Category: News

കേരളത്തിലെ ചികിത്സ തേടി 50000 വിദേശികള്‍

ലോകരാഷ്ട്രങ്ങളില്‍ നിന്നും കേരളത്തിലേക്ക് ചികിത്സക്കായി എത്തുന്നവരുടെ എണ്ണം 50000 കവിയുന്നു. മെഡിക്കല്‍ ടൂറിസത്തില്‍ വര്‍ധിച്ചു വരുന്ന വിദേശികളുടെ നിരക്ക് മൂലം കുറഞ്ഞത് 200 കോടി വരുമാനം ലഭിക്കുന്നുണ്ട്. മെഡിക്കല്‍ വാല്യൂ ട്രാവല്‍ രംഗത്ത് ഇന്ത്യയെ ലോകത്ത് തന്നെ പ്രമുഖ ചികിത്സാ കേന്ദ്രമാക്കാന്‍ കേന്ദ്ര -സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളുടെ നയരൂപീകരണവും ഈ രംഗത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ചികിത്സക്കായി എത്തുന്ന രോഗികള്‍ക്ക് മെഡിക്കല്‍ വിസ കൊടുക്കുവാനും ആരംഭിച്ചു. വിദേശ രാജ്യങ്ങളുടെ വിവിധ പരിശോധനകള്‍ക്ക് ശേഷം അക്രഡിറ്റേഷന്‍ ലഭിച്ച 26 ആശുപത്രികളാണ് കേരളത്തിലുള്ളത്.ഇതില്‍ സ്വകാര്യ രംഗത്തെ പ്രമുഖ ആശുപത്രികളും, എറണാകുളം ജനല്‍ ആശുപത്രിയും, തിരുവനന്തപുരത്തെ എസ് എടിയും ഉള്‍പ്പെടും. അറബ് രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ കേരളത്തിലേക്ക് ചികിത്സ തേടിയെത്തുന്നത്. മുന്‍പ് ചെന്നൈയിലും വെല്ലൂരിലും പോയിരുന്നവര്‍ ഇപ്പോള്‍ കേരളത്തിലാണ് എത്തുന്നത് പ്രധാനമായും കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക്‌സ്, ന്യൂറോളജി, യൂറോളജി, ഗൈനക്കോളജി വിഭാഗങ്ങളിലാണു രോഗികളെത്തുന്നത്. യൂറോപ്പില്‍ നിന്നുള്ള വരവ് കൂടുതലും ദന്തചികില്‍സയ്ക്കായാണ്. അവിടുത്തെ ചെലവിന്റെ ചെറിയൊരംശം മാത്രമേ ... Read more

മൃതദേഹം അയക്കാന്‍ ഏകീകൃത നിരക്ക്: തീരുമാനം ആയിട്ടില്ലെന്ന് എയര്‍ ഇന്ത്യ

മൃതദേഹങ്ങൾ വിമാനം വഴി അയക്കു​മ്പോൾ തൂക്കം നോക്കി നിരക്ക്​ ഇൗടാക്കുന്ന സ​മ്പ്രദായം അവസാനിപ്പിക്കുന്നത് സംബന്ധിച്ച്​ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന്​ എയർ ഇന്ത്യ. ഇതെക്കുറിച്ച്​ ചർച്ചകൾ നടക്കുന്നുണ്ട്.​ എന്നാൽ ഏത്​ തരത്തിലാണ് ഇത്​ നടപ്പാക്കുമെന്ന്​ തീരുമാനമായിട്ടില്ല. എയർ ഇന്ത്യയുടെ വിമാനങ്ങൾ വഴി മൃതദേഹം അയക്കാനുള്ള നിരക്ക് മേഖലകൾ തിരിച്ച്​ ഏകീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന്​ കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം അയക്കുമ്പോൾ തൂക്കം നോക്കി നിരക്ക്​ നിശ്​ചയിക്കുന്ന പതിവ്​ കാലങ്ങളായി പരാതിക്ക്​ വഴി വെച്ചിരുന്നു. യു.എ.ഇയിൽ അബൂദാബി ഒഴികെയുള്ള ഇടങ്ങളിൽ എയർ ഇന്ത്യയുടെ കാർഗ്ഗോ വിഭാഗം കൈകാര്യം ചെയ്യാൻ ഒൗദ്യോഗികമായി നിയോഗിച്ചിരിക്കുന്ന അറേബ്യൻ ട്രാവൽസ്‌ നടത്തിയ പ്രഖ്യാപനം ഏത്​ സാഹചര്യത്തിൽ ഉണ്ടായതാണെന്ന്​ അറിയില്ലെന്ന് എയര്‍ ഇന്ത്യ അതികൃതര്‍ പറഞ്ഞിരുന്നു. ദൂരം അനുസരിച്ച്​ ദക്ഷിണേന്ത്യയിലേക്കും ഉത്തരേന്ത്യയിലേക്കും മൃതദേഹങ്ങൾ കൊണ്ടുവരാന്‍ വ്യത്യസ്ഥ നിരക്ക്​ തന്നെ ഏർപ്പെടുത്തേണ്ടിവരും. തിരക്കുള്ളപ്പോഴും ഇല്ലാത്തപ്പോഴും രണ്ട്​ തരം നിരക്ക്​ ഏർപ്പെടുത്തേണ്ടിയും വരും. ഇത്തരം കാര്യങ്ങൾ നിലനിൽക്കുന്നതിനാലാണ്​ നിരക്ക്​ ഏകീകരണം ... Read more

എയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാകുന്നു

ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ നടപടികള്‍ ജൂണില്‍ ആരംഭിക്കും. 2018ന്റെ അവസാനത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പുതിയ സംരംഭകര്‍ ഏറ്റെടുക്കുന്നതോടെ നിലവിലുള്ള കടബാധ്യതയുടെ ഒരു ഭാഗം കൂടി ഏറ്റെടുക്കേണ്ടി വരും. ഏണസ്റ്റ് ആന്റ് യങ് എന്ന ധനകാര്യ കണ്‍സല്‍റ്റന്‍സിയാണ് സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ ഉപദേശകര്‍. എയര്‍ ഇന്ത്യയുടെ നാല് വിവിധ ഭാഗങ്ങളാണ് ഓഹരി വില്‍പന പൂര്‍ത്തിയാക്കുന്നത്. എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാറ്റ്‌സ് എന്നിവ ഉള്‍പ്പെടുന്ന ഭാഗമായിരിക്കും ആദ്യഘട്ടത്തില്‍ സ്വകാര്യവല്‍ക്കരിക്കുക. തുടര്‍ന്നു ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ബിസിനസ് നിര്‍വഹിക്കുന്ന യര്‍ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡും പ്രാദേശിക സര്‍വീസുകള്‍ നടത്തുന്ന അലയന്‍സ് എയറും വില്‍പന നടത്തും. എയര്‍ഇന്ത്യയുടെ നിലവിലുള്ള കടബാധ്യതയും നാലായി വിഭജിക്കും. ഓരോ ഘടകവും ഏറ്റെടുക്കുന്നവര്‍ക്ക് ഈ ബാധ്യതയുടെ ഒരു ഭാഗവും കൂടി ഏറ്റെടുക്കേണ്ടി വരും. ഇന്ത്യയില്‍നിന്ന് ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്‌സ്, വിസ്താര എന്നിവയും ഖത്തര്‍ എയര്‍വേയ്‌സ് ഉള്‍പ്പെടെയുള്ള വിദേശ ... Read more

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ നിര്‍ത്തലാക്കണമെന്ന് കെ.എസ്.ആര്‍.ടി.സി

ദേശസാത്കൃത പാതകളില്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ നിര്‍ത്തലാക്കണമെന്ന് കെ.എസ്.ആര്‍.ടി.സി. മേധാവി എ ഹേമചന്ദ്രന്‍. സ്വകാര്യബസുകള്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ക്ലാസ് ബസുകളുടേതിന് തുല്യമായ സമയക്രമം നിശ്ചയിച്ച സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് നല്‍കിയ കത്തിലാണ് ഇക്കാര്യം ഉന്നയിച്ചിട്ടുള്ളത്. 2017 ജൂലായ് 26ന് ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശസാത്കൃത ഉത്തരവ് പരിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താവുന്ന പരമാവധി ദൂരം 140 കിലോമീറ്ററാക്കി നിജപ്പെടുത്തി ഓര്‍ഡിനറി ബസുകളാക്കാനായിരുന്നു തീരുമാനം. ഇത് നടപ്പാക്കണമെന്നാണ് കത്തിലെ ആവശ്യം. ഫ്‌ളീറ്റ് ഓണര്‍ നിയമപ്രകാരം സംസ്ഥാനത്ത് ദീര്‍ഘദൂര സൂപ്പര്‍ക്ലാസ് ബസുകള്‍ ഓടിക്കാനുള്ള അവകാശം കെ.എസ്.ആര്‍.ടി.സി.ക്കാണ്. ഇതുലംഘിച്ച് ഒട്ടേറെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഓടുന്നുണ്ട്. ദേശസാത്കൃത സ്‌കീമിലെ 18-ാം വ്യവസ്ഥ അനുസരിച്ച് സംസ്ഥാനത്തിനകത്ത് സ്വകാര്യ ക്യാരേജുകള്‍ക്ക് ഓര്‍ഡിനറിയായി മാത്രമേ സര്‍വീസ് നടത്താന്‍ അനുമതിയുള്ളൂ. അതുകൊണ്ട് ദേശസാത്കൃത സ്‌കീമിന്‍റെ പൂര്‍ണപ്രയോജനം പൊതുമേഖലാ സ്ഥാപനത്തിന് ലഭിക്കുന്നവിധം ക്രമീകരിക്കണമെന്നും കത്തില്‍ പറയുന്നു. ഇതേ ആവശ്യങ്ങളുന്നയിച്ച് മുന്‍മേധാവി എം ... Read more

രാത്രിയാത്ര നിരോധനം: ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ക്കൊരുങ്ങി ഫ്രീഡം ടു മൂവ്

ദേശീയപാത 766 ലെ രാത്രിയാത്ര നിരോധനം നീക്കുന്നതിന് ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ യുവജന കൂട്ടായ്മ ‘ഫ്രീഡം ടു മൂവ്’ തീരുമാനിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും, സംഘടനകളും ഫ്രീഡം ടു മൂവും കൂടി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രാത്രിയാത്ര നിരോധനത്തില്‍ കേരളത്തിന്റെ അനുകൂല തീരുമാനത്തെ അറിയിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കര്‍ണ്ണാടക സര്‍ക്കാരുമായും, ബി ജെപിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരുമായി അടിയന്തര ചര്‍ച്ചകളും നടത്താനാണ് തീരുമാനം. നിരോധനം നിര്‍ത്തലാക്കണം എന്ന തീരുമാനം ജനപ്രധിനിധികളെ അറിയിച്ച് സംസ്ഥാനത്തിന്റെ പൊതു ആവശ്യമെന്ന് നിലയില്‍ ഈ വിഷയത്തെ നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രമേയം അവതരിപ്പിക്കുവാനാണ് തീരുമാനം. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം രൂപവത്കരിച്ച ഉദ്യോഗസ്ഥ സമിതി വയനാട്ടില്‍ സിറ്റിങ് നടത്തുന്നതിനായി സര്‍ക്കാര്‍ വഴി ശ്രമങ്ങള്‍ നടത്തും. ഉദ്യോഗസ്ഥ സമിതിയുടെ ചെയര്‍മാനും കേന്ദ്ര ഉപരിതലഗതാഗതവകുപ്പ് സെക്രട്ടറിയുമായ യുധിഷ്ഠര്‍ മല്ലിക്കിനെ സര്‍വകക്ഷിസംഘം നേരിട്ടുകണ്ട് നിവേദനംനല്‍കും. ഒപ്പം ഫ്രീഡം ടു മൂവ് ശേഖരിച്ചിരിക്കുന്ന ഒരു ലക്ഷം ഒപ്പുകളും കൈമാറും.

തേനി കാട്ടുതീ: മരണസംഖ്യ ഉയര്‍ന്നേക്കും

കുമളി : കേരള-തമിഴ്നാട് അതിർത്തിയിൽ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയിൽ 11 പേർ കൊല്ലപ്പെട്ടു. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകള്‍. ഒമ്പതു പേരുടെ മരണം ജില്ലാ ഭരണകൂടം സ്ഥിതീകരിച്ചു. മരണ സംഖ്യ ഉയര്‍ന്നേക്കും.ഗുരുതര പൊള്ളലേറ്റാണു മരണമെന്നു തേനി ഡിവൈഎസ്പി അറിയിച്ചു. ഇതുവരെ 27 പേരെ കാട്ടുതീയിൽ നിന്നു രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരില്‍ കോട്ടയം സ്വദേശിനിയും. നാല് പേരുടെ നില അതീവ ഗുരുതരമെന്ന് രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. ഏഴു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.   പരിക്കേറ്റവരെ തേനി, മധുര മെഡിക്കല്‍ കോളേജുകളിലേയ്ക്കു മാറ്റി. പലരുടെയും നില ഗുരുതരമാണ്. വ്യോമസേനയുടെ നാലു ഹെലികോപ്റ്ററുകൾ സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ഒപ്പം 10 കമാൻഡോകളും മെഡിക്കൽ സംഘവും അപകട സ്ഥലത്തുണ്ട്.. കാട്ടിൽ കുടുങ്ങിയവരെ രക്ഷിക്കാനാണു കമാൻഡോ സംഘം. ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ മണ്ഡലത്തിലാണ് അപകടമുണ്ടായിരിക്കുന്നത്. പനീർസെൽവവും മന്ത്രി ഡിണ്ടിഗൽ ശ്രീനിവാസനും സംഭവസ്ഥലത്തെത്തി. അപകടത്തില്‍ പെട്ടത് ചെന്നൈയില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ്. ആകെയുള്ള 38 പേരില്‍ എട്ടു പുരുഷന്മാരും 26 സ്ത്രീകളും മൂന്നു ... Read more

മുബൈയില്‍ ആനപ്പൂരം

വര്‍ളി കടലോരത്ത് ഫൈബറില്‍  തീര്‍ത്ത 101 ഗജവീരന്‍മാരുടെ പ്രദര്‍ശനം. യഥാര്‍ത്ഥ ആനകളുടെ മൂന്നില്‍ രണ്ട് വലിപ്പമുള്ള പ്രതിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ദി എലഫെന്റ് പരേഡ് എന്ന ആര്‍ട്ട് എക്‌സ്ബിഷന്റെ ഭാഗമായിട്ടാണ് മുബൈ നഗരത്തില്‍ ആനകളുടെ രൂപം എത്തിയത്. മാര്‍ച്ച് മൂന്ന് മുതല്‍ ആരംഭിച്ച പ്രദര്‍ശനം 18 വരെ തുടരും. ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ മുന്നിലായിരുന്നു പ്രദര്‍ശനം ആരംഭിച്ചത്. അവിടെ നിന്ന് പ്രിയദര്‍ശിനി പാര്‍ക്കിന്റെ പച്ചപ്പുല്‍പരപ്പിലേക്ക് വന്നു. വര്‍ളി കടലോരത്തേക്ക് പ്രദര്‍ശനം വന്നതോടെ സായാഹ്നം ആസ്വദിക്കാനെത്തിയവര്‍ക്ക് പല വര്‍ണ്ണങ്ങളിലുള്ള ആനകള്‍ തീര്‍ത്ത അത്ഭുതം വലുതല്ല. വരും ദിവസങ്ങളില്‍ വിവിധ ഷോപ്പിങ് മാളുകളിലും, ബാന്ദ്രയിലെ കോട്ടയിലും ഈ ആനകള്‍ കാഴ്ച വിരുന്നൊരുക്കി നില്‍ക്കും. 2006ല്‍ ആണ് ലോകത്താകെയുള്ള ആനകളുടെ സംരക്ഷണത്തിന് ധനസമാഹരണാര്‍ഥമാണ് വിവിധ കലാകാരമാരുടെയും സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ പ്രമുഖരുടെയും സഹകരണത്തോടെ ദ് എലിഫെന്റ് പരേഡ് എന്ന് പദ്ധതിക്ക് തുടക്കം കുറിച്ചത്. പതിനൊന്നു വര്‍ഷത്തിനിടെ ഇതുവരെ ലണ്ടന്‍, ഹോങ്കോങ് നഗരങ്ങളിലടക്കം 24 സ്ഥലങ്ങളില്‍ പ്രദര്‍ശനം ... Read more

ദോഹ എയര്‍പോര്‍ട്ട് റോഡില്‍ പുതിയ നടപ്പാലം വരുന്നു

12 മണിക്കൂര്‍ കൊണ്ട് റോഡിന് മുകളില്‍ മേല്‍പാലം സ്ഥാപിച്ച്  ദോഹ എയര്‍പ്പോര്‍ട്ട് റോഡ്. ദ്രുതഗതിയില്‍ പുരോഗമിക്കുന്ന നടപ്പാലത്തിന്റെ അനുബന്ധ ജോലികള്‍ കൂടി പൂര്‍ത്തിയാക്കിയശേഷം നടപ്പാലം ഏറെ വൈകാതെ തുറന്നു കൊടുക്കും. റോഡിനു മുകളിലെ പാലത്തിന്റെ ഭാഗങ്ങള്‍ സ്ഥാപിക്കുന്നതിനുവേണ്ടി കഴിഞ്ഞ ദിവസം 12 മണിക്കൂര്‍ നേരത്തേക്ക് എയര്‍പോര്‍ട്ട് റോഡില്‍ ഗതാഗതം തടഞ്ഞിരുന്നു. നേരത്തേ തയ്യാറാക്കി വച്ച ഭാഗങ്ങള്‍ റോഡിനു മുകളില്‍ സ്ഥാപിക്കുകയാണു ചെയ്തത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഓഫിസുകളിലുള്ളവര്‍ക്ക് ഏറെ പ്രയോജനകരമാകും ഈ കാല്‍നടപ്പാലമെന്നു വിലയിരുത്തുന്നു. കാല്‍നട യാത്രക്കാര്‍ക്കുവേണ്ടി പ്രത്യേക മാസ്റ്റര്‍പ്ലാനിനു ഗതാഗത, വാര്‍ത്താ വിനിമയ മന്ത്രാലയം അടുത്തിടെ രൂപം നല്‍കിയിരുന്നു. കാല്‍നട യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള പദ്ധതിപ്രകാരം 50 ക്രോസ്വാക്കുകളാണു നിര്‍മ്മിക്കുക. ഇതില്‍ 26 എണ്ണം മേല്‍നടപ്പാതകളും കീഴ്‌നടപ്പാതകളുമാണ്.

പുതിയ പിഴത്തുക അടിസ്ഥാനരഹിതമെന്ന് ഗതാഗതവകുപ്പ്

ദോഹ:ഗതാഗതനിയമത്തില്‍ ഭേദഗതി വരുത്തിയെന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് ഗതാഗതവകുപ്പ്. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട ഗതാഗതകേസുകളില്‍ പുതിയ പിഴത്തുക ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരെ പ്രതികരണവുമായി ഗതാഗത വകുപ്പിലെ  മീഡിയ-ഗതാഗത ബോധവത്കരണ അസി. ഡയറക്ടര്‍ മേജര്‍ ജാബിര്‍ മുഹമ്മദ് ഒദെയ്ബ മുന്നോട്ട് വന്നു. വാഹനാപകടങ്ങളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിച്ചിട്ടില്ലെങ്കിലോ അല്ലെങ്കില്‍ റോഡില്‍ സുരക്ഷിതമായ വാഹനം ഓടിക്കാത്തതിനെത്തുടര്‍ന്ന് അപകടത്തില്‍പ്പെടുകയോ ചെയ്താല്‍ പിഴ ത്തുക ഏര്‍പ്പെടുത്തുന്നത് നിലവിലുള്ളതാണെന്നും പുതുതായിട്ടുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വാഹനാപകടങ്ങളില്‍ പുതിയ പിഴത്തുക ഏര്‍പ്പെടുത്തിയെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. താഗതനിയമത്തിലെ 64-ാം വകുപ്പ് പ്രകാരം മതിയായ അകലം പാലിക്കാത്തതിനെത്തുടര്‍ന്ന് അപകടത്തില്‍പ്പെടുന്ന വാഹനങ്ങളില്‍ നിന്ന് ആയിരം റിയാലും 46-ാം വകുപ്പ് പ്രകാരം സുരക്ഷിതമായി വാഹനം ഓടിക്കാത്തതിനെത്തുടര്‍ന്ന് റോഡ് അപകടത്തിനിടയാക്കുകയും ചെയ്യുന്നവരില്‍നിന്ന് 500 റിയാലുമാണ് ഈടാക്കുന്നത്. ഇത്തരം ലംഘനങ്ങള്‍ അപകടങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഗതാഗത പോലീസിന്റെ തീരുമാനങ്ങള്‍ക്ക് അനുസൃതമായിരിക്കും. ഡ്രൈവര്‍മാരുടേയും റോഡിലെ മറ്റ് ഉപയോക്താക്കളുടേയും സുരക്ഷ ഉറപ്പാക്കാന്‍ ഗതാഗത സുരക്ഷാ ... Read more

അഞ്ചുവര്‍ഷമായി വിദേശത്താണോ? നാട്ടിലേയ്ക്ക് മടങ്ങാനിതാ സൗജന്യ ടിക്കറ്റ്

അഞ്ചുവർഷത്തിലേറെയായി വിദേശത്തു തന്നെ കഴിയുന്ന പ്രവാസിക്കു കേരള സർക്കാറിന്‍റെ കൈത്താങ്ങ്. യാത്രാ ചെലവു കാരണം നാടിലേയ്ക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് കേരള സര്‍ക്കാറിന്‍റെ നോര്‍ക്ക വകുപ്പിന്‍റെ സൗജന്യ യാത്രാ ടിക്കറ്റ് പ്രയോജനപ്പെടുത്തി നാട്ടിലേയ്ക്ക് മടങ്ങാം. ടിക്കറ്റിനു വേണ്ടി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം. രജിസ്ട്രേഷന്‍ എങ്ങനെ? http://demo.norkaroots.net/applyticket.aspx എന്ന വെബ്സൈറ്റിൽ പ്രവേശിച്ചാണു രജിസ്ട്രേഷൻ നടത്തേണ്ടത്. അവസാനമായി നാട്ടിൽ വന്നത് എപ്പോഴാണ്, ഇന്ത്യയിലേക്കു വരാൻ തടസ്സം നേരിട്ടതിന്‍റെ കാരണം, ഇപ്പോൾ താമസിക്കുന്ന രാജ്യം, പാസ്പോര്‍ട്ട് നമ്പര്‍, പ്രവാസി ഐഡി കാർഡ് നമ്പർ ഉണ്ടെങ്കിൽ ആ വിവരങ്ങൾ, റസിഡന്‍റ് പെർമിറ്റ്/ഇക്കാമ നമ്പർ, വിദ്യാഭ്യാസ യോഗ്യത, ജോലിയുടെ വിവരം, തൊഴിൽ ദാതാവിന്‍റെ മേൽവിലാസം, വരുമാനം, വിവാഹം കഴിച്ചതാണെങ്കിൽ കുടുംബത്തിന്‍റെ വിവരങ്ങൾ, വിദേശത്തേയും കേരളത്തിലെയും വിലാസം, കേരളത്തിൽ ബന്ധപ്പെടാനുള്ള വ്യക്തിയുടെ പേര് തുടങ്ങിയ കാര്യങ്ങൾ പൂരിപ്പിച്ച് അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. നോർക്ക വകുപ്പ് അപേക്ഷ പരിശോധിച്ചു നടപടികള്‍ സ്വീകരിക്കും. അപേക്ഷയിലെ കാര്യങ്ങൾ തൃപ്തികരമാണെങ്കിൽ വിമാന ടിക്കറ്റ് അനുവദിക്കും.

ഭീമമായ വായ്പാ ഇടപാടിന് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കുന്നു

ബാങ്കുകളില്‍ നിന്ന് ഭീമമായ തുക വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ രാജ്യം വിടുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അമ്പതു കോടിയ്ക്ക് മുകളില്‍ വായ്പയെടുക്കുന്നവര്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ബാങ്കുകള്‍ക്ക് നല്‍കണമെന്നത് നിര്‍ബന്ധമാക്കും. കേന്ദ്ര ധനമന്ത്രാലയത്തിലെ ഫിനാന്‍ഷ്യല്‍ സെക്രട്ടറി രാജീവ് കുമാറാണ് ഈ വിവരം ട്വീറ്റിലൂടെ പുറത്ത് വിട്ടത്. അമ്പത് കോടിയോ അധിലധികമോ ഉള്ള വായ്പകള്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കുന്നത് അഴിമതി മുക്ത-ഉത്തരവാദിത്ത ബാങ്കിങ്ങിലേക്കുള്ള അടുത്ത ചുവട് വെയ്പാണെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. Next step on clean N #Responsible #banking. Passport details a must for loans > 50 cr. Steps to ensure quick response in case of Frauds.@PMOIndia @FinMinIndia @PIB_INDIA pic.twitter.com/fcnTE3OFjH — Rajeev kumar (@rajeevkumr) March 10, 2018 പാസ്പോര്‍ട്ട് വിവരങ്ങള്‍ ലഭിക്കുന്നതോടെ, വായ്പയെടുത്തയാള്‍ രാജ്യം വിടുന്നത് തടയാന്‍ ബന്ധപ്പെട്ട അധികാരികളെ സമീപിക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കും. നിലവില്‍ ... Read more

ഇനി റിസര്‍വ് ചെയ്ത റെയില്‍വേ ടിക്കറ്റും കൈമാറാം

ദീര്‍ഘദൂരയാത്രകള്‍ക്ക് ഇന്ത്യയില്‍ എല്ലാവരും ആശ്രയിക്കുന്നത് ട്രെയിന്‍ ഗതാഗതത്തിനെയാണ്. മിന്‍കൂട്ടി ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവരാണ് മിക്കവരും. അങ്ങനെ ബുക്ക് ചെയ്യുന്ന ടിക്കറ്റ് മറ്റൊരാളിന്റെ പേരിലേക്ക് മാറ്റി നല്‍കാനുള്ള സംവിധാനവുമായി റെയില്‍വേ രംഗത്ത് എത്തി. പ്രധാന സ്റ്റേഷനുകളിലെ ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസറിന് സീറ്റോ, ബെര്‍ത്തോ മുന്‍കൂട്ടി ബുക്ക് ചെയ്തത് മാറ്റി നല്‍കാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം, ഇത്തരത്തിലുള്ള അപേക്ഷ ഒറ്റത്തവണത്തേക്കു മാത്രമേ സമ്മതിക്കുകയുള്ളൂ. വിദ്യാര്‍ഥികള്‍, വിവാഹ സംഘം,എന്‍സിസി കേഡറ്റ്‌സ് തുടങ്ങി കൂട്ടത്തോടെ ബുക്കുചെയ്യുമ്പോള്‍ പത്തുശതമാനം പേരുടെ ടിക്കറ്റുകള്‍ മാത്രമേ ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ കഴിയൂ എന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. ടിക്കറ്റ് മാറ്റുന്നതിനുള്ള റെയില്‍വേ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം യാത്രക്കാരന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കില്‍, ഡ്യൂട്ടിക്കു പോകുമ്പോള്‍ നിശ്ചിത ട്രെയിനിന്റെ പുറപ്പെടല്‍ സമയത്തിന് 24 മണിക്കൂര്‍ മുന്‍പ് ടിക്കറ്റ് ട്രാന്‍സ്ഫറിന് അവസരമുണ്ടാകും. ആരുടെ പേരിലേക്കാണോ ടിക്കറ്റ് മാറ്റേണ്ടതെന്നടക്കമുള്ള വിവരങ്ങള്‍ 24 മണിക്കൂറിനുമുന്‍പ് എഴുതി തയാറാക്കി അപേക്ഷ നല്‍കണം. യാത്രക്കാരന് തന്റെ കുടുംബത്തില്‍ തന്നെയുള്ള മറ്റൊരാള്‍ക്കും ... Read more

അന്തര്‍വാഹിനി ടൂറിസവുമായി മഹാരാഷ്ട്ര

മുംബൈ: മഹാരാഷ്ട്ര ബജറ്റില്‍ കൊങ്കണ്‍ മേഖലയിലെ വിനോദ സഞ്ചാരം വര്‍ധിപ്പിക്കാന്‍ മുന്തിയ പരിഗണന. സിന്ധുദുര്‍ഗില്‍ ബാറ്ററിയില്‍ ഓടുന്ന അന്തര്‍വാഹിനി, നന്ദുര്‍ബാറില്‍ വാര്‍ഷിക സാംസ്കാരികോത്സവം എന്നിവ ബജറ്റില്‍ ഇടം നേടി. ബീച്ചും വനവുമുള്ള രത്നഗിരിയിലെ ഗണപതിപുലെ ക്ഷേത്രം വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കും. ഇതിന് ബജറ്റില്‍ 79 കോടി വകയിരുത്തി.തൊട്ടടുത്ത മച്ചല്‍ എന്ന സ്ഥലവും ടൂറിസം കേന്ദ്രമാക്കും. വിനോദ സഞ്ചാരികള്‍ക്ക് കയറാവുന്ന ഇന്ത്യയിലെ ആദ്യ അന്തര്‍വാഹിനിയാണ് സിന്ധുദുര്‍ഗിലെന്നു സംസ്ഥാന ധനമന്ത്രി ദീപക് കേസര്‍ക്കാര്‍ പറഞ്ഞു. ശ്രീരാമനുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള രാംടെക് വികസിപ്പിക്കാന്‍ 150 കോടി നീക്കിവെച്ചു. ഗഡചിരോളിയിലെ സിരോഞ്ചയില്‍ ഫോസില്‍ മ്യൂസിയം സ്ഥാപിക്കും. മഹാരാഷ്ട്രയിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.ബജറ്റ് പ്രഖ്യാപനങ്ങളെ മഹാരാഷ്ട്രയിലെ ടൂറിസം രംഗത്തെ സംഘടനകള്‍ സ്വാഗതം ചെയ്തു.

ദോഹ മെട്രോ; ആദ്യ സ്റ്റേഷന്‍ പൂര്‍ത്തിയാവുന്നു

വര്‍ഷാവസാനത്തോടെ പണിപൂര്‍ത്തിയാകുന്ന ദോഹ മെട്രോയുടെ ആദ്യ സ്റ്റേഷന്റെ പണി പൂര്‍ത്തിയാകുന്നു. ഇക്ക്‌ണോമിക് സോണ്‍ സ്റ്റേഷന്റെ  നിര്‍മ്മാണമാണ്‌ അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നത്. സ്റ്റേഷന്റെ ഉള്‍ഭാഗം മനോഹരമാക്കുന്ന ജോലിയുടെ അവസാനഘട്ടം പുരോഗമിക്കുകയാണ്. ഖത്തറിന്റെ പൈതൃകവും ആധുനികതയും ഒരുമിക്കുന്ന രീതിയിലാണ് ഇക്കണോമിക് സ്റ്റേഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കിയാണ് ഇന്റീരിയര്‍ നിര്‍മിച്ചിരിക്കുന്നത്.വിശാലമായ സ്ഥസൗകര്യവും, സ്വഭാവിക വെളിച്ചവും സ്റ്റേഷനെ കൂടുതല്‍ മനോഹരമാക്കും. സിക്‌സ്ത്ത് റിങ് റോഡിനും അല്‍ വക്‌റ റോഡിനുമിടയിലാണ് ഇക്കണോമിക സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. മെട്രോ സര്‍വീസ് ആരംഭിക്കുന്നതോടെ മണിക്കൂറില്‍ 15000 യാത്രക്കാര്‍ ഈ സ്റ്റേഷന്‍ പ്രയോജനപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്.

സ്റ്റൈല്‍ മന്നന്‍ @ ഹിമാലയം

രാഷ്ട്രീയ പ്രഖ്യാപനം നടത്തിയ നടന്‍ രജനികാന്ത് വീണ്ടും ഹിമാലയത്തിലേയ്ക്ക് യാത്ര പോകുന്നു. പ്രത്യേക പ്രാര്‍ഥനകള്‍ നടത്താനും ബാബാജി ആശ്രമം സന്ദര്‍ശിക്കാനുമാണ് രജനിയുടെ യാത്ര. ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പും സിനിമകളുടെ റിലീസിന് മുമ്പും നടന്‍ ഹിമാലയം സന്ദര്‍ശിക്കാറുണ്ട്. ഇത്തവണ താരത്തിന്‍റെ രണ്ടു സിനിമകളാണ് റിലീസിന് തയ്യാറെടുക്കുന്നത്. ശങ്കറിന്‍റെ എന്തിരന്‍ 2.0യും പാ രഞ്ജിത്തിന്‍റെ കാലയും. ദുനഗിരിയിലെ നിത്യ യോഗി മഹാവതാര്‍ ബാബാജിയുടെ ധ്യാനസ്ഥലത്ത് സമയം ചെലവഴിക്കും. കൂടാതെ ബാബാജിയുടെ സ്മരണക്കായി നിര്‍മിക്കുന്ന ആശ്രമത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും വിലയിരുത്തും. ഋഷികേശും സന്ദര്‍ശിക്കും. ഒരാഴ്ച ഹിമാലയത്തില്‍ ചെലവഴിച്ച് മടങ്ങും.