Category: News
ഒട്ടകങ്ങള്‍ ഓടും അറേബ്യ; ഒട്ടക ഓട്ട മത്സരത്തിന് തുടക്കമായി
ദോഹ: രാജ്യത്തെ ഏറ്റവും ചിലവേറിയ മേളകളിലൊന്നായ അറേബ്യന്‍ ഓട്ടമത്സരത്തിന് തുടക്കമായി. അല്‍ ഷഹാനിയ ഒട്ടക റേസ് ട്രാക്കിലാണ് മത്സരം നടക്കുന്നത്. പന്ത്രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന മത്സരത്തിന്റെ ഒടുവില്‍ വിജയിയായി എത്തുന്നവര്‍ക്ക് പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ വാളാണ് സമ്മാനം. മത്സരം ആരംഭിച്ച ആദ്യ ദിവസം 26 റൗണ്‍ുകളാണ് ഉണ്ടായിരുന്നത്. നാല് മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെയുള്ള ഓട്ടമത്സരങ്ങളാണ് ആദ്യ ദിനം നടന്നത്. അറേബ്യയിലെ പരമ്പരാഗത കായികയിനമായ ഒട്ടകങ്ങളുടെ ഓട്ടമത്സരം കാണാന്‍ നിരവധി പേരാണ് എത്തുന്നത്. മത്സരം മാര്‍ച്ച 14ന് അവസാനിക്കും.
ഇന്ത്യയില്‍ അതിവേഗ റെയില്‍ ഇടനാഴി വരുന്നു
പത്ത് ലക്ഷം കോടി രൂപ പദ്ധതി ചെലവ് പ്രതീക്ഷിക്കുന്ന അതിവേഗ റെയില്‍ ഇടനാഴി ഇന്ത്യയില്‍ വരുന്നു. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളെയും ബന്ധിപ്പിച്ചുള്ള പദ്ധതി സര്‍ക്കാറിന്‍റെ ഭാരത് മാല ഹൈവേയ്‌സ് ഡവലപ്‌മെന്‍റ് പ്രോഗ്രാമിന്‍റെ ഭാഗമായാണ് നടപ്പാക്കുക. പദ്ധതി പ്രകാരം മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയായിരിക്കും ഈ തീവണ്ടികള്‍ക്കുണ്ടാകുക. നിലവിലുള്ളതും പുതിയതായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതുമായ ഹൈവേകള്‍ക്കുമുകളിലൂടെ പാത നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. റെയില്‍പാളങ്ങള്‍ക്ക് സമാന്തരമായി പുതിയ പാളങ്ങള്‍ നിര്‍മിക്കാനും പദ്ധതിയില്‍ വിഭാവനം ചെയ്യുന്നുണ്ട്. അലുമിനിയം കോച്ചുകളാകും പുതിയ ട്രെയിനുകള്‍ക്കായി നിര്‍മിക്കുക. കിലോമീറ്ററിന് 100 കോടി മുതല്‍ 200 കോടി രൂപവരെ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ആഗോളതലത്തില്‍ ടെണ്ടര്‍ വിളിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഏപ്രിലില്‍ പദ്ധതി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് റെയില്‍വെയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേളയ്‌ക്കൊരുങ്ങുന്നു
നാവിന് രുചിക്കൂട്ടുകള്‍ ഒരുക്കുവാന്‍ ഒന്‍പതാമത് ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യ (ക്വിഫ്) മേള മാര്‍ച്ച പതിനഞ്ചിന് തുടക്കമാകും. ഷൊറാട്ടണ്‍ ഹോട്ടല്‍ പാര്‍ക്കില്‍ ഖത്തര്‍ ടൂറിസത്തിന്റെ നേതൃത്വത്തിലാണ് പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന മേള നടക്കുന്നത്. മേളയിലെ പ്രധാന സവിശേഷതകള്‍ 117 സ്റ്റാളുകളും, ഭക്ഷണ ട്രക്കുകളും, ട്രോളികളുമാണ്.80,000 മീറ്റര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ നടക്കുന്ന മേളയില്‍ കഴിഞ്ഞ വര്‍ഷത്തിനെക്കാള്‍ പ്രദര്‍ശക പങ്കാളിത്തത്തില്‍ 35 ശതമാനം വര്‍ധനവുണ്ടായി എന്ന് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ക്യു.ടി.എ അധികൃതര്‍ അറിയിച്ചു. രാജ്യത്ത് നടക്കുന്ന ഏക അന്താരാഷ്ട്ര ഭക്ഷ്യമേളയാണ് ക്വിഫ്. ഭക്ഷ്യമേളയിലൂടെ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള വ്യത്യസ്ത രുചികളും, സാംസ്‌കാരിക അനുഭവങ്ങളുമാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നതെന്നും, കൂടാതെ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള സംസ്‌ക്കാരങ്ങളുടെ ആഘോവും കൂടിയാണ് ഭക്ഷ്യമേളയിലൂടെ നടക്കുന്നതെന്ന് ക്യു.ടി.എ ചീഫ് മാര്‍ക്കറ്റിങ് പ്രമോഷന്‍ ഓഫീസര്‍ റാഷിദ് അല്‍ ഖുറേസി പറഞ്ഞു. അടുത്ത ഖത്തര്‍ ടൂറിസം മേഖലാ നയമായ 2030ാണ് ക്വിഫില്‍ നിലകൊള്ളുന്നതെന്നും ക്വിഫിലൂടെ ലോകത്തെ രാജ്യം സ്വാഗതം ... Read more
ഓസ്കര്‍ 2018: ദ് ഷെയ്പ് ഓഫ് വാട്ടർ മികച്ച സിനിമ, ഗാരി ഓൾഡ്മാൻ നടൻ, ഫ്രാൻസിസ് മക്‌ഡോർമണ്ട് നടി
ലോകത്തെ ഏറ്റവും വലിയ സിനിമാ പുരസ്ക്കാരമായ ദ് അക്കാദമിയുടെ 90–ാമത് ഓസ്കർ പുരസക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയ്ക്കുള്ള ഓസ്കർ പുരസ്ക്കാരം ‘ദ് ഷെയ്പ് ഓഫ് വാട്ടർ’ നേടി. മികച്ച സംവിധായകനുള്ള പുരസ്കാരം ‘ദ് ഷെയ്പ് ഓഫ് വാട്ടർ’ സംവിധാനം ചെയ്ത ഗില്ലെർമോ ഡെൽ ടോറൊ നേടി. മികച്ച സംവിധായകന്‍: ഗില്ലെർമോ ഡെൽ ടോറൊ ‘ഡാർക്കസ്റ്റ് അവർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാരി ഒാൾഡ്മാൻ മികച്ച നടനുള്ള പുരസ്കാരം നേടി. ഇതേ ചിത്രത്തിലെ പ്രകടനത്തിന് ഗോൾഡൻ ഗ്ലോബ്, ബാഫ്ത പുരസ്കാരങ്ങളും ഒാൾഡ്മാൻ നേരത്തെ നേടിയിരുന്നു. മികച്ച നടിക്കുള്ള പുരസ്കാരം ഫ്രാൻസെസ് മക്ഡോർമാൻഡ് നേടി. ‘ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിങ്’, ‘മിസൗറി’ എന്ന ചിത്രങ്ങളിലെ പ്രകടനത്തിനാണ് പുരസ്ക്കാര നേട്ടം. ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ്, ബാഫ്ത പുരസ്കാരങ്ങൾ മക്ഡോർമാൻഡിനു ലഭിച്ചിരുന്നു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ‘ഗെറ്റ് ഔട്ട്’ എന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ച ജോർദാൻ പീലെ നേടി. മികച്ച നടി: ഫ്രാൻസെസ് മക്ഡോർമാൻഡ് മികച്ച സഹനടനുള്ള പുരസ്കാരമാണ് ആദ്യം ... Read more
വീസ സേവനങ്ങള്‍ നല്‍കുന്ന അമര്‍ സെന്ററുകള്‍ എഴുപതാക്കി ഉയര്‍ത്തും
എമ്‌റേറ്റില്‍ വിസ സേവനങ്ങള്‍ നല്‍കുന്ന അമര്‍ സെന്ററുകള്‍ ഈ വര്‍ഷം അവസാനത്തോടെ എഴുപതാക്കി ഉയര്‍ത്താന്‍ തീരുമാനമായെന്ന് താമസ കുടിയേറ്റ വകുപ്പ്. ദുബൈയില്‍ നിലവില്‍ 21 അമര്‍ സെന്ററുകളാണ് ഉള്ളതെന്ന് ദുബൈ ജനറല്‍ ഡയറക്ടര്‍ ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മര്‍ അഹമ്മദ് അമര്‍ മര്‍റി അറിയിച്ചു. താമസ കുടിയേറ്റ വകുപ്പിന്റെ ഓഫീസുകളില്‍ പോകാതെ വീസ ഇടപാടുകള്‍ പൂര്‍ണമായി നടത്താനാകും എന്നതാണ് അമര്‍ കേന്ദ്രങ്ങളുടെ സേവനം. തുടക്കത്തില്‍ 15 അമര്‍ സെന്ററുകളായി ആരംഭിച്ചത് ഈ അടുത്തയിടെയാണ് ആറു പുതിയ കേന്ദ്രങ്ങള്‍ കൂടി തീരുമാനിച്ചത്. ഈ വര്‍ഷം അവസാനമാകുന്നതോടെ എഴുപതായി ഉയര്‍ത്തുമെന്ന് അറിയിച്ചു. പ്രതിദിനം ആറായിരം ഇടപാടുകളാണ് അമര്‍ സെന്ററുകള്‍ വഴി നടക്കുന്നത്.കേന്ദ്രങ്ങളുടെ കാര്യശേഷി വര്‍ധിപ്പിക്കാനുള്ള പരിഗണനയിലാണ്. പ്രവര്‍ത്തനശേഷി പര്‍ധിപ്പിച്ച് ദിനംപ്രതി ആയിരത്തോളം ആളുകള്‍ക്ക് ജോലി നല്‍കാനാകുമെന്നാണ് മേജര്‍ ജനറല്‍ മുഹമ്മര്‍ അഹമ്മദ് അമര്‍ മര്‍റി പറഞ്ഞു.
വിമാനമിറങ്ങി നേരെ ട്രെയിനില്‍; താരമായി ശാര്‍ദുല്‍ താക്കൂര്‍
ഏകദിന, ട്വന്‍റി20 പരമ്പരകളിൽ ചരിത്രവിജയം സ്വന്തമാക്കിയശേഷം ദക്ഷിണാഫ്രിക്കയിൽനിന്ന് നാട്ടിൽ മടങ്ങിയെത്തിയ ടീം ഇന്ത്യയിലെ ഒരു യുവതാരമാണ് ഇപ്പോൾ ചർച്ചാ വിഷയം. ദക്ഷിണാഫ്രിക്കയിൽ നിന്ന് നാട്ടിൽ വിമാനമിറങ്ങിയശേഷം ലോക്കൽ ട്രെയിനില്‍ വീട്ടിലേക്കു പോയ ഈ ഈ യുവതാരത്തെ സഹയാത്രികർ തിരിച്ചറിഞ്ഞതോടെയാണ് സംഭവത്തിന് വൻ പ്രചാരം ലഭിച്ചത്. ഏകദിന, ട്വന്‍റി20 പരമ്പരകളിൽ മികച്ച പ്രകടനവുമായി തിളങ്ങിയ ശാർദുൽ താക്കൂറാണ് ഈ വാർത്താ താരം. ദക്ഷിണാഫ്രിക്കയിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയ ശാർദുൽ താക്കൂര്‍ അന്ധേരിയിലെത്തി ലോക്കൽ ട്രെയിനിൽ കയറിയാണ് വീട്ടിലേക്കു പോയത്. എത്രയും വേഗം വീട്ടിലെത്താനുള്ള തിരക്കിലായിരുന്നു. ട്രയിനിലെ കയറിയ ഉടനെ മറ്റു യാത്രക്കാര്‍ക്ക് സംശയമായി. ഇത് ശരിക്കും ശാർദുൽ താക്കൂർ തന്നെയാണോ എന്നായി യാത്രക്കാരുടെ സംശയം. സംശയം തീര്‍ക്കാന്‍ ഗൂഗിള്‍ ചെയ്തു നോക്കുന്നുണ്ടായിരുന്നു പലരും. ആളെ തിരിച്ചറിഞ്ഞതോടെ ചില യാത്രക്കാര്‍ കൂടെ സെൽഫിയെടുത്തു. പാൽഗർ സ്വദേശിയായ താക്കൂർ, നേരത്തെ മുതൽ ഒന്നര മണിക്കൂറോളം ദിനംപ്രതി യാത്ര ചെയ്താണ് മുംബൈയിലെത്തി ക്രിക്കറ്റ് പരിശീലിച്ചിരുന്നത്. ഇന്ത്യൻ താരമായി ... Read more
വെള്ളായണി കായൽ സംരക്ഷണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കാൻ സിസ്സ
തിരുവനന്തപുരം:മലിനപ്പെട്ടുകൊണ്ടിരിക്കുന്ന വെള്ളായണി കായൽ സംരക്ഷിക്കാൻ സമഗ്രപദ്ധതിയുമായി സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ ) തീരുമാനിച്ചു . തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി സിസ്സയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ചേർന്ന് സംഘടിപ്പിച്ച സംവാദത്തിലാണ് തീരുമാനം എടുത്തത് . സംസ്ഥാനത്തെ ആകെയുള്ള മൂന്നു ശുദ്ധ ജല തടാകങ്ങളും അപകട ഭീഷണിയിൽ ആണ് . അവയിൽ ഏറ്റവും തന്ത്ര പ്രധാനവും സുപ്രധാനവും ആയ വെള്ളായണി കായലാണ് ഏറ്റവും കൂടുതല്‍ മലിനപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ വെള്ളായണി കായലിന്റെ പാരിസ്ഥിക പ്രാധാന്യം , പൂർവ സ്ഥിതി , നിലവിലുള്ള വെല്ലുവിളി സാധ്യതകൾ എന്നിവ അടിസ്ഥാനമാക്കി ശാസ്ത്രീയമായ പഠനവും ഡോക്ക്യൂമെന്റഷനും ആവശ്യമാണെന്നും , ആധികാരിക പഠനങ്ങളുടെ അഭാവം ആണ് വെള്ളായണി കായലിന്റെ സംരക്ഷണത്തിനു സമഗ്രമായ രൂപരേഖ തയാറാക്കാൻ വിഘാതമായി നിൽക്കുന്നതെന്നും വിദഗ്ധർ വിലയിരുത്തി . വെള്ളായണി കായലിനെ സംബന്ധിച്ചു സമഗ്രമായ ഒരു ആധികാരിക രേഖ തയാറാക്കുന്നതിന് സിസ്സ യുടെ നേതൃത്തത്തിൽ വിവിധ ... Read more
ലാറി ബേക്കറിന് വ്യത്യസ്തമായൊരു ആദരം
ആറ്റുകാല്‍ പൊങ്കാലയുടെ ഇഷ്ടിക കൊണ്ട് തിരുവനന്തപുരം നഗരത്തില്‍ വ്യത്യസ്തമായൊരു ഇന്‍സ്റ്റലേഷന്‍. ചുടുകട്ടകള്‍ കൊണ്ട് നൂറിടങ്ങള്‍ നഗരത്തിനെ മറ്റൊരു ഇടമാക്കി മാറ്റി. ലാറി ബേക്കറിന്റെ നൂറാം ജന്മദിനത്തിന്റെ ഭാഗമായിട്ട് ലാറിക്ക് ആദരമായിട്ടാണ് വ്യത്യസ്തമായൊരു ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്. തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷന്‍ മുതല്‍ കവടിയാര്‍ വരെയുള്ള ഭാഗങ്ങളിലാണ് 100 ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്. ‘ബിയോണ്ട് ബ്രിക്‌സ്’ എന്ന് പരിപാടി സംഘടിപ്പിച്ചത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ക് സാണ്.ഇന്ത്യയിലും വിദേശത്തുമുള്ള അഞ്ഞൂറോളം ആര്‍ക്കിടെക്കുകളും ആര്‍ക്കിടെക്ക് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കിയത്. ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹരി നായര്‍
വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ നീക്കാന്‍ ഇനി ഒരു മണിക്കൂര്‍ വരെ സമയം
സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള സമയ പരിധി ഏഴു മിനിറ്റില്‍ നിന്നും ഇനി ഒരു മണിക്കൂര്‍ എട്ട് മിന്റ്റ് 16 സെക്കന്റ് നേരമാക്കി വര്‍ധിപ്പിക്കുന്നു. പുതിയ അപ്‌ഡേറ്റ് പരീക്ഷിക്കുന്നത് വാബീറ്റ ഇന്‍ഫോ എന്ന വാട്‌സ് ആപ്പ് ഫാന്‍ വെബ്‌സൈറ്റ് ആണ്. പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.69ല്‍ പുതിയ മാറ്റം വന്നതായി വാബീറ്റ റിപ്പാര്‍ട്ട് പുറത്ത് വിട്ടു. കഴിഞ്ഞ നവംബറിലായിരുന്നു ഉപഭോക്താക്കള്‍ ഏറെ ആഗ്രഹിച്ച അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഫീച്ചര്‍ വാട്‌സാപ്പില്‍ വന്നത്. താമസിയാതെ ആന്‍ഡ്രായിഡ്, ഐ ഓ എസ് സ്‌റ്റേബിള്‍ പതിപ്പുകളിലേക്ക് പുതിയ പതിപ്പുകള്‍ എത്തുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. അബദ്ധത്തില്‍ അയച്ചുപോകുന്ന സന്ദേശങ്ങള്‍ മൂലമുണ്ടാകുന്ന പൊല്ലാപ്പുകള്‍ ഇല്ലാതാക്കുന്നതിന് ഈ ഫീച്ചര്‍ സഹായകമാണ്. ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പടെയുള്ള സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിലൂടെ സാധിക്കും. നിലവില്‍ ഏഴുമിനിറ്റിനുള്ളില്‍ സന്ദേശങ്ങള്‍ നീക്കം ചെയ്യിതിരിക്കണം സമയപരിധി കഴിഞ്ഞാല്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല. ഡിലീറ്റ് ചെയ്ത സന്ദേളത്തിന്റെ അറിയിപ്പ് അയച്ചയാളിനും ... Read more
ഗോവന്‍ കടലോര കുടിലുകള്‍ക്കെതിരെ മന്ത്രി
കടലോരത്തെ അനധികൃത കുടിലുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഗോവന്‍ ടൂറിസം മന്ത്രി. ബാഗാ സ്വീന്‍ക്വറീം തീരപ്രദേശത്താണ് നിയമം ലംഘിച്ച് കൊണ്ട് കെട്ടിയ കുടിലുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. അനുവദിച്ച സമയത്തിന് ശേഷവും തീരത്ത് കച്ചവടം നടത്തുന്നത് ഗോവന്‍ തീരങ്ങളില്‍ നിയമ ലംഘനമാണ്.ഇങ്ങനെ കച്ചവടം നടത്തുന്നത് ഗോവന്‍ ടൂറിസത്തെ ബാധിക്കും അതു കൊണ്ട് തന്നെ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. തീരപ്രദേശ നിവാസികളെ പരാതിയെ തുടര്‍ന്നാണ് മന്ത്രി നടപടിയെടുക്കാന്‍ തീരുമാനിച്ചത്. നടപടിയെ എതിര്‍ത്ത് കൊണ്ട് കച്ചവടക്കാര്‍ നിയമലംഘനം തുടര്‍ന്നാല്‍ അവരുടെ ലൈസന്‍സ് നിര്‍ത്തലാക്കാന്‍ വിനോദ സഞ്ചാര വകുപ്പിന് അധികാരം നല്‍കി കഴിഞ്ഞു. തീര നിവാസികളുടെ പരാതിയെ തുടര്‍ന്ന് പരാതിക്കാര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍, ഉത്തരവാദിത്തപെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി വടക്ക് പടിഞ്ഞാറന്‍ തീരത്ത് മാത്രമല്ല ഗോവയിലുടനീളം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിധിയറിഞ്ഞു; ഇനി വിനോദ സഞ്ചാര വികസനം
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനവിധി പുറത്തുവന്നതോടെ ഏറെ ആഹ്ലാദത്തിലായത് ഈ സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര മേഖലയാണ്. ടൂറിസം മേഖലക്ക് മുന്തിയ പരിഗണന നല്‍കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ നേതാക്കള്‍ വോട്ടര്‍മാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. ത്രിപുരയില്‍ ടി- ത്രീ ആയിരുന്നു ബിജെപിയുടെ പ്രചരണായുധം. സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയാല്‍ ടൂറിസം, ട്രേഡ്, ട്രെയിനിംഗ് ഓഫ് ദ യൂത്ത് (യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം) എന്നിവയായിരിക്കുമെന്ന് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചിരുന്നു. ഹൈവേ, ഐ വേ, റോഡ് വേ, എയര്‍ വേ എന്നിവയാണ് ത്രിപുരക്ക് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. മേഘാലയയില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനായിരുന്നു ബിജെപിയുടെ ചുമതല. ടൂറിസം രംഗത്തെ വികസനം അദ്ദേഹം ജനങ്ങളോട് വാഗ്ദാനം ചെയ്തിരുന്നു. നാഗാലാണ്ടും ഇതിനിടെ ടൂറിസം വികസന പദ്ധതികള്‍ കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. അതും ബിജെപി പ്രചരണായുധമാക്കി. ജനം വിധിയെഴുതിയ സംസ്ഥാനങ്ങള്‍ക്ക് പുറമേ എല്ലാ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ടൂറിസം വികസനം തെരഞ്ഞെടുപ്പു പ്രചരണ ... Read more
കീശ കാലിയാവാതെ മൂന്നാറിലേക്കും ചെന്നൈയിലേക്കും പോകാം
ചെന്നൈയില്‍ നിന്നു മൂന്നാറിലേക്കുള്ള യാത്രയ്ക്ക് ചെലവു കുറയും. തമിഴ്നാട് സര്‍ക്കാറിന്‍റെ സ്റ്റേറ്റ് എക്സ് പ്രസ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (എസ്.ഇ.ടി.സി) ചെന്നൈ- മൂന്നാര്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. ഇതിനൊപ്പം തമിഴ്നാട്ടിലെ വെല്ലൂരിനെ തിരുവനന്തപുരവുമായി ബന്ധിപ്പിച്ച് എസ്.ഇ.ടി.സിയുടെ സര്‍വീസും ഉടന്‍ തുടങ്ങും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന തമിഴ്നാട്- കേരള ഗതാഗത മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. നിലവില്‍ ചെന്നൈയില്‍ നിന്നും മൂന്നാറിലേക്ക് സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. തിരക്കില്ലാത്ത സമയങ്ങളില്‍ 900 രൂപ മുതല്‍ 1200 രൂപ വരെയാണ് നിരക്ക്. തിരക്കേറിയ സമയങ്ങളില്‍ ഇത് ഇരട്ടിയാകും. എസ്.ഇ.ടി.സി ബസ്സുകള്‍ വരുന്നതോടെ ഇതിന് ഒരു പരിധിവരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. കരാര്‍ പ്രകാരം മൂന്നാര്‍-ചെന്നൈ, തിരുവനന്തപുരം-വെല്ലൂര്‍, കൊടൈക്കനാല്‍- തിരുവനന്തപുരം, അര്‍ത്തുങ്കല്‍-വേളാങ്കണ്ണി, തിരുവനന്തപുരം-ഊട്ടി, നിലമ്പൂര്‍-ഊട്ടി, കോട്ടയം-മധുര, തൃശൂര്‍-ഊട്ടി, കോട്ടയം-ഊട്ടി, എറണാകുളം-കമ്പം തുടങ്ങിയ പ്രധാന പാതകളിലാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്. നിലവില്‍ ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ 33000 കിലോമീറ്റര്‍ ബസ് സര്‍വീസുണ്ട്. പുതിയ കരാര്‍ പ്രകാരം ഇത് 8865 കിലോമീറ്റര്‍ കൂടിയായി ... Read more
സ്മാര്‍ട്ട് സുരക്ഷക്കായി 15 കേന്ദ്രങ്ങളില്‍ കൂടി സിഗ്നലുകള്‍
ആര്‍ ടി എ പരീക്ഷണാടിസ്ഥത്തില്‍ വഴിയാത്രക്കാര്‍ക്കാരുടെ സുരക്ഷയ്ക്കായി സ്മാര്‍ട്ട് സിഗ്നല്‍ സംവിധാനം 15 കേന്ദ്രങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചു. അല്‍ സാദാ സ്ട്രീറ്റില്‍ തുടങ്ങിയ പുതിയ സംവിധാനം യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രധമായതിനാല്‍ ഇതര മേഖലകളിലും സജ്ജമാക്കും. സമാര്‍ട്ട് സെന്‍സറുകള്‍ ഉള്ള നൂതന സംവിധാനമാണ് റോട്ടില്‍ ഒരുക്കിയിരിക്കുന്നത്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ സീബ്രാ ക്രോസിങ്ങിനു മുന്‍പായി നടപാതയിലും ചുവപ്പ്, പച്ച സിഗ്നലുകള്‍ തെളിയും.ചുവപ്പാണോ പച്ചയാണോ എന്നറിയാന്‍ കാല്‍നടയാത്രക്കാര്‍ക്ക് സിഗ്നല്‍ നോക്കേണ്ട ആവശ്യമില്ല. അല്‍ മുറഖാബാദ്, റിഗ്ഗ, മന്‍ഖൂര്‍, ബനിയാസ്, സെക്കന്‍ഡ് ഡിസംബര്‍ സ്ട്രീറ്റ്, അല്‍ മക്തൂം,ഷെയ്ഖ് ഖലീഫ സ്ട്രീറ്റുകള്‍, അല്‍ ബര്‍ഷ, സിറ്റി വോക് ഡിസ്ട്രിക്ടുകള്‍ എന്നിവടങ്ങളിലാണ് സ്മാര്‍ട്ട് സിഗ്നലുകള്‍ സ്ഥാപിക്കുന്നത്. സുരക്ഷ കൂടുതല്‍ ഉറപ്പാക്കുമെന്നതാണ് സ്മാര്‍ട്ട് സിഗ്നലുകളുടെ ഏറ്റവും വലിയ പ്രത്യേകത. കാല്‍നടയാത്രക്കാര്‍ അലക്ഷ്യമായി റോഡ് കുറുകെ നടക്കുന്നത് തടയാന്‍ പുതിയ സിഗ്നല്‍ സംവിധാനം സഹായകമാകും. സ്മാര്‍ട്ട സിറ്റിയുടെ പദ്ധതികളുടെ ഭാഗമായിട്ടാണ് നൂതന സിഗ്നലുകള്‍ നടപ്പാക്കുന്നത്. റോഡ് മുറിച്ച് കടക്കാന്‍ ആളുകള്‍ ... Read more
മൈസൂര്‍ ട്രാവല്‍ മാര്‍ട്ടിന് തുടക്കം
രാജ്യാന്തര തലത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി സംഘടിപ്പിച്ച മൈസൂരു ട്രാവല്‍ മാര്‍ട്ട് 2018 കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. പ്രാദേശിക ടൂറിസം ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം ലക്ഷ്യം വെക്കുന്ന പരിപാടി മൈസൂര്‍ ടൂറിസം വകുപ്പും, മൈസൂര്‍ ട്രാവല്‍ അസോസിയേഷനും (എം ടി എ), മൈസൂര്‍ ഹോട്ടല്‍ അസോസിയേഷനും കൂടി ചേര്‍ന്നാണ് നടത്തുന്നത്. മുന്‍ മന്ത്രി എസ് എ രാംദാസ്, കര്‍ണാടക പ്രദേശ് ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജേന്ദ്രന്‍, മൈസൂരു ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് നാരായണ ഗൗഡ, വ്യവസായി ജഗന്നാഥ ഷേണായി എന്നിവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം സംസാരിച്ചത്. ഇന്ത്യയിലെ ടൂറിസം രംഗം ഇപ്പോള്‍ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്, ഇനിയും മികച്ച രീതിയിലേക്ക് ഈ രംഗം മുന്നോട്ട് പോകണമെങ്കില്‍ ടൂറിസം രംഗത്തെ തല്‍പരകക്ഷികളായ സംസ്ഥാന ഗവണ്‍മെന്റും, കേന്ദ്ര ഗവണ്‍മെന്റും, മറ്റു അനുബദ്ധ ഹോട്ടല്‍, റിസോര്‍ട്ട് ഉടമകള്‍ എന്നിവര്‍ ഒന്നിച്ച് നില്‍ക്കണം. കഴിഞ്ഞ വര്‍ഷം 10 മില്യണ്‍ സന്ദര്‍ശകരാണ് ഇന്ത്യ ... Read more
സ്ത്രീകള്‍ ആദ്യം; അവരുടെ സീറ്റ് കൈമാറേണ്ട
ട്രെയിനുകളില്‍ വനിതകള്‍ക്കായി നീക്കി വച്ചിരിക്കുന്ന ക്വാട്ടയില്‍ ബുക്ക് ചെയ്യാതെ വരുന്ന ഒഴിവില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ള വനിതാ യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് റെയില്‍വേയുടെ നിര്‍ദ്ദേശം. വെയ്റ്റിംഗ് ലിസ്റ്റിലെ വനിതകളെ പരിഗണിച്ച് കഴിഞ്ഞാല്‍ അടുത്തതായി മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് അവസരം. പുതുക്കിയ വനിത ക്വാട്ടയിലേക്ക് നേരത്തെ ചാര്‍ട്ട തയ്യാറാക്കിയതിന് ശേഷം ബര്‍ത്തുകളിലേക്ക് വെയിറ്റിങ് ലിസ്റ്റിലുള്ളവരെയായിരുന്ന് പരിഗണിച്ചിരുന്നത്. Railways to offer unutilised berths in trains under ladies quota first to women passengers on waiting list & then to senior citizens. In case of a vacant berth, ticket checking staff can allot it to other lady passengers, making travel easier for women passengers. pic.twitter.com/0cYKhEt4iB — Piyush Goyal (@PiyushGoyal) March 2, 2018 ഇനി മുതല്‍ ഈ ക്വാട്ടയില്‍ ശേഷിക്കുന്ന സീറ്റുകളിലേക്ക് വെയിറ്റിങ് ലിസ്റ്റിലുള്ള വനിതാ യാത്രക്കാര്‍ക്കായിരിക്കും മുന്‍ഗണന ... Read more