ്. തുരങ്കപാത നിര്‍മിക്കുന്നതോടെ 30 കിലോമീറ്ററോളം ദൂരം ലാഭിക്കാനാകും. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിയില്‍ രണ്ടുവരിപ്പാതയാണു നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനു പുറമേ തുരങ്കപാതയുടെ രണ്ടറ്റത്തും അപ്രോച്ച് റോഡും ഇരവഞ്ഞിപ്പുഴയില്‍ 70 മീറ്റര്‍ നീളത്തില്‍ പാലവും നിര്‍മിക്കും. ആനക്കാംപൊയില്‍ സ്വര്‍ഗംകുന്നില്‍ നിന്നു മേപ്പാടിയിലെ തൊള്ളായിരം റോഡ് വരെയാണു തുരങ്കം നിര്‍മിക്കുക. തുരങ്കപാതയുടെ സാധ്യതാപഠനം 2014 ലാണ് നടത്തിയത്. 2016 ല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. റോഡ് ഫണ്ട് ബോര്‍ഡിനെയാണ് എസ്പിവി(സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍)യായി നിയമിച്ചത്. പിന്നീടു ... Read more
പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണം; പൗരന്‍മാരോട് മുന്നറിയിപ്പുമായി അമേരിക്ക
ഇന്ത്യന്‍ സൈന്യത്തിന് നേരെ ഇന്നലെ പുല്‍വാമയില്‍ നടന്ന അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക. രാജ്യത്തെ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച ജാഗ്രത നിര്‍ദ്ദേശത്തില്‍ പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് പറയുന്നത്. തീവ്രവാദപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക നേരത്തെ രംഗത്തു വന്നിരുന്നു. ഭീകരവാദം തടയുന്നതിന് ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്ന് അമേരിക്ക അറിയിച്ചു.
ദുബൈ വിമാനത്താവളം ഇനി സഞ്ചാരികളുടെ ഉല്ലാസത്താവളം
ഹൈടെക് സാങ്കേതികവിദ്യകളുടെ ചിറകില്‍ ദുബൈ കാഴ്ചകളുടെയും സേവനങ്ങളുടെയും വിസ്മയങ്ങളിലേക്ക് രാജ്യാന്തര വിമാനത്താവളത്തിനു ടേക്ക്ഓഫ്. 3 ഡി ദൃശ്യാനുഭവമൊരുക്കുന്ന വെര്‍ച്വല്‍ ലോകവും വിവിധ സംസ്‌കാരിക വിസ്മയങ്ങളുമായി വിമാനത്താവളം അടിമുടി മാറുന്നു. കാഴ്ചകളിള്‍ മാത്രമല്ല, സേവനങ്ങളിലും ഷോപ്പിങ് അനുഭവങ്ങളിലും സമഗ്ര മാറ്റമുണ്ടാകും. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി ടെര്‍മിനല്‍ മൂന്നിലെ കോണ്‍കോഴ്‌സ് ബിയില്‍ ഇതിനു തുടക്കം കുറിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ ടെര്‍മിനലുകളിലും ഇതു നടപ്പാക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതി ഉദ്ഘാടനം ചെയ്തു. ദുബൈയിയുടെ വിസ്മയക്കാഴ്ചകളിലേക്ക് ഉല്ലാസയാത്ര നടത്താന്‍ കഴിയുന്നതാണ് വെര്‍ച്വല്‍ ലോകം. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ തലപ്പൊക്കത്തില്‍ നിന്നു യാത്രക്കാര്‍ക്ക് സെല്‍ഫിയെടുക്കാം, വിമാനത്താവളത്തിനു പുറത്തിറങ്ങാതെ. ബുര്‍ജ് അല്‍ അറബ്, ദുബൈ ഫ്രെയിം, ദുബൈ കനാല്‍, ബോളിവുഡ് പാര്‍ക്ക്,ദുബൈ സഫാരി, പാം ജുമൈറ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കാം. ടെര്‍മിനല്‍ മൂന്നിലെ കോണ്‍കോഴ്‌സ് എയിലും ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്. ... Read more
പൈതൃക തീവണ്ടി ഓടിക്കാനൊരുങ്ങി എറണാകുളം സൗത്ത് സ്റ്റേഷന്‍
പൈതൃക ട്രെയിനായ ഇഐആര്‍ 21 എക്‌സ്പ്രസ് എറണാകുളം സൗത്തില്‍ നിന്നു ഹാര്‍ബര്‍ ടെര്‍മിനസിലേക്കു പ്രത്യേക സര്‍വീസ് നടത്തും. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആവി എഞ്ചിനുകളിലൊന്നാണു ഇഐആര്‍ 21. 163 വര്‍ഷം പഴക്കമുളള എന്‍ജിന്‍ ചെന്നൈയിലെ പെരമ്പൂര്‍ ലോക്കോ വര്‍ക്‌സാണു പ്രവര്‍ത്തന സജ്ജമാക്കിയത്. കന്യാകുമാരി നാഗര്‍കോവില്‍ പ്രത്യേക സര്‍വീസിനു ശേഷമാണ് ഇന്നലെ ട്രെയിന്‍ എറണാകുളം മാര്‍ഷലിങ് യാഡില്‍ എത്തിച്ചത്. 40 പേര്‍ക്കിരിക്കാവുന്ന പ്രത്യേക കോച്ചാണ് എന്‍ജിനുമായി ഘടിപ്പിക്കുന്നത്.വിദേശികള്‍ക്ക് 1500 രൂപയും സ്വദേശികള്‍ക്ക് 750 രൂപ കുട്ടികള്‍ക്ക് 500 എന്നിങ്ങനെയാണു കന്യാകുമാരിയില്‍ നടത്തിയ സര്‍വീസിന് ഈടാക്കിയത്. 8 കിലോമീറ്റര്‍ ദൂരം മാത്രമുളള ഹാര്‍ബര്‍ ടെര്‍മിനസിലേക്ക് ഈ നിരക്കില്‍ യാത്രക്കാരെ കിട്ടുമോയെന്നു കണ്ടറിയണം. നിരക്ക് കുറയ്ക്കണമെന്നാണു ട്രെയിന്‍ ആരാധകരുടെ ആവശ്യം. കൊച്ചിയില്‍ 2 സര്‍വീസുകള്‍ നടത്തുമെന്നാണു സൂചന. വല്ലാര്‍പാടത്തേക്ക് ഓടിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും യാത്രാ ട്രെയിനുകള്‍ക്കു പാലത്തില്‍ സഞ്ചരിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ പൈതൃക സ്റ്റേഷനായ ഹാര്‍ബര്‍ ടെര്‍മിനസിലേക്കു സര്‍വീസ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വാരാന്ത്യ സര്‍വീസായിരിക്കും നടത്തുക. 1855ല്‍ ... Read more
ഗ്രേറ്റ് ബാക്ക്‌യാര്‍ഡ് ബേര്‍ഡ് കൗണ്ട്; ജനകീയ പക്ഷിക്കണക്കെടുപ്പില്‍ നമുക്കും പങ്കാളികളാവാം
ലോകമെമ്പാടുമുള്ള പരിസ്ഥിതിസ്‌നേഹികളും പക്ഷിനിരീക്ഷകരും ഇനിയുള്ള നാലുദിനരാത്രങ്ങള്‍ പക്ഷികള്‍ക്ക് പിറകെ പറക്കും. വിദ്യാര്‍ത്ഥികളും ഒട്ടനവധി സാധാരണക്കാരും വീട്ടമ്മമാരും ഈ രംഗത്തെ പ്രഗത്ഭരെ പോലെ പക്ഷികളെ നിരീക്ഷിച്ച് കണക്കെടുപ്പുകളിലേര്‍പ്പെടും. ഗ്രേറ്റ് ബാക്ക്‌യാര്‍ഡ് ബേര്‍ഡ് കൗണ്ട് എന്ന ജനകീയമായ ഈ പക്ഷിക്കണക്കെടുപ്പ് പരിപാടി 2019 ഫെബ്രുവരി 15 മുതല്‍ 18 വരെയാണ്. താത്പര്യമുള്ള ആര്‍ക്കും അവരവരുടെ വീട്ടുപറമ്പിലോ സമീപത്തുള്ള പാടത്തോ കാവിലോ കുളക്കരയിലോ കടല്‍ത്തീരത്തിനടുത്തോ പക്ഷിനിരീക്ഷണം നടത്തി വിവരങ്ങള്‍ ശേഖരിക്കാനാവും. ഈ നാലു ദിവസങ്ങളില്‍ കഴിയുന്നത്ര നിരീക്ഷണക്കുറിപ്പുകള്‍ www.ebird.org/india എന്ന വെബ്‌സൈറ്റിലൂടെയോ ebird എന്ന ആപ്പ് വഴിയോ ചിത്രങ്ങളും മറ്റുവിവരങ്ങളും അപ്ലോഡ് ചെയ്യാം. പക്ഷികളുടെയും പ്രകൃതിയുടെയും സംരക്ഷണവും നിരീക്ഷണവും ലക്ഷ്യമാക്കുന്ന വിവിധ ഗ്രൂപ്പുകളുടെയും സംഘടനകളുടെയും ബേര്‍ഡ് കൗണ്ട് ഇന്ത്യ കളക്റ്റീവ് എന്ന പ്രസ്ഥാനവുമാണ് ഇന്ത്യയില്‍ ഗ്രേറ്റ് ബാക്ക് യാര്‍ഡ് ബേഡ് കൗണ്ട് സംഘടിപ്പിക്കുന്നത്. തൃശൂരില്‍ കോള്‍ബേഡേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പക്ഷിനിരീക്ഷണപരിപാടികള്‍ സംഘടിപ്പിക്കുന്നത്. കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ കോളജ് ഓഫ് ഫോറസ്ട്രിയുടെ നേതൃത്വത്തില്‍ ബേഡ് വാക്കും നടക്കുന്നുണ്ട്. ... Read more
സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് ആദരം: തലസ്ഥാനത്ത് അത്യാധുനിക സംവിധാനങ്ങളുമായി തിയേറ്റര്‍ വരുന്നു
അന്തരിച്ച സിനിമാ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് ആദരവായി തലസ്ഥാനത്ത് പുതിയ തിയേറ്റര്‍ വരുന്നു. അത്യാധുനിക സംവിധാനങ്ങളുമായാണ് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ ലെനിന്‍ സിനിമാസ് ഒരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 27ന് തിയ്യേറ്റര്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാറിനു കീഴിലെ ആദ്യ 4കെ തിയ്യേറ്ററാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങുന്നത്. കെഎസ്എഫ്ഡിസിയുടെ സംസ്ഥാനത്തെ ഏറ്റവും സാങ്കേതിക മികവുള്ള തിയ്യേറ്ററും ലെനിന്‍ സിനിമാസാണ്. രണ്ട് കോടി രൂപയാണ് നിര്‍മ്മാണ ചിലവ്. 150സീറ്റുകളാണ് ക്രമീകരിക്കുന്നത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന ലെനിന്‍ രാജേന്ദ്രന്റെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു ഈ തിയേറ്റര്‍. ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റം, സില്‍വര്‍ സ്‌ക്രീന്‍,3ഡി സംവിധാനം എന്നിവയും പ്രത്യേകതകളാണ്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തുന്നവര്‍ക്ക് തിയേറ്റര്‍ കൂടുതല്‍ സൗകര്യപ്രദമാകും.