Category: News
സ്ത്രീകളിലെ വിഷാദരോഗമകറ്റാന്‍ എയര്‍ ഇന്ത്യാ എക്സ് പ്രസ്
സ്ത്രീകളില്‍ വിഷാദ രോഗം വര്‍ധിക്കുന്നതിന്‍റെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് ബോധവല്‍ക്കരണ പരിപാടിയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. രണ്ടു പതിറ്റാണ്ടായി സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മൈത്രിയുടെ നേതൃത്വത്തിലുള്ള പരിപാടിയിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പങ്കാളികളാവുന്നത്. ആത്മഹത്യാ പ്രതിരോധം ഉള്‍പ്പെടെയുള്ള ആശംസാ-ബോധവല്‍ക്കരണ കാര്‍ഡ് നാളെ എയര്‍ ഇന്ത്യാ എക്സ്പ്രസ് എല്ലാ വനിതാ ജീവനക്കാര്‍ക്കും വനിതാ യാത്രക്കാര്‍ക്കും നല്‍കും. യാത്രികര്‍ക്ക് ബോര്‍ഡിംഗ് പാസിനൊപ്പമാണ് ആശംസാ കാര്‍ഡുകള്‍ നല്‍കുക. ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ വിമാനത്താവളങ്ങളിലും എയര്‍ ഇന്ത്യാ എക്സ്പ്രസ് സ്ത്രീകള്‍ക്ക് ആശംസാ കാര്‍ഡുകള്‍ വിതരണം ചെയ്യും. ‘ ഫ്ലൈ ഹൈ വിത് യുവര്‍ വിങ്ങ്സ് ആന്‍ഡ് സെലിബ്രേറ്റ് വുമണ്‍ഹുഡ്’ എന്നാണ് കാര്‍ഡിലെ മുഖ്യ ആശംസ. ഒറ്റപ്പെട്ടവരേയും വിഷാദത്തിന് അടിമപ്പെട്ടവരേയും ജീവിതവുമായി ബന്ധിപ്പിക്കാമെന്ന ആഹ്വാനവും എയര്‍ ഇന്ത്യാ എക്സ്പ്രസ് കാര്‍ഡുകള്‍ പങ്കുവെയ്ക്കും. വനിതാ ദിനമായ നാളെ രാവിലെ 10 മുതല്‍ വൈകീട്ട് ഏഴുവരെ സ്ത്രീകള്‍ക്ക് ഹെല്‍പ്ലൈന്‍ സേവനം ലഭ്യമാകും. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0484–2540530
ജെഫ് ബെസോസ് ശതകോടീശ്വരന്‍മാരില്‍ ഒന്നാമത്
ഫോബ്സിന്‍റെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഒന്നാം സ്ഥാനത്ത്. 110 ബില്യൻ ഡോളറിന്‍റെ (7.15 ലക്ഷം കോടി രൂപ) സ്വത്തുക്കളുമായാണ് ജെഫ് ഒന്നാം സ്ഥാനത്തെത്തിയത്. 100 ബില്ല്യണിലധികം ഡോളര്‍ സമ്പാദ്യത്തോടെ ഒന്നാംസ്ഥാനത്ത് എത്തുന്ന ആദ്യ വ്യക്തിയാണ് ബെസോസ്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് (90 ബില്യൻ ഡോളർ) രണ്ടാം സ്ഥാനത്തും നിക്ഷേപഗുരു വാറൻ ബഫറ്റ് (84 ബില്യൻ ഡോളർ) മൂന്നാമതും ബെർനാട് അർനോൾട്ടും കുടുംബവും (72 ബില്യൻ ഡോളർ) നാലാം സ്ഥാനത്തും ഫെയ്സ്ബുക് സ്ഥാപകൻ മാർക് സുക്കർബർഗ് (71 ബില്യൻ ഡോളർ) അഞ്ചാം സ്ഥാനത്തുമാണ്. റിലയൻസ് ഇൻഡ്രസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 2.5 ലക്ഷം കോടി (40 ബില്യൻ ഡോളർ) സ്വത്തുമായി 19ആം സ്ഥാനത്തുണ്ട്. 32000 കോടി രൂപയുടെ (5 ബില്യൻ ഡോളർ) സ്വത്തുക്കളുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും പട്ടികയിൽ ഇടം നേടി. പട്ടികയില്‍ ഇടം നേടിയവരിലെ വനിതകളില്‍ വാൾമാർട്ട് ശൃംഖലയുടെ മേധാവി ആലിസ് ... Read more
പരസ്യം കുറയ്ക്കൂ; സൗകര്യം കൂട്ടൂ. നിര്‍ദേശവുമായി പാര്‍ലമെണ്ടറി സമിതി
ന്യൂഡല്‍ഹി : ടൂറിസം പ്രോത്സാഹനത്തിനു പരസ്യമല്ല സൗകര്യം വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്ന് പാര്‍ലമെണ്ടറി സമിതി. പരസ്യങ്ങളിലൂടെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ടൂറിസം മന്ത്രാലയ നിര്‍ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചാണ് സമിതി ശുപാര്‍ശ. തൃണമൂല്‍ അംഗം ഡെറിക് ഒബ്രിയന്‍ അധ്യക്ഷനായ സമിതിയാണ് ശുപാര്‍ശ സമര്‍പ്പിച്ചത്. വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പണം ചെലവഴിക്കുന്നത് കരുതലോടെ വേണം. പണം ചെലവഴിക്കേണ്ടത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാനാവണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ 454.25 കോടി രൂപയാണ് നടപ്പ് വര്‍ഷം കേന്ദ്രബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. മുന്‍വര്‍ഷം ഇത് 297.59കോടി രൂപയായിരുന്നു. വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ ടൂറിസം വികസന ഓഫീസുകളുടെ ആവശ്യമുണ്ടോ എന്ന കാര്യം പുനപ്പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യമുണ്ട്. റിപ്പോര്‍ട്ട് ഇരുസഭകളുടെയും മേശപ്പുറത്തു വെച്ചു.
ദുബൈ സഫാരിയില്‍ പുതിയ അതിഥികള്‍
ലോക കാഴ്ചകളുടെ വന്യസൗന്ദര്യവുമായി ദുബൈ സഫാരിയില്‍ പുതിയ അതിഥികള്‍ എത്തി. 175 കുഞ്ഞുങ്ങളുടെ ഉള്‍പ്പെടെ 30 ഇനം മൃഗങ്ങളാണ് സഫാരിയിലെ താരങ്ങള്‍. ആഫ്രിക്കന്‍ മലനിരകളില്‍ നിന്നുള്ള കരിങ്കുരങ്ങുകള്‍, പിരിയന്‍ കൊമ്പുകളുള്ള 22 കറുത്ത കൃഷ്ണമൃഗങ്ങള്‍, മൂന്ന് അറേബ്യന്‍ ചെന്നായ്ക്കള്‍, വടക്കന്‍ അമേരിക്കന്‍ ഇനമായ പുള്ളികളോടു കൂടിയ 12 പാമ്പുകള്‍, രണ്ടു നൈല്‍ മുതലകള്‍, അഞ്ച് ഈജിപ്ഷ്യന്‍ വവ്വാലുകള്‍, വുഡ് ഡക്ക്, 24 ആഫ്രിക്കന്‍ ആമകള്‍, വെള്ള സിംഹങ്ങള്‍, കാട്ടുപോത്ത് കൂറ്റന്‍ കൊമ്പുള്ള കാട്ടാടുകള്‍ എന്നിവയാണ് പുതിയ അതിഥികള്‍. അല്‍ വര്‍ഖ 5 ഡിസ്ട്രിക്ടില്‍ ഡ്രാഗന്‍ മാര്‍ട്ടിനു സമീപമുള്ള സഫാരിയില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ഏഴുവരെയാണു പ്രവേശനം. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ കുടുംബമായി വരുന്നവര്‍ക്കു മാത്രം. സഫാരി വൈവിധ്യങ്ങളാല്‍ വളരുകയാണെന്നു ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ (ലീഷര്‍ ഫെസിലിറ്റീസ്) ഖാലിദ് അല്‍ സുവൈദി പറഞ്ഞു. അപൂര്‍വയിനം മൃഗങ്ങളാണ് സഫാരിയിലുള്ളത്. ഇവയില്‍ പലയിനങ്ങളും വംശനാശഭീഷണി നേരിടുന്നവയാണ്. ഇവയ്ക്ക് ഏറ്റവും സുരക്ഷിതവും സുഖകരവുമായ സ്വാഭാവിക ആവാസവ്യവസ്ഥയൊരുക്കുന്നതായും ... Read more
അബുദാബിയില്‍ പെട്രോള്‍ പമ്പുകള്‍ വാഹനങ്ങളുടെ അരികിലേക്ക്
അബുദാബിയില്‍ ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ പമ്പുകള്‍ ഇനി വാഹനങ്ങള്‍ക്കരികില്‍ എത്തും. രാജ്യത്തെ പ്രമുഖ ഇന്ധനവിതരണ കമ്പനിയായ അഡ്‌നോക് ആണ് പുതുമയാര്‍ന്ന പദ്ധതി നടപ്പാക്കുന്നത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് ഇന്ധനമെത്തിക്കുന്ന ഈ സംവിധാനം വൈകാതെ നടപ്പാക്കുമെന്നു കമ്പനിയധികൃതര്‍ സൂചിപ്പിച്ചു. ഇടപാടുകാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന വിതരണം കുറ്റമറ്റതാണെന്ന് ഉറപ്പായാല്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി പറഞ്ഞു. അഡ്‌നോക് കമ്പനി വഴി കഴിഞ്ഞ വര്‍ഷം 998 ലിറ്റര്‍ ഇന്ധനമാണ് വിതരണം ചെയ്തത്. പുതിയ 24 പെട്രോള്‍ പമ്പുകള്‍ തുറക്കുകയും ചെയ്തു. വിവിധ എമിറേറ്റുകളിലായി 360 പെട്രോള്‍ സ്റ്റേഷനുകള്‍ അഡ്‌നോക് കമ്പിനിയുടെ കീഴിലുണ്ട്.
ശ്രീലങ്കയില്‍ വര്‍ഗീയ സംഘര്‍ഷം;അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
വര്‍ഗീയ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 10 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. മുസ്ലീം-ബുദ്ധ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.വര്‍ഗീയ സംഘര്‍ഷം രാജ്യത്ത് വ്യാപിക്കുന്നത് തടയുന്നതിനും അക്രമം നടത്തുന്നത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നതിനുമാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഫെയ്‌സ്ബുക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച സര്‍ക്കാര്‍ വക്താവ് ദയസിരി ജയശേഖര വ്യക്തമാക്കി. ഒരാഴ്ചയായി ഇവിടെ കലാപം രൂക്ഷമാണ്. കലാപം ഏറ്റവും രൂക്ഷമായ കാന്‍ഡിയിലേക്ക് സൈന്യത്തെ അയയ്ക്കാനും നടപടി സ്വീകരിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ശ്രീലങ്കയില്‍ ഇന്ന് ആരംഭിക്കേണ്ട ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയുടെ കാര്യം അനിശ്ചിതത്വത്തിലായി. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയുടെ ശ്രീലങ്കയും ഇന്ന് ഏറ്റുമുട്ടാനിരിക്കെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ ആദ്യത്തെ ഹെലി ടാക്‌സി സര്‍വീസിന് തുടക്കമായി
ദേവനഹള്ളി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തെയും ഇലക്ട്രോണിക്‌സ് സിറ്റിയേയും കൂട്ടിയിണക്കിയുള്ള തുമ്പി ഏവിയേഷന്‍ ഹെലികോപ്റ്റര്‍ ടാക്‌സി സര്‍വീസിന് തുടക്കമായി. ഏഷ്യയില്‍ തന്നെ ആദ്യമായാണ് ഒരു സീറ്റ് മാത്രം ബുക്ക് ചെയ്യാന്‍ മാത്രം സൗകര്യമുള്ള ഹെലി ടാക്‌സി സര്‍വീസ് തുടങ്ങുന്നതെന്ന് തിരുവനന്തപുരം ആസ്ഥാനമായുള്ള തുമ്പി ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറ്കടര്‍ ക്യാപ്റ്റന്‍ കെ.ജി. നായര്‍ പറഞ്ഞു. ദേവനഹള്ളി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തെയും ഇലക്ട്രോണിക്‌സ് സ്റ്റിയേയും ബന്ധിപ്പിക്കുവാന്‍ ഇതുവരെ ഒരു ഹെലികോപ്റ്റര്‍ മൊത്തമായി വാടകയ്ക്ക് എടുക്കാനുള്ള സൗകര്യമേ ഉണ്ടായ്രുന്നൊള്ളൂ. എന്നാല്‍ പുതിയ ഹെലി ടാക്‌സി വരുന്നതോടെ മാറ്റങ്ങള്‍ വരും. ഇരു ദിശകളിലേക്കും ഒന്‍പത് സര്‍വീസുകളാണ് ഇന്നലെ നടത്തിയത്. ടിക്കറ്റ് ചാര്‍ജായി 3500 രൂപയും ജിഎസ്ടി ഉള്‍പ്പെടെ 4130 രൂപയാണ് ഒരു സീറ്റിന് ഈടാക്കുന്നത്. തിരക്കിലാത്ത സമയത്ത് പോലും റോഡ് മാര്‍ഗം രണ്ടു മണിക്കൂര്‍ വേണ്ടി വരുന്ന ദൂരം താണ്ടാന്‍ ഹെലി ടാക്‌സി ഉപയോഗിച്ചാല്‍ 15 മിനിറ്റ് മാത്രം മതി. 2017 ഓഗസ്റ്റില്‍ കേന്ദ്ര വ്യോമയാന ... Read more
ഇതാണ് ആ ക്ഷേത്രം: ഭരണ സമിതിക്ക് പറയാനുള്ളത്
നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് എന്ന തലക്കെട്ടില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്ററിനു മറുപടിയുമായി മൈനാപ്പള്ളില്‍ ക്ഷേത്ര കമ്മിറ്റി. പോസ്റ്ററില്‍ പറയുംപോലെ ഇവിടെ ആര്‍ക്കും വിവേചനമില്ല. എല്ലാവരും ചേര്‍ന്നാണ് ക്ഷേത്രകാര്യങ്ങളും ഉത്സവവും നടത്തുന്നത്. പിന്നാക്ക വിഭാഗത്തില്‍ പെട്ട ബാലന്‍ ആയിരുന്നു അടുത്തകാലം വരെ ക്ഷേത്ര കമ്മിറ്റി ട്രഷറര്‍. കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ജാതി നോക്കിയല്ല. അടൂരിനും പന്തളത്തിനും ഇടയ്ക്കുള്ള സ്ഥലമാണ് പെരുംപുളിക്കല്‍. അവിടെയാണ് മൈനാപ്പള്ളില്‍ ശ്രീ അന്നപൂര്‍ണേശ്വരി ക്ഷേത്രം. ആരാണ് പോസ്റ്ററിന് പിന്നില്‍ എന്നറിയില്ല. ക്ഷേത്രം എല്ലാ വിശ്വാസികള്‍ക്കും തുറന്നിട്ടിരിക്കുകയാണ്. ക്രൈസ്തവ വിശ്വാസികള്‍ അടക്കം താമസിക്കുന്ന ഏഴു കരകളാണ് ഉത്സവം നടത്തുന്നത്. ഒരു കോടിയോളം രൂപ ചെലവില്‍ അടുത്തകാലത്താണ് ക്ഷേത്രം നവീകരിച്ചത്. ഈ വളര്‍ച്ചയില്‍ അസൂയയുള്ളവരാകാം പോസ്റ്ററിനു പിന്നിലെന്ന് ക്ഷേത്രം മാനേജര്‍ രാജശേഖരക്കുറുപ്പ് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പോസ്റ്ററില്‍ പറയും പോലെ ഹിന്ദു കരയോഗ സേവാസമിതി പെരുംപുളിക്കലില്‍ ഇല്ല. നിലവിലെ ക്ഷേത്ര കമ്മിറ്റിയുടെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെയാണ് പോസ്റ്റര്‍ സോഷ്യല്‍ ... Read more
മലയാളി ഡ്രൈവര്‍ക്ക് ദുബൈ ആര്‍ ടി എയുടെ അംഗീകാരം
ദുബൈ ട്രാഫിക്ക് നിയമങ്ങള്‍ ലോക പ്രശസ്തമാണല്ലോ. എങ്കില്‍ ആ നിയമങ്ങള്‍ ഒരിക്കല്‍ പോലും തെറ്റിക്കാത്തതിന് മലയാളി ഡ്രൈവര്‍ക്ക് ദുബൈ ആര്‍ ടി എയുടെ അംഗീകാരം.ദുബൈയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറായ അനില്‍കുമാറിനെ തേടി ആര്‍ ടി എഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് അംഗീകാരം കിട്ടിയ വിവരം അറിയിച്ചത്. രസകരമായ രീതിയിലായിരുന്നു ആര്‍ ടി എ അനില്‍ കുമാറിനെ തേടിയെത്തിയത്. ഒരു ഗതാഗത ലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് വിവരം അറിയിക്കാന്‍ എത്തിയതാണെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എണ്ണത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ എത്തിയതിനാല്‍ അനില്‍ കുമാറും സ്‌കൂള്‍ അധികൃതരും പരിഭ്രമിച്ചു. എന്നാല്‍ അധികം വൈകാതെ നിറചിരിയോടെ സംഘം കാര്യം അവതരിപ്പിച്ചു. ഒരു നിയമലംഘനവും നടത്താത്തതിന് ആര്‍ ടി എ സമ്മാനം നല്‍കാന്‍ എത്തിയതാണെന്ന് പറഞ്ഞപ്പോള്‍ ആശങ്ക ആഹ്‌ളാദത്തിന് വഴി മാറി. സര്‍ട്ടിഫിക്കറ്റും ആയിരം ദിര്‍ഹവുമാണ് സമ്മാനം. ഒരു ഗതാഗത നിയമലംഘനത്തിന്റെ കാര്യം പറയാന്‍ ഇത്രയധികം ഉദ്യോഗസ്ഥര്‍ എത്തിയത് തന്നെ പരിഭ്രമിപ്പിച്ചതായും കാര്യമറിഞ്ഞപ്പോള്‍ വളരെയധികം സന്തോഷമായതായും അനില്‍ പറഞ്ഞു. കഴിഞ്ഞ ആറ് ... Read more
ദോഹ മെട്രോയ്ക്കായി ജപ്പാനില്‍ നിന്ന് 24 ട്രെയിനുകള്‍
ഗതാഗത മേഖലയില്‍ പുതിയ വിപ്ലവത്തിന് മാറ്റം കുറിക്കുന്ന ദോഹ മെട്രോ പരീഷണ ഓട്ടം നടത്തുന്നു.ദോഹ മെട്രോയ്ക്കായി ഉപയോഗിക്കുന്ന 75 തീവണ്ടികളില്‍ 24 തീവണ്ടികള്‍ നേരത്തെ തന്നെ ഡിപ്പോയില്‍ എത്തി. കപ്പല്‍ മാര്‍ഗമാണ് ജപ്പാനില്‍ നിര്‍മ്മിച്ച തീവണ്ടികള്‍ ദോഹയില്‍ എത്തിയത്. 75 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായ മെട്രോ സ്റ്റേഷനിലേക്ക് അവശേഷിക്കുന്ന തീവണ്ടികള്‍ ഉടന്‍ എത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്. വര്‍ഷാവസാനത്തോടെ 90 ശതമാനതത്തോടെ പണി പൂര്‍ത്തിയാക്കി 2019ല്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാകും.2020ല്‍ മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്ന നല്‍കാനാകുമെന്നാണ് അധികൃതരുടെ പ്രഖ്യാപനം. ദോഹ മെട്രോയുടെ ആദ്യഘട്ടം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമുള്ള 75 ഡ്രൈവര്‍ രഹിത തീവണ്ടികളാകും പ്രവര്‍ത്തിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഡ്രൈവര്‍ രഹിത തീവണ്ടികളാണ് ദോഹ മെട്രോയില്‍ ഉപയോഗിക്കുന്നത്. ഓരോ തീവണ്ടിയിലും ഗോള്‍ഡ്, ഫാമിലി ക്ലാസ്, സ്റ്റാന്‍ഡേര്‍ഡ് എന്നിങ്ങനെ മൂന്ന് കമ്പാര്‍ട്ട്മെന്റുകളാണുള്ളത്. ഗോള്‍ഡില്‍ പതിനാറ്, ഫാമിലിയില്‍ 26, സ്റ്റാന്‍ഡേര്‍ഡില്‍ 88 എന്നിങ്ങനെയാണ് സീറ്റുകള്‍. ഏകദേശം മൂന്നൂറോളം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ... Read more
പഴയ ഫാഷനില്‍ ഓസ്കര്‍ വേദിയില്‍ തിളങ്ങി റിത മൊറോണ
പുരസ്ക്കാര തിളക്കത്തോടൊപ്പം പുതുമയാര്‍ന്ന ഫാഷന്‍റെയും സംഗമ വേദിയാണ് ഓസ്കര്‍. ഗ്ലാമറും ഫാഷനും സമന്വയിക്കുന്ന ഇടം. ഈ വേദിയില്‍ പഴമയുടെ പുത്തന്‍ ഫാഷന്‍ അവതരിപ്പിച്ച് ഒരാള്‍ കയ്യടി നേടി. വണ്‍ ഡേ അറ്റ് എ ടൈം സീരിസിലെ താരം റിത മൊറോണയാണ് പഴമയുടെ പുതിയ താരം. 56 വര്‍ഷം പഴക്കമുള്ള വസ്ത്രമണിഞ്ഞാണ് ഓസ്കര്‍ വേദിയില്‍ റിത മൊറോണ എത്തിയത്. പരമ്പരാകത ജാപ്പനീസ് ശൈലിയില്‍ തീര്‍ത്ത ഗൌണ്‍ ആയിരുന്നു റിതയുടെ വേഷം. 1962ല്‍ ഓസ്കര്‍ ലഭിച്ച നടി കൂടിയാണ് റിത. അന്ന് ധരിച്ച അതേ വസ്ത്രമാണ് 2018ലെ ഓസ്കര്‍ ചടങ്ങിന് അവര്‍ ധരിച്ചത്. വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്ക്കാരമായിരുന്നു 56 വര്‍ഷം മുമ്പ് റിതയ്ക്ക് ലഭിച്ചത്. വര്‍ഷങ്ങള്‍ പഴക്കമുള്ള വസ്ത്രമാണെങ്കിലും ഗാംഭീര്യം ഒട്ടും കുറയ്ക്കാതെയാണ് എണ്‍പത്താറുകാരിയായ റിത വേദിയിലെത്തിയത്.
കോയമ്പത്തൂര്‍ നഗരത്തിലൂടെയൊരു സൈക്കിള്‍ സവാരി
കോയമ്പത്തൂര്‍ നഗരത്തിലൂടെയൊരു സൈക്കിള്‍ യാത്ര ചെയ്യാന്‍ തയ്യറാണോ? എങ്കില്‍ സൈക്കിള്‍ തയ്യാര്‍. സവാരിക്ക് ശേഷം സൈക്കിള്‍ യദാ സ്ഥാനത്ത് വെച്ചിട്ട് പോകുകയും ചെയ്യാം. കോയമ്പത്തൂര്‍ നഗരസഭ സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഓഫോ ബൈസിക്കിള്‍ ഷെയറിങ് കമ്പനിയുമായി ചേര്‍ന്നു തയ്യാറാക്കിയ സൈക്കിള്‍ ഷെയറിങ് പദ്ധതി പുതുമയാകുകയാണ്. പദ്ധതിയുടെ ആരംഭത്തില്‍ ആയിരം സൈക്കിളുകളൊരുക്കും. പദ്ധതിയുടെ ഭാഗമായി ആയിരം സൈക്കിള്‍ കൂടി എത്തും.വിജയമെന്ന് കണ്ടാല്‍ മറ്റു നഗരങ്ങളില്‍ കൂടി പദ്ധതിയെത്തും.തമിഴ്‌നാട് മന്ത്രി എസ് പി വേലമണിയാണ് സൈക്കിള്‍ പുറത്തിറക്കിയത്.പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.നഗരത്തിലൂടെയുള്ള സൈക്കിള്‍ സവാരി വിപ്ലവരമായ മാറ്റത്തിന് വഴിയെരുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കെ. പെരിയ്യയ്യ പറഞ്ഞു. ജിപിഎസുമായി ബന്ധിപ്പിച്ചാണു സൈക്കിളുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ഉപയോക്താക്കള്‍ ഓഫോ മൊബൈല്‍ ആപ് ഡൗണ്‍ ലോഡ് ചെയ്യണം. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ സൈക്കിള്‍ തുറക്കാനുള്ള പാസ് കോഡ് ലഭിക്കും. സൈക്കിളുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള നമ്പര്‍ ഉപയോഗിച്ചും പാസ്‌കോഡ് ലഭ്യമാക്കാം. നിരക്ക് യാത്രക്കാരുടെ അക്കൗണ്ടിലൂടെയോ ... Read more
ബാസനവാടി -മജസ്റ്റിക് ബി ടി എം മിനി ബസ് ഓടിത്തുടങ്ങി
അതിരാവിലെയും മറ്റും ബാസനവാടി റെയല്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ സൗകര്യാര്‍ഥം ബാസനവാടി-മജസ്റ്റിക്ക് ബി ടി എം മിനി ബസ് സര്‍വീസ് നിരത്തിലറക്കി. ബെംഗ്ലൂവിലേക്കുള്ള എറണാകുളം സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ സമയത്തില്‍ മാറ്റം വന്നതോടെ പുലര്‍ച്ച എത്തുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് പുതിയ ബസ് വന്നതോടെ തുടര്‍ യാത്ര ദുരിതത്തിന് ഭാഗികമായി പരിഹാരമാകും. അതിരാവിലെ എത്തുന്ന സുരക്ഷിതത്വത്തിനെ സംബന്ധിച്ച് ആശങ്കകള്‍ ഒട്ടേറെ തുടരുന്ന സാഹചര്യവും, ഇരട്ടി തുക ഈടാക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലുമാണ് ബെംഗ്ലൂളൂരു വികസന മന്ത്രി കെ കെ ജോര്‍ജും ഗതാഗത മന്ത്രി എച്ച്.എം രേവണ്ണയും ഇടപ്പെട്ടാണ് മിനി ബസ് സര്‍വീസിന് സൗകര്യം ഒരുക്കിയത്. അതി രാവിലെ ട്രെയിനെത്തിയതിന് ശേഷം സ്റ്റേഷനില്‍ യാത്രക്കാരുമായി പുറപ്പെടുന്ന ബസ് മജസ്റ്റിക്കിലെത്തിച്ചേരും. രാവിലെ നാലിനും മറ്റും ബാനസവാടിയില്‍ നിന്നു സര്‍വീസ് നടത്തേണ്ടതിനാല്‍ മറ്റു സ്ഥലങ്ങളിലേക്കുള്ള ബിഎംടിസി രാത്രി സര്‍വീസിന്റെ തുടര്‍ച്ചയായാണ്ഇതിനെ പരിഗണിക്കുന്ന. രാത്രി 12 മണിയോടെ ബസുകള്‍ സ്റ്റേഷനില്‍ എത്തി പാര്‍ക്ക് ചെയ്യുകയും തുടര്‍ന്ന് ... Read more
സെന്‍ട്രല്‍ ജയിലുകളില്‍ പെട്രോളടിക്കാം
ഇനി മുതല്‍ സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍ പെട്രോള്‍ ലഭിക്കും. ജയില്‍വകുപ്പിന്‍റെയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെയും സംയുക്താഭിമുഖ്യത്തിലാണു ജയിലുകളില്‍ പെട്രോള്‍പമ്പുകള്‍ ഒരുക്കുന്നത്. തടവുകാരുടെ തൊഴില്‍ പരിശീലനത്തിന്‍റെയും ജയിലില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്‍റെയും ഭാഗമായാണിത്. വിയ്യൂര്‍, കണ്ണൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലാണ് ആദ്യഘട്ടത്തില്‍ പെട്രോള്‍ പമ്പ് ആരംഭിക്കുന്നത്. പൂജപ്പുരയില്‍ പരീക്ഷാഭാവനോട് ചേര്‍ന്നിരിക്കുന്ന ഭാഗത്തും, വിയ്യൂരില്‍ കെ.എസ്.ഇ.ബി ഓഫീസിന് എതിര്‍വശത്തും പെട്രോള്‍ പമ്പിനായി സ്ഥലം കണ്ടെത്തി. കണ്ണൂര്‍, ചീമേനി ജയിലുകളുടെ കൊമ്പൌണ്ടിനോട് ചേര്‍ന്നാണ് പെട്രോള്‍ പമ്പുകള്‍ വരുന്നത്. പദ്ധതി സംബന്ധിച്ച രൂപരേഖ ജയില്‍വകുപ്പ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് പദ്ധതി ചെലവ്. ജയിലിലെ തടവുകാരായിരിക്കും പെട്രോള്‍ പമ്പിലെ ജീവനക്കാര്‍. ജീവനക്കാര്‍ക്ക് വിറ്റഴിയുന്ന പെട്രോളിന് രണ്ടു ലിറ്ററിന് രണ്ടു രൂപ എന്ന രീതിയിലാണു വേതനം. ആന്ധ്രപ്രദേശ് തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമാനപദ്ധതികള്‍ പ്രാവര്‍ത്തികമാക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. ജയിലിനു പുറത്ത് ജോലി ചെയ്യേണ്ടി വരുന്നതിനാല്‍ നല്ലനടപ്പുള്ള തടവുകാരെ മാത്രമാണ് പെട്രോള്‍പമ്പില്‍ ... Read more
ശ്രീദേവിയേയും ശശി കപൂറിനേയും ഓര്‍മിച്ച് ഓസ്കര്‍ വേദി
ഇന്ത്യയുടെ പ്രിയതാരങ്ങളുടെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് ഓസ്കർ വേദിയും. ഓസ്കർ പുരസ്കാരദാന ചടങ്ങിനോടനുബന്ധിച്ചുള്ള ‘ഇൻ മെമ്മോറിയം’ വിഭാഗത്തിലാണ് അന്തരിച്ച മറ്റു ചലച്ചിത്ര പ്രതിഭകൾക്കൊപ്പം ശ്രീദേവിയെയും ശശി കപൂറിനെയും അനുസ്മരിച്ചത്. ബോളിവുഡിനു പുറമേ രാജ്യാന്തര ചലച്ചിത്രമേഖലയിലും പേരെടുത്ത നടനായിരുന്നു ശശി കപൂർ. ദ് ഹൗസ്ഹോൾഡർ, ഷെയ്ക്സ്പിയർ വാലാ, ദ് ഗുരു, ബോംബെ ടാക്കി, ഇൻ കസ്റ്റഡി തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ ശശി കപൂർ അഭിനയിച്ചിട്ടുണ്ട്. ജയിംസ് ബോണ്ട് താരം റോജർ മൂർ, മേരി ഗോൾഡ്ബർഗ്, ജോഹാൻ ജൊഹാൻസൺ, ജോൺ ഹേഡ്, സാം ഷെപാഡ്, ജോനഥൻ ഡെമി, ജോർജ് റൊമെറോ, തുടങ്ങിയവർക്കും ഓസ്കർ വേദി ആദരാഞ്ജലികൾ അർപ്പിച്ചു.