Category: News
ബജറ്റ് നാളെ: പ്രതീക്ഷയോടെ ടൂറിസം മേഖല
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന് മണിക്കൂറുകള്‍ മാത്രം.പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ടൂറിസം മേഖല. കേരളീയനായ അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായ ശേഷമുള്ള ആദ്യ ബജറ്റില്‍ സംസ്ഥാനത്തെ ടൂറിസം മേഖലക്ക് കാര്യമായ പ്രാമുഖ്യം കിട്ടുമോ എന്നതും ആകാംക്ഷയുണര്‍ത്തുന്നു, വിദേശനാണ്യം നേടുന്ന കയറ്റുമതിക്ക് ലഭ്യമാക്കുന്ന ആനുകൂല്യങ്ങള്‍ ടൂറിസം മേഖലക്കും ലഭ്യമാക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.ടൂറിസം മേഖലയില്‍ നിന്നുള്ള വിദേശ നാണ്യ വരുമാനത്തില്‍ 20ശതമാനത്തിലേറെ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് ബജറ്റിന് മുന്നോടിയായി വെച്ച സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയിരുന്നു. മാറുമോ നികുതിഘടന ടൂറിസം മേഖലയുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ് നികുതി പരിഷ്കരണം. ജിഎസ്ടി നടപ്പാക്കിയതോടെ സര്‍വത്ര ആശയക്കുഴപ്പമായി.കേന്ദ്ര സര്‍ക്കാര്‍ പോംവഴികള്‍ നിര്‍ദ്ദേശിക്കുന്നെങ്കിലും ആത്യന്തിക പരിഹാരം ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ടൂറിസത്തെ ഏറെ പ്രോത്സാഹിപ്പിക്കുന്ന തായ്ലാന്‍ഡ്,മലേഷ്യ, സിംഗപ്പൂര്‍,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി മത്സരിക്കാന്‍ ആഗോള തലത്തിലെ നികുതി കണക്കിലെടുക്കണമെന്ന് അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്)നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഹോട്ടലുകളുടെ നികുതി കുറയ്ക്കുന്നത് ടൂറിസം മേഖലക്ക് കൂടുതല്‍ പ്രോത്സാഹനമാകും.നിലവില്‍ 2500-7500 നിരക്കിലുള്ള ഹോട്ടലുകള്‍ക്കും ... Read more
അമേരിക്കക്കാരെ ഇതിലേ..ഇതിലേ..ലോസ് ആഞ്ചല്‍സില്‍ കേരളത്തിന്‍റെ റോഡ് ഷോ
ലോസ് ആഞ്ചല്‍സ്: അമേരിക്കന്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ലോസ് ആഞ്ചല്‍സില്‍ കേരള ടൂറിസത്തിന്‍റെ റോഡ് ഷോ. ലോസ് ആഞ്ചല്‍സ് സോഫിടെല്‍ ഹോട്ടലില്‍ നടന്ന റോഡ് ഷോയില്‍ കേരളത്തില്‍ നിന്നും ലോസ് ആഞ്ചലസില്‍ നിന്നുമായി 40 പേര്‍ പങ്കെടുത്തു. ലോസ് ആഞ്ചലസിലെ ഇന്ത്യാ ടൂറിസം അസി. ഡയറക്ടര്‍ സന്ധ്യാ ഹരിദാസ്, കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ എന്നിവര്‍ പങ്കെടുത്തു. കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളില്‍ വെറും എട്ടു ശതമാനം മാത്രമാണ് അമേരിക്കക്കാര്‍. കൂടുതല്‍ അമേരിക്കന്‍ സഞ്ചാരികളെ കേരളത്തില്‍ എത്തിക്കുകയാണ് റോഡ് ഷോയുടെ ലക്‌ഷ്യം. മൂന്നു ദിവസത്തെ ന്യൂയോര്‍ക്ക് ഷോയ്ക്ക് പിന്നാലെയാണ് ലോസ് ആഞ്ചലസിലെ റോഡ് ഷോ. നാളെ സാന്‍ഫ്രാന്‍സിസ്കോയിലാണ് റോഡ് ഷോ. കേരളത്തിലേക്ക് വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള രണ്ടാം ഘട്ട പ്രചാരണത്തിന്‍റെ ഭാഗമാണ് റോഡ് ഷോകള്‍. ജനുവരി 9നു നെതര്‍ലാണ്ട്സില്‍ തുടങ്ങിയ രണ്ടാം ഘട്ട പ്രചരണം മാര്‍ച്ച് 15 നു ഇറ്റലിയിലെ മിലാന്‍ റോഡ് ഷോയോടെ സമാപിക്കും.
ഉത്തരേന്ത്യയില്‍ ഭൂചലനം
ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുശ് മലനിരകളാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. കശ്മീരിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹി മെട്രോ ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
സുഷമ്മ ഇടപെട്ടു: അറ്റ്‌ലസ് രാമചന്ദ്രന്‍റെ മോചനം ഉടന്‍
ന്യൂഡല്‍ഹി: യുഎഇയില്‍ തടവില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍റെ മോചനത്തിന് വഴി തെളിഞ്ഞു.വിദേശകാര്യമന്ത്രി സുഷമ്മ സ്വരാജിന്‍റെ ഇടപെടലാണ് മോചനത്തിന് വഴിയൊരുക്കുന്നത്.പണം നല്‍കാന്‍ തയ്യാറായ സാഹചര്യത്തില്‍ യുഎഇയിലെ 22 ബാങ്കുകള്‍ നല്‍കിയ കേസ് പിന്‍വലിക്കും. കടം വീട്ടാതെ യുഎഇ വിട്ടുപോകാന്‍ രാമചന്ദ്രന് അനുമതിയില്ല. അവിടെ താമസിച്ച് കടംവീട്ടാമെന്നാണ് ധാരണ.ഒരു ബാങ്ക് കൂടി പരാതി പിന്‍വലിച്ചാല്‍ രണ്ടു ദിവസത്തിനകം ജയില്‍ മോചിതനാവും. 2015ല്‍ മൂന്നു വര്‍ഷത്തേക്കാണ് രാമചന്ദ്രനെ ദുബൈ കോടതി ശിക്ഷിച്ചത്.3.40 ദിര്‍ഹത്തിന്‍റെ രണ്ടു ചെക്കുകള്‍ മടങ്ങിയതായിരുന്നു കാരണം.ആയിരം കോടി രൂപയുടെ വായ്പാ തിരിച്ചടവും മുടങ്ങി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് വിഷയം കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.
പുത്തന്‍ പരിഷ്ക്കാരവുമായി തണ്ടര്‍ബേര്‍ഡ് എത്തുന്നു
ഇന്ത്യന്‍ ഇരുചക്ര വാഹന വിപണി കീഴടക്കാന്‍ പരിഷ്കാരങ്ങളുമായി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് എത്തുന്നു. അടിമുടി മാറ്റത്തോടെ തണ്ടര്‍ബേര്‍ഡ് 350x, 500x മോഡലുകള്‍ കമ്പനി പുറത്തിറക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയ്ക്ക് മുമ്പേ പുതിയ തണ്ടര്‍ബേര്‍ഡുകള്‍ കമ്പനി പുറത്തിറക്കുമെന്നാണ് സൂചന. ഇത്തവണ എക്സ്പോയില്‍ തണ്ടര്‍ബേര്‍ഡ് പങ്കെടുക്കുന്നില്ല. എന്‍ഫീല്‍ഡിന്‍റെ പരമ്പരാഗത രൂപത്തിനൊപ്പം സ്പോര്‍ട്ടി ലുക്കും കൈവശപ്പെടുത്തിയാണ് തണ്ടര്‍ബേര്‍ഡിന്‍റെ വരവ്. പിന്നില്‍ ഉയര്‍ന്നു നിന്ന ബാക്ക് റെസ്റ്റ് ഇത്തവണയില്ല. ഹാന്‍ഡില്‍ ബാറിന്‍റെ ഉയരം വര്‍ധിപ്പിച്ചു. എന്‍ജിന്‍ പൂര്‍ണമായും കറുത്ത നിറത്തിലേക്ക് മാറി. ടാങ്ക് നിറത്തിന് സമാനമായി റിം സ്റ്റിക്കറും പുതിയ പതിപ്പിലുണ്ട്. ചുവപ്പ്, നീല, മഞ്ഞ നിറങ്ങളില്‍ തണ്ടര്‍ബേര്‍ഡ് എക്സ് നിര സ്വന്തമാക്കാം. 350x തണ്ടര്‍ബേര്‍ഡിന് 346 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കുള്‍ട് എന്‍ജിനാണ് കരുത്തേകുക. 5250 ആര്‍പിഎമ്മില്‍ 19.8 ബിഎച്ച്പി പവറും 4000 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 27.2 ബിഎച്ച്പി പവറും 41.3 എന്‍എം ടോര്‍ക്കുള്ള ... Read more
വലവിരിച്ചു ശ്രീലങ്ക:ലക്‌ഷ്യം ഇന്ത്യന്‍ സഞ്ചാരികള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി വലവിരിച്ചു ശ്രീലങ്ക. ഈ വര്‍ഷം 4.4 ലക്ഷം ഇന്ത്യന്‍ സഞ്ചാരികളെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ശ്രീലങ്ക ടൂറിസം പ്രൊമോഷന്‍ ബ്യൂറോ അറിയിച്ചു.പോയ വര്‍ഷം 3,84,628ഇന്ത്യാക്കാരാണ് ശ്രീലങ്ക സന്ദര്‍ശിച്ചത്. സഞ്ചാരികളില്‍ 63.7% ഇന്ത്യക്കാര്‍ സ്ഥലങ്ങള്‍ കാണാനും അവധിക്കാലം ചെലവഴിക്കാനുമാണ് ശ്രീലങ്കയില്‍ എത്തുന്നത്.50%ത്തോളം പേര്‍ ഷോപ്പിങ്ങിനു പറ്റിയ ഇടമായും കണക്കാക്കുന്നെന്നു അടുത്തിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയതായി ടൂറിസം പ്രൊമോഷന്‍ ബ്യൂറോ അറിയിച്ചു.37.01% ഇന്ത്യന്‍ സഞ്ചാരികള്‍ ശ്രീലങ്കയിലെ ചരിത്രപ്രാധാന്യ ഇടങ്ങള്‍ കാണാനാണ് വരുന്നത്.21%ത്തിനടുത്തേ വനം -വന്യജീവി കാഴ്ചകള്‍ കാണാന്‍ താത്പര്യമുള്ളൂ. സഞ്ചാരികളെ ക്ഷണിക്കാന്‍ ഡല്‍ഹിയില്‍ നടക്കുന്ന SATTE(ദക്ഷിണേഷ്യന്‍ ട്രാവല്‍ മേള) യില്‍ ശ്രീലങ്കയില്‍ നിന്ന് വന്‍ സംഘമുണ്ട്.ലങ്കയിലെ കടല്‍ത്തീര സൌന്ദര്യം ഇതിനകം ഇന്ത്യക്കാര്‍ക്ക് പ്രിയംകരമായിട്ടുണ്ട്.ഇനി ഫിലിം ടൂറിസം,വിവാഹ സ്ഥലം,രാമായണ തീര്‍ഥാടന സ്ഥലം എന്നിങ്ങനെ ശ്രദ്ധയൂന്നാനാണ് ശ്രീലങ്കന്‍ ശ്രമം.
ചീറിപ്പാഞ്ഞ് ജീപ്പുകള്‍; ബ്രേക്കിടണമെന്ന് നാട്ടുകാര്‍
വണ്ടിപ്പെരിയാര്‍ മൗണ്ടിനു സമീപത്തെ ചെങ്കുത്തായ കൊക്കയ്ക്ക് അരികിലൂടെയുള്ള ജീപ്പുകളുടെ സാഹസികയാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍. അപകടം നിറഞ്ഞ പാതയിലൂടെയാണ് സുരക്ഷാ മുന്‍കരുതലുകളില്ലാതെ ജീപ്പുകളുടെ യാത്ര. റോഡുകളുടെ വശങ്ങളില്‍ സംരക്ഷണഭിത്തിയോ, വേലികളോ ഇല്ലാത്തത് അപകടം വിളിച്ചുവരുത്തും. മൗണ്ടില്‍ നിന്നും ഗ്രാമ്പിലേക്കും അവിടെ നിന്ന് പാമ്പനാറിലേക്കും എത്താവുന്ന എളുപ്പവഴിയാണിത്. ഈ റോഡില്‍ ജീപ്പുകളുടെ സഞ്ചാരം ആരംഭിച്ചതോടെ പ്രദേശവാസികളുടെ യാത്രാ ദുര്‍ഘടമായി. ഈ പ്രദേശത്തേക്ക് അനധികൃത സവാരി നടത്തുന്ന ജീപ്പുകളെ നിയന്ത്രിക്കാന്‍ വനം- റവന്യു അധികാരികളോ, മോട്ടോര്‍ വകുപ്പോ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വര്‍ണ വിവേചനം നീക്കി: പാസ്പോര്‍ട്ടിന് ഒറ്റനിറം മാത്രം
ന്യൂഡല്‍ഹി: എതിര്‍പ്പ് വ്യാപകമായതോടെ ഓറഞ്ച് പാസ്പോര്‍ട്ട് കൊണ്ടുവരാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചു. പത്താം തരം കഴിഞ്ഞിട്ടാല്ലത്തവര്‍ക്ക് ഓറഞ്ച് പുറംചട്ടയുള്ള പാസ്പോര്‍ട്ട് കൊണ്ടുവരാനായിരുന്നു നീക്കം. പൗരന്മാരെ രണ്ടു തരക്കാരായി കാണുന്നതാണ് നീക്കമെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. പാസ്പോര്‍ട്ടിന്‍റെ അവസാനപേജിലെ വിലാസം ഉള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനവും കേന്ദ്രം പിന്‍വലിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ വിദേശകാര്യമന്ത്രി സുഷമ്മ സ്വരാജ് മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം പുനരവലോകനം ചെയ്യുകയായിരുന്നു. വിദേശത്ത് സാധാരണ തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് നിറംമാറ്റം നിര്‍ദ്ദേശിച്ചിരുന്നതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
ബസ് സമരം മാറ്റി
തിരുവനന്തപുരം: സ്വകാര്യബസ് ഉടമകള്‍ ബുധനാഴ്ച മുതല്‍ തുടങ്ങാനിരുന്ന ബസ് സമരം മാറ്റിവെച്ചു.നിരക്ക് ഉയര്‍ത്തുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ബസ് ഉടമകള്‍ അറിയിച്ചു.നിരക്ക് വര്‍ദ്ധനക്കൊപ്പം വിദ്യാര്‍ത്ഥികളുടെ സൌജന്യ നിരക്ക് വര്‍ധിപ്പിക്കണമെന്നും 140 കിലോമീറ്ററില്‍ കൂടുതലുള്ള റൂട്ടുകളിലെ നിരോധനം നീക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.ബസ് വ്യവസായവുമായി ബന്ധപ്പെട്ട രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ബുധനാഴ്ചത്തെ മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പു നല്‍കിയതായും അവര്‍ പറഞ്ഞു.
മഴക്കാട്ടില്‍ ഓഫീസ്: ആമസോണ്‍ ആസ്ഥാനം കാണൂ
സിയാറ്റില്‍ : ആമസോണ്‍ വലിയ മഴക്കാടാണ് .നിരവധി പ്രകൃതി വിസ്മയങ്ങളാണ് ആമസോണ്‍ വനത്തില്‍. എന്നാല്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ മറ്റൊരു വിസ്മയം തീര്‍ത്തിരിക്കുകയാണ്. സിയാറ്റിലെ പുതിയ ആസ്ഥാനം തീര്‍ത്തിരിക്കുന്നത് മഴക്കാട് മാതൃകയിലാണ്. ദി സ്ഫിയെഴ്സ് എന്നാണ് പുതിയ ആസ്ഥാന സമുച്ചയത്തിനു പേര്. മരങ്ങള്‍, ചെടികള്‍,സൂര്യപ്രകാശം,വെള്ളം ഇവയാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. അരുവികളുടെ കളകളാരവവും,വെള്ളച്ചാട്ടത്തിന്‍റെ ഹുങ്കാരവുമാണ് ആമസോണ്‍ വളപ്പിലെങ്ങും. ഹൃദ്യമായ പൂമണം ആരെയും ആകര്‍ഷിക്കും.ജോലി എവിടെയും ചെയ്യാം. വെള്ളച്ചാട്ടത്തിന് അരികിലോ,അരുവിയുടെ തീരത്തോ,കൂറ്റന്‍ മരച്ചുവട്ടിലോ, ട്രീ ഹൗസിലോ എവിടെയും. 4ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവഴിച്ചാണ് നിര്‍മാണം. അഞ്ചു ഭൂഖണ്ഡങ്ങളിലെ 50 രാജ്യങ്ങളില്‍ നിന്നും 400 ഇനത്തില്‍പ്പെട്ട 40000 സസ്യജാലങ്ങളാണ് ഇവിടെയുള്ളത്. മലമുകളില്‍ കൊടും തണുപ്പില്‍ വളര്‍ന്ന സസ്യങ്ങള്‍ക്കും മരങ്ങള്‍ക്കും അതേ തണുപ്പ് ക്രമീകരിച്ചിരിക്കുന്നു. ഉള്ളില്‍ താപനിലയും വായുവിന്യാസവും കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്. വിവിധ നിലകളിലായി ജീവനക്കാര്‍ക്ക് മാത്രമായി ഷോപ്പിംഗ് മാള്‍, ഫുഡ് കോര്‍ട്ട് എന്നിവയുണ്ട്. ഇതൊക്കെയാണെങ്കിലും ഓഫീസില്‍ പ്രത്യേക ക്യൂബുകളില്ല. വിശാലമായ മഴക്കാട് മാത്രം. ... Read more
ഫോണില്‍ സംസാരിച്ച് റോഡുകടന്നാല്‍ കേസ്
മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് മുറിച്ചുകടക്കുന്നവര്‍ ജാഗ്രത… മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് മുറിച്ചു കടക്കുന്നവര്‍ക്കെതിരേ പെറ്റിക്കേസ് ചാര്‍ജ് ചെയ്യാന്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസിന്‍റെ തീരുമാനം. ജില്ലാ റോഡ് സുരക്ഷ അപകട അവലോകന യോഗത്തിലാണ് തീരുമാനമായത്. വര്‍ധിച്ചു വരുന്ന റോഡപകടം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. വാഹന പരിശോധന കര്‍ശനമാക്കാനും ദേശീയപാതയുടെ ഓരങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. എല്ലാ മാസവും അപകട അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. യോഗത്തില്‍ ആലുവ റൂറല്‍ നര്‍ക്കോട്ടിക് സെല്‍ എ എസ് പി സുജിത്ദാസ് അധ്യക്ഷത വഹിച്ചു.
കേരളത്തിന്‍റെ മനോഹാരിതയില്‍ മനമലിഞ്ഞു താക്കറെ
ആലപ്പുഴ: മഹാരാഷ്ട്രയില്‍ ബിജെപിയുമായുള്ള സഖ്യം ഉലഞ്ഞതിനിടെ രാഷ്ട്രീയ പിരിമുറുക്കം കുറയ്കാന്‍ ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ കേരളത്തില്‍. കായല്‍ സവാരിയും പക്ഷി നിരീക്ഷണവുമായി ഉദ്ധവിന്‍റെ കേരളത്തിലെ ആദ്യ ദിനം കടന്നു. കുമരകത്തെ പക്ഷി നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ഉദ്ധവ് ആലപ്പുഴയിലെ സ്പൈസ് റൂട്ടിന്‍റെ ഹൗസ്ബോട്ടില്‍ കായല്‍ സവാരിയും നടത്തി. കേരളത്തിന്‍റെ പ്രകൃതിഭംഗിയില്‍ താക്കറെയുടെ മകന്‍റെ മനസ് നിറഞ്ഞു. ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ള ഉദ്ധവ് യാത്രയിലുടനീളം പ്രകൃതി ഭംഗി പകര്‍ത്തുകയും ചെയ്തു. ഉദ്ധവ് താക്കറെ നാളെ ആലപ്പുഴയില്‍ നിന്ന് തിരിക്കും.
ഇരവികുളം നാഷണല്‍ പാര്‍ക്ക് അടച്ചു
വരയാടുകളുടെ കേന്ദ്രമായ ഇരവികുളം നാഷണല്‍ പാര്‍ക്ക് മാര്‍ച്ച് 31 വരെ അടച്ചു. വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ പ്രജനന കാലയളവായതിനാലാണ് പാര്‍ക്ക് അടച്ചത്. പാര്‍ക്ക് തുറന്നശേഷം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിക്കുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് വരയാടുകളുടെ ഇണചേരല്‍ കാലഘട്ടം. അത് കഴിഞ്ഞുള്ള ആറുമാസമാണ് ഗര്‍ഭക്കാലം. വംശനാശ ഭീഷണി നേരിടുന്നതിനാല്‍ വരയാടുകള്‍ക്ക് വളരെയധികം പരിരക്ഷ ആവശ്യമുണ്ട്. വനം- വന്യജീവി വകുപ്പ് പാര്‍ക്കിലെ വരയാടുകളുടെ എണ്ണത്തില്‍ കുറവു വരാതെ നിലനിര്‍ത്തുന്നുണ്ട്. നിലവില്‍ രാജമലയില്‍ 1000ത്തിലധികം വരയാടുകളുണ്ട്. ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കിലാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലെ തെക്കു ഭാഗത്തുള്ള ഉയര്‍ന്ന കുന്നുകളാണ് (കണ്ണന്‍ ദേവന്‍ മലനിരകള്‍) വരയാടുകള്‍ക്ക് ആവാസകേന്ദ്രമൊരുക്കുന്നത്.
അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ദുബൈ: അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.ഫെബ്രുവരി 11 ന് ദുബൈയില്‍ വീഡിയോ ലിങ്ക് വഴിയാകും ഉദ്ഘാടനം. 2015ല്‍ മോദിയുടെ അബുദാബി സന്ദര്‍ശനവേളയിലാണ് യുഎഇ ഭരണകൂടം ക്ഷേത്രത്തിന് സ്ഥലം അനുവദിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. പിന്നാലെ അല്‍ വത്ബയില്‍ 20000 ചതുരശ്ര മീറ്റര്‍ സ്ഥലം അനുവദിക്കുകയും ചെയ്തു.വ്യവസായി ബിഎം ഷെട്ടിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തുടര്‍ പ്രവര്‍ത്തനം നടത്തിയത്. ദുബൈ ശിവക്ഷേത്രം ദുബൈയില്‍ രണ്ടു ഹിന്ദു ക്ഷേത്രവും ഒരു സിഖ് ഗുരുദ്വാരയുമുണ്ടെങ്കിലും അബുദാബിയില്‍ ഇതാദ്യമാണ്. അബുദാബിയിലും ദുബൈയിലും ക്രിസ്ത്യന്‍ പള്ളികളുണ്ട്. ഫെബ്രുവരി 10ന് പ്രധാനമന്ത്രി അബുദാബിയിലെത്തും.അടുത്ത ദിവസം ദുബൈ ഒപ്പെറയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.ഈ പരിപാടിയിലാകും വീഡിയോ വഴി ക്ഷേത്രം ഉദ്ഘാടനം ചെയ്യുക. ദുബൈയില്‍ തുടങ്ങുന്ന ആറാം ലോക ഭരണകൂട ഉച്ചകോടിയില്‍ നരേന്ദ്രമോദി മുഖ്യാതിഥിയായിരിക്കും .പ്രധാനമന്ത്രിയുടെ പശ്ചിമേഷ്യന്‍ പര്യടനത്തിനു ഫെബ്രുവരി 9ന് പലസ്തീനിലാണ് തുടക്കം. ജോര്‍ദാന്‍ വഴിയാകും പ്രധാനമന്ത്രി പലസ്തീനില്‍ എത്തുക.
വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ മലബാര്‍ ഒരുങ്ങുന്നു
കേരളത്തിലെ ടൂറിസം വികസനങ്ങളുടെ ഭാഗമായി മലബാര്‍ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഈ വര്‍ഷം മലബാറിലെ പ്രധാന പ്രവൃത്തികളെല്ലാം തീര്‍ക്കാനാണ് ടൂറിസം വകുപ്പിന്‍റെ പദ്ധതി. മലബാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനാണ് ടൂറിസം വകുപ്പ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനങ്ങള്‍ക്ക് 600 കോടി നീക്കിവെച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യപടിയായി കോഴിക്കോട് മിഠായിത്തെരുവ് നവീകരിച്ചു. വിദേശ വിനോദ സഞ്ചാരികളില്‍ കൂടുതല്‍ ശതമാനവും എറണാകുളം, തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ ജില്ലകളാണ് സന്ദര്‍ശിക്കുന്നത്. മലബാര്‍ മേഖലയിലേക്കുള്ള സന്ദര്‍ശനം കുറവാണ്. ഇതു പരിഹരിക്കാനാണ് ടൂറിസം നയത്തില്‍ മലബാര്‍ ടൂറിസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. ജില്ലകളിലെ പൈതൃകങ്ങള്‍ക്ക് പ്രാധ്യാനം നല്‍കി ടൂറിസം പ്രചാര പരിപാടികള്‍ ആരംഭിച്ചു. തലശ്ശേരി ടൂറിസം പൈതൃകം പദ്ധതി ആരംഭിച്ചതായി ടൂറിസം ഡയറക്ടര്‍ പി. ബാലകിരന്‍ പറഞ്ഞു. കൂടാതെ മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ പ്രാരംഭ പരിപാടികള്‍ക്കും തുടക്കമിട്ടു. കണ്ണൂര്‍ വിമാനത്താവളം ... Read more