Category: News

യാത്രാനിരക്ക് കൂട്ടി കെ എസ് ആര്‍ ടി സി ആഡംബര ബസുകള്‍

വ്യാഴാഴ്ച മുതല്‍ ലോ ഫ്‌ളോര്‍ എസി, നോണ്‍ എസി,വോള്‍വോ, സ്‌കാനിയ ബസുകള്‍ നിരക്ക് കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതുക്കിയ നിരക്കില്‍ ലോ ഫ്‌ളോര്‍ നോണ്‍ എസി ബസുകളുടെ മിനിമം നിരക്ക് എട്ടു രൂപയില്‍ നിന്ന് 10 രൂപയാക്കി. കിലോമീറ്റര്‍ ചാര്‍ജ് 70 പൈസയില്‍ നിന്ന് 80 ആക്കി. ഇനി മുതല്‍യാത്രക്കാര്‍ക്ക് മിനിമം നിരക്കില്‍ അഞ്ചുകിലോമീറ്റര്‍ സഞ്ചരിക്കാം. ലോ ഫ്ളോര്‍ എ.സി. ബസുകളുടെ മിനിമം നിരക്ക് 20 രൂപയാക്കി. 15 രൂപയ്ക്കുമുകളിലുള്ള ടിക്കറ്റിന് സെസ് കൂടി ഈടാക്കുന്നതിനാല്‍ 21 രൂപ നല്‍കേണ്ടിവരും. കിലോമീറ്ററിനുള്ള നിരക്ക് 1.50 രൂപയായി തുടരും  ഇതോടൊപ്പം ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന മള്‍ട്ടി ആക്സില്‍ സ്‌കാനിയ വോള്‍േവാ ബസുകളുടെ നിരക്കും കൂട്ടി. 80 രൂപയാണ് ഇനി മിനിമം നിരക്ക്. മിനിമം നിരക്കില്‍ 20 കിലോമീറ്റര്‍ സഞ്ചരിക്കാം. കിലോമീറ്റര്‍ നിരക്ക് 1.91 രൂപയില്‍നിന്ന് രണ്ടാക്കി ഉയര്‍ത്തി. സൂപ്പര്‍ എയര്‍ എക്സ്പ്രസ് ബസിന്റെ മിനിമം നിരക്ക് 28 രൂപയാക്കി. നിലവില്‍ 25 ആയിരുന്നു. ... Read more

നോട്ടു നിരോധനം കേരള ടൂറിസത്തിന് തിരിച്ചടി

തിരുവനന്തപുരം: കേരള ടൂറിസത്തിന് നോട്ടു നിരോധനം തിരിച്ചടിയായെന്ന് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന്‍റെ ആഭ്യന്തര വരുമാനത്തില്‍ മുഖ്യ പങ്കു വഹിക്കുന്ന ടൂറിസം മേഖലയില്‍ കറന്‍സിക്കായി നെട്ടോട്ടമായിരുന്നെന്നു ധനമന്ത്രി തോമസ്‌ ഐസക് നിയമസഭയെ അറിയിച്ചു. ടൂറിസം മേഖലയെ കാര്യക്ഷമവും ചൂഷണ രഹിതമാക്കാനുമാണ് കേരള ടൂറിസം റെഗുലേറ്ററി രൂപീകരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ടൂറിസം രംഗത്തെ എല്ലാ വിഭാഗങ്ങളെയും നിരീക്ഷിക്കാനുള്ള പരമോന്നത സംവിധാനം ആയിരിക്കും അതോറിറ്റി.ടൂറിസം മേഖലകളില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അതോറിറ്റി കര്‍ശനമായി നടപ്പാക്കും.വിനോദ സഞ്ചാരികള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ക്ക് അതോറിറ്റിയിലൂടെ ഉടനടി പരിഹാരം കാണും. വിനോദ സഞ്ചാര രംഗത്തെ ദുഷ്പ്രവണതകള്‍ക്കെതിരെ ഇടപെടാന്‍ അതോറിറ്റിക്ക് പൂര്‍ണ അധികാരം ഉണ്ടായിരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

കേരള ടൂറിസം ബ്രാന്‍ഡ് അംബാസഡറെ തേടുന്നു.

തിരുവനന്തപുരം: മാര്‍ക്കറ്റിംഗിന്‍റെ ഭാഗമായി കേരള ടൂറിസം രാജ്യാന്തര പ്രശസ്തനായ വ്യക്തിയെ ബ്രാന്‍ഡ് അംബാസഡറാക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ആഗോള തലത്തില്‍ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ കേരളാ ടൂറിസം ആവിഷ്കരിക്കും. കേരള ടൂറിസത്തിന്റെ പ്രധാന വിപണിയായ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രചാരണം ശക്തമാക്കും.വടക്കേ അമേരിക്ക, പശ്ചിമേഷ്യ,കിഴക്കനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ നടപടിയെടുക്കും. ഇന്‍റര്‍നെറ്റ് വഴി പ്രചരണം വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അന്താരാഷ്‌ട്ര ടൂറിസം മേളകളില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കും.ടൂറിസം മൊബൈല്‍ ആപ്പ് രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.

ഒമാനില്‍ കമ്പനി വാഹനങ്ങള്‍ക്കിനി ചുവന്ന നമ്പര്‍ പ്ലേറ്റ്

ഒമാനില്‍ ഇനി കമ്പനി വാഹനങ്ങളില്‍ മഞ്ഞ നിറത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതിനെതിരെ റോയല്‍ ഒമാന്‍ പോലീസ്. നിയമപരമായി ചുവന്ന നിറത്തിലുള്ള ബോര്‍ഡുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രാഫിക് ഉത്തരവ് പുറത്തിറക്കി. വ്യക്തിപരമായും ജോലി സംബന്ധമായും ഉപയോഗിക്കുന്ന കമ്പനി വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റുകള്‍ ചുവന്ന നിറത്തില്‍ തന്നെയാകണം. ഹെവി വാഹനങ്ങള്‍ക്കും റെന്റ് എ കാര്‍ എന്നിവയാണ് ചുവന്ന നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്ന മറ്റുള്ള വാഹനങ്ങള്‍. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത കമ്പനി ചെറുകിട വാഹങ്ങളുടെ പരിശോധന കാലാവധിയിലും മാറ്റം വരുത്തി. പത്ത് വര്‍ഷത്തിലൊരിക്കല്‍ അധികൃത പരിശോധന നടത്തിയാല്‍ മതിയാവും. കമ്പനിയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ചെറുകിട മോട്ടോര്‍ വാഹനങ്ങള്‍ എല്ലാ തരം തൊഴിലാളികള്‍ക്കും മാര്‍ച്ച് ഒന്ന് മുതല്‍ ഉപയോഗിക്കാം. എന്നാല്‍ വാഹനങ്ങളുടെ മുല്‍ക്കിയ നഷ്ടപ്പെട്ടാല്‍ പുതിയത് അനുവദിക്കുന്നതിനുള്ള നിരക്ക് അഞ്ച് റിയാലാക്കി ഉയര്‍ത്തി. ഒരു റിയാലാണ് ഇതുവരെ ഈടാക്കുന്നത്.

അതിവേഗ തീവണ്ടി യൂറോ സ്റ്റാര്‍ സര്‍വീസ് ആരംഭിച്ചു

ഇനി ലണ്ടനില്‍ നിന്ന് അതിവേഗം ആസ്റ്റര്‍ഡാമിലെത്താം. ഒന്നര മണിക്കൂര്‍ കൊണ്ട് ആസ്റ്റര്‍ഡാമിലെത്താന്‍ സഹായിക്കുന്ന അതിവേഗ തീവണ്ടി യൂറോസ്റ്റാര്‍ സര്‍വീസ് ആരംഭിച്ചു. ഇന്ത്യന്‍ രൂപയില്‍ 3500 രൂപയാണ് ടിക്കറ്റ് നിരക്ക്. പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിച്ച യൂറോസ്റ്റാര്‍ ഏപ്രില്‍ നാലു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. ലണ്ടനില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് പോകുന്ന സഞ്ചാരികള്‍ ബ്രസ്സല്‍സില്‍ ഇറങ്ങി ട്രെയിന്‍ മാറി കയറുകയെന്നത് യാത്രയുടെ രസചരട് പൊട്ടിക്കുന്നതാണ്. യൂറോ വരുന്നതോടെ ഇതിന് മാറ്റമുണ്ടാവും. ദിവസും രണ്ട് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്.  ലണ്ടന്‍ സെന്റ് പാന്‍ക്രാസില്‍ നിന്നാണ് യൂറോ യാത്രയാരംഭിക്കുന്നത്. ആദ്യത്തേത് രാവിലെ 8.31 നും രണ്ടാമത്തേത് വൈകിട്ട് 5.31നും ആംസ്റ്റര്‍ഡാമിലേക്ക് പുറപ്പെടും. പുതിയ ട്രെയിനിന്റെ ഉദ്ഘാടന യാത്ര ലണ്ടനില്‍ നിന്നും 1 മണിക്കൂര്‍ 45 മിനിറ്റ് കൊണ്ട് ആംസ്റ്റര്‍ഡാമിലെത്തി. ലണ്ടനില്‍ നിന്നും റോട്ടര്‍ഡാം വഴി ആംസ്റ്റര്‍ഡാമിലെത്താന്‍ 3 മണിക്കൂര്‍ 46 മിനിറ്റ് ആണ് വേണ്ടിയിരുന്നത്. ഈ ട്രെയിന്‍ യാത്രയില്‍ ലഘുഭക്ഷണവും, മദ്യവും ലഭിക്കും. വ്യോമയാത്രയില്‍ വേണ്ടി വരുന്ന ... Read more

ആളില്ലാ വാഹനങ്ങളുമായി ഉമെക്‌സ് പ്രദര്‍ശനം

  ഭാവിസാങ്കേതിവിദ്യയുടെ നേര്‍ക്കാഴ്ച്ചകളുമായി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന ആളില്ലാവാഹനങ്ങളുടെ നിരയുമായി ഉമെക്‌സ് പ്രദര്‍ശനം സന്ദര്‍ശകശ്രദ്ധയാകര്‍ഷിക്കുന്നു. ആകാശക്കാഴ്ചകള്‍ സമ്മാനിക്കുന്ന ക്യാമറകള്‍ ഘടിപ്പിച്ച ഡ്രോണുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, യന്ത്രത്തോക്കുകള്‍ പിടിപ്പിച്ച കൂറ്റന്‍ വാഹനങ്ങള്‍, വിമാനാപകടങ്ങളിലെ ബ്ലാക്ക് ബോക്സുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സീ എക്സ്പ്ലോറര്‍ തുടങ്ങിയ ഉപകരണങ്ങളെല്ലാം പ്രദര്‍ശനത്തിലുള്‍പ്പെടും. സാങ്കേതികരംഗത്തെ കണ്ടെത്തലുകള്‍ പ്രതിരോധ രംഗങ്ങളിലുണ്ടാക്കിയ ചലനത്തിന്റെ വ്യാപ്തിയാണ് ഇതിലെല്ലാം വ്യക്തമാക്കുന്നത്. യു.എ.ഇ.യിലെ വിവിധ യൂണിവേഴ്സിറ്റികളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ കണ്ടെത്തലുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.യുദ്ധരംഗങ്ങളില്‍ മുതല്‍ നിത്യജീവിതത്തില്‍ വരെ സ്വയംനിയന്ത്രിത ഉപകരണങ്ങള്‍ ഏതൊക്കെ വിധത്തിലാണ് സ്വാധീനം ചെലുത്തുക എന്നതാണ് പ്രദര്‍ശനത്തിലെത്തുന്നവരെ ആശ്ചര്യത്തിലാഴ്ത്തുന്ന കാഴ്ചയാവുന്നത്. ഭാവി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി വയര്‍ലെസ് ഇലക്ട്രിക് ചാര്‍ജറുകളുടെ കണ്ടെത്തലുകളുമായി എത്തിയവരും ഇതിലുള്‍പ്പെടും. ബില്യണുകളുടെ ഇടപാടുകളാണ് മൂന്നുദിവസത്തെ പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്നത്. ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നുള്ള നൂറോളം പ്രദര്‍ശകരാണ് ഉമെക്സിലുള്ളത്.

ആധിയൊഴിയാതെ മാലദ്വീപ്: റിസോര്‍ട്ടുകളും ഹോട്ടലുകളും പൂട്ടുന്നു

മാലെ: രാഷ്ട്രീയ പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന മാലദ്വീപില്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പലതും ആളില്ലാതെ അടച്ചുപൂട്ടുന്നു. സന്ദര്‍ശകര്‍ യാത്ര റദ്ദാക്കുന്നത് പതിവായതോടെയാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാതെ പല റിസോര്‍ട്ടുകളും ഹോട്ടലുകളും അടച്ചിടുന്നത്. പ്രതിദിനം നാല്‍പ്പത് ശതമാനം ബുക്കിംഗുകളാണ് മാലദ്വീപില്‍ റദ്ദാക്കുന്നത്. ഇന്ത്യ,ചൈന അടക്കം നിരവധി രാജ്യങ്ങള്‍ അവിടേക്ക് പോകരുതെന്ന് സ്വന്തം പൌരന്മാരോട്‌ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ വേനല്‍ക്കാലത്ത് മാലദ്വീപിലേക്ക് വരാന്‍ നിശ്ചയിച്ചിരുന്ന പല ചാര്‍ട്ടര്‍ വിമാനങ്ങളും റദ്ദാക്കിയെന്നാണ് വിവരമെന്ന് വിനോദ സഞ്ചാര മേഖലയിലെ കൂട്ടായ്മയായ എല്‍എഎം അറിയിച്ചു. മാലദ്വീപിലെ അടിയന്തരാവസ്ഥ ഇക്കഴിഞ്ഞ 20നു മുപ്പതു ദിവസം കൂടി നീട്ടിയിരുന്നു. അടിയന്തരാവസ്ഥ നീട്ടുന്നത് നിയമ വിരുദ്ധവും ഭരണഘടനാ ലംഘനവുമെന്നായിരുന്നു പ്രതിപക്ഷ ആരോപണം. തടവിലുള്ള പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാന്‍ ഫെബ്രുവരി 2നു സുപ്രീം കോടതി ഉത്തരവിട്ടതോടെയാണ് മാലദ്വീപില്‍ പ്രതിസന്ധി ഉടലെടുക്കുന്നത്.

തൊണ്ണൂറിന്റെ നിറവില്‍ മിക്കി മൗസ്

കുസൃതികുഞ്ഞനായ മിക്കി ലോകത്തെ മുഴുവന്‍ ചിരിപ്പിക്കാന്‍ തുടങ്ങിയിട്ട് 90 വര്‍ഷം. മിക്കിക്ക് ആദരമായി ജന്മദിനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ  പുഷ്പശാലയൊരുക്കി ആഘോഷിക്കുകയാണ് ദുബൈ. 18  മീറ്റര്‍ ഉയരുമുള്ള മിക്കിയെ നിര്‍മിച്ചിരിക്കുന്നത് മിറക്കിള്‍ ഗാര്‍ഡനിലെ വിവിധ തരം പൂക്കള്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. അലങ്കാരച്ചെടികള്‍ ഉപയോഗിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ ശില്പമെന്ന ഗിന്നസ് നേട്ടവും ഇനി ഈ ഇത്തിരികുഞ്ഞന്‍ വമ്പന്‍ മിക്കിക്ക് സ്വന്തം. മലയാളിയായ ശരത് എസ് പിള്ളയുടെ നേതൃത്വത്തിലാണ് റെക്കോഡ് ശില്‍പം നിര്‍മ്മിച്ചത്. ഡിസ്‌നി കമ്പനിയുടെ ധാരണപ്രകാരം മിറക്കിള്‍ ഗാര്‍ഡനാണ് ശില്‍പ്പം രൂപകല്‍പന ചെയ്തത്. ഉരുക്ക് കമ്പികള്‍ ഉപയോഗിച്ച് മിക്കിയുടെ രൂപം തയ്യാറാക്കിയതിന് ശേഷമാണ് ചെടികള്‍ വെച്ച് പിടിപ്പിച്ചത്.ഭീമന്‍ മിക്കിയെ നിര്‍മിക്കുന്നതിനായി 35 ടണ്‍ ഭാരം വരുന്ന ഒരുലക്ഷത്തോളം പൂക്കളാണ് ഉപയോഗിച്ചത്. ദുബായ് മിറക്കിള്‍ ഗാര്‍ഡനും വാള്‍ട്ട് ഡിസ്നി കമ്പനിയുമായുള്ള ധാരണപ്രകാരം ഈ വര്‍ഷം നവംബറില്‍ ശൈത്യകാലത്ത് മിറക്കിള്‍ ഗാര്‍ഡന്‍ തുറക്കുമ്പോള്‍ ആറു പുതിയ ഡിസ്നി കഥാപാത്രങ്ങളുടെ ശില്പങ്ങള്‍ കൂടി സന്ദര്‍ശകര്‍ക്കായി ഒരുങ്ങും

അറ്റകുറ്റപണിക്കായി ദുബൈ റണ്‍വേ അടക്കും

സുരക്ഷയും മെച്ചപെട്ട സേവനവും ശേഷിയും വര്‍ധിപ്പിക്കുന്ന സമഗ്രവികസന പദ്ധതിയുടെ ഭാഗമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടക്കും. വിമാനത്താവളത്തിലെ തെക്കേഅറ്റത്തെ റണ്‍വേയാണ് 45 ദിവസത്തേക്ക് അടയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചത്. ദിവസവും 1100 സര്‍വീസുകള്‍ നടക്കുന്ന റണ്‍വേയുടെ അറ്റകുറ്റപണികള്‍ ആഴ്ച്ചതോറും നടക്കാറുണ്ട്. എന്നാല്‍ 12R  30Lഎന്ന റണ്‍വേയുടെ ഘടനയിലും രൂപകല്പനയിലും സമഗ്രമായ പരിഷ്‌കരണം ആവശ്യമായതിനാലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി റണ്‍വേ 45 ദിവസം അടയ്ക്കുക. യാത്രക്കാരുടെ തിരക്ക് കുറവനുഭവപ്പെടുന്ന ഏപ്രില്‍ 16 മുതല്‍ 30 വരെയുള്ള ദിവലങ്ങളിലാണ് നിര്‍മാണം നടക്കുന്നത്.പ്രകൃതി സൗഹൃദപരമായ നിര്‍മാണരീതിയാണ് ഉപയോഗിക്കുന്നത്. റണ്‍വേയുടെ മുഖം മിനുക്കിനതിനോടൊപ്പം 5500 ലൈറ്റുകളും മാറ്റും അറ്റകുറ്റപണിക്കായി റണ്‍വേ പൂര്‍ണമായി അടയ്ക്കുന്ന സാഹചര്യത്തില്‍ വിമാനക്കമ്പിനികളുടെ സര്‍വീസിനെ ബാധിക്കും. വിമാനത്താവള അധികൃതര്‍ ഇതിനായി ഫ്‌ളൈറ്റുകള്‍ കുറയ്ക്കാനും ഷെഡ്യൂളുകള്‍ മുന്‍കൂട്ടി നിശ്ചയിക്കാനുമുള്ള നിര്‍ദേശം വിമാനക്കമ്പിനികള്‍ക്ക് നല്‍കികഴിഞ്ഞു.ബദല്‍ മാര്‍ഗമായി ചാര്‍ട്ടേര്‍ഡ് ഫലൈറ്റുകള്‍, ചരക്ക് ഗതാഗതം എന്നിവ ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ വിമാനത്താവളം വഴിയാവും. റണ്‍വേ അടയ്ക്കുന്നത് സംബന്ധിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും യാത്രികര്‍ക്ക് ... Read more

ടൂറിസം മേഖലക്ക് കരുത്തേകുന്ന ബജറ്റ് : മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ടൂറിസം മേഖലക്ക് പ്രോത്സാഹനം നല്‍കുന്ന ബജറ്റാണ് ധനമന്ത്രി തോമസ്‌ ഐസക് അവതരിപ്പിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. മുസിരിസ് അടക്കം പൈതൃക സംരക്ഷണ പദ്ധതികള്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കും. പ്രചാരണത്തിന് അടക്കം മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ തുക നീക്കിവെച്ചിട്ടുണ്ട്. മലബാറിലെ ടൂറിസം മേഖലക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. കേരളം മുന്നോട്ടു വെയ്ക്കുന്ന വള്ളംകളി ലീഗും വിനോദ സഞ്ചാരികള്‍ക്ക് വിരുന്നാകും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുമെന്നും ഇതിനു ബജറ്റില്‍ പണം നീക്കിവെച്ചിട്ടുണ്ടെന്നും ടൂറിസം മന്ത്രി പറഞ്ഞു.

കാടു കയറാം പെണ്ണുങ്ങളേ… ഇങ്ങോട്ടു പോരൂ..

ചെന്തുരുണി വന്യജീവി സങ്കേതത്തില്‍ സ്ത്രീകള്‍ക്കായി ആരംഭിച്ച ‘തരുണി ഷീ’ പാക്കേജിന് ആവശ്യക്കാരേറുന്നു. ട്രെക്കിങും, ബോട്ടിങും, കാട്ടിനുള്ളിലെ താമസവും, ഭക്ഷണവും ഉള്‍പ്പെടുന്നതാണ് പാക്കേജ്. തരുണീ ഷീ പാക്കേജില്‍ ഭക്ഷണം പാകം ചെയ്യുന്നത് മുതല്‍ ബീറ്റ് ഫോറസ്റ്റ് ഗൈഡുകള്‍ വരെ വനിതകളാണ്. ഉച്ചക്ക് 3.30ന് ജീപ്പില്‍ ട്രെക്കിങ്ങിനു പോകും. അത് കഴിഞ്ഞാല്‍ ബോട്ടിംഗ്. രാത്രി കാടിനുള്ളലെ വീട്ടില്‍ താമസിക്കാം. സുരക്ഷയ്ക്കായി  വീടിനു പുറത്ത് വനിതാ ഗൈഡിന്‍റെ സേവനമുണ്ടാകും. പിറ്റേദിവസം ഉച്ചവരെയാണ് പാക്കേജ്. രണ്ടുപേരടങ്ങുന്ന ടീമിന് 7500 രൂപയാണ് നിരക്ക്. സന്ദര്‍ശകരുടെ എണ്ണം അനുസരിച്ച് നിരക്കില്‍ വ്യത്യാസം വരും. മണിക്കൂര്‍ അനുസരിച്ചുള്ള പാക്കേജും ലഭ്യമാണ്. ഒരാള്‍ക്ക്‌ 500 രൂപ നിരക്കില്‍ പത്തുപേര്‍ക്ക് ജീപ് ട്രെക്കിങിനും വനം വകുപ്പ് അവസരമൊരുക്കും.

കടുവകളുടെ കണക്കെടുപ്പ് ഇന്ന് തുടങ്ങും

രാജ്യവ്യാപകമായി കടുവകളുടെ കണക്കെടുപ്പ് ഇന്ന് ആരംഭിക്കും. പെരിയാര്‍ കടുവാ സങ്കേതത്തിലെ 59 ബ്ലോക്കുകളിലും കണക്കെടുപ്പ് നടക്കും. മൂന്ന് പേരടങ്ങുന്ന സംഘമാണ് ഓരോ ബ്ലോക്കുകളിലും ഉണ്ടാകുക. കടുവ ഉള്‍പ്പെടയുള്ള മാംസഭോജികളുടെയും അവയുടെ ഇരജീവികളുടെയും സാന്നിധ്യവും എണ്ണവും ഒന്‍പത് വരെ നടക്കുന്ന കണക്കെടുപ്പില്‍ തിട്ടപ്പെടുത്തും. മാംസഭോജികളുടെയും വലിയ സസ്യഭുക്കുകളുടെയും വിവരങ്ങളാവും ആദ്യ മൂന്ന് ദിവസം ശേഖരിക്കുക. പിന്നീട് വരുന്ന രണ്ട് ദിവസങ്ങളില്‍ രണ്ടുകിലോമീറ്റര്‍ നേര്‍രേഖയില്‍ ട്രാന്‍സെക്ട് എടുക്കും. അവസാന മൂന്ന് ദിവസം ടാന്‍സെക്ടില്‍ കാണുന്ന ഇരജീവികളുടെ എണ്ണമാണ് രേഖപെടുത്തുക. ശേഖരിക്കുക വിവരങ്ങള്‍ MSTRIPES എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനില്‍ ശേഖരിച്ച് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിക്ക് കൈമാറും.

കടല്‍ കാഴ്ച്ചകളൊരുക്കി സി.എം.എഫ്.ആര്‍.ഐ

സമുദ്ര മത്സ്യമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ഗവേഷണ സ്ഥാപനമായ സെന്‍റര്‍ മറൈന്‍ ഫിഷറീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആര്‍.ഐ) 71മത് സ്ഥാപക ദിനം ആഘോഷിക്കുന്നു. ഇതിന്‍റെ ഭാഗമായി നാളെ പൊതുജനങ്ങള്‍ക്കായി സി.എം.എഫ്.ആര്‍.ഐ വിവിധ പരിപാടികള്‍ സങ്കടിപ്പിക്കും. ആഴക്കടലിന്‍റെ ദൃശ്യങ്ങള്‍ അനാവരണം ചെയ്യുന്ന കാഴ്ചകള്‍ ആസ്വദിക്കാനും പുതിയ ഗവേഷണ പഠനങ്ങള്‍ ശാസ്ത്രജ്ഞരില്‍ നിന്ന് നേരിട്ട് മനസ്സിലാക്കാനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. ശാസ്ത്ര- ഗവേഷണ പഠനങ്ങളുടെ പ്രദര്‍ശനം, മത്സ്യങ്ങളുടെ വയസ്സ് കണ്ടെത്തുന്ന പരീക്ഷണ ശാല, മ്യുസിയം, മറൈന്‍ അക്വോറിയം, ലബോറട്ടറികള്‍ തുടങ്ങിയവ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ടൂറിസത്തിന് 200 കോടിയിലേറെ : വള്ളംകളി ലീഗ് അടിസ്ഥാനത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസത്തിന് ബജറ്റില്‍ മുന്തിയ പരിഗണന. ടൂറിസം മാര്‍ക്കറ്റിംഗിനു മാത്രം നീക്കിവെച്ചത്‌ 82 കോടി രൂപ. പൈതൃക സ്മാരക സംരക്ഷണത്തിനാണ് മുന്‍ഗണന. 40 കോടി രൂപ ഇതിനായി നീക്കിവെച്ചു.വള്ളംകളി ലീഗടിസ്ഥാനത്തില്‍ നടത്തും. ഇഴഞ്ഞുനീങ്ങിയ മുസിരിസ് പദ്ധതി രണ്ടു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും.തലശ്ശേരി,പൊന്നാനി,ബേപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തും.കൊച്ചി ബിനാലെ,തൃശൂര്‍ പൂരം,വള്ളംകളി,ഓണാഘോഷം എന്നിവക്ക് 16 കോടി രൂപ നീക്കിവെച്ചു. വള്ളംകളി ലീഗ് അടിസ്ഥാനത്തില്‍ നടത്താന്‍ 10 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. കെടിഡിസി, ബേക്കല്‍  റിസോര്‍ട്സ് കോര്‍പ്പറേഷന്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലുകള്‍ക്ക് 26.25 കോടി,ഹോസ്പിറ്റാലിറ്റി പരിശീലന സ്ഥാപനങ്ങള്‍ക്ക് 12 കോടി,ഗസ്റ്റ് ഹൗസ് നവീകരണത്തിന് 33 കോടി, വിഷന്‍ വര്‍ക്കലക്ക് 33 കോടി എന്നിങ്ങനെ നീക്കിവെച്ചു . ടൂറിസം രംഗത്ത്‌ ഒമ്പത് ദേശീയ അവാര്‍ഡുകള്‍ കേരളം നേടിയെന്നു ധനമന്ത്രി പറഞ്ഞു. കെഎ ബീനയുടെ യാത്രാവിവരണവും സിസ്റ്റര്‍ മേരി ബെനീഞ്ഞോയുടെ വാക്കുകളും ഉദ്ധരിച്ചാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ടൂറിസം രംഗത്തേക്ക് കടന്നത്‌. വേമ്പനാട്ട് കായലിലെ ... Read more

അറുപത് ഏക്കറില്‍ ജലാശയം: പദ്ധതിക്ക് അനുമതി

കോഴിക്കോട് പാറോപ്പടിയില്‍ 60 ഏക്കര്‍ സ്ഥലത്ത് ജലാശയം നിര്‍മിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും വിനോദസഞ്ചാര പ്രോത്സാഹനത്തിനും ഉതകുന്ന രീതിയില്‍ പദ്ധതി നടപ്പാക്കുന്നതിന് സ്ഥലമുടമകള്‍ക്ക് പങ്കാളിത്തമുളള കമ്പനി രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പാറോപ്പടി-കണ്ണാടിക്കല്‍ കൃഷിചെയ്യാത്തതും വെളളം കെട്ടിനില്‍ക്കുന്നതുമായ സ്ഥലത്ത് സ്ഥലമുടമകളുടെ പങ്കാളിത്തത്തോടെ പരിസ്ഥിതി-ടൂറിസം പദ്ധതി നടപ്പാക്കാനുളള നിര്‍ദേശം എ. പ്രദീപ് കുമാര്‍ എം.എല്‍.എയാണ് മുന്നോട്ടുവെച്ചത്. ജലാശയമുണ്ടാക്കാന്‍ പറ്റിയ സ്ഥലമാണ് ഇതെന്ന് സി.ഡബ്യൂ.ആര്‍.ഡി.എം നടത്തിയ പ്രാഥമിക പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗതീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ സി.ഡബ്യൂ.ആര്‍.ഡി.എം വിശദമായ പഠനം നടത്തും. പദ്ധതി തയ്യാറാക്കുന്നതിന് കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. യോഗത്തില്‍ ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, കലക്ടര്‍ യു.വി. ജോസ്, ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് ഡോ. സരേഷ് ദാസ്, കെ.ടി.ഐ.എല്‍. മാനേജിങ് ഡയറക്ടര്‍ മോഹന്‍ലാല്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ... Read more