Category: News

വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സ്: കുവൈത്തില്‍ പ്രത്യേക സമിതി

കുവൈത്തില്‍ വിദേശികള്‍ക്ക്‌ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതും പുതുക്കുന്നതും നിരീക്ഷിക്കാന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരം സമിതിയെ നിയോഗിക്കണം എന്ന വലീദ് അല്‍ തബ്തബാഇ എം പിയുടെ നിര്‍ദേശം പാര്‍ലമെന്റിന്റെ ആഭ്യന്തര-പ്രതിരോധ സമിതി അംഗീകരിച്ചു.ഇനി മുതല്‍ വിദേശികളുടെ ലൈസന്‍സ് അവര്‍ക്ക് നല്‍കുന്നതും പുതുക്കുന്നതും നിയമവ്യവസ്ഥകള്‍ അനുസരിച്ചാണോ എന്ന് പരിശോധിക്കുന്നത് ഈ സമിതിയായിരിക്കും. നിലവില്‍ കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ ഉപാധികള്‍ ഉണ്ട്. 600 ദിനാര്‍ ശമ്പളം, രണ്ടുവര്‍ഷമായി കുവൈത്തില്‍ താമസം ബിരുദം എന്നീ വ്യവസ്ഥകള്‍ ഉള്ളവര്‍ക്ക് മാത്രമേ ലൈസന്‍സ് ലഭിക്കുകയുള്ളൂ. അതേ സമയം കുവൈത്തില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ ജോലിക്കായി എത്തിയവര്‍, ഡോക്ടര്‍മാര്‍, ജഡ്ജിമാര്‍,എന്‍ജിനീയര്‍മാര്‍, വീട്ടമ്മമാര്‍, മെസഞ്ചര്‍മാര്‍ എന്നിവര്‍ക്കിത് ബാധകമല്ല. ഉപാധികളോടെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ലഭിച്ച ലൈസന്‍സ് അങ്ങനെയല്ലാത്ത ജോലിയിലേക്ക് പ്രവേശിക്കുമ്പോള്‍ ലൈസന്‍സ് റദ്ദാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പലരും ഇത് പാലിക്കാറില്ല. ലൈസന്‍സ് നിയമം കര്‍ശനമാക്കിയതോടെ അഴിമതിക്കുള്ള സാഹചര്യം വര്‍ധിച്ചിട്ടുണ്ട് എന്ന് ചില എംപിമാര്‍ പരാതിപെട്ടതിനെതുടര്‍ന്നാണ് പുതായ സമിതി. റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ വാഹനങ്ങളുടെ ... Read more

സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

ഭൗതിക ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 76 വയസ്സുണ്ടായിരുന്ന അദ്ദേഹം നാഡീ കോശങ്ങളെ തളര്‍ത്തുന്ന മാരകമായ അമയോട്രോപ്പിക്ക് ലാറ്ററല്‍ സ്‌ക്ലീറോസിസ് എന്ന അസുഖ ബാധിതനായിരുന്നു. ഹോക്കിങ്ങിന്റെ മക്കളായ ലൂസി, റോബോര്‍ട്ട്,ടിം എന്നിവര്‍ പ്രസ്താവനയിലാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. അദ്ദേഹം വളരെ വലിയൊരു ശാസ്ത്രഞ്ജനും അസാമാന്യ വ്യക്തിത്വത്തിനുടമയുമായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും പാരമ്പര്യവും വര്‍ഷങ്ങളോളം നിലനില്‍ക്കും. എന്നന്നേക്കും അദ്ദേഹം ഞങ്ങളുടെ ഓര്‍മയിലുണ്ടാകുമെന്നും മക്കള്‍ വ്യക്തമാക്കി. 1942 ജനുവരി 8ന് ഓക്സ്ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍. 17 ാം വയസില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. കേംബ്രിഡ്ജില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകള്‍ തളര്‍ന്നു പോകാന്‍ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. ഒരു കോടി കോപ്പികള്‍ വിറ്റഴിച്ച എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ഹോക്കിങിന്റെ പുസ്തകമാണ്. അദ്ദേഹത്തിന്റെ ജീവിതത്തെ ആധാരമാക്കി 2014 ല്‍ ദ തിയറി ഓഫ് എവരിതിങ് എന്ന പേരില്‍ സിനിമയും ... Read more

മൊബൈല്‍ ആപ് ടാക്സി സേവനവുമായി ബീഹാര്‍ ടൂറിസം വകുപ്പ്

സ്വകാര്യ ടാക്സി സേവനങ്ങളുടെ സഹായത്തോടെ പട്ന ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റ്  മൊബൈല്‍ ആപ് അടിസ്ഥാനമാക്കി പ്രിപൈഡ് ടാക്സി സംവിധാനം തുടങ്ങുന്നു. പദ്ധതി അന്തിമഘട്ടത്തിലാണ്. നഗരത്തിനകത്തും പുറത്തും യാത്രചെയ്യാന്‍ മൊബൈല്‍ ആപ് വഴി ടാക്സി ബുക്ക് ചെയ്യാം. നിലവില്‍ രാത്രികാലങ്ങളില്‍ യാത്രചെയ്യാന്‍ പല സ്വകാര്യ ടാക്സി ഏജന്‍സികളും വ്യത്യസ്ഥ തുകയാണ് ഈടാക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ ടാക്സിയില്‍ കുറഞ്ഞ ചെലവില്‍ മികച്ച സേവനങ്ങളോടെ യാത്രചെയ്യാം. ട്രാഫിക് സിഗ്നലില്‍ കിടന്നാല്‍ അമിത തുക ഈടാക്കുന്ന സ്വകാര്യ ടാക്സികളെ പേടിക്കുകയും വേണ്ട എന്ന് ടൂറിസം ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2011ല്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ 50 ടാക്സി സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നു. ജി.പി.എസ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, എ.സി തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു. എന്നാല്‍ ടാക്സി സേവനം കൂടുതല്‍ കാലം നിലനിന്നില്ല. ടാക്സി യത്രാ സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. കൂടാതെ ടൂറിസം കേന്ദ്രങ്ങളിലും സേവനങ്ങള്‍ ബുക്ക് ചെയ്യാം. ഇ-ബുക്കിംഗ്, ഇ-പേയ്മെന്‍റ്  സംവിധാനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ... Read more

ടൂര്‍ ഗൈഡാകാന്‍ പരിശീലനം നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: ടൂര്‍ ഗൈഡ് ആകാന്‍ കേന്ദ്ര ടൂറിസം മന്ത്രാലയം പരിശീലനം നിര്‍ബന്ധമാക്കുന്നു. ടൂര്‍ ഗൈഡ്, ഹെറിറ്റേജ് ടൂര്‍ ഗൈഡ് എന്നീ വിഭാഗങ്ങളിലാണ് പരിശീലനം. 420 മണിക്കൂര്‍, 330 മണിക്കൂര്‍ എന്നിങ്ങനെയാണ് പരിശീലന കോഴ്സ് സമയദൈര്‍ഘ്യം. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം.18നും 28നും മധ്യേയാണ് പ്രായപരിധി. കോഴ്സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്കു ടൂറിസം മന്ത്രാലയം സര്‍ട്ടിഫിക്കറ്റും ലൈസന്‍സും നല്‍കും. ഓരോ വിനോദ സഞ്ചാര കേന്ദ്രത്തിലേക്കും വരുന്ന സഞ്ചാരികളുടെ എണ്ണം,പുരാവസ്തു വകുപ്പിന്‍റെ സംരക്ഷിത സ്മാരക എണ്ണം, നിലവില്‍ ലൈസന്‍സുള്ള ഗൈഡുകളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലാകും പുതിയ ഗൈഡുകളെ തെരഞ്ഞെടുക്കുക. രാജ്യത്തെ തൊഴില്‍ ദാതാക്കളില്‍ പ്രധാന മേഖലയായ ടൂറിസത്തില്‍ വൈദഗ്ധ്യമുള്ളവരെ ഉപയോഗപ്പെടുത്തുകയാണ് മന്ത്രാലയത്തിന്‍റെ ലക്‌ഷ്യം.

ട്രാഫിക്ക് മറികടക്കാന്‍ തുരങ്കയാത്രയുമായി ഇലോണ്‍ മസ്‌ക്

ലോകത്തിന് മുന്‍പില്‍ ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങളുമായി വീണ്ടും ഇലോണ്‍ മസ്‌ക്.വര്‍ധിച്ച് വരുന്ന വാഹനത്തിരക്ക് മറികടന്ന് അതിവേഗം യാത്ര ചെയ്യാനുള്ള അര്‍ബന്‍ ലൂപ് പദ്ധതിയില്‍ കാതലായ മാറ്റം വരുത്തി അവതരിപ്പിച്ചിരിക്കുകയാണ് മസ്‌ക്. പൊതുഗതാഗത മാര്‍ഗത്തിനെ അതിവേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാനുള്ള മാര്‍ഗവുമായിട്ടാണ് മസ്‌ക് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. കാറോടിക്കുന്ന വ്യക്തികളില്‍ നിന്നും പൊതുഗതാഗതത്തിലേക്ക് മാറിയതൊഴിച്ചാല്‍ അര്‍ബന്‍ ലൂപ്പില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. തറനിരപ്പില്‍ നിന്നും പ്രത്യേക സംവിധാനം വഴി വാഹനത്തെ താഴെയുള്ള തുരങ്കത്തിലേക്ക് എത്തിക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ഈ തുരങ്കം വഴിയായിരിക്കും യാത്ര. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ വരെ വാഹനങ്ങള്‍ സഞ്ചരിക്കാന്‍ അര്‍ബന്‍ ലൂപ്പിനുള്ളില്‍ സാധിക്കും. അര്‍ബന്‍ ലൂപ്പിനെക്കുറിച്ച് തന്റെ സ്വപ്‌നങ്ങള്‍ ട്വിറ്ററിലൂടെയാണ് ഇലോണ്‍ മസ്‌ക് പങ്കുവെച്ചത്. തുരങ്കം നിര്‍മ്മിക്കുന്ന യന്ത്രത്തിന് സമീപത്ത് നില്‍ക്കുന്ന ഒരു ചിത്രം ദിവസങ്ങള്‍ക്ക് മുന്‍പ് ഇലോണ്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. വാഷിങ്ടണ്‍ ഡിസിയിലെ ഗതാഗത വകുപ്പില്‍ നിന്നും ബോറിങ് കമ്പനിക്ക് നിശ്ചിത പാതയില്‍ തുരങ്കം നിര്‍മിക്കുന്നതിനുള്ള അനുമതി ലഭിച്ചിരുന്നു. ഇതിനും ... Read more

രാത്രികാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുമെന്ന് അല്‍ഫോന്‍സ്‌ കണ്ണന്താനം

രാജ്യത്ത് രാത്രികാലങ്ങളില്‍ ഭക്ഷ്യശാലകളും മാര്‍ക്കറ്റുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത്‌ ടൂറിസം മന്ത്രാലയത്തിന്‍റെ പരിഗണനയിലുണ്ടെന്ന് മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്. അതേ സമയം, രാത്രി ജീവീതം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് നൈറ്റ് ക്ലബ്‌ മാത്രമല്ല മറിച്ച് ആരോഗ്യകരമായ വിനോദമാണെന്നും മന്ത്രി പറഞ്ഞു. സൂര്യാസ്തമയത്തിനു ശേഷം രാജ്യത്തെ സ്മാരകങ്ങളെ ഉള്‍പ്പെടുത്തിയുള്ള വിനോദ പരിപാടികള്‍ ആവശ്യമാണ്‌. രാത്രികളില്‍ സ്മാരകങ്ങള്‍ വിനോദ സഞ്ചാരികള്‍ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രാലയം തുടക്കമിടും. 24 മണിക്കൂറും വരുമാനം ലഭിക്കുന്ന ആരോഗ്യകരമായ ടൂറിസത്തെയാണ് മന്ത്രാലയം പ്രോത്സാഹിപ്പിക്കുക. നമ്മള്‍ അഭിവൃദ്ധിപ്പെടുത്തുന്ന രാത്രി ജീവിതത്തിന്‍റെ ചെറിയ ഭാഗം മാത്രമാണ് നെറ്റ് ക്ലബ്ബുകള്‍. വിനോദ സഞ്ചാരികള്‍ വൈകുന്നേരം ഏഴുമണിക്ക് ശേഷം അവരുടെ മുറികളിലേക്ക് മടങ്ങുന്ന പ്രവണത മറികടക്കണം. ഷോപ്പിങ്, ഭക്ഷണ ശാലകള്‍ എന്നിവയിലൂടെ ശുദ്ധമായ ഒരു വിനോദ സാഹചര്യമുണ്ടാക്കും. സ്മാരകങ്ങളിലെ സന്ദര്‍ശകരുടെ ടിക്കറ്റുകള്‍ വഴി ഇപ്പോള്‍ നമുക്ക് കാര്യമായ വരുമാനമുണ്ടാക്കാനാകുന്നില്ല. രാത്രികളില്‍ ഇതിന് ചുറ്റും പരിപാടികള്‍ സംഘടിപ്പിച്ച്‌ വരുമാനമുണ്ടാക്കാനാകുമെന്നും കണ്ണന്താനം പറഞ്ഞു. സൂര്യാസ്തമയത്തിന് ശേഷം സ്മാരകങ്ങള്‍ ... Read more

തേനി കാട്ടുതീ: റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തേനി കൊരങ്ങിണി മലയില്‍ ട്രെക്കിങ്ങിനിടയില്‍ കാട്ടുതീയില്‍ അകപ്പെട്ട് പതിനൊന്ന് പേര്‍ മരിച്ച സംഭവത്തെതുടര്‍ന്ന് കുരങ്ങിണി റേഞ്ച് ഓഫീസര്‍ ജയ്‌സിങ്ങിന് സസ്‌പെന്‍ഷന്‍. അനധികൃതമായി ട്രെക്കിങ്ങ് സംഘം വനമേഖലയില്‍ പ്രവേശിച്ചത് തടയാതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. ടോപ് സ്റ്റേഷന്‍ വരെയാണു വനംവകുപ്പ് പാസ് നല്‍കിയിരുന്നത്. എന്നാല്‍ അനുമതിയില്ലാതെ സംഘം കൊളുക്കുമലയിലും കുരങ്ങിണിമലയിലും മറ്റൊരു വഴിയിലൂടെ എത്തുകയായിരുന്നു. സംഭവത്തില്‍ വനം ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കും.കാട്ടുതീ മനുഷ്യസൃഷ്ടിയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ തേനി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

ചാലക്കുടിയിലും കാട്ടുതീ

തേനി കുരങ്ങിണി വനത്തിലെ കാട്ടുതീ ദുരന്തത്തിനു പിന്നാലെ തൃശൂരിലും കാടിനു തീപിടിച്ചു. തൃശൂർ പിള്ളപ്പാറയിലും അതിരപ്പിള്ളി വടാമുറിയിലും പടരുന്ന കാട്ടുതീ അണയ്ക്കാന്‍ ശ്രമം തുടങ്ങി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം 60 അംഗ സംഘം തീയണക്കാന്‍ കാട്ടിലുണ്ട്. കൊന്നക്കുഴിക്കും ചായ്പ്പന്‍കുഴിക്കും ഇടയ്ക്കുള്ള കൊടപ്പന്‍കല്ലിലെ തീ പൂര്‍ണമായി കെടുത്തി. ഇവിടെ മുപ്പതു ഹെക്റ്റര്‍ അടിക്കാട് കത്തിനശിച്ചു. ഇതിനുപിന്നാലെയാണ് പിള്ളപ്പാറയിലും വടാമുറിയിലും തീപിടിത്തമുണ്ടായത്. ഇതിനു പിന്നില്‍ ദുരൂഹത ഉണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാട്ടുതീ അണയ്ക്കാന്‍ വനംവകുപ്പ് പ്രദേശവാസികളുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും സഹായം തേടിയിട്ടുണ്ട്.

കള്ളുഷാപ്പ് തുറക്കാമെന്ന് കോടതി

ഹൈവേയിലെ കള്ളുഷാപ്പുകള്‍ ഉപാധിയോടെ തുറക്കാം. സുപ്രീം കോടതിയുടെതാണ് ഉത്തരവ്. ഏതൊക്കെ കള്ളുഷാപ്പുകള്‍ തുറക്കാം എന്നത് സര്‍ക്കാരിന് തീരുമാനിക്കാം. ഹൈവേകളില്‍ ബാറുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചത് പോലെ കള്ള്ഷാപ്പുകളും  ഉപാധിയോടെ തുറക്കാം. പഞ്ചായത്തുകളില്‍ മദ്യശാലാ നിരോധനത്തില്‍ ഇളവു നല്‍കാമെന്ന വിധിയിലാണ് കള്ളുഷാപ്പുകളേയും ഉള്‍പ്പെടുത്തിയത്. നഗര മേഖലയിലെ കള്ളുഷാപ്പുകള്‍ തുറക്കാന്‍ സുപ്രീം കോടതിയില്‍ തൊഴിലാളികള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

കാളിദാസും ആ നാല്‍പ്പതു പേരും ഈ മാസം 15ന് എത്തും

കാളിദാസ്​ ജയറാം നായകനാവുന്ന പൂമരം ഈ മാസം 15ന് റിലീസ് ചെയ്യും. കാളിദാസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. എല്ലാ പിന്തുണക്കും സ്നേഹത്തിനും നന്ദിയെന്ന കുറിപ്പോടെ ചിത്രത്തിന് ലഭിച്ച യു സർട്ടിഫിക്കറ്റും കാളിദാസ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. നേരത്തെ ഈ മാസം ഒമ്പതിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിത്രം സാ​ങ്കതിക കാരണങ്ങളാൽ നീട്ടിവെയ്ക്കുകയായിരുന്നു. ചിത്രത്തിന്‍റെ റിലീസ്​ വൈകുന്നത്​ സംബന്ധിച്ച്​ കാളിദാസനും ചിത്രത്തി​​​​​ന്‍റെ അണിയറ പ്രവർത്തകർക്കും സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ആക്ഷൻ ഹീറോ ബിജുവിന്​ ശേഷം എബ്രിഡ്​ ഷൈൻ സംവിധാനം ചെയ്യുന്ന സിനിമയാണ്​ പൂമരം. ചിത്രത്തിലെ പാട്ടുകള്‍ നേരത്തെ ഹിറ്റായി മാറിയിരുന്നു. കാമ്പസ്​ പ്രമേയമാവുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ്​ പ്രേക്ഷകർ കാത്തിരിക്കുന്നത്​. മീര ജാസ്മിനും കുഞ്ചോക്കോ ബോബനും മറ്റു പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു. ലൈം ലൈറ്റ് സിനിമാസിൻെറ ബാനറിൽ ഡോ.പോള്‍ വര്‍ഗ്ഗീസും എബ്രിഡ് ഷൈനും ചേർന്നാണ് പൂമരം നിര്‍മിച്ചിരിക്കുന്നത്.

എറണാകുളം–രാമേശ്വരം സ്പെഷൽ ട്രെയിനിന് പുതിയ സ്റ്റോപ്പുകള്‍

എറണാകുളം-രാമേശ്വരം സ്പെഷല്‍ ട്രെയിന്‍ (06035, 06036) ഏപ്രില്‍ നാലു മുതല്‍ സര്‍വീസ് പുനരാരംഭിക്കും. പുതിയ നാല് സ്റ്റോപ്പുകളോടെയാണ് ട്രെയിന്‍ ഓടുക. ഒറ്റപ്പാലം, പാലക്കാട് ടൗ​ൺ, പു​തു​ന​ഗ​രം, കൊ​ല്ല​ങ്കോ​ട് സ്​​റ്റേ​ഷ​നു​ക​ളി​ലാ​ണ് പു​തിയ സ്റ്റോപ്പുകള്‍. ചൊവ്വാഴ്ചകളില്‍ രാമേശ്വരത്തേയ്ക്കും തിരിച്ച് ബുധനാഴ്ചകളില്‍ എറണാകുളത്തേയ്ക്കുമാണ് സര്‍വീസ് നടത്തുക. നിലവിലെ അറിയിപ്പ് പ്രകാരം ജൂലൈ 26 വരെയാണ് സ്പെഷ്യല്‍ ട്രെയിന്‍. കഴിഞ്ഞ വര്‍ഷം ട്രെയിനില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. എന്നാല്‍, ഇടയ്ക്കു സര്‍വീസ് നിര്‍ത്തിവെച്ചു. ചൊവ്വാഴ്ചകളില്‍ എറണാകുളത്തു നിന്നും രാത്രി 11ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് രാമേശ്വരത്തു എത്തും. കഴിഞ്ഞ വര്‍ഷം കേരളത്തിലെ സ്റ്റോപ്പുകള്‍ തൃശ്ശൂരും പാലക്കാടും മാത്രമായിരുന്നു. പുതുതായി അനുവദിച്ച സ്റ്റോപ്പുകളുടെ സമയക്രമം എറണാകുളത്തു നിന്നും ഒ​റ്റ​പ്പാ​ലം (01.45), പാ​ല​ക്കാ​ട് ജ​ങ്​​ഷ​ൻ (02.20), പാ​ല​ക്കാ​ട് ടൗ​ൺ (02.55), പു​തു​ന​ഗ​രം (03.07), കൊ​ല്ല​ങ്കോ​ട് (03.19), പൊ​ള്ളാ​ച്ചി (04.15). രാമേശ്വരത്തു നിന്നും ബുധനാഴ്ച രാത്രി 10.15ന് സര്‍വീസ് ആരംഭിച്ച് പിറ്റേന്ന് ഉച്ചയ്ക്ക് 12.45ന് എറണാകുളം ജങ്ങ്ഷനിലെത്തും. സ​മ​യ​ക്ര​മം: പൊ​ള്ളാ​ച്ചി ... Read more

ചൊവ്വയ്ക്ക് പോവാം അടുത്ത വര്‍ഷം

സ്‌പെയ്‌സ് എക്‌സ് തയ്യാറാക്കുന്ന ഭീമന്‍ റോക്കറ്റ് ബിഗ് ഫാല്‍ക്കണ്‍ ചൊവ്വയാത്രയ്ക്കായുള്ള പരീക്ഷണ പറക്കലിന് ഒരുങ്ങുകയാണ്. കമ്പനി സി ഇ ഒ ആയ ഇലോണ്‍ മസ്‌ക്കാണ് വിവരം പുറത്ത് വിട്ടത്. അടുത്ത വര്‍ഷത്തോടെ പരീക്ഷണപ്പറക്കല്‍ ആരംഭിക്കുന്ന ബി എഫ് ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബിഗ് ഫാല്‍ക്കണ്‍ 2022ല്‍ ചൊവ്വയില്‍ എത്തിക്കാനാണ് സ്‌പെയ്‌സ് എക്‌സ് പദ്ധിതിയിടുന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു റോക്കറ്റ് ചൊവ്വയില്‍ എത്താന്‍ പോവുന്നത്. ചൊവ്വയില്‍ മനുഷ്യകോളനി നിര്‍മ്മിക്കുക എന്നതാണ് സ്‌പെയ്‌സ് എക്‌സിന്റെ സ്വപ്‌ന പദ്ധതി. ഭാവിയില്‍ നഗരങ്ങളില്‍ നിന്നു നഗരങ്ങളിലേക്കുള്ള അതിവേഗ ഗതാഗതത്തിനും റോക്കറ്റ് ഉപയോഗിക്കാമെന്നാണു സ്‌പെയ്‌സ് എക്‌സിന്റെ പ്രതീക്ഷ. എന്നാല്‍ ആദ്യ പദ്ധതിയില്‍ ബി എഫ് ആര്‍ മനുഷ്യനെ വഹിക്കില്ല. കോളനിയിലേക്ക് പോകുന്നവര്‍ക്കുള്ള ലഗേജ് ചൊവ്വയിലെത്തിക്കാനാണ് ആദ്യപറക്കല്‍. ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് ബി എഫ് ആര്‍ 37 റാപ്റ്റര്‍ എന്‍ജിനുകളാണ് റോക്കറ്റിന് ഊര്‍ജം നല്‍കുന്നത്. ഒന്നരലക്ഷം കിലോ ഭാരം വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റിന്റെ ഉയരം ... Read more

ബര്‍ലിന്‍ മേളയില്‍ തിളങ്ങി ഇന്ത്യ

ബര്‍ലിന്‍ മേളയില്‍ തിളങ്ങി ഇന്ത്യ. രാജ്യത്തിന്‍റെ ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’ പവലിയന്‍ മികച്ച പ്രദര്‍ശനത്തിനുള്ള പുരസ്ക്കാരം നേടി.  രാജ്യത്തെ പ്രതിനിധീകരിച്ച് ടൂറിസം മന്ത്രി കെ.ജെ. അല്‍ഫോന്‍സ്‌, ജോയിന്‍റ് സെക്രട്ടറി സുമന്‍ ബില്ല, ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മേളയില്‍ പങ്കെടുത്തു. കൂടാതെ നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസം മന്ത്രിമാരും ഉദ്യോഗസ്ഥരും മേളയില്‍ പങ്കെടുത്തിരുന്നു. രാജ്യത്തിന്‍റെ 5000 വര്‍ഷം പഴക്കമുള്ള നാഗരികത, മനോഹരമായ കടല്‍ത്തീരങ്ങള്‍, കായല്‍, മരുഭൂമി, ഹിമാലയം തുടങ്ങിയവയിലെ ടൂറിസം സാധ്യതകളെ കുറിച്ച് മന്ത്രി മേളയില്‍ സംസാരിച്ചു. ഇന്ത്യയിലേയ്ക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണം 10 മില്ല്യന്‍ ആയി വര്‍ധിച്ചു. 2017ൽ വിദേശ വിനോദ സഞ്ചാരികളുടെ വരവോടെ 27 ബില്യൺ ഡോളർ (1.80,000 കോടി രൂപ) രാജ്യം സമ്പാദിച്ചു. ഇന്ത്യയില്‍ ഇത് ആദ്യമായാണ്‌ സഞ്ചാരികളുടെ എണ്ണം 10 മില്ല്യന്‍ ആകുന്നതെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയിലെ മൊത്തം തൊഴിൽ വിഹിതം 43 മില്യൻ ആണ്. തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതെന്ന് ... Read more

കാട് കയറാന്‍ പോകുന്നവര്‍ക്ക് ആറു നിര്‍ദേശങ്ങള്‍

  തമിഴ്‌നാട് തേനി കൊളുക്ക് മലയില്‍ ഉണ്ടായ തീപിടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ സമിതി ട്രെക്കിങ് സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.ചീഫ് സെക്രട്ടറിയും സംസ്ഥാന ദുരന്ത നിവാരണ മാനേജ്‌മെന്റ് അതോറിറ്റി ചെയര്‍മാനുമായ പി കെ കേശവന്‍ ആണ് ട്രെക്കിങ് സംഘങ്ങള്‍ക്ക് വേണ്ടിയുള്ള ആറു നിര്‍ദേശങ്ങള്‍ അടങ്ങിയ കുറിപ്പ് പുറത്തിറക്കിയത്.   അനുമതിയില്ലാതെ വനമേഖലയിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം കര്‍ശനമായും നിരോധിച്ചു. വകുപ്പ് മേഖലയുടെ അനുമതിയില്ലാതെ പൊതുജനങ്ങളുമായി വനമേഖലയില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്റ് ചെയ്യും. ഡി എഫ് ഒ ,വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശകര്‍ എത്തുന്ന പരിസ്ഥിതി ലോല പ്രദേശങ്ങള്‍ അവലോകനം ചെയ്ത് സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ വീണ്ടും ട്രക്കിങ് ഇടങ്ങള്‍ തുറക്കാവൂ.അത്തരം ഇടങ്ങളുമായി ബന്ധപ്പെട്ട് ചീഫ് കണ്‍സെര്‍വേറ്ററി ഓഫീസറുടെ ഉത്തരവും ഉണ്ടായിരിക്കണം. തുറന്ന് കൊടുക്കുന്ന ട്രെക്കിങ് ഇടങ്ങളില്‍ ഇനി മുതല്‍ സന്ദര്‍ശകര്‍ക്ക് 15 മിനിറ്റ് ദൈര്‍ഘ്യമുള്ള നിര്‍ദേശങ്ങള്‍ നല്‍കണം. വനത്തിലേക്ക് സന്ദര്‍ശകര്‍ എത്തുമ്പോള്‍ അവരുടെ ... Read more

കാഠ്​മണ്ഡുവില്‍ വിമാനം തകർന്നു

ബംഗ്ലാദേശിൽ നിന്ന്​  67 യാത്രക്കാരും 4 ജീവനക്കാരുമായി വന്ന യുഎസ്- ബംഗ്ലാ വിമാനം നേപ്പാള്‍ കാഠ്​മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ തകർന്നു. ധാക്കയിൽ നിന്ന്​ കാഠ്​മണ്ഡുവിലേക്ക്​ പോയ വിമാനമാണ്​ തകർന്നത്. 50 യാത്രക്കാര്‍ മരിച്ചു. റൺവേയിൽ നിന്നും തെന്നിമാറി​ വിമാനം ലാൻറ്​ ചെയ്​തതിനെ തുടർന്ന്​ തീപിടിച്ച് തകരുകയായിരുന്നു.  തൊട്ടടുത്ത ഫുട്​ബോൾ മൈതാനത്താണ് വിമാനം നിന്നത്​. യാത്രക്കാരെ സുരക്ഷതമായി പുറത്തിറക്കാനും തീയണക്കാനും ശ്രമം തുടരുകയാണ്​. നിലവിൽ 17 യാത്രക്കാരെ രക്ഷപ്പെടുത്തി. ഉച്ചക്ക്​ ശേഷം രണ്ടരക്ക് ത്രിഭുവൻ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ​ ലാൻഡ്​ ചെയ്യേണ്ടിയിരുന്ന വിമാനമാണ് തകര്‍ന്നത്.